Contents
Displaying 9081-9090 of 25174 results.
Content:
9395
Category: 18
Sub Category:
Heading: വേളാങ്കണ്ണി ബസിനു നേരേ ആക്രമണം
Content: കോട്ടയം: ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു സര്‍വീസ് നടത്തുന്ന വേളാങ്കണ്ണി ബസിനു നേരേ ഡിണ്ടിഗലില്‍ ആക്രമണം. ആറംഗസംഘം കാറിലെത്തി പിന്നിലെ ചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നുവെന്നു ബസ് ജീവനക്കാര്‍ പറഞ്ഞു. വേളാങ്കണ്ണിയില്‍നിന്നു ചങ്ങനാശേരിയിലേക്കു വരികയായിരുന്ന ബസിനുനേരേ ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടന്നെങ്കിലും സര്‍വീസ് മുടക്കാതെ ബസ് ഇന്നലെ ആലുവ ഡിപ്പോയിലെത്തി.
Image: /content_image/India/India-2019-01-04-02:51:10.jpg
Keywords: വേളാങ്ക

9396
Category: 18
Sub Category:
Heading: ചാവറയച്ചന്റെ തിരുനാളിന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം
Content: മാന്നാനം: മാന്നാനം ആശ്രമ ദേവാലയത്തിലെ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം. ഇന്നലെ ചരിത്ര പ്രസിദ്ധമായ പിടിയരിനേര്‍ച്ച ഊണു നടന്നു. ഇന്നലെ ഫാ. സിറിയക് കോട്ടയില്‍, ഫാ. സ്‌കറിയ എതിരേറ്റ് സിഎംഐ, ഫാ. പീലിപ്പോസ് തുണ്ടുവാലിച്ചിറ എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്കി. തുടര്‍ന്നാണ് പിടിയരി ഊണ് നേര്‍ച്ച നടന്നത്. വൈകുന്നേരം സിഎംഐ സഭയിലെ 55 നവവൈദികരുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ. ആന്റോ സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന പ്രദക്ഷിണത്തിനു ഫാ. വില്‍സണ്‍ തറയില്‍ സിഎംഐ നേതൃത്വം നല്കി. ചാവറ തീര്‍ത്ഥാടന ദിനമായി ആചരിക്കുന്ന ഇന്നു രാവിലെ 11നു കോട്ടയം സെന്റ് ജോസഫ്‌സ് പ്രോവിന്‍സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചാവറയച്ചന്റെ കബറിടത്തിലേക്കു തീര്‍ത്ഥാടനം നടത്തും. തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫാ. സാബു കൂടപ്പാട്ട് സിഎംഐ നേതൃത്വം നല്കും.
Image: /content_image/India/India-2019-01-04-03:18:09.jpg
Keywords: ചാവറ

9397
Category: 18
Sub Category:
Heading: വിശന്നു വിലഞ്ഞ നൂറുകണക്കിനാളുകള്‍ക്കു ഭക്ഷണവുമായി നവജീവന്‍
Content: കോട്ടയം: ഹര്‍ത്താല്‍ ദിനത്തില്‍ വിശന്നു വിലഞ്ഞ നൂറുകണക്കിനാളുകള്‍ക്കു സാന്ത്വനവുമായി വിശപ്പ് രഹിത കോട്ടയത്തിന്റെ തുടക്കക്കാരന്‍ നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്. ഹര്‍ത്താല്‍ മൂലം ഭക്ഷണം കിട്ടാതെ വലഞ്ഞവര്‍ക്ക് അദ്ദേഹം പൊതിച്ചോര്‍ നല്കി. ഹര്‍ത്താല്‍ ദിവസങ്ങളില്‍ സാധാരണ നല്കുന്നതുപോലെ ഇന്നലെ ഉച്ചയ്ക്കു കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലായിരുന്നു പൊതിച്ചോര്‍ വിതരണം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ അടക്കം സ്റ്റാന്‍ഡില്‍ കുടുങ്ങിയ യാത്രക്കാരും നഗരത്തില്‍ തങ്ങുന്നവരുമെല്ലാം പൊതിച്ചോര്‍ വാങ്ങി. കെഎസ്ആര്‍ടിസിക്കു പുറമെ റെയില്‍വേ സ്‌റ്റേഷനിലും ഇവര്‍ പൊതിച്ചോര്‍ നല്കി. ഭക്ഷണതോടൊപ്പ, ഒരു കുപ്പി വെള്ളവും സംഘടന നല്കി. അൻപത് വർഷത്തിലേറെയായി അനാഥരും ആലംബഹീനരുമായ മനോരോഗികൾക്കിടയിൽ നിസ്തുലമായ സേവനം ചെയ്യുന്ന പി.യു.തോമസ് ദിവസവും അയ്യായിരത്തിലധികം പാവങ്ങള്‍ക്കാണ് സൌജന്യ ഭക്ഷണം നല്‍കുന്നത്.
