Contents

Displaying 8861-8870 of 25174 results.
Content: 9175
Category: 18
Sub Category:
Heading: ഓഖി വാര്‍ഷികത്തില്‍ പ്രാര്‍ത്ഥനയുമായി കടലിന്റെ മക്കള്‍
Content: തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു പ്രാര്‍ത്ഥനകള്‍ക്കായി തിരുവനന്തപുരം വലിയതുറ കടപ്പുറത്തെത്തിയത് നൂറുകണക്കിനാളുകള്‍. വലിയതുറ സെന്റ് ആന്റണീസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ഓഖി അനുസ്മരണ പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. കത്തിച്ച മെഴുതിരികളും കൈകളിലേന്തി കടലിലേക്കു നോക്കി ജപമാല ചൊല്ലി കൊണ്ട് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ആരംഭിച്ചു. ഓഖി അനുസ്മരണം ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിക്കുന്നതിനുള്ള അവസരമാണ് തരുന്നതെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം ഓര്‍മിപ്പിച്ചു. വലിയതുറ സെന്റ് തോമസ് പള്ളിയില്‍ സംഘടിപ്പിച്ച ഓഖി അനുസ്മരണ പ്രാര്‍ത്ഥനകള്‍ക്കു തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് മുഖ്യകാര്‍മികനായിരുന്നു. ശുശ്രൂഷകള്‍ക്കു വലിയതുറ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. മെല്‍ക്കിന്‍, സഹവികാരി ഫാ. സുധീഷ്, പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ വികാരി മോണ്‍. ടി. നിക്കോളാസ്, കെആര്‍എല്‍സിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ.പോള്‍ സണ്ണി, മണക്കാട് സഹായമാതാ ഇടവക വികാരി ഫാ.വര്‍ഗീസ് ജോണ്‍, വെള്ളയമ്പലം ലിറ്റില്‍ഫ്‌ളവര്‍ പള്ളി വികാരി ഫാ.ജി.ജോസ്, കെആര്‍എല്‍സിസി വക്താവ് ഷാജി ജോര്‍ജ്, കെഎല്‍സിഎ പ്രസിഡന്റ് ആന്റണി ആല്‍ബര്‍ട്ട്, കെഎല്‍സിഡബ്‌ളിയുഎ അതിരൂപത ജനറല്‍ സെക്രട്ടറി മേരി പുഷ്പം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിഴിഞ്ഞം കടപ്പുറത്ത് പ്രാര്‍ത്ഥനകള്‍ക്കു വിഴിഞ്ഞം ഇടവക വികാരി ഫാ.ജസ്റ്റിന്‍ ജൂഡിന്‍, മോണ്‍. യൂജിന്‍ എച്ച്. പെരേര എന്നിവര്‍ കാര്‍മികത്വം വഹിച്ചു. സീറോ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും ഓഖിയില്‍ മരണമടഞ്ഞവര്‍ക്കു സാന്ത്വനമേകുന്നതിന് എത്തിയിരുന്നു.
Image: /content_image/India/India-2018-11-30-04:17:56.jpg
Keywords: ഓഖി
Content: 9176
Category: 1
Sub Category:
Heading: മധ്യപൂർവ്വേഷ്യൻ ക്രൈസ്തവരുടെ സഹായത്തിനായുള്ള '390 ബില്‍' അമേരിക്ക പാസ്സാക്കി
