Contents

Displaying 9061-9070 of 25174 results.
Content: 9375
Category: 18
Sub Category:
Heading: കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം കണ്ണൂരില്‍
Content: കണ്ണൂര്‍: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം ഫെബ്രുവരി എട്ട്, ഒമ്പത് തീയതികളില്‍ കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, റാലി, പൊതുസമ്മേളനം എന്നിവ ഉണ്ടായിരിക്കും. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് രക്ഷാധികാരിയായും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് മലബാര്‍ മേഖല ഡയറക്ടറും തലശേരി അതിരൂപത കോര്‍പറേറ്റ് മാനേജരുമായ ഫാ. ജയിംസ് ചെല്ലങ്കോട്ട് ചെയര്‍മാനും അതിരൂപത പ്രസിഡന്റ് സി.ഡി. സജീവ് ജനറല്‍ കണ്‍വീനറുമായ 250 അംഗ സംഘാടക സമിതി രൂപീകരിച്ചു. തലശേരി സന്ദേശ്ഭവനില്‍ നടന്ന സംഘാടക സമിതി യോഗം കെസിബിസി വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കാരിവേലിക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ വിഷയാവതരണം നടത്തി. തലശേരി അതിരൂപത അസിസ്റ്റന്റ് കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍, സംസ്ഥാന ട്രഷറര്‍ ജോസ് ആന്റണി, സംസ്ഥാന സെക്രട്ടറി മാത്യു ജോസഫ് വരമ്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജയിംസ് ചെല്ലങ്കോട്ട് സ്വാഗതവും സി.ഡി. സജീവ് നന്ദിയും പറഞ്ഞു.
Image: /content_image/India/India-2018-12-31-00:13:24.jpg
Keywords:
Content: 9376
Category: 1
Sub Category:
Heading: ബ്രിട്ടനെ മഹത്തായ രാജ്യമാക്കി മാറ്റിയത് ക്രൈസ്തവ വിശ്വാസം: ഇംഗ്ലീഷ് ബിഷപ്പ്
Content: ഷ്രൂസ്ബെറി: ബ്രിട്ടനെ മഹത്തായ രാജ്യമാക്കി മാറ്റിയത് ക്രൈസ്തവ വിശ്വാസമാണെന്ന് ബ്രിട്ടനിലെ ഷ്രൂസ്ബെറി രൂപതയുടെ മെത്രാനായ മാർക്ക് ഡേവിസ്. ക്രിസ്തുമസ് ദിനത്തിലെ പാതിരാ കുർബാനമധ്യേയാണ് ആധുനിക ബ്രിട്ടനെ വളർത്തിയെടുത്തതിൽ ക്രൈസ്തവ വിശ്വാസത്തിനുള്ള പങ്കിനെപ്പറ്റി ബിഷപ്പ് സൂചിപ്പിച്ചത്. ഷ്രൂസ്ബെറി കത്തീഡ്രലിലാണ് ബിഷപ്പ് ഡേവിസ് പാതിരാ കുർബാന അർപ്പിച്ചത്. ബ്രിട്ടൺ എന്ന രാജ്യം ക്രൈസ്തവ വ്യക്തിത്വം വിസ്മരിക്കുന്നതിനെ മറവി രോഗത്തോടാണ് ബിഷപ്പ് ഡേവിസ് ഉപമിച്ചത്. കടന്നുപോകുന്ന നേതാക്കന്മാരിലും, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ക്രമാതീതമായ ആത്മവിശ്വാസം വെയ്ക്കുന്നതിൽ നിന്നും ക്രൈസ്തവ വിശ്വാസമാണ് നാളിതുവരെ തങ്ങളെ സംരക്ഷിച്ചതെന്നും ബിഷപ്പ് വിശ്വാസി സമൂഹത്തോട് പറഞ്ഞു. എല്ലാ ഏകാധിപതികളും ഭൗതിക അധികാരങ്ങളും നമുക്കായി ജനിച്ച ശിശുവിന്റെ മുൻപിൽ മുട്ടുമടക്കേണ്ടി വരും. ബ്രിട്ടനു മറ്റൊരു വ്യക്തിത്വം ആവശ്യമില്ലെന്നും, കൃപയാലും, ചരിത്രത്താലും രൂപീകൃതമായ ഒരു സമ്പന്നമായ ക്രൈസ്തവ വ്യക്തിത്വം ഇപ്പോൾ തന്നെയുണ്ടെന്നും ബിഷപ്പ് വിശദീകരിച്ചു. ക്രിസ്തുമസ് പകർന്നുനൽകുന്ന വെളിച്ചത്തിൽ ഈ ക്ലേശങ്ങളെല്ലാം കടന്നു പോകുമെന്ന് നാം മനസ്സിലാക്കണമെന്നും, രാഷ്ട്രീയപരമായി രക്ഷനേടാം എന്നുളള തെറ്റായ അവകാശവാദത്തിൽ വീണു പോകരുതെന്നും ബിഷപ്പ് മാർക്ക് ഡേവിസ് വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.