Image: /content_image/India/India-2019-01-04-03:32:18.jpg
Keywords: നവജീ

9398
Category: 1
Sub Category:
Heading: അബുദാബിയില്‍ പുതിയ കത്തോലിക്ക ദേവാലയത്തിന് തറക്കല്ലിട്ടു
Content: റുവൈസ്: അബുദാബിയിലെ റുവൈസില്‍ പുതിയ കത്തോലിക്ക ദേവാലയത്തിന് തറക്കല്ലിട്ടു. സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് പുതിയ ദേവാലയം ഉയരുക. യുഎഇയിലെ ഒന്‍പതാമത്തെയും അബുദാബി എമിറേറ്റ്സിലെ നാലാമത്തെയും കത്തോലിക്ക ദേവാലയമാണിത്. ഡിസംബര്‍ 30നു വൈകീട്ട് നടന്ന ശിലാസ്ഥാപന ചടങ്ങിന് സതേൺ അറേബ്യയുടെ അപ്പസ്തോലിക് വികാര്‍ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തി. ശിലാസ്ഥാപന ചടങ്ങില്‍ യുഎഇയിലെ വിവിധ ഇടവകകളില്‍ സേവനം ചെയ്യുന്ന വൈദികരും പങ്കെടുത്തു. വരുന്ന ഫെബ്രുവരി മൂന്ന് മുതൽ അഞ്ചുവരെ ഫ്രാന്‍സിസ് പാപ്പയുടെ ചരിത്രപരമായ സന്ദര്‍ശനം യുഎഇയില്‍ നടക്കുവാനിരിക്കെയാണ് ദേവാലയത്തിന് തറക്കല്ലിട്ടതെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-01-04-05:09:37.jpg
Keywords: അബുദാബി, യുഎഇ

9399
Category: 1
Sub Category:
Heading: പുതുവര്‍ഷത്തില്‍ പരിശുദ്ധ അമ്മയുടെ സ്നേഹവും സഹായവും സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുമ്പോള്‍ പരിശുദ്ധ കന്യകാ മാതാവിലേക്ക് തിരിയണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ പുതുവത്സര സന്ദേശം. നവവത്സരത്തില്‍ പരിശുദ്ധ അമ്മയുടെ സ്നേഹവും സഹായവും സ്വീകരിക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. പുതുവത്സരദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കിടയിലാണ് പാപ്പ തന്റെ പുതുവത്സര സന്ദേശം നല്‍കിയത്. ആത്മവിശ്വാസവും, വിശ്വസ്തതയുള്ളവരായി വിശ്വാസജീവിതത്തില്‍ മുന്നേറുവാന്‍ സഹായിക്കുന്ന മാതാവിന്റെ കൃപ പതിയുവാന്‍ നാം നമ്മളെത്തന്നെ അനുവദിക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. നമ്മുടെ വിശ്വാസ ജീവിതത്തില്‍ പരിശുദ്ധ കന്യകാമാതാവിന് സ്ഥാനം ലഭിക്കുമ്പോള്‍ നമുക്ക് നമ്മുടെ കണ്ണുകളെ യേശുവില്‍ ഉറപ്പിക്കുവാന്‍ കഴിയും. കാരണം കന്യകാമറിയം ഒരിക്കലും തന്നെത്തന്നെ ഉയര്‍ത്തിപ്പിടിച്ചിട്ടില്ല, മറിച്ച് യേശുവിനെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തിട്ടുള്ളത്. ദൈവത്തിന് തന്നെ ഒരമ്മയെ ആവശ്യമായി വന്നു. അപ്പോള്‍ മനുഷ്യരായ നമുക്ക് അമ്മയെ എന്തുമാത്രം ആവശ്യമുണ്ടായിരിക്കും. നമ്മള്‍ ഓരോരുത്തരും “പരിശുദ്ധ കന്യകാ മാതാവേ ഞങ്ങളെ കൈപിടിച്ചു നടത്തണമേ!” എന്ന് പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുര്‍ബാനക്ക് ശേഷം പാപ്പ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ നാല്‍പ്പതിനായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. നാം കൈമാറുന്ന ക്രിസ്തുമസ്സ്, പുതുവത്സര ആശംസകളെ അര്‍ത്ഥവത്താക്കുന്നത് ദൈവാനുഗ്രഹമാണെന്ന് പാപ്പ പ്രാര്‍ത്ഥനാ സന്ദേശത്തില്‍ പറഞ്ഞു. 