Contents

Displaying 8901-8910 of 25174 results.
Content: 9215
Category: 1
Sub Category:
Heading: ദിവ്യകാരുണ്യ വര്‍ഷത്തിന് പാക്കിസ്ഥാനിൽ പ്രാർത്ഥന നിർഭരമായ സമാപനം
Content: ലാഹോര്‍: ആത്മീയ വളര്‍ച്ചയും, ആന്തരിക നവീകരണവും ലക്ഷ്യമിട്ടു പാക്കിസ്ഥാനിലെ കത്തോലിക്ക സഭ കഴിഞ്ഞ ഒരു വര്‍ഷമായി ആചരിച്ചു വന്ന ‘ദിവ്യകാരുണ്യ വര്‍ഷത്തിന്’ സമാപനം. പാക്കിസ്ഥാനിലെ ആരാധനാ സമിതിയുടെ പ്രസിഡന്‍റും മുള്‍ട്ടാനിലെ മെത്രാനുമായ ബിഷപ്പ് ബെന്നി ട്രവാസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലാഹോറിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ വെച്ച് നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ദിവ്യകാരുണ്യ വര്‍ഷത്തിനു സമാപനമായത്. ലാഹോര്‍ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ഷാ സഹകാര്‍മ്മികനായിരുന്നു. പാക്കിസ്ഥാനിലെ വിവിധ രൂപതകളില്‍ നിന്നും പുരോഹിതരും, കന്യാസ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു. ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന യേശുവിനെപ്പോലെ മറ്റുള്ളവരുടെ അപ്പമായിരിക്കുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന്‍ ബിഷപ്പ് ബെന്നി ട്രവാസ് പറഞ്ഞു. ദിവ്യകാരുണ്യ വര്‍ഷം നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ ഫലമായി തങ്ങളുടെ ജീവിതത്തില്‍ ലഭിച്ച അത്ഭുതങ്ങളെക്കുറിച്ചുള്ള സാക്ഷ്യങ്ങളുമായി വരും വര്‍ഷങ്ങളില്‍ വിശ്വാസികള്‍ വരുമ്പോഴാണ് നമുക്കിതിന്റെ ഫലങ്ങള്‍ ലഭിച്ചു തുടങ്ങിയതായി മനസ്സിലാകുക. വിശുദ്ധ കുര്‍ബാനകളിലൂടെയും, ദിവ്യകാരുണ്യ സ്വീകരണത്തിലൂടെയുമാണ്‌ യേശുവിനെ കണ്ടെത്തുവാന്‍ കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ജീവന്റെ അപ്പം ഞാനാകുന്നു” (യോഹന്നാന്‍ 6:35) എന്നതായിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച ദിവ്യകാരുണ്യ വര്‍ഷത്തിന്റെ മുഖ്യ പ്രമേയം. ദിവ്യകാരുണ്യ വര്‍ഷ സമാപനത്തോടനുബന്ധിച്ച്, ദിവ്യകാരുണ്യവും വിശ്വാസവും, ദിവ്യകാരുണ്യവും സമൂഹവും, ദിവ്യകാരുണ്യവും ആരാധനയും, ദിവ്യകാരുണ്യവും ദൈവത്തിന്റെ സൃഷ്ടിയും എന്നീ വിഷയങ്ങളെ ആസ്പദമാക്കി നിരവധി പരിപാടികള്‍ പാക്കിസ്ഥാനിലെ വിവിധ രൂപതകളില്‍ സംഘടിപ്പിച്ചിരിന്നു. ഏതാണ്ട് അന്‍പതിനായിരത്തോളം പേരാണ് ഇക്കാലയളവില്‍ രാജ്യത്ത് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയത്.
