Contents
Displaying 9001-9010 of 25174 results.
Content:
9315
Category: 18
Sub Category:
Heading: നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല: പിണറായി വിജയന്‍
Content: തിരുവനന്തപുരം: കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാമതിലിന്റെ പ്രചാരണാര്‍ഥം സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളീയ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ മുസ്ലിംകളുടെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ വേര്‍തിരിവില്ലായിരുന്നു. നവോത്ഥാനത്തില്‍ പങ്കെടുത്ത സംഘടനകളുടെ യോഗം വിളിച്ചപ്പോള്‍ ചില സംഘടനകളെ വിളിക്കാത്തതിന്റെ പേരില്‍ ആ സംഘടനകള്‍ക്ക് നവോത്ഥാനത്തില്‍ പങ്കില്ല എന്ന് അര്‍ത്ഥമാക്കേണ്ടതില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2018-12-22-02:40:47.jpg
Keywords: പിണറാ

9316
Category: 18
Sub Category:
Heading: ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപം ദൈവ വചനം: മാര്‍ ജേക്കബ് മുരിക്കന്‍
Content: പാലാ: ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപം ദൈവവചനമാണെന്നും വചനത്തിന്റെ വെളിച്ചം ഉള്ളില്‍ സ്വീകരിക്കുന്നവര്‍ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും എത്തുമെന്നും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. പാലാ രൂപത അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാനമധ്യേ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. ലോകത്തിന്റെ തിരക്കുകളില്‍നിന്നും തിന്മയുടെ സ്വാധീനത്തില്‍നിന്നും മരുഭൂമിയുടെ നിശബ്ദതയിലേക്കും വചനത്തിന്റെ നീരൊഴുക്കിലേക്കും എല്ലാവരും പ്രവേശിക്കണമെന്നും മാര്‍ മുരിക്കന്‍ പറഞ്ഞു. രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ. ജോസ് വള്ളോംപുരയിടം, ഫാ. കുര്യന്‍ മറ്റം, ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴിപ്പില്‍, ഫാ. തോമസ് വലിയവീട്ടില്‍ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു. വൈകുന്നേരം നടന്ന വിശുദ്ധ കുര്‍ബാനയില്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കി. ഫാ. മാത്യു പുതിയിടം, ഫാ. മാത്യു പുല്ലുകാലായില്‍, ഫാ. ഷീന്‍ പാലയ്ക്കാത്തടത്തില്‍, ഫാ. ഗര്‍വാസിസ് ആനിത്തോട്ടം തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു. കണ്‍വന്‍ഷനില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. സാംസണ്‍ മണ്ണൂര്‍, ഫാ. സാജു ഇലഞ്ഞിയില്‍ എന്നിവര്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. കണ്‍വെന്‍ഷന്‍ ശുശ്രൂഷകള്‍ക്ക് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ബേബിച്ചന്‍ വാഴചാരിക്കല്‍, മാണി ചെറുകരയില്‍, ആന്റണി അപ്പശേരില്‍, അപ്പച്ചന്‍ പാറത്തൊട്ടിയില്‍, കുട്ടിച്ചന്‍ ഇലവുങ്കല്‍, ആന്റണി കുറ്റിയാനിക്കല്‍, ടി.ഡി. ജോര്‍ജ് തെക്കുംചേരിക്കുന്നേല്‍, സാബു കപ്പിലുമാക്കല്‍, ജെയ്‌സണ്‍ താളനാനിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/News/News-2018-12-22-02:52:28.jpg
