Contents
Displaying 9121-9130 of 25173 results.
Content:
9435
Category: 18
Sub Category:
Heading: സാന്ത്വനത്തിന്റെയും ശാക്തീകരണത്തിന്റെയും മഹത്തരമായ സേവനമാണ് സ്നേഹതീരത്തിന്റെയും സിസ്റ്റർ റോസിലിന്റേയും: പിണറായി വിജയൻ
Content: തിരുവനന്തപുരം: ഉയർന്ന മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് പൊതുസമൂഹത്തിൽ സാന്ത്വനത്തിന്റെയും ശാക്തീകരണത്തിന്റേയും ശുശ്രൂഷ നിർവ്വഹിക്കുന്ന മഹത്തരമായ സേവനമാണ് സ്നേഹതീരത്തിലൂടെ സിസ്റ്റർ റോസിലിൻ പങ്ക് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനോനില തെറ്റിയത് മൂലം തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ ഏറ്റെടുത്ത് സംരക്ഷിച്ച് പുനരധിവസിപ്പിക്കുന്ന സ്നേഹതീരം സ്ഥാപക സിസ്റ്റർ റോസിലിന് കെയർ ആൻഡ് ഷെയർ ഏർപ്പെടുത്തിയ ഹ്യുമാനിറ്റേറിയൻ ഓഫ് ദി ഇയർ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർ പലപ്പോഴും സമൂഹത്തിൽ നിന്ന് ആട്ടി അകറ്റപ്പെടുന്ന നില ഉണ്ടാകാറുണ്ട്. ഇത്തരം ആളുകളെ തള്ളികളയുകയല്ല, അവർ സമൂഹത്തിന്റെ ഭാഗമാണ് എന്ന് കരുതി കൊണ്ട് ചേർത്ത് പിടിക്കുകയാണ്. ഇത്തരമൊരു സന്ദേശമാണ് സ്നേഹതീരത്തിന്റെ പ്രവർത്തനങ്ങളിലൂടെ സിസ്റ്റർ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂല്യങ്ങൾ മുറുകെ പിടിച്ച് മനുഷ്യത്വപരമായ സേവനങ്ങൾക്ക് പ്രോത്സാഹനം നൽകി വരുന്ന ചിക്കാഗോ കേന്ദ്രമായി പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ സംഘടനയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും നാം നേരിട്ട മഹാദുരന്തത്തിൽ കെയർ ആൻഡ് ഷെയർ ഫലപ്രദമായ സഹായഹസ്തവുമായി മുന്നോട്ട് വന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ കെയർ ആൻഡ് ഷെയർ പ്രസിഡന്റ് ടോണി ദേവസ്യ അധ്യക്ഷനായിരുന്നു. തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ, വനം വകുപ്പ് മന്ത്രി കെ.രാജു, മുൻ എംപി കെ എൻ ബാലഗോപാൽ, ഡി.കെ.മുരളി എം.എൽ. എ, എസ് വേണുഗോപാൽ, റവ.ഫാ.ജോസ് വിരുപ്പേൽ, കെ പി ചന്ദ്രൻ, ജാവൻ ചാക്കോ, അഡ്വ.മനു റോയി, ജോസി ജോസഫ് എന്നിവർ സംസാരിച്ചു.
