Contents

Displaying 8871-8880 of 25174 results.
Content: 9185
Category: 1
Sub Category:
Heading: ഇസ്രായേൽ സൈന്യം സ്ഥലം കെെവശപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ ലത്തീൻ പാത്രിയാര്‍ക്കേറ്റ്
Content: ജറുസലേം: ഉത്തര ജോർദാൻ താഴ്‌വരയിലെ തങ്ങളുടെ കെെവശ ഭൂമി ഇസ്രയേൽ സൈന്യം അനധികൃതമായി കെെവശപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാര്‍ക്കേറ്റ്. ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതിയാണ് ജോർദാൻ താഴ്‌വരാ പ്രദേശത്തെ സ്ഥലം പിടിച്ചടക്കും എന്ന തരത്തിൽ ജറുസലേമിലെ ലത്തീൻ പാത്രിയാര്‍ക്കേറ്റിന് ഇസ്രായേൽ സൈന്യത്തിന്റെ കത്തു ലഭിച്ചത്. ഇതിനെതിരെ ജറുസലേമിലെ സഭാനേതൃത്വം പ്രസ്‌താവന ഇറക്കി. ഇസ്രായേൽ സൈന്യത്തിന്റെ തീരുമാനത്തെ പറ്റി വേണ്ട വിധം പഠിക്കുകയാണെന്നും, പ്രസ്തുത തീരുമാനത്തെ എതിർക്കുമെന്നും പ്രസ്‌താവനയിൽ പറയുന്നു. ഇസ്രായേൽ,പാലസ്തീന്റെ പ്രദേശം, ജോർദാൻ തുടങ്ങിയ സ്ഥലങ്ങളിലുളള ലത്തീൻ കത്തോലിക്കാ വിശ്വാസികളുടെ ചുമതല ജറുസലേമിലെ പാത്രിയാര്‍ക്കീസിനാണ്. യാഥാസ്ഥിതിക യഹൂദ സംഘടനകള്‍ ഇസ്രായേലില്‍ നിന്നും ക്രൈസ്തവരെ പുറത്താക്കുവാന്‍ ശ്രമം നടത്തുന്നതായി ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രസ്താവിച്ചിരിന്നു.
Image: /content_image/News/News-2018-12-01-03:50:03.jpg
Keywords: ഇസ്രാ
Content: 9186
Category: 18
Sub Category:
Heading: സഭയെ മനസിലാക്കാതെ വിഡ്ഢിത്തം വിളമ്പുന്ന രേഖാ ശര്‍മയെ നിലയ്ക്കു നിര്‍ത്തണം: കത്തോലിക്ക കോണ്‍ഗ്രസ്
Content: തൊടുപുഴ: കത്തോലിക്ക സഭയെ മനസിലാക്കാതെ വിഡ്ഢിത്തം വിളന്പുന്ന കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയെ നിലയ്ക്കുനിര്‍ത്താന്‍ ബിജെപി തയാറാകണമെന്ന്‍ കത്തോലിക്ക കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബിജു പറയന്നിലം. ലക്ഷക്കണക്കിന് കന്യാസ്ത്രീകള്‍ നയിക്കുന്ന വിശുദ്ധ ജീവിതത്തെ ആക്ഷേപിച്ച വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ത്രീകളുടെ അഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്. കേന്ദ്ര വനിതാ കമ്മീഷന്‍ കേരളത്തില്‍ വരുന്‌പോള്‍ വാര്‍ത്തകളിലിടം പിടിക്കാന്‍ സഭയെ ആക്ഷേപിക്കുന്ന സ്ഥിരം ശൈലി അവസാനിപ്പിക്കണമെന്നും ബിജു പറയന്നിലം ആവശ്യപ്പെട്ടു.
