category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസാന്ത്വനത്തിന്റെയും ശാക്തീകരണത്തിന്റെയും മഹത്തരമായ സേവനമാണ് സ്നേഹതീരത്തിന്റെയും സിസ്റ്റർ റോസിലിന്റേയും: പിണറായി വിജയൻ
Contentതിരുവനന്തപുരം: ഉയർന്ന മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് പൊതുസമൂഹത്തിൽ സാന്ത്വനത്തിന്റെയും ശാക്തീകരണത്തിന്റേയും ശുശ്രൂഷ നിർവ്വഹിക്കുന്ന മഹത്തരമായ സേവനമാണ് സ്നേഹതീരത്തിലൂടെ സിസ്റ്റർ റോസിലിൻ പങ്ക് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനോനില തെറ്റിയത് മൂലം തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ ഏറ്റെടുത്ത് സംരക്ഷിച്ച് പുനരധിവസിപ്പിക്കുന്ന സ്നേഹതീരം സ്ഥാപക സിസ്റ്റർ റോസിലിന് കെയർ ആൻഡ് ഷെയർ ഏർപ്പെടുത്തിയ ഹ്യുമാനിറ്റേറിയൻ ഓഫ് ദി ഇയർ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസിക പ്രശ്നങ്ങൾ നേരിടുന്നവർ പലപ്പോഴും സമൂഹത്തിൽ നിന്ന് ആട്ടി അകറ്റപ്പെടുന്ന നില ഉണ്ടാകാറുണ്ട്. ഇത്തരം ആളുകളെ തള്ളികളയുകയല്ല, അവർ സമൂഹത്തിന്റെ ഭാഗമാണ് എന്ന് കരുതി കൊണ്ട് ചേർത്ത് പിടിക്കുകയാണ്. ഇത്തരമൊരു സന്ദേശമാണ് സ്നേഹതീരത്തിന്റെ പ്രവർത്തനങ്ങളിലൂടെ സിസ്റ്റർ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂല്യങ്ങൾ മുറുകെ പിടിച്ച്‌ മനുഷ്യത്വപരമായ സേവനങ്ങൾക്ക് പ്രോത്സാഹനം നൽകി വരുന്ന ചിക്കാഗോ കേന്ദ്രമായി പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ സംഘടനയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും നാം നേരിട്ട മഹാദുരന്തത്തിൽ കെയർ ആൻഡ് ഷെയർ ഫലപ്രദമായ സഹായഹസ്തവുമായി മുന്നോട്ട് വന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ കെയർ ആൻഡ് ഷെയർ പ്രസിഡന്റ് ടോണി ദേവസ്യ അധ്യക്ഷനായിരുന്നു. തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ, വനം വകുപ്പ് മന്ത്രി കെ.രാജു, മുൻ എംപി കെ എൻ ബാലഗോപാൽ, ഡി.കെ.മുരളി എം.എൽ. എ, എസ് വേണുഗോപാൽ, റവ.ഫാ.ജോസ് വിരുപ്പേൽ, കെ പി ചന്ദ്രൻ, ജാവൻ ചാക്കോ, അഡ്വ.മനു റോയി, ജോസി ജോസഫ് എന്നിവർ സംസാരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-01-09 16:39:00
Keywordsഅവാര്‍
Created Date2019-01-09 16:29:11