Image: /content_image/India/India-2019-01-09-10:59:11.jpg
Keywords: അവാര്‍

9436
Category: 18
Sub Category:
Heading: ഭാരത കത്തോലിക്കാസഭയില്‍ അല്‍മായ പങ്കാളിത്തം കൂടുതല്‍ സജീവമാക്കും: ലെയ്റ്റി കൗണ്‍സില്‍
Content: കൊച്ചി: ഭാരത കത്തോലിക്കാസഭ സംവിധാനങ്ങളുടെ വിവിധ തലങ്ങൡ അല്മായ പങ്കാളിത്തം സജീവമാക്കുവാനും ദേശീയ മുഖ്യധാരയില്‍ അല്മായ സമൂഹത്തെ കൂടുതല്‍ കര്‍മ്മനിരതരാക്കുവാനുമുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തുമെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ജനുവരി 7 മുതല്‍ തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് ആരംഭിച്ചിരിക്കുന്ന ദേശീയ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ 31-ാമത് സമ്പൂര്‍ണ്ണ സമ്മേളനത്തിലും കൊച്ചി കാക്കനാട് ചേര്‍ന്നുകൊണ്ടിരിക്കുന്ന സീറോ മലബാര്‍ സഭാസിനഡിലും സീറോ മലങ്കരസഭയുടെ വരുംമാസങ്ങളില്‍ ചേരുന്ന വിവിധ കമ്മീഷനുകളുടെ സമ്മേളനത്തിലും അല്മായ ശക്തീകരണവും പങ്കാളിത്തവും സജീവമായി ചര്‍ച്ചചെയ്യപ്പെടും. രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയുടെ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടുള്ള അല്മായ ശക്തീകരണ പദ്ധതികളാണ് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ദേശീയതലത്തില്‍ നടപ്പിലാക്കുന്നത്. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരും വിദഗ്ദ്ധരുമായ സഭാകാഴ്ചപ്പാടുകളുള്ള അല്മായരെ ഉള്‍പ്പെടുത്തി ലെയ്റ്റി കണ്‍സള്‍ട്ടേഷന്‍ ടീമിന് ദേശീയതലത്തിലും വ്യക്തിസഭകളിലും രൂപതാ തലത്തിലും രൂപം നല്‍കും. കാര്‍ഷികം, നിയമം, ആരോഗ്യം, മാധ്യമം, വിദ്യാഭ്യാസം, സംരംഭം, സാമ്പത്തികം, ചരിത്രം, ഗവേഷണം, ടെക്‌നോളജി തുടങ്ങി വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന സഭാംഗങ്ങളെ ഏകോപിപ്പിച്ച് വിവിധ അല്മായ ഫോറങ്ങളും ദേശീയതലത്തില്‍ ആരംഭിക്കും. രാഷ്ട്രീയ, സാമൂഹ്യ, മാധ്യമ മേഖലകളില്‍ കത്തോലിക്കാ അല്മായ പങ്കാളിത്തം കൂടൂതല്‍ സജീവമാക്കും. കത്തോലിക്കരായ ജനപ്രതിനിധികളുടെ സമ്മേളനം ഡല്‍ഹിയില്‍ ചേരും. ഓരോ രൂപതയില്‍ നിന്നും 10 പ്രതിനിധികള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 174 രൂപതകളില്‍ നിന്നുള്ള അല്മായ പ്രതിനിധികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി നാഷണല്‍ കാത്തലിക് ലെയ്റ്റി നെറ്റ്‌വര്‍ക്കിന് തുടക്കം കുറിക്കും. കത്തോലിക്കാസഭയിലെ വിവിധ അല്മായ സംഘടനാ നേതാക്കള്‍ക്ക് സഭാത്മകവും ഭൗതികവുമായ വിഷയങ്ങളില്‍ നേതൃത്വക്യാമ്പും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നതോടൊപ്പം ഇതര ക്രൈസ്തവ സഭകളിലെ അല്മായ സംഘടനകളുടെ ദേശീയതല ഏകോപനവും കൗണ്‍സില്‍ ലക്ഷ്യമിടുന്നു. ഭാരതത്തിന്റെ സമഗ്രവളര്‍ച്ചയ്ക്കും നവോത്ഥാന മുന്നേറ്റങ്ങള്‍ക്കും ക്രൈസ്തവസമൂഹത്തിന്റെ സംഭാവനകളെയും പങ്കാളിത്തത്തെയും കുറിച്ച് സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയനുകളിലും വ്യക്തിസഭകളിലും സെമിനാറുകള്‍, ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ സഭയുടെ നിലപാടുകളെക്കുറിച്ച് വിലയിരുത്തലുകളും അല്മായ പങ്കുവയ്ക്കലുകളും ലെയ്റ്റി കൗണ്‍സില്‍ സംഘടിപ്പിക്കും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ അംഗങ്ങളുടെയും ലാറ്റിന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളിലെയും ഇന്ത്യയിലെ 14 റീജിയനുകളിലെയും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിമാരുടെയും സമ്മേളനം ഫെബ്രുവരിയില്‍ കൊച്ചിയില്‍ ചേരുമെന്ന് വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു.
