Contents

Displaying 9051-9060 of 25174 results.
Content: 9365
Category: 1
Sub Category:
Heading: നൈജീരിയയിൽ ബന്ധികളാക്കിയ വൈദികര്‍ മോചിതരായി
Content: അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രിസ്തുമസ് തലേന്നു തട്ടികൊണ്ടു പോയ കത്തോലിക്ക വൈദികരെ മോചിപ്പിച്ചു. ഡിസംബർ 24ന് അനാംബ്ര സംസ്ഥാനത്തെ ഒനിറ്റഷയിൽ നിന്നും നയി ഉമ്മരിയിലേക്ക് മടങ്ങി വരും വഴി രാത്രി ഏഴരയോടെയാണ് വൈദികരെ അജ്ഞാതരായ ആയുധധാരികൾ ബന്ധികളാക്കിയത്. ഉമസ് അനാമിലെ സെന്‍റ് തെരേസാസ് കത്തോലിക്ക ദേവാലയത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്ന ഇരുവരും കർദ്ദിനാൾ ഫ്രാൻസിസ് അരിൻസിനെ സന്ദർശിക്കാൻ തയാറെടുക്കുകയായിരിന്നു. വൈദികരുടെ മോചനത്തിനായി പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിരിന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വൈദികര്‍ മോചിക്കപ്പെട്ടത്.
Image: /content_image/News/News-2018-12-29-10:06:46.jpg
Keywords: നൈജീ
Content: 9366
Category: 1
Sub Category:
Heading: ബ്രിട്ടണിൽ നിരീശ്വരവാദികളുടെ എണ്ണം കുറയുന്നു
Content: ലണ്ടന്‍: കഴിഞ്ഞ വർഷം ബ്രിട്ടണിൽ നിരീശ്വരവാദികളുടെ എണ്ണത്തിൽ കുറവുണ്ടായതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദി ടൈംസിന്റെ റിപ്പോർട്ട്. ദേവാലയത്തിൽ പോകുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. നിരീശ്വരവാദികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും ആത്മീയതയിൽ വിശ്വസിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഴ്ചതോറും ദേവാലയത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ബ്രിട്ടീഷ് ജനത ദൈവ വിശ്വാസവും, ദേവാലയങ്ങളും ഉപേക്ഷിക്കുന്നതിന്റെ സൂചനയായാണ് കരുതപ്പെട്ടിരുന്നത്. ദി ടൈംസിന് വേണ്ടി ഒരു ഗവേഷണ സ്ഥാപനമാണ് ആയിരത്തിഅറുനൂറിലധികം ആളുകളിൽ നടത്തിയ പഠനത്തിൽ നിന്ന് റിപ്പോർട്ട് തയ്യാറാക്കിയത്. 2016-ൽ മുപ്പത്തിയെട്ട് ശതമാനം നിരീശ്വരവാദികൾ ഉണ്ടായിരുന്ന ബ്രിട്ടണില്‍ 2017-ല്‍ 36 ശതമാനമായും 2018 ആയപ്പോഴേക്കും മുപ്പത്തിമൂന്നു ശതമാനമായും കുറഞ്ഞുവെന്ന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗവേഷണത്തിൽ പങ്കെടുത്ത 59 ശതമാനം ആളുകളും തങ്ങൾ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് സാക്ഷ്യപ്പെടുത്തിയത്. ബ്രിട്ടീഷ് ജനത ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുന്നുവെന്ന് പറയുന്ന ആളുകളുടെ വാക്കുകളുടെ മുന ഒടിക്കുന്നതാണ് ദി ടൈംസിന്റെ റിപ്പോര്‍ട്ട്.
