Contents
Displaying 8891-8900 of 25174 results.
Content:
9205
Category: 1
Sub Category:
Heading: വിശുദ്ധ പോള്‍ ആറാമന്‍, വിശുദ്ധ പാദ്രെ പിയോ അനുസ്മരണം: നാണയം പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ വിശുദ്ധ പദവിയുടെയും വിശുദ്ധ പാദ്രെ പിയോയുടെ അന്‍പതാം മരണവാർഷികത്തിന്റെയും അനുസ്മരണമായി വത്തിക്കാൻ നാണയവും തപാല്‍ കവറും പുറത്തിറക്കി. അഞ്ച് യൂറോയുടെ നാണയവും സ്റ്റാമ്പ് കവറുമാണ് വിശുദ്ധ പോൾ ആറാമൻ മാർപാപ്പയുടെ പേരില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. രണ്ടു യൂറോയുടെ നാണയവും കവറുമാണ് വിശുദ്ധ പാദ്രെ പിയോയുടെ പേരിലുള്ളത്. ഫിലാറ്റെലിക് ആൻഡ് ന്യൂമെസ്റ്റിക് ഓഫീസ് ആദ്യഘട്ടത്തിൽ 1500 നാണയങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ 1950 ാം രക്തസാക്ഷിത്വ വാർഷികത്തോടും ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികത്തോടും അനുബന്ധിച്ചും രണ്ട് യൂറോ നാണയങ്ങൾ പുറത്തിറക്കിയിരിന്നു.
Image: /content_image/News/News-2018-12-05-10:27:48.jpg
Keywords: പോള്‍ ആറ

9206
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ വിൻസെന്റ് നിക്കോൾസുമായി കര്‍ദ്ദിനാള്‍ ജോർജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി
Content: ലണ്ടൻ: ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ മെത്രാൻ സംഘത്തിന്റെ തലവനും ലണ്ടൺ അതിരൂപത ആര്‍ച്ച് ബിഷപ്പും കർദ്ദിനാളുമായ വിൻസെന്റ് നിക്കോൾസുമായി സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഇന്നലെ കൂടിക്കാഴ്ച നടത്തി. ആർച്ചുബിഷപ്സ് ഹൌസിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് ഗ്രേറ്റ് ബ്രിട്ടനില്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനൊപ്പം മാർ ആലഞ്ചേരി കര്‍ദ്ദിനാള്‍ വിൻസെന്റ് നിക്കോൾസിനെ സന്ദർശിച്ചത്. കത്തോലിക്ക സഭയുടെ കർദ്ദിനാൾ സംഘത്തിലെ അംഗങ്ങൾ എന്ന നിലയിൽ രണ്ടുപേരും സന്ദർശനത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രവർത്തനങ്ങളിൽ കര്‍ദ്ദിനാള്‍ വിൻസെന്റ് സംതൃപ്തി അറിയിച്ചു. കത്തോലിക്ക തിരുസഭയിലെ അംഗങ്ങൾ എന്ന നിലയിൽ ഒന്നിച്ചു പ്രവർത്തിക്കേണ്ടതാവശ്യമാണെന്നും അത് സഭയുടെ വളർച്ചയെയും പ്രവർത്തനങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഇരു കർദ്ദിനാളന്മാരും അഭിപ്രായപ്പെട്ടു. ഹ്രസ്വമായ സന്ദർശനത്തിൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ മെത്രാൻ സംഘത്തിന്റെ സെക്രട്ടറി റെവ. ഫാ. ക്രിസ്റ്റഫർ തോമസും സന്നിഹിതനായിരുന്നു.
