Contents

Displaying 8841-8850 of 25174 results.
Content: 9155
Category: 18
Sub Category:
Heading: ബധിരര്‍ക്കായുള്ള പ്രഥമ ലോഗോസ് ക്വിസില്‍ വിജയം വരിച്ച് പോള്‍ ഡേവിഡ്
Content: കൊച്ചി: ബധിരര്‍ക്കായി ആദ്യമായി സംഘടിപ്പിച്ച ലോഗോസ് ബൈബിള്‍ ടി‌വി ക്വിസില്‍ തലശേരി അതിരൂപതയിലെ പോള്‍ ഡേവിഡ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 19 വര്‍ഷമായി തുടരുന്ന ലോഗോസ് ക്വിസ് മത്സരത്തില്‍ ഈ വര്‍ഷത്തെ പ്രത്യേകതയായിരുന്നു ബധിരര്‍ക്കായുള്ള ടിവി ബൈബിള്‍ ക്വിസെന്നു ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശേരി പറഞ്ഞു. സിഎംസി സന്യാസിനിമാരുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ചാവറ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പോള്‍ ഡേവിഡ്. ഭിന്നശേഷിയുള്ളവര്‍ക്കായി സംഘടിച്ച ബൈബിള്‍ ക്വിസ്, ഏവരും ദൈവത്തിനു പ്രിയപ്പെട്ടവരാണെന്ന സന്ദേശം ഉച്ചത്തില്‍ പ്രഘോഷിക്കുന്നതാണെന്നു സമ്മാനദാന സമ്മേളനത്തില്‍ ബൈബിള്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. പീറ്റര്‍ അബീര്‍ പറഞ്ഞു.
Image: /content_image/India/India-2018-11-27-02:31:00.jpg
Keywords: ലോഗോസ
Content: 9156
Category: 9
Sub Category:
Heading: റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന യൂത്ത് കോൺഫറൻസ് ഡിസംബർ 26 മുതൽ യുകെയിൽ; 'വിതച്ച വിത്തെല്ലാം നല്ലനിലത്ത് വീണതിൽ' ദൈവത്തിന് മഹത്വമേകി സെഹിയോനും ഫാ.സോജി ഓലിക്കലും
Content: ലണ്ടൻ: റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന യൂത്ത് കോൺഫറൻസ് ഡിസംബർ 26 മുതൽ 29 വരെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുകെയിൽ നടക്കും. റവ.ഫാ.സോജി ഓലിക്കൽ,റവ.ഫാ.ഷൈജു നടുവത്താനിയിൽ എന്നിവരും ബ്രദർ ജോസ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ അഭിഷേകാഗ്നി ടീമും നാലുദിവസത്തെ ക്രിസ്മസ് അവധിക്കാല കോൺഫറൻസിൽ പങ്കെടുക്കും. മൾട്ടിക്കൾച്ചറൽ സംസ്കാരം നിലകൊള്ളുന്ന യുകെയിൽ ബർമിങ്‌ഹാമിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷന്റെ ദൈവിക അനുഗ്രഹപാതയിൽ ഫാ.സോജി ഓലിക്കൽ തുടക്കമിട്ട കുട്ടികൾക്കായുള്ള നിരവധിയായ ശുശ്രൂഷകൾ അതിന്റെ ഫലപ്രാപ്തിയിലെത്തിക്കൊണ്ടിരിക്കുന്നതിൽ ദൈവമഹത്വത്തിന് നന്ദിയർപ്പിച്ചുകൊണ്ടാണ് എല്ലാ യുവജനങ്ങളെയും ക്ഷണിച്ചുകൊണ്ടുള്ള യൂത്ത് കോൺഫറൻസ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുമായി ചേർന്ന് നടത്തപ്പെടുന്നത്. ഇതിലേക്കുള്ള റെജിസ്ട്രേഷൻ തുടരുന്നു. കുട്ടികളായിരിക്കുമ്പോൾ മുതൽ മാതാപിതാക്കളോടൊപ്പം സെഹിയോൻ ശുശ്രൂഷകളിൽ പങ്കെടുത്തതും അത് യേശുവിൽ അർപ്പിച്ച ജീവിതം നയിക്കാൻ അനുഗ്രഹമായി മാറിയതും നിരവധി യുവതീ യുവാക്കൾ സാക്ഷ്യപ്പെടുത്തുന്നു . ഈ ശുശ്രൂഷകളുടെ ഭാഗമായി സെമിനാരി പഠനത്തിന് ചേർന്നവർ , വിശ്വാസജീവിതത്തിലടിയുറച്ചുനിന്നുകൊണ്ട് പഠനത്തിൽ ഉന്നത വിജയം നേടി മികച്ച ജീവിത മേഖലകൾ കണ്ടെത്തിയവർ, ഏറ്റവും മാതൃകാപരമായി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചവർ,എല്ലാറ്റിലുമുപരിയായി പഠനത്തോടൊപ്പം അല്ലെങ്കിൽ ജോലിയോടൊപ്പം സുവിശേഷവത്ക്കരണത്തിന് പ്രാധാന്യം നൽകി ക്രൈസ്തവ സഭയോടുചേർന്നും മറ്റ്‌ വിവിധ മിനിസ്ട്രികളിലൂടെയും പ്രവർത്തിക്കുന്നവർ തുടങ്ങി നിരവധിപേർ ഇന്ന് കുടുബത്തിനും സമൂഹത്തിനും അനുഗ്രഹവും ആശ്വാസവുമായി മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെയും യുവതീയുവാക്കളുടെയും നേതൃത്വത്തിൽ നിരവധി സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും പ്രയർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. യുവത്വത്തിന്റെ വിശ്വാസ തീഷ്ണതയെ നേരിട്ടറിഞ്ഞ അനുഭവത്തിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ യൂത്ത് കോൺഫെറെൻസിനെപ്പറ്റി നൽകുന്ന സന്ദേശത്തിന്റെ അഭിഷേകാഗ്നി മിനിസ്ട്രിയോട് ചേർന്നുകൊണ്ട് യുവജനങ്ങൾ ഡാനിയേൽ ഫാസ്റ്റിംങ് എന്ന ഇരുപത്തിയൊന്ന് ദിവസത്തെ ഉപവസിച്ചുള്ള പ്രാർത്ഥനയ്ക്കുശേഷം സെപ്റ്റംബർ 22 മുതൽ എല്ലാദിവസവും ഹോളി സ്പിരിറ്റിന്റെ നൊവേന ചൊല്ലിയും വൈകിട്ട് സ്കൈപ്പ് വഴി ഒരുമിച്ചും ഈ ശുശ്രൂഷയ്ക്കായി പ്രാർത്ഥിക്കുന്നു. ഓസ്ട്രേലിയ, അമേരിക്ക, കാനഡ, അയർലൻഡ്, ഇറ്റലി, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ്, ബെൽജിയം, ബൾഗേറിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള യുവതീയുവാക്കൾ യൂത്ത് കോൺഫെറെൻസിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ക്രൈസ്തവ സുവിശേഷവത്ക്കരണത്തിന് നേതൃത്വം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന കാലഘട്ടത്തിന്റെ ദൈവികോപകരണം .ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന യൂത്ത് കോൺഫറൻസിലേക്ക് അഭിഷേകാഗ്നി മിനിസ്ട്രീസ് യേശുനാമത്തിൽ എല്ലാ യുവതീയുവാക്കളെയും ക്ഷണിക്കുന്നു. www.sehion.org എന്ന വെബ്‌സൈറ്റിൽ നേരിട്ട് ഇനിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}# ജോസ് കുര്യാക്കോസ് ‭07414 747573‬ ജാക്സൺ ‭07889 756688‬ #{red->none->b-> അഡ്രസ്സ്: ‍}# ALL SAINTS PASTORAL CENTRE <br> SHENLEY LANE <br> LONDON COLNEY, ST ALBANS <br> HEARTFORDSHIRE <br> AL2 1AF.