Image: /content_image/India/India-2019-01-09-12:50:35.jpg
Keywords: സിബിസിഐ

9437
Category: 1
Sub Category:
Heading: ഈജിപ്തിലെ കത്തീഡ്രൽ ദേവാലയം: ആശംസകളറിയിച്ച് ഫ്രാൻസിസ് മാർപാപ്പയും
Content: വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രൽ ദേവാലയം ഈജിപ്തിലെ കെയ്റോയിൽ തുറന്നതിന് ആശംസകളറിയിച്ചു ഫ്രാൻസിസ് പാപ്പ. വീഡിയോയിലൂടെയാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശം കൈമാറിയത്. സന്ദേശത്തിന്റെ തുടക്കത്തിൽ കോപ്റ്റിക് സഭാവിശ്വാസികൾക്ക് പാപ്പ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നു. സമാധാനത്തിന്റെ രാജകുമാരനായ ഈശോ ഈജിപ്തിലും, പശ്ചിമേഷ്യയിലും, ലോകം മുഴുവനിലും സമാധാനം കൊണ്ടുവരട്ടെ എന്ന് പാപ്പ പ്രാർത്ഥിച്ചു. കൊടിയ പീഡനങ്ങളിലൂടെ കടന്നു പോകുന്ന കോപ്റ്റിക് സഭയെ വിശ്വാസത്തിന്റെ സാക്ഷികൾ എന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചത്. അവരുടെ ജീവിത മാതൃകയ്ക്ക് നന്ദി അർപ്പിക്കുന്നതായും പാപ്പ പറഞ്ഞു.
Image: /content_image/News/News-2019-01-09-13:14:16.jpg
Keywords: ഈജി

9438
Category: 18
Sub Category:
Heading: മാര്‍ നെസ്‌തോറിയസിന്റെ അനാഫൊറ പ്രകാശനം ചെയ്തു
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ ആരാധനക്രമ കമ്മീഷന്‍ തയാറാക്കിയ ദിവ്യബലിയിലെ മൂന്നാമത്തെ കൂദാശക്രമ ഗ്രന്ഥം (മാര്‍ നെസ്‌തോറിയസിന്റെ അനാഫൊറ) കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡില്‍ പ്രകാശനം ചെയ്തു. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന് ആദ്യപ്രതി നല്‍കി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രകാശനം നിര്‍വഹിച്ചത്. സീറോ മലബാര്‍ സിനഡിന്റെയും പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെയും അംഗീകാരത്തോടു കൂടിയാണു മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമം സഭയുടെ ഉപയോഗത്തിനായി നല്‍കിയിരിക്കുന്നത്. പൗരസ്ത്യസുറിയാനി കുര്‍ബാനക്രമത്തിലെ മൂന്നു കൂദാശക്രമങ്ങളില്‍ മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശ, മാര്‍ തെയദോറിന്റെ കൂദാശ എന്നിവയാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. ആഘോഷപൂര്‍വകമായ മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമം ആരാധനക്രമ വത്സരത്തിലെ ദനഹാ, വിശുദ്ധ യോഹന്നാന്‍ മാംദാനായുടെ വെള്ളിയാഴ്ച, ഗ്രീക്ക് മല്പാന്മാരുടെ ഓര്‍മ, മൂന്നുനോന്പിലെ ബുധനാഴ്ച, പെസഹാ വ്യാഴാഴ്ച എന്നീ അഞ്ചു ദിവസങ്ങളിലാണ് ഉപയോഗിച്ചിരുന്നത്. പൗരസ്ത്യ സുറിയാനി ആരാധനക്രമ ദൈവശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ഉദാഹരണമായി മാര്‍ നെസ്‌തോറിയസിന്റെ കൂദാശയെ മനസിലാക്കാമെന്ന് ആരാധനക്രമ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ പറഞ്ഞു. സീറോ മലബാര്‍ സിനഡ് സെക്രട്ടറി ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, ആരാധനക്രമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍, കമ്മീഷന്‍ അംഗങ്ങളായ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്നാമത്തെ കൂദാശക്രമ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രന്ഥങ്ങള്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ആരാധനക്രമ കമ്മീഷന്‍ ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9446477924.
