Contents
Displaying 9021-9030 of 25174 results.
Content:
9335
Category: 1
Sub Category:
Heading: ക്രിസ്മസ് കാര്‍ഡ് @ 175: പറയാം, മെറി ക്രിസ്മസ്
Content: തിരുപ്പിറവിയുടെയും പുതുവത്സരത്തിന്റെയുമൊക്കെ മനോഹര ചിത്രങ്ങളുള്ള ഒരു ക്രിസ്മസ് കാര്‍ഡ്. സാമൂഹിക മാധ്യമങ്ങളുടെ തിരതള്ളലുകള്‍ക്ക് മുന്പ് തിരുപ്പിറവിയുടെ ആശംസകള്‍ കൈമാറാനുള്ള ഏക ഉപാധി. ഉറ്റവരും ഉടയവരുമായവര്‍ അയയ്ക്കുന്ന കാര്‍ഡുമായി കടന്നെത്തുന്ന പോസ്റ്റ്മാന്‍ കൈമാറുന്ന കാര്‍ഡിന്റെ ചിന്തതന്നെ മുതിര്‍ന്ന തലമുറയ്ക്ക് സമ്മാനിക്കുന്നത് വലിയ ഗൃഹാതുരസ്മരണകളാണ്. ക്രിസ്മസ് ആശംസകള്‍ എഴുതിയെത്തിയ ആദ്യ ആശംസാ കാര്‍ഡ് ഇന്ന് 175 വര്‍ഷം പിന്നിടുന്ന വേളയിലാണ് വീണ്ടും 'മെറി ക്രിസ്മസ്' ആവര്‍ത്തിക്കപ്പെടുന്നത്. 1843ലാണ് ആദ്യ ക്രിസ്മസ് കാര്‍ഡ് തയാറാക്കി അയച്ചത്. ഇന്നേക്ക് 175 വര്‍ഷം മുന്‍പ്. ബ്രിട്ടണിലായിരുന്നു ഈ തുടക്കം. പ്രശസ്ത ഡിസൈനര്‍ ജോണ്‍ കാള്‍ക്കോട്ട് ഹോഴ്‌സ്ലേ എന്നയാളാണ് ആദ്യ ക്രിസ്മസ് കാര്‍ഡ് രൂപകല്‍പ്പന ചെയ്തത്. ബ്രിട്ടണിലെ ധനികനും ബിസിനസുകാരനുമായ സര്‍ ഹെന്‍ട്രി കോളിന്റെ ആശയവും ആവശ്യവും പരിഗണിച്ചായിരുന്നു ജോണിന്റെ പരിശ്രമം. തന്റെ ബിസിനസ് സാമ്രാജ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കും ക്രിസ്മസ് ആശംസകള്‍ കൈമാറാനുള്ള ഉപാധിയായാണ് കാര്‍ഡ് എന്ന ലക്ഷ്യം ഹെന്‍ട്രി മുന്നോട്ടുവച്ചത്. ആശയം യാഥാര്‍ഥ്യമായതോടെ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യകാര്‍ഡ് ആയിരം എണ്ണം അച്ചടിച്ച് മെറി ക്രിസ്മസ് നേരുകയും ചെയ്തു. ബ്രിട്ടീഷ് നാണയമായ ഒരു ഷില്ലിംഗിനാണ് ഓരോ കാര്‍ഡും വിറ്റഴിച്ചത്. പൊതുജനങ്ങള്‍ക്കായുള്ള ആദ്യ ക്രിസ്മസ് കാര്‍ഡിന്റെ ഈ പിറവിയിലൂടെ 'മെറി ക്രിസ്മസ' കൂടുതല്‍ വ്യാപകമാകുകയും ചെയ്തു. ക്രിസ്മസിനോട് ചേര്‍ന്നുനില്‍ക്കുന്ന ലക്ഷ്യവും ചൈതന്യവും ആദ്യ കാര്‍ഡില്‍ വ്യക്തമായിരുന്നു. പരോപകാരത്തിന്റെയും സാര്‍വത്രിക സ്‌നേഹത്തിന്റെയുമൊക്കെ അടയാളങ്ങള്‍ കാര്‍ഡില്‍ നിറഞ്ഞുനിന്നു. പിന്നീടത് തിരുക്കുടുംബവും ക്രിസ്മസ് കഥകളും മഞ്ഞുകാലവുമൊക്കെയായി മാറിയെന്ന് മാത്രം. ആദ്യ കാര്‍ഡ് മൂന്ന് ഭാഗങ്ങളായി തിരിച്ചായിരുന്നു ക്രമീകരിച്ചത്. മധ്യഭാഗത്ത് കാര്‍ഡിന്റെ സ്വീകര്‍ത്താവിനെ ലക്ഷ്യം വച്ചുള്ള പാനോപചാരമായിരുന്നു. മൂന്ന് തലമുറകളുടെ സംഗമമാണ് ഇവിടെ ചിത്രീകരിച്ചിരുന്നത്. ഒരു കൊച്ചുകുട്ടി വീഞ്ഞ് കുടിക്കുന്നതായുള്ള ചിത്രീകരണം ചില്ലറ വിവാദങ്ങള്‍ക്കും വഴിമരുന്നിടാതിരുന്നില്ല. ആദ്യത്തേയും അവസാനത്തേയും ഭാഗങ്ങളില്‍ പരസ്‌നേഹത്തിന്റെ ചിത്രീകരണമായിരുന്നു. നിര്‍ധനര്‍ക്കായി ഭക്ഷണവും വസ്ത്രവും നല്‍കുന്ന ചിത്രീകരണമായിരുന്നു അത്. ഇന്ന് വീണ്ടും മെറി ക്രിസ്മസ് ആവര്‍ത്തിക്കുന്‌പോള്‍ ഓര്‍മിക്കുക, ഈ ആശംസകള്‍ക്ക് ചിത്രീകരണ രൂപമെത്തിയിട്ട് ഒന്നേമുക്കാല്‍ നൂറ്റാണ്ട് പിന്നിടുവെന്ന്. <Courtesy: Deepika>
Image: /content_image/News/News-2018-12-25-03:14:44.jpg
Keywords: പുല്‍ക്കൂ, ക്രിസ്തുമ

9336
Category: 1
Sub Category:
Heading: ഇന്ന് പൂര്‍ണ്ണ ദണ്ഡ വിമോചനത്തിന് അവസരം
Content: വത്തിക്കാന്‍ സിറ്റി: ആഗോള സമൂഹം ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് ദണ്ഡവിമോചനം പ്രാപിക്കുവാന്‍ അവസരം. ഇന്ന് വത്തിക്കാന്‍ സമയം 12 മണിക്കു വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മട്ടുപ്പാവില്‍ നിന്നു റോമാ നഗരത്തോടും ലോകത്തോടും ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന 'ഉര്‍ബി എറ്റ് ഓര്‍ബി' സന്ദേശത്തില്‍ പങ്കാളികളാകുന്നവര്‍ക്കാണ് ദണ്ഡ വിമോചനം ലഭിക്കുകയെന്ന് വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്തുമസ്ദിനത്തില്‍ പാപ്പായുടെ ഈ പരിപാടിയില്‍ നേരിട്ടല്ലെങ്കിലും ടെലിവിഷന്‍, യൂട്യൂബ്, ഫേസ്ബുക്ക് എന്നിങ്ങനെ മാധ്യമങ്ങളിലൂടെയും വിശ്വാസത്തോടെ പങ്കെടുത്ത് സമാപനത്തില്‍ അപ്പസ്തോലിക ആശീര്‍വ്വാദം സ്വീകരിക്കുന്നവര്‍ക്കും സഭ അനുവദിക്കുന്ന പൂര്‍ണ്ണ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, അറബി ഉള്‍പ്പെടെ 8 ഭാഷകളില്‍ ഉര്‍ബി എറ്റ് ഓര്‍ബി സന്ദേശത്തിന്‍റെ തത്സമയ പരിഭാഷകള്‍ ലഭ്യമാകും. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സിസിസി 1471 ചൂണ്ടിക്കാട്ടുന്നു. {{ ദണ്ഡവിമോചനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/8341 }}