Image: /content_image/Events/Events-2018-11-27-03:34:04.jpg
Keywords: സേവ്യര്‍
Content: 9157
Category: 11
Sub Category:
Heading: ഫിലിപ്പീൻസില്‍ യുവജന വർഷത്തിന് പ്രൗഢ ഗംഭീര തുടക്കം
Content: മനില: ആയിരകണക്കിന് യുവജനങ്ങളുടെ സാന്നിധ്യത്തില്‍ ഫിലിപ്പീൻസിൽ യുവജന വർഷത്തിന് പ്രൗഢ ഗംഭീര തുടക്കം. ഇക്കഴിഞ്ഞ ഞായറാഴ്ച ക്രിസ്തുവിന്റെ രാജത്വ തിരുന്നാളിനോടനുബന്ധിച്ചാണ് സെബു അതിരൂപതയിൽ യുവജന വർഷത്തിന് തുടക്കമായത്. ഫ്യുയന്ത ഒസ്മെന സർക്കിൾ ദേവാലയത്തിൽ നടന്ന ഔദ്യോഗിക യുവജന വർഷ പ്രഖ്യാപനത്തിൽ വിവിധ ഇടവകകളിൽ നിന്നുമുള്ള കത്തോലിക്ക യുവജന സംഘടന പ്രതിനിധികൾ പങ്കെടുത്തു. അടുത്ത വർഷം നടക്കാനിരിക്കുന്ന ദേശീയ യുവജന ദിനത്തിന് സെബു അതിരൂപത ആതിഥേയത്വം വഹിക്കുമെന്ന് രൂപത ആർച്ച് ബിഷപ്പ് ജോസ് പാൽമ പ്രഖ്യാപിച്ചു. 1986 ആരംഭിച്ച രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് ദേശീയ യുവജന ദിനത്തിന് വേദിയാകുന്നത്. 'ഫിലിപ്പൈൻ യുവത്വം മിഷനിൽ: സ്നേഹത്തോടെ, വരദാനത്തോടെ, ശക്തിയോടെ' എന്നതാണ് യുവജന വർഷത്തിന്റെ പ്രമേയം. സമൂഹത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന യുവജനങ്ങൾ എല്ലാവരാലും സ്നേഹിക്കപ്പെടണമെന്നും യുവജനങ്ങൾക്ക് ലഭിച്ചിരിക്കുന്ന ശുശ്രൂഷാവരം മറ്റുള്ളവരുടെ നന്മയ്ക്കായി ഉപയോഗിക്കണമെന്നും ബിഷപ്പ് പാൽമോ സന്ദേശത്തിൽ പറഞ്ഞു. ദിവ്യബലിയ്ക്ക് ശേഷം സെബു നഗരത്തിൽ നിന്നും മെട്രോപൊളിറ്റൻ കത്തീഡ്രലിലേക്ക് സംഘടിപ്പിച്ച ദിവ്യകാരുണ്യ പ്രദിക്ഷണത്തിലും ഇതര ശുശ്രൂഷയിലും നാലായിരത്തോളം യുവജനങ്ങളാണ് പങ്കുചേര്‍ന്നത്. 2021 ൽ ഫിലിപ്പീൻ സുവിശേഷവത്കരണത്തിന്റെ അഞ്ഞൂറാം വാർഷികം ആഘോഷിക്കാനിരിക്കെ ഓരോ വര്‍ഷവും ഓരോ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് ആചരണം. യുവജന വര്‍ഷത്തിന്റെ ആരംഭമായി ഡിസംബർ രണ്ടിന് മനിലയിൽ പ്രത്യേക ശുശ്രൂഷ നടക്കും.
