Contents
Displaying 9031-9040 of 25174 results.
Content:
9345
Category: 18
Sub Category:
Heading: അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ ധന്യപദവി പ്രഖ്യാപനം
Content: ചൊവ്വന്നൂര്‍: ചാരിറ്റി സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും തൃശൂര്‍ അതിരൂപതയിലെ ശ്രേഷ്ഠവൈദികനുമായിരുന്ന അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ ധന്യപദവി പ്രഖ്യാപനം കബറിടം സ്ഥിതി ചെയ്യുന്ന ചൊവ്വന്നൂര്‍ സെന്റ് തോമസ് പള്ളിയില്‍ നടന്നു. ഊക്കനച്ചനെ ധന്യപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഡിക്രി തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് വായിച്ചു. നാമകരണ പരിപാടികളുടെ സംക്ഷിപ്ത വിവരണം റവ. ഡോ. പോള്‍ പുളിക്കന്‍ നിര്‍വഹിച്ചു. കൃതജ്ഞതാബലിക്കു മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ബിഷപ് മാര്‍ പാസ്റ്റര്‍ നീലങ്കാവില്‍, റവ. ഡോ. പോള്‍ പുളിക്കന്‍, ഫാ. ജോയ് അടമ്പുകുളം, ഫാ. അനീഷ് നെല്ലിക്കല്‍, ഫാ. ടൈസണ്‍ മണ്ടുംപാല എന്നിവര്‍ സഹകാര്‍മികരായി. മാര്‍ ടോണി നീലങ്കാവില്‍ അനുസ്മരണസന്ദേശം നല്‍കി. തുടര്‍ന്നു കബറിടത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥന നടന്നു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ മദര്‍ ലുസീന സ്വാഗതവും പള്ളി വികാരി ഫാ. അനീഷ് നെല്ലിക്കല്‍ നന്ദിയും പറഞ്ഞു. ധന്യന്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചനെക്കുറിച്ച് ഡോ. ബില്‍ജു വാഴപ്പുള്ളി രചിച്ച പുസ്തകം മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മോണ്‍. തോമസ് കാക്കശേരിക്കു നല്‍കി പ്രകാശനം ചെയ്തു. സിസ്റ്റര്‍ ലോറന്‍സ് സിഎസ്സി രചിച്ച 'ഒരു സ്‌നേഹസംസ്‌കാരം' എന്ന പുസ്തകം മാര്‍ ടോണി നീലങ്കാവില്‍ ഫാ. ബെന്നി കിടങ്ങനു നല്‍കിയും, സിസ്റ്റര്‍ നൈസി സിഎസ്സി രചിച്ച സ്‌നേഹദ്യുതി എന്ന പുസ്തകം മാര്‍ പാസ്റ്റര്‍ നീലങ്കാവില്‍, മോണ്‍. ആന്റോ തച്ചിലിനു നല്‍കിയും പ്രകാശനം ചെയ്തു. ചൊവ്വന്നൂര്‍ പള്ളിയില്‍ നിര്‍മിക്കുന്ന ഊക്കന്‍ മെമ്മോറിയല്‍ പാര്‍ക്കിന്റെ ശിലാ വെഞ്ചരിപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
Image: /content_image/India/India-2018-12-27-00:30:26.jpg
Keywords: ഊക്ക

9346
Category: 18
Sub Category:
