category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമലങ്കര ഭദ്രാസന കാര്യാലയത്തിന്റെ കൂദാശയും 21 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റവും ഇന്ന്
Contentമൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപത ഭദ്രാസന കാര്യാലയത്തിന്റെ കൂദാശയും സമൂഹത്തിലെ നിര്‍ധനരായവർക്ക് നിർമിച്ച 21 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റവും ഇന്നു നടക്കും. വൈകീട്ട് 3.30ന് മലങ്കര കത്തോലിക്ക സഭ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ഭദ്രാസന കാര്യാലയവും മെത്രാസന മന്ദിരവും ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിലായിരിക്കും മൂവാറ്റുപുഴ രൂപതയുടെ ഭരണ നിര്‍വഹണ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. രൂപത മതബോധനക്രേന്ദം, സ്കൂള്‍, കോര്‍പറേറ്റ് ഓഫിസ്, രൂപത വികാരി ജനറൽ, ജൂഡീഷ്യല്‍ വികാരി, സെക്രട്ടറി, രൂപത ചാന്‍സലർ, രൂപത പ്രൊക്യുറേറ്റർ എന്നിവരുടെ ഓഫിസുകൾ, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ചാപ്പല്‍, ബിഷപ്സ് ഓഫിസ് എന്നിവയുള്‍പ്പെടുന്നതാണ് ഭദ്രാസന കാര്യാലയം. ഇതിനോട് അനുബന്ധിച്ചാണ് നിര്‍ധനര്‍ക്കായി 21 ഭവനങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-12-06 08:32:00
Keywordsഭവന
Created Date2018-12-06 08:23:15