Image: /content_image/News/News-2018-12-05-11:11:31.jpg
Keywords: ആലഞ്ചേ

9207
Category: 10
Sub Category:
Heading: ഈ വര്‍ഷം ഏറ്റവുമധികം വായിക്കപ്പെട്ട ബൈബിള്‍ വാക്യം 'ഏശയ്യ 41:10'
Content: ഒക്‌ലഹോമ, യുഎസ്എ: “ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതു കൈകൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും” (ഏശയ്യ 41:10). അമേരിക്കയിലും, ആഗോളതലത്തിലും ഏറ്റവുമധികം വായിക്കപ്പെടുകയും, പങ്കുവെക്കപ്പെടുകയും, ബുക്ക്മാര്‍ക്ക് ചെയ്യപ്പെടുകയും ചെയ്ത ബൈബിള്‍ വാക്യമിതാണെന്നാണ് ബൈബിള്‍ ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കളായ യുവേര്‍ഷന്‍ പറയുന്നത്. സമാധാനവും, ആത്മവിശ്വാസവും ആഗ്രഹിച്ച് ബൈബിളിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് യുവേര്‍ഷന്‍ ബൈബിള്‍ ആപ്പിന്റെ സ്ഥാപകനായ ബോബി ഗ്രൂയന്‍വാള്‍ഡ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. "ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പ്പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടു കൂടെ ഉണ്ടായിരിക്കും" (ജോഷ്വ 1:9) എന്ന ബൈബിള്‍ വാക്യമായിരുന്നു കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവുമധികം പ്രിയപ്പെട്ടത്. ആഗോള സമൂഹത്തെ ബൈബിളുമായി കൂടുതല്‍ അടുപ്പിക്കുകയും, ബൈബിള്‍ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിക്കപ്പെട്ട യുവേര്‍ഷന്‍ ബൈബിള്‍ ആപ്പ്, 35 കോടിയോളം മൊബൈലുകളിലാണ് ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം യുവേര്‍ഷന്‍ ബൈബിള്‍ ആപ്പിന്റെ ദിനംതോറുമുള്ള ഉപയോഗത്തില്‍ 27 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. 2013-ല്‍ കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ബൈബിള്‍ ആപ്പിനും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
Image: /content_image/News/News-2018-12-05-12:46:14.jpg
Keywords: ബൈബി

9208
Category: 18
Sub Category:
Heading: ഓള്‍ ഇന്ത്യ കാത്തലിക്ക് യൂണിയന്‍ സീറോ മലബാര്‍ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
Content: ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ കാത്തലിക്ക് യൂണിയന്റെ സീറോ മലബാര്‍ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ആന്റണി എല്‍. തൊമ്മനെയും (ഇരിഞ്ഞാലക്കുട രൂപത) സെക്രട്ടറിയായി ബേബി മുളവേലിപ്പുറത്തെയും (കോട്ടയം അതിരൂപത) റീജിയണല്‍ കോഓര്‍ഡിനേറ്ററായി സെബാസ്റ്റ്യന്‍ വടശേരിയെയും (എറണാകുളം അങ്കമാലി അതിരൂപത) ജാഗ്രതി പബ്ലിക്കേഷന്‍ കോഓര്‍ഡിനേറ്ററായി വിശാലിനെയുമാണ് തെരഞ്ഞെടുത്തത്. ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്റെ ജയ്പൂരില്‍ വച്ചു നടന്ന വര്‍ക്കിംഗ് കമ്മിറ്റിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സിബിസിഐ സെക്രട്ടറി ജനറല്‍ ഡോ. തിയഡോര്‍ മസ്‌കരിനാസ് പുതിയ ഭാരവാഹികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Image: /content_image/India/India-2018-12-06-02:13:05.jpg
Keywords: കാത്തലിക്

9209
Category: 18
Sub Category:
Heading: മലങ്കര ഭദ്രാസന കാര്യാലയത്തിന്റെ കൂദാശയും 21 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റവും ഇന്ന്
Content: മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപത ഭദ്രാസന കാര്യാലയത്തിന്റെ കൂദാശയും സമൂഹത്തിലെ നിര്‍ധനരായവർക്ക് നിർമിച്ച 21 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റവും ഇന്നു നടക്കും. വൈകീട്ട് 3.30ന് മലങ്കര കത്തോലിക്ക സഭ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ഭദ്രാസന കാര്യാലയവും മെത്രാസന മന്ദിരവും ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിലായിരിക്കും മൂവാറ്റുപുഴ രൂപതയുടെ ഭരണ നിര്‍വഹണ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. രൂപത മതബോധനക്രേന്ദം, സ്കൂള്‍, കോര്‍പറേറ്റ് ഓഫിസ്, രൂപത വികാരി ജനറൽ, ജൂഡീഷ്യല്‍ വികാരി, സെക്രട്ടറി, രൂപത ചാന്‍സലർ, രൂപത പ്രൊക്യുറേറ്റർ എന്നിവരുടെ ഓഫിസുകൾ, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ചാപ്പല്‍, ബിഷപ്സ് ഓഫിസ് എന്നിവയുള്‍പ്പെടുന്നതാണ് ഭദ്രാസന കാര്യാലയം. ഇതിനോട് അനുബന്ധിച്ചാണ് നിര്‍ധനര്‍ക്കായി 21 ഭവനങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.
