Contents

Displaying 9111-9120 of 25174 results.
Content: 9425
Category: 1
Sub Category:
Heading: അഫ്ഗാനിൽ മിഷൻ ദൗത്യവുമായി ഇന്ത്യൻ സന്യാസിനി
Content: കാബൂൾ: യുദ്ധഭീതി നിലനിൽക്കുന്ന ഇസ്ലാമിക രാഷ്ട്രമായ അഫ്ഗാനിസ്ഥാനിൽ മിഷ്ണറി ദൗത്യവുമായി ഇന്ത്യൻ സന്യാസിനി. വിശുദ്ധ മദർ തെരേസയുടെ മിഷ്ണറീസ് ഓഫ് ചാരിറ്റി സഭാംഗമായ സി. തേരെസിയ ക്രസ്റ്റയാണ് അഫ്ഗാൻ മിഷൻ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തെ സ്വതന്ത്ര മിഷ്ണറി പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമുള്ള ബാർണബൈറ്റ് വൈദികൻ ഫാ. ജിയോവാനി സ്കാലസേയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാംഗ്ലൂരിൽ പുനരധിവാസ കേന്ദ്രത്തിൽ പതിനാലു വർഷമായി അദ്ധ്യാപികയായും നേഴ്സായും സേവനമനുഷ്ഠിച്ചു വരികയായിരുന്ന സിസ്റ്റര്‍ ത്രേസ്യ കാബുൾ പ്രോ ബാംബിനി അസോസിയേഷന്റെ കീഴിലുള്ള ചിൽഡ്രൻസ് സെന്ററിലായിരിക്കും സേവനം ചെയ്യുക. 2006 ൽ ഗുണേലിയൻ മിഷ്ണറി ഫാ. ജിയൻകാർലോ പ്രാവട്ടോനിയാണ് പ്രോ ബാംബിനി ഓഫ് കാബൂൾ എന്ന സംഘടനക്ക് രൂപം നല്കിയത്. 2001-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നടത്തിയ ക്രിസ്തുമസ് സന്ദേശമനുസരിച്ച് അഫ്ഗാൻ കുട്ടികളുടെ സംരക്ഷണാർത്ഥം പ്രവർത്തിക്കുന്ന സ്ഥാപനമാണ് പ്രോ ബാംബിനി ഓഫ് കാബൂൾ. നിരാലംബരും അനാഥരുമായ നാല്പതോളം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസമാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കു പുറമേ, മിഷ്ണറി സന്യസ്തരുടെ അഭാവവും സ്ഥാപനത്തിന്റെ നടത്തിപ്പിനെ ബാധിച്ചിരുന്നു. യുദ്ധഭീതിയും അരക്ഷിതാവസ്ഥയും അഫ്ഗാനിലെ മിഷ്ണറി പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണെങ്കിലും അതെല്ലാം അതിജീവിച്ചു ശുശ്രൂഷ ചെയ്യുവാനാണ് സിസ്റ്റര്‍ തേരെസിയയുടെ തീരുമാനം.
