category_idIndia
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingകുടുംബമൂല്യങ്ങള്‍ പുതുതലമുറയ്ക്കു പകരുന്നതില്‍ കുടുംബിനികള്‍ക്കു ശ്രേഷ്ഠമായ പങ്ക്: മാര്‍ മാത്യു മൂലക്കാട്ട്
Contentകോട്ടയം: പരമ്പരാഗതമായി കൈമാറിവന്ന കുടുംബമൂല്യങ്ങള്‍ പുതുതലമുറയ്ക്കു പകര്‍ന്നു നല്‍കുന്നതില്‍ കുടുംബിനികള്‍ക്കു ശ്രേഷ്ഠമായ പങ്കുണ്ടെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ ജന്മദിന വാര്‍ഷികാഘോഷങ്ങള്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളെ സാമൂഹിക പ്രതിബദ്ധതയോടെ വളര്‍ത്തിയെടുത്ത് ആധുനിക കാലത്തിലെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ പ്രാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെസിഡബ്ല്യുഎ പ്രസിഡന്റ് പ്രഫ. മേഴ്‌സി ജോണ്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്, സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ, കെസിവൈഎല്‍ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍, കെസിഡബ്ല്യുഎ സെക്രട്ടറി സിന്‍സ് പാറേല്‍, ട്രഷറര്‍ ബീന മാക്കീല്‍, വൈസ്പ്രസിഡന്റ് ജെസി ചെറുപറന്പില്‍, ജോയിന്റ് സെക്രട്ടറി മേഴ്‌സി വെട്ടുകുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-11-28 05:55:00
Keywordsമൂല
Created Date2018-11-28 05:47:05