Contents

Displaying 8971-8980 of 26166 results.
Content: 9285
Category: 1
Sub Category:
Heading: മതനിന്ദ ആരോപണം: പാക്കിസ്ഥാനില്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് വധശിക്ഷ
Content: ലാഹോര്‍: മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന രണ്ടു ക്രൈസ്തവ സഹോദരങ്ങള്‍ക്ക് പാക് കോടതി വധശിക്ഷ വിധിച്ചു. ലാഹോര്‍ സ്വദേശികളായ ഖൈസര്‍ അയൂബ്, അമൂണ്‍ അയൂബ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഖൈസറിന്റെയും അമൂണിന്റെയും ഉടമസ്ഥതയിലുള്ള വെബ്‌സൈറ്റില്‍ മതത്തെ നിന്ദിക്കുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടുവെന്ന ആരോപണം 2011ലാണ് ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. അതേസമയം 2009 മുതല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സഹോദരങ്ങള്‍ പറയുന്നത്. 2015ല്‍ ഇവര്‍ അറസ്റ്റിലാകുകയായിരിന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഝലം ജില്ലാ ജയിലില്‍ കഴിയുന്ന ഇവരെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വധശിക്ഷ വിധിച്ചുകൊണ്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിധി പ്രഖ്യാപനം നടത്തുന്നത്. ഇതിനെതിരെ ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് മതപീഡനത്തിന് ഇരയാകുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ സെന്റര്‍ ഫോര്‍ ലീഗല്‍ അസിസ്റ്റന്‍സ് ആന്‍ഡ് സെന്റില്‍മെന്റ് വ്യക്തമാക്കി. പാക്കിസ്ഥാനിലെ മതനിന്ദാ നിയമം ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുവാനുള്ള ഉപകരണമായി മാറിയിരിക്കുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,500-ലധികം ആളുകള്‍ ഈ നിയമത്തിനിരയായിട്ടുണ്ട്. നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പാക്കിസ്ഥാന്‍ മൗനം പാലിക്കുകയാണ്. മതനിന്ദക്കുറ്റത്തിനു വധശിക്ഷ വിധിക്കപ്പെട്ട കത്തോലിക്ക വീട്ടമ്മ ആസിയാ ബീബിയെ പാക് സുപ്രീംകോടതി ഒക്ടോബര്‍ അവസാനം കുറ്റവിമുക്തയാക്കിയെങ്കിലും ഭീഷണിയെ തുടര്‍ന്നു ഇപ്പോഴും രഹസ്യ കേന്ദ്രത്തില്‍ തുടരുകയാണ്.
Image: /content_image/News/News-2018-12-18-04:13:06.jpg
Keywords: പാക്കി
Content: 9286
Category: 18
Sub Category:
Heading: അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന് പാലാ രൂപത ഒരുങ്ങി
Content: പാലാ: മുപ്പത്തിയാറാമത് പാലാ രൂപത അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ആരംഭിക്കും. അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള 101 അംഗ ടീമാണ് കണ്‍വെന്‍ഷന്‍ നയിക്കുക. നാളെ രാവിലെ പത്തിന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. വിശ്വാസികളുടെ സൗകര്യാര്‍ത്ഥം രാവിലെയും വൈകീട്ടുമായി രണ്ടു സമയങ്ങളിലായാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒന്‍പതിന് ആരംഭിച്ച് ഉച്ചകഴിഞ്ഞു മൂന്നിന് ആരാധനയോടെ അവസാനിക്കുന്ന രീതിയില്‍ പകല്‍ കണ്‍വന്‍ഷനും വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് രാത്രി ഒന്‍പതിന് ആരാധനയോടെ അവസാനിക്കുന്ന രീതിയില്‍ സായാഹ്ന കണ്‍വെന്‍ഷനും നടക്കും. രാവിലെയും വൈകുന്നേരവും കുമ്പസാരത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍വെന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാലമായ പന്തലില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ തത്സമയ സംപ്രേഷണം {{ www.evangelizationpalai.org-> www.evangelizationpalai.org }} ലഭ്യമാണ്.
Image: /content_image/India/India-2018-12-18-04:37:18.jpg
Keywords: അഭിഷേകാ
Content: 9287
Category: 18
Sub Category:
Heading: നവോത്ഥാനത്തിന് ക്രൈസ്തവ സമൂഹം നല്‍കിയ സംഭാവനകളെ തമസ്‌കരിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍
Content: കോട്ടയം: നാടിന്റെ നവോത്ഥാന മുന്നേറ്റത്തിനായി ക്രൈസ്തവ സമൂഹം നല്‍കിയ ഈടുറ്റ സംഭാവനകളെ തമസ്‌കരിച്ച് നിരന്തരം ആക്ഷേപിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. ക്രൈസ്തവ മിഷ്ണറിമാര്‍ നവോത്ഥാന മുന്നേറ്റത്തിനായി നടത്തിയ നിസ്വാര്‍ഥ സേവനങ്ങളെ നിസാരവത്കരിക്കുന്നവര്‍ തങ്ങളുടെ സ്വന്തം സമുദായാംഗങ്ങളെ നൂറ്റാണ്ടുകള്‍ക്കുമുന്പ് കൈപിടിച്ചുയര്‍ത്തിയത് ആരെന്ന് അന്വേഷിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാനവ അസമത്വത്തിനെതിരെ ആദ്യമായി കേരളമണ്ണില്‍ ശബ്ദമുയര്‍ത്തിയത് 1599 ജൂണ്‍ 20ന് ചേര്‍ന്ന ഉദയംപേരൂര്‍ സൂനഹദോസാണ്. തീണ്ടലും തൊടീലും അപരിഷ്‌കൃതാചാരമാണെന്നും എല്ലാ മനുഷ്യര്‍ക്കും തുല്യതയോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പ്രഖ്യാപിച്ച് സാമൂഹ്യമാറ്റത്തിന് സൂനഹദോസ് തുടക്കം കുറിച്ചു. ഇതിനുശേഷം രണ്ടു നൂറ്റാണ്ടു പിന്നിട്ട് 1774ലാണ് ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന രാജാറാം മോഹന്‍ റോയി ജനിക്കുന്നത്. കേരളത്തില്‍ നവോത്ഥാനത്തിനു വഴിയൊരുക്കിയത് വിദ്യാഭ്യാസ മുന്നേറ്റമാണ്. 1806ല്‍ വില്യം തോബിയാസ് റിംഗില്‍ട്ടേവ് എന്ന ജര്‍മന്‍ മിഷനറി നാഗര്‍കോവിലിനുസമീപമുള്ള മൈലാടിയില്‍ വേദമാണിക്യത്തിന്റെ വീട്ടുമുറ്റത്ത് സവര്‍ണര്‍ക്കുമാത്രമുണ്ടായിരുന്ന വിദ്യാഭ്യാസപരിശീലനത്തെ വെല്ലുവിളിച്ച് പൊതുവിദ്യാലയം ആരംഭിച്ച് എല്ലാവിഭാഗത്തില്‍പ്പെട്ട ആണ്കുറട്ടികള്‍ക്കും പെണ്കുലട്ടികള്‍ക്കും പഠിക്കാന്‍ അവസരമൊരുക്കിയ വിപ്ലവകരമായ സാമൂഹ്യമാറ്റം പലരും മറക്കുന്നു. 1817ല്‍ തിരുവിതാംകൂര്‍ ഗവണ്മെഹന്റ് സവര്‍ണര്‍ക്കായി സ്‌കൂളുകള്‍ ആരംഭിച്ചപ്പോള്‍ ലണ്ടന്‍ മിഷനറി സൊസൈറ്റി തെക്കന്‍ തിരുവിതാംകൂറിലും ചര്‍ച്ച് മിഷന്‍ സൊസൈറ്റി മധ്യ തിരുവിതാംകൂറിലും റാഫേല്‍ അര്‍കാന്‍ഹല്‍ എന്ന മിഷനറിയുടെ നേതൃത്വത്തില്‍ വടക്കന്‍ തിരുവിതാംകൂറിലും നടത്തിയ വിദ്യാഭ്യാസ മുന്നേറ്റമാണ് കേരളത്തിലെ നവോത്ഥാനത്തിന്റെ ആരംഭം. അന്നൊന്നും ഇന്ന് നവോത്ഥാന കുത്തക അവകാശമുന്നയിക്കുന്ന എസ്എന്‍ഡിപിയോ രാഷ്രീഭിയ പ്രസ്ഥാനങ്ങളോ ജന്മമെടുത്തിട്ടില്ല. കേരളത്തില്‍ ഏബ്രാഹം മല്പാന്‍, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, വൈകുണ്ഠസ്വാമികള്‍, ചട്ടന്പിസ്വാമികള്‍, ശ്രീനാരായണഗുരു, അയ്യങ്കാളി, വക്കം