Heading: പൗരോഹിത്യം ഒരുവന്റെ സ്വന്തം നേട്ടമല്ല, ദൈവം നല്കുന്ന ദാനം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: ഭരണങ്ങാനം: പൗരോഹിത്യം ഒരുവന്റെ സ്വന്തം നേട്ടമല്ലായെന്നും ദൈവം നല്കുന്ന ദാനമാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനപള്ളിയില്‍ ഇന്നലെ മിഷ്ണറീസ് ഓഫ് സെന്റ് തോമസ് സന്യാസസമൂഹത്തിലെ ഡീക്കന്മാര്‍ക്ക് വൈദികപട്ടം നല്കി സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ദൈവമഹത്വത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി സ്വയം സമര്‍പ്പിക്കേണ്ടവനാണ് വൈദികനെന്നും പൗരോഹിത്യം സ്വീകരിക്കുന്നത് അവനവനുവേണ്ടിയല്ലെന്നും മറിച്ച് ദൈവജനത്തിനു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവത്തില്‍ നിന്നു ദാനമായി ലഭിച്ചത് മറ്റുള്ളവര്‍ക്കു ദാനമായി നല്കേനണ്ടവനാണ് പുരോഹിതന്‍. തനിക്കു വേണ്ടിതന്നെ പ്രവര്‍ത്തിക്കേണ്ടവരല്ല പുരോഹിതര്‍. ദൈവത്തിലേക്ക് സ്വയം വളരാനും മറ്റുള്ളവരെ ദൈവത്തിലേക്ക് വളര്‍ത്താനും വേണ്ടിയുള്ളതാണ് പൗരോഹിത്യം. വൈദികരുടെ പ്രവര്‍ത്തനങ്ങളിലൂടെ ദൈവരാജ്യത്തിന്റെ പ്രകാശനമാണ് ഉണ്ടാകേണ്ടത്. ദൈവവചനവും ജീവനും സ്നേഹവും പകര്‍ന്നു നല്കാനായി വിളിക്കപ്പെട്ടവരാണു വൈദികര്‍. മാനുഷികജീവനില്‍ നിന്നു ദൈവജീവനിലേക്ക് ജനത്തെ ഉയര്ത്തു്ന്ന ജീവന്റെ ശുശ്രൂഷകരാണ് വൈദികര്‍. രോഗികള്‍ക്കും അനാഥര്‍ക്കും ആലംബഹീനര്‍ക്കും തുടങ്ങി അനേകര്‍ക്ക് ദൈവത്തിന്റെ സ്നേഹം കാരുണ്യപൂര്‍വ്വം പകര്‍ന്നു നല്കേണ്ടവരാണ് വൈദികരെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
Image: /content_image/India/India-2018-12-27-00:42:19.jpg
Keywords: പൗരോഹി

9347
Category: 18
Sub Category:
Heading: വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് കൊടിയേറി
Content: മാന്നാനം: മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് കൊടിയേറി. തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ കൊടിയേറ്റി. കരിസ്മാറ്റിക് അല്‍മായ പ്രേഷിതസംഗമവും വചനശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും നടത്തി. തിരുനാള്‍ ദിവസങ്ങളില്‍ ഓരോ ദിവസവും രോഗീദിനം, യുവജനദിനം, കുടുംബദിനം, വിദ്യാര്‍ത്ഥി ദിനം, സന്യസ്തദിനം എന്നിങ്ങനെ ഓരോ പ്രത്യേക ദിനമായിട്ടാണ് ആഘോഷിക്കുന്നത്. പ്രധാന തിരുനാള്‍ ദിവസമായ ജനുവരി മൂന്നിന് സിഎംഐ സഭയിലെ 55 നവ വൈദീകരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. നാലിനു വിവിധയിടങ്ങളില്‍നിന്നുള്ള ചാവറ തീര്‍ത്ഥടനവും ഉണ്ടായിരിക്കും. തിരുനാള്‍ ദിവസങ്ങളില്‍ സമര്‍പ്പണ പ്രാര്‍ത്ഥന, കുന്പസാരം, കുര്‍ബാന നിയോഗം, സമര്‍പ്പണ പ്രാര്‍ത്ഥന, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയ്ക്കു പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