Image: /content_image/India/India-2018-12-01-23:50:29.jpg
Keywords: കോണ്‍
Content: 9187
Category: 18
Sub Category:
Heading: ചങ്ങനാശേരി കരിസ്മാറ്റിക് കണ്‍വെന്‍ഷന്‍ 27 മുതല്‍
Content: ചങ്ങനാശേരി: കേരള കത്തോലിക്ക കരിസ്മാറ്റിക് സോണിന്റെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരി കരിസ്മാറ്റിക് കണ്‍വെന്‍ഷന്‍ ഡിസംബര്‍ 27,28,29 തീയതികളില്‍ നടക്കും. രാവിലെ ഒന്പതു മുതല്‍ അഞ്ചുവരെ എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും. പ്രാര്‍ത്ഥിക്കുക, നിലനില്ക്കുക എന്നതാണ് കണ്‍വന്‍ഷന്റെ ആപ്തവാക്യം. കേരള കത്തോലിക്ക കരിസ്മാറ്റിക് കെസിബിസി കമ്മീഷന്‍ ചെയര്‍മാന്‍ സാമുവേല്‍ മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത, ഫാ.മാത്യു തടത്തില്‍, ഫാ.വര്‍ഗീസ് മുണ്ടയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, ബ്രദര്‍ ജോസഫ് മാരിയോ, ജയിംസ്‌കുട്ടി ചന്പക്കുളം, ഷാജു വൈക്കത്തുപറന്പില്‍ എന്നിവര്‍ വചന പ്രഘോഷണം നടത്തും. കണ്‍വന്‍ഷന്‍ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
Image: /content_image/India/India-2018-12-01-23:57:48.jpg
Keywords: കരിസ്മാ
Content: 9188
Category: 1
Sub Category:
Heading: ചൈന തടങ്കലിലാക്കിയ ബിഷപ്പും വൈദികനും മോചിതരായി
Content: സേജിയാങ്ങ്, ചൈന: ചൈനയിലെ സേജിയാങ്ങ്‌ പ്രവിശ്യയില്‍ നിന്നും ചൈനീസ് അധികാരികള്‍ അന്യായമായി കൂട്ടിക്കൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ചിരുന്ന ബിഷപ്പ് പീറ്റര്‍ ഷാവോ സൂമിനെയും ചൈന ലിഷൂയിയിലെ ഫാ. ലു ഡാന്‍ഹുവായേയും മോചിപ്പിച്ചു. ബിഷപ്പ് ഷാവോ നവംബര്‍ 23-നും, ഫാ. ഡാന്‍ഹുവാ നവംബര്‍ 22-നുമാണ് മോചിപ്പിക്കപ്പെട്ടത്. ചൈനീസ് സര്‍ക്കാര്‍ അംഗീകൃത സഭയായ പാട്രിയോട്ടിക് അസോസിയേഷനില്‍ അംഗത്വമെടുത്തില്ല എന്ന കാരണത്താലാണ് ഇരുവരെയും ഭരണകൂടം തടങ്കലിലാക്കിയത്. നവംബര്‍ 9-നാണ് ബിഷപ്പ് ഷാവോയെ കസ്റ്റഡിയില്‍ എടുക്കുന്നത്. 11 മാസങ്ങള്‍ക്ക് ശേഷമാണ് ഫാ. ഡാന്‍ഹുവാ മോചിതനായിരിക്കുന്നത്. 2016-ല്‍ ബിഷപ്പ് ഷാവോ തന്നെയാണ് ഫാ. ഡാന്‍ഹുവാക്ക് തിരുപ്പട്ടം നല്‍കിയത്. യാതൊരു കാരണവും കൂടാതെ സംസാരിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് അധികാരികള്‍ ബിഷപ്പ് ഷാവോയെ കൂട്ടിക്കൊണ്ട് പോയത്. പിന്നീട് അന്യായമായി അദ്ദേഹത്തെ തടങ്കലില്‍ വെക്കുകയായിരുന്നു. ക്വിന്റിഗാന്‍ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കവേയാണ് ഫാ. ഡാന്‍ഹുവായെ പിടിച്ചുകൊണ്ട് പോയത്. വെന്‍സുവിനു സമീപമുള്ള ലിഷൂയി രൂപതയിലെ ഏക പുരോഹിതനാണ് അദ്ദേഹം. തങ്ങളുടെ മോചനം സാധ്യമായെങ്കിലും ചൈനയിലെ മതപീഡനം ശക്തമായി തന്നെ തുടരുകയാണെന്ന് ബിഷപ്പ് ഷാവോ പറഞ്ഞു. സര്‍ക്കാര്‍ അധികാരികള്‍ വിവിധ ഇടവകകളില്‍ പോയി സര്‍ക്കാര്‍ അംഗീകൃത സഭയില്‍ ചേരുവാന്‍ വിശ്വാസികളെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മെത്രാന്‍ കൂട്ടിച്ചേര്‍ത്തു. മെത്രാന്‍മാരുടെ നിയമനം സംബന്ധിച്ച ‘സിനോ-വത്തിക്കാന്‍ പ്രോവിഷണല്‍ എഗ്രിമെന്റ്’ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നും, അതുകൊണ്ട് പാപ്പയെ അംഗീകരിക്കുന്ന ചൈനയിലെ യഥാര്‍ത്ഥ കത്തോലിക്കാ സഭക്ക് യാതൊരു ഗുണവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-12-02-00:19:06.jpg