52-മത് ലോക സമാധാന ദിനത്തെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ടാണ് മാര്‍പാപ്പ പ്രാര്‍ത്ഥനാ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-01-04-06:38:49.jpg
Keywords: പാപ്പ

9400
Category: 1
Sub Category:
Heading: ഏഷ്യന്‍ സഭയുടെ നവീകരണത്തിന് അഞ്ചിന പദ്ധതികളുമായി എഫ്‌എബിസി പ്രസിഡന്‍റ്
Content: യംഗൂണ്‍: ഏഷ്യന്‍ സഭയുടെ നവീകരണത്തിന് അഞ്ചിന പദ്ധതികളുമായി ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ (FABC) പുതിയ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ചാള്‍സ് മോങ്ങ് ബൊ. വിശ്വാസ പ്രചാരണം, സാമൂഹിക നീതി, അജപാലനം, മതസൗഹാര്‍ദ്ദം, അനുരഞ്ജനം തുടങ്ങിയവക്കായിരിക്കും താന്‍ മുന്‍ഗണന നല്‍കുകയെന്ന്‍ മ്യാന്‍മറിലെ യംഗൂണിലെ കര്‍ദ്ദിനാള്‍ കൂടിയായ അദ്ദേഹം വ്യക്തമാക്കി. തന്റെ ക്രിസ്തുമസ് സന്ദേശത്തിലൂടെയാണ് ഇക്കഴിഞ്ഞ ജനുവരി 1-ന് എഫ്‌എബിസി പ്രസിഡന്റ് എന്ന തന്റെ പുതിയ ദൗത്യമാരംഭിച്ച കര്‍ദ്ദിനാള്‍ ബൊ ഏഷ്യന്‍ സഭക്ക് വേണ്ടിയുള്ള തന്റെ ഭാവി പദ്ധതികളെക്കുറിച്ച് വിവരിച്ചത്. സാമൂഹിക പുരോഗതിയും, അജപാലന ശുശ്രൂഷക്കും താന്‍ മുന്‍തൂക്കം നല്‍കും. അതുപോലെ തന്നെ 'വിശ്വാസത്തിന്റെ വലിയ കൊയ്ത്ത്' എന്ന വിശുദ്ധ ജോണ്‍ പോള്‍ പാപ്പായുടെ ഏഷ്യന്‍ സഭക്കുള്ള ശ്ലൈഹീക ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തന്റെ ശ്രദ്ധയിലുണ്ടായിരിക്കുമെന്നും എഴുപതുകാരനായ കര്‍ദ്ദിനാള്‍ പറഞ്ഞു. തങ്ങളുടെ ചരിത്രപരമായ ഒരു വിളിക്ക് ഉത്തരം നല്‍കുവാന്‍ ഏഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സിനു ലഭിച്ച അവസരമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇക്കഴിഞ്ഞ നവംബര്‍ 16-ന് ബാങ്കോക്കില്‍ വെച്ച് നടന്ന യോഗത്തില്‍ വെച്ചാണ് 19 മെത്രാന്‍ സമിതികളുടെ ഫെഡറേഷനായി 1972ല്‍ സ്ഥാപിതമായ എഫ്‌എബിസിയുടെ പുതിയ പ്രസിഡന്റായി കര്‍ദ്ദിനാള്‍ ചാള്‍സ് മോങ്ങ് ബൊ തിരഞ്ഞെടുക്കപ്പെട്ടത്. മുംബൈ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ പിന്‍ഗാമിയായിട്ടാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്. മ്യാന്‍മറില്‍ ഇപ്പോള്‍ നടന്നുവരുന്ന വംശീയ ലഹളകള്‍ക്കും കൂട്ടക്കൊലകള്‍ക്കും പരിഹാരം കാണുന്നതിനു അഹോരാത്രം പ്രയത്നിക്കുന്ന മെത്രാനാണ് കര്‍ദ്ദിനാള്‍ ചാള്‍സ് മോങ്ങ് ബൊ.