Image: /content_image/India/India-2018-12-27-02:05:03.jpg
Keywords: ചാവറ

9348
Category: 1
Sub Category:
Heading: ഗർഭസ്ഥ ശിശുവിനും വേദനയുണ്ട്: ശരീരഭാഗം മുറിച്ചെടുത്ത് കൊണ്ടുള്ള ഭ്രൂണഹത്യ നിരോധിച്ചു
Content: ഒഹിയോ: ഗർഭസ്ഥശിശുവിന്റെ ശരീരഭാഗങ്ങൾ മുറിച്ചെടുത്ത് കൊണ്ട് നടത്തുന്ന ഭ്രൂണഹത്യ രീതി നിരോധിച്ചുകൊണ്ടുള്ള നിയമത്തിൽ അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തെ ഗവർണർ ജോൺ കാസിക്ക് ഒപ്പുവച്ചു. ജീവന്റെ മഹത്വത്തിനു പ്രാധാന്യം നല്‍കുന്ന പുതിയ നിയമം ലംഘിച്ച് ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന ഡോക്ടർമാർ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. സ്ത്രീകൾ ശാരീരിക പ്രശ്നങ്ങൾ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിൽ പോലും ഭ്രൂണഹത്യ ഇനി മുതൽ അനുവദനീയമല്ല. ഒഹിയോ സംസ്ഥാനത്തെ പുതിയ ഭ്രൂണഹത്യ വിരുദ്ധ നിയമം 90 ദിവസങ്ങൾക്കകം പ്രാബല്യത്തിൽ വരും. 13 മുതൽ 24 മാസം വരെയായ ഗർഭസ്ഥ ശിശുക്കളെ നശിപ്പിക്കാൻ 95 ശതമാനം കേസുകളിലും ഗർഭസ്ഥ ശിശുക്കളുടെ ശരീരഭാഗങ്ങൾ മുറിച്ചുകൊണ്ടുള്ള ഭ്രൂണഹത്യ രീതിയാണ് ഡോക്ടർമാർ അവലംബിക്കുന്നത്. ഈ സാഹചര്യങ്ങളില്‍ ഗർഭസ്ഥശിശുക്കള്‍ കഠിനമായ വേദന അനുഭവിക്കുന്നുവെന്നാണ് ശാസ്ത്രീയ പഠനങ്ങളെല്ലാം തെളിയിക്കുന്നത്. എട്ടാം ആഴ്ചമുതൽ ഗർഭസ്ഥശിശുവിന് ചുറ്റുമുള്ള സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള ശേഷി കൈവരുമെന്നും ശരീരഭാഗങ്ങളും മുറിച്ചുകൊണ്ടുള്ള ഭ്രൂണഹത്യ രീതി ഗർഭസ്ഥ ശിശുക്കൾക്ക് കഠിനമായ വേദനയായിരിക്കും നൽകുകയെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭ്രൂണഹത്യക്ക് വിധേയരാകുന്ന സ്ത്രീകൾക്കും ഗുരുതരമായ പ്രശ്നങ്ങളാണ് ഇപ്രകാരമുള്ള ഭ്രൂണഹത്യയിലൂടെ നേരിടേണ്ടിവരിക. ശരീരഭാഗങ്ങൾ മുറിച്ചുകൊണ്ടുള്ള ഭ്രൂണഹത്യ രീതി നമ്മുടെ പിന്നിൽ മറഞ്ഞു എന്നോർത്ത് സംസ്ഥാനത്തെ ജനങ്ങൾക്ക് സമാധാനത്തോടെ ഇനിയുറങ്ങാമെന്നായിരിന്നു റൈറ്റ് ടു ലൈഫ് എന്ന പ്രോലൈഫ് സംഘടനയുടെ പ്രസിഡൻറ് മൈക്ക് ഗെണിഡാക്കിസിന്റെ പ്രതികരണം. ഹൃദയമിടിപ്പ് അറിയാൻ സാധിക്കുന്ന നിമിഷം മുതൽ ഗർഭസ്ഥ ശിശുവിനെ ഭ്രൂണഹത്യക്ക് വിധേയമാക്കരുത് എന്നുള്ള നിയമം ബിൽ ഗവർണർ ജോൺ കാസിക്ക് വെള്ളിയാഴ്ച വിറ്റോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമം.