Image: /content_image/News/News-2018-12-29-11:14:06.jpg
Keywords: ബ്രിട്ടീ, ബ്രിട്ട
Content: 9367
Category: 1
Sub Category:
Heading: പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാൾ പ്രത്യേക അവധി ദിനമായി പ്രഖ്യാപിക്കാൻ ഫിലിപ്പീൻസ്
Content: മനില: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളായ സെപ്റ്റംബർ എട്ടാം തീയതി പ്രത്യേക അവധി ദിനമായി പ്രഖ്യാപിക്കാനുള്ള ബില്ല് ഫിലിപ്പീൻസിലെ ജനപ്രതിനിധി സഭ പാസാക്കി. സെപ്തംബർ എട്ടാം തീയതി അവധി ദിനമാക്കാനുള്ള ബില്ല് ഏകകണ്ഠമായാണ് ജനപ്രതിനിധി സഭ പാസാക്കിയത്. റുഡോൾഫോ ഫരിനാസ് എന്ന ജനപ്രതിനിധിയാണ് ബില്ല് അവതരിപ്പിച്ചത്. മാതാവിന്റെ ജനനത്തിരുനാൾ ആഘോഷം പരിശുദ്ധ കന്യകാമറിയത്തോടുള്ള ക്രിസ്ത്യാനികളുടെ സ്നേഹത്തിന്റെയും, ഭക്തിയുടെയും പ്രകടനമാണെന്ന് റുഡോൾഫോ ഫരിനാസ് പറഞ്ഞു. അത്ഭുതങ്ങൾക്കായി പ്രാർത്ഥിക്കുന്നതിൽ നിന്നും, മാതാവിന്റെ മാധ്യസ്ഥം ആവശ്യപ്പെടുന്നതിൽ നിന്നും, ആഘോഷങ്ങളിൽ നിന്നും മാതാവിനോടുള്ള ഫിലിപ്പീൻസ് ജനതയുടെ ഭക്തി പ്രതിഫലിപ്പിക്കപ്പെടുന്നുവെന്നു ഫരിനാസ് പറഞ്ഞു. മറ്റു ചില ജനപ്രതിനിധികളും ബില്ലിന് രൂപം കൊടുക്കുന്നതിൽ റുഡോൾഫോ ഫരിനാസിനെ സഹായിക്കാന്‍ രംഗത്തെത്തിയിരിന്നു. കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിച്ച് മുന്നേറുന്ന ഫിലിപ്പീന്‍സില്‍ മരിയ ഭക്തി ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. 1942 സെപ്റ്റബർ 12 ന് 'ഇംപോസ്തി നോബിസ്' എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ പന്ത്രണ്ടാം പീയൂസ് മാർപാപ്പ, അമലോത്ഭവ മറിയത്തെ ഫിലിപ്പീൻസിന്റെ മദ്ധ്യസ്ഥ സഹായിയായി പ്രഖ്യാപിച്ചിരിന്നു.
Image: /content_image/News/News-2018-12-29-13:18:17.jpg
Keywords: ഫിലിപ്പീ
Content: 9368
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു
Content: അബുദാബി: ലോകം ഉറ്റുനോക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചു വരെ യുഎഇ സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അബുദാബിയില്‍ ഉജ്വല വരവേല്പു നല്‍കും. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് റോമിലെ ഫുമിച്ചിനോ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക പേപ്പല്‍ വിമാനത്തില്‍ ഫ്രാന്‍സിസ് പാപ്പ യാത്ര പുറപ്പെടും. രാത്രി പത്തു മണിക്ക് അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പാപ്പ എത്തിച്ചേരും. ചരിത്രത്തില്‍ ആദ്യമായി ഗള്‍ഫ് സന്ദര്‍ശിക്കുന്ന പാപ്പ എന്ന ഖ്യാതിയോടെയാണ് പാപ്പയുടെ സന്ദര്‍ശനം ആരംഭിക്കുക. കിരീടാവകാശിയും യുഎഇ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹിയാന്റെ നേതൃത്വത്തില്‍ ഉന്നതസംഘം മാര്‍പാപ്പയെ സ്വീകരിക്കും. പിറ്റേന്ന് ഫെബ്രുവരി നാലിന് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണം നടക്കും. ഇരുപതു മിനിറ്റുകള്‍ക്ക് ശേഷം ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹിയാനുമായി ചര്‍ച്ച. വൈകുന്നേരം അബുദാബി ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടക്കുന്ന മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ പ്രസംഗിക്കും. അബുദാബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുന്ന പാപ്പ, അവിടെ മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് അബുദാബി കത്തീഡ്രല്‍ പള്ളി മാര്‍പാപ്പ സന്ദര്‍ശിക്കും. 10.30ന് അബുദാബി സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹ ദിവ്യബലി നടക്കും. വിശുദ്ധ കുര്‍ബാന മദ്ധ്യേ പാപ്പ സന്ദേശം നല്‍കും. സ്‌റ്റേഡിയത്തിലും പരിസരങ്ങളിലുമായി ഒന്നേകാല്‍ ലക്ഷം വിശ്വാസികള്‍ക്കു നേരിട്ട് പങ്കെടുക്കാനാകുള്ള സൌകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍പാപ്പയുടെ ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പ്രവേശനം സൗജന്യമെങ്കിലും പ്രത്യേക പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ ജന്‍വരി 20നു മുന്‍പ് ഇടവകകളില്‍ ലഭ്യമാകും. ഗള്‍ഫ് മേഖലയില്‍ പത്തു ലക്ഷത്തോളം കത്തോലിക്കരാണ് ഉള്ളത്. യുഎഇ, ഒമാന്‍, യെമന്‍ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദക്ഷിണ അറേബ്യയിലെ അപ്പസ്‌തോലിക് വികാര്‍ ബിഷപ്പ് ഡോ. പോള്‍ ഹിന്‍ഡര്‍ ഒഎഫ്എംമാണ് അപ്പസ്തോലിക സന്ദര്‍ശനം ഏകോപിപ്പിക്കുന്നത്. അഞ്ചിന് ഉച്ചയ്ക്ക് ഒന്നിന് റോമിലേക്കു മടങ്ങുന്ന പാപ്പ വൈകീട്ട് അഞ്ചിന് റോമിലെ ചംപീനോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
Image: /content_image/News/News-2018-12-30-01:09:54.jpg
Keywords: യു‌എ‌ഇ, അറബ
Content: 9369
Category: 18
Sub Category:
Heading: ദൈവത്തില്‍ ആശ്രയിച്ചു തിന്മയെ എതിര്‍ക്കണം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: മദ്യസംസ്‌കാരത്തെ തുടച്ചു നീക്കാനും അദ്ഭുതം പ്രവര്‍ത്തിക്കാനും യുവാക്കള്‍ വിചാരിച്ചാല്‍ സാധിക്കുമെന്നും നമ്മുടെ ബുദ്ധിയും ശക്തിയുംകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ഓര്‍മയോടെ ദൈവത്തില്‍ ആശ്രയിച്ചു തിന്മയെ എതിര്‍ക്കണമെന്നും കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പുമായ ഡോ.എം.സൂസപാക്യം. കെസിവൈഎം റൂബി ജൂബിലി സമാപനം സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപതാ പ്രദേശങ്ങളില്‍ വ്യാജവാറ്റും മദ്യവില്പനയും തടയാന്‍ സര്‍ക്കാര്‍ പോലും അറച്ചുനിന്നപ്പോഴാണ് താന്‍ ഇറങ്ങിത്തിരിച്ചത്. ആ സമയം ഒരു കൂട്ടം യുവാക്കളാണു തന്നോടൊപ്പമുണ്ടായിരുന്നതെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു. കേസില്‍പെട്ടപ്പോള്‍ പോലും പിന്മാറാതെയും ത്യാഗം സഹിച്ചും കൂടെനിന്ന യുവാക്കളാണ് വ്യാജവാറ്റും വില്പനയും