Keywords: മുരിക്ക

9317
Category: 18
Sub Category:
Heading: ഓഖി: സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചെന്നു പറയുന്ന തുകയുടെ കണക്കുകളില്‍ വ്യക്തതയില്ലെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം. ഓഖി ദുരന്തത്തില്‍ ഏതു പദ്ധതിക്കു വേണ്ടി, എങ്ങനെയാണ് സര്‍ക്കാര്‍ പണം ചെലവഴിച്ചതെന്നു വ്യക്തമല്ലായെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യത വേണമെന്നും അദ്ദേഹം പറഞ്ഞു. 30 കോടി രൂപയാണ് സര്‍ക്കാര്‍ ഓഖിയില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കായി ട്രഷറിയില്‍ നിക്ഷേപിച്ചത്. മറ്റു ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ആറേഴു കോടി രൂപ കൂടി ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ചെലവഴിച്ചെന്നു പറയുന്ന വലിയ തുകകളെക്കുറിച്ചുള്ള കണക്കുകളൊന്നും വ്യക്തമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, മത്സ്യത്തൊഴിലാളി സമൂഹത്തില്നികന്നുയരുന്ന ഈ ചോദ്യങ്ങള്‍ക്കു മറുപടി ലഭിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2018-12-22-02:59:57.jpg
Keywords: സൂസ

9318
Category: 1
Sub Category:
Heading: ഇളകി മറിഞ്ഞ ഒരു ലോകത്തിലാണ് സഭ ജീവിക്കുന്നത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇളകിമറിഞ്ഞ ഒരു ലോകത്തിലാണ് സഭ ജീവിക്കുന്നതെന്നും സഭാനൗകയ്ക്ക് ഈ വര്‍ഷം ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. ക്രിസ്തുമസ് ആശംസകള്‍ നേരുന്നതിന് റോമന്‍ കൂരിയായിലെ അംഗങ്ങളെ പേപ്പല്‍ ഭവനത്തിലെ ക്ലെമന്‍റെയിന്‍ ശാലയില്‍ സ്വീകരിച്ച വേളയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ദൈവത്തിനു പ്രത്യേകം സമര്‍പ്പിതരായ വ്യക്തികള്‍ ചെയ്യുന്ന പാപങ്ങളും കുറ്റകൃത്യങ്ങളും സഭയുടെ വിശ്വാസ്യതയെ അപകടത്തിലാക്കിക്കൊണ്ട് അവളുടെ മുഖം വികലമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തുവിന്‍റെ മണവാട്ടിയായ സഭ അവളുടെ തീര്‍ത്ഥാടനം സന്തോഷ സന്താപങ്ങള്‍ക്കു ഇടയിലൂടെ മുന്നോട്ട് പോകുകയാണ്. ബാഹ്യവും ആന്തരികവുമായ ബുദ്ധിമുട്ടുകള്‍ക്കും ഇടയിലൂടെയും ഇത് തുടരുകയാണ്. ആന്തരിക യാതനകളാണ് എന്നും കൂടുതല്‍ വേദനാജനകം. നമ്മുടെ മാനുഷികമായ ദുരവസ്ഥയുണ്ടെങ്കില്‍ത്തന്നെയും ദൈവത്തിന്‍റെ വെളിച്ചം നിരന്തരം പ്രകാശിക്കുമെന്ന ഉറപ്പാണ് ഓരോ വര്‍ഷവും തിരുപ്പിറവി നമുക്ക് പ്രദാനം ചെയ്യുന്നത്. മരണത്തെപ്പോലും മുന്നില്‍ കണ്ടുകൊണ്ട് യാത്ര ചെയ്യുന്ന കുടിയേറ്റക്കാരുടെയും ക്രിസ്തുവില്‍ വിശ്വസിച്ചതിന്‍റെ പേരില്‍ പീഢിപ്പിക്കപ്പെട്ട നിണസാക്ഷികളുടെയും അവസ്ഥകളും പാപ്പാ അനുസ്മരിച്ചു. തിരുപിറവിയുടെ മംഗളങ്ങള്‍ ഒരിക്കല്‍ കൂടി ആശംസിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-12-22-03:28:12.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

9319
Category: 9
Sub Category:
Heading: സ്കോട്ലൻഡിൽ സോജിയച്ചൻ നയിക്കുന്ന കുടുംബ വിശുദ്ധീകരണ റെസിഡെൻഷ്യൽ റിട്രീറ്റ് ജനുവരി 2 മുതൽ