അബ്ദുള്‍ ഖാദര്‍, മന്നത്തു പദ്മനാഭന്‍, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയവരെല്ലാം അവരവരുടെ സമുദായത്തിനുള്ളില്നിശന്ന് പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചവരാണ്. ക്രിസ്ത്യാനിയും മുസ്ലിമും ഉള്‍ക്കൊള്ളുന്ന മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ആക്ഷേപശരങ്ങളെറിയുന്നവര്‍ ഈ നാട്ടില്‍ ജാതിയും ഉപജാതിയും വര്‍ഗവും വര്‍ണവും സൃഷ്ടിച്ചവരാണെന്നത് ഇനിയെങ്കിലും പഠനവിഷയമാക്കണം. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ ഹൈന്ദവരെ പല തട്ടുകളിലാക്കി വിഘടിപ്പിച്ചു നിര്‍ത്തി ജാതിവ്യവസ്ഥയിലൂടെ അടക്കി ഭരിച്ചവര്‍ മതന്യൂനപക്ഷങ്ങളല്ല. സവര്‍ണര്‍ക്ക് അടിമപ്പണി ചെയ്തവര്‍ ഇന്ന് അക്ഷരങ്ങള്‍ കൂട്ടിവായിക്കുന്നുണ്ടെങ്കിലത് വിശാലകാഴ്ചപ്പാടുകളുള്ള െ്രെകസ്തവ സമുദായത്തിന്റെ ഔദാര്യവും സാമൂഹ്യപ്രതിബദ്ധതയുമാണ്. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരേ നെഞ്ചുനിവര്‍ത്തിനിന്നു പടവെട്ടിയവരാണു െ്രെകസ്തവസമുദായം. അറിവിന്റെ വെളിച്ചം പകര്‍ന്നവരെ നിരന്തരം നിന്ദിക്കുകയല്ല സ്വന്തം മനഃസാക്ഷിയോടു ചോദിച്ചിട്ട് വന്ദിക്കുകയാണ് മാന്യതയുടെ ലക്ഷണം. കഴിഞ്ഞ നാളുകളില്‍ പിന്നോക്കക്കാരെന്ന് മുദ്രകുത്തി ചില കേന്ദ്രങ്ങള്‍ അടിച്ചമര്‍ത്തിയെങ്കില്‍, ഇന്നും അതു തുടരുന്നുണ്ടെങ്കില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരേയല്ല മറിച്ച് ആ മേലാളന്മാര്‍ക്കെതിരേയാണ് ഇക്കൂട്ടര്‍ വാളോങ്ങേണ്ടത്. തീണ്ടലിനും തൊടീലിനുമെതിരേ നടന്ന പ്രക്ഷോഭങ്ങള്‍, മാറു മറയ്ക്കാനും വസ്ത്രം ധരിക്കാനും വേണ്ടിയുള്ള ചാന്നാര്‍ ലഹള, തൊഴിലവകാശത്തിനും ന്യായമായ കൂലിക്കും വേണ്ടി നടന്ന പുലയലഹള, ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള മുന്നേറ്റം, വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടം, പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങള്‍ തുടങ്ങിയ സാമൂഹിക മാറ്റങ്ങള്‍ക്ക് ഈ മണ്ണില്‍ തുടക്കം കുറിച്ചത് െ്രെകസ്തവ സമൂഹവും അതു ഫലവത്താക്കിയത് ആദര്‍ശശുദ്ധിയും മാനുഷിക കാഴ്ചപ്പാടുമുള്ള നവോത്ഥാന നായകരുമാണ്. ഇന്നു ചില സമുദായസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇവയുടെയെല്ലാം കുത്തക അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുന്നത് വിചിത്രമാണെന്നും ചരിത്രം വളച്ചൊടിച്ച് ജനങ്ങളെ വിഡ്ഢികളാക്കുവാന്‍ ശ്രമിക്കുന്നവര്‍ വരുംനാളുകളില്‍ സ്വയം അവഹേളനം ഏറ്റുവാങ്ങുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2018-12-18-05:08:40.jpg