Content: വാഷിംഗ്ടണ്‍ ഡി.സി: ഇറാഖിലെയും സിറിയയിലെയും ക്രിസ്ത്യന്‍, യസീദി ന്യൂനപക്ഷങ്ങളുടെ പുനരേകീകരണത്തിന് വേണ്ടിയുള്ള എച്ച്.ആര്‍ 390 ബില്‍ പതിനേഴ് മാസങ്ങള്‍ക്ക് ശേഷം അമേരിക്കൻ പ്രതിനിധിസഭ ഐകകണ്ഠേന പാസ്സാക്കി. “ഇറാഖ് ആന്‍ഡ്‌ സിറിയ ജെനോസിഡ് റിലീഫ് ആന്‍ഡ്‌ അക്കൗണ്ടബിലിറ്റി ആക്റ്റ്” എന്ന പേരിലും അറിയപ്പെടുന്ന ഈ ബില്‍ നവംബര്‍ 27 ചൊവ്വാഴ്ചയാണ് പാസ്സാക്കിയത്. റിപ്പബ്ലിക്കനും പ്രതിനിധിസഭാംഗവുമായ ക്രിസ് സ്മിത്താണ് ബില്‍ ആദ്യമായി അവതരിപ്പിച്ചത്. ഡെമോക്രാറ്റ് പാര്‍ട്ടിയംഗമായ അന്നാ ഏഷൂ ഈ ബില്ലിനെ പിന്തുണക്കുകയും ചെയ്തു. മൂന്ന്‍ പ്രാവശ്യമാണ് ഈ ബില്‍ യുഎസ് പ്രതിനിധിസഭയില്‍ അവതരിപ്പിക്കപ്പെട്ടത്. ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ വംശഹത്യക്കും, മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ക്കും, യുദ്ധത്തിനും ഇരയായ ക്രിസ്ത്യന്‍, യസീദി സമുദായാംഗങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കുകയാണ് ബില്ലിന്റെ പ്രധാന ഉദ്ദേശ്യം. ഇരു വിഭാഗങ്ങളുടെയും പുനര്‍നിര്‍മ്മാണത്തിനും, നിലനില്‍പ്പിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മതസംഘടനകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുക, ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദ സംഘടനകള്‍ ചെയ്ത കുറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നവരെ സഹായിക്കുക, കുറ്റവാളികളെ കണ്ടെത്തി വിചാരണ ചെയ്യുവാന്‍ സഹായിക്കുക എന്നിവയും ബില്ലിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ക്രൈസ്തവ സന്നദ്ധ സംഘടനകളായ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ 6 കോടി ഡോളറിന്റേയും, ‘നൈറ്റ്സ് ഓഫ് കൊളംബസ്’ 2 കോടി ഡോളറിന്റേയും സഹായം ഇതിനോടകം മധ്യപൂർവ്വേഷ്യയിൽ ചെയ്തുകഴിഞ്ഞുവെന്ന് ക്രിസ് സ്മിത്ത് പറഞ്ഞു. അമേരിക്കന്‍ പ്രതിനിധിസഭയും, സെനറ്റും ബില്‍ ഐകകണ്ഠേനപാസ്സാക്കിയത് വംശഹത്യക്കിരയായ മതന്യൂനപക്ഷങ്ങളെ സഹായിക്കുവാനുള്ള അമേരിക്കയുടെ താല്‍പ്പര്യത്തെയാണ് സൂചിപ്പിക്കുന്നതെന്നു നൈറ്റ്സ് ഓഫ് കൊളംബസിന്റെ സുപ്രീം നൈറ്റായ കാള്‍ ആന്‍ഡേഴ്സന്‍ പ്രതികരിച്ചു. അതേസമയം ബില്‍ ഇപ്പോള്‍ പ്രസിഡന്റ് ട്രംപിന്റെ പരിഗണനയിലാണ്. ബില്ലില്‍ ഒപ്പ് വെക്കുമെന്ന സൂചനയാണ് പ്രസിഡന്റും നല്‍കിയിട്ടുള്ളത്. മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍, യസീദി ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള അമേരിക്കയുടെ വാഗ്ദാനം യഥാർത്ഥ്യമാകുന്നുവെന്ന സൂചനയായിട്ടാണ് ഈ ബില്ലിനെ നിരീക്ഷകർ നോക്കി കാണുന്നത്.
Image: /content_image/News/News-2018-11-30-04:26:14.jpg
Keywords: ക്രൈസ്തവ, അമേരി
Content: 9177
Category: 1
Sub Category:
Heading: ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ക്കു കത്തോലിക്കരുടെ വിശ്വാസത്തെ ഇളക്കുവാന്‍ കഴിഞ്ഞിട്ടില്ല: നൈജീരിയൻ ബിഷപ്പ്
