Contents

Displaying 8941-8950 of 25174 results.
Content: 9255
Category: 18
Sub Category:
Heading: സ്‌പെഷ്യല്‍ സ്‌കൂള്‍ മേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കെ‌സി‌ബി‌സി
Content: കൊച്ചി: സ്‌പെഷ്യല്‍ സ്‌കൂള്‍ നടത്തിപ്പില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സന്നദ്ധ സംഘടനകള്‍ക്ക് ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഇതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള കത്തോലിക്ക മെത്രാന്‍ സമിതി. സ്‌പെഷ്യല്‍ സ്‌കൂള്‍ മേഖല നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് ഉടന്‍ നടപ്പിലാക്കുകയും അര്‍ഹതയുള്ള സ്ഥാപനങ്ങളുടെ പദവി എയ്ഡഡ് ആയി ഉയര്‍ത്തുകയും ചെയ്യണമെന്നും കെസിബിസി ആവശ്യപ്പെട്ടു. കേരളത്തില്‍ 288 അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഒന്നു മാത്രമാണ് സര്‍ക്കാര്‍ നേരിട്ടു നടത്തുന്നത്. സ്‌പെഷ്യല്‍ സ്‌കൂള്‍ നടത്തിപ്പില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സന്നദ്ധ സംഘടനകള്‍ക്ക് ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് ക്ഷേമനിധിയോ, പെന്‍ഷനോ മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഒരു കുട്ടിക്ക് 6,500 രൂപ മാത്രമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇത് തികച്ചും അപര്യാപ്തമാണ്. അധ്യാപകര്‍ക്കാകട്ടെ 6500 രൂപയില്‍ താഴെ മാത്രമാണ് മാസ വരുമാനം. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. സ്‌കൂള്‍ ജീവനക്കാരെ തെരുവിലേക്കു തള്ളിവിടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുമെന്നും കെ‌സി‌ബി‌സി പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/India/India-2018-12-12-07:44:06.jpg
Keywords: കെ‌സി‌ബി‌സി
Content: 9256
Category: 18
Sub Category:
Heading: മിഷ്ണറിമാരെ സഹായിക്കാനുള്ള ഫെല്ലോഷിപ്പ് മിനിസ്ട്രിക്കു പുതിയ നേതൃത്വം
Content: തൃശൂര്‍: അദിലാബാദ് രൂപതയുടെ മെത്രാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്റെയും തൃശൂര്‍ അതിരൂപത വൈദികനായ ഫാ. ജെയ്‌സണ്‍ മാറോക്കിയുടെയും ആത്മീയ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷ്ണറിമാരെ സഹായിക്കാനുള്ള ഫെല്ലോഷിപ്പ് മിനിസ്ട്രിക്കു പുതിയ നേതൃത്വം. 2019- 21 വര്‍ഷത്തെ ചെയര്‍മാനായി നന്തിപുലം ഇടവകാംഗമായ ടി.എല്‍. പൗലോസിനെയും മിഷന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനായി ജനറല്‍ കോഓഡിനേറ്ററായി ജെയിംസ് വടക്കനെയും മാനേജിംഗ് ട്രസ്റ്റിയായി കെ.സി.ഇനാശുവിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സീറോ മലബാര്‍ സഭയുടെ മിഷ്ണറി പ്രവര്‍ത്തനങ്ങളെ സജീവമായി പിന്തുണയ്ക്കുകയാണ് മിനിസ്ട്രിയുടെ ലക്ഷ്യം. ഫെല്ലോഷിപ്പ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വിവിധ തരത്തിലുള്ള മിഷന്‍ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. മിഷന്‍ പ്രദേശങ്ങളിലെ ദേവാലയങ്ങളുടെ പുനരുദ്ധാരണം, മിഷന്‍ സന്ദര്‍ശനം, മിഷന്‍ കണ്‍വെന്‍ഷനുകള്‍, മിഷന്‍ പ്രദേശങ്ങളില്‍ നിത്യാരാധന കേന്ദ്രങ്ങള്‍ക്കും ഈ കൂട്ടായ്മ നേതൃത്വം നല്‍കുന്നു.