Image: /content_image/News/News-2018-12-06-11:05:42.jpg
Keywords: പാക്കി
Content: 9216
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ യു‌എ‌ഇയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി/ അബുദാബി: ഗള്‍ഫിലെ ക്രൈസ്തവ സമൂഹത്തിന് പുത്തന്‍ ഉണര്‍വേകാന്‍ ഫ്രാന്‍സിസ് പാപ്പ ആദ്യമായി യു‌എ‌ഇയിലേക്ക്. 2019 ഫെബ്രുവരി മാസത്തില്‍ മൂന്ന് മുതൽ അഞ്ചുവരെ പാപ്പ സന്ദര്‍ശനം നടത്തുമെന്ന കാര്യം ഇന്നാണ് വത്തിക്കാന്‍ പ്രസ്താവനയിലൂടെ അറിയിച്ചത്. വിദേശകാര്യ വകുപ്പ് മന്ത്രി ഷെയിഖ് അബ്ദുള്ള ബിന്‍ സായിദും സംഘവും നേരത്തെ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ യു‌എ‌ഇയിലേക്ക് ക്ഷണിച്ചിരിന്നു. പാപ്പ യു‌എ‌ഇ സന്ദര്‍ശിക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ അദ്ദേഹം സന്തോഷ പ്രകടനം നടത്തി. പാപ്പയുടെ സന്ദര്‍ശനം മതേതര സംവാദങ്ങള്‍ക്ക് സഹായിക്കുമെന്നും വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലി സംബന്ധമായി യുഎഇയില്‍ വന്ന് വസിക്കുന്ന ലക്ഷക്കണക്കിനു ക്രൈസ്തവ വിശ്വാസികള്‍ക്ക് സന്തോഷവും, ഊര്‍ജവും പകരുന്നതാണ് മാര്‍പാപ്പ യുഎഇ സന്ദര്‍ശനത്തിന്റെ വാര്‍ത്ത. പാപ്പയുടെ സന്ദര്‍ശനത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണെന്ന്‍ മുസഫയിലെ സെന്‍റ് പോള്‍സ് ഇടവക വികാരി ഫാ. ആനി സേവ്യര്‍ പറഞ്ഞു. ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ വസിക്കുന്ന രാജ്യമാണ് യുഎഇ. ക്രൈസ്തവ വിശ്വാസികള്‍ക്ക് ആരാധന നടത്തുന്നതിനായി ഇവിടെ സര്‍ക്കാര്‍ തന്നെ പല സ്ഥലങ്ങളിലും ദേവാലയങ്ങള്‍ക്കുള്ള സ്ഥലം അനുവദിച്ചു നല്‍കിയിട്ടുണ്ട്. 2007 മുതല്‍ വത്തിക്കാനും യു‌എ‌ഇയും തമ്മില്‍ നയതന്ത്ര ബന്ധമുണ്ട്. 2010-ല്‍ യു‌എ‌ഇ ആദ്യത്തെ വനിതാ അംബാസിഡറെ വത്തിക്കാനില്‍ നിയമിച്ചിരിന്നു.
Image: /content_image/News/News-2018-12-06-12:13:49.jpg
Keywords: യു‌എ‌ഇ, രാജാ
Content: 9217
Category: 1
Sub Category:
Heading: വാൽത്താംസ്‌റ്റോയിൽ ഒരുമിച്ചു പിറന്നത് മൂന്നു മിഷനുകൾ
Content: ലണ്ടൻ: വാൽത്താംസ്‌റ്റോ ഔർ ലേഡി ആൻഡ് സെൻ്റ് ജോർജ്ജ് ദൈവാലയത്തിൽ തിങ്ങിനിറഞ്ഞ വിശ്വാസസമൂഹത്തെ സാക്ഷിയാക്കി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്ക് പുതിയ മൂന്നു മിഷനുകൾ കൂടി പ്രഖ്യാപിച്ചു. 'ഈസ്റ്ഹാമിൽ സെന്റ് മോനിക്ക' മിഷനും ഡെൻഹാമിൽ 'പരി. ജപമാലരാഞ്ജി' മിഷനും വാൽത്താംസ്‌റ്റോയിൽ 'സെന്റ് മേരീസ് & ബ്ലെസ്സഡ് കുഞ്ഞച്ചൻ' മിഷനുമാണ് ഇന്നലെ രൂപം കൊണ്ടത്. റെവ. ഫാ. ജോസ് അന്ത്യാംകുളം, റെവ. ഫാ. സെബാസ്റ്യൻ ചാമകാലാ എന്നിവർ പുതിയ മിഷൻ ഡിറക്ടർമാരായും നിയമിക്കപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, റെവ. ഫാ. നൈൽ ഹാരിങ്ടൺ, റെവ. ഫാ. നിക്സൺ ഗോമസ്, റെവ. ഫാ. ഷിജോ ആലപ്പാട്ട്‌, റെവ. ഫാ. ബിനോയി നിലയാറ്റിങ്കൽ, റെവ. ഫാ. തോമസ് മടുക്കമൂട്ടിൽ, റെവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല, റെവ. ഫാ. ജോസ് അന്തിയാംകുളം തുടങ്ങിയവർ സഹകാർമികരായിരുന്നു. വൈകിട്ട് ആറു മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങളുടെ തുടക്കത്തിൽ റെവ. ഫാ. ജോസ് അന്തിയാംകുളം സ്വാഗതമാശംസിച്ചു. തുടർന്ന് നടന്ന മിഷൻ മിഷൻ നിയമന വിജ്ഞാപന വായനക്ക് റെവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലാ, റെവ. ഫാ. ഷിജോ ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി. തുടർന്ന് തിരി തെളിച്ചു മിഷന്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു. വി. കുർബാനയ്ക്ക് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. കുർബാനയുടെ സമാപനത്തിൽ നിത്യസഹായമാതാവിനോടുള്ള നൊവേനയും എണ്ണ നേർച്ചയും ആരാധനയും നടത്തപ്പെട്ടു. പരിപാടികളിൽ പങ്കെടുത്തവർക്കായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. മിഷൻ ഉദ്ഘാടനത്തിന്റെ തത്സമയസംപ്രേക്ഷണം ലഭ്യമാക്കിയിരുന്നു. ദേവാലയം തിങ്ങിനിറഞ്ഞു വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കുചേരാനെത്തി. അയർലൻഡിലെ സീറോ മലബാർ സഭയുടെ പ്രവർത്തങ്ങൾക്കുള്ള ഡബ്ലിൻ അതിരൂപതയുടെ അഗീകാരമായി ലഭിച്ച സെൻ്റ് തോമസ് പാസ്റ്ററൽ സെന്‍റെറിന്‍റെ ഉദ്ഘാടനം കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഇന്ന് നിർവ്വഹിക്കും. റിയാൾട്ടോ സൗത്ത് സർക്കുലർ റോഡിലുള്ള Church of our Lady of the Holy Rosary of Fatima പള്ളിയോട് ചേർന്നാണ് സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍റർ പ്രവർത്തിക്കുന്നത്. വൈകുന്നേരം 4ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയെ തുടർന്നു അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണം നൽകും. തുടർന്ന് സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍ററിന്‍റെ ഉദ്ഘടനവും വെഞ്ചെരിപ്പ് കർമ്മവും കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ ചേര്‍ന്ന് നിർവഹിക്കും. ഉദ്ഘടനത്തിനും കൂദാശ കർമങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭ അയർലൻഡ് കോഓർഡിനേറ്റർ മോൺ. ആന്‍റണി പെരുമായൻ അറിയിച്ചു.
Image: /content_image/News/News-2018-12-07-03:15:27.jpg
Keywords: മിഷന്‍
Content: 9218
Category: 1
Sub Category:
Heading: തോമാശ്ലീഹായുടെ പാരമ്പര്യം നിഷേധിക്കുന്നവര്‍ അപ്പസ്‌തോലിക പാരമ്പര്യം നിഷേധിക്കുന്നു: ഡോ. ഡേവിഡ് ടെയ്‌ലര്‍
Content: ലണ്ടന്‍: തോമാശ്ലീഹായുടെ പാരമ്പര്യങ്ങളെ നിഷേധിക്കുന്നവര്‍ മറ്റെല്ലാ അപ്പസ്‌തോലിക പാരന്പര്യങ്ങളും നിഷേധിക്കുന്നുവെന്ന് ലോകപ്രശസ്ത സുറിയാനി പണ്ഡിതനും ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ അറമായിക് സുറിയാനി വിഭാഗം പ്രഫസറുമായ ഡോ. ഡേവിഡ് ടെയ്‌ലര്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതികളുടെ ഭാഗമായുള്ള കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു ബിര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമാശ്ലീഹായുടെ ഭാരതത്തിലേക്കുള്ള യാത്രാ വിവരണങ്ങളെപ്പറ്റിയും, അദ്ദേഹം നടത്തിയ സുവിശേഷ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും നിരവധി പൗരാണിക ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ ഉള്‍പ്പടെ നിരവധി ചരിത്രകാരന്മാര്‍ ഗവേഷണം നടത്തുകയും വിശദാംശങ്ങള്‍, കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തോടനുബന്ധിച്ചു ലോകപ്രശസ്ത സുറിയാനി പണ്ഡിതരായ ഡോ. സെബാസ്റ്റ്യന്‍ ബ്രോക്കിനെയും, ഡോ . ഡേവിഡ് ടെയ്‌ലറിനെയും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദരിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍, വികാരി ജനറല്‍മാരായ ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ.ഡോ.മാത്യു ചൂരപൊയ്കയില്‍, ഫാ.ജോയി വയലില്‍, ഓക്‌സ്ഫോഡ് സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥി ഫാ.ജിജി പുതുവീട്ടിക്കളം എസ് .ജെ, രൂപതയിലെ വൈദികര്‍ സന്യസ്തര്‍ എന്നിവരും സന്നിഹിതരായിരുന്നു .