Image: /content_image/News/News-2018-12-27-02:44:46.jpg
Keywords: ഗര്‍ഭസ്ഥ, ഭ്രൂണ

9349
Category: 18
Sub Category:
Heading: ആനന്ദപുരം ഇടവകയുടെ അർത്ഥപൂർണ്ണമായ ക്രിസ്തുമസ് ആഘോഷം
Content: ആനന്ദപുരം: തിരുനാൾ ആഘോഷങ്ങൾ ചെലവ് ചുരുക്കിയതിലൂടെ സമാഹരിച്ച ഏഴു ലക്ഷം രൂപയിൽ നിന്ന് അഞ്ചു ലക്ഷം രൂപ, പ്രളയത്തിൽ തകർന്ന വയോധികരുടെ ആശ്രിത ഭവനത്തിന് സമ്മാനിച്ച് ആനന്ദപുരം ചെറുപുഷ്പം ഇടവക. മാളയിലെ എസ്‌ഡി സിസ്റ്റേഴ്സിൻ്റെ കീഴിൽ പ്രവർത്തിച്ചിരുന്ന കരുണാഭവൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി വൈദികന്‍ ഫാ. റിജു പെെനാടത്തിൻ്റെ സാന്നിദ്ധ്യത്തിൽ കെെകാരൻമാരായ ബേബി ഇല്ലിൽ, വർഗ്ഗീസ് കാട്ട്ള, ആൻ്റണി പുതുപുള്ളിപറമ്പിൽ എന്നിവരാണ് ക്രിസ്തുമസ് ദിനത്തിൽ തുക കൈമാറിയത്. ശേഷിക്കുന്ന 2 ലക്ഷം രൂപ ഇരിങ്ങാലക്കുട രൂപതയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇടവക നേരത്തെ നൽകി. പ്രളയ ദിനങ്ങളിൽ, അടിയന്തര സഹായമായി 3 ലക്ഷം രൂപ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർക്കും വീടു നഷ്ടപ്പെട്ടവർക്കുമായി ഇടവക സംഭാവന നൽകിയിരുന്നു. ഇടവകയിൽ നിന്നും ഇതുവരെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.
Image: /content_image/India/India-2018-12-27-03:40:51.jpg
Keywords: സഹായ, സാന്ത്വ

9350
Category: 18
Sub Category:
Heading: ക്രൈസ്തവ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നത് വിശ്വാസത്തില്‍ അടിയുറച്ചു ജീവിതം നയിക്കുമ്പോള്‍: ഡോ. സിറിയക് തോമസ്
Content: കൊച്ചി: വിശ്വാസത്തില്‍ അടിയുറച്ചു ജീവിതം നയിക്കുമ്പോള്‍ ക്രൈസ്തവ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നതെന്ന് എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്. സീറോ മലബാര്‍ സഭ വിശ്വാസ പരിശീലന സിനഡല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ രൂപതകളിലെ പന്ത്രണ്ടാം ക്ലാസില്‍ വിശ്വാസ പരിശീലനം നടത്തുന്നവരില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തുന്ന പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസം നിയമസംഹിതയാണ്. ഇവ നമുക്കു നേരായ പല കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട്. എല്ലാ നിയമസംഹിതകളും ചിലപ്പോള്‍ യുക്തിക്കു നിരക്കുന്നതായിരിക്കണമെന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ പരിശീലന സിനഡല്‍ കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് പ്രസംഗിച്ചു. ഫാ. ഡായ് കുന്നത്ത്, നിജോ ജോസഫ് പുതുശേരി, സിസ്റ്റര്‍ ഡോ. റോസ് ജോസ്, ഡോ. കൊച്ചുറാണി ജോസഫ്, റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവരാണു വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ നയിക്കുന്നത്. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ ഇന്നു ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കും. നാളെ രാവിലെ 10.30നു വിശ്വാസ പരിശീലന സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് പ്രതിനിധികളുമായി ആശയവിനിമയം നടത്തും. തുടര്‍ന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും. മ്യൂസിയം സന്ദര്‍ശനം, സാംസ്‌കാരിക പരിപാടികള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും.