Image: /content_image/India/India-2018-12-06-02:53:15.jpg
Keywords: ഭവന

9210
Category: 9
Sub Category:
Heading: "നാം ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ": ടീനേജുകാർക്ക് പ്രത്യേക കൺവെൻഷൻ: മാർ ആലഞ്ചേരിയുടെ സാന്നിധ്യം: ദൈവത്തിന് മഹത്വമേകി സെഹിയോനും ഫാ.സോജി ഓലിക്കലും
Content: ബർമിങ്ഹാം: സീറോ മലബാർ സഭയുടെ വലിയ ഇടയൻ അഭിവന്ദ്യ കർദ്ദിനാൾ മാർ.ജോർജ് ആലഞ്ചേരിയുടെ അനുഗ്രഹ സാന്നിധ്യം കൊണ്ട് ഏറെ ആത്മീയ അഭിഷേകത്തിലേക്ക് നയിക്കപ്പെടുന്ന റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന ഡിസംബർ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനെപ്രതി എല്ലാത്തിനും ദൈവത്തിന് മഹത്വമേകി സെഹിയോനും ഫാ.സോജി ഓലിക്കലും തീവ്രമായ പ്രാത്ഥനാ ഒരുക്കത്തിൽ. ടീനേജുകാർക്കായി ഇത്തവണയും പ്രത്യേക കൺവെൻഷൻ നടക്കും.നാം ദൈവത്തിന്റെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന് വചനാധിഷ്ഠിതമായി ബോധ്യം നൽകുന്ന ശുശ്രൂഷകളാണ് ടീനേജുകാർക്കായി ഒരുക്കിയിരിക്കുന്നത്. ഹൃദയത്തിൽ പുൽക്കൂടൊരുക്കി ഉണ്ണിയേശുവിനെ സ്വീകരിക്കാൻ കുട്ടികൾക്കായും പ്രത്യേക ശുശ്രൂഷ നടക്കും . കൺവെൻഷൻ 8 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും.ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ, മാഞ്ചസ്റ്റർ മിഷൻ ചാപ്ലയിനും വചന പ്രഘോഷകനുമായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ ,അയർലൻഡിൽ നിന്നുമുള്ള ബ്രദർ ജോമോൻ ജോസഫ് എന്നിവരും കൺവെൻഷനിൽ പങ്കെടുക്കും. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ്, കുമ്പസാരം, സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കും ടീനേജുകാർക്കുമായുള്ള പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെയുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു ." ലിറ്റിൽ ഇവാഞ്ചലിസ്റ് " എന്ന മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു. ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക് ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 8 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. **അഡ്രസ്സ് : ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ വെസ്റ്റ് ബ്രോംവിച്ച് ബർമിംങ്ഹാം .( Near J1 of the M5) B70 7JW. **കൂടുതൽ വിവരങ്ങൾക്ക് ; ഷാജി 07878149670. അനീഷ്.07760254700 ബിജുമോൻമാത്യു.07515368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. ബിജു അബ്രഹാം 07859890267
Image: /content_image/Events/Events-2018-12-06-03:05:12.jpg
Keywords: സോജി

9211
Category: 1
Sub Category:
Heading: ദൈവകുമാരന്റെ ജനനത്തെ വരവേൽക്കാന്‍ സിറിയൻ ജനത: സമ്മാനവുമായി കത്തോലിക്ക സഭയും
Content: ആലപ്പോ: യുദ്ധക്കെടുതിയുടെ നടുവിലും പ്രതീക്ഷയുടെ വെളിച്ചമായ യേശുക്രിസ്തുവിന്റെ ജനനത്തെ ആഘോഷമാക്കുകയാണ് സിറിയയിലെ ക്രൈസ്തവ ജനത. സിറിയയിലെ പ്രശസ്ത ക്രൈസ്തവ നഗരമായ ഹവാശിൽ പിറവി തിരുനാളിനോടിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് ക്രിസ്തുമസ് ട്രീ ദീപം തെളിയിച്ചത്. ആഘോഷത്തിൽ പങ്കെടുക്കാനായി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് വന്നുചേര്‍ന്നത്. വിശുദ്ധ ഏലിയാസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലാണ് ക്രിസ്തുമസ് ട്രീ ദീപം തെളിയിക്കൽ ആഘോഷം നടന്നത്. ലെബനൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പച്ചപ്പണിഞ്ഞ ഹവാശ് നഗരം സിറിയയിലെ യുദ്ധങ്ങൾക്കും ആഭ്യന്തര കലാപങ്ങൾക്കും മുൻപ് ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയായിരുന്നു. അശാന്തിയുടെ താഴ്വരയില്‍ യേശുവിന്റെ ജനനത്തിന് ഒരുക്കമായുള്ള ക്രിസ്തുമസ് ട്രീ തെളിയിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ക്രൈസ്തവ സമൂഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുകയാണ്. ഇതിനിടെ വത്തിക്കാൻ നിയന്ത്രണത്തിലുള്ള 'ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്' ക്രൈസ്തവ സന്നദ്ധ സംഘടന ദുരിതം അനുഭവിക്കുന്ന സിറിയൻ ജനതക്ക് ക്രിസ്തുമസ് സമ്മാനം നൽകാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. സിറിയൻ ജനതക്ക് ഏറ്റവും അത്യാവശ്യമുള്ള മരുന്നും, ഭക്ഷണവും, വിദ്യാഭ്യാസവുമാണ് ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന നൽകുക. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന സിറിയയിലെ 1725 ക്രൈസ്തവ കുടുംബങ്ങൾക്ക് ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് ഭക്ഷണപ്പൊതി എത്തിച്ചു നൽകും. ഇതിൽ 625 കുടുംബങ്ങൾക്ക് സ്വന്തമായി കിടപ്പാടം ഇല്ലാത്തവരാണ്. സംഘടനയുടെ മറ്റൊരു പദ്ധതിപ്രകാരം ആലപ്പോയിലെ എഴുന്നൂറോളം കുടുംബങ്ങൾക്ക് വൈദ്യശാസ്ത്ര സഹായം ലഭിക്കും. യുദ്ധംമൂലം വിദ്യാഭ്യാസം മുടങ്ങിപ്പോയ സിറിയയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം പുനരാരംഭിക്കുക എന്നതാണ് ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ മൂന്നാമത്തെ പദ്ധതി. യുദ്ധത്തിന്റെ കോലാഹലങ്ങള്‍ പതിയെ അവസാനിക്കുമ്പോള്‍ ഇത്തവണത്തെ ക്രിസ്തുമസ് സിറിയൻ ജനതയ്ക്ക് പുതിയൊരു ജീവിതത്തിനുള്ള പ്രതീക്ഷ പകർന്നു നൽകുകയാണ്.
Image: /content_image/News/News-2018-12-06-04:12:58.jpg
Keywords: സിറിയ

9212
Category: 1
Sub Category:
Heading: ഈജിപ്ഷ്യന്‍ ദേവാലയങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം
Content: കെയ്റോ: ഈജിപ്ത് പ്രധാനമന്ത്രി മൊസ്തഫ മാഡ്ബൗലി ചെയര്‍മാനായ കമ്മിറ്റി ഈജിപ്തിലെ 151 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമസാധുത നല്‍കുവാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി. മതിയായ രേഖകള്‍ ലഭിച്ചാല്‍ 17 ദേവാലയങ്ങള്‍ക്ക് കൂടി ഉടന്‍തന്നെ നിയമസാധുത നല്‍കുമെന്നും കമ്മിറ്റി അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തു വന്നത്. നിയമസാധുത നല്‍കുന്നതിനുള്ള നടപടികളുടെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കണമെന്നും, അപേക്ഷിച്ചിരിക്കുന്ന ദേവാലയങ്ങള്‍ക്ക് 2016-ലെ നിയമമനുസരിച്ചുള്ള (Law No. 80) മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ട സമയക്രമം നിശ്ചയിക്കണമെന്നും ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ യൂട്ടിലിറ്റി വകുപ്പ് മന്ത്രികൂടിയായ മാഡ്ബൗലി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദേവാലയങ്ങള്‍ക്ക് അനുമതി നല്‍കുന്ന നടപടികള്‍ നിശ്ചയിച്ച സമത്ത് തന്നെ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിയമസാധുതക്കായി അപേക്ഷിച്ചിരിക്കുന്ന ദേവാലയങ്ങളുടെ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ രണ്ടു മാസങ്ങളായി നടത്തിയ പഠന റിപ്പോര്‍ട്ട്, നീതിന്യായ വകുപ്പ് ആന്റിക്വിറ്റീസ് ആന്‍ഡ് പാര്‍ലമെന്റ്റി അഫയേഴ്സ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ഈജിപ്ത് സര്‍ക്കാര്‍ 166 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമസാധുത നല്‍കുവാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ ഇപ്പോള്‍ പുരോഗമിച്ചു വരികയാണ്. ഈജിപ്ത് കത്തോലിക്ക സഭയുടെ ഔദ്യോഗിക വക്താവ് ഫാ. റഫീക്ക് ഗ്രെയിഛെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പ് അംഗീകാരം ലഭിച്ച നിയമം ഇപ്പോള്‍ പ്രാബല്യത്തില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തിലെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം ക്രിസ്ത്യാനികളാണെങ്കിലും പുതിയൊരു ദേവാലയം പണിയുന്നതിനായുള്ള അനുമതി ലഭിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്.