Keywords: ചൈന, ചൈനീ
Content: 9189
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ കു​ട്ടി​ക​ളു​ടെ വ​ർ​ഷത്തിനു സമാപനം
Content: ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനം ബിര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന ചടങ്ങുകളില്‍ മുഖ്യാഥിതി ആയിരുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍, സന്യാസിനികള്‍, രൂപതയുടെ എട്ടു റീജിയനുകളില്‍ നിന്നുള്ള പന്ത്രണ്ടുമുതല്‍ പതിനാറു വരെ പ്രായമുള്ള കുട്ടികള്‍, മതാധ്യാപകര്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. പന്ത്രണ്ട് വയസ് മുതല്‍ കുട്ടികള്‍ തങ്ങളുടെ ദൈവവിളിയെക്കുറിച്ചു ഗൗരവമായി ചിന്തിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സുവിശേഷസന്ദേശത്തില്‍ പറഞ്ഞു. ഈശോയെ പന്ത്രണ്ടാം വയസില്‍ കാണാതായതുമായി ബന്ധപ്പെട്ട സുവിശേഷഭാഗത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയെ ദേവാലയത്തില്‍ വെച്ച് കാണാതാവുകയായിരുന്നില്ല മറിച്ചു ഈശോ ദേവാലയത്തില്‍ ദൈവപിതാവുമൊന്നിച്ച് ആയിരിക്കുവാന്‍ സ്വയം തീരുമാനിച്ചു തന്റെ വിളി തിരിച്ചറിയുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് ഈ രൂപതയിലെ കുട്ടികളായ നിങ്ങളെ കാണാനും ഈ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാനുമായാണ് പ്രാധാനമായും വന്നിരിക്കുന്നതെന്നും, കുട്ടികളായ നിങ്ങളിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഭാവിയെന്നും ആമുഖ സന്ദേശത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കുട്ടികളോടായി പറഞ്ഞു. ബെര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിറഞ്ഞു കുട്ടികളും മുതിര്‍ന്നവരും എത്തിയ സമ്മേളനത്തില്‍ വികാരി ജനറാള്‍ റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍ എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. ഉദ്ഘാടനനത്തിനു ശേഷം നടന്ന വി. കുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിലുള്ള ഗായകസംഘം വി. കുര്‍ബാനയില്‍ ഗാനങ്ങള്‍ ആലപിച്ചത് മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. ബൈബിള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഉച്ചകഴിഞ്ഞു നടന്നു. ഓല സ്റ്റെയിന്റെ അനുഭവസാക്ഷ്യം, പൗരസ്ത്യ സുറിയാനി പണ്ഡിതരായ ഡേവിഡ് വെല്‍സ്, സെബാസ്റ്റ്യന്‍ ബ്രോക് എന്നിവര്‍ നയിച്ച ക്ളാസ്സുകളും നടത്തപ്പെട്ടു. സീറോ മലബാര്‍ സഭയുടെ ലഘുചരിത്രവും ഭരണക്രമവും ഉള്‍ക്കൊള്ളിച്ചുള്ള ഡോക്യുമെന്ററി അവതരിപ്പിക്കപ്പെട്ടു. രൂപതയുടെ പഞ്ചവത്സര പദ്ധതിയിലെ അടുത്തവര്‍ഷമായ യുവജനവര്‍ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് അലഞ്ചേരി നിര്‍വഹിച്ചു. രൂപതയുടെ വാര്‍ഷിക ബുള്ളറ്റിനായ ‘ദനഹ’യുടെ പ്രകാശനവും മാര്‍ ആലഞ്ചേരി നിര്‍വ്വഹിച്ചു. ഉച്ചകഴിഞ്ഞു നാല് മുപ്പത്തോടുകൂടി സമ്മേളനം സമാപിച്ചു. രണ്ടാഴ്ചയോളം യുകെയില്‍ അജപാലനസന്ദര്‍ശനം നടത്തുന്ന മാര്‍ ആലഞ്ചേരി രൂപതയുടെ പുതിയ കാല്‍വയ്പ്പായ മിഷന്‍ സെന്ററുകളുടെ ഔദ്യോഗിക ഉദ്ഘാടനങ്ങളും വിവിധ സ്ഥലങ്ങളില്‍ നിര്‍വഹിക്കുന്നുണ്ട്.