Image: /content_image/News/News-2018-12-25-03:46:51.jpg
Keywords: ദണ്ഡ

9337
Category: 18
Sub Category:
Heading: മഹാരാഷ്ട്രയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ആക്രമണം
Content: കോല്‍ഹപ്പൂര്‍: മഹാരാഷ്ട്രയിലെ കോല്‍ഹപ്പൂരില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു നേരെ ആക്രമണം. ഞായറാഴ്ച പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കോവാഡയില്‍ ഒരു വീട്ടിലാണ് വിശ്വാസികള്‍ ആരാധന നടത്തിവന്നത്. ഇവര്‍ക്കു നേരെ പതിനഞ്ചോളം പേര്‍ അടങ്ങുന്ന മുഖംമൂടി ധരിച്ച സംഘം ആളുകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. വാളുകളും ഇരുമ്പ് ദണ്ഡും കുപ്പികളും ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത സ്ത്രീകളില്‍ ചിലര്‍ മുളകുപൊടി എറിഞ്ഞാണ് അക്രമികളെ തുരത്തിയത്. ഭവനത്തിന് പുറത്തു ഉണ്ടായിരിന്ന വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംഭവത്തില്‍ സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Image: /content_image/India/India-2018-12-25-23:49:49.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

9338
Category: 1
Sub Category:
Heading: ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശി
Content: അബുദാബി: ആഗോള ക്രൈസ്തവ സമൂഹത്തിന് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളാല്‍ പടുത്തുയര്‍ത്തപ്പെട്ട യുഎഇയില്‍ നിന്നും, ക്രിസ്തുമസ് ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് സമാധാനവും സന്തോഷവും നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇസ്ളാമിക രാഷ്ട്രമായ യുഎഇയുടെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം ആളുകളും ക്രൈസ്തവരാണ്. അടുത്ത വര്‍ഷം ഗള്‍ഫിലെ ക്രൈസ്തവ സമൂഹത്തിന് പുത്തന്‍ ഉണര്‍വേകാന്‍ ഫ്രാന്‍സിസ് പാപ്പ ആദ്യമായി യുഎഇയിലേക്ക് സന്ദര്‍ശനം നടത്തുന്നുണ്ട്. 2019 ഫെബ്രുവരി മാസത്തില്‍ മൂന്ന് മുതൽ അഞ്ചുവരെ പാപ്പ സന്ദര്‍ശനം.
