Contents

Displaying 9101-9110 of 25174 results.
Content: 9415
Category: 18
Sub Category:
Heading: യുവജന വര്‍ഷാചരണത്തിനു സമാപനം
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം തുടക്കം കുറിച്ച ഒരു വര്‍ഷം നീണ്ടുനിന്ന യുവജനവര്‍ഷാചരണത്തിനു സമാപനം. കെസിവൈഎം, സിഎല്‍സി, മിജാര്‍ക്ക്, ഐക്കഫ്, ജീസസ് യൂത്ത്, എല്‍സിവൈഎം, എസ്എംവൈഎം, എംസിവൈഎം, ഇതേന്തെ, യൂക്രിസ്റ്റിയ, സലേഷ്യന്‍ യൂത്ത് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു യുവജനവര്‍ഷാചരണം സംഘടിപ്പിച്ചത്. പിഒസിയില്‍ നടന്ന സമാപന സമ്മേളനം കെസിബിസി സെക്രട്ടറി ജനറല്‍ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങള്‍ക്കു പിന്നാലെ പോകുന്ന യുവത്വത്തെയല്ല ക്രൈസ്തവ ധര്‍മത്തിന് ഊന്നല്‍ നല്കുന്ന യുവത്വത്തെയാണ് ഇന്നാവശ്യമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. കെസിബിസി യുവജനകമ്മീഷന്‍ ചെയര്‍മാന്‍ ജോസഫ് മാര്‍ തോമസ് അധ്യക്ഷതവഹിച്ചു. കെസിബിസി വൈസ് ചെയര്‍മാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, യുവജനകമ്മീഷന്‍ സെക്രട്ടറി റവ.ഡോ. മാത്യു ജേക്കബ് തിരുവാലില്‍, ജോയിന്റ് സെക്രട്ടറി ഫാ. പോള്‍ സണ്ണി, കെസിവൈഎം പ്രഥമ പ്രസിഡന്റ് അഡ്വ. ആന്റണി അന്പാട്ട്, സ്‌റ്റേറ്റ് പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍, ജീസസ് യൂത്ത് കേരള കോര്‍ഡിനേറ്റര്‍ അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. ലിഡ ജേക്കബ്, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ജോര്‍ജ് പുളിക്കന്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
Image: /content_image/India/India-2019-01-06-00:14:07.jpg
Keywords: യുവജന
Content: 9416
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ സിനഡ് ഇന്ന് ആരംഭിക്കും
Content: കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭ സിനഡിനു ഇന്നു ആരംഭം. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലായിരിക്കും സിനഡ് നടക്കുക. സിനഡിനു മുന്നോടിയായുള്ള പ്രാരംഭധ്യാനം പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ നയിക്കും. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ് ദീപം തെളിച്ചു സിനഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സീറോ മലബാര്‍ സഭയുടെ 27ാമതു സിനഡിന്റെ ഒന്നാമത്തെ സെഷനാണു ഇന്നു ആരംഭിക്കുന്നത്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്യും. സഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുക്കുന്ന സിനഡ് 18നു സമാപിക്കും.
Image: /content_image/India/India-2019-01-06-00:21:17.jpg
Keywords: സിനഡ
Content: 9417
Category: 18
Sub Category:
Heading: 'അവിശുദ്ധ രാഷ്ട്രീയവും കടുത്ത വര്‍ഗീയതയും നാടിനെ കുട്ടിച്ചോറാക്കുന്നു'