Image: /content_image/India/India-2019-01-10-03:19:31.jpg
Keywords: സീറോ മലബാര്‍

9439
Category: 18
Sub Category:
Heading: രാമപുരം ദേവാലയത്തിന്റെ കൂദാശ 13ന്
Content: രാമപുരം: വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ ആത്മീയ സാന്നിധ്യമുള്ള രാമപുരത്തെ പുതിയ ദേവാലയത്തിന്റെ കൂദാശ 13ന് രണ്ടു കര്‍ദ്ദിനാള്‍മാരുടെയും 25ലധികം ബിഷപ്പുമാരുടെയും സാന്നിധ്യത്തില്‍ നടക്കും. വര്‍ഷങ്ങളായുള്ള രാമപുരം നിവാസികളുടെ കാത്തിരിപ്പാണ് വരുന്ന 13ന് പൂവണിയുന്നത്. രാമപുരം സെന്റ് അഗസ്റ്റിന്‍ പള്ളിയുടെ കൂദാശയുമായി ബന്ധപ്പെട്ടു വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 13ന് ഉച്ചകഴിഞ്ഞ് 1.30നു പള്ളിമൈതാനത്തെത്തുന്ന കര്‍ദ്ദിനാള്‍മാരെയും വിവിധ റീത്തുകളില്‍നിന്നുള്ള ബിഷപ്പുമാരെയും സ്വീകരിക്കും. തുടര്‍ന്നു കര്‍ദ്ദിനാള്‍മാരും ബിഷപ്പുമാരും വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ കബറിടത്തിങ്കലെത്തി പ്രാര്‍ത്ഥിക്കും. തുടര്‍ന്നാണ് പുതിയ ദേവാലയത്തിന്റെ കൂദാശകര്‍മം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സന്ദേശം നല്‍കും. തുടര്‍ന്ന് സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും. ഇടവകയിലെ വിശ്വാസികള്‍ക്കു പുറമേ അയല്‍ ഇടവകകളില്‍നിന്നും രൂപതയുടെ വിവിധ ഇടവകകളില്‍നിന്നുമായി കാല്‍ ലക്ഷത്തോളം വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
Image: /content_image/India/India-2019-01-10-04:22:32.jpg
Keywords: രാമപു

9440
Category: 13
Sub Category:
Heading: ജോലി സ്ഥലത്ത് ക്രിസ്തുവിന് സാക്ഷ്യം നൽകി സിംഗപ്പൂരിലെ ബിസിനസുകാർ
Content: സിംഗപ്പൂര്‍ സിറ്റി: തങ്ങളുടെ ജോലി സ്ഥലങ്ങളിൽ ക്രിസ്തുവിന് സാക്ഷ്യം നൽകികൊണ്ട് ശ്രദ്ധയാകർഷിക്കുകയാണ് സിംഗപൂരിലെ കത്തോലിക്ക ബിസിനസുകാരുടെ സംഘടനയായ കാത്തലിക്ക് ബിസിനസ് നെറ്റ്‌വർക്കിലെ അംഗങ്ങൾ. രണ്ടായിരത്തിയെട്ടിൽ രജിസ്റ്റർ ചെയ്ത സംഘടന, സമുദായത്തിന് സേവനം ചെയ്യാൻ തയ്യാറാകുന്ന കത്തോലിക്കാ വിശ്വാസികളെ ഒരുമിച്ചുചേർത്ത് അവരിലൂടെ ജോലിസ്ഥലങ്ങളിൽ സഭയുടെ മൂല്യങ്ങളും, ധാർമികതയും വളർത്തുവാൻ ശ്രമിക്കുകയാണ്. ഇന്ന് സിംഗപ്പൂരിലെ ജനസംഖ്യയുടെ ഒമ്പത് ശതമാനം കത്തോലിക്കാ വിശ്വാസികളാണ്. മൊത്തം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ന്യൂനപക്ഷമാണെങ്കിലും സിംഗപ്പൂരിലെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ കത്തോലിക്ക വിശ്വാസികൾ സജീവമാണ്. അതിനാൽ കാത്തലിക്ക് ബിസിനസ് നെറ്റ്‌വർക്ക് സംഘടനയുടെ ആപ്തവാക്യം തന്നെ 'കമ്പോളത്തിലെ ഇടയന്മാർ' എന്നാണ്. സത്യസന്ധമായി