Content: വാഷിംഗ്ടണ്‍ ഡിസി/ അബൂജ: ഇസ്ലാമിക ഭീകരവാദി സംഘടനയായ ബൊക്കോഹറാം നടത്തുന്ന ബോംബാക്രമണങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും, തട്ടിക്കൊണ്ടുപോകലിനും പ്രദേശത്തെ കത്തോലിക്കരുടെ വിശ്വാസതീക്ഷ്ണതയില്‍ ഒരു കുറവും വരുത്തുവാന്‍ കഴിഞ്ഞിട്ടില്ലെന്ന് നൈജീരിയൻ ബിഷപ്പ് ഒലിവര്‍ ഡി. ഡോയ്മെ. ക്രൈസ്തവ രക്തസാക്ഷികളുടെ ആദരണാര്‍ത്ഥം നവംബര്‍ 28-ന് വാഷിംഗ്‌ടണിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ബസലിക്കയില്‍ വെച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുക്കവേ ഒരു കത്തോലിക്ക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2009-ലാണ് ഒലിവര്‍ ഡി. ഡോയ്മെ വടക്ക്-കിഴക്കന്‍ നൈജീരിയയിലെ മൈദ്‌ഗുരി രൂപതയുടെ മെത്രാനാകുന്നത്. അന്ന് മുതല്‍ തന്റെ രൂപത നേരിട്ട സഹനങ്ങളെക്കുറിച്ച് മെത്രാന്‍ യാതൊരു കുറിപ്പിന്റേയും സഹായം കൂടാതെ എണ്ണിയെണ്ണി പറയുകയുണ്ടായി. "ആയിരത്തിലധികം കത്തോലിക്കരാണ് ബൊക്കോഹറാമിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 25 വൈദികരും, 45 കന്യാസ്ത്രീകളുമടക്കം ഒരു ലക്ഷത്തിലധികം കത്തോലിക്കര്‍ ചിതറിക്കപ്പെട്ടു. ഇരുനൂറിലധികം ദേവാലയങ്ങളും, നിരവധി കത്തോലിക്ക ഹോസ്പിറ്റലുകളും, സ്കൂളുകളും നശിപ്പിക്കപ്പെട്ടു". ഒന്നര ലക്ഷത്തോളം അനാഥരെയും, അയ്യായിരത്തോളം വിധവകളെയുമാണ്‌ തന്റെ രൂപത പരിപാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും, ഈ ദുരന്തങ്ങള്‍ക്കൊന്നും കത്തോലിക്കരുടെ വിശ്വാസത്തെ ഇളക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന് മെത്രാന്‍ ഡോയ്മെ അടിവരയിട്ട് പറയുന്നു. വെറും പത്തു സെമിനാരി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍ക്കൊള്ളുവാന്‍ കഴിവുള്ള തന്റെ രൂപതയില്‍ 90 പേരാണ് വൈദീകരാകുവാന്‍ പരിശീലനം നടത്തുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്ന തങ്ങളുടെ പരിമിതികളെക്കുറിച്ചും മെത്രാന്‍ പറഞ്ഞു. പലപ്പോഴും വൈദികർ മരങ്ങളുടെ ചുവട്ടില്‍ വെച്ചോ, താല്‍ക്കാലിക കൂടാരങ്ങളിലോ ആയാണ് വിശുദ്ധ കുർബാന അര്‍പ്പിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബൊക്കോഹറാമിന്റെ ശ്രദ്ധ മറ്റ് മേഖലകളിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ഇപ്പോള്‍ തകര്‍ക്കപ്പെട്ട ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുവാന്‍ പറ്റിയ അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജപമാലയിലുള്ള തങ്ങളുടെ ഭക്തി കാരണമാണ് വിശ്വാസത്തില്‍ തീക്ഷ്ണതയുള്ളവരായിരിക്കുവാന്‍ തങ്ങള്‍ക്ക് കഴിയുന്നതെന്നാണ് മരിയ ഭക്തനായ ബിഷപ്പ് ഡോയ്മെ വീണ്ടും സാക്ഷ്യപ്പെടുത്തുന്നത്. 2014-ല്‍ തനിക്ക് ഒരു ദര്‍ശനം ലഭിച്ചതിനെ തുടര്‍ന്ന്‍ ജപമാലയോടുള്ള ഭക്തി താന്‍ പ്രചരിപ്പിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈജീരിയയിലെ കത്തോലിക്ക സഭ അതിവേഗം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുകയുണ്ടായി.