Image: /content_image/News/News-2018-12-03-00:32:05.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 9190
Category: 1
Sub Category:
Heading: ടാൻസാനിയയിൽ ഇന്ത്യൻ സന്യാസിനി വാഹനാപകടത്തിൽ മരണമടഞ്ഞു
Content: ഡൊഡോമ: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ ശുശ്രൂഷ ചെയ്തു വരികയായിരുന്ന കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ സഭാംഗവും കാണ്ഡമാൽ സ്വദേശിനിയുമായ കന്യാസ്ത്രീ വാഹനാപകടത്തിൽ മരണമടഞ്ഞു. നവംബർ ഇരുപത്തിയേഴിന് നടന്ന വാഹനാപകടത്തിൽ സി. രോഹിണി എന്ന സന്യാസിനിയാണ് മരണമടഞ്ഞത്. നാൽപത്തിനാല് വയസ്സായിരുന്നു. ടാൻസാനിയയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ സുപ്പീരിയർ ജനറൽ സി. ക്രിസിനെ സ്വീകരിക്കാൻ എയർപോർട്ടിൽ പോകും വഴിയാണ് അപകടം നടന്നത്. വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ സിസ്റ്റർ രോഹിണി തത്ക്ഷണം മരിക്കുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  കട്ടക്ക് - ഭുവനേശ്വർ അതിരൂപതയിലെ ഔർ ലേഡി ഓഫ് ചാരിറ്റി ഇടവകാംഗമായ സിസ്റ്റർ രോഹിണി ടാൻസാനിയൻ മിഷ്ണറി പ്രവർത്തനത്തിനായി കഴിഞ്ഞ ജൂണിലാണ് നിയോഗിക്കപ്പെട്ടത്. നേരത്തെ കാണ്ഡമാലിലും ബർഹാംപുർ രൂപതയിലും മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലും  അവർ സേവനമനുഷ്ഠിച്ചിരുന്നു. കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (CSST ) സന്യാസി സമൂഹം 1887 ൽ എറണാകുളത്താണ് സ്ഥാപിതമായത്. വിദ്യാഭ്യാസം, വൃദ്ധ പരിചരണം, അനാഥ സംരക്ഷണം കൂടാതെ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളും സി.എസ്.എസ്.ടി സമൂഹം നടത്തി വരുന്നുണ്ട്.
Image: /content_image/News/News-2018-12-03-00:44:01.jpg
Keywords: കന്യാസ്, സമർപ്പ
Content: 9191
Category: 1
Sub Category:
Heading: ഹോളിവുഡിന്റെ നിരത്തിലൂടെ ക്രിസ്തുവിന്റെ രാജകീയ യാത്ര
Content: ലോസ് ആഞ്ചലസ്: ഭവനരഹിതർക്കായി  ഹോളിവുഡിന്റെ നിരത്തിലൂടെ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ നൂറു കണക്കിനാളുകളുടെ പങ്കാളിത്തം. ശിഷ്യത്തവും, ആത്മീയതയും പ്രോത്സാഹിപ്പിക്കുന്ന ബിലവഡ് മൂവ്മെൻറ് എന്ന കൂട്ടായ്മയാണ് ഹോളിവുഡിൽ  ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിച്ചത്. എഴുനൂറോളം ആളുകളാണ് ബിലവഡ് മൂവ്മെന്റ് നടത്തിയ പ്രദക്ഷിണത്തിൽ പ്രാർത്ഥനാപൂർവ്വം പങ്കാളികളായത്. നവംബർ പതിനേഴാം തീയതി ബ്ലസ്ഡ് സാക്രമെൻറ് ദേവാലയത്തിൽ നടത്തിയ വിശുദ്ധ കുർബാനയ്ക്കു ശേഷമാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ആരംഭമായത്. സെന്റ് ജോൺസ്, ക്വീൻ ഒാഫ് ദി ഏയ്ഞ്ചൽ തുടങ്ങിയ സെമിനാരികളിൽ നിന്നുള്ള വെെദിക വിദ്യാർത്ഥികളാണ് പ്രദക്ഷിണത്തിന് നേതൃത്വം നൽകിയത്. പ്രദക്ഷിണത്തിന്റെ സംഘാടകർ, കടന്നുപോയ നിരത്തിൽ കണ്ട ഭവനരഹിതരുമായി സ്നേഹ സംഭാഷണം നടത്തി. ആരാധനയ്ക്കും, സ്തുതിപ്പിനും, മൗന പ്രാർത്ഥനയ്ക്കും ശേഷമാണ്  ദിവ്യകാരുണ്യ പ്രദക്ഷിണം അവസാനിച്ചത്. തെരുവിൽ കഴിയുന്നവർക്കും ഉയർന്ന നിലയിൽ കഴിയുന്നവർക്കും പൊതുവായിട്ടുളള മാഹാത്മ്യം മനസ്സിലാക്കി കൊടുക്കുക എന്നതാണ് പ്രദക്ഷിണത്തിന്റെ ലക്ഷ്യമെന്ന് ബിലവഡ് മൂവ്മെന്റിന്റെ വെബ്സൈറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസിലെ ചില സംഘടനകളുമായി ചേർന്ന് ബിലവഡ് മൂവ്മെന്റ് ഭവനരഹിതർക്കായി ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.
Image: /content_image/News/News-2018-12-03-04:51:15.jpg
Keywords: ഹോളിവുഡ
Content: 9192
Category: 1
Sub Category:
Heading: പുൽക്കൂട് നിയമ പോരാട്ടത്തിൽ ക്രെെസ്തവ ദമ്പതികള്‍ക്ക് വിജയം
Content: വാഷിംഗ്ടണ് ഡിസി: ക്രിസ്തുമസിന് വീടിനു മുൻപിൽ പുൽക്കൂട് സ്ഥാപിക്കാനായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ ക്രെെസ്തവ ദമ്പതികള്‍ക്ക് അൻപതു ലക്ഷത്തോളം രൂപ നഷ്‌ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. അമേരിക്കയിലെ ഇഡാഹോ സംസ്ഥാനത്ത് ജീവിക്കുന്ന ജെറമി മോറിസ്- ക്രിസ്റ്റി മോറിസ് എന്ന ദമ്പതികളാണ്  പുൽക്കൂട് നിർമ്മിക്കുന്ന കാര്യത്തെ സംബന്ധിച്ച് തങ്ങൾക്ക് നേരിട്ട വിവേചനത്തെ ചൂണ്ടികാട്ടി കോടതിയെ സമീപിച്ചത്. 2014-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മോറിസ് ദമ്പതികൾ ക്രിസ്തുമസിന് ഒരുക്കമായി പ്രാദേശിക വീട്ടുടമസ്ഥരുടെ സംഘടനയുടെ കീഴിൽ പൊതു ആവശ്യങ്ങൾക്കായുളള സ്ഥലം ക്രിസ്തുമസ് ആഘോഷത്തിനും, പുൽക്കൂട് നിർമ്മാണത്തിനുമായി സംഘടനയോട് ആവശ്യപ്പെട്ടു. എന്നാൽ പുൽക്കൂടിന്റെ വിശ്വാസപരമായ വശങ്ങളും, മറ്റു ചില അപ്രസക്തമായ കാര്യങ്ങളും ചൂണ്ടിക്കാട്ടി സംഘടന പുൽക്കൂട് നിർമ്മാണത്തെ എതിർക്കുകയായിരുന്നു. പുൽക്കൂട് നിർമ്മാണം തങ്ങളുടെ സംഘടന നിയമത്തിനു വിരുദ്ധമായ കാര്യമാണ് എന്നാണ് അവർ പറഞ്ഞത്. ഇതിനെതിരെയാണ് മോറിസ് ദമ്പതികൾ കോടതിയെ സമീപിച്ചത്. ഒടുവിൽ അൻപതു ലക്ഷം രൂപയുടെ നഷ്ടപരിഹാരം കോടതി വിധിച്ചിരിക്കുകയാണ്. ഇതിനു മുൻപു ഒാരോ വർഷവും ക്രിസ്തുമസിന് മുന്നോടിയായി മോറിസ് ദമ്പതികൾ നടത്തിയ ആഘോഷങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തിരുന്നത്.