Image: /content_image/News/News-2018-12-31-02:41:31.jpg
Keywords: ബ്രിട്ടന്‍, ബ്രിട്ടീ
Content: 9377
Category: 14
Sub Category:
Heading: സുവിശേഷത്തിലെ പതിനാല് സംഭവങ്ങൾ കോർത്തിണക്കി വിർച്വൽ റിയാലിറ്റി ചലച്ചിത്രം
Content: ലണ്ടന്‍: വിർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിൽ രൂപപ്പെടുത്തിയ സുവിശേഷത്തിലെ പതിനാല് സംഭവങ്ങൾ ആസ്പദമാക്കിയുള്ള ചലച്ചിത്രം ജീസസ് വിആര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. കാനഡയിലെ റജീന നഗരം ആസ്ഥാനമായുള്ള ഔട്ടം വി.ആർ എന്ന കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കമ്പനിയുടെ പ്രസിഡന്റും, സഹ ഉടമയുമായ ഡേവ് ഹാൻസണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പലകോണുകളിൽ നിന്നും അനേകം ക്യാമറകളുടെ സഹായത്തോടുകൂടിയാണ് ചിത്രീകരണം നടന്നത്. യേശുവിന്റെ ജനനവും, അത്ഭുതങ്ങളും മരണവും, ഉത്ഥാനവും ഒരുമിച്ച് സമന്വയിപ്പിച്ചുകൊണ്ടുള്ള ചലച്ചിത്രം മറ്റു ക്രിസ്തീയ സിനിമകളേക്കാൾ കൂടുതൽ അനുഭവവേദ്യമായ വിധത്തിലാണ് അവതരിപ്പിക്കുന്നത്. യേശു കുരിശിൽ കിടക്കുമ്പോൾ യേശുവിന്റെ കണ്ണുകളിലൂടെ കാണികൾക്ക് അവന്റെ മുൻപിൽ നിൽക്കുന്ന ജനത്തിനെ കാണാൻ സാധിക്കുന്ന വിധത്തിലാണ് ചിത്രം. ഈ ഭൂമിയിലെ യേശുവിന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങള്‍ വിർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യയിലൂടെ കാണുമ്പോള്‍ ആളുകൾ വികാരഭരിതരാകുമെന്ന് ഡേവ് ഹാൻസൺ പറയുന്നു. വിവിധ ചുറ്റുപാടുകളും, മതവിശ്വാസങ്ങളും ഉള്ള കാണികൾ ചിത്രം സ്വീകരിക്കുമെന്ന് സംവിധായകൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യേശുവിന്റെ സന്ദേശം എന്നത് സ്നേഹമാണെന്നും അതിനാൽതന്നെ ഇന്നും ഇതിന് ഏറെ പ്രസക്തിയുണ്ടെന്നും ഡേവ് ഹാൻസൺ കൂട്ടിച്ചേർത്തു. മാറ്ററെ എന്ന ഇറ്റലിയിലെ ഒരു പഴയ നഗരത്തിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഫാദര്‍ വില്യം ഫുള്‍ക്കോയാണ് ചലച്ചിത്ര നിര്‍മ്മാണത്തിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നത്. പാഷന്‍ ഓഫ് ദ ക്രൈസ്റ്റിനും ആവശ്യമായ ആത്മീയ നിര്‍ദേശങ്ങള്‍ നല്‍കിയത് ഇദ്ദേഹം തന്നെയാണ്.