Image: /content_image/News/News-2019-01-08-07:35:14.jpg
Keywords: അഫ്ഗാ
Content: 9426
Category: 1
Sub Category:
Heading: തീവ്ര ഇസ്ലാമിക നിലപാടുകള്‍ക്കെതിരെ പാക്കിസ്ഥാനിലെ ഇമാമുമാര്‍: ആസിയക്ക് ഐക്യദാര്‍ഢ്യം
Content: ഇസ്ലാമാബാദ്: തീവ്ര ഇസ്ലാമിക നിലപാടു രൂക്ഷമായ പാക്കിസ്ഥാനില്‍ ഇസ്ളാമിക തീവ്രവാദത്തിനെതിരെ അഞ്ഞൂറിലധികം മുസ്ലിം ഇമാമുമാര്‍ രംഗത്ത്. ഇന്നലെ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ളാമബാദിൽ പാക്കിസ്ഥാൻ ഉൽമ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന സീരത്-ഇ-റഹ്മത്ത് -ഉൽ- അൽമീൻ സമ്മേളത്തിലാണ് അഞ്ഞൂറിലധികം ഇമാമുമാര്‍ തീവ്ര ഇസ്ലാമിക ചിന്ത മൂലം മതപരമായ വിവേചനം നേരിടുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കും അഹമ്മദി, ഷിയ തുടങ്ങിയ സമൂഹങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയത്. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഇവര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. മതനിന്ദ ആരോപിക്കപ്പെട്ട് ഒൻപതു വർഷം തടവറയിൽ കഴിയുകയും ഒടുവില്‍ വധശിക്ഷ റദ്ദാക്കുകയും ചെയ്ത ക്രൈസ്തവ വനിത ആസിയ ബീബിയുടെ കേസിനെ കുറിച്ചും ഉടമ്പടിയില്‍ പരാമര്‍ശമുണ്ട്. വിശ്വാസപരമായ ആരോപണങ്ങൾക്ക് വധശിക്ഷ വിധിക്കുന്നത് ഇസ്ളാം പഠനങ്ങൾക്ക് വിരുദ്ധമാണെന്നു ഇതില്‍ ചൂണ്ടിക്കാണിക്കുന്നു. നിയമ വ്യവസ്ഥ അനുസരിച്ച് ന്യൂനപക്ഷങ്ങൾക്കും സാംസ്ക്കാരികവും മതപരവുമായ ചട്ടങ്ങൾ പിന്തുടർന്ന് രാജ്യത്ത് ജീവിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്. മതേതര സംസ്കാര വൈവിധ്യം നിറഞ്ഞ രാഷ്ട്രമായി പാക്കിസ്ഥാനെ കാണണം. മുസ്ളിം ഇതര സമൂഹങ്ങൾക്കും അവകാശങ്ങൾ അനുവദിച്ചു നല്‍കണമെന്നും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ ഭരണകൂടം സംരക്ഷിക്കണമെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടുമാണ് ഇമാമുമാരുടെ പരസ്യ പ്രഖ്യാപനം സമാപിക്കുന്നത്.
Image: /content_image/News/News-2019-01-08-09:16:25.jpg
Keywords: പാക്കി
Content: 9427
Category: 1
Sub Category:
Heading: തീവ്ര ഇസ്ലാമിക നിലപാടുകള്‍ക്കെതിരെ പാക്കിസ്ഥാനിലെ ഇമാമുമാര്‍: ആസിയക്ക് ഐക്യദാര്‍ഢ്യം
Content: ഇസ്ലാമാബാദ്: തീവ്ര ഇസ്ലാമിക നിലപാടു രൂക്ഷമായ പാക്കിസ്ഥാനില്‍ ഇസ്ളാമിക തീവ്രവാദത്തിനെതിരെ അഞ്ഞൂറിലധികം മുസ്ലിം ഇമാമുമാര്‍ രംഗത്ത്. ഇന്നലെ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ളാമബാദിൽ പാക്കിസ്ഥാൻ ഉൽമ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന സീരത്-ഇ-റഹ്മത്ത് -ഉൽ- അൽമീൻ സമ്മേളത്തിലാണ് അഞ്ഞൂറിലധികം ഇമാമുമാര്‍ തീവ്ര ഇസ്ലാമിക ചിന്ത മൂലം മതപരമായ വിവേചനം നേരിടുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കും അഹമ്മദി, ഷിയ തുടങ്ങിയ സമൂഹങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയത്. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഇവര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. മതനിന്ദ ആരോപിക്കപ്പെട്ട് ഒൻപതു വർഷം തടവറയിൽ കഴിയുകയും ഒടുവില്‍ വധശിക്ഷ റദ്ദാക്കുകയും ചെയ്ത ക്രൈസ്തവ വനിത ആസിയ ബീബിയുടെ കേസിനെ കുറിച്ചും ഉടമ്പടിയില്‍ പരാമര്‍ശമുണ്ട്. വിശ്വാസപരമായ ആരോപണങ്ങൾക്ക് വധശിക്ഷ വിധിക്കുന്നത് ഇസ്ളാം പഠനങ്ങൾക്ക് വിരുദ്ധമാണെന്നു ഇതില്‍ ചൂണ്ടിക്കാണിക്കുന്നു. നിയമ വ്യവസ്ഥ അനുസരിച്ച് ന്യൂനപക്ഷങ്ങൾക്കും സാംസ്ക്കാരികവും മതപരവുമായ ചട്ടങ്ങൾ പിന്തുടർന്ന് രാജ്യത്ത് ജീവിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്. മതേതര സംസ്കാര വൈവിധ്യം നിറഞ്ഞ രാഷ്ട്രമായി പാക്കിസ്ഥാനെ കാണണം. മുസ്ളിം ഇതര സമൂഹങ്ങൾക്കും അവകാശങ്ങൾ അനുവദിച്ചു നല്‍കണമെന്നും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ ഭരണകൂടം സംരക്ഷിക്കണമെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടുമാണ് ഇമാമുമാരുടെ പരസ്യ പ്രഖ്യാപനം സമാപിക്കുന്നത്.
Image: /content_image/News/News-2019-01-08-09:16:26.jpg
Keywords: പാക്കി
Content: 9428
Category: 1
Sub Category:
Heading: ഹൃദയഭേദകം ഈ കാഴ്ച: ഗര്‍ഭഛിദ്ര ക്രൂരതയില്‍ നിന്നു രക്ഷപ്പെട്ട കുഞ്ഞിനു ഒടുവില്‍ ദാരുണാന്ത്യം
Content: ലണ്ടന്‍: ഗര്‍ഭഛിദ്ര ക്രൂരതയില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടതു 4.2 കോടി കുരുന്നു ജീവനുകളാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ലോകത്തെ കണ്ണീരിലാഴ്ത്തി ബ്രിട്ടനില്‍ നിന്നും ഒരു സംഭവം. അമ്മയുടെ ഉദരത്തിൽ ഭ്രൂണഹത്യയിൽ നിന്നും രക്ഷനേടി പുറത്തുവന്ന കരഞ്ഞ ശിശു ഉടനെ മരണമടഞ്ഞ സംഭവമാണ് മനസാക്ഷിയുള്ളവരുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. 21 ആഴ്ച ഗർഭിണി ആയിരിക്കെയാണ് ഗർഭസ്ഥ ശിശുവിന് സ്പൈനാ ബിഫിടാ എന്ന രോഗമാണെന്ന് ഡോക്ടർമാർ സോഫിയ എന്ന സ്ത്രീയെ അറിയിക്കുന്നത്. മുന്‍പ് ഈ അവസ്ഥ മൂലം ഗർഭസ്ഥശിശുക്കൾക്കു ശാരീരിക വൈകല്യങ്ങള്‍ ഉണ്ടായിരിന്നുവെങ്കിലും പുതിയ കണ്ടുപിടിത്തതോടെ സ്പൈനാ ബിഫിടാ രോഗവുമായി ജനിക്കുന്ന ശിശുക്കൾക്ക് സാധാരണ ജീവിതം നയിക്കാൻ ആകുമെന്നു കണ്ടെത്തിയിരിന്നു. എന്നാൽ സോഫിയയും, ഭർത്താവും കുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിച്ചു. ഡോക്ടറും അവർക്ക് ഈ നിർദേശമാണ് നൽകിയത്. ഗര്‍ഭഛിദ്രം നടത്താനായി 2 ആശുപത്രികളെയാണ് സോഫിയ സമീപിച്ചത്. ആദ്യത്തെ ആശുപത്രി മാഞ്ചസ്റ്ററിൽ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ആശുപത്രിയായിരുന്നു. ഇവിടെവച്ച് ഫിലിപ്പ് ബുള്ളൻ എന്ന ഡോക്ടർ ഒരു