Image: /content_image/News/News-2018-12-06-04:51:32.jpg
Keywords: ഈജി

9213
Category: 1
Sub Category:
Heading: കത്തോലിക്ക സന്നദ്ധ സംഘടനകള്‍ക്കു ആമസോണ്‍ തലവന്റെ സഹായം
Content: വാഷിംഗ്‌ടണ്‍ ഡി.സി: ലോകത്തെ ഏറ്റവും വലിയ ധനികരില്‍ ഒരാളും, പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണിന്റെ സ്ഥാപകനും, സി.ഇ.ഒയുമായ ജെഫ് ബെസോസിന്റേയും, പത്നി മക്കെന്‍സി ബെസോസിന്റേയും സഹായം കത്തോലിക്ക സംഘടനകള്‍ക്ക്. ന്യൂ ഓര്‍ലീന്‍സ്, മിയാമി അതിരൂപതകളുടെ കത്തോലിക്ക ചാരിറ്റീസും, വെസ്റ്റേണ്‍ വാഷിംഗ്ടണ്‍ കത്തോലിക്ക കമ്മ്യൂണിറ്റി സര്‍വീസസുമാണ് ഡേ 1 ഫാമിലി ഫണ്ടിന് അര്‍ഹരായത്. 50 ലക്ഷം ഡോളര്‍ വീതം മൊത്തം 1.5 കോടി ഡോളറായിരിക്കും കത്തോലിക്ക സന്നദ്ധ സംഘടനകള്‍ക്ക് ലഭിക്കുക. കത്തോലിക്ക ചാരിറ്റി സംഘടനകള്‍ ഉള്‍പ്പെടെ ആകെ 24 എന്‍ജിഒ സംഘടനകളാണ് ഈ ഫണ്ടിന് അര്‍ഹരായിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബെസോസിന്റെ ഡേ 1 ഫാമിലി ഫണ്ട് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 24 സംഘടനകളും വഴി 9.75 കോടി ഡോളര്‍ ഭവനരഹിതര്‍ക്കായി ചിലവിടുവാനാണ് ബെസോസ് പദ്ധതിയിടുന്നത്. ഫണ്ട് ലഭിച്ച മൂന്ന്‍ കത്തോലിക്ക സന്നദ്ധ സംഘടനകളും ബെസോസിന് നന്ദി അറിയിച്ചു. മിയാമി-ഡേഡ്, ബ്രൊവാര്‍ഡ്, മണ്‍റോ മേഖലകളിലെ ഭവനരഹിതരെ സഹായിക്കുവാന്‍ ഈ ഫണ്ട് വിനിയോഗിക്കുമെന്ന് മിയാമി അതിരൂപത കത്തോലിക്ക സംഘടനയും, തങ്ങളുടെ മേഖലയിലെ പാര്‍പ്പിടമില്ലായ്മ എന്ന വെല്ലുവിളിയെ നേരിടുവാന്‍ ഈ ഫണ്ട് വിനിയോഗിക്കുമെന്നും, അടുത്ത 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭവനരഹിതരായ മൂവായിരത്തിയറുനൂറോളം കുടുംബങ്ങളെ സഹായിക്കുവാന്‍ ഫണ്ട് ഉപകരിക്കുമെന്നും കത്തോലിക്ക കമ്മ്യൂണിറ്റി സര്‍വീസസും അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ആമസോണ്‍ തലവന്‍ ‘ഡേ 1 ഫണ്ട്’ സ്ഥാപിച്ചത്. ഭവനരഹിതര്‍ക്ക് വേണ്ടി എന്‍.ജി.ഒ സംഘടനകള്‍ വഴി വിതരണം ചെയ്യുന്ന ഫാമിലി ഫണ്ടിനും, ജീവിത വരുമാനം കുറഞ്ഞ പ്രദേശങ്ങളില്‍ പ്രീസ്കൂളുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള അക്കാഡമീസ് ഫണ്ടിനുമായിട്ടായിരിക്കും ഡേ വണ്‍ ഫണ്ട് ചിലവഴിക്കുക.