Content: പാലാ: അവിശുദ്ധ രാഷ്ട്രീയവും കടുത്ത വര്‍ഗീയതയും നാടിനെ കുട്ടിച്ചോറാക്കുകയാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള പ്രസ്താവിച്ചു. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവിശുദ്ധ രാഷ്ട്രീയത്തിന്റെയും വര്‍ഗീയതയുടെയും ഉത്പ്പന്നങ്ങളാണ് ഹര്‍ത്താലുകളും പണിമുടക്കുകളും. സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയെ തകര്‍ത്തുകൊണ്ടിരിക്കുന്നതും ഈ പണിമുടക്കുകളും ഹര്‍ത്താലുകളുമാണ്. മുന്‍സര്‍ക്കാരിന്റെ കാലത്തെ ഭാഗിക മദ്യനിരോധനമാണ് വിനോദസഞ്ചാരമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന ടൂറിസംഎക്‌സൈസ് മന്ത്രിമാരുടെ പ്രതികരണങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതായിരുന്നു. 2018ല്‍ കേരളം നേരിട്ടത് നൂറ് ഹര്‍ത്താലുകളും നോട്ടുനിരോധനം, പ്രളയം, ജിഎസ്ടി മുതലായവയുമാണ്. 2019 ല്‍ ആദ്യ ആഴ്ചയില്‍ തന്നെ ഹര്‍ത്താലും നിരോധനാജ്ഞകളും പണിമുടക്കുകളും കൊണ്ട് സജീവമായിരിക്കുകയാണ്. സര്‍ക്കാരിന്റെ മദ്യനയം ജനദ്രോഹപരമാക്കാന്‍ അണിയറയില്‍ ബന്ധപ്പെട്ടവര്‍ തകൃതിയായി കാര്യങ്ങള്‍ നീക്കുകയാണ്. ഏപ്രിലില്‍ തുടങ്ങുന്ന പുതിയ അബ്കാരി വര്‍ഷത്തിലേക്ക് അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ തക്കവിധം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഭരണക്കാരുടെ ഒത്താശയോടുകൂടി നടന്നുവരുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. വൈസ് പ്രസിഡന്റ് ആകാശ് ആന്റണി അധ്യക്ഷത വഹിച്ചു. ഫാ. മാത്യു പുതിയിടത്ത്, സിസ്റ്റര്‍ റെനി മേക്കലാത്ത് എഫ്‌സിസി, ജോസ് കവിയില്‍, ബെന്നി കൊള്ളിമാക്കിയില്‍, ഡെയ്‌സമ്മ ചൊവ്വാറ്റുകുന്നേല്‍, അലക്‌സ് കെ. ഇമ്മാനുവല്‍, എബ്രാഹം ഫ്രഞ്ചി, ഡെയ്‌സി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-01-06-00:35:29.jpg
Keywords: മദ്യ
Content: 9418
Category: 1
Sub Category:
Heading: ക്രിസ്തുമസിനായി കോപ്റ്റിക് സഭ ഒരുങ്ങി: ഈജിപ്തിൽ പൊതുഅവധി പ്രഖ്യാപിച്ചു
Content: കെയ്റോ: നാളെ ജനുവരി ഏഴാം തീയതി കോപ്റ്റിക് സഭ ക്രിസ്തുമസ് ആഘോഷിക്കുവാനിരിക്കെ ഈജിപ്തിൽ പൊതു അവധി പ്രഖ്യാപിച്ചു. ഈജിപ്തിലെ ദേശീയ വാർത്താ ഏജൻസിയായ മിനയാണ് വ്യാഴാഴ്ച ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സ്വകാര്യ, ഗവൺമെൻറ് മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ജനുവരി ഏഴാംതീയതി ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മത്ബൗലി പറഞ്ഞു. സാധാരണഗതിയില്‍ ലോകമെമ്പാടും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25നു ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ആഗോള കോപ്റ്റിക് ഓര്‍ത്തഡോക്സ് സമൂഹം ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7നാണ് ക്രിസ്തുമസ് ആചരിക്കുന്നത്. ഈജിപ്തിലെ ആകെ ജനസംഖ്യയുടെ 10 ശതമാനമാണ് ക്രൈസ്ത ന്യൂനപക്ഷം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഈജിപ്ഷ്യൻ പ്രസിഡന്റ് ഫത്താ അബ്ദൽ അൽ സിസി ദിവസം എല്ലാവര്‍ക്കും ക്രിസ്തുമസിന്റെ മംഗളങ്ങൾ ആശംസിച്ചിരിന്നു. ഈജിപ്തിലെ പുതിയ കാര്യനിർവഹണ ആസ്ഥാനത്ത് തുറന്ന ദി നേറ്റിവിറ്റി ഓഫ് ദി ക്രൈസ്റ്റ് കത്തീഡ്രലിൽ ആയിരിക്കും ഈജിപ്ഷ്യൻ പ്രസിഡന്റും, കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവനുമായ തവദ്രോസ് രണ്ടാമനും ഇന്ന് വൈകീട്ട് നടക്കുന്ന ക്രിസ്തുമസ് തിരുക്കർമ്മങ്ങളിൽ പങ്കുചേരുന്നത്. അതേസമയം ക്രിസ്തുമസ് പ്രമാണിച്ച് ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവ ദേവാലയങ്ങൾക്കുളള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2019-01-06-00:44:54.jpg
Keywords: ക്രിസ്തുമ
Content: 9419
Category: 1
Sub Category:
Heading: ഖത്തറിന്റെ സഹായത്തിൽ ലെബനോനില്‍ ക്രൈസ്തവ ദേവാലയം ഉയര്‍ന്നു
Content: ബെയ്റൂട്ട്: ഖത്തറിന്റെ സാമ്പത്തിക സഹായത്തിൽ ലെബനോനിലെ സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് മാരോണൈറ്റ് ദേവാലയത്തിന്റെ ഉദ്ഘാടനം നടന്നു. മാരോണൈറ്റ് സഭയുടെ തലവൻ പാത്രിയര്‍ക്കീസ്‌ ബെച്ചാര ബൗട്രോസ് അൽ റാഹിയാണ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നിർവ്വഹിച്ചത്. സെന്റ് സേവ്യർ ഓഫ് ദി ലെബനീസ് മിഷ്ണറി ഓർഡർ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുതിയ ദേവാലയം നിർമ്മിക്കപ്പെട്ടത്. ഖത്തർ അമീർ തമീം ബിൻ ഹമീദ് അൽതാനിയുടെ പ്രതിനിധിയായി ലെബനോനിലെ ഖത്തർ അംബാസഡറായ മുഹമ്മദ് ഹസൻ ജാബിർ അൽ ജാബിർ ചടങ്ങിൽ പങ്കെടുത്തു. ഖത്തർ അമീർ ക്രൈസ്തവ ദേവാലയത്തിന്റെ നിർമ്മാണത്തിനായി വ്യക്തിപരമായാണ് പണം മുടക്കിയതെന്നത് ശ്രദ്ധേയമാണ്. ഗൾഫിലെ നൂറുകണക്കിന് ക്രൈസ്തവ ദേവാലയങ്ങളുടെ നിർമ്മാണത്തെ പറ്റിയും, ദോഹയിൽ മാത്രമായി രണ്ടുലക്ഷത്തോളം ക്രൈസ്തവർ ജീവിക്കുന്നുണ്ടെന്ന കാര്യവും ഖത്തർ അംബാസഡർ ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു. രാജ്യത്തു ക്രൈസ്തവ-മുസ്ലീം ബന്ധം ശക്തിപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെങ്കിലും തീവ്ര ചിന്താഗതിക്കാരായ ഇസ്ലാം മതവിശ്വാസികൾ ഇതിനെതിരെ രംഗത്തുണ്ട്. പുതുവത്സര ദിനത്തില്‍ ലെബനോനിലെ പാർലമെന്റ് അംഗവും സുന്നി മുസ്ലിം വിഭാഗത്തിൽപ്പെട്ട വനിതയുമായ റൗള ജറൗഡ് വിശുദ്ധ കുർബാനയിൽ പങ്കെടുത്തു വൈദികനിൽ നിന്നും അനുഗ്രഹം വാങ്ങിയതിന് വലിയ ആക്രമണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ റൗളയ്ക്കു നേരെ ഉണ്ടായത്. അന്തേലിയ നഗരത്തിലെ സെന്റ് ഏലിയ ദേവാലയത്തിലാണ് പാർലമെന്‍റ് അംഗം വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനായി എത്തിയത്. ദിവ്യബലിക്ക് ഒടുവിൽ വിശുദ്ധ കുർബാന ഉൾക്കൊള്ളുന്ന ഒരു പാത്രം വൈദികൻ റൗളയുടെ തലയിൽ വയ്ക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. ഇത് തീവ്ര ചിന്താഗതിക്കാരായ ഇസ്ലാം മതവിശ്വാസികളെ ചൊടിപ്പിക്കുകയായിരിന്നു. ക്രൈസ്തവ ദേവാലയത്തിൽ പ്രവേശിച്ച ആദ്യ മുസ്ലിം താനല്ലെന്നും, അവസാനത്തെ മുസ്ലിം താൻ ആയിരിക്കുകയില്ലായെന്നും സാമൂഹ്യ മാധ്യമങ്ങളിലെ ആക്രമണങ്ങളോട് പ്രതികരിക്കവേ റൗള പറഞ്ഞു.