തുടച്ചു നീക്കുന്ന അദ്ഭുതത്തിനായി അന്നു പ്രവര്‍ത്തിച്ചത്. ഇപ്പോഴത്തെ മദ്യസംസ്‌കാരത്തെ തുടച്ചു നീക്കാനും അദ്ഭുതം പ്രവര്‍ത്തിക്കാനും യുവാക്കള്‍ വിചാരിച്ചാല്‍ സാധിക്കും. മദ്യശക്തികള്‍ രാക്ഷസീയമായി ഉയര്‍ന്നു നില്‍ക്കുന്‌പോള്‍ പടപൊരുതാന്‍ പ്രയാസമാണ്. തിന്മയുടെ ശക്തികളെ സംഘടിതമായി എതിര്‍ത്താല്‍ സമൂഹത്തില്‍ അദ്ഭുതങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 32 കത്തോലിക്കാ രൂപതകളിലെ 20 ലക്ഷം പേരടങ്ങുന്ന കെസിവൈഎം യുവജന പ്രസ്ഥാനം സഭയുടെ ഉത്തമ ഭടന്മാരാണെന്നു കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. പ്രളയകാലത്തുണ്ടായ സൗഹൃദം മറന്ന് രാഷ്ട്രീയത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുള്ളതായി ശശി തരൂര്‍ എംപി പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍ അധ്യക്ഷതവഹിച്ചു. എം. വിന്‍സന്റ് എംഎല്‍എ, കെസിവൈഎം തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഡയറക്ടര്‍ ഫാ. ലെനിന്‍ ഫെര്‍ണാണ്ടസ്, കെസിവൈഎം തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രസിഡന്റ് എം.എ. ജോണി, കെസിവൈഎം സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ ഫാ. പോള്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു. ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് സ്മാര്‍ട്ട് വേ കന്പനി ചെയര്‍മാന്‍ അശോക് ബാബുവിനു ശശി തരൂര്‍ എംപി സമ്മാനിച്ചു. യൗവനം സ്മരണിക പ്രകാശനം കെസിബിസി യുവജന കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ് ജോസഫ് മാര്‍ തോമസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോമോള്‍ക്ക് നല്‍കി നിര്‍വഹിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-12-30-01:22:11.jpg
Keywords: കെ‌സി‌വൈ‌എം
Content: 9370
Category: 18
Sub Category:
Heading: മറ്റുള്ളവരെ സഹായിക്കുവാന്‍ രക്തസാക്ഷികളുടെ ചരിത്രം ഓര്‍മിപ്പിക്കുന്നുവെന്ന് ഡോ.പോള്‍ ആന്റണി മുല്ലശേരി
Content: കൊല്ലം: നന്മയില്‍ ഉറച്ചു നിന്ന് മറ്റുള്ളവരെ സഹായിക്കണം എന്നാണ് രക്തസാക്ഷികളുടെ ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നതെന്ന് ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി. രൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കൊല്ലം ക്രിസ്മസ് 2018 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. ചുവപ്പും വെള്ളയുമാണ് ക്രിസ്മസിന്റെ നിറം. ക്രിസ്തുവിന്റെ ജനനത്തിലുള്ള സന്തോഷം കാണിക്കുവാന്‍ വെള്ളയെ ഉപയോഗിക്കുന്നു. ഈശോ തന്നെ കുരിശില്‍ തറച്ചവരോട് ക്ഷമിച്ചതുപോലെ തന്നെ കല്ലെറിയുന്നവരോട് ക്ഷമിച്ച വിശുദ്ധ സ്റ്റീഫന്റെ രക്തസാക്ഷിത്വമാണ് അടുത്ത ദിവസം. രക്തസാക്ഷിത്വത്തിന്റെ തീവ്രതയാണ് ചുവപ്പിലുള്ളത്. നിനക്ക് ഉള്ളത് ദരിദ്രര്‍ക്ക് കൊടുത്തു എന്നെ അനുഗമിക്കുക എന്ന സുവിശേഷ വാക്യമാണ് ഇന്ന് നാം സാന്താക്‌ളോസ് എന്ന് വിളിക്കുന്ന മിറയിലെ ബിഷപ് ആയിരുന്ന വിശുദ്ധ നിക്കോളാസ് ബാരി ദൈവ വിളിയായി ഏറ്റെടുത്തത്. ക്രിസ്മസിന്റെ യഥാര്‍ഥസന്ദേശം അവിടെയാണുള്‍ക്കൊള്ളുന്നത്. പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിനെ സന്തോഷിപ്പിക്കണമെങ്കില്‍ ദാരിദ്ര്യത്തിലും രോഗത്തിലുമായിരിക്കുന്ന കുട്ടികളെ സന്തോഷിപ്പിക്കണം എന്നുള്ള സത്യമായിരുന്നു അദ്ദേഹത്തെ നയിച്ചത്. നന്മയില്‍ ഉറച്ചുനിന്നതില്‍ അദ്ദേഹം രക്തസാക്ഷിയായി മാറി. അതുപോലെ ലഹരിമാഫിയക്ക് തീറെഴുതിക്കൊടുക്കത്തക്ക വിധത്തില്‍ നമ്മുടെ സമൂഹത്തെ നശിപ്പിക്കത്തക്ക ഒത്തിരി പദ്ധതികളുണ്ട്. മദ്യനയം ഉദാരമാക്കുന്നത് മാത്രമല്ല, സ്‌കൂളുകളിലും പരിസരങ്ങളിലുമായി ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന രീതികളും കുഞ്ഞുങ്ങളെ അടിമകളാക്കിത്തീര്‍ക്കുന്ന പദ്ധതികളും അതിലുള്‍പ്പെടുന്നുണ്ട്. വലിയൊരു മാഫിയയാണ് ഇതിന്റെ പിറകില്‍. ലഹരിക്കെതിരെ വലിയൊരു യുദ്ധം നാം പ്രഖ്യാപിക്കണം. പാപം മൂലം പ്രകൃതിപോലും മനുഷ്യന് എതിരായി തിരിയത്തക്കവിധത്തില്‍ മനുഷ്യന്‍ പ്രകൃതിയോട് കൊടും ക്രൂരതകള്‍ ചെയ്തപ്പോള്‍ പ്രകൃതിയും മനുഷ്യനും മനുഷ്യര്‍ തമ്മിലും അകന്ന സാഹചര്യത്തില്‍ അനുരഞ്ജിപ്പിക്കുവാനാണ് നമ്മുടെ സമാധാനമായി കര്‍ത്താവ് വന്നത്. ആ മനുഷ്യാവതാരത്തെയാണ് നമ്മള്‍ ഹൃദയത്തില്‍ പേറുന്നത്. ലോകത്തിലുള്ള തിന്മകളെ പൂര്‍ണമായി നശിപ്പിക്കുവാന്‍ നമുക്ക് സാധിക്കണം. തിന്മകള്‍ക്ക് ഒത്താശ ചെയ്യുന്ന കക്ഷികളെ നമ്മുടെ കൈയിലുള്ള ആയുധമായ സമ്മതിദാനാവകാശം കൊണ്ട് തോല്‍പിക്കണം. വര്‍ഗീയതയും അക്രമവും പെരുപ്പിക്കത്തക്കവിധത്തില്‍ വിഭാഗീയതകള്‍ സൃഷ്ടിക്കുന്നവരെ പൂര്‍ണമായി മാറ്റി നിര്‍ത്തണം. മനുഷ്യനെ തമ്മിലടിപ്പിക്കാനുള്ള ബോധപൂര്‍വമായ ചലനങ്ങള്‍ പല ഭാഗത്തുനിന്നുമുണ്ട്. ജലപ്രളയസമയത്ത് മാവേലിക്കര ഫെറോന പോലെയുള്ളിടങ്ങളിലെ നമ്മുടെ സമൂഹത്തിനുണ്ടായ പ്രശ്‌നങ്ങള്‍ ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല എന്നുള്ളതും ഓര്‍ക്കപ്പെടേണ്ടതാണ്. സര്ക്കാ്രിന്റെ വാഗ്ദാനങ്ങള്‍ വെറും വാഗ്ദാനങ്ങളാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അത് പിടിച്ചുവാങ്ങേണ്ടതാണ്. പക്ഷെ അതിനേക്കാള്‍ ഉപരിയായി നമ്മുടെ സഹോദരങ്ങളെ പിടിച്ചുയര്‍ത്താന്‍ നമ്മളാല്‍ കഴിയുന്നത് ചെയ്യണം. പെരുന്നാളുകള്‍ ദരിദ്രര്‍ക്ക് സഹായകരമായി മാറ്റാന്‍ നമുക്ക് കഴിയണം. ദരിദ്രര്‍ക്കുവേണ്ടിയുള്ള ഭവനനിര്‍മ്മാണത്തിനും വിദ്യാഭാസത്തിനും പണം നീക്കിവെക്കണം. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പരസ്പരം പങ്കുവെക്കുമ്പോഴാണ് ക്രിസ്തുമസിന്റെ സന്ദേശവും സന്തോഷവും പൂര്‍ണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2018-12-30-01:36:18.jpg
Keywords: മുല്ലശേ
Content: 9371
