category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"വചനങ്ങളുടെ ചുരുളഴിയുമ്പോൾ പ്രകാശം പരക്കുന്നു". ഉണ്ണിയേശുവിനെ ഹൃദയത്തിൽ സ്വീകരിക്കാൻ വലിയ ഇടയൻ കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ അനുഗ്രഹമേറ്റുവാങ്ങി രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷ
Contentബർമിങ്ഹാം: ദൈവിക മഹത്വത്താൽ സീറോ മലബാർ സഭയുടെ വലിയ ഇടയൻ അഭിവന്ദ്യ കർദ്ദിനാൾ മാർ.ജോർജ് ആലഞ്ചേരിയുടെ അനുഗ്രഹ സാന്നിധ്യം കൊണ്ട് ഏറെ ആത്മീയ അഭിഷേകത്തിലേക്ക് നയിക്കപ്പെടുന്ന റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന ഡിസംബർ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ഹൃദയത്തിൽ പുൽക്കൂടൊരുക്കി ഉണ്ണിയേശുവിനെ സ്വീകരിക്കാൻ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷ. കൺവെൻഷൻ 8 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും.ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കലും കൺവെൻഷനിൽ പങ്കെടുക്കും. വലിയ പിതാവിന്റെ ആശീർവാദത്തിനൊപ്പം, ദൈവവചനങ്ങളുടെ ചുരുളഴിയുന്നതിലൂടെ പ്രകാശം പരന്നുകൊണ്ട് ഹൃദയത്തിൽ അത് നിറയുന്നതാകണം ക്രിസ്മസ് എന്ന് കുട്ടികളെ പരിചയപ്പെടുത്തുന്ന പ്രത്യേക കൺവെൻഷന് സെഹിയോൻ യുകെ യ്ക്കുവേണ്ടി പ്രശസ്ത ആത്മീയ ശുശ്രൂഷകനും കുട്ടികളുടെയും യുവജനങ്ങളുടെയും ധ്യാനഗുരുവുമായ ജൂഡ് മുക്കോറോ നേതൃത്വം നൽകും. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ്, കുമ്പസാരം, സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു." ലിറ്റിൽ ഇവാഞ്ചലിസ്റ് " എന്ന മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്ന ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക്‌ ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 8 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. **അഡ്രസ്സ് : ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ വെസ്റ്റ് ബ്രോംവിച്ച് ബർമിംങ്ഹാം .( Near J1 of the M5) B70 7JW. **കൂടുതൽ വിവരങ്ങൾക്ക് ; ഷാജി 07878149670. അനീഷ്.07760254700 ബിജുമോൻമാത്യു.07515368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. ബിജു അബ്രഹാം ‭ 07859890267
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-12-03 22:58:00
Keywordsബഥേ
Created Date2018-12-03 22:51:12