category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമഹാരാഷ്ട്രയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ആക്രമണം
Contentകോല്‍ഹപ്പൂര്‍: മഹാരാഷ്ട്രയിലെ കോല്‍ഹപ്പൂരില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കു നേരെ ആക്രമണം. ഞായറാഴ്ച പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കോവാഡയില്‍ ഒരു വീട്ടിലാണ് വിശ്വാസികള്‍ ആരാധന നടത്തിവന്നത്. ഇവര്‍ക്കു നേരെ പതിനഞ്ചോളം പേര്‍ അടങ്ങുന്ന മുഖംമൂടി ധരിച്ച സംഘം ആളുകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. വാളുകളും ഇരുമ്പ് ദണ്ഡും കുപ്പികളും ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത സ്ത്രീകളില്‍ ചിലര്‍ മുളകുപൊടി എറിഞ്ഞാണ് അക്രമികളെ തുരത്തിയത്. ഭവനത്തിന് പുറത്തു ഉണ്ടായിരിന്ന വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംഭവത്തില്‍ സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-12-26 05:29:00
Keywordsബി‌ജെ‌പി, ആര്‍‌എസ്‌എസ്
Created Date2018-12-26 05:19:49