Category: 1
Sub Category:
Heading: ഭ്രൂണഹത്യ ക്ലിനിക്കില്‍ ജീവന്റെ മുദ്രാവാക്യം: വൈദികൻ ഉൾപ്പെടെയുള്ള സംഘത്തെ അറസ്റ്റ് ചെയ്തു
Content: ട്രെൻഡൻ: അമേരിക്കയിലെ ന്യൂജേഴ്സി സംസ്ഥാനത്തുള്ള ട്രെൻഡൻ നഗരത്തിലെ പ്ലാൻഡ് പേരൻഹുഡ് എന്ന കുപ്രസിദ്ധ ഭ്രൂണഹത്യ പ്രസ്ഥാനത്തിന്റെ ശൃംഖലയിൽ പെടുന്ന ക്ലിനിക്കിൽ പ്രതിഷേധിച്ചതിന് കത്തോലിക്ക വൈദികനുൾപ്പെടെയുള്ള നാലു പേർ അടങ്ങിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെടാൻ നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഗർഭസ്ഥശിശുക്കളെ രക്ഷിക്കുന്നതിന് അവരോടുള്ള സ്നേഹത്തെ പ്രതിയാണ് തങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രവർത്തകർ പറഞ്ഞു. "റെഡ് റോസ് റെസ്ക്യൂ" എന്ന പേരിലറിയപ്പെടുന്ന റോസാപ്പൂവ് നൽകി ഭ്രൂണഹത്യയ്ക്കായി എത്തുന്ന സ്ത്രീകളോട് അതിന്റെ ദൂഷ്യഫലങ്ങൾ വിശദീകരിച്ചു ഭ്രൂണഹത്യയിൽ നിന്നും പിന്തിരിപ്പിക്കുന്ന രീതിയാണ് പ്രവർത്തകർ അവലംബിച്ചിരുന്നത്. ഇവർ ക്ലിനിക്കിൽ എത്തിയ സ്ത്രീകളോട് സംസാരിക്കുന്നതിനിടയ്ക്ക് പ്ലാൻഡ് പേരൻഹുഡിന്റെ അധികൃതർ പോലീസിനെ വിളിച്ചുവരുത്തുകയായിരിന്നു. പോലീസെത്തിയപ്പോൾ പ്രവർത്തകർ സ്ത്രീകളുമായി സംസാരിക്കുന്നത് തുടരുകയും ചിലർ നിലത്ത് നിശബ്ദതയിൽ പ്രാർത്ഥിക്കാൻ ആരംഭിക്കുകയും ചെയ്തു. തുടർന്ന് അതിക്രമിച്ച് അകത്തു കടന്നു എന്ന കുറ്റത്തിന് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫാ. ഫിഡലിസ് മോസിൻസ്ക്കി എന്ന കത്തോലിക്കാ വൈദികനും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. ഈ സംഭവ വികാസങ്ങള്‍ക്കിടെ ഭ്രൂണഹത്യ നടത്താനായി എത്തിയ ഒരു സ്ത്രീയും അവരുടെ സുഹൃത്തും ക്ലിനിക്കൽ നിന്നും പുറത്തേക്ക് പോയി. ഇത് പ്രോലൈഫ് പ്രവർത്തകർ നടത്തിയ ബോധവൽക്കരണം കാരണമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഫാ. സ്റ്റീഫൻ ഇബരാറ്റോ എന്നറിയപ്പെടുന്ന പ്രോലൈഫ് വൈദികനും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
Image: /content_image/News/News-2018-12-30-01:58:53.jpg
Keywords: ജീവന്‍, ജീവന്‍റെ
Content: 9372
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവര്‍ക്കുള്ള ട്രംപിന്റെ സഹായത്തിന് അഭിനന്ദനം അറിയിച്ച് ഇറാഖി മെത്രാപ്പോലീത്ത
Content: ബാഗ്ദാദ്: പശ്ചിമേഷ്യയിലെ പീഡിത ക്രൈസ്തവ സമൂഹത്തിന് ഡൊണാൾഡ് ട്രംപ് ഭരണകൂടം നൽകുന്ന സഹായങ്ങൾക്ക് അഭിനന്ദനമറിയിച്ച് ഇറാഖിലെ അതിരൂപതയുടെ മെത്രാപ്പോലീത്ത ബാഷർ വർധ. തങ്ങളോട് ഇത്രയും അടുപ്പം കാണിക്കുന്ന ആദ്യത്തെ ഭരണകൂടമാണ് ഇതെന്ന് ആർച്ച് ബിഷപ്പ് അമേരിക്കൻ കത്തോലിക്ക മാധ്യമമായ ക്രുക്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇസ്ലാമിക തീവ്രവാദികളിൽ നിന്നും പീഡനം സഹിച്ച ക്രൈസ്തവർക്ക് സഹായം നൽകുമെന്ന് കഴിഞ്ഞ ജൂണിൽ അമേരിക്കൻ വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് ഉറപ്പുനൽകിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളിൽ നിന്നും വംശഹത്യക്കും, വേട്ടയാടലിനും ഇരയായ ക്രൈസ്തവരുടെ മോചനത്തിനായി സഹകരിക്കുവാന്‍ ഹംഗറിയും അമേരിക്കയും ധാരണയായത്. ഡിസംബർ പതിനെട്ടിനു ഹംഗറിയും അന്താരാഷ്ട്ര വികസനത്തിനായുള്ള അമേരിക്കൻ ഏജൻസിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഇതേത്തുടർന്ന് ഇറാഖിന് പുനർ നിർമ്മാണത്തിനായുള്ള പണം ലഭിക്കും. ഈ സാമ്പത്തിക സഹായത്തിനെ 'ക്രിസ്തുമസ് സമ്മാനം' എന്നാണ് ആർച്ച്ബിഷപ്പ് വിശേഷിപ്പിച്ചത്. ആദ്യഘട്ടത്തിൽ വിദ്യാലയങ്ങളുടെ പുനർനിർമാണത്തിന് ആയിരിക്കും പണം ഉപയോഗിക്കുക. ക്രിസ്തുമസിന് പിറ്റേദിവസം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഇറാഖി പ്രസിഡന്റ് ബർഹം സാലിഹുമായി ബാഗ്ദാദിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കിടയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇറാഖ് സന്ദർശിക്കാനായിട്ടുള്ള ക്ഷണവും പ്രസിഡൻറ് കർദിനാൾ പിയട്രോ പരോളിന് കൈമാറി. ബൈബിൾ അടിസ്ഥാനത്തിൽ അബ്രാഹത്തിന്റ ജന്മസ്ഥലമായ ഇറാഖിലേക്ക് 2019-ൽ നടക്കാനിരിക്കുന്ന ഒരു മതാന്തര കൂട്ടായ്മയ്ക്കായിട്ടാണ് ബർഹം സാലിഹ് മാർപാപ്പയെ ക്ഷണിച്ചത്.
Image: /content_image/News/News-2018-12-30-13:21:18.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 9373
Category: 10
Sub Category:
Heading: വിശ്വാസത്തിനു ലഭിച്ച ക്രിസ്തുമസ് സമ്മാനം: അബോര്‍ഷന് വിധിച്ച കുട്ടികള്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരായി ജനിച്ചു
Content: ലണ്ടന്‍: ലണ്ടനില്‍ കൊമ്മേര്‍ഷ്യല്‍ സ്ഥല കച്ചവടക്കാരിയായി ജോലി ചെയ്തുവരുന്ന കാറ്റി എന്ന മുപ്പത്തിരണ്ടുകാരിക്കും ഭര്‍ത്താവ് ജോണ്‍സനിനും തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ക്രിസ്തുമസായിരുന്നു ഇക്കഴിഞ്ഞത്. മൂന്ന്‍ കുട്ടികളെ ഉദരത്തില്‍ വഹിച്ച കാറ്റി പന്ത്രണ്ടു ആഴ്ചക്ക് ശേഷം നടത്തിയ സ്കാനിംഗിലാണ് പ്ലാസന്റാ പങ്കിടുന്നതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ളതിനാല്‍ കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായ വളര്‍ച്ചാ പ്രശ്നം ഉണ്ടെന്ന് അറിയുന്നത്. തന്റെ ഇരട്ടയായ ഓസ്കാറിനെ അപേക്ഷിച്ച് ഒലിവറിന്റെ വളര്‍ച്ച 25 ശതമാനത്തോളം കുറവായിരുന്നു. അതിനാല്‍ രക്തസംക്രമണം ശരിയല്ലായിരുന്നു. ഒലിവര്‍ മരിച്ചാല്‍ ഓസ്കാറും മരിക്കുന്ന അവസ്ഥ. ആഴ്ചതോറും സ്കാനിംഗ് ചെയ്തുവെങ്കിലും ഒലിവറിന്റെ കാര്യത്തില്‍ യാതൊരു വ്യത്യാസവും പ്രകടമായില്ല. 28 ആഴ്ച പൂര്‍ത്തിയായപ്പോള്‍ വളര്‍ച്ച പൂര്‍ണ്ണമായും നിലച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏതെങ്കിലും ഒരു കുട്ടിയെയെങ്കിലും ആരോഗ്യത്തോടെ കിട്ടണമെങ്കില്‍ മറ്റു രണ്ടെണ്ണത്തിനെ അബോര്‍ഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കുകയായിരിന്നു. എന്നാല്‍ കിംഗ്സ് കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു മുന്നില്‍ പതറിപ്പോകുവാന്‍ അവര്‍ തയാറായില്ല. കാറ്റിയും, ഭര്‍ത്താവും ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് മൂന്ന്‍ കുട്ടികള്‍ക്കും ജീവിക്കുവാനുള്ള അവസരം നല്‍കുവാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ വൈദ്യശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകളെ നിഷ്ഫലമാക്കി യാതൊരു പ്രശ്നങ്ങളും കൂടാതെ കാറ്റിയുടെ മൂന്ന്‍ കുട്ടികളും ജനിച്ചു. ആശുപത്രി വാസത്തിനു ശേഷം വീട്ടിലെത്തിയ അവര്‍ അമ്മയായ കാറ്റിക്കും, പിതാവായ പാട്രിക്ക് ജോണ്‍സനിനൊപ്പം തങ്ങളുടെ ആദ്യ ക്രിസ്തുമസ്സ് ഒരുമിച്ച് തന്നെ ആഘോഷിച്ചു. തങ്ങള്‍ക്ക് ലഭിച്ച ക്രിസ്തുമസ് സമ്മാനമെന്നാണ് മൂന്നു കുഞ്ഞുങ്ങളുടെ ജനനത്തെ ഈ ദമ്പതികള്‍ വിശേഷിപ്പിക്കുന്നത്.
Image: /content_image/News/News-2018-12-30-23:57:59.jpg
Keywords: വൈദ്യ ശാസ്ത്ര
Content: 9374
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവരുടെ സംവരണാനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം: അല്‍മായ ഫോറം
Content: കൊച്ചി: ദളിത് ക്രൈസ്തവര്‍ക്ക് അരനൂറ്റാണ്ടു മുന്‍പ് നഷ്ടപ്പെട്ട സംവരണാനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും അതിനുള്ള വാഗ്ദാനം മുഖ്യധാരാ രാഷ്ട്രീയ മുന്നണികളുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്നും മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന അല്മായ ഫോറങ്ങളുടെ സമ്മേളനം ആവശ്യപ്പെട്ടു. ദീര്‍ഘകാലത്തെ പ്രക്ഷോഭത്തിന്റെ ഫലമായി സിക്ക് മുസ്ലിം ബുദ്ധ ദളിതരുടെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചെങ്കിലും ദളിത് ക്രൈസ്തവരെ അവഗണിച്ചു. കേന്ദ്രസര്‍ക്കാര്‍ തലത്തിലുള്ള വിവിധ അന്വേഷണ പഠന കമ്മീഷനുകളുടെ ശിപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും ഇക്കാലമത്രയും പരിഗണിച്ചിട്ടില്ല. സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവച്ചു കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണം. രാഷ്ട്രീയ സമ്മര്‍ദം ശക്തമാക്കാന്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. അല്മായ ഫോറങ്ങളുടെ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍ അടുത്ത വര്‍ഷത്തെ വിവിധ ഫോറങ്ങളുടെ പ്രവര്‍ത്തനപദ്ധതികള്‍ അവതരിപ്പിച്ചു. ഷെവ.സിബി വാണിയപ്പുരയ്ക്കല്‍, വി.വി. അഗസ്റ്റിന്‍, അഡ്വ.റോയി ചാക്കോ, ഡോ.രാജു ആന്റണി, ഡെന്നി തോമസ്, സാബു ജോസ്, ജസ്റ്റിന്‍ മാത്യു, റാണി മത്തായി, മേരി എസ്തപ്പാന്‍, സെബാസ്റ്റ്യന്‍ വടശേരി, പി.എം.സണ്ണി, ബാബു പീറ്റര്‍, കെ.ഡി. ലൂയിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-12-31-00:09:38.jpg
Keywords: ദളിത