Image: /content_image/News/News-2018-11-27-06:13:46.jpg
Keywords: ഫിലിപ്പീ
Content: 9158
Category: 1
Sub Category:
Heading: ക്രിസ്തീയ ചരിത്രത്തിലേക്ക് തിരിഞ്ഞു നോട്ടവുമായി വത്തിക്കാനില്‍ റഷ്യന്‍ പ്രദര്‍ശനം
Content: റോം: വത്തിക്കാന്‍-റഷ്യന്‍ നയതന്ത്ര ബന്ധത്തില്‍ പുതിയോരേടുകൂടി എഴുതി ചേര്‍ത്തുകൊണ്ട് മോസ്കോയിലെ ട്രെറ്റ്യാക്കോവ് ഗാലറി ഉള്‍പ്പെടെയുള്ള പ്രസിദ്ധമായ ഗാലറികളില്‍ നിന്നുമുള്ള അന്‍പത്തിനാലോളം അമൂല്യ ആത്മീയ വസ്തുക്കളുടെ റഷ്യന്‍ പ്രദര്‍ശനത്തിന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വത്തിക്കാനില്‍ തിരിതെളിഞ്ഞു. നിരവധിപേരാണ് ഈ പ്രദര്‍ശനം കാണുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. “പില്‍ഗ്രിമേജ് ഓഫ് റഷ്യന്‍ ആര്‍ട്: ഫ്രം ഡയോണിസിയൂസ് റ്റു മാലേവിക്ക്” എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനം സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിലെ ബ്രാസ്സിയോ ഡി കാര്‍ലോ മാഗ്നോ മ്യൂസിയത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. വത്തിക്കാന്റെ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിളിക്കപ്പെടാവുന്ന ഈ സൗജന്യ പ്രദര്‍ശനം 2019 ഫെബ്രുവരി 16 വരെ നീളും. എഡി 1400 മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ട് വരെയുള്ള ആത്മീയ വസ്തുക്കളും, കലാസൃഷ്ടികളുമാണ് പ്രദര്‍ശനത്തിലുള്ളത്. ഇവയില്‍ ചിലത് ഇതാദ്യമായാണ് സ്വന്തം ഗാലറി വിട്ട് പുറം ലോകം കാണുന്നതെന്ന് വത്തിക്കാന്‍ മ്യൂസിയം ഡയറക്ടറായ ബാര്‍ബറ ജട്ടാ പറഞ്ഞു. “കല, ആത്മീയത, മനോഹാരിത” എന്നീ മൂന്ന്‍ വാക്കുകളിലൂടെയാണ് ജട്ടാ ഈ പ്രദര്‍ശനത്തെ വിശേഷിപ്പിച്ചത്. റഷ്യയുടെ ആത്മീയതയുടെയും, ആത്മാവിന്റെയും പ്രദര്‍ശനമാണിതെന്നാണ് ജട്ടാ പറഞ്ഞത്. കുരിശു രൂപത്തിന്റെ പതിനാറാം നൂറ്റാണ്ടിലെ ഡയോണിസിയൂസിന്റെ പെയിന്റിംഗായ “ദി ക്രൂസിഫിക്കേഷന്‍”, 1872-ല്‍ വാസിലി പെറോവ് വരച്ച ദസ്തോവ്സ്കിയുടെ പോര്‍ട്രെയിറ്റ് ചിത്രം, കാസിമിരി മാലേവിക്കിന്റെ പ്രശസ്തമായ “ബ്ലാക്ക് സ്ക്വയര്‍” എന്ന പെയിന്റിംഗിന്റെ 1929-ലെ പതിപ്പ് തുടങ്ങിയവയാണ് പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. റഷ്യയുടെ സാംസ്കാരികവും, ആത്മീയവുമായ സന്ദേശം പാശ്ചാത്യ ക്രിസ്ത്യന്‍ ലോകത്ത് അവതരിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഈ പ്രദര്‍ശനത്തിന്റെ പിന്നിലുണ്ടെന്ന് പ്രദര്‍ശനത്തിന്റെ റഷ്യന്‍ ക്യൂറേറ്റര്‍മാരില്‍ ഒരാള്‍ പറഞ്ഞു. 2016-ല്‍ റഫേലോ, കാരാവാഗിയോ തുടങ്ങിയ പ്രശസ്ത കലാകാരന്‍മാരുടെ അമൂല്യ സൃഷ്ടികള്‍ അടങ്ങുന്ന വത്തിക്കാന്റെ ഒരു പ്രദര്‍ശനം മോസ്കോയിലെ ട്രെറ്റ്യാക്കോവ് ഗാലറിയില്‍ വെച്ച് നടത്തിയിരുന്നു. ഈ പ്രദര്‍ശനത്തിന്റെ വിജയമാണ് വത്തിക്കാനിലെ റഷ്യന്‍ പ്രദര്‍ശനത്തിനു പ്രചോദനമായത്.
