Contents

Displaying 9071-9080 of 25174 results.
Content: 9385
Category: 13
Sub Category:
Heading: എപ്പിസ്‌കോപ്പൽ സഭയിലെ പ്രമുഖ വൈദികന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
Content: ടെന്നസി: അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ എപ്പിസ്കോപ്പൽ സഭയിലെ പ്രമുഖ വൈദികന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. എപ്പിസ്‌കോപ്പൽ സഭയുടെ ടെന്നസി രൂപതയിലെ ആൻഡ്രൂ പെറ്റിപ്രിൻ എന്ന വൈദികനാണ് ഇന്നലെ ജനുവരി ഒന്നിന് കുടുംബസമേതം ജ്ഞാനസ്നാനത്തിലൂടെ തിരുസഭയെ പുല്‍കിയത്. നാഷ്‌വിലിലെ സെന്‍റ് പാട്രിക് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ജ്ഞാനസ്നാനത്തോടൊപ്പം സ്ഥൈര്യലേപനവും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തി. എപ്പിസ്‌കോപ്പൽ രൂപതയിലെ സ്ഥാനമാനങ്ങൾ രാജിവെച്ചതായും 2019 തന്റെ കുടുംബത്തോടൊപ്പം കത്തോലിക്കാ സഭയിൽ ആരംഭിക്കുമെന്നും പെറ്റിപ്രിൻ നേരത്തെ ഫേസ്ബുക്കിലൂടെയാണ് എല്ലാവരെയും അറിയിച്ചത്. എട്ടു വർഷമായി എപ്പിസ്‌കോപ്പൽ വൈദികനായി ശുശ്രൂഷ ചെയ്ത അദ്ദേഹം എപ്പിസ്കോപ്പല്‍ വിശ്വാസപരമായ കാര്യങ്ങളിൽ യാഥാസ്ഥികമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. 2017 ജൂണിലാണ് മധ്യ ടെന്നസിയിൽ പ്രവർത്തിക്കുന്ന എപ്പിസ്‌കോപ്പൽ രൂപതയിൽ ബിഷപ്പ് ജോൺ ബാരസ്മിഡ്തിന്റെ സഹായിയായി അദ്ദേഹം ചുമതലയേറ്റത്. സ്വവർഗ്ഗവിവാഹത്തെ അംഗീകരിച്ചു കൊണ്ടുള്ള എപ്പിസ്‌കോപ്പൽ സഭയുടെ നടപടികളോട് കടുത്ത എതിർപ്പു അദ്ദേഹം നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. പരിശുദ്ധ അമ്മയിലുള്ള കത്തോലിക്കരുടെ വിശ്വാസവും ജപമാലയും മറ്റ് വിശുദ്ധരെ വണങ്ങുന്നതും ജീവിതത്തിന് ശക്തിപകരുന്നതാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. കത്തോലിക്ക വിശ്വാസം സ്വീകരിച്ചതിന്റെ ചിത്രങ്ങള്‍ ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയ്ക്കും സകല വിശുദ്ധര്‍ക്കും ലോകമെമ്പാടു നിന്നും തങ്ങള്‍ക്ക് ധൈര്യവും പ്രാര്‍ത്ഥനയും നല്‍കിയവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Image: /content_image/News/News-2019-01-02-05:49:47.jpg
Keywords: സ്വീകരി
Content: 9386
Category: 1
Sub Category:
Heading: 2018-ൽ കൊല്ലപ്പെട്ടത് നാൽപത് മിഷ്ണറിമാർ: 35 പേരും വൈദികര്‍