Image: /content_image/News/News-2018-12-03-04:48:25.jpg
Keywords: പുല്‍ക്കൂ, ക്രിസ്തുമ
Content: 9193
Category: 18
Sub Category:
Heading: ഈ സ്‌നേഹത്തണലില്‍ ജയശ്രീ ഹാപ്പിയാണ്‌
Content: കൊച്ചി: ഈറോഡിലെ ചേരിയില്‍ മാലിന്യങ്ങളിലേക്കാണു ജയശ്രീ പിറന്നുവീണത്. മുലപ്പാലിനോടുള്ള കൊതി കരഞ്ഞു കരഞ്ഞു തീര്‍ത്തു! നട്ടെല്ലിനും തലച്ചോറിനും വൈകല്യങ്ങളോടെ ജനിച്ച അവളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കു കഴിയില്ലാഞ്ഞിട്ടോ എന്തോ അവള്‍ ഒറ്റയ്ക്കാകപ്പെട്ടു. എന്നാല്‍, നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നവളെ ഹൃദയത്തിലേറ്റി താലോലിക്കാന്‍ സ്‌നേഹമുള്ള അമ്മമാരുണ്ട്; മെല്ലെ മെല്ലെ നടക്കാന്‍ ശ്രമിക്കുന്‌പോള്‍ താങ്ങും തണലുമാകാന്‍ കാരുണ്യത്തിന്റെ കരങ്ങളുണ്ട്. ജയശ്രീ ഇന്നു തിരുപ്പൂരിനടുത്തു വഞ്ചിപ്പാളയത്തുള്ള മദര്‍ തെരേസ പീസ് ഹോമിലാണ്. ഫാ. വിനീത് ഇവള്‍ക്കു കരുതലുള്ള പിതാവാകും. നിര്‍മലദാസി സന്യാസിനിമാര്‍ ഇവള്‍ക്കു സ്‌നേഹമുള്ള അമ്മമാരും. രണ്ടര വയസിലാണ് അവള്‍ മദര്‍ തെരേസ പീസ് ഹോമിലേക്കെത്തുന്നത്. അന്ന് എല്ലും തോലും മാത്രമായി കമിഴ്ന്നു കിടക്കാന്‍ പോലും ആരോഗ്യമില്ലാത്ത സ്ഥിതി. തലച്ചോറിനു വളര്‍ച്ചയില്ല. സാമൂഹ്യപ്രവര്‍ത്തകരിലൂടെ വിവരമറിഞ്ഞാണു ജയശ്രീയെ മദര്‍ തെരേസ ഹോമിലേക്കെത്തിച്ചത്. ഇവിടുത്തെ ഡയറക്ടര്‍ ഫാ. വിനീത് കറുകപ്പറന്പിലിന്റെയും സന്യാസിനിമാരുടെയും സഹോദരങ്ങളുടെയും സ്‌നേഹവാത്സല്യങ്ങളിലും പരിചരണങ്ങളിലും ജയശ്രീയുടെ കുഞ്ഞുമുഖത്ത് ഇപ്പോള്‍ നിറപുഞ്ചിരി വിടരും. ചികിത്സയിലും പരിചരണത്തിലും പതുക്കെ നടന്നു തുടങ്ങി, കൊച്ചുവാക്കുകള്‍ സംസാരിക്കും. ജയശ്രീയെപ്പോലെ പതിനാറു പേരുണ്ട് രാമനാഥപുരം രൂപതയുടെ കീഴിലുള്ള മദര്‍ തെരേസ പീസ് ഹോമില്‍. നാലു മുതല്‍ 17 വയസു വരെയുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുള്ളതിനാല്‍ പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്തവര്‍. ഇവരെ കുളിപ്പിക്കാനും ഭക്ഷണം നല്‍കാനും ഫാ.വിനീതിനൊപ്പം ഡീക്കന്‍ ഫാബിന്‍ നീലങ്കാവില്‍, നിര്‍മലദാസികള്‍ സന്യസ്തസമൂഹാംഗങ്ങളായ സിസ്റ്റര്‍ ഗ്രേസി, സിസ്റ്റര്‍ സില്‍വി, സിസ്റ്റര്‍ ഷൈന്റി എന്നിവരുണ്ട്. സഹായിയായി ട്രീസയും ഇവിടെ താമസിക്കുന്നു. നരേഷ്, ദുര്‍ഗാദേവി, അറുമുഖന്‍, കീര്‍ത്തന, വിജയകുമാര്‍, രൂപവര്‍ഷിണി, ഗണേഷ് ബാബു, പൃഥ്വിരാജ്, മഹാലക്ഷ്മി, സത്യ... ഇങ്ങനെ പോകുന്നു മദര്‍ തെരേസ പീസ് ഹോമില്‍ ആഹ്ലാദത്തിന്റെ പുഞ്ചിരി തൂകുന്ന കൊച്ചുമിടുക്കരുടെ പട്ടിക. നോര്‍ബര്‍ട്ടൈന്‍ സന്യസ്ത സഭാംഗമായ ഫാ. വിനീത് നേരത്തെ രാമനാഥപുരം, ഭദ്രാവതി രൂപതകളിലെ വിവിധ പള്ളികളില്‍ സേവനം ചെയ്തിട്ടുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്കൊപ്പമുള്ള ശുശ്രൂഷ ആത്മീയ സന്തോഷം പകരുന്നതാണെന്നു ഫാ. വിനീത് പറയുന്നു. സുമനസുകളുടെ സഹായത്തോടെയാണു മദര്‍ തെരേസ പീസ് ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. < Courtesy: Deepika >