Image: /content_image/News/News-2018-11-27-07:39:39.jpg
Keywords: റഷ്യ, പുടിന്‍
Content: 9159
Category: 1
Sub Category:
Heading: കത്തോലിക്ക വിശ്വാസം പാപ്പയുടെയോ മെത്രാന്റെയോ സ്വകാര്യ സ്വത്തല്ല: ബിഷപ്പ് ഷ്നീഡര്‍
Content: വെസ്റ്റ്‌ വെര്‍ജീനിയ: കത്തോലിക്ക വിശ്വാസം ഏതെങ്കിലും പാപ്പയുടെയോ മെത്രാന്റെയോ അജപാലകന്റെയോ പുരോഹിതന്റെയോ, സ്വകാര്യ സ്വത്തല്ലെന്ന് ഖസാഖിസ്ഥാനിലെ അസ്താനയിലെ സഹായക മെത്രാനായ അത്താനേഷ്യസ് ഷ്നീഡര്‍. വെസ്റ്റ്‌ വെര്‍ജീനിയയിലെ വെയിര്‍ട്ടോണില്‍ വെച്ച് നടന്ന ‘കത്തോലിക് ഐഡന്റിറ്റി കോണ്‍ഫറന്‍സ് 2018’നായി തയ്യാറാക്കിയ വീഡിയോയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്പസ്തോലന്മാരില്‍ തുടങ്ങി, പിതാക്കന്മാര്‍, വേദപാരംഗതന്മാര്‍, വിശുദ്ധര്‍ തുടങ്ങിയവരിലൂടെ കൈമാറപ്പെട്ട വിശ്വാസം, എല്ലാക്കാലത്തിനും, പ്രദേശങ്ങള്‍ക്കും കത്തോലിക്ക തലമുറകള്‍ക്കും അവകാശപ്പെട്ടതാണെന്ന് ബിഷപ്പ് പറഞ്ഞു. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി നിരന്തരം പഠിപ്പിക്കുകയും, വിശ്വസിക്കുകയും ചെയ്തു വരുന്ന കത്തോലിക്കാ വിശ്വാസത്തില്‍ മാറ്റം വരുത്തുവാനോ, തകര്‍ക്കുവാനോ, പുനര്‍വ്യാഖ്യാനം നടത്തുവാനോ സാധ്യമല്ല. ഇത്തരത്തിലുള്ള ചില നീക്കങ്ങള്‍ ഈ അടുത്തകാലത്തുണ്ടായത് ഖേദകരമാണ്. ഇന്നലെയും, ഇന്നും, എക്കാലവും നിലനില്‍ക്കുന്ന യേശുവാണ് നമ്മുടെ മാതൃക. ആ മാതൃകയില്‍ നിന്നും ഒരു വ്യതിചലനവും പാടില്ല. സഭാധികാരികള്‍ക്ക് മുന്‍പേ ഉണ്ടായതാണ് വിശ്വാസം. വിശ്വാസത്തില്‍ ജീവിക്കുന്ന ആദ്യവ്യക്തികളെന്ന നിലയില്‍ സഭാധികാരികളെ വിശ്വാസം വിശേഷപ്പെട്ടവരാക്കുന്നുണ്ടെങ്കിലും, വിശ്വാസത്തെ അതിന്റെ പൂര്‍ണ്ണതയോട് കൂടി വിശ്വാസികള്‍ക്ക് കൈമാറുകയാണ് സഭാധികാരികള്‍ ചെയ്യേണ്ടതെന്നും മെത്രാന്‍ പറഞ്ഞു. കത്തോലിക്ക വിശ്വാസത്തെ ശക്തമായി മുറുകെ പിടിക്കുന്ന ബിഷപ്പ് ഷ്നീഡര്‍, സഭാ വക്താക്കളായ വാഴ്ത്തപ്പെട്ട ജോണ്‍ ഹെന്രി ന്യൂമാന്‍, ഹിലൈര്‍ ബെല്ലോക്ക്, ജുവാന്‍ ഡോണോസൊ കോര്‍ട്ടെസ്, പിയൂസ് പത്താമന്‍ പാപ്പ തുടങ്ങിയ സഭാ പ്രഗല്‍ഭരുടെ വിലപ്പെട്ട പ്രബോധനങ്ങളും, വിശ്വാസ സംരക്ഷണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ഇടകലര്‍ത്തിയാണ് അവതരിപ്പിച്ചത്. ദൈവം നമുക്ക് നല്‍കിയ ഏറ്റവും അമൂല്യവും, മനോഹരവുമായ സമ്മാനമായ കത്തോലിക്കാ വിശ്വാസത്തില്‍ അഭിമാനം കൊള്ളുകയാണ് വേണ്ടതെന്നും വിശ്വാസത്തിന് വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ തയാറാകണമെന്നും മെത്രാന്‍ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2018-11-27-08:38:04.jpg
Keywords: ഷ്നീ, അത്താനേ
Content: 9160