Image: /content_image/India/India-2018-12-06-07:19:51.jpg
Keywords: സഹായ

9214
Category: 1
Sub Category:
Heading: ലൂക്കായുടെ സുവിശേഷം വായിച്ച് യേശുവിന്റെ സ്നേഹത്തെ പ്രകീർത്തിച്ച് ക്രിസ് പ്രാറ്റ്
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഡിസ്നിലാൻഡ് എല്ലാവർഷവും സംഘടിപ്പിക്കുന്ന പരമ്പരാഗതമായ ദീപം തെളിയിക്കൽ ചടങ്ങില്‍ ലൂക്കായുടെ സുവിശേഷം വായിച്ച്, യേശുവിന്റെ സ്നേഹത്തെ പ്രകീർത്തിച്ച് ഹോളിവുഡ് താരം ക്രിസ് പ്രാറ്റ്. മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയ പ്രസംഗത്തിൽ നിന്നും വ്യതിചലിച്ച ക്രിസ് പ്രാറ്റ് മാതൃത്വത്തെയും ദൈവസ്നേഹത്തെയും പറ്റി വാചാലനാകുകയായിരിന്നു. നാം നമ്മുടെ കുട്ടികളെ എത്രത്തോളം സ്നേഹിക്കുന്നു അത്രത്തോളം മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹത്തെ പറ്റി നമുക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നു ക്രിസ് പ്രാറ്റ് പറഞ്ഞു. എല്ലാമനുഷ്യരും അമൂല്യമായ സൃഷ്ടികളാണ് ഈ ആഗമനകാലത്ത് നാളെയെന്ന ദിനത്തെ സ്നേഹത്തോടും പ്രത്യാശയും പ്രത്യാശയോടും കൂടെ ആശ്ലേഷിക്കാം എന്നും ക്രിസ്റ്റ് പ്രാറ്റ് ശ്രോതാക്കളോടായി പറഞ്ഞു. ഇതിലൂടെ ലോകം മുഴുവനിലും സമാധാനം പ്രചരിപ്പിക്കാൻ സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് ക്രിസ് പ്രാറ്റ് തൻറെ പ്രസംഗം അവസാനിപ്പിച്ചത്. എഴുന്നൂറോളം ഗായകരും, സൈലന്‍റ് നൈറ്റ് എന്ന ക്രിസ്മസ് ഗാനം പോലത്തെ പാട്ടുകളും, ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള വായനയും കോർത്തിണക്കിയ ക്രിസ്മസ് ദീപം തെളിയിക്കൽ ചടങ്ങിലേക്ക് എല്ലാ വർഷവും പ്രമുഖര്‍ക്ക് ഡിസ്നിലാൻഡ് ക്ഷണം നൽകാറുണ്ട്. വളരെ പ്രശസ്തരായിട്ടുള്ള താരങ്ങളാണ് ഡിസ്നി ലാൻഡ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത്. ഇത്തവണ ഡിസ്നിലാൻഡിന്‍റെ പ്രത്യേകം ക്ഷണം സ്വീകരിച്ച് ക്രിസ് പ്രാറ്റ് എത്തുകയായിരിന്നു.
Image: /content_image/News/News-2018-12-06-08:17:15.jpg
Keywords: ക്രിസ് പ്രാറ്റ, ഹോളി