Image: /content_image/News/News-2019-01-04-09:09:04.jpg
Keywords: ഏഷ്യ

9401
Category: 1
Sub Category:
Heading: 2019 പ്രത്യേക മിഷ്ണറി വർഷമായി ആചരിക്കുവാൻ പ്യൂർട്ടോ റിക്കോ
Content: സാൻ ജുവാൻ: അറ്റ്‌ലാന്റിക് തീരപ്രദേശ അമേരിക്കൻ ടെറിറ്റോറിയൽ ദ്വീപായ പ്യൂർട്ടോ റിക്കോയിൽ മിഷ്ണറി പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാൻ 2019 പ്രത്യേക മിഷ്ണറി വർഷമായി ആചരിക്കും. ഈശോ സ്നാപക യോഹന്നാനിൽ നിന്നും മാമ്മോദീസ സ്വീകരിച്ചതിന്റെ അനുസ്മരണ ദിനമായ ജനുവരി പതിമൂന്ന് മുതൽ ആഗോള മിഷൻ ഞായർ ദിനത്തിന്റെ തലേന്ന് ഒക്ടോബർ പത്തൊൻപതുവരെയാണ് പ്യൂർട്ടോ റിക്കോ ദ്വീപില്‍ മിഷ്ണറി വർഷം ആചരിക്കാൻ മെത്രാന്മാർ നിർദ്ദേശം നല്‍കിയിരിക്കുന്നത്. മിഷൻ ദൗത്യത്തിനായി മാമ്മോദീസ വ്രതം നവീകരിക്കുക, മിഷൻ പ്രവർത്തനങ്ങൾ നവീകരിക്കുക, സുവിശേഷ പ്രഘോഷണത്തിന് പുതിയ മേച്ചിൽപ്പുറങ്ങൾ തേടുക, സഭയുടെ മുഖ്യ ദൗത്യമായി മിഷൻ പ്രവർത്തനം ഏറ്റെടുക്കുക എന്നിവയാണ് മിഷ്ണറി വർഷാചരണത്തിന്റെ ലക്ഷ്യങ്ങൾ. അതിനായി മെത്രാന്മാർ മൂന്ന് വിളികൾ നിർദ്ദേശിച്ചിട്ടുണ്ട്. വ്യക്തിപരവും ഇടയ ദൗത്യപ്രകാരവും നവീകരണം നടത്തുക, ദിവ്യകാരുണ്യ സന്നിധിയിലേക്കുള്ള വിളി, മിഷൻ പ്രവർത്തനങ്ങൾ തീക്ഷ്ണതയോടെ നിർവഹിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നിവയിലൂടെ മികച്ച പ്രേഷിത വർഷം കാഴ്ചവെയ്ക്കാനാണ് സഭയുടെ പദ്ധതി. ഓരോരുത്തരുടേയും നവീകരണത്തിലൂടെ സമൂഹത്തിൽ വിശ്വാസത്തിന് സാക്ഷ്യം നല്‍കാന്‍ എല്ലാവരും തയ്യാറാകണമെന്നും ആത്മാവിനാൽ പ്രേരിതരായി സഭയിൽ ചരിത്രപരമായ നിമിഷങ്ങൾക്ക് നേതൃത്വം നല്കാൻ ഇടയന്മാര്‍ക്ക് സാധിക്കട്ടെയെന്നും വെളിപാട് 2:29 വചനത്തെ ആസ്പദമാക്കി മെത്രാന്മാര്‍ പ്രസ്താവനയിൽ വ്യക്തമാക്കി. പ്യൂർട്ടോ റിക്കോയിലെ പോൺസ് രൂപതയിൽ 2023 ൽ നടക്കാനിരിക്കുന്ന ആറാമത് അമേരിക്കൻ മിഷ്ണറി കോൺഗ്രസിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദിവ്യബലിയിലായിരിക്കും പ്രത്യേക മിഷ്ണറി വർഷത്തിന്റെ സമാപനം. 2019 ഒക്ടോബർ മിഷ്ണറി മാസമായി ആചരിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ നിർദ്ദേശത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് പ്യൂർട്ടോ റിക്കോ സഭ മിഷ്ണറി വർഷത്തിന് ആഹ്വാനം നല്കിയിരിക്കുന്നത്. മുപ്പത്തിമൂന്ന് ലക്ഷം ജനസംഖ്യയുള്ള പ്യൂർട്ടോ റിക്കോയുടെ എണ്‍പത്തിയഞ്ച് ശതമാനവും കത്തോലിക്കരാണ്.
