Contents
Displaying 8991-9000 of 26166 results.
Content:
9305
Category: 1
Sub Category:
Heading: ചരിത്രത്തിലാദ്യമായി അര്‍മേനിയന്‍ സഭക്ക് വത്തിക്കാനില്‍ സ്ഥിരം പ്രതിനിധി
Content: വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്നായ അര്‍മേനിയന്‍ അപ്പസ്തോലിക സഭയുടെ റോമിലെ സ്ഥിരം പ്രതിനിധിയായി ആര്‍ച്ച് ബിഷപ്പ് ഖജഗ് ബര്‍സാമിയാന്‍ നിയമിതനായി. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാവിഭാഗങ്ങളിലൊന്നായ അര്‍മേനിയന്‍ അപ്പസ്തോലിക സഭ ഇതാദ്യമായിട്ടാണ് റോമില്‍ സ്വന്തം പ്രതിനിധിയെ നിയമിക്കുന്നത്. വത്തിക്കാനും, അര്‍മേനിയന്‍ സഭയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് നിയമനത്തിന്റെ പിന്നിലെ ലക്ഷ്യം. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യത്തിലായിരുന്നു നിയമനം. ബര്‍സാമിയാന്‍ മെത്രാപ്പോലീത്തയുടെ നിയമനത്തെ സംബന്ധിച്ച് അര്‍മേനിയന്‍ അപ്പസ്തോലിക സഭാ തലവനായ കാതോലിക്കോസ് കാരെക്കിന്‍ II ഫ്രാന്‍സിസ് പാപ്പാക്ക് കത്തയച്ചിരുന്നു. ഇതോടെ പാശ്ചാത്യ യൂറോപ്പിലെ പൊന്തിഫിക്കല്‍ ലെഗേറ്റും വത്തിക്കാനിലെ അര്‍മേനിയന്‍ അപ്പസ്തോലിക സഭാ പ്രതിനിധിയും എന്ന പദവിക്ക് തുര്‍ക്കിയിലെ അര്‍പ്കിര്‍ സ്വദേശിയും അറുപത്തിയേഴുകാരനുമായ ഖജഗ് ബര്‍സാമിയാന്‍ മെത്രാപ്പോലീത്ത അര്‍ഹനായി. തന്റെ പുതിയ നിയമനത്തില്‍ സന്തുഷ്ടനാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. പരസ്പര ബഹുമാനത്തിലൂടെയും, സഹകരണത്തിലൂടേയും ഇരു വിഭാഗങ്ങളേയും കൂടുതല്‍ അടുപ്പിക്കുകയും, നിലവിലുള്ള പദ്ധതികളും, പരിപാടികളും വിപുലീകരിക്കുകയുമാണ് ഈ ദൗത്യത്തിലൂടെ താന്‍ ലക്ഷ്യം വെക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. നിയമനത്തോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോമില്‍ പുതിയ ദൗത്യത്തിനായി എത്തിയ ആര്‍ച്ച് ബിഷപ്പ്, ക്രിസ്റ്റ്യന്‍ യൂണിവേഴ്സിറ്റിയുടെ പൊന്തിഫിക്കല്‍ സമിതി പ്രസിഡന്റായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ച്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, വത്തിക്കാന്റെ പൗരസ്ത്യ സഭാ സമിതിയുടെ തലവനായ കര്‍ദ്ദിനാള്‍ ലിയോനാര്‍ഡോ സാദ്രി തുടങ്ങിയവരുമായി ഇതിനോടകം തന്നെ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. അര്‍മേനിയന്‍ എയിഡ് ഫണ്ടിന്റെ പ്രസിഡന്‍റ് കൂടിയായ ബര്‍സാമിയാന്‍ മെത്രാപ്പോലീത്ത 28 വര്‍ഷത്തോളം അമേരിക്കയില്‍ അര്‍മേനിയന്‍ അപ്പസ്തോലിക സഭാ പിതാവായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ്.
Image: /content_image/News/News-2018-12-20-09:21:10.jpg
Keywords: പൗരസ്ത്യ

