Contents

Displaying 9041-9050 of 25174 results.
Content: 9355
Category: 1
Sub Category:
Heading: വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും വലിയ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ബെത്ലഹേം
Content: ബെത്ലഹേം, വെസ്റ്റ് ബാങ്ക്: വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും വലിയ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു സാക്ഷ്യം വഹിച്ച് യേശുവിന്റെ ജനനം കൊണ്ട് അനുഗ്രഹീതമായ ബെത്ലഹേം നഗരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരകണക്കിന് തീര്‍ത്ഥാടകരാണ് വിശുദ്ധ നാട്ടിലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നത്. തിരുപ്പിറവി ദേവാലയത്തിലും തീര്‍ത്ഥാടകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് ആളുകളാണ് നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മാങ്ങര്‍ സ്ക്വയറില്‍ തടിച്ചു കൂടിയത്. ബാഗ്പൈപ്പില്‍ നിന്നും ഉയര്‍ന്ന സംഗീതം ക്രിസ്തുമസിന്റെ ആവേശം വാനോളം ഉയര്‍ത്തി. നഗരത്തില്‍ തയ്യാറാക്കിയ ക്രിസ്തുമസ് ട്രീക്ക് മുന്നിലൂടെ പലസ്തീനിയന്‍ സ്കൌട്ട്സിന്റെ പരേഡും ഉണ്ടായിരുന്നു. സൂര്യാസ്തമയത്തോടെ മാങ്ങര്‍ സ്ക്വയറിലെ കൂറ്റന്‍ ക്രിസ്തുമസ്സ് ട്രീ വൈദ്യുത ദീപങ്ങളും നക്ഷത്രങ്ങളും കൊണ്ട് മിന്നിത്തിളങ്ങി. നഗരത്തിലെ തെരുവുകള്‍ മുഴുവന്‍ നക്ഷത്ര വിളക്കുകള്‍ കൊണ്ടും ദീപാലങ്കാരങ്ങളും, മിന്നിത്തിളങ്ങുന്ന കുരിശടയാളങ്ങള്‍ കൊണ്ടും മനോഹരമായിരുന്നു. വിവിധ ഗായക സംഘങ്ങളുടെ കരോള്‍ ഗാനങ്ങള്‍ ഉത്സവ പ്രതീതി വര്‍ദ്ധിപ്പിച്ചു. സാന്താതൊപ്പി ധരിച്ച പലസ്തീന്‍ യുവാക്കളും പ്രദേശത്ത് സജീവമായിരിന്നു. ബെത്ലഹേമിലെ മുഴുവന്‍ ഹോട്ടലുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞു കവിഞ്ഞുവെന്ന് പലസ്തീന്‍ ടൂറിസം വകുപ്പ് മന്ത്രി റുളാ മായാ പറഞ്ഞു. പതിനായിരത്തോളം ആളുകളാണ് ക്രിസ്തുമസ് രാത്രിയില്‍ ബെത്ലഹേം നഗരത്തില്‍ എത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഇത്രയധികം ജനങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുവാന്‍ ബെത്ലഹേമില്‍ എത്തിയതെന്നും, കഴിഞ്ഞ വര്‍ഷത്തെക്കാളും, മുപ്പത് ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഈ വര്‍ഷം അധികമായി ബെത്ലഹേം സന്ദര്‍ശിച്ചതെന്നും റുളാ മായാ കൂട്ടിച്ചേര്‍ത്തു. നേറ്റിവിറ്റി പിസാബല്ലാ ദേവാലയത്തില്‍ നടന്ന പാതിര കുര്‍ബാനക്ക് പിയര്‍ ബാറ്റിസ്റ്റാ പിസാബല്ലാ മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതരായിരുന്നു.
Image: /content_image/News/News-2018-12-28-05:29:26.jpg
Keywords: ബെത്ല, വിശുദ്ധ നാടി
Content: 9356
Category: 18
Sub Category:
Heading: ജാതി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ വിഷം ചീറ്റല്‍ ക്രൈസ്തവ സമുദായത്തോട് വേണ്ട
Content: കോട്ടയം: നൂറ്റാണ്ടുകളായി പൊതുസമൂഹത്തിന്റെ വളര്‍ച്ചയ്ക്കും നന്മയ്ക്കുമായി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ സമുദായത്തെ അവഹേളിക്കുവാന്‍ ആരെയും അനുവദിക്കില്ലെന്നും ജാതി വര്‍ഗ്ഗ നേതാക്കളുടെ വര്‍ഗീയ വിഷംചീറ്റലുകള്‍ ക്രൈസ്തവരുടെയടുക്കല്‍ വിലപ്പോവില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ക്രൈസ്തവസമുദായം പൊതുസമൂഹത്തിനായി പങ്കുവയ്ക്കുന്ന സേവനങ്ങളുടെ ഗുണഫലം തലമുറകളായി അനുഭവിക്കുന്നതിനോടൊപ്പം തരംകിട്ടുമ്പോഴൊക്കെ ഈ സമുദായത്തിനെതിരെ ചരിത്രസത്യങ്ങള്‍ വളച്ചൊടിച്ച് ആക്ഷേപിക്കുന്നത് ചിലര്‍ക്ക് രോഗമായി മാറിയിരിക്കുന്നു. ആര്‍ക്കും കേറിമേയാവുന്ന മേച്ചില്‍പ്പുറമോ കൊട്ടാനുള്ള ചെണ്ടയോ അല്ല ക്രൈസ്തവ സമുദായവും സംവിധാനങ്ങളും. വര്‍ഗ്ഗീയവാദികളുടെ ജ്വല്പനങ്ങളെ ക്രൈസ്തവ വിശ്വാസിസമൂഹം പുല്ലുവില കല്പിച്ച് പുച്ഛിച്ചു പുറംതള്ളും. ലോകം വിശുദ്ധയായി ആദരിക്കുന്ന മദര്‍ തെരേസായെ ആക്ഷേപിക്കുന്നവരും ദേവസ്വവരുമാനമൊന്നാകെ ന്യൂനപക്ഷ സമുദായങ്ങള്‍ കൊള്ളയടിക്കുന്നുവെന്നും, ദേവസ്വങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്നുമുള്ള വിചിത്രവും വികലവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് വര്‍ഗ്ഗീയവികാരം കുത്തിനിറയ്ക്കുന്നവരും സാക്ഷരകേരളത്തിന് അപമാനമാണ്. നവോത്ഥാനമുന്നേറ്റങ്ങളുടെ പിതൃത്വം സ്വയം ഏറ്റെടുത്ത് മതന്യൂനപക്ഷങ്ങളെ നിരന്തരം ആക്ഷേപിക്കുന്ന വര്‍ഗ്ഗീയവാദികളായ മദ്യരാജാക്കന്മാരെ ആധുനിക നവോത്ഥാന നായകന്മാരാക്കി ഉയര്‍ത്തിക്കാട്ടി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കാതെ, പൊതുസമൂഹത്തെയൊന്നാകെ കോര്‍ത്തിണക്കി പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും പാലങ്ങള്‍ പണിയുകയാണ് ഭരണനേതൃത്വങ്ങള്‍ ചെയ്യേണ്ടത്. സ്വന്തം ജാതിയെ ഉദ്ധരിക്കുവാന്‍ ഇതരസമുദായങ്ങളെ അധിക്ഷേപിക്കുന്ന ജാതിനേതാക്കള്‍ പുറകോട്ടൊന്നു തിരിഞ്ഞുനോക്കി തങ്ങളെങ്ങനെ ഇന്നത്തെ ഉയര്‍ന്ന ജീവിതാവസ്ഥയിലെത്തിയെന്ന് പഠിക്കുന്നത് നന്നായിരിക്കും. വര്‍ഗ്ഗീയ വികാരമുണ്ടാക്കി വിഭാഗീയത സൃഷ്ടിച്ച് മതവിദ്വേഷം ആളിക്കത്തിച്ച് ജനങ്ങളെ തമ്മിലടിപ്പിച്ച് ഈ നാടിനെ ഭ്രാന്താലയമാക്കുവാന്‍ ആരെയും യാതൊരു കാരണവശാലും അനുവദിക്കരുത.് മനുഷ്യരെ പരസ്പരം ഭിന്നിപ്പിച്ച് തെരുവിലിറക്കുന്നതാണോ ആധുനിക കാലത്തെ പുത്തന്‍ നവോത്ഥാനമെന്നുള്ളത് അധികാരകേന്ദ്രങ്ങള്‍ വ്യക്തമാക്കണം. വര്‍ഗ്ഗസമരങ്ങളെ കാലം ഇതിനോടകം എഴുതിത്തള്ളിയപ്പോള്‍ ഇന്നലകളില്‍ നാം നേടിയ നവോത്ഥാന നന്മകളെ വര്‍ഗ്ഗീയസമരങ്ങളും വര്‍ണ്ണസമരങ്ങളും നടത്തി നടുക്കടലില്‍ മുക്കിക്കൊല്ലുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. വിശ്വാസത്തിന്റെ പേരില്‍ മനുഷ്യരെ തെരുവില്‍ തമ്മിലടിപ്പിച്ച് ഭിന്നിപ്പിക്കുന്നതല്ല നവോത്ഥാനം. ധര്‍ണ്ണയും സമരവും ഹര്‍ത്താലും വെട്ടിക്കൊലയും ജയില്‍ നിറയ്ക്കലും മനുഷ്യച്ചങ്ങലയും മനുഷ്യമതിലുംവഴിയാണ് നവോത്ഥാനമുണ്ടാകുന്നതെന്ന് ചിത്രീകരിക്കുന്നത് മൗഢ്യമാണ്. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രക്രിയകളില്‍നിന്നും രാഷ്ട്രീയ തമ്മിലടികളില്‍ നിന്നും ഒളിച്ചോടാന്‍ ഒരു കാരണം സൃഷ്ടിക്കുന്നതുകൂടാതെ ജനങ്ങളില്‍ ചേരിതിരിവ് സൃഷ്ടിച്ച് മതേതരത്വ ഇന്ത്യയുടെ മുഖവും ആര്‍ഷഭാരത സംസ്‌കാരത്തിന്റെ തനിമയും കൂടുതല്‍ വികൃതമാക്കുവാനും സുപ്രീംകോടതിയുടെ പരിഗണനയില്‍ റിവ്യൂ പെറ്റീഷന്‍ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുവാനും മാത്രമേ ജ്യോതി പ്രകാശിപ്പിക്കലും മതില്‍ നിര്‍മ്മാണങ്ങളും ഇടനല്കൂ. സമുദായനേതൃത്വങ്ങള്‍ പരസ്പരം സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുവാന്‍ മനസ്സുകാണിക്കണമെന്നും വര്‍ഗ്ഗീയ വിദ്വേഷം കുത്തിനിറച്ച് വിശ്വാസികളെ തെരുവിലേയ്ക്ക് തള്ളിവിടുന്നത് സാക്ഷരകേരളത്തിന് അപമാനമാണെന്നും വിവിധ സമുദായങ്ങളെയും പൗരന്മാരെയും തുല്യനീതിയോടെ കാണുവാന്‍ ഭരണാധികാരികള്‍ ശ്രമിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2018-12-28-08:53:21.jpg
Keywords: ജാതി, നവോത്ഥാ
Content: 9357
Category: 1
Sub Category:
Heading: ജാതി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ വിഷം ചീറ്റല്‍ ക്രൈസ്തവ സമുദായത്തോട് വേണ്ട
Content: കോട്ടയം: നൂറ്റാണ്ടുകളായി പൊതുസമൂഹത്തിന്റെ വളര്‍ച്ചയ്ക്കും നന്മയ്ക്കുമായി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന ക്രൈസ്തവ സമുദായത്തെ അവഹേളിക്കുവാന്‍ ആരെയും അനുവദിക്കില്ലെന്നും ജാതി വര്‍ഗ്ഗ നേതാക്കളുടെ വര്‍ഗീയ വിഷംചീറ്റലുകള്‍ ക്രൈസ്തവരുടെയടുക്കല്‍ വിലപ്പോവില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ക്രൈസ്തവസമുദായം പൊതുസമൂഹത്തിനായി പങ്കുവയ്ക്കുന്ന സേവനങ്ങളുടെ ഗുണഫലം തലമുറകളായി അനുഭവിക്കുന്നതിനോടൊപ്പം തരംകിട്ടുമ്പോഴൊക്കെ ഈ സമുദായത്തിനെതിരെ ചരിത്രസത്യങ്ങള്‍ വളച്ചൊടിച്ച് ആക്ഷേപിക്കുന്നത് ചിലര്‍ക്ക് രോഗമായി മാറിയിരിക്കുന്നു. ആര്‍ക്കും കേറിമേയാവുന്ന മേച്ചില്‍പ്പുറമോ കൊട്ടാനുള്ള ചെണ്ടയോ അല്ല ക്രൈസ്തവ സമുദായവും സംവിധാനങ്ങളും. വര്‍ഗ്ഗീയവാദികളുടെ ജ്വല്പനങ്ങളെ ക്രൈസ്തവ വിശ്വാസിസമൂഹം പുല്ലുവില കല്പിച്ച് പുച്ഛിച്ചു പുറംതള്ളും. ലോകം വിശുദ്ധയായി ആദരിക്കുന്ന മദര്‍ തെരേസായെ ആക്ഷേപിക്കുന്നവരും ദേവസ്വവരുമാനമൊന്നാകെ ന്യൂനപക്ഷ സമുദായങ്ങള്‍ കൊള്ളയടിക്കുന്നുവെന്നും, ദേവസ്വങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്നുമുള്ള വിചിത്രവും വികലവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് വര്‍ഗ്ഗീയവികാരം കുത്തിനിറയ്ക്കുന്നവരും സാക്ഷരകേരളത്തിന് അപമാനമാണ്. നവോത്ഥാനമുന്നേറ്റങ്ങളുടെ പിതൃത്വം സ്വയം ഏറ്റെടുത്ത് മതന്യൂനപക്ഷങ്ങളെ നിരന്തരം ആക്ഷേപിക്കുന്ന വര്‍ഗ്ഗീയവാദികളായ മദ്യരാജാക്കന്മാരെ ആധുനിക നവോത്ഥാന നായകന്മാരാക്കി ഉയര്‍ത്തിക്കാട്ടി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കാതെ, പൊതുസമൂഹത്തെയൊന്നാകെ കോര്‍ത്തിണക്കി പരസ്പര സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും പാലങ്ങള്‍ പണിയുകയാണ് ഭരണനേതൃത്വങ്ങള്‍ ചെയ്യേണ്ടത്. സ്വന്തം ജാതിയെ ഉദ്ധരിക്കുവാന്‍ ഇതരസമുദായങ്ങളെ അധിക്ഷേപിക്കുന്ന ജാതിനേതാക്കള്‍ പുറകോട്ടൊന്നു തിരിഞ്ഞുനോക്കി തങ്ങളെങ്ങനെ ഇന്നത്തെ ഉയര്‍ന്ന ജീവിതാവസ്ഥയിലെത്തിയെന്ന് പഠിക്കുന്നത് നന്നായിരിക്കും. വര്‍ഗ്ഗീയ വികാരമുണ്ടാക്കി വിഭാഗീയത സൃഷ്ടിച്ച് മതവിദ്വേഷം ആളിക്കത്തിച്ച് ജനങ്ങളെ തമ്മിലടിപ്പിച്ച് ഈ നാടിനെ ഭ്രാന്താലയമാക്കുവാന്‍ ആരെയും യാതൊരു കാരണവശാലും അനുവദിക്കരുത.് മനുഷ്യരെ പരസ്പരം ഭിന്നിപ്പിച്ച് തെരുവിലിറക്കുന്നതാണോ ആധുനിക കാലത്തെ പുത്തന്‍ നവോത്ഥാനമെന്നുള്ളത് അധികാരകേന്ദ്രങ്ങള്‍ വ്യക്തമാക്കണം. വര്‍ഗ്ഗസമരങ്ങളെ കാലം ഇതിനോടകം എഴുതിത്തള്ളിയപ്പോള്‍ ഇന്നലകളില്‍ നാം നേടിയ നവോത്ഥാന നന്മകളെ വര്‍ഗ്ഗീയസമരങ്ങളും വര്‍ണ്ണസമരങ്ങളും നടത്തി നടുക്കടലില്‍ മുക്കിക്കൊല്ലുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. വിശ്വാസത്തിന്റെ പേരില്‍ മനുഷ്യരെ തെരുവില്‍ തമ്മിലടിപ്പിച്ച് ഭിന്നിപ്പിക്കുന്നതല്ല നവോത്ഥാനം. ധര്‍ണ്ണയും സമരവും ഹര്‍ത്താലും വെട്ടിക്കൊലയും ജയില്‍ നിറയ്ക്കലും മനുഷ്യച്ചങ്ങലയും മനുഷ്യമതിലുംവഴിയാണ് നവോത്ഥാനമുണ്ടാകുന്നതെന്ന് ചിത്രീകരിക്കുന്നത് മൗഢ്യമാണ്. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രക്രിയകളില്‍നിന്നും രാഷ്ട്രീയ തമ്മിലടികളില്‍ നിന്നും ഒളിച്ചോടാന്‍ ഒരു കാരണം സൃഷ്ടിക്കുന്നതുകൂടാതെ ജനങ്ങളില്‍ ചേരിതിരിവ് സൃഷ്ടിച്ച് മതേതരത്വ ഇന്ത്യയുടെ മുഖവും ആര്‍ഷഭാരത സംസ്‌കാരത്തിന്റെ തനിമയും കൂടുതല്‍ വികൃതമാക്കുവാനും സുപ്രീംകോടതിയുടെ പരിഗണനയില്‍ റിവ്യൂ പെറ്റീഷന്‍ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുവാനും മാത്രമേ ജ്യോതി പ്രകാശിപ്പിക്കലും മതില്‍ നിര്‍മ്മാണങ്ങളും ഇടനല്കൂ. സമുദായനേതൃത്വങ്ങള്‍ പരസ്പരം സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുവാന്‍ മനസ്സുകാണിക്കണമെന്നും വര്‍ഗ്ഗീയ വിദ്വേഷം കുത്തിനിറച്ച് വിശ്വാസികളെ തെരുവിലേയ്ക്ക് തള്ളിവിടുന്നത് സാക്ഷരകേരളത്തിന് അപമാനമാണെന്നും വിവിധ സമുദായങ്ങളെയും പൗരന്മാരെയും തുല്യനീതിയോടെ കാണുവാന്‍ ഭരണാധികാരികള്‍ ശ്രമിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2018-12-28-08:56:12.jpg
Keywords: ജാതി, നവോത്ഥാ
Content: 9358
Category: 1
Sub Category:
Heading: ഐ‌എസ് തീവ്രവാദികൾ കൊന്നൊടുക്കിയ ക്രൈസ്തവരുടെ കുഴിമാടങ്ങൾ കണ്ടെത്തി
