category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നവോത്ഥാനത്തിന് ക്രൈസ്തവ സമൂഹം നല്‍കിയ സംഭാവനകളെ തമസ്‌കരിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍
Contentകോട്ടയം: നാടിന്റെ നവോത്ഥാന മുന്നേറ്റത്തിനായി ക്രൈസ്തവ സമൂഹം നല്‍കിയ ഈടുറ്റ സംഭാവനകളെ തമസ്‌കരിച്ച് നിരന്തരം ആക്ഷേപിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍. ക്രൈസ്തവ മിഷ്ണറിമാര്‍ നവോത്ഥാന മുന്നേറ്റത്തിനായി നടത്തിയ നിസ്വാര്‍ഥ സേവനങ്ങളെ നിസാരവത്കരിക്കുന്നവര്‍ തങ്ങളുടെ സ്വന്തം സമുദായാംഗങ്ങളെ നൂറ്റാണ്ടുകള്‍ക്കുമുന്പ് കൈപിടിച്ചുയര്‍ത്തിയത് ആരെന്ന് അന്വേഷിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാനവ അസമത്വത്തിനെതിരെ ആദ്യമായി കേരളമണ്ണില്‍ ശബ്ദമുയര്‍ത്തിയത് 1599 ജൂണ്‍ 20ന് ചേര്‍ന്ന ഉദയംപേരൂര്‍ സൂനഹദോസാണ്. തീണ്ടലും തൊടീലും അപരിഷ്‌കൃതാചാരമാണെന്നും എല്ലാ മനുഷ്യര്‍ക്കും തുല്യതയോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പ്രഖ്യാപിച്ച് സാമൂഹ്യമാറ്റത്തിന് സൂനഹദോസ് തുടക്കം കുറിച്ചു. ഇതിനുശേഷം രണ്ടു നൂറ്റാണ്ടു പിന്നിട്ട് 1774ലാണ് ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന രാജാറാം മോഹന്‍ റോയി ജനിക്കുന്നത്. കേരളത്തില്‍ നവോത്ഥാനത്തിനു വഴിയൊരുക്കിയത് വിദ്യാഭ്യാസ മുന്നേറ്റമാണ്. 1806ല്‍ വില്യം തോബിയാസ് റിംഗില്‍ട്ടേവ് എന്ന ജര്‍മന്‍ മിഷനറി നാഗര്‍കോവിലിനുസമീപമുള്ള മൈലാടിയില്‍ വേദമാണിക്യത്തിന്റെ വീട്ടുമുറ്റത്ത് സവര്‍ണര്‍ക്കുമാത്രമുണ്ടായിരുന്ന വിദ്യാഭ്യാസപരിശീലനത്തെ വെല്ലുവിളിച്ച് പൊതുവിദ്യാലയം ആരംഭിച്ച് എല്ലാവിഭാഗത്തില്‍പ്പെട്ട ആണ്കുറട്ടികള്‍ക്കും പെണ്കുലട്ടികള്‍ക്കും പഠിക്കാന്‍ അവസരമൊരുക്കിയ വിപ്ലവകരമായ സാമൂഹ്യമാറ്റം പലരും മറക്കുന്നു. 1817ല്‍ തിരുവിതാംകൂര്‍ ഗവണ്മെഹന്റ് സവര്‍ണര്‍ക്കായി സ്‌കൂളുകള്‍ ആരംഭിച്ചപ്പോള്‍ ലണ്ടന്‍ മിഷനറി സൊസൈറ്റി തെക്കന്‍ തിരുവിതാംകൂറിലും ചര്‍ച്ച് മിഷന്‍ സൊസൈറ്റി മധ്യ തിരുവിതാംകൂറിലും റാഫേല്‍ അര്‍കാന്‍ഹല്‍ എന്ന മിഷനറിയുടെ നേതൃത്വത്തില്‍ വടക്കന്‍ തിരുവിതാംകൂറിലും നടത്തിയ വിദ്യാഭ്യാസ മുന്നേറ്റമാണ് കേരളത്തിലെ നവോത്ഥാനത്തിന്റെ ആരംഭം. അന്നൊന്നും ഇന്ന് നവോത്ഥാന കുത്തക അവകാശമുന്നയിക്കുന്ന എസ്എന്‍ഡിപിയോ രാഷ്രീഭിയ പ്രസ്ഥാനങ്ങളോ ജന്മമെടുത്തിട്ടില്ല. കേരളത്തില്‍ ഏബ്രാഹം മല്പാന്‍, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, വൈകുണ്ഠസ്വാമികള്‍, ചട്ടന്പിസ്വാമികള്‍, ശ്രീനാരായണഗുരു, അയ്യങ്കാളി, വക്കം അബ്ദുള്‍ ഖാദര്‍, മന്നത്തു