Image: /content_image/India/India-2018-12-12-08:12:24.jpg
Keywords: മിഷ്ണ
Content: 9257
Category: 1
Sub Category:
Heading: കെനിയയിൽ വൈദികൻ വെടിയേറ്റ് കൊല്ലപ്പെട്ടു
Content: നെയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു. ഫാ.ജോൺ നജോറോഗെ മുഹിയ എന്ന വൈദികനാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടയിൽ വൈദികൻ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കിനൂ ഇടവക വികാരിയായ അദ്ദേഹം, ഡിസംബർ പത്തിന് വിശ്വാസികൾ സ്തോത്ര കാഴ്ചയർപ്പിച്ച പണം ബാങ്കിൽ നിക്ഷേപിക്കാൻ പോകും വഴിയാണ് മോഷ്ടാക്കളുടെ ആക്രമണം. ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെ കികുയ നഗരത്തിലെ വിജനമായ റോഡിലാണ് സംഭവം അരങ്ങേറിയത്. ബൈക്കിലെത്തിയ മോഷ്ടാക്കൾ കാറിൽ സഞ്ചരിക്കുകയായിരുന്ന വൈദികനിൽ നിന്നും പണമടങ്ങിയ ബാഗ് ആവശ്യപ്പെടുകയായിരുന്നു. ബാഗ് നല്കാൻ വിസമ്മതിച്ച വൈദികനു നേരെ നിറയൊഴിക്കുകയും അദ്ദേഹത്തിന്റെ പണവും മൊബൈൽ ഫോണും എടുത്ത് അക്രമികൾ കടന്നു കളയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നെഞ്ചിൽ ഗുരുതരമായ വെടിയേറ്റ ഫാ. നജോറോഗെയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വൈദികന്റെ മരണത്തിൽ അദ്ദേഹത്തോടൊപ്പം സേവനമനുഷ്ഠിച്ചിരുന്ന ഫാ. ഫ്രാൻസിസ് കിയാരി അതീവ ദു:ഖം രേഖപ്പെടുത്തി. അമ്പത്തിയാറുകാരനായ ഫാ.ജോൺ നജോറോഗെ മുഹിയ 1994 ലാണ് വൈദികനായി അഭിഷിക്തനായത്.
Image: /content_image/News/News-2018-12-12-09:49:40.jpg
Keywords: കെനിയ
Content: 9258
Category: 1
Sub Category:
Heading: ഫ്രാന്‍സിലെ ക്രിസ്തുമസ് ചന്തയില്‍ ഇസ്ലാമിക തീവ്രവാദിയുടെ വെടിവെയ്പ്പ്: രണ്ടു മരണം
Content: പാരീസ്: ലോകപ്രശസ്തമായ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് ക്രിസ്മസ് ചന്തയിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ പതിമ്മൂന്നു പേരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഷെരിഫ് എന്നയാളാണ് ആക്രമണം അഴിച്ചുവിട്ടത്. ഇയാള്‍ക്ക് പോലീസിന്റെ വെടിയേറ്റെങ്കിലും കടന്നുകളഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. മരിച്ചവരിലൊരാള്‍ വിനോദസഞ്ചാരത്തിനെത്തിയ തായ്ലന്‍ഡ് സ്വദേശിയാണ്. ഗുരുതരമായി പരിക്കേറ്റവരില്‍ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. പോലീസിന്റെ വെടിയേറ്റ അക്രമി ടാക്‌സിയില്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ജര്‍മ്മനിയിലേക്കു കടന്നിരിക്കാമെന്നാണ് പോലീസിന്റെ അനുമാനം. അക്രമിയുടെ ഫോട്ടോ ഫ്രഞ്ച് മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തി. യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള ക്രിസ്മസ് ചന്തയായ സ്ട്രാസ്ബര്‍ഗു സന്ദര്‍ശിക്കുവാന്‍ ഓരോ വര്‍ഷവും ആയിരങ്ങളാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നുമെത്തുന്നത്.