Content: കാലിഫോര്‍ണിയ: കഴിഞ്ഞു വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടത് നാൽപത് ക്രൈസ്തവ മിഷ്ണറിമാരെന്ന് കണക്കുകള്‍. ഇതിൽ 35 പേർ വൈദികരായിരുന്നു. മുന്‍ വര്‍ഷം കൊല്ലപ്പെട്ട ക്രൈസ്തവ മിഷ്ണറിമാരുടെ എണ്ണത്തിന്റെ ഇരട്ടിയോളമാണിത്. ഏജൻസിയ ഫിഡെസ് എന്ന വത്തിക്കാൻ വാർത്താ ഏജൻസിയാണ് കണക്കുകൾ പുറത്തുവിട്ടത്. 2017-ൽ ഇരുപത്തിമൂന്ന് ക്രൈസ്തവ മിഷ്ണറിമാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തുടർച്ചയായി കഴിഞ്ഞ എട്ടുവർഷത്തെ കണക്കിൽ കൂടുതൽ ക്രൈസ്തവ മിഷ്ണറിമാർക്ക് ജീവൻ നഷ്ടപ്പെട്ടത് അമേരിക്കയിൽ വച്ചാണ്. ആഫ്രിക്കയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മിഷ്ണറിമാര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. മുപ്പത്തിഅഞ്ചു വൈദികരെ കൂടാതെ ഒരു സെമിനാരി വിദ്യാർത്ഥിയും, നാല് അൽമായരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മോഷണ ശ്രമത്തിനിടയ്ക്കും, പ്രക്ഷോഭങ്ങള്‍ക്കിടയ്ക്കും, ജീവൻ നഷ്ടപ്പെട്ട മിഷ്ണറിമാരുമുണ്ട്. മോശം സാമൂഹ്യ പശ്ചാത്തലമുള്ള സ്ഥലങ്ങളിലും, അഴിമതിയും വിട്ടുവീഴ്ചയും മൂലം തളർച്ച സംഭവിച്ച സർക്കാർ സംവിധാനം പ്രവർത്തിക്കുന്ന സ്ഥലങ്ങളിലും ദൈവ വിശ്വാസത്തെ മറ്റ് പല ലക്ഷ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന സ്ഥലങ്ങളിലുമാണ് ഇതെല്ലാം നടന്നത്. തങ്ങൾ എത്തിച്ചേർന്ന സ്ഥലങ്ങളിലെല്ലാം സുവിശേഷത്തിന്റെ സ്നേഹം എത്തിച്ച മിഷ്ണറിമാര്‍ പതിനായിരങ്ങള്‍ക്കാണ് പുതുജീവിതം ഒരുക്കിയത്. ചവിട്ടിയരക്കപ്പെട്ട അവകാശങ്ങൾക്കുവേണ്ടി വാദിക്കാനായുള്ള ശബ്ദമായാണ് മിഷ്ണറിമാരെ ലോകം നോക്കി കാണുന്നത്.
Image: /content_image/News/News-2019-01-02-09:44:51.jpg
Keywords: മിഷ്ണ
Content: 9387
Category: 1
Sub Category:
Heading: ക്രൈസ്തവ സമൂഹത്തിന് സംരക്ഷണം നൽകുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് സർക്കാർ
Content: ലണ്ടന്‍: ലോകമെമ്പാടും പീഡനമേൽക്കുന്ന ക്രൈസ്തവരുടെ സംരക്ഷണത്തിന് നടപടിയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. പീഡിത ക്രൈസ്തവ സമൂഹത്തിന് ഇടയിൽ സ്വതന്ത്ര അവലോകനം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കാനാണ് സർക്കാറിന്റെ തീരുമാനം. കഴിഞ്ഞ വർഷം വിശ്വാസത്തെപ്രതി ശരാശരി 250 ക്രൈസ്തവർ ഓരോ മാസവും കൊല്ലപ്പെട്ടുവെന്നുള്ള റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. പീഡിത ക്രൈസ്തവരുടെ ഇടയിൽ അവലോകനം നടത്തി സർക്കാരിന് പ്രായോഗിക നിർദ്ദേശങ്ങൾ നൽകാനായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടാണ് ഉത്തരവിറക്കിയത്. 