Image: /content_image/News/News-2019-01-04-11:07:09.jpg
Keywords: മിഷ്ണ

9402
Category: 1
Sub Category:
Heading: പോളിഷ് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം
Content: വാര്‍സോ: ദക്ഷിണ പോളണ്ടിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ബ്ലാക്ക് മഡോണ മരിയൻ തീർത്ഥാടന കേന്ദ്രം കഴിഞ്ഞ വര്‍ഷം സന്ദര്‍ശിച്ചത് നാൽപ്പത്തിമൂന്നു ലക്ഷം തീർത്ഥാടകർ. പോളണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മാത്രം എട്ടുലക്ഷത്തിമുപ്പത്തിനാലായിരം തീർത്ഥാടകർ വിവിധ സംഘങ്ങളായി തീർത്ഥാടന കേന്ദ്രത്തിൽ എത്തി. കാൽനടയായി മാത്രം ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം ആളുകൾ എത്തിയതായി തീർത്ഥാടന കേന്ദ്രത്തിന്റെ മാധ്യമവിഭാഗം ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ദീർഘദൂരം ഓടിയെത്തിയവരെയും, കുതിരപ്പുറത്ത് എത്തിയ തീർത്ഥാടകരെയും, ബൈക്കുകളിൽ എത്തിച്ചേർന്നവരെയും തീർത്ഥാടന കേന്ദ്രത്തിൽ സ്വീകരിച്ചു. ജർമ്മനിയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് രാജ്യത്തുനിന്ന് പുറത്തുനിന്നെത്തിയ തീർത്ഥാടകരിൽ മുന്നിൽ നിൽക്കുന്നത്. പിന്നാലെ ഇറ്റലിയും മൂന്നാമതായി അമേരിക്കയുമാണ്. ബ്രിട്ടൻ, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും, മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നും ഉള്ള ആയിരകണക്കിന് തീർത്ഥാടകർ ദൈവ മാതാവിന്റെ മധ്യസ്ഥം തേടാനായി പോളണ്ടിൽ എത്തിച്ചേർന്നുവെന്നതും ശ്രദ്ധേയമാണ്. പോളണ്ടിന് സ്വാതന്ത്രം കിട്ടിയ 123-മത് വാർഷിക ആഘോഷങ്ങളുടെ വേദിയും ബ്ലാക്ക് മഡോണ തീർത്ഥാടനകേന്ദ്രമായിരുന്നു. പോളിഷ് പ്രസിഡന്റ് ആന്‍ഡ്രേസ് ഡുഡയുടെ സാന്നിധ്യത്തിലായിരുന്നു അന്നു ആഘോഷങ്ങൾ അരങ്ങേറിയത്. വിശുദ്ധ ലൂക്ക വരച്ചതായി കരുതപ്പെടുന്ന ബ്ലാക്ക് മഡോണ ചിത്രം 'ഔര്‍ ലേഡി ഓഫ് സെസ്റ്റോചോവ' എന്ന പേരിലും അറിയപ്പെടുന്നുണ്ട്. 1652-ല്‍ പോളണ്ടിന്റെ രാജാവായിരുന്ന ജോണ്‍ രണ്ടാമന്‍ കാസിമിര്‍ രാജ്യത്തിന്റെ രാജ്ഞിയായി ദൈവമാതാവിനെ പ്രഖ്യാപിക്കുകയും, ബ്ലാക്ക് മഡോണ രൂപത്തിന് പ്രത്യേക പ്രാധാന്യം നല്‍കുകയും ചെയ്തിരിന്നു. 1717 സെപ്റ്റംബര്‍ എട്ടാം തീയതി ക്ലെമന്റ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് മാതാവിന്റെ ചിത്രത്തെ കാനോനികമായ കിരീടധാരണത്തിലേക്ക് ഉയര്‍ത്തിയത്. റോമിന് പുറത്ത് ആദ്യമായി നടന്ന ആ ചടങ്ങില്‍ ഏതാണ്ട് 2,00,000-ത്തോളം വിശ്വാസികളാണ് അന്നു പങ്കെടുത്തത്. സെസ്റ്റോചോവയിലെ 'ജസ്ന ഗോര' ആശ്രമത്തില്‍ സൂക്ഷിച്ചിരിക്കുന്ന നാലടി പൊക്കമുള്ള പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രത്തെ രാജ്യം ഏറെ ആദരവോടെയാണ് ഇന്നും കാണുന്നത്. 'ബ്ലാക്ക് മഡോണ'യുടെ കിരീട ധാരണത്തിന്റെ 300-ാം വാര്‍ഷികം ആഘോഷിക്കുന്നതിന് പോളണ്ട് പാര്‍ലമെന്റ് പ്രത്യേക പ്രമേയം തന്നെ പാസാക്കിയിരിന്നു. മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും ക്രൈസ്തവ വിശ്വാസം കൈവിട്ടപ്പോൾ, തങ്ങളുടെ കത്തോലിക്കാ വിശ്വാസത്തെ മുറുകെ പിടിച്ചു മുന്നേറുന്ന രാജ്യമാണ് പോളണ്ട്.