Image: /content_image/News/News-2018-12-07-03:28:29.jpg
Keywords: സുറിയാനി
Content: 9219
Category: 18
Sub Category:
Heading: പ്രളയത്തിന്റെ അതിജീവനത്തിന് കത്തോലിക്ക സഭ മാറ്റിവച്ചതു 394.91 കോടി രൂപ
Content: കൊച്ചി: കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിന്റെ അതിജീവനത്തിനു കേരള കത്തോലിക്ക സഭ മാറ്റിവച്ചതു 394.91 കോടി രൂപ. രണ്ടു ഘട്ടങ്ങളിലായി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കും. വിവിധ സന്യസ്ത സമൂഹങ്ങളും സഭാസ്ഥാപനങ്ങളും നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേയാണിത്. അഞ്ചു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കുന്ന പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു 230.91 കോടിയാണു മാറ്റിവച്ചിട്ടുള്ളത്. വീടു നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി 2620 വീടുകള്‍ കേരളസഭ നിര്‍മിച്ചു നല്‍കും. കേടുപാടുകള്‍ സംഭവിച്ച 6630 വീടുകളുടെ അറ്റകുറ്റപ്പണികള്‍ സഭ ഏറ്റെടുക്കും. 4226 ശൗചാലയങ്ങളുടെ നിര്‍മാണവും തകര്‍ന്ന 4744 കിണറുകളുടെ നവീകരണവും സഭയുടെ നേതൃത്വത്തില്‍ നടത്തും. ഭൂമി നഷ്ടമായ 252 കുടുംബങ്ങള്‍ക്കായി സൗജന്യമായി നല്‍കാന്‍ 39.5 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്.
Image: /content_image/India/India-2018-12-07-03:37:59.jpg
Keywords: പ്രളയ
Content: 9220
Category: 18
Sub Category:
Heading: സഭയിലെ പ്രശ്‌ന പരിഹാരത്തിനായി കെസിബിസി ക്രിസ്ത്യന്‍ മീഡിയേഷന്‍ കൗണ്‍സില്‍
Content: കൊച്ചി: സഭയിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടുന്നതിനായി കെസിബിസി ക്രിസ്ത്യന്‍ മീഡിയേഷന്‍ കൗണ്‍സിലിനു രൂപം നല്‍കുമെന്നു പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം. മീഡിയേഷന്‍ കൗണ്‍സിലിനായി നിയമവിദഗ്ധരും വ്യത്യസ്ത രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുമായ വിശ്വാസികളുടെ സമിതിയെ നിയോഗിക്കുമെന്നും വ്യത്യസ്ത വീക്ഷണങ്ങളും നവീന ആശയങ്ങളും പങ്കുവയ്ക്കാനും തുറന്ന സംവാദങ്ങളില്‍ ഏര്‍പ്പെടാനും സഭയ്ക്കുള്ളിലുള്ള ഉചിതമായ സംവിധാനങ്ങളും അവസരങ്ങളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമാധ്യമങ്ങളില്‍ സഭയുടെ നിലപാടുകളും അഭിപ്രായങ്ങളും അറിയിക്കാന്‍ നിയോഗിക്കപ്പെട്ടവരൊഴിച്ച് വ്യക്തികള്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും നിലപാടുകളും അവരുടേതു മാത്രമാണ്. സഭയുടെ സ്ഥാപനങ്ങള്‍ അവയുടെ സ്ഥാപനോദ്ദേശ്യം നിറവേറ്റുന്നു എന്നുറപ്പുവരുത്തുന്ന മിഷന്‍ ഓഡിറ്റിന് കാലാകാലങ്ങളില്‍ വിധേയമാക്കണം. ഓരോ സ്ഥാപനവും നല്‍കുന്ന സേവനത്തിന്റെ സ്വഭാവവും ലക്ഷ്യവും അനുസരിച്ച് സുവിശേഷാത്മകമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ഇതു