ബിസിനസ് നടത്തിയും, കത്തോലിക്ക സാമൂഹ്യ മൂല്യങ്ങൾ ബിസിനസ് രംഗത്ത് ഉൾക്കൊള്ളിച്ചും ബിസിനസുകാർക്ക് ക്രിസ്തുവിന്റെ മുഖവും, സ്വരവുമായി മാറാൻ സാധിക്കുമെന്ന് കാത്തലിക് ബിസിനസ് നെറ്റ്‌വർക്കിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഗോഹ് തേയ്ക്ക് പോഹ് 'ഏഷ്യാ ന്യൂസ്' എന്ന അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു. ജീവിതത്തിലെ ഒരു വലിയ ശതമാനം സമയം ജോലി സ്ഥലത്താണ് തങ്ങൾ ചിലവഴിക്കുന്നതെന്നും, അതിനാൽ ജോലിസ്ഥലത്തും വിശ്വാസമനുസരിച്ച് ജീവിക്കണമെന്നും 15 വർഷംമുമ്പ് മാമോദിസ മുങ്ങി സഭയിൽ അംഗമായ സംഘടനയുടെ സഹ അധ്യക്ഷനായ ചാൻ ബെങ് സെങ് പറഞ്ഞു. സമാനമായ ഉദ്യോഗ പശ്ചാത്തലത്തിൽ നിന്നുള്ളവരെ, ഒരുകുടക്കീഴിൽ കൊണ്ടുവരാനായി സംഘടന വളരെയേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അംഗങ്ങൾക്ക് മറ്റുള്ളവരുമായി തങ്ങളുടെ വിശ്വാസ യാത്രയെപ്പറ്റി പങ്കുവെക്കാനായിട്ടുള്ള അവസരവും സംഘടന നൽകുന്നുണ്ട്. അംഗങ്ങളുടെ ആത്മീയ ഉന്നമനത്തിനായി ധ്യാനങ്ങളും കാത്തലിക് ബിസിനസ് നെറ്റ്‌വർക്ക് സംഘടന സംഘടിപ്പിക്കാറുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-01-10-04:52:46.jpg
Keywords: കത്തോലിക്ക

9441
Category: 1
Sub Category:
Heading: നൂറു വര്‍ഷത്തിനിടെ തുര്‍ക്കിയില്‍ ആദ്യമായി ദേവാലയ നിര്‍മ്മാണം
Content: ഇസ്താംബൂള്‍: 1923-ന് ശേഷം റിപ്പബ്ലിക് ഓഫ് ടര്‍ക്കിയില്‍ നിര്‍മ്മിക്കുന്ന ആദ്യ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വരുന്ന ഫെബ്രുവരി മാസത്തില്‍ ആരംഭിക്കും. ഇസ്താംബൂളിലെ ബാകിര്‍കോയിലാണ് ദേവാലയം നിര്‍മ്മിക്കുന്നത്. ബാകിര്‍കോയി മേയറായ ബുലെന്‍ന്ത് കെരി മൊഗ്ളു സീറോ ഓര്‍ത്തഡോക്സ് സഭാ മെട്രോപ്പോളിറ്റനായ യൂസുഫ് സേറ്റിനുമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ കൂടിയാലോചനക്ക് ശേഷം മൊഗ്ളു തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തുര്‍ക്കിയിലെ സീറോ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ദ്ധനവാണ് പുതിയ ദേവാലയം നിര്‍മ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കുവാന്‍ കാരണമായത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ തുടര്‍ന്ന്‍ തുര്‍ക്കിയിലെ സീറോ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. അട്ടാടുര്‍ക്ക് എയര്‍പോര്‍ട്ടിനു സമീപം പണികഴിപ്പിക്കുന്ന ദേവാലയത്തിൽ ഏഴുനൂറോളം വിശ്വാസികളെ ഉള്‍കൊള്ളുവാന്‍ കഴിയുമെന്നാണ് വിലയിരുത്തൽ. 2015-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അഹ്മെറ്റ് ദാവുടോഗ്ലുവായിരുന്നു പുതിയ ദേവാലയ നിര്‍മ്മാണത്തെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനം നടത്തിയത്. നിലവിൽ ഇരുപത്തിഅയ്യായിരത്തോളം സിറിയന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളാണ് ഇപ്പോള്‍ തുര്‍ക്കിയിലുള്ളത്. സിറിയന്‍ യുദ്ധത്തിന് മുന്‍പ് തുര്‍ക്കിയില്‍ വേരുറപ്പിച്ചിരുന്ന സിറിയന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ പിന്‍മുറക്കാര്‍ ഇപ്പോള്‍ സിറിയയിലും, യൂറോപ്പിലുമായി ചിതറികിടക്കുകയാണ്. അവരെ തുര്‍ക്കിയിലേക്ക് കൊണ്ടുവരികയും, തുര്‍ക്കി അവരുടെ മാതൃരാഷ്ട്രമായി ചിത്രീകരിക്കുന്നതിന്റേയും ഭാഗമായിട്ടുള്ള ഒരു നടപടിയായിട്ടാണ് പുതിയ ദേവാലയ നിര്‍മ്മാണത്തെ കണ്ടുവരുന്നത്. സിറിയന്‍ യുദ്ധക്കാലത്ത് ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ക്കായി തുര്‍ക്കിയിലെ മാര്‍ഡിനിലെ ക്രിസ്ത്യന്‍ മേഖലയില്‍ ആരംഭിച്ച അഭയാര്‍ത്ഥി ക്യാമ്പില്‍ നാലായിരത്തോളം പേര്‍ ഇപ്പോഴും കഴിയുന്നുണ്ട്.
Image: /content_image/News/News-2019-01-10-06:23:10.jpg
Keywords: തുര്‍ക്കി

9442
Category: 9
Sub Category:
Heading: വചനം മാംസമാകാൻ ടീനേജുകാർക്കായി 12ന് രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പ്രത്യേക ശുശ്രൂഷ
Content: ബർമിങ്ഹാം: "നിങ്ങൾ ഈ ലോകത്തിന് അനുരൂപരാകരുത് ,പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ . ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയുവാൻ അപ്പോൾ നിങ്ങൾക്കു സാധിക്കും" (റോമാ 12:2). റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 12നു ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുന്ന പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ശുശ്രൂഷ. ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ്. കൗമാരകാലഘട്ടത്തിലെ മാനസിക,ശാരീരിക ,വൈകാരിക വ്യതിയാനങ്ങളെ യേശുവിൽ ഐക്യപ്പെടുത്തിക്കൊണ്ട് ദൈവഹിതം തിരിച്ചറിഞ്ഞ് ജീവിക്കാൻ റോമാ 12:2 വചനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ടീനേജ് കൺവെൻഷൻ. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ്, കുമ്പസാരം, സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു ." ലിറ്റിൽ ഇവാഞ്ചലിസ്റ് " എന്ന മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു. ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക് ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ ഇന്ന് നടക്കും .സീറോ മലങ്കര സഭ യുകെ കോർഡിനേറ്റർ റവ. ഫാ.