Image: /content_image/News/News-2018-12-26-00:04:15.jpg
Keywords: യുഎഇ, അറബ

9339
Category: 10
Sub Category:
Heading: കൂപ്പുകരങ്ങളും ബൈബിൾ വചനവുമായി ക്രിസ്തുമസ് ദിനത്തിൽ നെയ്മർ
Content: സാവോ പോളോ: ക്രിസ്തുമസ് ദിനത്തിൽ ബൈബിൾ വചനത്തോടൊപ്പം കൂപ്പു കരങ്ങളോടെ നിൽക്കുന്ന ചിത്രം നവമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. "ദാവീദിന്‍െറ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു" (ലൂക്കാ 2:11) എന്ന ദൈവവചനമാണ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. നാലായിരത്തിലധികം പേർ ഈ പോസ്റ്റ് ഷെയർ ചെയ്തു കഴിഞ്ഞു. മിക്ക മത്സരങ്ങളിലും ‘100% ജീസസ്’ എന്ന ബാന്‍ഡ് തന്റെ നെറ്റിയിൽ അണിഞ്ഞു സ്റ്റേഡിയത്തെ ചുറ്റി ക്രൈസ്തവ വിശ്വാസം പ്രഘോഷിച്ചിട്ടുള്ള താരമാണ് നെയ്മര്‍. യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത ഈ സൂപ്പര്‍ താരം ബൈബിള്‍ വചനങ്ങള്‍ നവമാധ്യമങ്ങളില്‍ എപ്പോഴും കുറിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെ സ്‌കോട്‌ലന്റിലെ സോക്കർ ക്ലബ് കത്തോലിക്കാ വിശ്വാസികളെ ക്ലബിൽ ചേർക്കില്ലെന്ന് വാദിച്ചപ്പോഴും പ്രാർത്ഥനകൾ നിരോധിച്ചപ്പോഴും പല രാജ്യങ്ങളിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചു കേട്ടപ്പോഴും നെയ്മർ തന്റെ എതിർപ്പ് തുറന്നു പറയുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Image: /content_image/News/News-2018-12-26-00:26:09.jpg
Keywords: നെയ്

9340
Category: 1
Sub Category:
Heading: ഇറാഖില്‍ ക്രിസ്തുമസ് ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിച്ചു
Content: മൊസൂള്‍: ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഇറാഖില്‍ ക്രിസ്തുമസ് ദിനം ഔദ്യോഗിക അവധി ദിവസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഇറാഖിലെ കാബിനറ്റ് മന്ത്രിമാരുടെ കൌണ്‍സിലിലാണ് ഇക്കാര്യം തീരുമാനിച്ചത്. മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ ക്രിസ്തുമസ് ദിനം രാജ്യത്തു പൊതു അവധി ദിവസമാകും. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കും ഇറാഖി ക്രൈസ്തവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായി സര്‍ക്കാര്‍ ട്വിറ്ററില്‍ കുറിച്ചു. സഹനത്തിന്റെ തീച്ചൂളയെ അതിജീവിച്ചു മുന്നേറുന്ന ക്രൈസ്തവര്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ് സര്‍ക്കാര്‍ തീരുമാനം. 2003-ല്‍ ഏതാണ്ട് 15 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നു ഇപ്പോള്‍ 2 ലക്ഷത്തില്‍ താഴെ ക്രൈസ്തവര്‍ മാത്രമേയുള്ളൂ. ആക്രമണങ്ങളും പീഡനങ്ങളും പതിവായപ്പോള്‍ ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷകണക്കിന് ക്രൈസ്തവരാണ് പലായനം ചെയ്തത്.
Image: /content_image/News/News-2018-12-26-01:59:31.jpg