Image: /content_image/News/News-2018-11-30-04:33:23.jpg
Keywords: നൈജീ
Content: 9178
Category: 1
Sub Category:
Heading: സ്മാര്‍ട്ട്‌ ഫോണിലൂടെ ദൈവ വചനം പഠിപ്പിക്കുന്നതിനായി കൊറിയന്‍ സഭ
Content: സിയോള്‍: വിശ്വാസികളെ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ ദൈവ വചനം പഠിപ്പിക്കുന്നതിനായി ദക്ഷിണ കൊറിയയിലെ സിയോള്‍ അതിരൂപത ഓണ്‍ലൈന്‍ ബൈബിള്‍ പഠന ചാനല്‍ ആരംഭിച്ചു. സിയോളിലെ കര്‍ദ്ദിനാളായ ആന്‍ഡ്ര്യൂ യോം സൂ-ജുങ്ങിന്റെ നിര്‍ദ്ദേശപ്രകാരം നവംബര്‍ 24-നായിരുന്നു ഓണ്‍ലൈന്‍ ബൈബിള്‍ ചാനലിന് ആരംഭം കുറിച്ചത്. നിരവധി പേര്‍ ബൈബിള്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ അതിനു വേണ്ട സമയം കണ്ടെത്തുക അവരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ യൂട്യൂബ് ബൈബിള്‍ ചാനല്‍ ആരംഭിച്ചിരിക്കുന്നതെന്നും അതിരൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഫാ. മത്തിയാസ് ഹുര്‍ യോങ്ങ്-യുപ് പറഞ്ഞു. യൂട്യൂബ് ചാനലിലൂടെ മൂന്ന് വൈദികരാണ് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ കുറഞ്ഞ സമയം കൊണ്ട് രസകരമായ രീതിയില്‍ എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രീതിയിലാണ് ബൈബിള്‍ ക്ലാസ്സുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഫാ. മത്തിയാസ് ഹുര്‍ യോങ്ങ്-യുപ് “കസ്റ്റം ഇന്‍ ദി ബൈബിള്‍” എന്നതിനെക്കുറിച്ചും, അതിരൂപതയുടെ കമ്മ്യൂണിക്കേഷന്‍ വൈസ് ഡയറക്ടര്‍ ഫാ. പീറ്റര്‍ ഹ്വാങ്ങ് ജുങ്ങ്-ഹൊ 'പുറപ്പാട്' പുസ്തകത്തെക്കുറിച്ചും, അതിരൂപത കമ്മ്യൂണിക്കേഷന്‍ കമ്മിറ്റി അണ്ടര്‍ സെക്രട്ടറി ഫാ. തോമസ്‌ ലീ ഡോ-ഹിയങ്ങ്‌ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തെക്കുറിച്ചുമുള്ള ക്ലാസ്സുകളാണ് നയിക്കുക.
Image: /content_image/News/News-2018-12-01-00:05:23.jpg
Keywords: കൊറിയ
Content: 9179
Category: 1
Sub Category:
Heading: സ്മാര്‍ട്ട്‌ ഫോണിലൂടെ ദൈവ വചനം പഠിപ്പിച്ച് കൊറിയന്‍ സഭ
Content: സിയോള്‍: വിശ്വാസികളെ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ ദൈവ വചനം പഠിപ്പിക്കുന്നതിനായി ദക്ഷിണ കൊറിയയിലെ സിയോള്‍ അതിരൂപത ഓണ്‍ലൈന്‍ ബൈബിള്‍ പഠന ചാനല്‍ ആരംഭിച്ചു. സിയോളിലെ കര്‍ദ്ദിനാളായ ആന്‍ഡ്ര്യൂ യോം സൂ-ജുങ്ങിന്റെ നിര്‍ദ്ദേശപ്രകാരം നവംബര്‍ 24-നായിരുന്നു ഓണ്‍ലൈന്‍ ബൈബിള്‍ ചാനലിന് ആരംഭം കുറിച്ചത്. നിരവധി പേര്‍ ബൈബിള്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ അതിനു വേണ്ട സമയം കണ്ടെത്തുക അവരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ യൂട്യൂബ് ബൈബിള്‍ ചാനല്‍ ആരംഭിച്ചിരിക്കുന്നതെന്നും അതിരൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഫാ. മത്തിയാസ് ഹുര്‍ യോങ്ങ്-യുപ് പറഞ്ഞു. യൂട്യൂബ് ചാനലിലൂടെ മൂന്ന് വൈദികരാണ് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ കുറഞ്ഞ സമയം കൊണ്ട് രസകരമായ രീതിയില്‍ എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രീതിയിലാണ് ബൈബിള്‍ ക്ലാസ്സുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഫാ. മത്തിയാസ് ഹുര്‍ യോങ്ങ്-യുപ് “കസ്റ്റം ഇന്‍ ദി ബൈബിള്‍” എന്നതിനെക്കുറിച്ചും, അതിരൂപതയുടെ കമ്മ്യൂണിക്കേഷന്‍ വൈസ് ഡയറക്ടര്‍ ഫാ. പീറ്റര്‍ ഹ്വാങ്ങ് ജുങ്ങ്-ഹൊ 'പുറപ്പാട്' പുസ്തകത്തെക്കുറിച്ചും, അതിരൂപത കമ്മ്യൂണിക്കേഷന്‍ കമ്മിറ്റി അണ്ടര്‍ സെക്രട്ടറി ഫാ. തോമസ്‌ ലീ ഡോ-ഹിയങ്ങ്‌ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തെക്കുറിച്ചുമുള്ള ക്ലാസ്സുകളാണ് നയിക്കുക.
Image: /content_image/News/News-2018-12-01-00:05:23.jpg
Keywords: കൊറിയ
Content: 9180
Category: 18
Sub Category:
Heading: എംഎസ്എഫ്എസ് സമൂഹം പത്തു ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കും
Content: കൊരട്ടി: പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എംഎസ്എഫ്എസ് സന്യസ്ത സമൂഹം പത്തു ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കും. എംഎസ്എഫ്എസ് വെസ്റ്റ് ഇന്ത്യ പ്രൊവിന്‍സിന്റെ സുപ്പീരിയര്‍ ഫാ. ബെന്നി കുറ്റനാല്‍, ഇന്നലെ കാടുകുറ്റിയില്‍ ആദ്യ ഭവനത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ഫാ. വിനോദ്, ഫാ. തോമസ് കളരിപറന്പില്‍, കാടുകുറ്റി ഇന്‍ഫന്റ് ജീസസ് പള്ളി വികാരി ഫാ. ബൈജു കണ്ണന്പിള്ളി, ഫാ. ടോം, ഫാ. ജിനോ പ്ലാത്തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-12-01-00:15:17.jpg
Keywords: ഭവന
Content: 9181
Category: 18
Sub Category:
Heading: ഈ സമര്‍പ്പിത 'ചൈതന്യം' എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ക്ക് 'ഇന്‍സ്പയര്‍'
Content: കൊച്ചി: മരിച്ചുപോകുമെന്നു പലരും ഓര്‍മിപ്പിച്ചിടത്തുനിന്നു എച്ച്‌ഐവി ബാധിതരായ കുട്ടികളില്‍ പ്രത്യാശയുടെയും ആത്മവിശ്വാസത്തിന്റെയും വിത്തു പാകി പുതുജീവിതം സമ്മാനിച്ച് ഒരു സമര്‍പ്പിത. സിഎംസി സന്യാസിനി സമൂഹത്തിലെ ഇടുക്കി കാര്‍മല്‍ഗിരി പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ചൈതന്യയാണ് എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ക്കിടയില്‍ മുഴുവന്‍ സമയ സേവനത്തിലൂടെ പ്രത്യാശയുടെ സമര്‍പ്പിത ചൈതന്യമാകുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപന ജോലി 2009ല്‍ ഉപേക്ഷിച്ചാണു സിസ്റ്റര്‍ ചൈതന്യ എച്ച്‌ഐവിക്കും എയ്ഡ്‌സിനുമെതിരേ പോരാടാന്‍, അതിന്റെ പിടിയിലമര്‍ന്ന കുഞ്ഞുങ്ങള്‍ക്കു പ്രതീക്ഷ പകരാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്. നെടുങ്കണ്ടം സിഎംസി മഠാംഗമായ സിസ്റ്റര്‍ ചൈതന്യ കൂന്പന്‍പാറ ഫാത്തിമമാതാ ജിഎച്ച്എസ്എസിലെ അധ്യാപികയായിരുന്നു. എച്ച്‌ഐവി ബാധിതരായ കുട്ടികളെ സ്‌കൂളില്‍ നിന്നു പുറത്താക്കുന്നതുള്‍പ്പെടെ അവരെ ഒറ്റപ്പെടുത്തുന്നതിന്റെ പത്രവാര്‍ത്തകള്‍ സിസ്റ്റര്‍ ചൈതന്യയെ അസ്വസ്ഥയാക്കി. 2011 ല്‍ കട്ടപ്പനയില്‍ എച്ച്‌ഐവി ബാധിതരായ കുട്ടികളുടെ ഒത്തുകൂടലിലൂടെയാണ് ഈ രംഗത്തേക്ക് ആദ്യചുവടു വയ്ക്കുന്നത്. സായൂജ്യ എന്ന സന്നദ്ധസംഘടനയിലൂടെ ഇടുക്കി ജില്ലയിലെ എച്ച്‌ഐവി കുട്ടികള്‍ക്കിടയില്‍ ബോധവത്കരണവും ക്യാന്പുകളും നടത്തി. 2013 ല്‍ ഇന്‍സ്പയര്‍ എന്ന പേരില്‍ എച്ച്‌ഐവി പ്രതിരോധ, ബോധവത്കരണ പരിപാടികള്‍ സംസ്ഥാനതലത്തിലേക്കു വ്യാപിപ്പിച്ചു. കൊച്ചിയിലെ ചാവറ കള്‍ച്ചറല്‍ സെന്റര്‍ കേന്ദ്രമാക്കി ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ പിന്നീടു ചാവറ ഇന്‍സ്പയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി വളര്‍ന്നു. പ്രഫ.