Image: /content_image/India/India-2018-12-28-02:30:11.jpg
Keywords: വിശ്വാസ

9351
Category: 18
Sub Category:
Heading: കേരള സമൂഹത്തിന് വേണ്ടി ജീവിച്ച മഹാത്മാവാണ് വിശുദ്ധ ചാവറ പിതാവ്: യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്
Content: മാന്നാനം: കേരള സമൂഹത്തിന്റെ നാനാവിധമായ പുരോഗതിയെ ലക്ഷ്യം വച്ചു ജീവിച്ച മഹാത്മാവാണ് വിശുദ്ധ ചാവറ പിതാവെന്നു മൂവാറ്റുപുഴ രൂപത സഹായമെത്രാന്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്. മാന്നാനം ആശ്രമദൈവാലയത്തില്‍ വിശുദ്ധ ചാവറപിതാവിന്റെ തിരുനാളിന്റെ രണ്ടാംദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു വചന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ ഹിതമെന്തെന്ന് മനസിലാക്കി പ്രവര്‍ത്തിക്കുകയും മറ്റുള്ളവര്‍ക്ക് അത് മനസിലാക്കി കൊടുക്കുകയും ചെയ്ത വിശുദ്ധാത്മാവാണ് ചാവറയച്ചനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുനാളിന്റെ മൂന്നാംദിവസമായ ഇന്ന് രോഗീദിനമായി ആചരിക്കും. രാവിലെ 11ന് തക്കല രൂപത ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
Image: /content_image/India/India-2018-12-28-03:04:44.jpg

9352
Category: 9
Sub Category:
Heading: വൈദികർക്കായുള്ള ദിവ്യകാരുണ്യ ആരാധന ന്യു കാസിലിൽ തുടരുന്നു; പുതുവർഷ ആരംഭത്തിൽ വാറിംങ്ടണിൽ
Content: കത്തോലിക്ക സഭയുടെ അഭിഷിക്തന്മാരായ വൈദികരെ പ്രത്യേകം സമർപ്പിച്ചുകൊണ്ട് 2018 നവംബർ മുതൽ ഒരുവർഷത്തേക്ക് യുകെയിൽ വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ ആരാധന 26 മുതൽ ന്യു കാസിലിൽ എല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നടന്നുവരുന്നു. 29 വരെയാണ് ന്യു കാസിലിൽ ആരാധന. ** അഡ്രസ്സ് ; English Martyrs Church, 176 Stamfordham Road, NEWCASTLE UPON TYNE, NE5 3JR ** തീയതി: 26/12/18 Wednesday TO 29/12/18 Saturday ** സമയം: 10:00am - 3:00pm 2019 ജനുവരി 2 മുതൽ 5 വരെ വാറിംങ്ടണിലും ആരാധന നടക്കും. കർത്താവിന്റെ അഭിഷിക്തരിലൂടെ സഭ അനുദിനം വളരേണ്ടതിന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ഉടനീളം വിവിധ സ്ഥലങ്ങളിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യം എഴുന്നള്ളിച്ച് ഉയർത്തിക്കൊണ്ട് പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയ്‌ക്ക് ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ.സോജി ഓലിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി മിനിസ്ട്രീസ് അഭിവന്ദ്യ മാർ.ജോസഫ് സ്രാമ്പിക്കലും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുമായി ഒരുമിച്ചുകൊണ്ടാണ് ഈ പ്രാർത്ഥനായജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കാലഘട്ടത്തിന്റെ ആവശ്യകതകൾക്കനുസൃതമായ പൂർണ്ണ യോഗ്യതയിലേക്ക് വൈദികരെ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക മധ്യസ്ഥതയാൽ വളർത്തുന്നതിന് ഒരുക്കമായി നടക്കുന്ന ആരാധനയുടെയും പ്രാർത്ഥനയുടെയും ആദ്യഘട്ടം നവംബറിൽ ബർമിങ്ഹാമിലെ സെന്റ് ജെറാർഡ് കാത്തലിക് ചർച്ചിൽ നടന്നു.വിവിധ സ്ഥലങ്ങളിൽ മാർ.ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഹ്രഹാശ്ശിസ്സുകളോടെ അഭിഷേകാഗ്നി മിനിസ്ട്രീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വിവിധസ്ഥലങ്ങളിലെ ശുശ്രൂഷകൾ യഥാസമയം രൂപത കേന്ദ്രങ്ങളിൽനിന്നും അറിയിക്കുന്നതാണ്. യുകെയിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ആരാധനയിൽ സംബന്ധിച്ച് വൈദികർക്കായി പ്രാർത്ഥിക്കാൻ അഭിഷേകാഗ്നി മിനിസ്ട്രീസ് യേശുനാമത്തിൽ മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നു. #{red->none->b-> കൂടുതൽ വിവരങ്ങൾക്ക് }# <br>ടോമി ചെമ്പോട്ടിക്കൽ 07737 935424.