തോമസ് മടുക്കമൂട്ടിൽ, അമേരിക്കയിൽനിന്നുമുള്ള മുൻ പെന്തകോസ്ത് പാസ്റ്ററും ഇപ്പോൾ കത്തോലിക്കാ സഭയിലെ പ്രശസ്ത ആധ്യാത്മിക പ്രഘോഷകനുമായ ബ്രദർ ജാൻസൺ ബാഗ്വൽ എന്നിവരും ഇത്തവണ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 12 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. ** #{red->n->n-> അഡ്രസ്സ് :}# ബഥേൽ കൺവെൻഷൻ സെന്റർ കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച് ബർമിംങ്ഹാം .( Near J1 of the M5) B70 7JW. ** #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്:}# ഷാജി 07878149670 അനീഷ് 07760254700 ബിജുമോൻമാത്യു 07515368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: ടോമി ചെമ്പോട്ടിക്കൽ 07737935424. ബിജു അബ്രഹാം 07859890267
Image: /content_image/Events/Events-2019-01-10-07:25:36.jpg
Keywords: രണ്ടാം ശനി

9443
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ ശിഷ്യരാകുവാന്‍ പരിശ്രമിക്കണമെന്ന് ജസ്റ്റിസ് ജോസഫ് കുര്യൻ
Content: തൃശ്ശൂർ: ക്രിസ്തുവിനെ ആരാധിക്കുന്നവർ എന്നതിനേക്കാൾ വെല്ലുവിളികൾ നിറഞ്ഞ അവിടുത്തെ ശിഷ്യത്വം സ്വീകരിക്കണമെന്ന്‍ ഓര്‍മ്മിപ്പിച്ച് മുൻ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് കുര്യൻ ജോസഫ്. വിശ്വാസികളെന്ന നിലയിൽ യേശുവിന്റെ ശിഷ്യരാകാനും മറ്റുള്ളവരെ ശിഷ്യപ്പെടുത്തുകയുമാണ് നമ്മുടെ വിളിയെന്നും കാർമ്മലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ ജനുവരി നാല് മുതൽ എട്ട് വരെ തൃശ്ശൂർ ജറുസലേം ധ്യാനകേന്ദ്രത്തിൽ നടക്കുന്ന ജനറൽ പ്ലീനറി അസംബ്ലിയിൽ ജസ്റ്റിസ് ജോസഫ് കുര്യൻ പറഞ്ഞു. ക്രിസ്തുവിന്റെ ശിഷ്യരാകുവാൻ ഹൃദയം നിർമ്മലമാക്കുകയും അവിടുത്തെ മൂല്യങ്ങൾ പ്രാവർത്തിക്കുകമാക്കുകയും വേണം. ക്രിസ്തുവിന്റെ ഭക്തരാക്കുകയാണ് ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്നത്. എന്നാൽ അവിടുത്തെ പാത പിന്തുടർന്ന് ശിഷ്യരാകുന്നവർ കുറവാണ്. ക്രിസ്തുവിന്റെ മൂല്യാധിഷ്ഠിതമായ ജീവിതത്തിലൂടെ വിശ്വാസികളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുകയാണ് ഓരോ കത്തോലിക്ക സന്യസ്തരുടേയും ദൗത്യം. കത്തോലിക്ക മൂല്യത്തിലധിഷ്ഠിതമായ ജീവിതത്തിലൂടെ മാത്രമേ വിശ്വാസത്തിൽ ആഴപ്പെടാൻ സാധിക്കുകയുള്ളൂ. അതിനായി സന്യസ്ഥരുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സ്ഥാപനങ്ങളിൽ നീതി, സമത്വം, സ്വാതന്ത്ര്യം, മാനവികത തുടങ്ങിയ പാലിക്കപ്പെടുന്നുണ്ടോ? വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികളെ സാമൂഹിക പരിവർത്തനത്തിന് ഉപകരണമാക്കിയ വി.