Keywords: മിഷ്ണ
Content: 9288
Category: 1
Sub Category:
Heading: ആസാമിൽ കത്തോലിക്ക ദേവാലയത്തിനു നേരെ അജ്ഞാതരുടെ ആക്രമണം
Content: ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനമായ ആസാമിൽ കത്തോലിക്ക ദേവാലയത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ദുലിയജനിലെ ചപതോലി ഗ്രാമത്തിലെ സെന്‍റ് തോമസ് കത്തോലിക്ക ദേവാലയവും ഗ്രോട്ടോയുമാണ് തകർക്കപ്പെട്ടത്. ഡിസംബർ പതിനഞ്ചിന് രാവിലെ പ്രദേശവാസികളാണ് ദേവാലയവും സമീപത്തെ ഗ്രോട്ടോയിലെ മാതാവിന്റെ രൂപവും തകര്‍ക്കപ്പെട്ടതായി കണ്ടെത്തിയത്. ദേവാലയത്തിലെ കുരിശും അക്രമികൾ നശിപ്പിച്ചിട്ടുണ്ട്. വാർത്തയറിഞ്ഞ് നിരവധിയാളുകൾ ദേവാലയത്തിനു ചുറ്റും തടിച്ചുകൂടി. അക്രമവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലം സന്ദർശിച്ച പ്രാദേശിക നിയമസഭാംഗം തെരോഷ് ഗൊവാല ക്രൈസ്തവ സമൂഹത്തോട് ഐക്യദാർഢ്യം അറിയിക്കുകയും ദേവാലയത്തിലെ നാശനഷ്ടങ്ങൾ പരിഹരിക്കാൻ സഹായവും വാഗ്ദാനം ചെയ്തു. ദേവാലയ ആക്രമണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് സംഭവത്തെ അപലപിച്ചു ദിബ്രുഗർഹ് ബിഷപ്പ് ജോസഫ് ഐന്ദ് പറഞ്ഞു. നിഗൂഢ ലക്ഷ്യങ്ങളുമായി ചില ബാഹ്യശക്തികൾ പ്രവർത്തിക്കുന്നുവെന്നും തേയില തോട്ടങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്കിടയിൽ വിദ്വേഷത്തിന്റെ വിത്തുകൾ പാകാനാണ് ശ്രമമെന്നും സലേഷ്യൻ സഭാംഗമായ ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. പ്ലാന്റേഷനിൽ മതമൈത്രിയോടെ ജീവിക്കുന്ന ജനങ്ങൾക്കിടയിൽ സാമൂഹ്യ വിരുദ്ധരുടെ നീക്കങ്ങൾ സംശയാസ്പദമാണ്. ഭരണകൂടം സംഭവത്തിൽ ജാഗ്രത പുലർത്തണം. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് തക്ക ശിക്ഷ നല്കണം. ക്രിസ്തുമസ് അടുത്തു വരുന്നതിനാൽ ക്രൈസ്തവരുടെ സുരക്ഷ ഭരണകൂടം ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2011ലെ കണക്കുകൾ പ്രകാരം ആകെ ജനസംഖ്യയുടെ 3.74 ശതമാനമാണ് സംസ്ഥാനത്തെ ക്രൈസ്തവര്‍. ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആസാമില്‍ നേരത്തെയും ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ചപങ്കരി കത്തീഡ്രൽ ദേവാലയം അക്രമികൾ നശിപ്പിച്ചിരുന്നു. 2016 ൽ മിഷ്ണറി സ്കൂൾ പ്രിൻസിപ്പലും ഇടവക വികാരിയുമായ ഫാ.സുഷിൽ ജോൺ സോറൻ എന്ന വൈദികന്‍ അജ്ഞാതന്റെ ആക്രമണത്തിനിരയായി. 2015 ൽ മുഖ്യമന്ത്രി തരുൺ ഗോഗോയി അനാഛാദനം ചെയ്യാനിരുന്ന വിശുദ്ധ ഡോണ്‍ ബോസ്കോയുടെ പ്രതിമ ഒരു കൂട്ടം ജനങ്ങൾ ഭാഗികമായി നശിപ്പിച്ചതും ആസാമിലാണ്.