Category: 1
Sub Category:
Heading: കാമറൂണിൽ മിഷ്ണറി വൈദികരെ തട്ടിക്കൊണ്ട് പോയി
Content: യോണ്ടെ: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ കാമറൂണിൽ നിന്നു മിഷ്ണറി വൈദികരെ തട്ടിക്കൊണ്ട് പോയി. മിഷ്ണറി സൺസ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി സമൂഹ അംഗങ്ങളായ ഫാ. ജൂഡ് തദേവൂസ് ലാങ്കെ ബെസ്ബാങ്ങ്, ഫാ. പ്ലാസിഡ് മുൻതോങ്ങ്, ഒരു വൈദിക വിദ്യാർത്ഥി എന്നിവരെയാണ് തെക്ക് പടിഞ്ഞാറൻ പ്രദേശമായ ആംഗ്ലഫോൺ പ്രവിശ്യയിൽ നിന്നും ബന്ധികളാക്കിയിരിക്കുന്നത്. നവംബർ ഇരുപത്തിനാലിന് ശുശ്രൂഷയുടെ ഭാഗമായി മുയെങ് പ്രാദേശിക ഇടവക ദേവാലയത്തിലേക്ക് പോകുന്ന വഴിയാണ് ആയുധധാരികളായ അക്രമികൾ മൂവരേയും തട്ടിക്കൊണ്ട് പോയത്. കാമറൂണിൽ രാഷ്ട്രീയ നേതൃത്വവും സൈന്യവും തമ്മില്‍ നിലനിൽക്കുന്ന സംഘര്‍ഷങ്ങളില്‍ കത്തോലിക്ക മിഷ്ണറിമാരാണ് മിക്കപ്പോഴും ഇരയാകുന്നത്. കഴിഞ്ഞ ഇരുപത്തിയൊന്നിന് മിൽ ഹിൽ മിഷനറീസ് സഭാംഗമായ ഫാ. കോസ്മാസ് ഒമബാറ്റോ ഓണാരി എന്ന വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിന്നു.
Image: /content_image/News/News-2018-11-27-09:00:07.jpg
Keywords: കാമറൂ
Content: 9161
Category: 14
Sub Category:
Heading: ആറാം നൂറ്റാണ്ടിലെ വിശുദ്ധ മര്‍ക്കോസിന്റെ മൊസൈക്ക് ഫലകം ഒടുവില്‍ സൈപ്രസില്‍
Content: വിശുദ്ധ മര്‍ക്കോസിന്റെ മുഖം ആലേഖനം ചെയ്തിട്ടുള്ള ആയിരത്തിഅറുനൂറോളം വര്‍ഷങ്ങള്‍ പഴക്കമുള്ള മൊസൈക്ക് ഫലകം ഒടുവില്‍ സൈപ്രസ്സില്‍ തിരിച്ചെത്തി. 1970-കളില്‍ സൈപ്രസ്സില്‍ നിന്നും കാണാതായ മൊസൈക്ക് ഫലകം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സ്വദേശത്ത് മടങ്ങിയെത്തിയിരിക്കുന്നത്. കാണാതായ കലാവസ്തുക്കളെക്കുറിച്ച് അന്വേഷണം നടത്തുന്ന ആര്‍തര്‍ ബ്രാന്‍ഡ് എന്ന ഡച്ചുകാരനാണ് തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കു ഒടുവില്‍ അമൂല്യ നിധി കണ്ടെത്തിയിരിക്കുന്നത്. ‘ഇന്‍ഡ്യാന ജോണ്‍സ് ഓഫ് ദി ആര്‍ട്ട് വേള്‍ഡ്’ എന്നാണ് ബ്രാന്‍ഡ് ഈ ഫലകത്തെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഹേഗിലെ സൈപ്രസ് എംബസിയില്‍ വെച്ച് നടത്തിയ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചാണ് ബ്രാന്‍ഡ് വിശുദ്ധ മര്‍ക്കോസിന്റെ മുഖം ആലേഖനം ചെയ്തിട്ടുള്ള ഈ മൊസൈക്ക് ഫലകം നെതര്‍ലന്‍ഡ്‌സിലെ സൈപ്രസ് എംബസ്സിക്ക് കൈമാറിയത്. എഡി 550-ല്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഈ അമൂല്യനിധി 1974-ല്‍ തുര്‍ക്കികളുടെ ആക്രമണസമയത്ത് വടക്കന്‍ സൈപ്രസിലെ, വടക്ക്-കിഴക്കന്‍ നിക്കോസ്യായില്‍ നിന്നും 105 കിലോമീറ്റര്‍ അകലെയുള്ള കാണാക്കാരിയായിലെ പാനാവിയ ദേവാലയത്തില്‍ നിന്നുമാണ് മോഷ്ടിക്കപ്പെടുന്നത്. മൊണോക്കോയിലെ ഒരു ബ്രിട്ടീഷ് കുടുംബത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ് ആര്‍തര്‍ ബ്രാന്‍ഡ് ഈ ഫലകം കണ്ടെത്തുന്നത്. വിശ്വാസത്തിന്റെ പേരില്‍ വാങ്ങിച്ച ഈ അമൂല്യനിധിയുടെ പ്രാധാന്യമറിയാതെ കഴിഞ്ഞ 40 വര്‍ഷമായി ഈ ബ്രിട്ടീഷ് കുടുംബം ഇത് സംരക്ഷിച്ചു വരികയായിരുന്നു. മോഷ്ടിക്കപ്പെട്ടതും, വിലമതിക്കാനാവാത്തതുമായ ഒരു അമൂല്യനിധിയായിരുന്നു ഇത്രയും കാലം തങ്ങള്‍ സൂക്ഷിച്ചുവന്നിരുന്നതെന്നറിഞ്ഞപ്പോള്‍ ബ്രിട്ടീഷ് കുടുംബം അമ്പരന്നുപോയതായി ബ്രാന്‍ഡ് പറഞ്ഞു. ബൈസന്റൈന്‍ കാലത്തെ കലാസൃഷ്ടികളുടെ മനോഹാരിതയുടെ ഉത്തമ ഉദാഹരണമാണ് ഈ മൊസൈക്ക് ഫലകമെന്നാണ് ബ്രാന്‍ഡ് പറയുന്നത്. ഇന്ന്‍ നിലനില്‍ക്കുന്ന പുരാതന ക്രിസ്ത്യന്‍ കലാസൃഷ്ടികളില്‍ പ്രധാനപ്പെട്ട ഒന്നായ ഈ മൊസൈക്ക് ഫലകത്തിന് 50 ലക്ഷം മുതല്‍ ഒരു കോടി യൂറോ വരെ വിലയുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.
Image: /content_image/News/News-2018-11-27-17:05:18.jpg
Keywords: പുരാതന
Content: 9162
Category: 1
Sub Category:
Heading: രക്തചൊരിച്ചിലിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനക്കു ആഹ്വാനവുമായി ആഫ്രിക്കന്‍ മെത്രാൻ സമിതി
Content: ബാൻഗൂയി: രാജ്യത്ത് നടന്ന ആക്രമണങ്ങളിൽ ഇരകളാക്കപ്പെട്ടവരുടെ ഒാർമയ്ക്കായി പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ മെത്രാൻ സമിതി. ഡിസംബർ രണ്ടാം തീയതിയാണ് വിവിധ രൂപതകളിൽ ആക്രമണങ്ങളില്‍ ഇരകളാക്കപ്പെട്ടവരുടെ സ്മരണയ്ക്കായി പ്രാര്‍ത്ഥനാ ദിനം ആചരിക്കുക. ആഗമന മാസത്തിന്റെ ആദ്യ ഞായറാഴ്ച ദേവാലയങ്ങളിൽ നിന്നും ലഭിക്കുന്ന നേർച്ച പണം ആക്രമണങ്ങളിൽ ഇരകളാക്കപ്പെട്ടവർക്കായി നൽകുമെന്നും മെത്രാൻ സമിതിയുടെ പത്ര കുറിപ്പിൽ പറയുന്നു. രാജ്യത്തെ പൗകുറ്റകൃത്യങ്ങളിലേയ്ക്ക് വെളിച്ചം വീശാൻ ബാൻഗൂയി അതിരൂപതയിൽ നവംബർ ഇരുപത്താറാം തീയതി വിളിച്ചുകൂട്ടിയ പത്ര സമ്മേളനത്തിൽ രാജ്യത്തെ രാഷ്ട്രീയ, നയതന്ത്ര, മാധ്യമ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. നിലവില്‍ നടക്കുന്ന സംഭവ വികാസങ്ങൾക്ക് മറുപടിയെന്നോണമാണ് വിലാപത്തിനും, പ്രാർത്ഥനയ്ക്കുമായുളള ആഹ്വാനം നടത്തിയതെന്ന് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ മെത്രാൻ സമിതി അധ്യക്ഷൻ കർദ്ദിനാൾ ഡൂഡോണെ സാപലെെഗ വ്യക്തമാക്കി. എല്ലാ മനുഷ്യ ജീവനും പരിശുദ്ധമാണെന്നും, മനുഷ്യ ജീവനെ സംരക്ഷിക്കാൻ രാഷ്ട്രീയ നേതൃത്വത്തിനു കടമയുണ്ടെന്നും കർദ്ദിനാൾ ഒാർമിപ്പിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിനോട് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു.