നിര്‍വഹിക്കേണ്ടത്. ഇതിന്റെ മാതൃക കെസിബിസി പ്രസിദ്ധീകരിക്കും. ഓഖി ചുഴലിക്കൊടുങ്കാറ്റില്‍പ്പെട്ടവരുടെ പുനരധിവാസ പുരോഗതി സമ്മേളനം വിലയിരുത്തി. ഓഖി ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ ഉത്കണ്ഠയുണ്ടെന്നും രണ്ടു ദിവസത്തെ കെസിബിസി സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ മുഴുവനായി നല്കാനാത്തതു നിരാശാജനകമാണ്. 2019 ജൂണിനു മുന്പ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാവുമെന്നു കരുതുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കന്യാകുമാരി ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ദുരന്തബാധിതര്‍ക്കാണ് സഭ സഹായം നല്‍കുന്നത്. നാനൂറോളം കുടുംബങ്ങള്‍ക്കു ഭവനനിര്‍മാണം, വരുമാന വര്‍ദ്ധന പദ്ധതികള്‍, ശൗചാലയം എന്നിവയാണു സഭയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്നത്. ദുരിത ബാധിതര്‍ക്കുള്ള കത്തോലിക്കാ സഭയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു പിഒസിയും കേരള സോഷ്യല്‍ സര്‍വീസ് ഫോറവുമാണ് നേതൃത്വം നല്കുന്നത്. ഓഖി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ 13.18 കോടി രൂപയാണു സഭ ചെലവഴിച്ചത്. ഇതില്‍ 5.18 കോടി രൂപ കെസിബിസി സമാഹരിച്ചതാണ്. ഓഖി പുനരധിവാസത്തിനായി സര്‍ക്കാര്‍ സമാഹരിച്ച തുക വകമാറ്റിവിട്ടില്ലെന്നത് ആശ്വാസകരമാണെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോള്‍ കാര്യമായി ഒന്നും നടക്കുന്നില്ലെന്നതു വേദനാജനകമാണ്. രാജ്യത്തിന്റെ മതനിരപേക്ഷത ജനാധിപത്യമൂല്യങ്ങളെ അപകടപ്പെടുത്തുന്ന പ്രതിലോമ ശക്തികള്‍ക്കെതിരേ, ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടെടുക്കാന്‍ എല്ലാ വിശ്വാസികള്‍ക്കും കടമയുണ്ട്. കോടതികള്‍ ഭരണഘടനയും മൗലികാവകാശങ്ങളും വ്യാഖ്യാനിക്കുന്‌പോള്‍ വ്യക്തികള്‍ക്കും സമൂഹത്തിനുമുള്ള അവകാശങ്ങള്‍ പരസ്പരം റദ്ദാക്കുന്നില്ല എന്നുറപ്പുവരുത്തേണ്ടതാണ്. വ്യക്തിയുടെ സ്വാതന്ത്ര്യം കുടുംബത്തിന്റെ നിലനില്‍പ്പിനും ഭദ്രതയ്ക്കും ഭീഷണിയാകുന്നതും, വ്യക്തിസമത്വവും സ്വാതന്ത്ര്യവും മറ്റു വ്യക്തികളുടെയും സമൂഹങ്ങളുടെയും ആരാധനാ സ്വാതന്ത്ര്യത്തിനും വിശ്വാസാചാരങ്ങള്‍ക്കും ഭീഷണിയാകുന്നതും സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കും. പ്രതിസന്ധിയുണ്ടാകുന്‌പോള്‍ സഭ ആത്മാര്‍ഥമായ ആത്മപരിശോധനയ്ക്കും തിരുത്തലിനും നവീകരണത്തിനും വിധേയമാകണം. ഇക്കാര്യത്തില്‍ കേരളസഭയ്ക്ക് തുറന്ന മനസാണുള്ളത്. സഭയെ ബലഹീനമാക്കാനും തകര്‍ക്കാനുമുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളെ തിരിച്ചറിയാനും അതിജീവിക്കാനുമുള്ള ആത്മീയബലം സഭയ്ക്കുണ്ട്. വിശ്വാസം, ശരണം, ഉപവി എന്നീ ദൈവിക മൂല്യങ്ങളില്‍ അടിയുറച്ച സമീപനമാണു സഭയുടേത്. സ്‌നേഹവും കൂട്ടായ്മയും കാരുണ്യത്തിന്റെ പ്രവൃത്തിയുമാണു സഭയെ എക്കാലവും ശക്തിപ്പെടുത്തിയിട്ടുള്ളത്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു സഭ മുന്നേറും. കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളില്‍ പരാതികള്‍ പരിഹരിക്കാന്‍ നിയതമായ സംവിധാനങ്ങളുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഇതു സംബന്ധിച്ച പരാമര്‍ശങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കാതെയുള്ളതാണ്. കലണ്ടറുകളില്‍ മെത്രാന്മാരുടെ ജനന തീയതികള്‍ ഓര്‍മിപ്പിക്കുന്നതു പതിവാണ്. എവിടെയെങ്കിലും അതുണ്ടായെങ്കില്‍ വിവാദമാക്കേണ്ടതില്ല. ഫാ. അഗസ്റ്റിന്‍ വട്ടോളിയോടു രൂപതാധ്യക്ഷന്‍ വിശദീകരണം ആവശ്യപ്പെട്ടതു സ്വാഭാവികമായ നടപടിയാണ്. മെത്രാനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ചുമതലയാണത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിന് അനാവശ്യമായ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. നവോത്ഥാന കേരളത്തിനു കത്തോലിക്കാസഭ നല്‍കിയിട്ടുള്ള സംഭാവനകള്‍ അനിഷേധ്യമാണ്. നവകേരള നിര്‍മിതിക്കു സഭ എന്നും കൂടെയുണ്ടാകും. ഇതില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനോടു താത്പര്യമില്ലെന്നും ആര്‍ച്ച്ബിഷപ് സൂസപാക്യം വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മുഞ്ഞേലി, ജെപിഡി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടികാട്ടില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-12-07-05:16:30.jpg
Keywords: കെ‌സി‌ബി‌സി
Content: 9221
Category: 9
Sub Category:
Heading: മാർ ആലഞ്ചേരിയുടെ അനുഗ്രഹത്തിൽ ലിറ്റിൽ ഇവാഞ്ചലിസ്റ്റ് പുതിയ ലക്കം നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ
Content: സീറോ മലബാർ സഭയുടെ വലിയ ഇടയൻ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുഗ്രഹ സാന്നിധ്യം കൊണ്ട് ഏറെ ആത്മീയ അഭിഷേകത്തിലേക്ക് നയിക്കപ്പെടുന്ന റവ.ഫാ. സോജി ഓലിക്കൽ നയിക്കുന്ന നാളത്തെ ഡിസംബർ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ കർദ്ദിനാളും ബിഷപ്പ് മാർ സ്രാമ്പിക്കലും ചേർന്ന് പ്രകാശനകർമ്മം നിർവഹിച്ച, ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ച കുട്ടികൾക്കായുള്ള "ലിറ്റിൽ ഇവാഞ്ചലിസ്റ്റ് "എന്ന പ്രസിദ്ധീകരണത്തിന്റെ പുതിയ ലക്കം ലഭ്യമാകും. ടീനേജുകാർക്കും കുട്ടികൾക്കുമായി ഇത്തവണയും പ്രത്യേക കൺവെൻഷൻ നടക്കും.നാം ദൈവത്തിന്റെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന് വചനാധിഷ്ഠിതമായി ബോധ്യം നൽകുന്ന ശുശ്രൂഷകൾ ടീനേജുകാർക്കും,ഹൃദയത്തിൽ പുൽക്കൂടൊരുക്കി ഉണ്ണിയേശുവിനെ സ്വീകരിക്കാൻ കുട്ടികൾക്കായും പ്രത്യേക ശുശ്രൂഷ നാളെ നടക്കും . ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ, മാഞ്ചസ്റ്റർ മിഷൻ ചാപ്ലയിനും വചന പ്രഘോഷകനുമായ റവ.ഫാ.ജോസ് അഞ്ചാനിക്കൽ, അയർലൻഡിൽ നിന്നുമുള്ള ബ്രദർ ജോമോൻ ജോസഫ് എന്നിവരും കൺവെൻഷനിൽ പങ്കെടുക്കും. നന്മ തിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ്, കുമ്പസാരം, സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കും ടീനേജുകാർക്കുമായുള്ള പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെയുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു ." ലിറ്റിൽ ഇവാഞ്ചലിസ്റ് " എന്ന മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു. ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക്‌ ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 8ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-12-07-05:32:01.jpg
Keywords: രണ്ടാം
Content: 9222
Category: 1
Sub Category:
Heading: പശ്ചിമേഷ്യയിലെ പീഡിത ക്രൈസ്തവരെ സ്മരിച്ച് ചാൾസ് രാജകുമാരന്‍
Content: ലണ്ടന്‍: പശ്ചിമേഷ്യയിലെ പീഡിത ക്രൈസ്തവരെ സ്മരിച്ച് ബ്രിട്ടനിലെ ആംഗ്ലിക്കൻ സഭയുടെ വെസ്റ്റ് മിനിസ്റ്റർ ദേവാലയത്തിൽ നടന്ന പ്രാർത്ഥന കൂട്ടായ്മയില്‍ പങ്കെടുത്ത് ചാള്‍സ് രാജകുമാരനും. ആംഗ്ലിക്കൻ പുരോഹിതൻ ജോൺ ഹാൾ നേതൃത്വം നൽകിയ കൂട്ടായ്മയിൽ പശ്ചിമേഷ്യയിലെ ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി ചാൾസ് രാജകുമാരൻ തന്റെ ചിന്തകൾ പങ്കുവച്ചു. പശ്ചിമേഷ്യയിലെ ക്രൈസ്തവരുടെ വിശ്വാസത്തെ പ്രകീർത്തിച്ച രാജകുമാരന്‍ ഏറ്റവും മൃഗീയമായ ശ്രമങ്ങൾക്കും വിശ്വാസത്തെ കെടുത്താനാവില്ല എന്നതാണ് മദ്ധ്യേഷ്യന്‍ ക്രൈസ്തവരുടെ അവസ്ഥ കാണിച്ചു തരുന്നതെന്നു പറഞ്ഞു. വിശ്വാസത്തോടും ധൈര്യത്തോടുകൂടി പീഡനത്തിനും അടിച്ചമർത്തലിനെയും നേരിട്ട അനേകം ക്രൈസ്തവരെ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കണ്ടുമുട്ടാൻ സാധിച്ചു. ഒരുപാട് സഹനം ഏറ്റെടുത്തവരുടെ അസാധാരണമായ ധൈര്യവും, ക്ഷമിക്കാനുള്ള മനശക്തിയും തന്നെ ഒരുപാട് ചിന്തിപ്പിച്ചെന്നും ചാൾസ് രാജകുമാരൻ കൂട്ടിച്ചേർത്തു. വ്യത്യസ്ത വിശ്വാസമുള്ളവരാണെങ്കിലും സമാധാനത്തോടു കൂടി പരസ്പര സഹവർത്തിത്വത്തിലുളള ജീവിതം നയിക്കാൻ ക്രൈസ്തവ,യഹൂദ, മുസ്ലിം മത വിശ്വാസികളോട് രാജകുമാരൻ ആഹ്വാനം ചെയ്തു. കാന്‍റര്‍ബറി ആർച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി, ജറുസലേം പാത്രിയാർക്കീസ് പദവി വഹിക്കുന്ന തെയോഫിലസ് മൂന്നാമന്‍, സ്കോട്ട്‌ലൻഡിൽ നിന്നുമുള്ള ഇമാമായ സൈദലി അലി അബാ റസാവിയും വിവിധ ക്രൈസ്തവസഭകളുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കാനായി വെസ്റ്റ് മിനിസ്റ്റർ ദേവാലയത്തിൽ എത്തിച്ചേർന്നിരുന്നു.