Image: /content_image/News/News-2019-01-04-12:10:15.jpg
Keywords: പോളണ്ട, മരിയന്‍

9403
Category: 18
Sub Category:
Heading: 'ഹ്യൂമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് സ്‌നേഹതീരത്തിന്റെ സിസ്റ്റര്‍ റോസിലിന്
Content: തിരുവനന്തപുരം: കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷ്ണല്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ഏര്‍പ്പെടുത്തിയ 'ഹ്യൂമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന്' സ്‌നേഹതീരം സ്ഥാപകയും ഡയറക്ടറുമായ സിസ്റ്റര്‍ റോസിലിനെ തെരെഞ്ഞെടുത്തു. തിങ്കളാഴ്ച തിരുവനന്തപുരം ലൂര്‍ദ് സെന്റര്‍ കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ എടക്കര കരിനെച്ചിയില്‍ ചിറായില്‍ സി.ജെ ജോണ്‍ ത്രേസ്യാമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ ആദ്യ മകളായ റോസിലിന്‍ പൊതു പ്രവര്‍ത്തകനായ പിതാവിന്റെ സഹജീവികളോടൊള്ള അളവറ്റസ്‌നേഹം കണ്ടുകൊണ്ടാണ് തന്റെ ജീവിതം ആലംബഹീനര്‍ക്കു സമര്‍പ്പിച്ചത്. ഡല്‍ഹി ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റ്യറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ അവര്‍ ഉത്തരേന്ത്യയിലെ പല പിന്നോക്കഗ്രാമങ്ങളിലും ആദിവാസിമേഖലകളിലും സഭയുടെ മുംബൈ, പഞ്ചാബ്, ഛാന്ദാ തുടങ്ങിയ മിഷന്‍ കേന്ദ്രങ്ങളുടെ കീഴില്‍ കാശ്മീര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ സേവനം ചെയ്തു. മനസ്സിന്റെ താളം തെറ്റി തെരുവില്‍ സ്ത്രീകളാരും അലഞ്ഞു തിരിഞ്ഞു ഒറ്റപ്പെടലുകളും ദുരനുഭവങ്ങളും ഏറ്റുവാങ്ങരുതെന്നും അവരെ സംരക്ഷിക്കണമെന്നും ഉള്ള ആഗ്രഹം സിസ്റ്റര്‍ റോസിലിന്റെ മനസ്സില്‍ ഉടലെടുത്തതോടെയാണ് സ്നേഹതീരം എന്ന പുനരധിവാസ കേന്ദ്രം യാഥാര്‍ത്ഥ്യമായത്. മനോനിലതെറ്റിയത് മൂലം സമൂഹം ഒറ്റപ്പെടുത്തിയവരെയും, കുടുംബബന്ധങ്ങളില്‍ നിന്ന് തള്ളപ്പെട്ടവരെയും, ശാരീരികമായും മാനസികമായും ആത്മിയമായും പ്രാപ്തരാക്കി സാമൂഹ്യ പുരോഗതിയില്‍ അധിഷ്ടിതമായി സ്വയംതൊഴിലിന് ഉള്‍പ്പെടെ പരിശീലനം നല്‍കി പുനരധിവസിപ്പിക്കുക എന്ന ദൗത്യത്തോടെ ആരംഭിച്ച ഈ കേന്ദ്രത്തിലൂടെ പുതുജീവിതം ലഭിച്ചതു നൂറുകണക്കിന് ആളുകള്‍ക്കാണ്. 2010ല്‍ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന്റെ അനുമതിയോടു കൂടി സിസ്റ്റര്‍ റോസിലിന്‍ സ്ഥാപിച്ച സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സി (കരുണയുടെ സഹോദരിമാര്‍) സന്യാസിനി സമൂഹത്തില്‍ ഇപ്പോള്‍ ഏഴു സിസ്റ്റര്‍മാരും രണ്ടു നോവിസസുമുണ്ട്.