Content: ഗ്ലാസ്‌കോ: വെളിപാട് പുസ്തകം 15 :4ൽ എഴുതപ്പെട്ടതുപോലെ "അങ്ങേ നാമത്തെ ഭയപ്പെടാത്തവനും സ്തുതിക്കാത്തവനും ആരുണ്ട്. സകല ജനതകളും വന്ന് അങ്ങയെ ആരാധിക്കും" എന്ന വചനം അന്വർത്ഥമാക്കിക്കൊണ്ട് യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യേശുവിൽ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും സാധ്യമാക്കിക്കൊണ്ട് കാലഘട്ടത്തിന്റെ ദൈവികോപകരണമായി വർത്തിക്കുന്ന റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ സെഹിയോൻ ടീം ക്രിസ്മസ് അവധിക്കാലത്ത് സ്കോട്ലാൻഡിൽ താമസിച്ചുള്ള കുടുംബനവീകരണ ധ്യാനം നടത്തുന്നു. ജനുവരി 2 മുതൽ 4 വരെയാണ് ധ്യാനം നടക്കുക. അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഇന്റർനാഷണൽ കോ ഓർഡിനേറ്ററും പ്രമുഖ വചന പ്രഘോഷകനുമായ ബ്രദർ ഷിബു കുര്യൻ , പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകൻ ബ്രദർ സെബാസ്റ്യൻ സെയിൽസ് ,ആത്മീയ ശുശ്രൂഷകനും സെഹിയോൻ യുകെ യുടെ കുട്ടികളുടെ മിനിസ്ട്രിയുടെ നേതൃത്വവുമായ ബ്രദർ തോമസ് ജോസഫ് എന്നിവരും ധ്യാനത്തിൽ പങ്കെടുക്കും. സ്കോട്ലൻഡിൽ ഇദംപ്രഥമമായാണ് സെഹിയോൻ ടീമിന്റെ നേതൃത്വത്തിൽ സോജിയച്ചൻ നയിക്കുന്ന താമസിച്ചുള്ള ധ്യാനം നടത്തപ്പെടുന്നത്. കുട്ടികൾക്കും പ്രത്യേകം ശുശ്രൂഷകൾ ഉണ്ടായിരിക്കും. ധ്യാനത്തിലേക്കുള്ള രജിസ്‌ട്രേഷൻ തുടരുന്നു. www.sehion.org എന്ന വെബ്സൈറ്റിലോ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ നേരിട്ടോ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. ജേക്കബ് വർഗീസ് 07960149670 ലിജോഷ് 07828015729. #{red->none->b-> അഡ്രസ്സ് & തീയതി }# 2019 January 2,3,4. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ. Starts: At 8.00 am on January 2nd 2019 Finishes :On 4th January 5.00pm Venue: Windmill Christian Centre , Millgate Loan, DD11 1QG, Arbroath,Scotland.
Image: /content_image/Events/Events-2018-12-22-03:56:16.jpg
Keywords: സോജി

9320
Category: 1
Sub Category:
Heading: വിഘടനവാദികളുടെ പോരാട്ടത്തില്‍ സഹനങ്ങള്‍ ഏറ്റുവാങ്ങി കാമറൂണ്‍ കത്തോലിക്ക സഭ
Content: യോണ്ടെ, കാമറൂണ്‍: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ഇംഗ്ലീഷ് സംസാര ഭാഷയായ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയില്‍ സഹനങ്ങള്‍ ഏറ്റുവാങ്ങി സഭാനേതൃത്വം. കാമറൂണിന്റെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള ബാമെണ്ടായിലെ സഹായ മെത്രാനായ മോണ്‍. മൈക്കേല്‍ മിയാബെസൂ ബിബിയെ അടുത്തടുത്ത ദിവസങ്ങളില്‍ രണ്ടു പ്രാവശ്യമാണ് ആയുധധാരികളായ വിഘടനവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഇക്കഴിഞ്ഞ ഡിസംബര്‍ 5ന് ബാമെണ്ടായില്‍ നിന്നും 170 കിലോമീറ്റര്‍ അകലെ തെക്ക്-പടിഞ്ഞാറു ഭാഗത്തുള്ള കുംഭായിലേക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോകുന്ന വഴിക്കാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. ബാട്ടിബോക്ക് സമീപത്ത് വെച്ച് 'അംബാ ബോയ്സ്' എന്നറിയപ്പെടുന്ന വിഘടനവാദികള്‍ അദ്ദേഹത്തിന്റെ കാര്‍ തടയുകയായിരുന്നു. കത്തോലിക്കാ മെത്രാനാണെന്ന് പറഞ്ഞിട്ടുപോലും, പറയുന്നത് കേള്‍ക്കുവാന്‍ അവര്‍ താല്‍പ്പര്യം കാണിച്ചില്ലെന്നു മെത്രാന്‍ വെളിപ്പെടുത്തി. തന്റേയും, തന്റെ ഡ്രൈവറിന്റേയും അദ്ദേഹത്തിന്റെ സഹോദരന്റേയും ഫോണുകള്‍ പിടിച്ചുവാങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 7-ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോകുന്ന വഴിക്കാണ് അദ്ദേഹം റോഡില്‍ വെച്ച് വീണ്ടും അക്രമത്തിന് ഇരയാകുന്നത്. പ്രദേശത്തെ പ്രതിഷേധത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്നതിനും, യാത്രക്കും വിലക്കുള്ളതിനാല്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ടാണ് ‘അംബാ ബോയ്സ്’ വണ്ടി തടഞ്ഞതെന്നും, ഒരു കൂട്ടം കന്യാസ്ത്രീകളേയും റോഡില്‍ തടഞ്ഞുവെച്ചിട്ടുണ്ടായിരിന്നുവെന്നും മെത്രാന്‍ വിവരിച്ചു. ഏതാണ്ട് നാലുമണിക്കൂറോളമാണ് മെത്രാന് കൊടുംകാട്ടില്‍ തടഞ്ഞുവെച്ചത്. ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് താന്‍ രണ്ടാമതും രക്ഷപ്പെട്ടതെന്നും മെത്രാന്‍ പറയുന്നു. കാമറൂണിലെ ഇംഗ്ലീഷ് സംസാര മേഖലയെ അംബാസോണിയ എന്ന പേരില്‍ സ്വതന്ത്രരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ പോരാടുന്ന ഒളിപ്പോരാളികളാണ് അംബാ ബോയ്സ്. സര്‍ക്കാരും സൈന്യവും വിഘടന വാദികളും തമ്മിലുള്ള പോരാട്ടത്തില്‍ നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. കെനിയന്‍ മിഷണറിയായ കോസ്മോസ് ഒംബോട്ടോ ഒണ്ടാറിയും, ബൊമാകയിലെ സേക്രഡ് ഹാര്‍ട്ട് ഇടവക വികാരിയുമായ ഫാ. അലെക്സാണ്ട്രെ സോബ് നൌഗിയും സെമിനാരി വിദ്യാര്‍ത്ഥി ജെറാര്‍ഡ് അഞ്ചിയാങ്ങ്‌വേയും പോരാട്ടത്തിനിടെ രക്തസാക്ഷിത്വം വരിച്ചവരാണ്.
Image: /content_image/News/News-2018-12-22-10:59:58.jpg
Keywords: കാമറൂ

9321
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭക്ക് കാനഡയില്‍ പുതിയ രൂപത: മാര്‍ ജോസ് കല്ലുവേലില്‍ രൂപതാദ്ധ്യക്ഷന്‍
Content: കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കാനഡയിലെ മിസിസാഗ ആസ്ഥാനമായി പുതിയ രൂപത അനുവദിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവ്. അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് ആയിരുന്ന മിസിസാഗയെ രൂപതയായി ഉയര്‍ത്തിക്കൊണ്ടാണ് പാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. തബാല്‍ത്താ രൂപതയുടെ സ്ഥാനിക മെത്രാനും കാനഡായിലെ അപ്പസ്‌തോലിക് എക്‌സാര്‍ക്കുമായിരുന്ന മാര്‍ ജോസ് കല്ലുവേലിലാണ് മിസിസാഗ രൂപതയുടെ പ്രഥമ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധമായി മാര്‍പാപ്പായുടെ പ്രഖ്യാപനം 2018 ഡിസംബര്‍ 22 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.30ന് കാക്കനാട് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയായിലും അതിനു തുല്യമായ സമയത്ത് കാനഡായിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കാനഡായില്‍ അപ്പസ്‌റ്റോലിക് എക്‌സാര്‍ക്ക് മാര്‍ ജോസ് കല്ലുവേലിയുമാണ് അറിയിപ്പുകള്‍ നടത്തിയത്. 