Image: /content_image/News/News-2018-12-07-05:57:41.jpg
Keywords: രാജകു
Content: 9223
Category: 1
Sub Category:
Heading: നിക്കരാഗ്വയില്‍ കത്തോലിക്ക വൈദികനു നേരെ ആസിഡ് ആക്രമണം
Content: മനാഗ്വേ: അമേരിക്കൻ രാഷ്ട്രമായ നിക്കരാഗ്വയില്‍ കത്തോലിക്ക വൈദികനു നേരെ ആസിഡ് ആക്രമണം. ഡിസംബര്‍ 5 വൈകുന്നേരം നടന്ന സംഭവത്തിൽ മനാഗ്വേ കത്തീഡ്രൽ വികാരിയായ ഫാ.മാരിയോ ഗുവേറയ്ക്കാണ് ഗുരുതരമായ പരിക്കേറ്റത്. കുമ്പസാരിപ്പിക്കുകയായിരുന്ന വൈദികനു നേരെ ഇരുപത്തിനാലുകാരിയായ യുവതി സൾഫ്യൂരിക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും ശരീരത്തിലും സാരമായ പൊള്ളലേറ്റ വൈദികനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. അക്രമത്തിന് ശേഷം കത്തീഡ്രലിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ജനക്കൂട്ടം തടഞ്ഞുവെച്ചു. പിന്നീട് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരിന്നു. ഫാ.മാരിയോയുടെ സൗഖ്യത്തിനും മറ്റു വൈദികരുടെ സംരക്ഷണത്തിനും വിശ്വാസികൾ പ്രാർത്ഥിക്കണമെന്ന് അതിരൂപത പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കലാപത്തിന്റെ അലയൊലികള്‍ അവസാനിക്കാത്ത നിക്കരാഗ്വയില്‍ സമാധാനത്തിനുള്ള ശ്രമം നടത്തുന്ന കത്തോലിക്ക സഭക്ക് നേരെ ആക്രമണങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. സാമൂഹിത സുരക്ഷിതത്വ നയങ്ങളിലും, പെന്‍ഷന്‍ പദ്ധതികളിലും നിക്കരാഗ്വെന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ മാറ്റം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തു അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്. രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സഭാദ്ധ്യക്ഷന്മാരും രാഷ്ട്രീയ പ്രവർത്തകരും തമ്മിൽ സമാധാന ഉടമ്പടി ശ്രമങ്ങൾ നടന്നു വരികയാണ്.
Image: /content_image/News/News-2018-12-07-07:40:36.jpg
Keywords: നിക്കരാഗ്വ
Content: 9224
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനയുടെ കരങ്ങള്‍ ഉയര്‍ത്തി റാസൽഖൈമയില്‍ ഇസാവോ കോൺഫറൻസ്
Content: റാസൽഖൈമ: ആഗോള കത്തോലിക്കാ കരിസ്മാറ്റിക് കൂട്ടായ്മയുടെ ഏഷ്യാ ഓഷ്യാന മേഖലയുടെ നാലാമത് യോഗം ഇസാവോ കോൺഫറൻസ് റാസൽഖൈമയിലെ സെന്‍റ് ആന്റണീസ് ദേവാലയത്തില്‍ നടന്നു. ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായ ബിഷപ്പ് പോൾ ഹിന്ററാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ ഇരുപതോളം രാജ്യങ്ങളിൽ നിന്ന് 1800 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തില്‍ വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം എന്നിവയും ഉണ്ടായിരിന്നു. ബിഷപ്പുമാരായ ഫ്രാൻസിസ്കോ മോണ്ടെസിലോ പാഡില, കാമിലിയോ ബാലിൻ, ജോസ് സെറോഫിയ പാമ, ഫ്രാൻസിസ് കലിസ്റ്റ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു. ഇവർക്കു പുറമെ ജിം മോർഫി, സിറിൾ ജോൺ, യുഎഇ നാഷ്ണൽ കരിസ്മാറ്റിക് ഡയറക്ടർ ഫാ. അനി സേവ്യർ, നാഷ്ണൽ ചെയർമാൻ ജോളി ജോർജ്, ഇസാവോ കോൺഫറൻസ് കൺവീനർ എഡ്വേർഡ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. നവംബര്‍ 30നു ആരംഭിച്ച കോണ്‍ഫറന്‍സ് ഡിസംബര്‍ രണ്ടിനാണ് സമാപിച്ചത്.
Image: /content_image/News/News-2018-12-07-08:59:30.jpg
Keywords: യു‌എ‌ഇ