Image: /content_image/News/News-2018-12-31-08:36:48.jpg
Keywords: വിർച്വ
Content: 9378
Category: 1
Sub Category:
Heading: ക്രിസ്തുവിനെ പ്രഘോഷിച്ചു ന്യൂയര്‍ ആശംസകള്‍ നേരാം
Content: പുതിയ പ്രതീക്ഷകളും തീരുമാനങ്ങളുമായി ആഗോള സമൂഹം പുതിയ വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഏവര്‍ക്കും പുതുവത്സരത്തിന്റെ മംഗളങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നേരുന്നു. ക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കിയുള്ള കാലഗണനാരീതിയാണ് ലോകം ഇന്ന്‍ പിന്‍തുടരുന്നത്. അതായത് ഓരോ പുതിയ വര്‍ഷവും വിരല്‍ ചൂണ്ടുന്നത് യേശു ക്രിസ്തു എന്ന സത്യ ദൈവത്തിലേക്കാണ്. അത് ഒരു ക്രൈസ്തവനാകട്ടെ-അക്രൈസ്തവനാകട്ടെ ആരെ സംബന്ധിച്ചാണെങ്കിലും തന്നെ തന്നെ താഴ്ത്തി ഭൂമിയില്‍ മനുഷ്യനായി അവതരിച്ച് പാപികള്‍ക്ക് വേണ്ടി മരണം വരിച്ച യേശു എന്ന നിത്യസത്യത്തെയാണ് ഓരോ പുതുവര്‍ഷവും ഓര്‍മ്മപ്പെടുത്തുന്നത്. ഈ പ്രൊഫൈല്‍ പിക്ചര്‍ ക്യാംപെയിനിലൂടെ ക്രിസ്തുവിനെ പ്രഘോഷിച്ചു നമ്മുക്ക് ന്യൂയര്‍ ആശംസകള്‍ നേരാം. #{blue->none->b->ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ‍}# ➦ {{ ഈ ലിങ്കിൽ പ്രവേശിക്കുക-> https://www.facebook.com/pravachakasabdam/photos/a.538123946342918/1178752598946713/?type=3&theater }}. ➦ ചിത്രത്തിന് തൊട്ടുതാഴെ കാണുന്ന 'Try' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ➦ Change Frame എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ➦ ശേഷം 'Use as profile picture' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ➦ ഇതോടെ നിങ്ങളുടെ പ്രൊഫൈൽ പിക്ച്ചർ "ക്രിസ്തു വർഷം 2019" ഫ്രെയിം ഉൾപ്പെടുന്ന ചിത്രത്തോടെ മാറുന്നതായിരിക്കും. ➦ദയവായി എല്ലാവരും ഈ ക്യാംപെയിനിൽ പങ്കാളികളാകുക
Image: /content_image/News/News-2019-01-01-03:47:24.jpg
Keywords: പുതുവര്‍ഷ, വത്സര
Content: 9379
Category: 1
Sub Category:
Heading: വത്തിക്കാന്‍ പ്രസ്സ് ഓഫിസിന് പുതിയ തലവന്‍