രാസപദാർത്ഥം, സോഫിയയെയും, ഗർഭസ്ഥശിശുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പൊക്കിൾക്കൊടിയിൽ കുത്തിവച്ചു. ശിശുവിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ സാധിക്കുമോ എന്ന് താൻ നോക്കിയിരുന്നതായും, എന്നാൽ തനിക്ക് ഒന്നും കേൾക്കാൻ സാധിച്ചില്ലെന്നും ഡോക്ടർ ബുള്ളൻ പറഞ്ഞു. ഇതിനുശേഷം സോഫിയയെ അദ്ദേഹം റോയൽ ബോൾട്ടൻ എന്ന ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരിന്നു. ശിശു ഉദരത്തിൽ വച്ചുതന്നെ മരിക്കുമെന്നാണ് ഡോക്ടർമാരും നഴ്സുമാരും കരുതിയിരുന്നതെങ്കിലും ജീവനോടെയാണ് ശിശു പുറത്തുവന്നത്. തന്റെ ഉദരത്തിലുള്ള ശിശു അനങ്ങുന്നതായിട്ട് തനിക്ക് തോന്നുന്നുണ്ടെന്നു സോഫിയ നഴ്സുമാരോട് പറഞ്ഞിരുന്നു. മരണ വേദനയില്‍ ജീവനോടെ പുറത്തുവന്ന ശിശുവിന് അവര്‍ പേര് നല്‍കിയെങ്കിലും കുഞ്ഞിന്റെ അവസാന കരച്ചില്‍ മരണത്തിലേക്കുള്ള നിലവിളിയായിരിന്നു. ഒട്ടും വൈകാതെ ഗര്‍ഭഛിദ്ര മരുന്നിന്റെ സ്വാധീനത്തില്‍ കുഞ്ഞ് കൊല്ലപ്പെട്ടു. തങ്ങളുടെ സ്വാര്‍ത്ഥതയ്ക്കു വേണ്ടി ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ കുഞ്ഞിന്റെ കരച്ചില്‍ സോഫിയ ദമ്പതികളുടെയും ഗര്‍ഭഛിദ്രം ചെയ്യാന്‍ ഇരിക്കുന്നവരുടെയും ഹൃദയം തുറപ്പിക്കട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍.
Image: /content_image/News/News-2019-01-08-13:47:34.jpg
Keywords: ഗര്‍ഭഛി, ഭ്രൂണ
Content: 9429
Category: 1
Sub Category:
Heading: ദേശീയ ലത്തീന്‍ കത്തോലിക്ക സംഘത്തിന്റെ സമ്പൂര്‍ണ സമ്മേളനം ആരംഭിച്ചു
Content: ചെന്നൈ: രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ മെത്രാന്‍ സംഘമായ ദേശീയ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ 31ാമത് സമ്പൂര്‍ണ സമ്മേളനം തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് തുടങ്ങി. 132 രൂപതകളെ പ്രതിനിധീകരിച്ച് 189 മെത്രാന്മാര്‍ സംഗമത്തില്‍ സംബന്ധിക്കുന്നുണ്ട്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബാത്തീസ്ത ദ്വി ക്വാത്രോയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആരംഭിച്ച സംഗമത്തില്‍ ദേശീയ ലത്തീന്‍ മെത്രാന്‍ സംഘത്തിന്റെ അധ്യക്ഷനും മുംബൈ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് അധ്യക്ഷത വഹിച്ചു. 'ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സുവിശേഷം'എന്ന പൊതുവിഷയത്തിലൂന്നിയുള്ള ചര്‍ച്ചകളാണ് സംഗമത്തില്‍ നടക്കുന്നത്. ബൈബിള്‍, മതബോധനം, കാനോന നിയമവും മറ്റു സഭാ നിയമവശങ്ങളും, സഭൈക്യ പ്രവര്‍ത്തനങ്ങള്‍, ദൈവവിളി, കുടുംബം, അല്മായര്‍, ആരാധാനാക്രമം, വചനപ്രഘോഷണം, സഭാ നിയമങ്ങളും ദൈവശാസ്ത്രവും, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും യോഗത്തില്‍ നടക്കും. സമ്മേളനം 14ന് സമാപിക്കും.