പദ്മനാഭന്‍, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയവരെല്ലാം അവരവരുടെ സമുദായത്തിനുള്ളില്നിശന്ന് പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചവരാണ്. ക്രിസ്ത്യാനിയും മുസ്ലിമും ഉള്‍ക്കൊള്ളുന്ന മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ആക്ഷേപശരങ്ങളെറിയുന്നവര്‍ ഈ നാട്ടില്‍ ജാതിയും ഉപജാതിയും വര്‍ഗവും വര്‍ണവും സൃഷ്ടിച്ചവരാണെന്നത് ഇനിയെങ്കിലും പഠനവിഷയമാക്കണം. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ ഹൈന്ദവരെ പല തട്ടുകളിലാക്കി വിഘടിപ്പിച്ചു നിര്‍ത്തി ജാതിവ്യവസ്ഥയിലൂടെ അടക്കി ഭരിച്ചവര്‍ മതന്യൂനപക്ഷങ്ങളല്ല. സവര്‍ണര്‍ക്ക് അടിമപ്പണി ചെയ്തവര്‍ ഇന്ന് അക്ഷരങ്ങള്‍ കൂട്ടിവായിക്കുന്നുണ്ടെങ്കിലത് വിശാലകാഴ്ചപ്പാടുകളുള്ള െ്രെകസ്തവ സമുദായത്തിന്റെ ഔദാര്യവും സാമൂഹ്യപ്രതിബദ്ധതയുമാണ്. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരേ നെഞ്ചുനിവര്‍ത്തിനിന്നു പടവെട്ടിയവരാണു െ്രെകസ്തവസമുദായം. അറിവിന്റെ വെളിച്ചം പകര്‍ന്നവരെ നിരന്തരം നിന്ദിക്കുകയല്ല സ്വന്തം മനഃസാക്ഷിയോടു ചോദിച്ചിട്ട് വന്ദിക്കുകയാണ് മാന്യതയുടെ ലക്ഷണം. കഴിഞ്ഞ നാളുകളില്‍ പിന്നോക്കക്കാരെന്ന് മുദ്രകുത്തി ചില കേന്ദ്രങ്ങള്‍ അടിച്ചമര്‍ത്തിയെങ്കില്‍, ഇന്നും അതു തുടരുന്നുണ്ടെങ്കില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരേയല്ല മറിച്ച് ആ മേലാളന്മാര്‍ക്കെതിരേയാണ് ഇക്കൂട്ടര്‍ വാളോങ്ങേണ്ടത്. തീണ്ടലിനും തൊടീലിനുമെതിരേ നടന്ന പ്രക്ഷോഭങ്ങള്‍, മാറു മറയ്ക്കാനും വസ്ത്രം ധരിക്കാനും വേണ്ടിയുള്ള ചാന്നാര്‍ ലഹള, തൊഴിലവകാശത്തിനും ന്യായമായ കൂലിക്കും വേണ്ടി നടന്ന പുലയലഹള, ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള മുന്നേറ്റം, വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടം, പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങള്‍ തുടങ്ങിയ സാമൂഹിക മാറ്റങ്ങള്‍ക്ക് ഈ മണ്ണില്‍ തുടക്കം കുറിച്ചത് െ്രെകസ്തവ സമൂഹവും അതു ഫലവത്താക്കിയത് ആദര്‍ശശുദ്ധിയും മാനുഷിക കാഴ്ചപ്പാടുമുള്ള നവോത്ഥാന നായകരുമാണ്. ഇന്നു ചില സമുദായസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇവയുടെയെല്ലാം കുത്തക അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുന്നത് വിചിത്രമാണെന്നും ചരിത്രം വളച്ചൊടിച്ച് ജനങ്ങളെ വിഡ്ഢികളാക്കുവാന്‍ ശ്രമിക്കുന്നവര്‍ വരുംനാളുകളില്‍ സ്വയം അവഹേളനം ഏറ്റുവാങ്ങുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-12-18 10:47:00
Keywordsമിഷ്ണ
Created Date2018-12-18 10:38:40