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ വാര്‍ത്താവിതരണ വിഭാഗമായ പ്രസ് ഓഫീസിന്റെ ആക്ടിംഗ് ഡയറക്ടറായി ഇറ്റലിക്കാരനായ അലസാന്ദ്രോ ജിസോട്ടിയെ നിയമിച്ചു. ഡയറക്ടര്‍ ഗ്രെഗ് ബര്‍ക്കിന്റെയും വത്തിക്കാൻ മാധ്യമ ഓഫീസിലെ ആദ്യ വനിത വൈസ് ഡയറക്ടര്‍ ഗാര്‍സ്യ ഒവെഹെറോയുടെയും രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. വത്തിക്കാന്‍ വാര്‍ത്താവിഭാഗം സമൂഹ്യമാധ്യമശൃംഖല വിഭാഗത്തിന്‍റെ കോഡിനേറ്ററായി സേവനം ചെയ്തു വരികെയാണ് അലസാന്ദ്രോ ജിസോട്ടിക്കു പുതിയ ദൌത്യം ലഭിക്കുന്നത്. യുഎന്നിന്‍റെ വാര്‍ത്താകാര്യാലയത്തില്‍ ജോലി ചെയ്തു വരികെ 2000-ല്‍ ആണ് വത്തിക്കാന്‍ റേഡിയോയില്‍ അദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചത്. 2011-മുതല്‍ 2016-വരെ വത്തിക്കാന്‍ റേഡിയോ ഇറ്റാലിയന്‍ വിഭാഗത്തില്‍ ജിസോട്ടി പേപ്പല്‍ പരിപാടികളുടെ മുഖ്യപത്രാധിപരായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍ പാപ്പ എന്നിവരുടെ കാലഘട്ടങ്ങളില്‍ സേവനംചെയ്തിട്ടുള്ള ജിസോത്തി വിവിധ അപ്പസ്തോലിക യാത്രകളുടെയും അജപാലന സന്ദര്‍ശനങ്ങളുടെയും മാധ്യമപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളും ആദാങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം റോമിലാണ് താമസിക്കുന്നത്. വത്തിക്കാന്‍ പ്രസിന്‍റെ മേധാവിയായി പ്രവര്‍ത്തിച്ച ഗ്രെഗ് ബെര്‍ക്കും, ഡപ്യൂട്ടി ഡയറക്ടറായിരുന്ന ഗാര്‍സ്യ ഒവെഹെറോയും വത്തിക്കാന്‍റെ വാര്‍ത്താവിഭാഗത്തിനും പരിശുദ്ധ സിംഹാസനത്തിനും നല്കിയിട്ടുള്ള സേവനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണെന്ന് മാധ്യമ വകുപ്പിന്‍റെ പ്രീഫെക്ട്, ഡോ. പാവുളോ റുഫീനി പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/News/News-2019-01-01-11:12:16.jpg
Keywords: വത്തിക്കാ
Content: 9380
Category: 18
Sub Category:
Heading: ഒരുമിച്ചു വൈദിക പട്ടം സ്വീകരിക്കുവാന്‍ ഇരട്ട സഹോദരങ്ങൾ
Content: കോതമംഗലം: ഇരട്ട സഹോദരങ്ങൾ ഒരുമിച്ചു വൈദിക പട്ടം സ്വീകരിക്കുന്ന അപൂര്‍വ്വ നിമിഷത്തിനായി കാത്തിരിപ്പുമായി മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ് ഇടവക. മഠത്തിക്കണ്ടത്തിൽ ജോസ് – പൗളി ദമ്പതികളുടെ മക്കളായ ടോമും ജോർജ്ജും ആണ് ജനുവരി മൂന്നിന് ഒരേ വേദിയിൽ വൈദിക പട്ടം സ്വീകരിച്ചു പ്രഥമ ബലിയര്‍പ്പിക്കുക. കോതമംഗലം ബിഷപ്പും മഠത്തിക്കണ്ടത്തിൽ കുടുംബാംഗവുമായ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിലിൽ നിന്നാണ് ഇരുവരും പൗരോഹിത്യം സ്വീകരിക്കുക. മിഷ്ണറി വൈദികരാകുവാൻ ആഗ്രഹിച്ച ഇരുവരും എംഎസ്ജെ സഭയ്ക്കുവേണ്ടിയാണ് പട്ടം സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ 29നു പാലാ നീലൂര്‍ പേണ്ടാനത്ത് സഹോദരങ്ങള്‍ ഒരേ ദിവസം വൈദീകരായി അഭിഷിക്തരായിരിന്നു.
