category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഹോളിവുഡിന്റെ നിരത്തിലൂടെ ക്രിസ്തുവിന്റെ രാജകീയ യാത്ര
Contentലോസ് ആഞ്ചലസ്: ഭവനരഹിതർക്കായി  ഹോളിവുഡിന്റെ നിരത്തിലൂടെ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ നൂറു കണക്കിനാളുകളുടെ പങ്കാളിത്തം. ശിഷ്യത്തവും, ആത്മീയതയും പ്രോത്സാഹിപ്പിക്കുന്ന ബിലവഡ് മൂവ്മെൻറ് എന്ന കൂട്ടായ്മയാണ് ഹോളിവുഡിൽ  ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിച്ചത്. എഴുനൂറോളം ആളുകളാണ് ബിലവഡ് മൂവ്മെന്റ് നടത്തിയ പ്രദക്ഷിണത്തിൽ പ്രാർത്ഥനാപൂർവ്വം പങ്കാളികളായത്. നവംബർ പതിനേഴാം തീയതി ബ്ലസ്ഡ് സാക്രമെൻറ് ദേവാലയത്തിൽ നടത്തിയ വിശുദ്ധ കുർബാനയ്ക്കു ശേഷമാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ആരംഭമായത്. സെന്റ് ജോൺസ്, ക്വീൻ ഒാഫ് ദി ഏയ്ഞ്ചൽ തുടങ്ങിയ സെമിനാരികളിൽ നിന്നുള്ള വെെദിക വിദ്യാർത്ഥികളാണ് പ്രദക്ഷിണത്തിന് നേതൃത്വം നൽകിയത്. പ്രദക്ഷിണത്തിന്റെ സംഘാടകർ, കടന്നുപോയ നിരത്തിൽ കണ്ട ഭവനരഹിതരുമായി സ്നേഹ സംഭാഷണം നടത്തി. ആരാധനയ്ക്കും, സ്തുതിപ്പിനും, മൗന പ്രാർത്ഥനയ്ക്കും ശേഷമാണ്  ദിവ്യകാരുണ്യ പ്രദക്ഷിണം അവസാനിച്ചത്. തെരുവിൽ കഴിയുന്നവർക്കും ഉയർന്ന നിലയിൽ കഴിയുന്നവർക്കും പൊതുവായിട്ടുളള മാഹാത്മ്യം മനസ്സിലാക്കി കൊടുക്കുക എന്നതാണ് പ്രദക്ഷിണത്തിന്റെ ലക്ഷ്യമെന്ന് ബിലവഡ് മൂവ്മെന്റിന്റെ വെബ്സൈറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസിലെ ചില സംഘടനകളുമായി ചേർന്ന് ബിലവഡ് മൂവ്മെന്റ് ഭവനരഹിതർക്കായി ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-12-03 10:32:00
Keywordsഹോളിവുഡ
Created Date2018-12-03 07:57:43