Image: /content_image/News/News-2019-01-06-01:24:57.jpg
Keywords: ലെബനോ, മാരോണൈ
Content: 9420
Category: 1
Sub Category:
Heading: കറുത്ത നസ്രായന്റെ തിരുനാളില്‍ പങ്കെടുക്കുവാന്‍ 2.1 കോടി ഫിലിപ്പീന്‍സ് ജനത
Content: മനില: മനിലയിലെ ക്രൈസ്തവരുടെ ആത്മീയ മൂലധനം എന്ന് വിശേഷിപ്പിക്കാവുന്ന ക്വിയാപ്പോ ദേവാലയത്തിലെ കറുത്ത നസ്രായന്റെ പ്രസിദ്ധമായ തിരുനാളില്‍ 2.1 കോടിയോളം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് കണക്കുകൂട്ടല്‍. സര്‍ക്കാര്‍ കണക്കുകളെ ഉദ്ധരിച്ച് ഫിലിപ്പീന്‍സിലെ സഭാ നേതൃത്വമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വരുന്ന ജനുവരി 9-നാണ് മനിലയിലെ കറുത്ത നസ്രായന്റെ തിരുനാള്‍. തിരുനാള്‍ ദിവസം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള ശക്തിയുണ്ടെന്നു ഫിലിപ്പീന്‍സ് ജനത വിശ്വസിക്കുന്ന കറുത്ത നസ്രായന്‍ ക്രിസ്തുരൂപവും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തില്‍ മാത്രം ഏറ്റവും കുറഞ്ഞത് 50 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. {{തിരുനാളിനെ കുറിച്ചുള്ള പ്രവാചക ശബ്ദത്തിന്റെ വിശദമായ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: നൂറ്റാണ്ടുകളെ അതിജീവിച്ച ക്രിസ്തുവിന്റെ തിരുസ്വരൂപം ലോകത്തിന് മുന്നില്‍ സാക്ഷ്യമാകുന്നു -> http://www.pravachakasabdam.com/index.php/site/news/3826 }} നഗ്നപാദരായിട്ടാണ് വിശ്വാസികള്‍ ഈ പ്രദിക്ഷിണത്തില്‍ പങ്കെടുക്കുക. കഴിഞ്ഞ വര്‍ഷത്തെ പ്രദക്ഷിണം 22 മണിക്കൂര്‍ കൊണ്ടാണ് അവസാനിച്ചത്. ഫിലിപ്പീന്‍സിലെ ക്രിസ്ത്യാനികളുടെ അചഞ്ചലമായ ഭക്തിയുടെ അടിസ്ഥാനം എന്ന് ഇന്നസന്റ് പത്താമന്‍ പാപ്പ വിശേഷിപ്പിച്ചിരിക്കുന്ന കുരിശേന്തിയ ക്രിസ്തുവിന്റെ തടിയില്‍ തീര്‍ത്തിരിക്കുന്ന ശില്‍പ്പമാണ് കറുത്ത നസ്രായന്‍. ഏറെ അത്ഭുതങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു നടന്നതിനെ തുടര്‍ന്നു നാനാജാതി മതസ്ഥര്‍ എത്തുന്ന കേന്ദ്രമായി ക്വിയാപ്പോ മാറുകയായിരിന്നു. ഡിസംബര്‍ 31-ന് തന്നെ തിരുനാള്‍ ആഘോഷങ്ങള്‍ ആരംഭിച്ചുവെന്നു ക്വിയാപ്പോയിലെ ബസലിക്കാ പള്ളിയിലെ പാറോക്കിയല്‍ വികാരിയായ ഫാ. ഡാനിച്ചി ഹൂയി പറഞ്ഞു. ഗവണ്‍മെന്റിന്റെ കണക്കുകളെ ഉദ്ധരിച്ചു കഴിഞ്ഞ വര്‍ഷം 2.1 കോടിയോളം വിശ്വാസികള്‍ തിരുനാളില്‍ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം അതിലും കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തിരുനാള്‍ പ്രദിക്ഷിണം നിയന്ത്രിക്കുവാന്‍ മാത്രം 7,100 പോലീസുകാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ വാര്‍ഷിക പരിപാടിയായ കറുത്ത നസ്രായന്റെ തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് സൈന്യത്തിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2019-01-06-01:43:57.jpg