Image: /content_image/News/News-2018-12-13-00:57:29.jpg
Keywords: ക്രിസ്തുമ
Content: 9259
Category: 18
Sub Category:
Heading: ശ്രീകാകുളം രൂപതാധ്യക്ഷന്റെ രാജി വത്തിക്കാന്‍ സ്വീകരിച്ചു
Content: ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലെ ശ്രീകാകുളം രൂപതാധ്യക്ഷന്‍ ഡോ. അഡ്ഡഗട്ല ഇന്നയ്യ ചിന്ന രാജിവച്ചു. 81 വയസുള്ള അദ്ദേഹം പ്രായാധിക്യത്തെത്തുടര്‍ന്നാണു സ്ഥാനമൊഴിയുന്നത്. 1965- ജനുവരി നാലിന് പൌരോഹിത്യം സ്വീകരിച്ച അദ്ദേഹം 1989-ല്‍ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയായിരിന്നു. രാജി വത്തിക്കാന്‍ സ്വീകരിച്ചതായി ഇന്നലെയാണ് പ്രഖ്യാപിച്ചത്. പുതിയ മെത്രാനെ സംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
Image: /content_image/India/India-2018-12-13-01:05:45.jpg
Keywords: നിയമന
Content: 9260
Category: 18
Sub Category:
Heading: 'അന്നാ പെസഹായുടെ' ശില്‍പ്പി ഫാ. ജി.ടി. ഊന്നുകല്ലില്‍ വിടവാങ്ങി
Content: ചങ്ങനാശേരി: സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന ക്രമത്തിലെ പ്രാരംഭഗീതമായ 'അന്നാ പെസഹാ തിരുനാളില്‍...' അടക്കമുള്ള അനേകം ഗാനങ്ങളുടെ രചയിതാവായ ഫാ. ജി.ടി. ഊന്നുകല്ലില്‍ അന്തരിച്ചു. ഇത്തിത്താനം പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചിരുന്ന ഈ വൈദികന്‍ ഇന്നലെ ഉച്ചയ്ക്കാണ് അന്തരിച്ചത്. മൂവായിരത്തിലേറെ ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു പിറന്നത്. നിന്റെ നാമ കീര്‍ത്തനം..., എന്‍ ഹൃദയ സ്പന്ദനം..., എന്‍ മനസില്‍ പൂവനം.., നാഥ നിന്റേതാകണം..., ഒരു നെയ്ത്തിരിയായ് എരിയും ഞാന്‍..., അള്‍ത്താരയില്‍ നാഥാ ... തുടങ്ങി ഫാ. ഊന്നുകല്ലിലിന്റെ ഗാനങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചവയാണ്. കാല്‍നൂറ്റാണ്ടോളം ആകാശവാണിയില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സംഗീത രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് ചങ്ങനാശേരി മാര്‍ത്തോമ്മ വിദ്യാനികേതന്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 9.30ന് തടിയൂര്‍ സെന്റ് ആന്റണീസ് പള്ളിയിലാണ് സംസ്‌കാരം.
Image: /content_image/India/India-2018-12-13-01:12:41.jpg
Keywords: സംഗീത
Content: 9261
Category: 18
Sub Category:
Heading: കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കു മദ്യനയം തടസ്സം: മദ്യനിരോധന സമിതി
Content: കൊച്ചി: കേരളത്തിന്റെ പുനര്‍നിര്‍മിതിക്കു വികലമായ മദ്യനയം തടസമാണെന്നു മദ്യനിരോധന സമിതി സംസ്ഥാന നേതൃസമ്മേളനം ചൂണ്ടിക്കാട്ടി. പ്രതിമാസം ആയിരം കോടി രൂപയുടെ ലഹരി വസ്തുക്കളാണു സംസ്ഥാനത്തു പിടികൂടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ലഹരിയുടെ ഉപയോഗം പത്തിരട്ടിയായി വര്‍ദ്ധിച്ചു. വിദ്യാര്‍ഥികളിലും യുവാക്കളിലും ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു. ലഹരി ക്കടത്തിന്റെ പേരില്‍ പിടിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജേക്കബ് മണ്ണാറപ്രായില്‍ കോറെപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, റവ.ഡോ. തോമസ് ചകിരിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-12-13-01:15:24.jpg
Keywords: മദ്യ
Content: 9262
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ റൊസാരിയോ കൊല്‍ക്കത്തയിലെ രോഗി ദിനാഘോഷത്തിലെ പാപ്പയുടെ പ്രത്യേക പ്രതിനിധി