Image: /content_image/India/India-2018-12-03-04:39:21.jpg
Keywords: കരുണ
Content: 9194
Category: 9
Sub Category:
Heading: "വചനങ്ങളുടെ ചുരുളഴിയുമ്പോൾ പ്രകാശം പരക്കുന്നു". ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കാൻ വലിയ ഇടയൻ കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ അനുഗ്രഹമേറ്റുവാങ്ങി രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷ
Content: ബർമിങ്ഹാം: ദൈവിക മഹത്വത്താൽ സീറോ മലബാർ സഭയുടെ വലിയ ഇടയൻ അഭിവന്ദ്യ കർദ്ദിനാൾ മാർ.ജോർജ് ആലഞ്ചേരിയുടെ അനുഗ്രഹ സാന്നിധ്യം കൊണ്ട് ഏറെ ആത്മീയ അഭിഷേകത്തിലേക്ക് നയിക്കപ്പെടുന്ന റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന ഡിസംബർ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ഹൃദയത്തിൽ പുൽക്കൂടൊരുക്കി ഉണ്ണിയേശുവിനെ സ്വീകരിക്കാൻ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷ. കൺവെൻഷൻ 8 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും.ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കലും കൺവെൻഷനിൽ പങ്കെടുക്കും. വലിയ പിതാവിന്റെ ആശീർവാദത്തിനൊപ്പം, ദൈവവചനങ്ങളുടെ ചുരുളഴിയുന്നതിലൂടെ പ്രകാശം പരന്നുകൊണ്ട് ഹൃദയത്തിൽ അത് നിറയുന്നതാകണം ക്രിസ്മസ് എന്ന് കുട്ടികളെ പരിചയപ്പെടുത്തുന്ന പ്രത്യേക കൺവെൻഷന് സെഹിയോൻ യുകെ യ്ക്കുവേണ്ടി പ്രശസ്ത ആത്മീയ ശുശ്രൂഷകനും കുട്ടികളുടെയും യുവജനങ്ങളുടെയും ധ്യാനഗുരുവുമായ ജൂഡ് മുക്കോറോ നേതൃത്വം നൽകും. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ്, കുമ്പസാരം, സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു." ലിറ്റിൽ ഇവാഞ്ചലിസ്റ് " എന്ന മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്ന ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക്‌ ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 8 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. **അഡ്രസ്സ് : ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ വെസ്റ്റ് ബ്രോംവിച്ച് ബർമിംങ്ഹാം .( Near J1 of the M5) B70 7JW. **കൂടുതൽ വിവരങ്ങൾക്ക് ; ഷാജി 07878149670. അനീഷ്.07760254700 ബിജുമോൻമാത്യു.07515368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. ബിജു അബ്രഹാം ‭ 07859890267
Image: /content_image/Events/Events-2018-12-03-17:21:12.jpg
Keywords: ബഥേ