Image: /content_image/News/News-2019-01-09-03:08:18.jpg
Keywords: മെത്രാ
Content: 9430
Category: 18
Sub Category:
Heading: പ്രേഷിത വാരാചരണത്തിനു ആരംഭം
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രേഷിത കാര്യാലയത്തിന്റെ (എസ്‌വൈഎംഎം) ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രേഷിത വാരാചരണത്തിന്റെ ഉദ്ഘാടനം നടന്നു. ഷംഷാബാദ് രൂപതയിലെ സുചിത്ര സെന്റ് മേരീസ് പള്ളിയില്‍ നടന്ന ചടങ്ങില്‍ എസ്‌വൈഎംഎം ഡയറക്ടറും ഷംഷാബാദ് രൂപത മെത്രാനുമായ മാര്‍ റാഫേല്‍ തട്ടിലാണ് ഉദ്ഘാടനം ചെയ്തത്. ലോകത്തിന്റെ ദീപമായി പ്രശോഭിക്കുവാനുമുള്ള ഓരോ ക്രൈസ്തവനുമുള്ള വിളിയില്‍ ആഴപ്പെടാന്‍ നമ്മെ സഹായിക്കുന്നതാണു പ്രേഷിത വാരാചരണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വര്‍ഷവും ജനുവരി ആറു മുതല്‍ 12 വരെയാണു സീറോ മലബാര്‍ സഭ പ്രേഷിത വാരമായി ആചരിക്കുന്നത്.
Image: /content_image/India/India-2019-01-09-03:33:42.jpg
Keywords: ഷംഷാ
Content: 9431
Category: 11
Sub Category:
Heading: അന്താരാഷ്ട്ര യുവജന സംഗമത്തിന്റെ വോളന്റിയർ ടീമിലേക്ക് രണ്ട് മലയാളികള്‍
Content: വരാപ്പുഴ: ജനുവരി 22 മുതൽ 27 വരെ പനാമയില്‍ നടക്കുന്ന അന്താരാഷ്ട്ര യുവജന സംഗമത്തിന്റെ വോളന്റിയർ ടീമിലേക്ക് കേരള സഭയെ പ്രതിനിധീകരിച്ച് രണ്ടുപേര്‍. വരാപ്പുഴ അതിരൂപതാഗംങ്ങളായ ഫാ. സ്റ്റാൻലി മാതിരപ്പിള്ളിയും ജോസ്മോൻ തൈപ്പറമ്പിലുമാണ് ഇന്റർനാഷ്ണൽ വോളന്റിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. താലന്ത് മാസികയുടെ ചീഫ് എഡിറ്ററായി സേവനം ചെയ്യുന്ന ഫാ.സ്റ്റാൻലി മാതിരപ്പിള്ളി പങ്കെടുക്കുന്ന ആദ്യ യുവജന സംഗമമാണിത്. എളംകുളം ഫാത്തിമ മാതാ ഇടവകാംഗമായ ജോസ്മോൻ തൈപ്പറമ്പിലിന്റെ മൂന്നാം ലോകയുവജന സമ്മേളനമാണിത്. 2011 -ൽ സ്പെയിനിലെ മാഡ്രിഡിലും, 2016 -ൽ പോളണ്ടിലെ ക്രാക്കോവിലും നടന്ന യുവജന സംഗമങ്ങളില്‍ ജോസ് മോൻ പങ്കെടുത്തിട്ടുണ്ട്. ക്രാക്കോവിൽ സംഘാടക സമിതിയുടെ ഇന്റർനാഷ്ണൽ വോളണ്ടിയർ ടീമിൽ ഇൻഫർമേഷൻ ഓഫീസറായി അദ്ദേഹം സേവനം ചെയ്തിരിന്നു. യുവജന സമ്മേളനത്തിന്റെ സംഘാടകസമിതിയുടെ ഇന്റർനാഷ്ണൽ വോളണ്ടിയർ ടീമില്‍ ഭാഗഭാക്കാകുന്നതിന് ജനുവരി 12 -ന് ഇരുവരും യാത്ര തിരിക്കും.