Image: /content_image/News/News-2018-12-18-07:16:23.jpg
Keywords: ആസാ
Content: 9289
Category: 1
Sub Category:
Heading: വധശിക്ഷ അരുത്, ദൈവം നല്‍കിയ ജീവന്‍ പരിരക്ഷിക്കപ്പെടണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വധശിക്ഷ നിര്‍ത്തലാക്കണമെന്നു ആവര്‍ത്തിച്ചും ദൈവം നല്കിയ ജീവന്‍ പരിരക്ഷിക്കപ്പെടണമെന്നു ഓര്‍മ്മിപ്പിച്ചും ഫ്രാന്‍സിസ് പാപ്പ. വധശിക്ഷ നടപടിക്രമത്തിന് എതിരായ രാജ്യാന്തര കമ്മിഷനിലെ ഒന്‍പത് രാഷ്ട്ര പ്രതിനിധികളുമായി വത്തിക്കാനില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരിന്നു പാപ്പ. ജീവന്‍ ഏത് അവസ്ഥയിലും മാനിക്കപ്പെടേണ്ടതാണെന്നും വധശിക്ഷയ്ക്ക് എതിരായ നിലപാട് തന്‍റെ ശുശ്രൂഷയുടെ ആരംഭകാലം മുതല്‍ എടുത്തിട്ടുള്ളതാണെന്നും പാപ്പ തന്റെ പ്രഭാഷണത്തില്‍ സ്മരിച്ചു. ജയില്‍, കുറ്റവാളികള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ചും, കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നവരെയും കുറിച്ചും പഠിക്കുന്ന 5 രാജ്യാന്തര സംഘടനകള്‍ക്ക് പലപ്പോഴായി എഴുതിയ കത്തുകളിലും വധശിക്ഷ നിരോധിക്കുന്നതു സംബന്ധിച്ചുള്ള സഭയുടെ നിലപാടും കാഴ്ചപ്പാടും വ്യക്തമാക്കിയിട്ടുള്ളത്. സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍ സഭ ഇന്നു പഠിപ്പിക്കുന്നത് വധശിക്ഷ അനുവദനീയമല്ലാത്തതും, മനുഷ്യാന്തസ്സിന് ഇണങ്ങാത്തതും, ആഗോളവ്യാപകമായി അത് ഇല്ലായ്മചെയ്യാന്‍ പരിശ്രമിക്കേണ്ടതും ആണെന്നുമാണ്. തന്‍റെ ദൃഷ്ടിയിലും സൃഷ്ടികളിലും സമുന്നതവും ശ്രേഷ്ഠവുമായ മനുഷ്യ ജീവന്‍റെ യഥാര്‍ത്ഥമായ വിധിയാളനും, അതിന് ഉറപ്പുനല്കുന്നവനും ദൈവം തന്നെയാണ്. കുറ്റകൃത്യങ്ങള്‍ എത്ര കഠോരമായിരുന്നാലും ഇന്ന് വധശിക്ഷ അസ്വീകാര്യമാണ്. അതുപോലെ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ദൈവം നല്കുന്ന അവിടുത്തെ കരുണാര്‍ദ്രമായ നീതിയുടെ നിഷേധവുമാണ് വധശിക്ഷ. മാത്രമല്ല, വ്യക്തിയെ നന്നാക്കിയെടുക്കുക എന്ന ശിക്ഷയുടെ ന്യായമായ ലക്ഷ്യത്തോട് യോജിപ്പില്ലാത്ത ശിക്ഷാക്രമമാണിത്. കുറ്റവാളികള്‍ക്ക് നീതി നടപ്പാക്കി കൊടുക്കുന്നില്ലെന്നു മാത്രമല്ല, അത് അവരില്‍ പ്രതിഷേധവും വൈരാഗ്യവും വളര്‍ത്തുന്നു. ‘കൊല്ലരുത്,’ എന്ന ദൈവകല്പനയ്ക്ക് പരമമായ മൂല്യമാണുള്ളത്. അത് നിര്‍ദ്ദോഷികള്‍ക്കും കുറ്റവാളികള്‍ക്കും ഒരുപോലെ ബാധകമാണ്. വ്യക്തികളുടെ ജീവനോടും അവരുടെ മനുഷ്യാന്തസ്സിനോടും പൂര്‍വ്വോപരി ആദരവു പുലര്‍ത്തുവാനും, ഇനിയും ലോകത്ത് അത് വളര്‍ത്തുവാനുമുള്ള ഏറെ ശ്രേഷ്ഠമായ കാഴ്ചപ്പാടാണ് സുവിശേഷ കാരുണ്യം. നീതി നടപ്പാക്കുക എന്നാല്‍ ശിക്ഷിക്കപ്പെടുക എന്നര്‍ത്ഥമില്ല. കുറ്റവാളിയെ തിരുത്തുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക - എന്നാണ് ശിക്ഷകൊണ്ട് ലക്ഷ്യംവയ്ക്കേണ്ടത്. വധശിക്ഷയ്ക്ക് എതിരായ കൂട്ടായപരിശ്രമം ഒരുമിച്ച് തുടരാം എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-12-18-08:42:30.jpg
Keywords: വധശിക്ഷ, ദയാ
Content: 9290
Category: 1
Sub Category:
Heading: കാരുണ്യം എന്താണെന്ന് ക്രൈസ്തവരെ നോക്കി പഠിക്കണം: ഇസ്ലാം മതസ്ഥനായ ലണ്ടൻ മേയർ
Content: ലണ്ടന്‍: രാഷ്ട്രീയക്കാര്‍ കാരുണ്യം എന്താണെന്ന് ക്രൈസ്തവ സമൂഹത്തെ നോക്കി പഠിക്കണമെന്ന്‍ ലണ്ടൻ മേയറും ഇസ്ലാം മത വിശ്വാസിയുമായ സാദിഖ് ഖാൻ. പ്രീമിയർ എന്ന അന്താരാഷ്ട്ര മാധ്യമത്തോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രൈസ്തവ സഭ വളരെയധികം ആദരവോടും ബഹുമാനത്തോടും കൂടിയാണ് മറ്റു മനുഷ്യരെ നോക്കി കാണുന്നതെന്നും രാഷ്ട്രീയക്കാർ സഭയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും ലണ്ടൻ മേയർ പറഞ്ഞു. ക്രൈസ്തവ സമൂഹം ലണ്ടന് നൽകുന്ന സംഭാവനയ്ക്കും സാദിഖ് ഖാൻ നന്ദി രേഖപ്പെടുത്തി. തെരുവിൽ കഴിയുന്നവരായാലും ക്രൂരമായ കുറ്റകൃത്യം ചെയ്തവരായാലും അവരെ സഹായിക്കുമ്പോൾ അവരോട് മതമോ അവരുടെ ചിന്താഗതിയോ ചോദിക്കുകയില്ല എന്നുള്ളതാണ് ക്രൈസ്തവ സഭയെ സംബന്ധിച്ചുള്ള ഏറ്റവും വലിയ കാര്യമെന്നു സാദിഖ് ഖാൻ കൂട്ടിച്ചേർത്തു. അത് വളരെയധികം പ്രചോദനകരമാണെന്നും തന്റെ തന്നെ ജീവിതത്തിൽ താൻ അത് നടപ്പിലാക്കാൻ ശ്രമിക്കാറുണ്ടെന്നും സാദിഖ് ഖാൻ പറഞ്ഞു. ഹിൽ സോങ് ചർച്ച് എന്ന ക്രിസ്തീയ വിഭാഗം ലണ്ടനിലെ വിംബ്ളി അരീനയിൽ സംഘടിപ്പിച്ച കരോൾ ഗാന ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ലണ്ടൻ മേയർ പ്രീമിയർ മാധ്യമത്തിന് അഭിമുഖം നൽകിയത്. ലണ്ടൻ നഗരത്തിലെ അരങ്ങേറുന്ന കരോൾ ഗാന മത്സരം ക്രൈസ്തവസഭ ബ്രിട്ടനിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ക്രിസ്മസ് ആഘോഷ പരിപാടിയാണ്. മുപ്പതിനായിരത്തോളം ആളുകളാണ് വർഷംതോറും പരിപാടിയിൽ സംബന്ധിക്കാൻ എത്തുന്നത്.
Image: /content_image/News/News-2018-12-18-10:41:41.jpg
Keywords: ഇസ്ലാ
Content: 9291
Category: 1
Sub Category:
Heading: ഗാസ ക്രൈസ്തവര്‍ക്ക് ഇസ്രായേല്‍ സന്ദര്‍ശിക്കുവാന്‍ അനുമതി
Content: ജറുസലേം: ബെത്ലേഹമിൽ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കാന്‍ ഗാസയിലെ ക്രൈസ്തവരുടെ അപേക്ഷകൾക്ക് ഇസ്രായേൽ അധികൃതർ യാത്രാനുമതി നല്‍കി. നാനൂറു പേര്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ മാസം ഡിസംബർ ഒൻപതിന് ബെത്ലേഹമിലേക്ക് പുറപ്പെട്ട ക്രൈസ്തവ കുടുംബങ്ങൾക്ക് ബെത് ഹെനോൻ ക്രോസിങ്ങിലൂടെ യാത്ര ചെയ്യാൻ ഡിസംബർ 25 വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്. പാലസ്തീൻ വാർത്ത ഏജൻസിയായ 'മാൻ' റിപ്പോർട്ട് പ്രകാരം അമ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ളവരുടെ അപേക്ഷകൾ മാത്രമാണ് അധികൃതർ പരിഗണിച്ചിരുന്നത്. പതിനാറിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരുടെ യാത്രാനുമതി സുരക്ഷാകാരണങ്ങളാൽ തടഞ്ഞുവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വിശുദ്ധ നാടായ ഇസ്രായേലിലേക്ക് ഗാസയിലെ ക്രൈസ്തവ നിവാസികൾക്ക് യാത്രാ വിലക്ക് നേരിടുന്നതായി 'മിഡിൽ ഈസ്റ്റ് കൺസേൺ' സംഘടന നേരത്തെ ചൂണ്ടിക്കാട്ടിയിരിന്നു. ഇക്കാര്യം നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തയായിരിന്നു. പലസ്തീന്‍ ഭരിക്കുന്ന ഹമാസ് തങ്ങള്‍ക്കെതിരായി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആരോപണത്താലാണ് 2007 മുതല്‍ ഇസ്രയേല്‍ ഗാസയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
Image: /content_image/News/News-2018-12-18-13:15:31.jpg
Keywords: ഗാസ, ഇസ്രായേ
Content: 9292
Category: 18
Sub Category:
Heading: ബിഷപ്പ് ഡോ. തോമസ് തെന്നാട്ടിനു യാത്രാമൊഴി
Content: ഗ്വാളിയോര്‍: വാഹനാപകടത്തില്‍ മരണമടഞ്ഞ ഗ്വാളിയോര്‍ ബിഷപ്പ് ഡോ. തോമസ് തെന്നാട്ടിനു യാത്രാമൊഴി. ഗ്വാളിയോര്‍ മൊറാര്‍ സെന്റ് പോള്‍സ് പള്ളിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഡോ. ലിയോ കൊര്‍ണേലിയൂസ് മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ആഗ്ര ആര്‍ച്ച് ബിഷപ്പ് ഡോ.ആല്‍ബര്‍ട്ട് ഡിസൂസ, ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ഡോ.അനില്‍ കൂട്ടോ ഉള്‍പ്പെടെ നിരവധി ബിഷപ്പുമാരും നൂറുകണക്കിനു വൈദികരും വിശ്വാസികളും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തു. ഗ്വാളിയര്‍ ബിഷപ്പ്സ് ഹൗസിനോടു ചേര്‍ന്നുള്ള സെമിത്തേരിയിലാണ് മൃതശരീരം സംസ്ക്കരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഗ്വാളിയോര്‍ രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകുന്നതിനിടെയാണ് ബിഷപ്പ് സഞ്ചരിച്ചിരിന്ന വാഹനം അപകടത്തില്‍പ്പെട്ടത്.