Keywords: ഇറാഖ, ക്രിസ്തുമ

9341
Category: 1
Sub Category:
Heading: സഹനങ്ങളിലൂടെ കടന്നുപോകുന്ന വിഭാഗങ്ങളെ സ്മരിച്ച് പാപ്പയുടെ ക്രിസ്തുമസ് സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: വിവിധങ്ങളായ സഹനങ്ങളിലൂടെ കടന്നുപോകുന്ന വിഭാഗങ്ങളെ സ്മരിച്ച് റോമാ നഗരത്തോടും ലോകത്തോടും ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന 'ഉര്‍ബി എറ്റ് ഓര്‍ബി' സന്ദേശം. സ്നേഹം, പരസ്പരമുള്ള അംഗീകാരം, മനുഷ്യത്വത്തെക്കുറിച്ചുള്ള ആദരവ്, ബഹുമാനം, എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ നാം പങ്കുവയ്ക്കുമ്പോഴാണ് രക്ഷ സംജാതമാകുന്നതെന്ന് ക്രിസ്തു തന്റെ മനുഷ്യാവതാരത്തിലൂടെ നമ്മെ പഠിപ്പിക്കുന്നുവെന്നു പാപ്പ പറഞ്ഞു. തന്റെ സന്ദേശത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സമാധാനമില്ലാത്ത അവസ്ഥകളെ കുറിച്ചും പാപ്പ വിവരിച്ചു. പലസ്തീനും ഇസ്രായേലും സംവാദത്തിന്‍റെ മാര്‍ഗ്ഗങ്ങളിലൂടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്താന്‍ തിരഞ്ഞെടുത്ത ഭൂമിയില്‍ സമാധാനപാതകള്‍ തുറക്കട്ടെയെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. നീണ്ട കാലയളവിലെ യുദ്ധംമൂലം സിറിയ കീറിമുറിപ്പെട്ടതെങ്കിലും രാജ്യത്തു സമാധാനം പുനര്‍സ്ഥാപിക്കാന്‍ ഉണ്ണിയേശു അവരെ തുണയ്ക്കട്ടെ. യുദ്ധവും ക്ഷാമവുംമൂലം മദ്ധ്യപൂര്‍വ്വദേശത്തെ ക്ഷയിച്ച യെമന്‍ എന്ന രാജ്യത്തെ പ്രത്യേകമായി ഓര്‍ക്കാം. കലാപവും ക്ഷാമവും മൂലം യെമനിലെ ജനങ്ങള്‍ക്ക് രാജ്യാന്തര സമൂഹം അവിടെ ലഭ്യമാക്കിയ ഇടക്കാല യുദ്ധവിരാമം പൂര്‍ണ്ണ പരിഹാരങ്ങളിലേയ്ക്ക് ആ നാടിനെ പതിയെ നയിക്കുമെന്ന് പ്രത്യാശിക്കുന്നു. കൊറിയ ഉപഭൂഖണ്ഡത്തിലെ സാഹോദര്യത്തിന്‍റെ ഉടമ്പടികളെ ഈ ക്രിസ്തുമസ് ഐക്യപ്പെടുത്തട്ടെയെന്നും വെനസ്വേലയുടെ സാമൂഹ്യകൂട്ടായ്മ പുനര്‍സ്ഥാപിക്കാനും യുക്രൈനില്‍ വൈകുന്ന യഥാര്‍ത്ഥമായ സമാധാനം ശിശുവായ ദൈവം വീണ്ടുനല്കട്ടെയെന്നും നിക്കരാഗ്വന്‍ ജനതയ്ക്കിടയിലെ ഭിന്നിപ്പും കലാപവും ഉണ്ണീശോ അകറ്റട്ടെയെന്നും പാപ്പ പറഞ്ഞു. തന്റെ സന്ദേശത്തില്‍ പീഡനമനുഭവിക്കുന്ന ക്രൈസ്തവരെയും പാപ്പ സ്മരിച്ചു. പ്രതിബന്ധങ്ങള്‍ക്കിടയില്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന ക്രൈസ്തവര്‍ ന്യൂനപക്ഷങ്ങളായ സമൂഹങ്ങളെയും ഓര്‍ക്കുന്നു. അവര്‍ അവിടങ്ങളില്‍ ക്ലേശിക്കുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ക്രൈസ്തവര്‍ അവരുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ട് വിശ്വാസ സ്വാതന്ത്ര്യം അനുഭവിച്ച് സമാധാനത്തില്‍ ജീവിക്കാന്‍ ഇടയാക്കണമെന്നു ഈ ദിനത്തില്‍ പ്രാര്‍ത്ഥിക്കുന്നു. ത്രികാലപ്രാര്‍ത്ഥനക്കു ശേഷം പൂര്‍ണ്ണ ദണ്ഡവിമോചനത്തോടു ഒപ്പമുള്ള അപ്പസ്തോലിക ആശീര്‍വ്വാദം എല്ലാവര്‍ക്കും നല്‍കിയതിന് ശേഷമാണ് പാപ്പ മട്ടുപ്പാവില്‍നിന്നും പിന്‍വാങ്ങിയത്.