എം.കെ.സാനു, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ഫാ. റോബി കണ്ണന്‍ചിറ തുടങ്ങിയവരുടെ മാര്‍ഗനിര്‍ദേശങ്ങളോടെയാണ് ഇന്‍സ്പയര്‍ പ്രവര്‍ത്തിക്കുന്നത്. സിസ്റ്റര്‍ ചൈതന്യയ്ക്കൊപ്പം സിസ്റ്റര്‍ ലിറ്റില്‍ തെരേസും ചാവറ ഇന്‍സ്പയറിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരാണ്. കേരളത്തില്‍ ആകെയുള്ള ആയിരത്തോളം എച്ച്‌ഐവി ബാധിതരായ കുട്ടികളില്‍ 250 ഓളം പേര്‍ ഇന്ന് ഇന്‍സ്പയറിന്റെ ഭാഗമാണ്. സംസ്ഥാനത്തെ നാലു മേഖലകളിലായി ഇവര്‍ക്ക് ആവശ്യമായ പഠന സഹായം, സ്വയം തൊഴില്‍ സംരംഭത്തിലേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, ഭവനനിര്‍മാണ, കൗണ്‍സലിംഗ് സഹായങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ക്കു സിസ്റ്റര്‍ ചൈതന്യയും ഇന്‍സ്പയറും നേതൃത്വം നല്‍കുന്നു. സുമനസുകളുടെ സഹായത്തോടെ 250 എച്ച്‌ഐവി കുട്ടികള്‍ക്ക് പഠനത്തിനു പ്രതിമാസം 1000, 500 രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. സിസ്റ്റര്‍ ചൈതന്യ എച്ച്‌ഐവി ബാധിതരായ കുട്ടികളുടെ വീടുകളില്‍ നിരന്തരം സന്ദര്‍ശനം നടത്തിവരുന്നുണ്ട്. എച്ച്‌ഐവി കുട്ടികള്‍ക്കാവശ്യമായ മെഡിക്കല്‍ സഹായവും ഇവര്‍ നല്‍കുന്നു. എച്ച്‌ഐവി ബാധിതയായി ജനിക്കുന്ന കുഞ്ഞിനു പത്തു വര്‍ഷമാണു ജീവിതമുള്ളതെന്ന തെറ്റായ പ്രചാരണത്തിനും പഠനത്തിനും തിരുത്തു നല്‍കാന്‍ ഇന്‍സ്പയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചുവെന്നു സിസ്റ്റര്‍ ചൈതന്യ പറയുന്നു. ജന്മനാ എച്ച്‌ഐവി ബാധിതയായി 26 ാം വയസിലും പൂര്‍ണ ആരോഗ്യത്തോടെ കഴിയുന്ന പെണ്‍കുട്ടി ഇന്‍സ്പയറിന്റെ സന്നദ്ധപ്രവര്‍ത്തകയായി തങ്ങള്‍ക്കൊപ്പമുണ്ടെന്നും അവര്‍ പറഞ്ഞു. ലോക എയ്ഡ്‌സ് ദിനമായ ഇന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പുതിയ ബോധവത്കരണ പരിപാടിക്കു തുടക്കം കുറിക്കുകയാണ് സിസ്റ്റര്‍ ചൈതന്യയും ചാവറ ഇന്‍സ്പയറും. < Courtesy: Deepika >
Image: /content_image/India/India-2018-12-01-02:50:14.jpg
Keywords: സമര്‍പ്പിത
Content: 9182
Category: 18
Sub Category:
Heading: മാതാപിതാക്കള്‍ മക്കള്‍ക്കു നല്‍കുന്ന ഏറ്റവും വലിയ സമ്പത്ത് ദൈവീക വിശ്വാസം: മാര്‍ ജേക്കബ് മുരിക്കന്‍
Content: കാഞ്ഞിരപ്പള്ളി: മാതാപിതാക്കള്‍ മക്കള്‍ക്കു നല്‍കുന്ന ഏറ്റവും വലിയ സമ്പത്താണ് ദൈവീക വിശ്വാസമെന്നും കുഞ്ഞുങ്ങള്‍ ഇന്നനുഭവിക്കുന്ന ദാരിദ്ര്യം ഇതാണെന്നും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. കാഞ്ഞിരപ്പള്ളി രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാംദിവസം വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ മുരിക്കന്‍. ദൈവത്തിന്റെ ശക്തി അറിയാത്തതുകൊണ്ടാണ് ഇന്നത്തെ തലമുറയ്ക്കു തെറ്റുപറ്റുന്നതെന്നും ഇത് മനസിലാക്കുവാനുള്ള അവസരമാണ് ബൈബിള്‍ കണ്‍വെന്‍ഷനുകളെന്നും മാര്‍ ജേക്കബ് മുരിക്കന്‍ കൂട്ടിച്ചേര്‍ത്തു. കുടുംബങ്ങളില്‍ ദൈവത്തിന്റെ ശക്തിയില്ലെങ്കില്‍ വരുംതലമുറകള്‍ തകര്‍ന്നുപോകും. ദേവാലയങ്ങളിലെത്തുന്നവര്‍ വിശുദ്ധ കൂദാശകളാല്‍ വിശുദ്ധി നേടുകയും ദേവാലയത്തില്‍നിന്നു ദൈവത്തിന്റെ ശക്തിയുള്ളവരായി മടങ്ങുകയും ചെയ്യണം. ദേവാലയത്തിലെത്തുന്നവര്‍ കര്‍ത്താവിന്റെ വചനമാകുന്ന സന്പത്ത് സ്വീകരിച്ച് പാപാവസ്ഥയില്‍നിന്ന് മുക്തരാകണം. ദൈവീകശക്തി നമ്മളില്‍ ഉളവാകുന്‌പോള്‍ നന്മതിന്മകളെ തിരിച്ചറിയുവാന്‍ കഴിയും. പാരന്പര്യമായി കാത്തുസൂക്ഷിക്കുന്ന വിശ്വാസം ഇല്ലാതായാല്‍ അത് കുടുംബങ്ങളെയും സമൂഹങ്ങളെയും പിടിച്ചുലയ്ക്കുമെന്നും ദൈവത്തിന്റെ ശക്തി അറിയാത്തതുകൊണ്ടാണ് ഇന്നത്തെ തലമുറയ്ക്കു തെറ്റുപറ്റുന്നതെന്നും മാര്‍ ജേക്കബ് മുരിക്കന്‍ കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ട, റാന്നി ഫൊറോനകളിലെ വൈദികര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് ഫാ. സാംസണ്‍ മണ്ണൂര്‍ വചനപ്രഘോഷണം നടത്തി. കണ്‍വന്‍ഷന്റെ നാലാം ദിവസമായ ഇന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. എരുമേലി ഫൊറോനയിലെ വൈദികര്‍ സഹകാര്‍മികരായിരിക്കും. കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും.
Image: /content_image/India/India-2018-12-01-03:19:34.jpg
Keywords: മുരിക്ക
Content: 9183
Category: 1
Sub Category:
Heading: മധ്യപ്രദേശ് തിരഞ്ഞെടുപ്പ്: ക്രെെസ്തവര്‍ക്ക് വോട്ട് നിഷേധിച്ചു
Content: ഭോപ്പാല്‍: നവംബർ ഇരുപത്തെട്ടാം തീയതി മധ്യപ്രദേശിലെ ഇരുനൂറ്റിമുപ്പത് നിയമസഭ മണ്‌ഡലങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ക്രെെസ്തവരെ വോട്ടു ചെയ്യാൻ അനുവദിച്ചില്ലായെന്ന് ഗുരുതര ആരോപണം. പൗരന്റെ അവകാശമായ സമ്മതിദാനം നിഷേധിക്കപ്പട്ടവരിൽ ഭോപ്പാലിലെ ബിഷപ്പ് ലീയോ കൊർണേലിയോയും ഉൾപ്പെടുന്നു. മുക്കാൽ മണിക്കൂറോളം കാത്തു നിന്നിട്ടും തന്നെ വോട്ടു ചെയ്യാൻ അനുവദിച്ചില്ലായെന്ന് ബിഷപ്പ് കൊർണേലിയോ 'ഏഷ്യാ ന്യൂസ്' എന്ന മാധ്യമത്തോടു പറഞ്ഞു. തന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തു എന്നാണ് ആദ്യം കരുതിയിരുന്നത്. എങ്കിലും അനേകം ന്യൂനപക്ഷ വിഭാഗക്കാരുടെ പേരുകളും പട്ടികയിൽ നിന്നും നീക്കം ചെയ്തതായി അറിഞ്ഞെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം ഇടപെടലുകള്‍ ജനാധിപത്യത്തിന് നല്ല സൂചനയല്ല നൽകുന്നതെന്ന് ബിഷപ്പ് പിന്നീട് പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞു. ഒന്നര പതിറ്റാണ്ടായി മധ്യപ്രദേശ് ഭരിക്കുന്ന ബിജെപി വോട്ടിൽ ചോർച്ചയുണ്ടാക്കാൻ ഇടപെടൽ നടത്തിയിട്ടുണ്ടോയെന്നാണ് സംസ്ഥാനത്തെ ക്രെെസ്തവ നേതൃത്വം സംശയിക്കുന്നത്. അതേസമയം സമ്മതിദാന അവകാശം നിഷേധിച്ചതിനെതിരെ ഇലക്ഷൻ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിഷപ്പ് ലീയോ കൊർണേലിയോ.