22 കോടിയോളം ക്രൈസ്തവരാണ് വിശ്വാസത്തെപ്രതി കഴിഞ്ഞവർഷം ആക്രമിക്കപ്പെട്ടത്. ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണത്തിലുളള വളർച്ചയെ 'നാടകീയമായ വർദ്ധനവ്' എന്നാണ് ബ്രിട്ടീഷ് സർക്കാർ വിശേഷിപ്പിച്ചത്. ക്രൈസ്തവ സ്ത്രീകളും കുട്ടികളും ലൈംഗിക പീഡനത്തിനു വരെ ഇരയായി. ട്രൂറോ രൂപതയുടെ ബിഷപ്പായ ഫിലിപ്പ് മൗണ്ട്സ്റ്റീഫനാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥനയില്‍ അവലോകനത്തിന് നേതൃത്വം നൽകുക. അവലോകന റിപ്പോർട്ടിൽ നിന്ന് ക്രൈസ്തവ സമൂഹത്തിന് സഹായം നൽകാന്‍ ബ്രിട്ടീഷ് സർക്കാരിന്റെ അന്താരാഷ്ട്ര നയത്തിന് രൂപം നൽകുമെന്ന് ജെറമി ഹണ്ട് പറഞ്ഞു. അതിക്രമങ്ങൾക്ക് ഇരയാകുന്ന ക്രൈസ്തവരെ എങ്ങനെയൊക്കെ സഹായിക്കാനാകുമെന്ന കാര്യത്തിൽ സുവ്യക്തമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ താൻ ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന പീഡനം മറ്റുള്ള ന്യൂനപക്ഷങ്ങൾക്കുള്ള ഒരു മുന്നറിയിപ്പ് കൂടെയാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു. അവലോകനത്തിന് നേതൃത്വം നൽകാനായി ലഭിച്ചിരിക്കുന്ന ക്ഷണം തനിക്ക് കിട്ടിയ ആദരമാണെന്നാണ് ബിഷപ്പ് ഫിലിപ്പ് മൗണ്ട്സ്റ്റീഫന്‍റെ പ്രതികരണം. ഈസ്റ്റർ കാലയളവിലാണ് അവലോകന റിപ്പോർട്ട് ബ്രിട്ടീഷ് സർക്കാരിന് സമർപ്പിക്കേണ്ടത്.
Image: /content_image/News/News-2019-01-02-11:07:37.jpg
Keywords: ബ്രിട്ടന്‍, ബ്രിട്ടീ
Content: 9388
Category: 1
Sub Category:
Heading: കഴിഞ്ഞ വര്‍ഷം ഗര്‍ഭഛിദ്രത്തിലൂടെ കൊന്നൊടുക്കിയത് 4.2 കോടി കുരുന്നു ജീവനുകള്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം മരണത്തിന് കാരണമായത് ഗര്‍ഭഛിദ്രം വഴിയാണെന്നു തെളിയിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. 2018-ല്‍ 4.2 കോടി കുരുന്നു ജീവനുകളാണ് ഗര്‍ഭഛിദ്രം എന്ന ക്രൂര നരഹത്യയിലൂടെ കൊല്ലപ്പെട്ടത്. ലോകത്തെ ഏറ്റവും മികച്ച സൌജന്യ റഫറന്‍സ് വെബ്സൈറ്റെന്ന് അമേരിക്കന്‍ ലൈബ്രറി അസ്സോസിയേഷന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള വേള്‍ഡോമീറ്ററിന്റേതാണ് ഞെട്ടിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട്. സര്‍ക്കാരുകളില്‍ നിന്നും പ്രസിദ്ധ സംഘടനകളില്‍ നിന്നും ശേഖരിച്ചിട്ടുള്ള വിവരങ്ങളാണ് വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ക്കാധാരം. റിപ്പോര്‍ട്ട് പ്രകാരം 2018 ഡിസംബര്‍ 31 വരെ 82 ലക്ഷത്തോളം ആളുകള്‍ കാന്‍സര്‍ മൂലവും, 50 ലക്ഷം പേര്‍ പുകവലി മൂലവും, 17 ലക്ഷം പേര്‍ എച്ച്.ഐ.വി/എയിഡ്സ് മൂലവും മരണപ്പെട്ടപ്പോള്‍ ഏതാണ്ട് 41.9 മില്യണ്‍ കുഞ്ഞുങ്ങളാണ് ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലപ്പെട്ടത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ അബോര്‍ഷന്‍ കണക്കുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആഗോളതലത്തിലെ മൂന്നിലൊന്ന് ഗര്‍ഭധാരണവും (23 ശതമാനം) അബോര്‍ഷനിലൂടെ ഇല്ലായ്മ ചെയ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 33 ശിശുക്കളില്‍ പത്തു പേര്‍ വീതം കൊല ചെയ്യപ്പെട്ടുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഏതാണ്ട് 5.9 കോടി മരണങ്ങളാണ് നടന്നിരിക്കുന്നത്. എന്നാല്‍ ജനിക്കുന്നതിനു മുന്‍പ് കൊല ചെയ്യപ്പെട്ട കുട്ടികളുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഓരോ വര്‍ഷവും അമേരിക്കയില്‍ മാത്രം പത്തുലക്ഷത്തിനു അടുത്ത് ശിശുക്കള്‍ ഭ്രൂണഹത്യയിലൂടെ കൊല്ലപ്പെടുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തു ഭ്രൂണഹത്യ നിരക്കില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ആഗോള തലത്തില്‍ ഈ കൊടുംപാപം വര്‍ദ്ധിച്ചു വരികയാണ്.
Image: /content_image/News/News-2019-01-02-12:44:57.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛിദ്ര
Content: 9389
Category: 18
Sub Category:
Heading: വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് ശ്രീകാകുളം രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍
Content: ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലെ ശ്രീകാകുളം രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് ഡോ. പ്രകാശ് മല്ലവരപ്പുവിനെ നിയമിച്ചു. നിലവിലെ ഡോ. അഡ്ഡഗട്ല ഇന്നയ്യ പ്രായാധിക്യത്തെ തുടര്‍ന്നു വിരമിച്ച ഒഴിവിലാണു താത്കാലിക നിയമനം. 1949 ജനുവരി 29നു ജനിച്ച അദ്ദേഹം 1979-ല്‍ പൌരോഹിത്യം സ്വീകരിച്ചു. 1998-ല്‍ കടപ്പ രൂപതയുടെ മെത്രാനായി അഭിഷിക്തനായി. 2005-2011 കാലയളവില്‍ സി‌സി‌ബി‌ഐയുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2019-01-03-04:50:13.jpg