Content: ട്രിപോളി: മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ കൊന്നു കുഴിച്ചുമൂടിയ 34 ഏതോപ്യൻ ക്രൈസ്തവരുടെ കുഴിമാടങ്ങൾ ലിബിയയിൽ കണ്ടെത്തി. ലിബിയയിലെ ആഭ്യന്തര മന്ത്രാലയമാണ് തിങ്കളാഴ്ച ഇതിനെ സംബന്ധിച്ച് വിശദ വിവരങ്ങൾ വെളിപ്പെടുത്തിയത്. 2015-ൽ ഇരുപത്തിയെട്ട് എതോപ്യൻ ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ വധിക്കുന്ന വീഡിയോ പ്രചരിക്കപ്പെട്ടിരുന്നു. ലിബിയയിലെ സിർട്ടെ നഗരത്തിൽ നിന്നാണ് ഏതോപ്യൻ ക്രൈസ്തവരുടെ ശരീരങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. 2016 ഡിസംബർ മാസം ലിബിയയിലെ യുഎൻ അംഗീകരിച്ച സർക്കാരിനോട് കൂറുള്ള സൈന്യം സ്ഥലത്തുനിന്നും തുരത്തുന്നതുവരെ പ്രദേശം ഇസ്ലാമിക തീവ്രവാദികളുടെ കീഴിലായിരുന്നു. സിർട്ടെ നഗരം തിരിച്ചു പിടിക്കാനായി നടത്തിയ സൈനിക നടപടികൾക്കിടയിൽ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നിന്നാണ് ഈ കുഴിമാടങ്ങളെ പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്. നിയമ നടപടി ക്രമങ്ങളെല്ലാം പൂർത്തീകരിച്ചതിനു ശേഷം മൃതശരീര അവശിഷ്ട്ടങ്ങള്‍ സ്വദേശത്തേക്ക് മടക്കി അയക്കുമെന്ന് ആഭ്യന്തരമന്ത്രാലയം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 2015-ല്‍ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചു ഇരുപത്തിയൊന്ന് കോപ്റ്റിക് ക്രൈസ്തവരെയും ഇസ്ളാമിക തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയിരിന്നു. ഇവരുടെ മൃതശരീരത്തിന്റെ അവശിഷ്ട്ടങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് കണ്ടെത്തിയത്.
Image: /content_image/News/News-2018-12-28-10:57:48.jpg
Keywords: രക്തസാ
Content: 9359
Category: 10
Sub Category:
Heading: ക്രൈസ്തവ രക്തം വൃഥാവിലല്ല: കന്ധമാല്‍ ഇരകളായ നാലുപേര്‍ തിരുപ്പട്ടം സ്വീകരിച്ചു
Content: ന്യൂഡൽഹി: ക്രൈസ്തവരുടെ ചുടുചോരയില്‍ നിന്നു വിശ്വാസം കത്തിപ്പടര്‍ന്ന കന്ധമാലിൽ വീണ്ടും തിരുപ്പട്ട സ്വീകരണം. ഇന്നലെ കട്ടക്ക് - ഭുവനേശ്വർ അതിരൂപതയുടെ സൈമൺബാദി മേരി മാത ദേവാലയത്തിൽ നടന്ന തിരുപ്പട്ട സ്വീകരണ ചടങ്ങില്‍ നാലു പേരാണ് വൈദികരായി അഭിഷിക്തരായത്. ഫാ. റാഹുൽ ബസ്ത്രേ, ഫാ.ജോർജ് പത്മാജി, ഫാ.ആനന്ദ് പ്രഥാൻ, ഫാ. അമർ കുമാർ സിങ്ങ് എന്നിവരാണ് കപ്പൂച്ചിന്‍ സഭയിലെ അംഗങ്ങളായി തിരുപ്പട്ടം സ്വീകരിച്ചത്. വിശ്വാസികൾക്ക് മോശ നേതാവായതുപ്പോലെ ദൈവജനത്തെ നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് നവവൈദികരെന്ന് ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ച ബർഹാംപുർ ബിഷപ്പ് ശരത്ത് ചന്ദ്ര നായക് പറഞ്ഞു. ഈജിപ്തിലെ അടിമത്വത്തിൽ നിന്നും ദൈവം വാഗ്ദാനം ചെയ്ത നാട്ടിലേക്ക് ഇസ്രായേൽക്കാരെ നയിക്കാൻ മോശയ്ക്ക് ലഭിച്ച വിളി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ക്രൈസ്തവ വിശ്വാസം ഒഴികെ ബാക്കിയെല്ലാം കൊള്ളയടിക്കപ്പെട്ട ഒഡീഷയിലെ വിശ്വാസികളോടൊപ്പം ദൈവം വസിക്കുന്നു. മതേതര രാഷ്ട്രമായ ഭാരതത്തിൽ ചില സംസ്ഥാനങ്ങളിലെല്ലാം മതപരിവർത്തന നിയമങ്ങൾ കർശനമാക്കിയത് ഖേദകരമാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. തിരുപ്പട്ട ചടങ്ങിൽ നാൽപത്തിയേഴ് വൈദികരും ഇരുപത് സന്യസ്തരും ഉൾപ്പെടെ ആയിരത്തിയഞ്ഞൂറോളം വിശ്വാസികൾ പങ്കെടുത്തു. 2007-08 കാലഘട്ടത്തിൽ കന്ധമാലിലെ ക്രൈസ്തവര്‍ക്ക് നേരെ നടന്ന കലാപത്തിൽ ബരക്കോമ അരുണോദയ കപ്പുച്ചിൻ മൈനർ സെമിനാരി രണ്ടു തവണ ആക്രമിക്കപ്പെട്ടിരുന്നു. 