Image: /content_image/News/News-2018-12-26-05:08:24.jpg
Keywords: പാപ്പ

9342
Category: 1
Sub Category:
Heading: കമ്മ്യൂണിസ്റ്റ് ചൈനയില്‍ ക്രിസ്തുമസ് ആഘോഷങ്ങൾക്കു വിലക്ക്
Content: ബെയ്ജിംഗ്: വിശ്വാസ സ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള കമ്മ്യൂണിസ്റ്റ് ചൈനയില്‍ ക്രിസ്തുമസ് ആഘോഷങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി. ക്രിസ്മസിന് ആഴ്ചകൾക്കു മുൻപു തന്നെ ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങൾ സർക്കാർ തുടങ്ങിയിരുന്നു. ചൈനയിലെ നാല് നഗരങ്ങളിലും ഒരു കൗണ്ടിയിലും ക്രിസ്തുമസ് അലങ്കാരങ്ങൾക്കു വിലക്കേർപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങളും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗാങ്ഷൂവിലെ 40 വർഷം പഴക്കമുള്ള റോൻഗുലി പള്ളി സർക്കാർ അടച്ചുപൂട്ടി. സെപ്റ്റംബറിൽ 1,500 അംഗങ്ങളുള്ള ബെയ്ജിങ്ങിലെ സിയോന്‍ പള്ളിയും പൂട്ടാൻ അധികൃതർ ഉത്തരവിട്ടു. രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ അനൗദ്യോഗിക ആരാധനാലയമായിരുന്നു ഇത്. ക്രിസ്തുമസ് രാത്രിയിൽ ചൈനയിലെ ഏർളി റെയ്ൻ കോൺവനന്റ് ചർച്ചിന്റെ പഴയ മുഖ്യകാര്യാലയം പ്രാദേശിക ഭരണകൂടത്തിന്റെ ഓഫിസ് ആക്കി മാറ്റിയതായി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ചൈനയിൽ ബൈബിളുകള്‍ ഓൺലൈനിൽ വിൽക്കുന്നത് നിരോധിച്ചിരുന്നു. ആരാധന നടത്തുന്ന ആറോളം ഇടങ്ങൾ അടപ്പിക്കുകയും ചെയ്തു. ഷി ചിൻ പിങ് അധികാരത്തിലെത്തിയതോടെ കടുത്ത നിയന്ത്രണങ്ങളാണു വിശ്വാസ സ്വാതന്ത്ര്യങ്ങൾക്കു മേൽ രാജ്യത്തു ഏർപ്പെടുത്തിയിട്ടുള്ളത്. ചൈനയിൽ ബിഷപ്പുമാരെ നിയമിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ സെപ്റ്റംബറിൽ വത്തിക്കാന്‍ ഇടക്കാല കരാറിലെത്തിയിട്ടും ക്രൈസ്തവര്‍ക്കെതിരെ കടുത്ത നടപടികള്‍ തുടരുകയാണ്.