Keywords: അപ്പസ്തോലിക്
Content: 9390
Category: 18
Sub Category:
Heading: റവ. ഡോ. സാമുവല്‍ രായന്‍ എസ്‌ജെയുടെ മൃതസംസ്ക്കാരം നാളെ
Content: കോഴിക്കോട്: ഇന്നലെ അന്തരിച്ച പ്രശസ്ത ദൈവശാസ്ത്രജ്ഞന്‍ റവ. ഡോ. സാമുവല്‍ രായന്‍ എസ്‌ജെയുടെ മൃതസംസ്ക്കാരം നാളെ 10.30 ന് മലാപ്പറന്പ് ക്രൈസ്റ്റ് ഹാള്‍ സെമിത്തേരിയില്‍ നടക്കും. കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തിനു പുതുപ്രഭ പകർന്ന ദാർശനികനും വിമോചന ദൈവശാസ്ത്രത്തിനു ഭാരതീയ ഭാഷ്യം നൽകാൻ നേതൃത്വം നൽകിയ പണ്ഡിതനുമായ അദ്ദേഹം ഒരു വർഷമായി കോഴിക്കോട്ട് ചികിത്സയിലായിരുന്നു. യൂറോപ്യൻ സംസ്കാരത്തിന്റെ സ്വാധീനത്തിൽക്കിടന്ന ക്രിസ്ത്യൻ ദൈവശാസ്ത്രത്തെ ഇന്ത്യ ഉൾപ്പെടുന്ന മൂന്നാം ലോകരാജ്യങ്ങളുടെ കാഴ്ചപ്പാടിലേക്കു മാറ്റിയെഴുത്താൻ മുൻകയ്യെടുത്തവരിൽ പ്രധാനിയാണ്. 1920 ജൂലൈ 23ന് കൊല്ലം ജില്ലയിലെ കുമ്പളത്ത് ക്രൂസ് രായന്റെയും ആഗ്‌നസിന്റെയും നാലാമത്തെ മകനായി ജനിച്ചു. 1939 നവംബര്‍ 30 ന് ഈശോസഭയില്‍ ചേര്‍ന്നു. 1955ൽ വൈദികപട്ടം സ്വീകരിച്ചു. തത്വശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കിയ ശേഷം കേരള സർവകലാശാലയിൽനിന്ന് ഒന്നാം റാങ്കിൽ ബിഎ മലയാളം പാസായി. റോമിൽനിന്നു തിയോളജിയിൽ ഡോക്ടറേറ്റ് നേടി. 1960 മുതൽ 71 വരെ കേരളത്തിലെ ഐക്കഫ് (ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷൻ) പ്രസ്ഥാനത്തിന്റെ ചാപ്ലിനായി. സംസ്ഥാനത്തെ ക്യാംപസുകളിൽ ഐക്കഫ് കെട്ടിപ്പടുക്കാൻ നിർണായക പങ്കുവഹിച്ചു. എക്യുമെനിക്കൽ അസോസിയേഷൻ ഓഫ് തേഡ് വേൾഡ് തിയോളജിയൻസിന്റെ സ്ഥാപകാംഗമാണ്. ഡൽഹി വിദ്യാജ്യോതി കോളജ് ഓഫ് തിയോളജി അധ്യാപകനായും പ്രിൻസിപ്പലായും സേവനം ചെയ്തു. ‌ബൗദ്ധികതലത്തിൽ മാത്രം ചർച്ച ചെയ്യപ്പെട്ടിരുന്ന ദൈവശാസ്ത്രത്തെ സാധാരണക്കാരായ വിശ്വാസികളുടെ കാഴ്ചപ്പാടിലേക്കു പുനരാഖ്യാനം ചെയ്യുന്നതിനു കഠിനപരിശ്രമമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയത്. കം ഹോളി സ്പിരിറ്റ്, ഹോളി സ്പിരിറ്റ് റിന്യൂ ദ ഫേസ് ഓഫ് ദ എര്‍ത്ത്, ദി ആംഗര്‍ ഓഫ് ഗോഡ്, ഇന്‍ െ്രെകസ്റ്റ് ദി പവര്‍ ഓഫ് വിമന്‍ തുടങ്ങീ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. 2010 മുതല്‍ കാലടിയിലുള്ള ഈശോസഭയുടെ ആശ്രമമായ സമീക്ഷയില്‍ വിശ്രമജീവിതത്തിലായിരുന്നു.