Image: /content_image/News/News-2018-12-01-03:39:17.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 9184
Category: 1
Sub Category:
Heading: തിരുസഭക്ക് അത്യാവശ്യം ആത്മീയ നവീകരണം: കര്‍ദ്ദിനാള്‍ മുള്ളർ
Content: റോം: ആത്മീയ നവീകരണം, പ്രാര്‍ത്ഥന, മാനസാന്തരം എന്നിവ കൊണ്ടാണ് സഭയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന പൗരോഹിത്യ മേഖലയിലെ ലൈംഗീക മൂല്യച്യുതിയെ നേരിടേണ്ടതെന്ന് മുന്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ജെറാര്‍ഡ് മുള്ളര്‍. ഇക്കഴിഞ്ഞ നവംബര്‍ 28-ന് വത്തിക്കാന്‍ ഇന്‍സൈഡറിനു നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. യേശു ക്രിസ്തുവിനാല്‍ സ്ഥാപിതമായ സഭ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും, സഭയിൽ ഉയരുന്ന ലൈംഗീകാപവാദങ്ങളെ നേരിടുവാന്‍ സഭ ഒറ്റക്കെട്ടായി ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ കുർബാനക്കിടയില്‍ പുരോഹിതര്‍ മറ്റൊരു ക്രിസ്തുവായി മാറുന്നു എന്ന് പറയുന്നതിന്റെ കാരണം പുരോഹിതന്റെ കഴിവോ, സാമര്‍ത്ഥ്യമോ അല്ല. മറിച്ച് അവന്‍ പൂർണ്ണമായ ഹൃദയത്തോടെ സ്വയം മനുഷ്യര്‍ക്കായി സമര്‍പ്പിക്കുന്നതിനാലാണ്. അതിനാല്‍ ദിവ്യകര്‍മ്മങ്ങളോടുള്ള ഭക്തിയും, വിശുദ്ധ ഗ്രന്ഥ പാരായണവും അതിനെക്കുറിച്ചുള്ള ധ്യാനവും കൂടാതെ പുരോഹിതര്‍ യേശുവിന്റെ ആത്മാവിലേക്ക് പ്രവേശിക്കേണ്ടതുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ആത്മീയ കാര്യങ്ങളിൽ താല്‍പ്പര്യമില്ലാത്ത ധാരാളം പുരോഹിതരുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവീക പ്രമാണങ്ങളുടെ അന്തസത്ത ഉള്‍കൊള്ളുന്നതും, സഭയുടെ നട്ടെല്ലുമായ സഭാ ചട്ടങ്ങളില്‍ മാറ്റം വരുത്തുവാന്‍ സാധിക്കാത്തതുപോലെ, മാനുഷിക മാനദണ്ഡങ്ങളിലും മാറ്റം വരുത്തുവാന്‍ പാടില്ല. പുരോഹിതര്‍ക്ക് ബാഹ്യമായ അച്ചടക്കം മാത്രം പോരാ, ആന്തരികമായ അച്ചടക്കം കൂടി വേണം. തനിക്ക് വിശ്വാസമുള്ള കര്‍ദ്ദിനാളുമാരുടെ ഒരു കമ്മീഷനെ നിയോഗിച്ചുകൊണ്ട്, കമ്മീഷന്‍ നല്‍കുന്ന വിവരങ്ങളുടെ പിന്‍ബലത്തില്‍ സാഹചര്യങ്ങള്‍ പഠിക്കുക വഴി അമേരിക്കയിലെ ഈ പ്രതിസന്ധി മറികടക്കുന്നതിന് ഫ്രാന്‍സിസ് പാപ്പാക്ക് കഴിയുമെങ്കിലും, പരിശുദ്ധ പിതാവിനെക്കൊണ്ട് എല്ലാക്കാര്യങ്ങളും ഒറ്റക്ക് ചെയ്യുവാന്‍ കഴിയില്ലാത്തതിനാല്‍ അമേരിക്കയിലെ മെത്രാന്‍മാര്‍ വത്തിക്കാന്‍ വിശ്വാസതിരുസംഘത്തിലെ വിദഗ്ദരുമായി കൂടിയാലോചിച്ച് വേണ്ട നടപടി എടുക്കണം. നമ്മുടെ ഹൃദയങ്ങള്‍ ആദ്യപാപം കൊണ്ട് തന്നെ മുറിഞ്ഞിരിക്കുകയാണ്, അതിനാല്‍ ദൈവാനുഗ്രഹം വഴി പ്രലോഭനങ്ങളെ ചെറുക്കണമെന്നും കർദ്ദിനാൾ ഓർമ്മിപ്പിച്ചു.
Image: /content_image/News/News-2018-12-01-03:46:21.jpg
Keywords: മുള്ളർ, വിശ്വാസ