Keywords: ഫിലി
Content: 9421
Category: 1
Sub Category:
Heading: “എന്റെ മകൾക്ക് വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥന നിർത്തരുത്”: യാചനയുമായി ലീ ഷരീബുവിന്റെ അമ്മ
Content: അബൂജ: ആഗോള ക്രൈസ്തവ സമൂഹത്തോട് വീണ്ടും പ്രാർത്ഥനാ സഹായം യാചിച്ചു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പതിനഞ്ചുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി ലിയാ ഷരീബുവിന്റെ അമ്മ. തന്റെ മകൾക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നിറുത്തരുതെന്ന് റബേക്ക എന്ന മാതാവ് പീഡിത സഭക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ വഴിയാണ് യാചിച്ചിരിക്കുന്നത്. "ലോകമെങ്ങുമുള്ള വിശ്വാസികള്‍ തന്റെ മകളുടെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണെന്ന് എനിക്കറിയാം. എങ്കിലും ഇതുവരെ എനിക്കവളെ കാണുവാന്‍ കഴിഞ്ഞിട്ടില്ല". റെബേക്ക പറഞ്ഞു. ഇത്രയും നാള്‍ താന്‍ ആദരണീയയായ ഒരു ക്രിസ്ത്യാനിക്കൊപ്പം ഒരു കൂരയില്‍ ഒരുമിച്ച് കഴിയുകയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം തനിക്ക് മനസ്സിലാക്കിത്തന്നത് തന്റെ മകളുടെ വിശ്വാസമാണെന്നാണ് ലിയായുടെ പിതാവായ നാഥാന്‍ ഷരീബുവിന്റെ പ്രതികരണം. തീവ്രവാദികളുടെ മുന്നില്‍പ്പോലും തന്റെ വിശ്വാസം അടിയറവ് വെക്കാത്ത ലിയായുടെ ധൈര്യം പിടിച്ചു നില്‍ക്കുവാനുള്ള തങ്ങളുടെ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈജീരിയായിലെ ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ്‌ സയന്‍സ് ടെക്നിക്കല്‍ സ്കൂളില്‍ നിന്നും ഷരീബു അടക്കം 110 സ്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ബൊക്കോഹറാം തട്ടിക്കൊണ്ടു പോയത്. ഇതില്‍ 104 പേരും തങ്ങളുടെ വീടുകളില്‍ തിരികെയെത്തി. ഡാപ്പാച്ചി വിദ്യാര്‍ത്ഥിനികളില്‍ ഷരീബു മാത്രമാണ് ഇനി മോചിപ്പിക്കപ്പെടുവാനുള്ളു. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കണമെന്ന തീവ്രവാദികളുടെ ഭീഷണിക്ക് വഴങ്ങാത്തതിനാലാണ് ഷരീബു ഇപ്പോഴും തീവ്രവാദികളുടെ തടവില്‍ കഴിയുന്നത്. 27.5 കോടി ഡോളറാണ് ഷരീബുവിന്റെ മോചനത്തിനായി ബൊക്കോഹറാം ആവശ്യപ്പെടുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി തടവില്‍ കഴിയുന്ന ഷരീബുവിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് നൈജീരിയന്‍ മെത്രാപ്പോലീത്തയായ ഇഗ്നേഷ്യസ് കായിഗാമയും വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. ഷരീബുവിന്റെ മോചനത്തിനായി തങ്ങളെക്കൊണ്ടാവുന്നതെല്ലാം ചെയ്യാമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, തങ്ങളുടെ മകളെ ഒരു നോക്ക് കാണാതെയാണ് ഷരീബു കുടുംബം പുതുവര്‍ഷത്തെ സ്വീകരിച്ചത്.