2015 ഓഗസ്റ്റ് ആറിനായിരുന്നു കാനഡയില്‍ സീറോ മലബാര്‍ സഭയ്ക്ക് അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റു സ്ഥാപിതമായതും മാര്‍ ജോസ് കല്ലുവേലില്‍ അപ്പസ്‌തോലിക് എക്‌സാര്‍ക്കായി നിയമിക്കപ്പെട്ടതും. രൂപതയുടെ പദവി ഇല്ലാത്തതും എന്നാല്‍ രൂപതയോട് സമാനവുമായ സഭാ ഭരണ സംവിധാനമാണ് എക്‌സാര്‍ക്കി. വിശ്വാസികളുടെ എണ്ണം കൂടുകയും ഇടവകകള്‍ സ്ഥാപിക്കപ്പെടുകയും മറ്റ് സംവിധാനങ്ങള്‍ ക്രമീകരിക്കപ്പെടുകയും ചെയ്തു കഴിയുമ്പോഴാണ് എക്‌സാര്‍ക്കി രൂപതയായി ഉയര്‍ത്തപ്പെടുന്നത്. ഇപ്രകാരം മൂന്നര വര്‍ഷത്തെ കാലഘട്ടത്തിനുള്ളില്‍ കാനഡയില്‍ സീറോ മലബാര്‍ സഭയ്ക്ക് ഒരു രൂപതയുടെ സംവിധാനങ്ങളെല്ലാം ക്രമീകൃതമായി എന്നു ബോധ്യപ്പെട്ടതിന്റെ വെളിച്ചത്തിലാണ് പുതിയ രൂപത സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. കാനഡ മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന പുതിയ രൂപതയില്‍ ഒന്‍പതു പ്രോവിന്‍സുകളിലായി 12 ഇടവകകളും 34 മിഷന്‍ കേന്ദ്രങ്ങളും ഇരുപതിനായിരത്തോളം വിശ്വാസികളുമുണ്ട്. സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യക്കു പുറത്തു ലഭിക്കുന്ന നാലാമത്തെ രൂപതയാണ് മിസിസാഗാ. ഇതുള്‍പ്പെടെ 35 രൂപതകളാണ് സീറോ മലബാര്‍ സഭയ്ക്കുള്ളത്. പുതിയ രൂപതയുടെ ഉദ്ഘാടനവും മെത്രാന്റെ സ്ഥാനാരോഹണവും സംബന്ധിച്ച തീയതി പിന്നീട് തീരുമാനിക്കും.
Image: /content_image/News/News-2018-12-22-11:35:05.jpg
Keywords: കാനഡ

9322
Category: 1
Sub Category:
Heading: ഇന്തോനേഷ്യന്‍ സെമിത്തേരിയില്‍ മുസ്ലീം മൗലീകവാദികള്‍ കുരിശ് മുറിച്ചുമാറ്റി: വ്യാപക പ്രതിഷേധം
Content: ജക്കാര്‍ത്ത: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ കത്തോലിക്ക വിശ്വാസിയുടെ മൃതസംസ്കാരത്തിന് മുന്‍പ് ശവക്കല്ലറയിലെ കുരിശിന്റെ മുകള്‍ഭാഗം മുസ്ലീം മതമൗലീകവാദികളുടെ സമ്മര്‍ദ്ധം മൂലം മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ആഗോളതലത്തില്‍ വ്യാപക വിമര്‍ശനം. ഇക്കഴിഞ്ഞ ഡിസംബര്‍ 17-നാണ് വിവാദത്തിനു ആധാരമായ സംഭവം നടന്നത്. ഇന്തോനേഷ്യയിലെ കത്തോലിക്ക നേതൃത്വം സംഭവത്തെ ശക്തമായി അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ജാവയിലെ പുര്‍ബയാന്‍ ഗ്രാമത്തിലെ ആല്‍ബെര്‍ട്ടൂസ് സ്ലാമെറ്റ് സൂജിഹാര്‍ഡി എന്ന കത്തോലിക്ക വിശ്വാസിയെ അടക്കം ചെയ്യുവാനിരുന്ന പൊതു ശ്മശാനത്തിലെ കല്ലറയില്‍ സ്ഥാപിച്ച കുരിശിന്റെ മുകള്‍ഭാഗമാണ് കടുത്ത മുസ്ലീം മതമൗലീകവാദികളായ ഗ്രാമവാസികളുടെ സമ്മര്‍ദ്ധം മൂലം മുറിച്ചു മാറ്റേണ്ടി വന്നത്. ഇന്തോനേഷ്യന്‍ ഭരണഘടനയുടെ വ്യക്തമായ ലംഘനമാണിതെന്നും, ബഹുസ്വരതയെ ബഹുമാനിക്കുന്ന രാജ്യത്തിന്റെ തത്വങ്ങള്‍ക്കെതിരാണിതെന്നും സംഭവത്തെ അപലപിച്ചുകൊണ്ട് സെമാങ്ങ് അതിരൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇന്തോനേഷ്യയില്‍ വേരുപിടിച്ചു വരുന്ന അസഹിഷ്ണുതയുടെ മറ്റൊരു ഉദാഹരണമാണിതെന്നാണ് മെത്രാന്‍ സമിതിയുടെ അല്‍മായര്‍ക്ക് വേണ്ടിയുള്ള കമ്മീഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ ഫാ. പോളുസ് ക്രിസ്റ്റ്യന്‍ സിസ്വാന്‍ടോകോയുടെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുരിശ് മുറിച്ച് മാറ്റാതെ ഇവിടെ അടക്കുവാന്‍ സമ്മതിക്കുകയില്ല എന്ന ഭീഷണിയുടെ പുറത്ത് പരേതന്റെ ഭാര്യക്ക് ഒപ്പിടേണ്ടി വന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ പള്ളിയില്‍ വെച്ച് നടത്തികൊള്ളാണമെന്ന് പറഞ്ഞുകൊണ്ട് സൂജിഹാര്‍ഡിയുടെ കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിന്റെ വസതിയില്‍ ഒരുമിച്ച് കൂടി പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ പോലും മതമൗലീകവാദികള്‍ സമ്മതിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്തോനേഷ്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വിഭാഗീയ ചിന്തയുടെ ഒടുവിലത്തെ ഉദാഹരണമായിട്ടാണ് ഹീനമായ ഈ നടപടിയെ ആഗോള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
Image: /content_image/News/News-2018-12-22-13:24:24.jpg
Keywords: ഇന്തോനേ

9323
Category: 1
Sub Category:
Heading: ക്രിസ്തുമസിനോട് അനുബന്ധിച്ച് എമിരിറ്റസ് ബെനഡിക്ട് പാപ്പയെ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ സന്ദര്‍ശിച്ച് ക്രിസ്തുമസ് ആശംസകള്‍ കൈമാറി. 2013 ഫെബ്രുവരിയില്‍ സ്ഥാനത്യാഗംചെയ്ത നാള്‍മുതല്‍ വത്തിക്കാന്‍ തോട്ടത്തോടു ചേര്‍ന്നുള്ള ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. ഇവിടെ എത്തിയാണ് പാപ്പ ആശംസ കൈമാറിയത്. അപൂര്‍വ്വം ആവശ്യങ്ങള്‍ക്കു മാത്രം പൊതുവേദിയിലെത്തുന്ന എമിരിറ്റസ് ബെനഡിക്ട് പാപ്പ ആത്മീയാചാര്യന്‍റെ ജീവിതക്രമമാണ് പിന്‍ചെല്ലുന്നത്. എല്ലാ ക്രിസ്മസിനും ഫ്രാന്‍സിസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന് ആശംസയുമായി എത്താറുണ്ട്. ഒക്ടോബറില്‍ പോള്‍ ആറാമന്‍ മാര്പാതപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനോട് അനുബന്ധിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ, ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചിരുന്നു.
Image: /content_image/News/News-2018-12-23-01:32:22.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്

9324
Category: 1
Sub Category:
Heading: ബിഷപ്പ് റോബര്‍ട്ട് കെര്‍ക്കറ്റ എസ്ഡിബി അന്തരിച്ചു
Content: ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള പ്രഥമ തദ്ദേശീയ മെത്രാനായ ടെസ്പുരിലെ ബിഷപ്പ് എമിരിറ്റസ് ഡോ. റോബര്‍ട്ട് കെര്‍ക്കറ്റ എസ്ഡിബി അന്തരിച്ചു. 86 വയസ്സായിരിന്നു. 1932-ല്‍ ജനിച്ച അദ്ദേഹം സലേഷ്യന്‍ സഭയില്‍ ചേര്‍ന്ന് 1963-ല്‍ തിരുപട്ടം സ്വീകരിച്ചു. 1970ല്‍ ദിബ്രുഗഡ് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. 1980ല്‍ ടെസ്പൂര്‍ രൂപതയുടെ ഉത്തരവാദിത്വം ലഭിച്ചു. വടക്ക് കിഴക്കന്‍ മേഖലയിലെ പാവങ്ങളുടെ ഇടയില്‍ സലേഷ്യന്‍ സഭയുടെ സേവനങ്ങള്‍ സജീവമാക്കുന്നതിന് ഡോ. റോബര്‍ട്ട് കെര്‍ക്കറ്റ നിസ്തുലമായ സേവനം ചെയ്തിരിന്നു. 2007ല്‍ തത്സ്ഥാനത്ത് നിന്നു വിരമിച്ചു. സംസ്‌കാരം വ്യാഴാഴ്ച ടെസ്പുരിലെ ബിഷപ്പ് ഹൌസ് സെമിത്തേരിയില്‍വെച്ചു നടക്കും.
Image: /content_image/News/News-2018-12-23-01:44:19.jpg
Keywords: ഇന്ത്യ, ഭാരത