Image: /content_image/India/India-2019-01-03-05:40:49.jpg
Keywords: ദൈവ
Content: 9391
Category: 1
Sub Category:
Heading: അബുദാബിയിലെ മാര്‍പാപ്പയുടെ ബലിയര്‍പ്പണം: നിര്‍ദ്ദേശങ്ങളുമായി സഭാനേതൃത്വം
Content: അബുദാബി: ഫെബ്രുവരി അഞ്ചിന് യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലെ സയിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍വെച്ച് ഫ്രാന്‍സിസ് പാപ്പ അര്‍പ്പിക്കുന്ന ചരിത്രപരമായ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് വിശ്വാസികള്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി സഭാനേതൃത്വം. വ്യാജ ടിക്കറ്റുകളാല്‍ വഞ്ചിതരാകരുതെന്നും ടിക്കറ്റിനായി മത്സര ബുദ്ധിയോടെ നീങ്ങരുതെന്നുമുള്ള മുന്നറിയിപ്പാണ് സഭാനേതൃത്വം നല്‍കിയിരിക്കുന്നത്. യുഎഇ ഗവണ്‍മെന്റിന്റേയും, യുഎഇ പേപ്പല്‍ വിസിറ്റ് ഓഫീസിന്റേയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്ന് സഭ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പരസ്പര മത്സരങ്ങളും, സ്വയം പ്രചാരണങ്ങളും ഒഴിവാക്കണമെന്ന് തെക്കന്‍ അറേബ്യയുടെ കത്തോലിക്കാ മെത്രാനായ പോള്‍ ഹിന്‍ഡര്‍ തുറന്ന കത്തിലൂടെ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പായുടെ യു.എ.ഇ സന്ദര്‍ശനം പ്രഖ്യാപിച്ച ഉടന്‍ തന്നെ സഭാ നേതൃത്വം കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ടിക്കറ്റുകള്‍ വിശ്വാസികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സ്റ്റേഡിയത്തിലെ മിക്ക സ്ഥലങ്ങളും കത്തോലിക്കര്‍ക്കായി സംവരണം ചെയ്തിട്ടുണ്ടെങ്കിലും, സര്‍ക്കാര്‍ പ്രതിനിധികളുടെ വന്‍ സംഘവും, നിരവധി മുസ്ലീം നേതാക്കളും കുര്‍ബാനയില്‍ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് 1,20,000-ത്തോളം പേര്‍ക്ക് മാര്‍പാപ്പയുടെ ചരിത്ര ബലിക്ക് സാക്ഷികളാകുവാനുള്ള ഭാഗ്യം ലഭിക്കുമെങ്കിലും ഇതിന്റെ പത്തിരട്ടി കത്തോലിക്ക വിശ്വാസികള്‍ എമിറേറ്റ്സിലുണ്ട്. എല്ലാവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ദേവാലയങ്ങളിലൂടെയും, വെബ്സൈറ്റിലൂടെയും നടത്തുന്ന തല്‍സമയ സംപ്രേഷണം വഴി വിശുദ്ധ കുര്‍ബാന കാണുവാനുള്ള സൗകര്യം ഒരുക്കും. ലോകം ഉറ്റുനോക്കുന്ന പാപ്പയുടെ സന്ദര്‍ശനം ഉറച്ച വിശ്വാസത്തിന്റേയും, സഭാ സ്നേഹത്തിന്റേയും ആത്മീയ സാക്ഷ്യമാക്കി മാറ്റണമെന്നും മെത്രാന്റെ കത്തില്‍ പറയുന്നു. ഫെബ്രുവരി 3 മുതല്‍ 5 വരെയാണ് പാപ്പായുടെ യു.എ.ഇ. സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ മേല്‍നോട്ടത്തിനായി നിരവധി കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു. ടിക്കറ്റുകളുടെ ഭൂരിഭാഗവും ദേവാലയങ്ങളിലേക്കു ഉടനെ അയക്കുമെന്നാണ് സൂചന.