Image: /content_image/News/News-2019-01-06-01:49:10.jpg
Keywords: നൈജീ
Content: 9422
Category: 1
Sub Category:
Heading: ഇറാഖി ക്രൈസ്തവരുടെ വിശ്വാസ സാക്ഷ്യത്തിന് നന്ദി പറഞ്ഞ് വത്തിക്കാന്‍ സെക്രട്ടറി
Content: മൊസൂള്‍: സഹനങ്ങള്‍ക്കിടയിലും ക്രിസ്തുവിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ചുമുന്നേറുന്ന ഇറാഖിലെ ക്രൈസ്തവ സമൂഹത്തിന് നന്ദി പറഞ്ഞുകൊണ്ട് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന്‍. സമാധാനവും സഹവർത്തിത്വവും നിലനിൽക്കുന്ന ഒരു രാജ്യം പണിതുയർത്താൻ ക്രൈസ്തവരും, ഇസ്ലാം മതവിശ്വാസികളും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു. ഡിസംബർ 24 മുതൽ ഇരുപത്തിയെട്ടാം തിയതി വരെ കർദ്ദിനാൾ പിയട്രോ പരോളിന്‍ ഇറാഖ് സന്ദർശനം നടത്തിയിരിന്നു. കല്‍ദായന്‍, സിറിയൻ, ലത്തീൻ റീത്തുകളുടെ കത്തീഡ്രലുകളിൽ അദ്ദേഹം വിശുദ്ധ കുർബാനയർപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ ക്രിസ്തുമസ് ആശംസകളും കർദ്ദിനാൾ ഇറാഖി ജനതയെ അറിയിച്ചു. നല്ല ഭാവിക്കായി ഒരുമിച്ച് പ്രയത്നിക്കാൻ ആളുകൾക്ക് കർദ്ദിനാൾ പരോളിൻ പ്രോത്സാഹനം നൽകി. ഡിസംബർ ഇരുപത്തിനാലാം തീയതി സെന്റ് ജോസഫ് കല്‍ദായന്‍ കത്തീഡ്രലിൽ അദ്ദേഹം അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഇറാഖി പ്രസിഡന്റും, മന്ത്രിമാരും, വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും, മുസ്ലിം വിഭാഗങ്ങളുടെ നേതാക്കന്മാരും എത്തിയിരുന്നു. കല്‍ദായന്‍ പാത്രിയാർക്കീസായ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ വിശുദ്ധ ബലിയിൽ സഹകാർമ്മികനായിരുന്നു.
Image: /content_image/News/News-2019-01-06-01:58:28.jpg
Keywords: ഇറാഖ
Content: 9423
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ 27ാമതു സിനഡിന് ആരംഭം
Content: കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭാ സിനഡ് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആരംഭിച്ചു. സഭയുടെ 27ാമതു സിനഡിന്റെ ഒന്നാമത്തെ സെഷനാണ് ഇന്നലെ ആരംഭിച്ചത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദീപം തെളിച്ച് സിനഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സിനഡിനു മുന്നോടിയായി പ്രാരംഭധ്യാനം നയിച്ചു. തുടര്‍ന്നു മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാന്മാര്‍ ഒരുമിച്ചു ദിവ്യബലിയര്‍പ്പിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ സഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുക്കുന്നുണ്ട്. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനഡ് 18നു സമാപിക്കും.
Image: /content_image/India/India-2019-01-08-04:44:12.jpg
Keywords: സിനഡ
Content: 9424
Category: 18
Sub Category:
Heading: ജപമാല ശില്പങ്ങള്‍ അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ ഒരുങ്ങി
Content: ചേര്‍ത്തല: സന്തോഷത്തിന്റെ ആദ്യ രഹസ്യമായ മംഗളവാര്‍ത്തയില്‍ തുടങ്ങി പ്രകാശത്തിന്റെ അവസാന രഹസ്യത്തില്‍ അവസാനിപ്പിക്കുന്ന രീതിയില്‍ യേശു ക്രിസ്തുവിന്റെ ജീവിതത്തിലെ സംഭവങ്ങള്‍ സ്മരിച്ചുകൊണ്ട് 20 ശില്പങ്ങള്‍ അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ ഒരുങ്ങി. പള്ളിയുടെ ചുറ്റുമായി മുന്പില്‍ വലതു വശത്തുനിന്ന് ആരംഭിച്ച് അള്‍ത്താരയുടെ പിന്നിലൂടെ മുന്‍വശത്ത് ഇടതു ഭാഗത്ത് അവസാനിക്കുന്ന രീതിയിലാണു ശില്പങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എറണാകുളം പിഴല ഈരത്തറയില്‍ അമല്‍ ഫ്രാന്‍സിസാണു ശില്പി. ഏതു ദിശയില്‍ നോക്കിയാലും ശില്പങ്ങളുടെ പൂര്‍ണരൂപം കാണാമെന്നതും ശില്പങ്ങള്‍ക്കു സമീപം അതതു രഹസ്യങ്ങളുടെ ശബ്ദങ്ങളും കേള്‍ക്കാമെന്നതും ശ്രദ്ധേയമാണ്. തിരുനാള്‍ കൊടിയേറ്റ് ദിനമായ പത്തിന് ശില്‍പ്പങ്ങളുടെ ആശീര്‍വാദകര്‍മം ആലപ്പുഴ മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ നിര്‍വ്വഹിക്കും.
Image: /content_image/India/India-2019-01-08-06:40:06.jpg
Keywords: അര്‍ത്തുങ്ക