Image: /content_image/India/India-2019-01-09-04:56:37.jpg
Keywords: പനാമ, യുവജന
Content: 9432
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രല്‍: ഈജിപ്തിന് ട്രംപിന്റെ അഭിനന്ദനം
Content: വാഷിംഗ്ടണ്‍ ഡിസി: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രൽ ദേവാലയം തുറന്നതില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍-സിസിക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിനന്ദനം. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അല്‍-സിസിയെ അഭിനന്ദിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തത്. “ഈജിപ്തിലെ നമ്മുടെ സുഹൃത്തുക്കള്‍ മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രല്‍ തുറന്നതില്‍ സന്തോഷമുണ്ട്. പ്രസിഡന്റ് അല്‍-സിസി തന്റെ രാജ്യത്തെ ശോഭനമായ ഒരു ഭാവിയിലേക്കാണ് നയിക്കുന്നത്” എന്നാണ് ട്രംപിന്റെ ട്വീറ്റില്‍ പറയുന്നത്. കോപ്റ്റിക് ക്രൈസ്തവരുടെ ക്രിസ്തുമസ്സ് ആഘോഷരാവില്‍ അർപ്പിച്ച ദിവ്യബലിയോടാണ് കത്തീഡ്രൽ ദേവാലയത്തിൽ ശുശ്രൂഷകൾ ആരംഭിച്ചത്. 'കത്തീഡ്രൽ ഓഫ് നേറ്റിവിറ്റി' എന്ന പേരുളള ദേവാലയത്തിന്റെ ഉദ്ഘാടനം കർമ്മത്തിൽ പങ്കെടുക്കാൻ പ്രസിഡന്റ് അടക്കമുള്ള സർക്കാർ പ്രതിനിധികളും എത്തിയിരുന്നു. തലസ്ഥാന നഗരമായ കെയ്റോയുടെ കിഴക്ക് ഭാഗത്തായി 28 മൈല്‍ അകലെയാണ് നേറ്റിവിറ്റി കത്തീഡ്രൽ പണികഴിപ്പിച്ചിരിക്കുന്നത്. പുതിയ ദേവാലയം മതസഹിഷ്ണുതയുടെ സന്ദേശം പരത്തുന്നുണ്ടെങ്കിലും, തീവ്രവാദികളുടെ ലക്ഷ്യകേന്ദ്രമാകുമോ എന്ന ആശങ്കയും കുറവല്ല. നൂറോളം കോപ്റ്റിക് ക്രൈസ്തവരാണ് കഴിഞ്ഞ വര്‍ഷം മാത്രം തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഈജിപ്തിന്റെ ജനസംഖ്യയില്‍ പത്തു ശതമാനത്തോളം കോപ്റ്റിക് ക്രൈസ്തവരാണ്.
Image: /content_image/News/News-2019-01-09-05:09:41.jpg
Keywords: ഈജി
Content: 9433
Category: 18
Sub Category:
Heading: യൂത്ത് കമ്മീഷന്റെ സെക്രട്ടറിയായി ഫാ. സ്റ്റീഫൻ തോമസ് ചാലക്കര ചുമതലയേറ്റു
Content: പുനലൂർ: കെ‌സി‌ബി‌സി യൂത്ത് കമ്മീഷന്റെ പുതിയ സെക്രട്ടറിയായും കെ‌സി‌വൈ‌എം സംസ്ഥാന സമിതിയുടെ പുതിയ ഡയറക്ടറായും ഫാ. സ്റ്റീഫൻ തോമസ് ചാലക്കര ചുമതലയേറ്റു. പുനലൂർ രൂപതക്കാരനായ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര ഇപ്പോൾ കൊടുമൺ ഫാത്തിമ മാതാ ഇടവക വികാരിയായി സേവനം ചെയ്തുവരികയാണ്. ചാലക്കര തോമസ് –റോസമ്മ തോമസ് ദമ്പതികളുടെ മകനായ ഇദ്ദേഹം ഇളമ്പൽ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും, ആലുവയിലെ കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരിയിലുമായി വൈദീക പരിശീലനം പൂർത്തിയാക്കിയ ശേഷം 2004 മെയ്‌ 28 -ന് ബിഷപ്പ് മത്തിയാസ് കാപ്പിലിൽ നിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്. പുതിയ ദൌത്യത്തിന് പുനലൂർ ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തന്‍ ആശംസകള്‍ നേര്‍ന്നു.