Image: /content_image/News/News-2019-01-05-02:54:38.jpg
Keywords: സിസ്റ്റ

9404
Category: 24
Sub Category:
Heading: ചരിത്ര പ്രസിദ്ധമായ അര്‍ത്തുങ്കല്‍ ദേവാലയവും തിരുനാളും
Content: ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് അർത്തുങ്കൽ പള്ളി എന്നറിയപ്പെടുന്ന സെന്റ് ആൻഡ്രൂസ് ബസിലിക്ക. പോർട്ടുഗീസുകാർ പണിത പുരാതനമായ ഈ ദേവാലയം വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള കേരളത്തിലെ ഒരു പ്രമുഖ തീർത്ഥാടനകേന്ദ്രവുമാണ്. അർത്തുങ്കൽ വെളുത്തച്ചൻ എന്നറിയപ്പെടുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇവിടെ ആഘോഷപൂർവ്വം കൊണ്ടാടാറുണ്ട്. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തർ അർത്തുങ്കൽ പള്ളിയിൽ വെളുത്തച്ചന്റെ സവിധത്തിലെത്തി നേർച്ചകൾ സമർപ്പിച്ച് മാലയൂരുന്ന ഒരു പതിവും ഉണ്ട് കേരളത്തിലെ നാട്ടുരാജ്യങ്ങളിലൊന്നായിരുന്ന മൂത്തേടത്ത് രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു അർത്തുങ്കൽ. വ്യവസായിക കേന്ദ്രം കൂടിയായിരുന്ന ഈ പ്രദേശത്ത് ധാരാളം ക്രൈസ്തവരുണ്ടായിരുന്നു. പക്ഷേ, ദേവാലയത്തിന്റെയും വൈദികരുടെയും അഭാവം മൂലം മാമോദീസ അടക്കമുള്ള കൂദാശകൾ സ്വീകരിക്കുവാൻ ഇവർക്ക് മാർഗ്ഗമുണ്ടായിരുന്നില്ല. വാസ്കോ ഡ ഗാമയുടെ കേരളസന്ദർശനത്തിന് ശേഷം ഇവിടെയെത്തിയ പോർട്ടുഗീസ് മിഷണറിമാരിൽ ചിലർ മൂത്തേടവും സന്ദർശിച്ചു. തദ്ദേശവാശികളായ ക്രൈസ്തവർ ഇവരെ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. 1560 മുതൽ മിഷണറിമാരും നാട്ടുകാരായ ക്രൈസ്തവരും ഒരു ദേവാലയം പണിയുന്നതിനായി മൂത്തേടത്ത് രാജാവിന്റെ അനുവാദം തേടിയെങ്കിലും അദ്ദേഹം ആദ്യം സമ്മതം നൽകിയില്ല. എന്നാൽ നിരന്തര അഭ്യർത്ഥനയും മിഷണറിമാരിൽ നിന്ന് തനിക്ക് ലഭിച്ച സഹായങ്ങളും പരിഗണിച്ച് രാജാവ് ദേവാലയ നിർമ്മാണത്തിന് അനുമതി നൽകുകയും തടിയുടെ ആവശ്യത്തിലേക്കായി തന്റെ ഉദ്യാനത്തിൽ നിന്ന് മരങ്ങൾ നൽകി സഹായിക്കുകയും ചെയ്തു. ഇപ്രകാരം 1581-ൽ അർത്തുങ്കലിൽ വിശുദ്ധ അന്ത്രയോസിന്റെ നാമധേയത്തിൽ തടിയിലും തെങ്ങോലയിലും പണികഴിപ്പിച്ച ദേവാലയത്തിന്റെ പ്രതിഷ്ഠാ കർമ്മം നടന്നത് വി.അന്ത്രയോസിന്റെ തിരുനാൾ ദിനമായ നവംബർ 30-നായിരുന്നു. ഫാദർ ഗാസ്പർ പയസ് ആയിരുന്നു ആദ്യവികാരി. 1584-ൽ പള്ളിയുടെ വികാരിയായി ചുമതലയേറ്റ ഫാ. ഫെനിഷ്യോ പള്ളിയുടെ നവീകരണത്തിൽ താല്പര്യമെടുക്കുകയും കല്ലിലും കുമ്മായത്തിലും പുതുക്കി നിർമ്മിക്കുകയും ചെയ്തു. ഫെനിഷ്യോയെ സാധാരണക്കാരായ ജനങ്ങളും ഭരണാധികാരികളും വളരെയധികം ഇഷ്ടപ്പെടുകയും ഒരു വിശുദ്ധനായി കരുതി ബഹുമാനിക്കുകയും ചെയ്തു. ജനങ്ങൾ യൂറോപ്യൻ പുരോഹിതനായിരുന്ന അദ്ദേഹത്തെ "വെളുത്ത അച്ചൻ" എന്നു ആദരപൂർവ്വം വിളിച്ചിരുന്നു. 'വെളുത്തച്ചൻ' എന്നത് പിന്നീട് വിശുദ്ധ സെബസ്ത്യാനോസിന്റെ മറ്റൊരു പേരായി മാറുകയാണ് ഉണ്ടായത്. 1632-ൽ ഫാദർ ഫെനോഷ്യ മരണമടയുകയും വലിയൊരു ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പള്ളിയുടെ ഉള്ളിൽ തന്നെ സംസ്കരിക്കുകയും ചെയ്തു. 1640-ൽ പള്ളി പടിഞ്ഞാറോട്ട് അഭിമുഖമായി വിപുലവും മനോഹരവുമായി പുനർനിർമ്മിച്ചു. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് നിർമ്മാണാവശ്യത്തിനുള്ള കരിങ്കല്ലുകൾ വള്ളങ്ങളിലായിരുന്നു അർത്തുങ്കലിൽ എത്തിച്ചത്. ഇക്കാലയളവിലാണ് ഇറ്റലിയിലെ മിലാനിൽ നിന്നുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം പള്ളിയിൽ പ്രതിഷ്ഠിക്കുന്നത്. എല്ലാ വർഷവും ജനുവരി 10-ന് ആരംഭിക്കുന്ന ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ തിരുനാൾ ജനുവരി 27നാണ് സമാപിക്കുന്നത്. ഈ തിരുനാളിനാരംഭമായി ഉയർത്തുവാനുള്ള കൊടി പാലായിൽ നിന്നുമാണ് എത്തിക്കുക. ഈ കൊടി ആദ്യം ആലപ്പുഴ കത്തീഡ്രൽ പള്ളിയിലും തുടർന്ന് ആഘോഷമായ പ്രദക്ഷിണത്തോടൊപ്പം അന്നേ ദിവസം വൈകിട്ട് അർത്തുങ്കൽ പള്ളിയിൽ എത്തിക്കും. ഈ പെരുന്നാൾക്കാലത്ത് എല്ലാ മത വിഭാഗങ്ങളിലുമുള്ള ധാരാളം ഭക്തജനങ്ങൾ അർത്തുങ്കൽ പള്ളിയിൽ എത്തിച്ചേരുന്നു. കൊടിയ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷപെട്ടവരുമാണ് വിശുദ്ധ സെബസ്ത്യാനോസിന് നന്ദി പ്രകാശിപ്പിക്കുവാൻ പെരുന്നാളിന് എത്തുന്നത്. അവർ അടുത്തുള്ള കടൽത്തീരത്തുനിന്ന് പള്ളി വരെ മുട്ടിൽ ഇഴഞ്ഞും ഉരുളുനേർച്ച നടത്തിയും വിശുദ്ധനോടുള്ള കൃതജ്ഞത കാണിക്കുന്നു. സ്വർണ്ണം, വെള്ളി, എന്നിവയിൽ തീർത്ത മനുഷ്യാവയവങ്ങളുടെയും അമ്പ്, വില്ല് എന്നിവയുടെയും രൂപങ്ങളും വിശ്വാസികൾ ഇവിടെ കാണിക്കയായി അർപ്പിക്കുന്നു. ജനുവരി 20-നാണ് പ്രധാന തിരുനാൾ. പ്രസിദ്ധമായ നാലു മണിക്കൂർ പ്രദക്ഷിണം അന്നാണ്. <Originally Published on 5th January 2019> #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2019-01-05-04:03:50.jpg
Keywords: അര്‍ത്തു