Image: /content_image/News/News-2019-01-03-06:42:03.jpg
Keywords: യു‌എ‌ഇ, അറബ
Content: 9392
Category: 1
Sub Category:
Heading: ന്യൂനപക്ഷങ്ങളെ കരുണയോടെയും സമഭാവനയോടെയും ഉൾകൊള്ളണം: ഗോവൻ ആർച്ച് ബിഷപ്പ്
Content: ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ കരുണയോടെയും സമഭാവനയോടെയും ഭരണകൂടം ഉൾകൊള്ളണമെന്ന് ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി. ഭാരതത്തിൽ വർദ്ധിച്ചു വരുന്ന വിവേചനങ്ങളിൽ തുറന്ന അതൃപ്തി പ്രകടിപ്പിച്ചു മാധ്യമ ശ്രദ്ധ നേടിയ ആര്‍ച്ച് ബിഷപ്പ്- ഗവർണർ, മുഖ്യമന്ത്രി, മറ്റു മന്ത്രിമാരും രാഷ്ട്രീയ നേതാക്കൾക്കുമായി വർഷം തോറും സംഘടിപ്പിച്ചു വരുന്ന ക്രിസ്തുമസ് വിരുന്നിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. കൂടുതൽ സ്വീകാര്യതയോടെ എല്ലാ ജനവിഭാഗങ്ങളെയും ഉൾകൊള്ളണമെന്ന ആശയം അദ്ദേഹം മുന്നോട്ട് വച്ചു. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നതിനു പകരം അവരെ തുറന്ന മനസ്സോടെ സ്വീകരിക്കുകയും സ്നേഹിക്കുകയും വേണം. സംസ്ഥാനത്തെ മുപ്പത് ശതമാനവും കത്തോലിക്കർ ഉൾപ്പെടുന്ന ഗോവൻ സഭ ഈ വർഷം പാവപ്പെട്ടവർക്കും നിസ്സഹായർക്കുമായി മാറ്റിവച്ചിരിക്കുകയാണ്. വികസനത്തിന്റെ പേരിൽ സ്വദേശത്തു നിന്നും പോകാൻ ജനങ്ങൾ നിർബന്ധിതരാകുന്നു. പാവപ്പെട്ടവരുടെ അവകാശലംഘനം ചോദ്യം ചെയ്യാൻ ആരുമില്ലെന്ന ധൈര്യമാണ് ഇതിനു പിന്നിലെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. ഒരു പോലെ ഭക്ഷിക്കാനും താമസിക്കാനും വസ്ത്രം ധരിക്കാനും ആരാധിക്കാനും നിർബന്ധിക്കപ്പെടുന്ന പ്രവണത വർദ്ധിച്ചു വരികയാണ്. സ്വതന്ത്രരായി ജീവിക്കാനുള്ള അവകാശത്തിനു മേൽ കടന്നുകയറ്റം നടക്കുമ്പോഴും ജനാധിപത്യം നോക്കുകുത്തിയായി മാറുന്നു. ചുരുക്കത്തിൽ നിയമത്തെ ആരും തന്നെ ബഹുമാനിക്കുന്നില്ലായെന്നും ഈ സ്ഥിതിക്ക് മാറ്റം വേണമെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്ന ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരിയുടെ പ്രസ്താവന ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു.
Image: /content_image/News/News-2019-01-03-09:08:10.jpg
Keywords: ഗോവ
Content: 9393
Category: 1
Sub Category:
Heading: മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രല്‍ ദേവാലയം ഈജിപ്തില്‍ തുറന്നു
Content: കെയ്റോ: മദ്ധ്യപൂർവേഷ്യയിലെ കോപ്റ്റിക് സഭയുടെ ഏറ്റവും വലിയ കത്തീഡ്രല്‍ ദേവാലയം ഈജിപ്തിലെ കെയ്റോയില്‍ തുറന്നു. ഏഴായിരത്തിഅഞ്ഞൂറോളം പേരെ ഉള്‍ക്കൊള്ളാവുന്ന ദേവാലയം ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദല്‍ ഫത്ത അല്‍ സിസിയുടെ സാന്നിധ്യത്തില്‍വെച്ചാണ് തുറന്നത്. ശുശ്രൂഷകള്‍ക്ക് കോപ്റ്റിക്ക് സഭാതലവന്‍ പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികളുടേയും കോപ്റ്റിക്ക് മെത്രാന്‍മാരുടെയും വൈദികരുടെയും സാന്നിധ്യത്തിലായിരിന്നു കൂദാശകര്‍മ്മം. ദേവാലയം തുറന്നതിന് ശേഷമുള്ള ആദ്യ ബലിയര്‍പ്പണം കോപ്റ്റിക് സഭ ക്രിസ്തുമസ് ആഘോഷിക്കുന്ന ജനുവരി ഏഴിനാകും നടക്കുക. സാധാരണഗതിയില്‍ ലോകമെമ്പാടും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25നു ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ആഗോള കോപ്റ്റിക് ഓര്‍ത്തഡോക്സ് സമൂഹം ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7നാണ് ക്രിസ്തുമസ് ആചരിക്കുക. പ്രഥമ ദിവ്യബലിയര്‍പ്പണത്തിലേക്ക് ഈജിപ്ഷ്യന്‍ പ്രസിഡണ്ടും കോപ്റ്റിക്ക് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമനും എല്ലാ വിശ്വാസികളെയും ക്ഷണിച്ചിട്ടുണ്ട്. ശക്തമായ ക്രൈസ്തവ പീഡനം നടക്കുന്ന ഈജിപ്തിലെ വിശ്വാസികള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതാണ് ദേവാലയത്തിന്റെ പൂര്‍ത്തീകരണം. ഇതിനിടെ ദേവാലയത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ കോപ്റ്റിക് സഭ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
Image: /content_image/News/News-2019-01-03-10:24:52.jpg
Keywords: ഈജി
Content: 9394
Category: 1
Sub Category:
Heading: ഇറാഖില്‍ ക്രൈസ്തവ ദേവാലയം പൊളിക്കുന്നതിനെതിരെ അണിചേര്‍ന്ന് ഇസ്ലാം മതസ്ഥരും
Content: ബാഗ്ദാദ്: ഇറാഖിലെ കല്‍ദായ കത്തോലിക്ക ദേവാലയം പൊളിക്കുന്നതിനെതിരെ ക്രൈസ്തവ വിശ്വാസികളോടൊപ്പം അണിചേര്‍ന്ന് ഇസ്ലാം മതവിശ്വാസികളും. ബാഗ്ദാദിലെ അതാമിയ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഡിവൈൻ വിസ്ഡം എന്ന ദേവാലയവും സമീപത്തുള്ള ഏതാനും കെട്ടിടങ്ങളുമാണ് നഗര പുനരുദ്ധാരണത്തിന് എന്ന പേരിൽ പ്രാദേശിക ഭരണകൂടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. 2003-ലെ യുദ്ധത്തിനുശേഷം നഗരത്തിനു വലിയ നാശം സംഭവിച്ചിരുന്നു. എന്നാൽ വാണിജ്യ, രാഷ്ട്രീയ താൽപര്യമുള്ളവരാണ് ദേവാലയം തകര്‍ക്കുന്നതിന് പിന്നിലെന്നാണ് പ്രദേശത്തെ ജനങ്ങൾ പറയുന്നത്. ക്രൈസ്തവ ദേവാലയം വിവിധ മത വിശ്വാസങ്ങൾ തമ്മിലുള്ള ഒത്തൊരുമയുടെ അടയാളമാണെന്നും ദേവാലയത്തിന്റെ പ്രാധാന്യം സർക്കാർ കണക്കിലെടുക്കുന്നില്ലെന്നും വിശ്വാസികള്‍ ആരോപിച്ചു. ബ്രിട്ടീഷ് വാസ്തു ശിൽപ്പിയായ ജയിംസ് മെള്ളിസൺ വിൽസണാണ് 1929- ൽ ഹോളി വിസ്ഡം ദേവാലയം പണികഴിപ്പിച്ചത്. സുന്നി മുസ്ലിം മതവിശ്വാസികളും, ഷിയാ മുസ്ലിം മതവിശ്വാസികളും അധിവസിക്കുന്ന പ്രദേശങ്ങളുടെ മധ്യ ഭാഗത്തായാണ് ദേവാലയം തലയുയർത്തി നിൽക്കുന്നത്. ദേവാലയം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുവാനാണ് ക്രൈസ്തവരുടെയും ഇസ്ലാം മതസ്ഥരുടെയും തീരുമാനം.
Image: /content_image/News/News-2019-01-03-11:36:29.jpg
Keywords: ഇറാഖ