2007 ക്രിസ്തുമസ് വേളയിലാണ് സെമിനാരിയ്ക്കു നേരെ ആദ്യത്തെ ആക്രമണമുണ്ടായത്. തീവ്ര ഹൈന്ദവ വാദികളിൽ നിന്നും രക്ഷ നേടാൻ വനത്തിൽ ഒളിച്ച വിദ്യാർത്ഥികൾക്ക് കെട്ടിട നിർമ്മാണം പൂർത്തിയാക്കി 2008 ജൂണിലാണ് സെമിനാരിയിലേക്ക് തിരിച്ചെത്താനായത്. എന്നാൽ, രണ്ടു മാസങ്ങൾക്ക് ശേഷം സെമിനാരി കൊള്ളയടിയ്ക്കുകയും തീവയ്ക്കുകയും ചെയ്തു. തുടർന്ന്, രണ്ടാഴ്ച സമീപ ഗ്രാമത്തിൽ ക്രൈസ്തവരോടൊപ്പം താമസിച്ചാണ് അവര്‍ ദിവസങ്ങള്‍ തള്ളിനീക്കിയത്. ജില്ലയില്‍ വർഗ്ഗീയ ഇടപെടല്‍ രൂക്ഷമാണെങ്കിലും വൈദിക പഠനം പൂർത്തിയാക്കാൻ സാധിച്ചതിന്റെ സന്തോഷം ഫാ. പ്രഥാൻ പങ്കുവെച്ചു. പ്രക്ഷോഭത്തെ തുടർന്ന് വനത്തിൽ അഭയം തേടിയ സെമിനാരി വിദ്യാർത്ഥികളുടെ പഠനം പൂർത്തിയാക്കാൻ സാധിച്ചത് ദൈവത്തിന്റെ കൃപയാണെന്നും ദൈവരാജ്യത്തിനായി പ്രവർത്തിക്കാൻ അവിടുന്ന് അവരെ സംരക്ഷിക്കുകയായിരുന്നുവെന്നും കപ്പൂച്ചിൻ മേരി മാത പ്രോവിൻസ് അദ്ധ്യക്ഷനായ ഫാ. മേല്‍ക്കോയിര്‍ പറഞ്ഞു. ആധുനിക ലോകത്തിന് മാതൃകയാണ് കന്ധമാല്‍ ജനതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവം നമ്മുടെ കൂടെയെങ്കിൽ ആര് നമുക്ക് എതിര് നിൽക്കുമെന്ന ദൈവവചനം ഏറ്റുപറഞ്ഞാണ് ഫാ. പ്രഥാന്റെ അമ്മ ക്രിസ്റ്റീന കന്ധമാല്‍ ദുരന്തത്തെ അനുസ്മരിച്ചത്. 2006-ൽ മൈനർ സെമിനാരിയിൽ ചേർന്ന നാല് വിദ്യാർത്ഥികൾ നൊവിഷ്യേറ്റിന്റെ ആദ്യ വർഷം ഇടുക്കിയിലെ കട്ടപ്പനയിലാണ് പൂർത്തീകരിച്ചത്. 2008 ആഗസ്റ്റ് 23-ല്‍ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് കന്ധമാലില്‍ അരങ്ങേറിയ ആക്രമണത്തില്‍ നൂറോളം ക്രൈസ്തവര്‍ രക്തസാക്ഷിത്വം വരിച്ചിരിന്നു. തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ മുന്നൂറോളം ക്രിസ്തീയ ദേവാലയങ്ങളും, ആറായിരത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും ചെയ്തിരിന്നു. ക്രൈസ്തവരുടെ രക്തം വീണു കുതിര്‍ന്ന ഒഡീഷയിലെ കന്ധമാലിലെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുവെന്നതിന്റെ തെളിവാണ് പുതിയ വൈദികരുടെ ദൈവവിളി സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2018-12-28-14:23:17.jpg
Keywords: കന്ധ
Content: 9360
Category: 18
Sub Category:
Heading: യുവജനങ്ങള്‍ ക്രിസ്തുവിനെ ഏറ്റുപറഞ്ഞ് സമൂഹത്തില്‍ മാതൃകയാകണം: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
Content: പാലാ: പത്രോസ് ശ്ലീഹാ ക്രിസ്തുവിനെ പ്രഘോഷിച്ചതുപോലെ യുവജനങ്ങള്‍ ക്രിസ്തുവിനെ ഏറ്റുപറഞ്ഞ് സമൂഹത്തില്‍ മാതൃകയാകണമെന്നു സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാബാവ. പാലായില്‍ നടക്കുന്ന ജീസസ് യൂത്ത് മഹാസമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ സമൂഹത്തില്‍ മാറ്റത്തിന്റെ വക്താക്കളാവണമെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ റാഫേല്‍ തട്ടില്‍, ഫാ. തോമസ് മണ്ണൂര്‍, റവ.ഡോ. കുര്യന്‍ മറ്റം, ഷെവ. എഡ്വേര്‍ഡ് എടേടത്ത്, ചാള്‍സ് ആന്റണി ബാസ്റ്റിന്‍, എം.കെ.അഭിലാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏഴായിരത്തോളം പേര്‍ പങ്കെടുക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും.
Image: /content_image/India/India-2018-12-29-05:14:47.jpg
Keywords: ബാവ
Content: 9361
Category: 10
Sub Category:
Heading: ജപമാല ഭക്തി ഇതിവൃത്തമാക്കിയ പോളിഷ് ഡോക്യുമെന്ററി വന്‍ വിജയം
Content: വത്തിക്കാൻ സിറ്റി: ജപമാല ചൊല്ലുന്നതു കൊണ്ട് ജീവിതത്തിലോ, മരണ സമയത്തോ ഏതെങ്കിലും വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിനുള്ള ഉത്തരവുമായി പുറത്തിറങ്ങിയ ഡോക്യുമെന്ററി ലോക ശ്രദ്ധയാകർഷിക്കുന്നു. “സ്റ്റോറീസ് ഓഫ് ദി റോസറി: നൗ ആന്‍ഡ്‌ ദി ഔര്‍ ഓഫ് ഡെത്ത്” എന്ന പോളിഷ് ഡോക്യുമെന്ററിയിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജപമാല അത്ഭുതങ്ങളുടെ സാക്ഷ്യങ്ങൾ ഉൾകൊള്ളിച്ചിരിക്കുന്നത്. പോളണ്ടുകാരായ മാരിയൂസ് പിലിസും, ഡാരിയൂസ് വാലൂസിയാകുമാണ് ഡോക്യുമെന്ററിക്കു പിന്നിൽ പ്രവർത്തിച്ചത്. അഫ്ഘാനിസ്ഥാനില്‍ വെച്ച് താലിബാന്റെ ആക്രമണത്തില്‍ മുറിവേറ്റ് രക്തം പുരണ്ട കൈകളില്‍ ജപമാല മുറുകെ പിടിച്ചുകൊണ്ടു മരണത്തെ കാത്തുകിടക്കുന്ന അമേരിക്കന്‍ സൈനികന്റെ ചിത്രം കണ്ടതില്‍ നിന്നുമാണ് ഇരുവര്‍ക്കും സിനിമയുടെ ആശയം ലഭിച്ചത്. ഹിസ്റ്റോറിയാസ് ഡെല്‍ റൊസാരിയോ സംവിധാനം ചെയ്ത ആന്‍ഡ്രെസ് ഗാരിഗോയുടെ ഉള്‍പ്പെടെ അഞ്ചു കഥകളാണ് ഈ ഡോക്യുമെന്ററിയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികളായ ബൊക്കോ ഹറാം നൈജീരിയയിൽ നിന്നു തട്ടിക്കൊണ്ടുപോയ സ്ത്രീയുടെ ജീവിത കഥയും സിനിമയില്‍ ഉള്‍പ്പെടുന്നു. സ്വന്തം മകനെ തീവ്രവാദികള്‍ പുഴയില്‍ എറിഞ്ഞതിനു ശേഷം അവളെ കഴുത്തു മുറിച്ച് കൊലപ്പെടുത്തുവാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോഴും അവള്‍ ജപമാല ചൊല്ലുകയായിരുന്നു. ഇവക്ക് പുറമേ റുവാണ്ടന്‍ വംശഹത്യയില്‍ നിന്നും രക്ഷപ്പെട്ടയാളുടേയും, നൈജീരിയന്‍ മെത്രാന്‍ ഒളിവിയര്‍ ഡാഷെ ഡോയമിന്റെ അനുഭവങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുന്നു. ജീവിതത്തിലെ ഏതു സാഹചര്യമാണെങ്കിലും ഓരോ നിമിഷവും പരിശുദ്ധ കന്യകാമാതാവ് എല്ലാവരെയും സഹായിക്കുന്നുണ്ടെന്നു ഡോക്യുമെന്ററിയിൽ ഉടനീളം ഓർമ്മിപ്പിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ സിനിമ ഇതുവരെ കണ്ടത്. സ്പെയിനിലും, ലാറ്റിന്‍ അമേരിക്കയിലും ഈ വിജയം ആവര്‍ത്തിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
Image: /content_image/News/News-2018-12-29-06:05:22.jpg
Keywords: സിനിമ, ചലച്ചിത്ര
Content: 9362
Category: 24
Sub Category:
Heading: മേരി ചാണ്ടി വിവാദങ്ങള്‍ക്ക് വഴിത്തിരിവ്; സമര്‍പ്പിത ജീവിതത്തിനു നേരെ ചെളി വാരിയെറിഞ്ഞതിന് ആര് പരിഹാരം ചെയ്യും?
Content: ചില വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. മേരി ചാണ്ടി എന്ന കന്യാസ്ത്രീ ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ ലോകം മുഴുവന്‍ ഞെട്ടലോടെ അവരെ ഉറ്റുനോക്കി. ദൈവേ... ഈ കന്യാസ്ത്രീ മഠങ്ങളിലും ക്രൈസ്തവ അനാഥാലയങ്ങളിലുമെല്ലാം എന്തൊക്കെയാണ് സംഭവിക്കുന്നത്? മേരി ചാണ്ടി എന്ന കന്യാസ്ത്രീ രതിവര്‍ണ്ണനകളുടെ ചുരുളഴിച്ചു... എല്ലായിടത്തും ലൈംഗിക അപഭ്രംശങ്ങളാണ്. കന്യാസ്ത്രീകള്‍ പിഴച്ചുപോയവരാണ്... വൈദികര്‍ അധാര്‍മ്മികജീവിതം നയിക്കുന്നവരാണ്...! ഏറ്റവും ഹീനമായ ആരോപണം മറ്റൊന്നായിരുന്നു... കത്തോലിക്കാസഭയുടെ അനാഥാലയങ്ങളിലുള്ളത് മുഴുവന്‍ വൈദികരുടെ കുട്ടികളാണ്. സാമാന്യബുദ്ധിക്ക് നിരക്കാത്തതെങ്കിലും കേട്ടവര്‍ കേട്ടവര്‍ ഇത് കൈയ്യടിച്ച് സ്വീകരിച്ചു... കേള്‍ക്കാത്തവരിലേക്ക് ആവേശത്തോടെ എത്തിച്ചുകൊടുത്തു... സന്ന്യസ്ത-വൈദികജീവിതം ആരോപണങ്ങളെ എന്നത്തേയും പോലെ നിശബ്ദമായി സഹിച്ചു. അവ ഏല്പിച്ചുതന്ന സഹനനിമിഷങ്ങളെ പ്രാര്‍ത്ഥനകളായര്‍പ്പിച്ചു. മേരി ചാണ്ടിയുടെ ധീരമായ സന്ന്യാസകഥയും വെളിപ്പെടുത്തലുകളും കേട്ട സാഹിത്യകാരന്‍ ശ്രീ ജോസ് പാഴൂക്കാരന്‍ ഇതെല്ലാം ഒരു പുസ്തകമാക്കി മാറ്റി... സ്വസ്തി എന്ന പേരും കൊടുത്തു... സ്വസ്തി എന്ന പുസ്തകം കേരളകത്തോലിക്കാസഭയുടെ ആത്മാഭിമാനത്തിനുമേല്‍ കരിനിഴല്‍ വിരിച്ച ഒരു അശ്ലീലസാഹിത്യമായിരുന്നു. പിന്നീട് മേരി ചാണ്ടിയെക്കുറിച്ച് പല തലങ്ങളിലുള്ള അന്വേഷണങ്ങള്‍ നടന്നു. സഭയും പോലീസും അന്വേഷിച്ചു. രഹസ്യവും പരസ്യവുമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ മേരി ചാണ്ടിയെന്ന സ്ത്രീയെക്കുറിച്ചുള്ള സത്യങ്ങള്‍ സാവധാനം അറിഞ്ഞുതുടങ്ങി. താന്‍ അംഗമായിരുന്നുവെന്ന് അവകാശപ്പെടുന്ന മഠത്തിലെ പാചകക്കാരിയായിരുന്നുവത്രേ അവര്‍. സന്ന്യാസിനിയാകാനുള്ള വിദ്യാഭ്യാസം പോലും അവര്‍ക്കില്ല. ഒരു മഠത്തിലും അവര്‍ സന്ന്യാസിനിയെന്ന നിലയില്‍ അംഗമായിരുന്നിട്ടില്ല. സത്യങ്ങള്‍ പതുക്കെ പുറത്തറിയാന്‍ തുടങ്ങിയപ്പോള്‍ ജോസ് പാഴൂക്കാരനും അപകടം മണത്തു. കന്യാസ്ത്രീയാണെന്നു പറഞ്ഞതും കൂടെ മഠത്തിലെയും മറ്റും നിറംപിടിപ്പിച്ച കഥകളും മറ്റും പറഞ്ഞതും വിശ്വസിച്ചുപോയതിനെയോര്‍ത്ത് അദ്ദേഹം മനസ്താപപ്പെട്ടു. പുസ്തകം പ്രസിദ്ധീകരിച്ച കൈരളി ബുക്സിനോട് അവ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഇന്ന് വീണ്ടും ജോസ് പാഴൂക്കാരന്‍ തനിക്ക് പറ്റിയ തെറ്റിനെക്കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നു. കൂടെ ബാലപീഠനത്തിന് മേരി ചാണ്ടി എന്ന സ്ത്രീക്കെതിരേ പുല്‍പ്പള്ളി പോലീസ് ബാലപീഡനത്തിന് എടുത്തിരിക്കുന്ന കേസിന്‍റെ കാര്യവും സൂചിപ്പിച്ചിട്ടുണ്ട്. അവരുടെ അനാഥാലയത്തിലെ കുട്ടികളെല്ലാം പീഡനം മടുത്ത് മടങ്ങിപ്പോയിരിക്കുന്നു. അവരുടെ സാന്പത്തിക ഉറവിടങ്ങള്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നു..! സത്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന ശ്രീ ജോസ് പാഴൂക്കാലക്ക് അഭിനന്ദനങ്ങള്‍. പക്ഷേ, സത്യമറിയാതെ എടുത്തുചാടി വരുത്തിവച്ചിരിക്കുന്ന വലിയ പേരുദോഷത്തിന് ആര് പരിഹാരം ചെയ്യും. സമര്‍പ്പിത-പൗരോഹിത്യജീവിതങ്ങല്‍ക്കുമേല്‍ വാരിയെറിഞ്ഞ ചെളിക്ക് ആര് മറുപടി പറയും... ഇപ്പോഴും മേരി ചാണ്ടിയെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ അന്താരാഷ്ട്ര തലത്തിലുള്ള മാധ്യമങ്ങള്‍ അവരുടെ വ്യാജകഥകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കാണാം. വീഡിയോകള്‍ കാണാം. സമര്‍പ്പിത-പൗരോഹിത്യ ജീവിതങ്ങള്‍ക്കുമേല്‍ മാറാത്ത കളങ്കം പരത്തുന്ന ഇത്തരക്കാരെ എത്രയോ കാലങ്ങളെടുത്താണ് തിരിച്ചറിയുന്നതെന്നോര്‍ക്കണം. എന്നാലോ... അറിഞ്ഞിട്ടെന്തു കാര്യം... പാഴൂക്കാലയുടെ പോസ്റ്റ് നാലും മൂന്നേഴു പേരു മാത്രം കാണുന്നു. മേരി ചാണ്ടിയെക്കുറിച്ചുള്ള സത്യമിതാണെന്ന് പറയുന്പോള്‍ അത് പ്രസിദ്ധീകരിക്കാന്‍ മാദ്ധ്യമങ്ങളും തയ്യാറല്ല... കാരണം, സഭക്കെതിരെയുള്ളവക്ക് മാത്രമേ മാര്‍ക്കറ്റുള്ളൂ.. സഭയെ സംരക്ഷിക്കുന്ന വാദങ്ങള്‍ക്ക് വിലയില്ലല്ലോ... കണ്ണും പൂട്ടി സഭയെ വിമര്‍ശിക്കാനിറങ്ങുന്നവര്‍ ഇതൊക്കെ കാണുകയും കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് നല്ലതാണ്. തിരുസ്സഭ നടപടിയെടുക്കുന്നില്ലെന്ന് പറഞ്ഞ് നിരന്തരം വിമര്‍ശനവിഷയമാക്കുന്ന എല്ലാ വിവാദങ്ങളിലും നാളുകള്‍ കഴിയുന്പോള്‍ സത്യം സഭാപക്ഷത്തേക്ക് ചായുന്നുവെന്ന് കണ്ടാല്‍ ഇന്ന് ഓരിയിടുന്നവരെല്ലാം - അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്താക്കെതിരേ നില്‍ക്കുന്ന ഭീരുക്കളടക്കം - എല്ലാവരും മാളങ്ങളിലേക്ക് മടങ്ങിപ്പോകുമെന്നത് നിശ്ചയം...! ജോസ് പാഴൂക്കാലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ ലിങ്ക്:https://m.facebook.com/story.php?story_fbid=1967936173302387&id=100002580698215 കത്തോലിക്കാ സഭയേയും വൈദീകരേയും സന്യസ്തരേയും പൊതുസമൂഹത്തിന്റെ മുന്‍പില്‍ വ്യക്തിഹത്യ ചെയ്തു നെഗറ്റീവ് പബ്ലിസിറ്റിയെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന സിസ്റ്റര്‍ മേരി ചാണ്ടി കത്തോലിക്ക സന്യാസിനിയല്ലായെന്ന് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനാട് ജില്ല ചെയര്‍മാന്‍ സാലു അബ്രാഹം മേച്ചേരില്‍. ഇത് സംബന്ധിക്കുന്ന തെളിവുകളും ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം പുറത്തുവിട്ടുണ്ട്. ആ ലേഖനത്തിന്റെ ഉള്ളടക്കം വായിക്കാം. {{ മേരി ചാണ്ടി കത്തോലിക്ക സന്യാസിനിയല്ല: തെളിവുകളുമായി ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം -> http://www.pravachakasabdam.com/index.php/site/news/4520 }}
Image: /content_image/SocialMedia/SocialMedia-2018-12-29-07:41:47.jpg
Keywords: സമര്‍പ്പിത
Content: 9363
Category: 18
Sub Category:
Heading: കുട്ടനാടിന്റെ പുനര്‍ നിര്‍മ്മിതിക്കു തക്കല രൂപതയുടെ കാരുണ്യ ഹസ്തം
Content: ചങ്ങനാശേരി: പ്രളയത്തില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട കുട്ടനാടിന്റെ പുനര്‍ നിര്‍മ്മിതിക്കു കാരുണ്യ ഹസ്തവുമായി തക്കല രൂപത. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നു സമാഹരിച്ച 15 ലക്ഷം രൂപയും തക്കല രൂപതയുടെ കീഴിലുള്ള കന്യാകുമാരി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിധാന്‍ പെണ്‍കള്‍ മുന്നേറ്റ കഴകം അരലക്ഷംവരുന്ന അംഗങ്ങളില്‍നിന്നു സമാഹരിച്ച മുപ്പതു ലക്ഷം രൂപയുമാണ് കുട്ടനാടിന്റെ പുനര്‍ നിര്‍മ്മിതിക്കായി കൈമാറിയത്. തക്കല ബിഷപ് മാര്‍ജോര്‍ജ് രാജേന്ദ്രന്‍ രൂപതയുടെ ഫണ്ടും ശാന്തിധാന്‍ സമാഹരിച്ച ഫണ്ട് ഡയറക്ടര്‍ അഗസ്റ്റിന്‍ തറപ്പേലും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു കൈമാറി. മത്സ്യബന്ധനം ഉള്‍പ്പെടെ ജോലി ചെയ്തു ജീവിക്കുന്നവരാണ് ശാന്തിധാന്‍ സംഘടനയിലുള്ളത്. ഇവര്‍ ജോലിയിലൂടെ മിച്ചംവച്ചാണ് മുപ്പതുലക്ഷം രൂപ സമാഹരിച്ചത്. സുനാമി ആഞ്ഞു വീശി ദുരന്തം നേരിട്ടപ്പോള്‍ ചങ്ങനാശേരി അതിരൂപത സഹായിച്ചതിനു നന്ദി സൂചകമായാണ് ഫണ്ടുമായി എത്തിയതെന്നു സംഘാംഗങ്ങള്‍ പറഞ്ഞു. തക്കല രൂപതാ പ്രൊക്യുറേറ്റര്‍ ഫാ.ഡെന്‍സി മുണ്ടുനടക്കല്‍, നാഗര്‍കോവില്‍ ഇടവക വികാരി ഫാ.തോമസ് പവ്വത്തുപറന്പില്‍, ശാന്തിധാന്‍ പ്രവര്‍ത്തകരായ പാനിമേരി, എഫ്രേം, ഗബ്രിയേലാല്‍, ലൂര്‍ദ്‌മേരി, വിജയ, മരിയദാസന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Image: /content_image/India/India-2018-12-29-08:44:10.jpg
Keywords: സഹായ
Content: 9364
Category: 18
Sub Category:
Heading: കരോള്‍ സംഘത്തിന് നേരെയുള്ള ആക്രമണം: പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് വിശ്വാസികള്‍
Content: കോട്ടയം: കോട്ടയം പാത്താമുട്ടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ കരോള്‍ സംഘാംഗങ്ങള്‍ പള്ളിയില്‍ അഭയം തേടിയിട്ട് ഇന്നേക്ക് ആറുദിവസം. പുറത്തിറങ്ങിയാല്‍ ജീവനെടുക്കുമെന്ന അക്രമികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാലാണു സ്വന്തം വീട്ടിലേക്കു മടങ്ങാനാകാതെ കുട്ടികള്‍ക്കൊപ്പം അഞ്ചു കുടുംബങ്ങള്‍ പൊലീസ് കാവലില്‍ പള്ളിയില്‍ കഴിയുന്നത്. കഴിഞ്ഞ 23നു രാത്രിയാണു സ്ത്രീകളും കുട്ടികളും അടങ്ങിയ കാരള്‍ സംഘത്തെ പ്രാദേശിക യുവാക്കള്‍ അടങ്ങിയ സംഘം ആക്രമിച്ചത്. സംഭവത്തില്‍ ആറു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏഴു പേരെ അറസ്റ്റു ചെയ്തിരുന്നെങ്കിലും ഇവര്‍ക്കു ജാമ്യം ലഭിച്ചതോടെ ഭീഷണിയേറിയെന്നാണ് ആരോപണം. 23ന് രാത്രി 8.30നാണ് സംഭവങ്ങള്‍ക്കു തുടക്കം. പാത്താമൂട്ടം കൂമ്പാടി സെന്റ്‌ പോള്‍സ് പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ യുവജന സംഘം, സ്ത്രീജന സംഖ്യം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്മസ് കരോള്‍ സംഘത്തിനു നേരെ ഇരുപതിലധികം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമം അഴിച്ചുവിട്ടു. കരോള്‍ സംഘം മുട്ടുചിറ കോളനിയിലെത്തിയപ്പോള്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു മറ്റുപാട്ടുകള്‍ പാടുകയും അസഭ്യം പറയുകയും പെണ്‍കുട്ടികളെ അധിക്ഷേപിക്കുയും ചെയ്തു. കരോള്‍ അവസാനിപ്പിക്കണമെന്ന ആവശ്യത്തെ എതിര്‍ത്തപ്പോള്‍ സംഘാംഗങ്ങളെ മര്‍ദിക്കുകയും വാദ്യോപകരണങ്ങള്‍ നശിപ്പിക്കുകയുമായിരിന്നു. ഭീഷണിയെത്തുടര്‍ന്ന് രക്ഷപ്പെട്ട് പള്ളിയില്‍ ഓടിക്കറിയവരുടെ വീടുകള്‍ക്കുനേരെയായിരുന്നു രണ്ടാമത്തെ ആക്രമം. വീടുകള്‍ക്കുനേരെ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട്രിച്ചു. ഒപ്പം ബൈക്കും ഓട്ടോയും തല്ലിതകര്‍ത്തു. സ്ത്രീകളടക്കമുള്ളവര്‍ പള്ളിയിലെ അല്‍ത്താരയില്‍ അഭയംതേടിയതോടെ മാരകായുധങ്ങളുമായാണു മൂന്നാമത്തെ അക്രമം നടന്നത്. പള്ളിയില്‍കയറി ഭക്ഷണസാധനങ്ങള്‍ എടുത്തെറിയുകയും കസേരകള്‍ തല്ലിതകര്‍ക്കുകയും ചെയ്തു. കൂട്ടമണിയടിച്ചപ്പോള്‍ പിന്‍വാങ്ങിയ ആക്രമിസംഘം സമീപത്തെ വാഴകൃഷി നശിപ്പിച്ചു. പോലീസ് വാഹനത്തിലാണു പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. പ്രദേശവാസികളില്‍നിന്നു മൊഴിയെടുത്ത പോലീസ് ഏഴുപേര്‍ക്കെതിരെയാണു കേസെടുത്തത്. ഇവരെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് വിശ്വാസികള്‍ ആരോപിച്ചു.
Image: /content_image/News/News-2018-12-29-09:15:06.jpg
Keywords: കരോള്‍