Image: /content_image/India/India-2019-01-01-11:39:31.jpg
Keywords: വൈദിക
Content: 9381
Category: 18
Sub Category:
Heading: കരോള്‍ സംഘത്തിന് നേരെയുള്ള ആക്രമണം: ചീഫ് സെക്രട്ടറിക്ക് ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ്
Content: ന്യൂഡല്‍ഹി: കോട്ടയം പാത്താമുട്ടം സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയിലെ കരോള്‍ സംഘത്തെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ്. അക്രമത്തിന് ഇരയായവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ഡിജിപി, ജില്ലാ കളക്ടര്‍, കോട്ടയം എസ്പി എന്നിവരോടും കമ്മീഷന്‍ നിര്‍ദേശിച്ചു. ആക്രമണം സംബന്ധിച്ച് ഇടവക അധികൃതര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
Image: /content_image/India/India-2019-01-01-12:02:02.jpg
Keywords: കരോള്‍
Content: 9382
Category: 1
Sub Category:
Heading: ഒസര്‍വത്തോരെ റൊമാനോയുടെ പത്രാധിപര്‍ വിരമിച്ചു
Content: വത്തിക്കാന്‍ സിറ്റി: ‘പാപ്പായുടെ പത്ര’മെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള വത്തിക്കാന്‍റെ പത്രം ഒസര്‍വത്തോരെ റൊമാനോയുടെ പത്രാധിപര്‍ ജിയോവാനി മരിയ വിയാന്‍ വിരമിച്ചു. 2007ലാണു സഭാചരിത്ര പണ്ഡിതനായ പ്രഫ. വിയാന്‍ പത്രത്തിന്റെ മുഖ്യപത്രാധിപരായത്. വിയാന്‍ പത്രത്തിന്റെ ഡയറക്ടര്‍ എമരിറ്റസ് ആയി തുടരും. ആന്‍ഡ്രിയ മോന്‍ഡയാണ് പുതിയ മുഖ്യ പത്രാധിപര്‍. 52 വയസുള്ള അദ്ദേഹം നിയമത്തിലും മതപഠനത്തിലും ബിരുദങ്ങള്‍ ഉള്ള പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റി അധ്യാപകന്‍ കൂടിയാണ്. ല സിവിത കത്തോലിക്ക, അവനിര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുത്തുകാരനാണ്. ഇതിനിടെ വത്തിക്കാന്റെ കമ്യൂണിക്കേഷന്‍സ് വകുപ്പിന്റെ എഡിറ്റോറിയല്‍ ഡയറക്ടറായി ആന്‍ഡ്രിയ ടോര്‍ണിയെള്ളിയെ നിയമിച്ചു. വത്തിക്കാന്‍ ഇന്‍സൈഡര്‍ എന്ന വെബ്‌സൈറ്റ് നടത്തുന്ന ഇദ്ദേഹം ലാ സ്റ്റാംപ അടക്കം പല പത്രങ്ങളിലും പംക്തി കൈകാര്യം ചെയ്യുന്നുണ്ട്. നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം.
Image: /content_image/News/News-2019-01-02-03:04:10.jpg
Keywords: വത്തിക്കാ
Content: 9383
Category: 18
Sub Category:
Heading: ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ കോണ്‍ഗ്രസ് അങ്കമാലിയില്‍
Content: കൊച്ചി: പ്രേഷിതപ്രവര്‍ത്തനങ്ങളെ അറിയാനും സ്‌നേഹിക്കാനും വളര്‍ത്താനുമായി ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം) മിഷന്‍ കോണ്‍ഗ്രസ് 2019ന്റെ ഒരുക്കങ്ങളുടെ ഭാഗമായി ആലോചനായോഗം നടത്തി. പാലാരിവട്ടം പിഒസിയില്‍ നടന്ന യോഗത്തില്‍ മിഷന്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, വൈസ് ചെയര്‍മാന്മാരായ ബിഷപ്പ് ജേക്കബ് മാര്‍ ബാര്‍ണബാസ്, ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍, പിഒസി ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. ഷിബു സേവ്യര്‍, സീറോ മലബാര്‍ സഭ ഇവാഞ്ചലൈസേഷന്‍ ആന്‍ഡ് പാസ്റ്ററല്‍ കെയര്‍ ഓഫ് മൈഗ്രന്റ്‌സ് കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ഫിയാത്ത് മിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഫിയാത്ത് മിഷന്റെ ശുശ്രൂഷകള്‍ വഴിയായി കേരളസഭയില്‍ പ്രേഷിതചലനം സംജാതമായിട്ടുണ്ടെന്നും ഈ വര്‍ഷത്തെ ജിജിഎം മിഷന്‍ കോണ്‍ഗ്രസിനു കെസിബിസിയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും മെത്രാന്മാര്‍ അറിയിച്ചു. മേയ് ഒന്നു മുതല്‍ അഞ്ചു വരെ അങ്കമാലിയിലാണു ജിജിഎം മിഷന്‍ കോണ്‍ഗ്രസ് 2019 നടക്കുക. വിവിധ മിഷന്‍ പ്രദേശങ്ങളില്‍ നിന്നുള്ള മിഷണറിമാര്‍ തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന മിഷന്‍ എക്‌സിബിഷന്‍, മിഷനില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്കു ക്ലാസുകള്‍, മിഷന്‍ ഗാതറിംഗുകള്‍, മിഷന്‍ സിംപോസിയങ്ങള്‍ തുടങ്ങിയ പരിപാടികളും ജിജിഎം മിഷന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കും. ജിജിഎം മിഷന്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ക്കുള്ള ഇന്ധനചെലവും ഡ്രൈവര്‍ക്കുള്ള ബത്തയും ഫിയാത്ത് മിഷന്‍ നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 വാഹനങ്ങള്‍ക്കാകും ഈ സൗകര്യമൊരുക്കുകയെന്നും സംഘാടകര്‍ അറിയിച്ചു.
Image: /content_image/India/India-2019-01-02-04:01:31.jpg
Keywords: മിഷന്‍
Content: 9384
Category: 18
Sub Category:
Heading: സാത്താന്റെ ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പ്പിക്കണം: മാര്‍ തോമസ് തറയില്‍
Content: മണിമല: സാത്താന്റെ ഭിന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. 42 ാമത് മണിമല ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍. തമ്പുരാന്‍ ഉള്ളിടത്ത് സാത്താന്റെ പ്രവര്‍ത്തനങ്ങളുണ്ടെന്നും തിന്മ നിരന്തരം പ്രവര്‍ത്തനനിരതമാണെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. സ്വര്‍ഗീയ ഇടങ്ങളിലെല്ലാം തിന്മയുടെ ശക്തി ഉണ്ട്. ദുഷ്ടതയുടെ പ്രവര്‍ത്തനത്തെപ്പറ്റി നല്ല ബോധ്യമുണ്ടാകണമെന്നും സഭാ തലവന്‍ മുതല്‍ കുടുംബനാഥന്‍ വരെ എല്ലാവരും സഭയോട് വിധേയപ്പെട്ടിരിക്കണമെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു. ബൈബിള്‍ കണ്‍വെന്‍ഷന് മുന്നോടിയായി മണിമല സെന്റ് ബേസില്‍ പള്ളിയില്‍ നിന്ന് മണിമല ഫൊറോനായുടെ കീഴിലുളള 11 ഇടവകകൂട്ടായ്മയുടെ നേതൃത്വത്തില്‍ വിശ്വാസപ്രഘോഷണ ജപമാല റാലി നടത്തി. ഇടവക വികാരിമാരും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും വിവിധ ഭക്തസംഘടന പ്രവര്‍ത്തകരും നേതൃത്വം നല്‍കി. സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ നഗറില്‍ (മണിമല പഞ്ചായത്ത് സ്‌റ്റേഡിയം) എത്തി റാലിക്കുശേഷം ജനറല്‍ ചെയര്‍മാന്‍ ഫാ. ജോര്‍ജ് കൊച്ചുപറന്പില്‍ പതാക ഉയര്‍ത്തി. നാല്പ്പത്തിരണ്ടാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ 42 തിരികള്‍ തെളിച്ചു. രണ്ടാം ദിവസമായ ഇന്ന് തുരുത്തി കാനാ കൗണ്‍സിലിംഗ് സെന്റര്‍ വൈസ് പ്രസിഡന്റ് ഫാ. ജേക്കബ് കോയിപ്പളളി വചനസന്ദേശം നല്‍കും.
Image: /content_image/India/India-2019-01-02-04:58:56.jpg
Keywords: തറയി