Image: /content_image/News/News-2018-11-27-17:42:10.jpg
Keywords: ആഫ്രി
Content: 9163
Category: 18
Sub Category:
Heading: കുടുംബമൂല്യങ്ങള്‍ പുതുതലമുറയ്ക്കു പകരുന്നതില്‍ കുടുംബിനികള്‍ക്കു ശ്രേഷ്ഠമായ പങ്ക്: മാര്‍ മാത്യു മൂലക്കാട്ട്
Content: കോട്ടയം: പരമ്പരാഗതമായി കൈമാറിവന്ന കുടുംബമൂല്യങ്ങള്‍ പുതുതലമുറയ്ക്കു പകര്‍ന്നു നല്‍കുന്നതില്‍ കുടുംബിനികള്‍ക്കു ശ്രേഷ്ഠമായ പങ്കുണ്ടെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ ജന്മദിന വാര്‍ഷികാഘോഷങ്ങള്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളെ സാമൂഹിക പ്രതിബദ്ധതയോടെ വളര്‍ത്തിയെടുത്ത് ആധുനിക കാലത്തിലെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ പ്രാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെസിഡബ്ല്യുഎ പ്രസിഡന്റ് പ്രഫ. മേഴ്‌സി ജോണ്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്, സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, കെസിവൈഎല്‍ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍, കെസിഡബ്ല്യുഎ സെക്രട്ടറി സിന്‍സ് പാറേല്‍, ട്രഷറര്‍ ബീന മാക്കീല്‍, വൈസ്പ്രസിഡന്റ് ജെസി ചെറുപറന്പില്‍, ജോയിന്റ് സെക്രട്ടറി മേഴ്‌സി വെട്ടുകുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-11-28-00:17:05.jpg
Keywords: മൂല
Content: 9164
Category: 18
Sub Category:
Heading: കുടുംബമൂല്യങ്ങള്‍ പുതുതലമുറയ്ക്കു പകരുന്നതില്‍ കുടുംബിനികള്‍ക്കു ശ്രേഷ്ഠമായ പങ്ക്: മാര്‍ മാത്യു മൂലക്കാട്ട്
Content: കോട്ടയം: പരമ്പരാഗതമായി കൈമാറിവന്ന കുടുംബമൂല്യങ്ങള്‍ പുതുതലമുറയ്ക്കു പകര്‍ന്നു നല്‍കുന്നതില്‍ കുടുംബിനികള്‍ക്കു ശ്രേഷ്ഠമായ പങ്കുണ്ടെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ ജന്മദിന വാര്‍ഷികാഘോഷങ്ങള്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളെ സാമൂഹിക പ്രതിബദ്ധതയോടെ വളര്‍ത്തിയെടുത്ത് ആധുനിക കാലത്തിലെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ പ്രാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെസിഡബ്ല്യുഎ പ്രസിഡന്റ് പ്രഫ. മേഴ്‌സി ജോണ്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്, സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, കെസിവൈഎല്‍ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍, കെസിഡബ്ല്യുഎ സെക്രട്ടറി സിന്‍സ് പാറേല്‍, ട്രഷറര്‍ ബീന മാക്കീല്‍, വൈസ്പ്രസിഡന്റ് ജെസി ചെറുപറന്പില്‍, ജോയിന്റ് സെക്രട്ടറി മേഴ്‌സി വെട്ടുകുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-11-28-00:17:09.jpg
Keywords: മൂല