Image: /content_image/News/News-2018-12-27-02:50:47.jpg
Keywords: ചൈന, ചൈനീ

9343
Category: 1
Sub Category:
Heading: യേശുവിന്റെ സമാധാനത്തിന്റെ സന്ദേശം ഇന്നും പ്രാധാന്യമർഹിക്കുന്നു: എലിസബത്ത് രാജ്ഞി
Content: ലണ്ടന്‍: യേശുവിന്റെ ഭൂമിയിലെ സമാധാനത്തിന്റെയും ദയയുടെയും സന്ദേശം മറ്റു കാലഘട്ടങ്ങളിലെ പോലെ തന്നെ ഇന്നും പ്രാധാന്യമർഹിക്കുന്നതാണെന്ന് എലിസബത്ത് രാജ്ഞി. ക്രിസ്തുവിന്റെ സന്ദേശങ്ങൾ കാലഘട്ടങ്ങളെ അതിജീവിക്കുന്നവയാണ് എന്നും എലിസബത്ത് രാജ്ഞി ക്രിസ്തുമസ് സന്ദേശത്തില്‍ കൂട്ടിച്ചേർത്തു. എല്ലാ വർഷത്തെയും പോലെ തന്റെ ക്രൈസ്തവവിശ്വാസം തുറന്നുപറയാനും രാജ്ഞി മടികാണിച്ചില്ല. കഴിഞ്ഞുപോയ കാലങ്ങളിൽ തന്റെ ക്രൈസ്തവ വിശ്വാസവും കുടുംബവും സൗഹൃദങ്ങളും തനിക്ക് ഒരുപാട് ധൈര്യവും ആശ്വാസവും നൽകിയെന്നും രാജ്ഞി പറഞ്ഞു. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒരു ക്രിസ്തുമസ് ബ്രിട്ടീഷ് ജനതയ്ക്ക് ആശംസിച്ചാണ് എലിസബത്ത് രാജ്ഞി തന്റെ സന്ദേശം അവസാനിപ്പിച്ചത്. മോശം സമയങ്ങളിലും നല്ല സമയങ്ങളിലും ക്രിസ്തു തനിക്ക് പ്രചോദനം ആയിരുന്നുവെന്ന് രാജ്ഞി കഴിഞ്ഞ വർഷം നൽകിയ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞിരുന്നു.
Image: /content_image/News/News-2018-12-27-00:06:03.jpg
Keywords: ബ്രിട്ടീ, ബ്രിട്ട

9344
Category: 1
Sub Category:
Heading: മാര്‍പാപ്പയില്‍ നിന്ന് ഉണ്ണിയേശുവിന്റെ തിരുസ്വരൂപം ഏറ്റുവാങ്ങിയത് മലയാളി ഡീക്കന്‍
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൈയില്‍ നിന്ന് ഉണ്ണിയേശുവിന്റെ തിരുസ്വരൂപം ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ചതു നെയ്യാറ്റിന്‍കര രൂപതാംഗമായ ഡീക്കന്. ക്രിസ്തുമസ് ദിനത്തില്‍ വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന പാതിരാ കുര്‍ബാന മധ്യേ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ച തിരുസ്വരൂപം ഏറ്റുവാങ്ങി പുല്‍ക്കൂട്ടില്‍ പ്രതിഷ്ഠിക്കാനുളള അപൂര്‍വ ഭാഗ്യമാണ് മലയാളിയായ ഡീക്കന്‍ അനുരാജിനു ലഭിച്ചത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അള്‍ത്താരയ്ക്കു മുന്നില്‍ നിര്‍മിച്ച പുല്‍ക്കൂട്ടിലാണ്, ഫ്രാന്‍സിസ് മാര്‍പാപ്പ ചുംബനം നല്‍കിയ ശേഷം കൈമാറിയ തിരുസ്വരൂപം അനുരാജ് പ്രതിഷ്ഠിച്ചത്. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഗ്രഹ നിമിഷങ്ങളിലൂടെയാണ് താന്‍ കടന്ന് പോയതെന്ന് അനുരാജ് പറഞ്ഞു. വൈദികവിദ്യാര്‍ഥിയും നെയ്യാറ്റിന്‍കര രൂപതയിലെ വ്‌ളാത്താങ്കര സ്വര്‍ഗാരോപിതമാതാ ദേവാലയ അംഗവുമായ അനുരാജ് അഞ്ചു വര്‍ഷമായി റോമില്‍ ഉപരിപഠനം നടത്തിവരുന്നു. മോറല്‍ തിയോളജിയില്‍ രണ്ടാം വര്‍ഷ ലൈസന്‍ഷ്യേറ്റ് ചെയ്തു വരികയാണ്. വ്‌ളാത്താങ്കര സ്വദേശികളായ രാജേന്ദ്രന്‍ ലളിത ദന്പതികളുടെ മൂന്നു മക്കളില്‍ മൂത്തയാളാണ് അനുരാജ്.
Image: /content_image/News/News-2018-12-27-00:18:33.jpg
Keywords: മലയാളി