Content: കൊല്‍ക്കത്ത/ വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം ഫെബ്രുവരി 9-11 തിയതികളിലായി കൊല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന 27-മത് ആഗോള രോഗി ദിനാഘോഷത്തിലെ ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക പ്രതിനിധിയായി ബംഗ്ലാദേശി കര്‍ദ്ദിനാളായ പാട്രിക് ഡി’റൊസാരിയോ നിയമിതനായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2016-ല്‍ ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാളായി ഉയര്‍ത്തിയതോടെയാണ് ധാക്കയിലെ മെത്രാപ്പോലീത്തയായ ഡി’റൊസാരിയോ ബംഗ്ലാദേശിലെ ആദ്യ കര്‍ദ്ദിനാളായി മാറിയത്. ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ നിന്നും കര്‍ദ്ദിനാളായ ആദ്യ വ്യക്തിയാണ് എഴുപത്തിയഞ്ചുകാരനായ പാട്രിക് ഡി’റൊസാരിയോ മെത്രാപ്പോലീത്ത. ലൂര്‍ദ്ദ് മാതാവിന്റെ മാധ്യസ്ഥതയാല്‍ നിരവധി രോഗികള്‍ക്ക് സൗഖ്യം ലഭിച്ചതിന്റെ സ്മരണാര്‍ത്ഥവും, ലോകമെങ്ങുമുള്ള രോഗികളെയും, രോഗീ പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും പ്രാര്‍ത്ഥനയിലൂടെ പ്രത്യേകം ഓര്‍മ്മിക്കുവാനുമായി 1992 മെയ് 13-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ഓരോ വര്‍ഷത്തിലെയും ഫെബ്രുവരി 11 ആഗോള രോഗീ ദിനമായി പ്രഖ്യാപിച്ചത്. 1993-ല്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ വെച്ചായിരുന്നു ആദ്യ ആഗോള രോഗീ ദിനം ആഘോഷിച്ചത്. ആഗോള ദിനാഘോഷത്തോടനുബന്ധിച്ച് പാപ്പായുടെ പ്രത്യേക സന്ദേശം പുറത്തിറങ്ങുക പതിവാണ്. 1929-ല്‍ ഒരു മിഷ്ണറിയായി എത്തി രോഗികളുടെയും, പാവങ്ങളുടെയും, അനാഥരുടേയും കണ്ണിലുണ്ണിയായി വിശുദ്ധ മദര്‍ തെരേസയുടെ പ്രേഷിത മണ്ഡലമായ കൊല്‍ക്കത്ത ആഗോള രോഗികളുടെ ദിനാഘോഷത്തിന് ഏറ്റവും അനുയോജ്യമായ വേദിയായാണ് ഏവരും വിലയിരുത്തുന്നത്.
Image: /content_image/News/News-2018-12-13-18:15:10.jpg
Keywords: പാവങ്ങ
Content: 9263
Category: 1
Sub Category:
Heading: ട്രംപിന്റെ ഒപ്പില്‍ ഇറാഖി ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുള്ള ബില്‍ പ്രാബല്യത്തില്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: വംശഹത്യക്കും, മതപീഡനത്തിനും ഇരയായിക്കൊണ്ടിരിക്കുന്ന ഇറാഖിലെയും, സിറിയയിലെയും ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് അമേരിക്കയുടെ സഹായങ്ങള്‍ ലഭ്യമാക്കാനുള്ള ബില്ലില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് എച്ച്‌ആര്‍ 390 എന്നും അറിയപ്പെടുന്ന 'ഇറാഖ് ആന്‍ഡ്‌ സിറിയ ജെനോസൈഡ് റിലീഫ് ആന്‍ഡ്‌ അക്കൗണ്ടബിലിറ്റി ആക്ടില്‍' ട്രംപ് ഒപ്പ് വെച്ചത്. സമീപ വര്‍ഷങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ കീഴില്‍ കടുത്ത ആക്രമണങ്ങളാണ് ക്രിസ്ത്യാനികളും, യസീദികളും, ഷിയാകളും ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്ന് ബില്ലില്‍ ഒപ്പു വെച്ചുകൊണ്ട് ട്രംപ് പറഞ്ഞു. എച്ച്‌ആര്‍ 390 യില്‍ ഒപ്പ് വെക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ ബഹുമതിയാണെന്നും, ഇസ്ലാമിക് സ്റ്റേറ്റിനെതിരായിട്ടുള്ള പോരാട്ടത്തില്‍ തന്റെ ഭരണകൂടം നിര്‍ണ്ണായകമായ വിജയം കൈവരിച്ചിട്ടുണ്ടെന്നും, മതവുമായി ബന്ധപ്പെട്ട ചാരിറ്റി സംഘടനകള്‍ വഴി തങ്ങളുടെ സഹായം അര്‍ഹാരായവര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ഈ ബില്ലിന്റെ പ്രധാന ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം അംബാസഡര്‍ സാം ബ്രൌണ്‍ബാക്ക്, വത്തിക്കാന്‍ പ്രതിനിധി കാല്ലിസ്റ്റ ഗിങ്ങ്റിച്ച്, നൈറ്റ്സ് ഓഫ് കൊളംബസ്സിന്റെ സുപ്രീം നൈറ്റ് കാള്‍ ആന്‍ഡേഴ്സന്‍, എര്‍ബിലിലെ കല്‍ദായ മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദാ തുടങ്ങിയ മത രാഷ്ട്രീയ നേതാക്കളും ഒപ്പ് വെക്കുന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു. റിപ്പബ്ലിക്കന്‍ ക്രിസ് സ്മിത്ത് അവതരിപ്പിച്ച ബില്ലിനെ ഡെമോക്രാറ്റ് പാര്‍ട്ടിയംഗമായ അന്നാ ഏഷൂ പിന്തുണക്കുകയായിരുന്നു. ഒക്ടോബര്‍ 11-ന് സെനറ്റില്‍ പാസ്സായ ബില്‍ നവംബര്‍ 27-നാണ് ഹൗസില്‍ അവതരിപ്പിക്കപ്പെട്ടത്. ഐകകണ്ഠേനയാണ് ഈ ബില്‍ പാസ്സാക്കപ്പെട്ടത്. മതന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ അമേരിക്ക പുലര്‍ത്തുന്ന രാഷ്ട്രീയപരമായ ഐക്യത്തേയും, അമേരിക്കയുടെ ധാര്‍മ്മിക ബോധത്തേയുമാണ്‌ ഈ ബില്‍ നിയമമായതിലൂടെ വ്യക്തമായതെന്ന് കത്തോലിക്ക സംഘടനയായ ക്നൈറ്റ്സ് ഓഫ് കൊളംബസ് സി‌ഇ‌ഓ കാള്‍ ആന്‍ഡേഴ്സന്‍ പറഞ്ഞു.
