Content | തൊടുപുഴ: കത്തോലിക്ക സഭയെ മനസിലാക്കാതെ വിഡ്ഢിത്തം വിളന്പുന്ന കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയെ നിലയ്ക്കുനിര്‍ത്താന്‍ ബിജെപി തയാറാകണമെന്ന്‍ കത്തോലിക്ക കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബിജു പറയന്നിലം. ലക്ഷക്കണക്കിന് കന്യാസ്ത്രീകള്‍ നയിക്കുന്ന വിശുദ്ധ ജീവിതത്തെ ആക്ഷേപിച്ച വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ത്രീകളുടെ അഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്. കേന്ദ്ര വനിതാ കമ്മീഷന്‍ കേരളത്തില്‍ വരുന്‌പോള്‍ വാര്‍ത്തകളിലിടം പിടിക്കാന്‍ സഭയെ ആക്ഷേപിക്കുന്ന സ്ഥിരം ശൈലി അവസാനിപ്പിക്കണമെന്നും ബിജു പറയന്നിലം ആവശ്യപ്പെട്ടു. |