Image: /content_image/India/India-2018-12-19-03:37:14.jpg
Keywords: ഗ്വാളി
Content: 9293
Category: 18
Sub Category:
Heading: കേരള നവോത്ഥാനത്തിന് ക്രൈസ്തവ സംഭാവന അവഗണിക്കുന്നത് അപലപനീയം: ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: കേരളത്തിന്റെ നവോത്ഥാനത്തിന് ക്രൈസ്തവ സഭ നല്‍കിയ സംഭാവനകളെയും നേതൃത്വത്തെയും അവഗണിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി. കേരള നിര്‍മിതിക്ക് ക്രൈസ്തവ സഭകള്‍ നല്‍കിയ ഈടുറ്റ സംഭാവനകള്‍ ബോധപൂര്‍വം തമസ്‌കരിച്ച് താത്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി അവയെ തള്ളിപ്പറഞ്ഞ് നാട്ടില്‍ വിഭാഗീയതയും വര്‍ഗീയതയും സ്യഷ്ടിക്കുന്ന പ്രവണതകള്‍ അഭിലഷണീയമല്ലായെന്ന് സമിതി വ്യക്തമാക്കി. ജാതീയതയും അസമത്വവും നിലനിന്നിരുന്ന ഈ നാടിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, നീതി തുടങ്ങിയ ബൈബിള്‍ കാഴ്ചപ്പാടുകളും, സഭയുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ഏറെ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങളുടെ പേരുപറഞ്ഞും, നവോത്ഥാന മുന്നേറ്റങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തും വര്‍ഗീയ ധ്രൂവീകരണം നടത്തുന്നതിനും അതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്നത് പരിഷ്‌കൃതസമൂഹത്തിന് ചേര്‍ന്നതല്ലെന്ന് സമിതി നിരീക്ഷിച്ചു. പ്രളയകാലത്ത് ഒന്നിച്ചുനിന്ന മനസുകളില്‍ വര്‍ഗീയ വിഷം കുത്തിവച്ച് കേരളസമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കരുതെന്നും അതിരൂപതാ പി ആര്‍ഒ അഡ്വ. ജോജി ചിറയിലും ജാഗ്രതാ സമിതി കോഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചല്ലൂരൂം മുന്നറിയിപ്പു നല്‍കി.
Image: /content_image/India/India-2018-12-19-04:09:20.jpg
Keywords: ചങ്ങനാ
Content: 9294
Category: 18
Sub Category:
Heading: കത്തോലിക്ക ആശുപത്രികളുടെ കൂട്ടായ്മ 'ചായ്' വാര്‍ഷിക സമ്മേളനം നടന്നു
Content: കൊച്ചി: പാലാരിവട്ടത്തെ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ചായ് കേരള വാര്‍ഷിക സമ്മേളനം നടന്നു. കേരളത്തിലെ നാനൂറിലധികം കത്തോലിക്ക ആശുപത്രികളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പക്ഷം ചേര്‍ന്നു കൂട്ടായ്മയോടെ ആരോഗ്യസംരക്ഷണ രംഗത്തെ പടുത്തുയര്‍ത്തണമെന്നു കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടന സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. പ്രളയ ദിനങ്ങളില്‍ ചായ് ആശുപത്രികള്‍ നടത്തിയ 45 കോടിയുടെ ആരോഗ്യ സേവനങ്ങളെയും സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളെയും ആര്‍ച്ച് ബിഷപ്പ് അഭിനന്ദിച്ചു. കേരളത്തില്‍ എന്‍എബിഎച്ച് അംഗീകാരം ലഭിച്ചിട്ടുള്ള 10 പ്രധാന കത്തോലിക്ക ആശുപത്രികളുടെയും എന്‍ട്രി ലെവല്‍ സെര്‍ട്ടിഫിക്കേഷന്‍ ലഭിച്ച മുപ്പതില്‍പ്പരം കത്തോലിക്ക ആശുപത്രികളുടെയും പ്രതിനിധികളെയും മാര്‍ ജോര്‍ജ് ഞരളക്കാട്ട് ആദരിച്ചു. ചായ് കേരള പ്രസിഡന്റും ലിസി ആശുപത്രി ഡയറക്ടറുമായ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ചായ് കേരള സെക്രട്ടറിയും ലൂര്‍ദ് ആശുപത്രി ഡയറക്ടറുമായ ഫാ. ഷൈജു തോപ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യസംരക്ഷണം ഏറ്റവും കുറഞ്ഞ ചെലവില്‍ നടത്താനും ആരോഗ്യസംരക്ഷണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കു കൂടുതല്‍ പരിശീലനം നല്‍കി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള നടപടികള്‍ ചായ് കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ട അവതരിപ്പിച്ചു. രാജഗിരി ആശുപത്രി ഡയറക്ടറും ട്രഷററുമായ ഫാ. ജോണ്‍സന്‍ വാഴപ്പിള്ളി ബജറ്റ് അവതരിപ്പിച്ചു. സിസ്റ്റര്‍ അഭയ, പി.ടി. ദേവസി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-12-19-04:31:36.jpg
Keywords: ചായ്