Image: /content_image/News/News-2018-12-13-19:34:09.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 9264
Category: 1
Sub Category:
Heading: ക്രൈസ്തവ സഭ പ്രവര്‍ത്തിച്ചത് ഇന്ത്യയുടെ നവോത്ഥാനത്തിന്: പ്രണാബ് മുഖര്‍ജി
Content: ന്യൂഡല്‍ഹി: പ്രേഷിത പ്രവര്‍ത്തനത്തെക്കാളേറെ സമൂഹത്തിന്റെ നന്മയ്ക്കും നവോത്ഥാനത്തിനുമാണ് ഭാരതത്തിലെ ക്രൈസ്തവ സഭ പ്രവര്‍ത്തിച്ചതെന്ന് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ ഇന്നലെ രാത്രി നടത്തിയ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിലൊരാളായ സെന്റ് തോമസ് ഇന്ത്യയിലെത്തി താമസിച്ചതു മുതല്‍ രണ്ടായിരം വര്‍ഷത്തിലേറെയായി ഇന്ത്യയിലുള്ളതാണ് ക്രൈസ്തവ സഭയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യേശുക്രിസ്തുവിന്റെ ജനനത്തിലൂടെ കിട്ടിയ സന്തോഷവും സമാധാനവുമാണ് രാജ്യത്തിന് ഏറ്റവും ആവശ്യം. മറ്റുള്ളവരോട് ക്ഷമിക്കാനാണ് ദൈവമായ യേശു പഠിപ്പിച്ചത്. ഇന്ത്യയിലെ സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്ന്, പ്രാദേശികമായ രീതികളെയും പാരന്പര്യങ്ങളെയും ബഹുമാനിച്ച് ഇന്ത്യയുടെ സഭയായി മാറാന്‍ ക്രൈസ്തവര്‍ക്കു കഴിഞ്ഞു. ക്രൈസ്തവ സഭ സ്ഥാപിച്ച വിദ്യാലയങ്ങളിലൂടെ പഠിച്ചുവളര്‍ന്ന കോടിക്കണക്കിന് ആളുകളും ആശുപത്രികളിലൂടെ സൗഖ്യം പ്രാപിച്ച ജനലക്ഷങ്ങളിലൂടെയുമാണ് ഇന്ത്യയിലെ ക്രിസ്ത്യാനികളെ രാജ്യം കാണുന്നത്. അച്ചടക്കം, ആത്മസമര്‍പ്പണം എന്നിവയുടെ പ്രതിരൂപങ്ങളാണ് കത്തോലിക്ക വൈദികരും കന്യാസ്ത്രീകളും. മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണെന്നും പ്രണാബ് പറഞ്ഞു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്, സിബിസിഐ വൈസ് പ്രസിഡന്റ് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. വിന്‍സന്റ് കോണ്‍സസാവോ പ്രാര്‍ത്ഥന നടത്തി. സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയഡോര്‍ മസ്‌ക്രിനാസ് സ്വാഗതവും ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജര്‍വിസ് ഡിസൂസ നന്ദിയും പറഞ്ഞു. ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസ്, വത്തിക്കാന്‍ പ്രതിനിധി മോണ്‍. മിജ ലെസ്‌കോവര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, പ്രഫ. കെ.വി. തോമസ്, യേശുദാസ് ശീലം, ഡെറിക് ഒബ്രിയന്‍ എന്നിവരും വിവിധ മതവിഭാഗങ്ങളുടെയും ക്രൈസ്തവ സഭകളുടെയും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/News/News-2018-12-14-03:42:04.jpg
Keywords: രാഷ്ട്രപതി