Image: /content_image/India/India-2019-01-09-07:02:21.jpg
Keywords: യുവജന
Content: 9434
Category: 1
Sub Category:
Heading: 2019-ൽ ക്രൈസ്തവ പീഡനം വർദ്ധിക്കുമെന്ന് ബ്രിട്ടീഷ് സംഘടന
Content: ലണ്ടന്‍: 2019-ൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം വർദ്ധിക്കുമെന്ന് യുകെ ആസ്ഥാനമായ സംഘടനയുടെ മുന്നറിയിപ്പ്. റിലീസ് ഇന്‍റര്‍നാഷ്ണൽ എന്ന സംഘടനയും, സഹ സംഘടനയായ വോയസ് ഓഫ് ദി മാർട്ടിയേസുമാണ് ഈവർഷം ക്രൈസ്തവർക്ക് എതിരെയുള്ള ആക്രമണങ്ങൾ വലിയ തോതിൽ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യ, ചൈന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ വിശ്വാസത്തെപ്രതി ക്രൈസ്തവരെ പീഡിപ്പിക്കുന്നതിൽ ദിനംപ്രതി എണ്ണം കൂടുകയാണ്. ഈ രാജ്യങ്ങൾ വർഷങ്ങളായി പട്ടികയിൽ ഉണ്ടായിരുന്നുവെങ്കിലും തീർത്തും അപകടകരമായ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് റിലീസ് ഇന്റർനാഷണൽ സംഘടനയുടെ വക്താവ് ആൻഡ്രൂ ബോയിഡ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. ചൈനയിൽ കമ്മ്യൂണിസവും, ഇന്ത്യയിൽ തീവ്ര ഹൈന്ദവ സംഘടനകളുടെ സാന്നിധ്യവും, നൈജീരിയയിൽ മുസ്ലിം തീവ്രവാദ സംഘടനകളുടെ അക്രമണങ്ങളുമാണ് ക്രൈസ്തവ പീഡനം ഈ വർഷം വർദ്ധിക്കും എന്നതിലേക്ക് വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാൻ, എരിത്രിയ, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾ ക്രൈസ്തവർ ആശങ്കപ്പെടേണ്ട മറ്റു രാജ്യങ്ങളാണെന്നും സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുത്തതു മുതലാണ് ഭാരതത്തിലെ ന്യൂനപക്ഷ ക്രൈസ്തവ വിഭാഗം കൂടുതലായി ആക്രമണങ്ങളെ നേരിടേണ്ടി വന്നതെന്ന് സംഘടന പറയുന്നു. പീഡിത ക്രൈസ്തവ സമൂഹത്തിനായി അവരുടെ ഭാഷയിൽ അച്ചടിച്ച ബൈബിൾ ഉൾപ്പെടെ വലിയ സഹായങ്ങള്‍ ചെയ്യുന്ന റിലീസ് ഇന്റർനാഷ്ണൽ പുറത്തുവിട്ട റിപ്പോര്‍ട്ട് ഏറെ ശ്രദ്ധയോടെയാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
Image: /content_image/News/News-2019-01-09-09:03:00.jpg
Keywords: ക്രൈസ്തവ