ചാവറയച്ചന്റെ മാതൃകയാണ് ഇക്കാര്യത്തിൽ പിന്തുടരേണ്ടത്. എന്നാൽ, ആധുനിക പ്രവണത കുട്ടികളെ തമ്മിൽ മത്സരിപ്പിക്കാനും സമ്പത്തിന് പ്രാധാന്യം നല്കാനും പഠിപ്പിക്കുന്നു. കുടുംബങ്ങളുടേയും ക്രൈസ്തവരുടേയും നവീകരണവും മദ്യവിരുദ്ധമായ സംസ്കാരവും യാഥാർത്ഥ്യമാകണം. സമൂഹത്തിൽ ദൈവരാജ്യത്തിന്റെ സ്ഥാപനത്തിനായി മദ്യവും മയക്കുമരുന്നും തടസ്സമാണ്. സുവിശേഷ മൂല്യങ്ങളേക്കാൾ മക്കളുടെ മികവിന് പ്രാധാന്യം നല്കുന്ന കുടുംബങ്ങളാണ് ഇന്നത്തേത്. സമ്പാദ്യം എന്നതിനേക്കാൾ പണമുണ്ടാക്കാൻ ഏതു മാർഗ്ഗവും സ്വീകരിക്കുന്ന പുതു തലമുറ ജീവിതത്തിലെ നന്മകൾ കാണാതെ പോകുന്നുവെന്നും ജസ്റ്റിസ് കുര്യൻ അഭിപ്രായപ്പെട്ടു. ഡൽഹി സെന്‍റ് സ്റ്റീഫൻ കോളേജ് മുൻ പ്രിൻസിപ്പൽ റവ.വൽസൻ തമ്പു, ജെസ്യൂട്ട്സ് കേരള പ്രൊവിൻഷ്യൽ ഫാ.ജോർജ് മുതോലിൽ എന്നിവരും അസംബ്ലിയിൽ പ്രസംഗിച്ചു. അസംബ്ലിയിൽ സി.എം.ഐ സഭയുടെ നൂറ്റിയെൺപത്തിയേഴ് വർഷത്തെ പ്രവർത്തനങ്ങളും സ്വാധീനവും വിലയിരുത്തി. വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി പ്രമുഖരും സമ്മേളനത്തിൽ ക്ഷണിക്കപ്പെട്ടിരുന്നു. മൂന്നു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന അസംബ്ലിയിൽ എൺപത്തിരണ്ട് വിശിഷ്ടാതിഥികളും മുപ്പത്തിമൂന്ന് രാജ്യങ്ങളിലായി സേവനമനുഷ്ഠിക്കുന്ന രണ്ടായിരത്തിയഞ്ഞൂറോളം കാർമലൈറ്റ് സഭാംഗങ്ങളും പങ്കെടുത്തു.
Image: /content_image/News/News-2019-01-10-08:00:02.jpg
Keywords: യേശു

9444
Category: 18
Sub Category:
Heading: കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാട് സ്വാഗതാര്‍ഹം: ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള മുന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനം കേന്ദ്ര ഗവണ്‍മെന്റിന്റെയും പാര്‍ലമെന്റിന്റെയും നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം വലിയ ദുരിതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ക്ക് ഈ നിയമം വലിയ ആശ്വാസമാകുമെന്നും, ജാതി അടിസ്ഥാനത്തില്‍ മാത്രം പിന്നോക്കാവസ്ഥ നിശ്ചയിക്കുന്നത് ഒരു വികസ്വര രാഷ്ട്രത്തിന് ചേര്‍ന്നതല്ലെന്നും സമിതി അഭിപ്രായപ്പെട്ടു. അതിരൂപതാ കേന്ദ്രത്തില്‍ പി.ആര്‍.ഒ. അഡ്വ. ജോജി ചിറിയിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജാഗ്രതാസമിതി കോഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ വിഷയാവതരണം നടത്തി. സമ്മേളനത്തില്‍ ഫാ. വര്‍ഗീസ് താനമാവുങ്കല്‍, കുര്യച്ചന്‍ പുതുക്കാട്ടില്‍, അഡ്വ. പി. പി. ജോസഫ്, അഡ്വ. ജോര്‍ജ്ജ് വര്‍ഗീസ്, ടോം ജോസഫ്, ലിബിന്‍ കുര്യാക്കോസ്, ഡോമിനിക് വഴീപ്പറമ്പില്‍, സോണി കണ്ടങ്കരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-01-10-08:47:13.jpg
Keywords: ചങ്ങനാ