Image: /content_image/Events/Events-2018-12-28-04:00:07.jpg
Keywords: ആരാധന

9353
Category: 18
Sub Category:
Heading: സീറോ മലബാര്‍ അല്‍മായ ഫോറം സമ്മേളനം 30ന്
Content: കൊച്ചി: സീറോ മലബാര്‍ സഭ ലെയ്റ്റി കമ്മീഷനു കീഴിലുള്ള വിവിധ അല്‍മായ ഫോറം നിര്‍വാഹക സമിതികളുടെ സംയുക്ത സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ 30നു രാവിലെ 10.30നു നടക്കും. കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്റെ അധ്യക്ഷനായിരിക്കും. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ സമ്മേളനം ആസൂത്രണം ചെയ്യും. അല്‍മായ ഫോറങ്ങളുടെ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിക്കും. ദളിത് ക്രൈസ്തവരുടെ സംവരണ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നുള്ള വാഗ്ദാനം തെരഞ്ഞെടുപ്പു പ്രകടന പത്രികകളില്‍ ഉള്‍പ്പെടുത്തണമെന്നു സമ്മേളനം മുഖ്യധാരാ രാഷ്ട്രീയ കക്ഷികളോട് ആവശ്യപ്പെടും. ഷെവ. സിബി വാണിയപ്പുരയ്ക്കല്‍, ബാബു ജോസഫ്, വി.വി.അഗസ്റ്റിന്‍, അഡ്വ. റോയി ചാക്കോ, ഡെന്നി തോമസ്, സാബു ജോസ്, ജസ്റ്റിന്‍ മാത്യു, ഡോ. രാജു ആന്റണി തുടങ്ങിയവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2018-12-28-04:33:26.jpg
Keywords: അല്‍മായ

9354
Category: 18
Sub Category:
Heading: ജീസസ് യൂത്ത് മഹാസംഗമം ആരംഭിച്ചു
Content: പാലാ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏഴായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന ജീസസ് യൂത്ത് മഹാസംഗമം പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് സംഗമം ഉദ്ഘാടനം ചെയ്തത്. യുവജനങ്ങള്‍ സഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും യുവജനങ്ങള്‍ ദൈവാത്മാവിന്റെ നിധികളെ കണ്ടെത്തുന്നവരാകണമെന്നും ജീസസ് യൂത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. വിവിധ സഭകളെ അതിന്റെ തനിമയില്‍ അംഗീകരിച്ച് സഭയെ ചലനാത്മകമാക്കാന്‍ യുവജനങ്ങള്‍ക്കു കഴിയുമെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത സഹായമെത്രാ ന്‍ മാര്‍ ജേക്കബ് മുരിക്കന്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാന്പിക്കല്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറന്പില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജയിംസ് മംഗലത്ത്, സിസ്റ്റര്‍ ഡോ. തെരേസ് മടുക്കക്കുഴി, ഫാ. ജോസഫ് മണ്ണനാല്‍, ഫാ. മാത്യു കാവനാടിമലയില്‍, ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, ഫാ. കുര്യന്‍ മറ്റം, ഫാ. സിറിള്‍ തയ്യില്‍, ഫാ. ജയിംസ് മടുക്കാങ്കല്‍, സോയി തോമസ്, ചാള്‍സ് ആന്റണി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെ വൈദികര്‍ക്കും സന്യസ്തര്‍ക്കുംവേണ്ടി അരുണാപുരം പാസ്റ്ററല്‍ സെന്ററില്‍ പ്രത്യേക സമ്മേളനം നടക്കും. ഫാ. ജോസഫ് ഏഴുമയില്‍, ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍, ഫാ. കുര്യന്‍ മറ്റം, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, മനോജ് സണ്ണി, അഡ്വ. റെജി വര്‍ഗീസ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും. കുട്ടികള്‍, കൗമാരക്കാര്‍, യുവജനങ്ങള്‍, കുടുംബസ്ഥര്‍, സന്യസ്തര്‍, പുരോഹിതര്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് വിവിധ പരിപാടികള്‍ നടക്കുക. നാളെ സംഗമം സമാപിക്കും.
Image: /content_image/India/India-2018-12-28-04:43:01.jpg
Keywords: ജീസസ്