9306
Category: 1
Sub Category:
Heading: റൊമാനിയ: യൂറോപ്പില്‍ ദൈവ വിശ്വാസത്തെ ഏറ്റവും മുറുകെ പിടിക്കുന്ന രാജ്യം
Content: ലണ്ടന്‍: യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ദൈവ വിശ്വാസത്തെ വെളിപ്പെടുത്തുന്ന വിവരങ്ങളുമായി വാഷിംഗ്‌ടണിലെ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ റൊമാനിയയാണ് ഏറ്റവും കൂടുതല്‍ മതാഭിമുഖ്യമുള്ള രാഷ്ട്രമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ദൈവ വിശ്വാസത്തിന് ജനങ്ങള്‍ ജീവിതത്തില്‍ നല്‍കുന്ന സ്ഥാനം, വിശ്വാസപരമായ ചടങ്ങുകളിലെ നിരന്തരമായ പങ്കാളിത്തം, പ്രാര്‍ത്ഥനാ ജീവിതം, വിശ്വാസത്തിലുള്ള ഉറപ്പ് തുടങ്ങിയ നാല് കാര്യങ്ങള്‍ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അന്‍പത്തിയഞ്ചു ശതമാനം റൊമാനിയക്കാരും ഉയര്‍ന്ന ദൈവാഭിമുഖ്യം ഉള്ളവരാണെന്നാണ് പ്യൂ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 64 ശതമാനം റൊമാനിയക്കാരും ഉറപ്പായും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. തങ്ങളുടെ ജീവിതത്തില്‍ മതത്തിന് പ്രാധാന്യം കൊടുക്കുന്നവര്‍ 50 ശതമാനമാണ്. 50 ശതമാനത്തോളം പേര്‍ മാസത്തില്‍ ഒരിക്കലെങ്കിലും വിശ്വാസപരമായ ദിവ്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നു. നിത്യവും പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം 44 ശതമാനമാണ്. ചുരുക്കി പറഞ്ഞാല്‍ 79 ശതമാനം റൊമാനിയക്കാരും ദൈവവിശ്വാസികളാണ്. അര്‍മേനിയയും, ജോര്‍ജ്ജിയയും, ഗ്രീസും, മോള്‍ഡോവയുമാണ് റൊമാനിയക്ക് പിന്നിലായി റിപ്പോര്‍ട്ടില്‍ ഇടം നേടിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ദൈവ വിശ്വാസമുള്ള രാഷ്ട്രങ്ങളുടെ ആദ്യ പത്തില്‍ കത്തോലിക്ക ഭൂരിപക്ഷ രാജ്യങ്ങളായ പോളണ്ടും, പോര്‍ച്ചുഗലും ഇടം നേടിയിട്ടുണ്ട്. എന്നാല്‍ റൊമാനിയയുടെ പകുതി വിശ്വാസം മാത്രമേ ഇറ്റലിക്കുള്ളൂ. വെറും 27% മാത്രമാണ് ഇറ്റലിയില്‍ ദൈവത്തോട് ഉയര്‍ന്ന ആഭിമുഖ്യം പുലര്‍ത്തുന്നവര്‍. ജര്‍മ്മനിയിലും, ഫ്രാന്‍സിലുമാകട്ടെ വെറും 12 ശതമാനവും. യുകെയിലെ ജനങ്ങളില്‍ വെറും 11 ശതമാനം മാത്രമാണ് ദൈവ വിശ്വാസവുമായി അടുത്ത ബന്ധമുള്ളവര്‍. ഇതിനും താഴെയാണ് ബെല്‍ജിയത്തിലെയും സ്വീഡനിലെയും അവസ്ഥ. വിശ്വാസപരമായ ദിവ്യകര്‍മ്മങ്ങളിലെ നിരന്തര പങ്കാളിത്തത്തിന്റെ കാര്യത്തില്‍ പോളണ്ടാണ് മുന്നില്‍ നില്‍ക്കുന്നത്. രാജ്യത്തെ 61% ജനങ്ങളും മാസത്തിലൊരിക്കലെങ്കിലും കൂദാശ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
Image: /content_image/News/News-2018-12-20-11:12:51.jpg
Keywords: ദൈവ

9307
Category: 18
Sub Category:
Heading: വാടക ഗര്‍ഭധാരണത്തിനെതിരെ കെസിബിസി പ്രോലൈഫ് സമിതി
Content: കൊച്ചി: വാടക ഗര്‍ഭധാരണത്തിനെതിരെ പാലാരിവട്ടം പിഒസിയില്‍ കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രോലൈഫ് സമിതി യോഗം. വാടക ഗര്‍ഭധാരണത്തിന് ഇന്ത്യയില്‍ നിയന്ത്രണമില്ലായെന്ന നിയമം തന്നെ റദ്ദാക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്ന് യോഗം വിലയിരുത്തി. കുട്ടികളെ ജനിപ്പിക്കാന്‍ ആവശ്യമുള്ള ദമ്പതിമാര്‍ ഇരുവരുടെയുമോ ആരെങ്കിലും ഒരാളുടെ ഏതെങ്കിലുമോ ബീജവും അണ്ഡവും തമ്മില്‍ യോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തി പ്രസവിച്ച ശേഷം കൈമാറുന്ന രീതിയാണ് വാടക ഗര്‍ഭധാരണം അഥവാ സറഗസി. കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് പ്രതീക്ഷയുടെ പുതിയൊരു പ്രകാശമാണ് വാടകഗര്‍ഭധാരണം എന്നവകാശപ്പെടുമ്പോഴും ആരാണ് യഥാര്‍ത്ഥ മാതാവ്-അണ്ഡം കൊടുത്തവളോ, ഗര്‍ഭപാത്രം വാടകയ്ക്ക് നല്കുന്നവളോ എന്നു തുടങ്ങുന്ന നിരവധി ചോദ്യങ്ങള്‍ ബാക്കി നില്ക്കുന്നു. തലമുറകളുടെ വംശബന്ധം തന്നെ ചോദ്യം ചെയ്യപ്പെടുകയാണിവിടെ. മനുഷ്യജീവനെ ലാബില്‍ ഉത്പാദിപ്പിക്കുന്ന ഒരു പ്രൊഡക്‌റ്റോ കമ്പോളത്തില്‍ വിറ്റഴിക്കപ്പെടുന്ന ഒരു വില്പന ചരക്കോ ആയി കാണാനാകില്ല. ഓരോ ജീവനും ദൈവത്തിന്റെ ദാനമാണ്. ദൈവമാണ് സ്രഷ്ടാവ്, ദമ്പതികള്‍ സഹസൃഷ്ടികളും (ഇൃലമീേൃ മിറ ജൃീരൃലമീേൃ)െ. കേരളത്തില്‍ കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ പ്രാദേശികതലത്തില്‍ ഇതിനെതിരെ വിവിധ കര്‍മ്മപരിപാടികള്‍ സംഘടിപ്പിക്കും. കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് സാബു ജോസ്, ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, ആനിമേറ്റര്‍ ജോര്‍ജ്ജ് സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, ട്രഷറര്‍ ശ്രീ ടോമി പ്ലാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-12-20-11:55:54.jpg
Keywords: ഗര്‍ഭ

9308
Category: 18
Sub Category:
Heading: ജീസസ് യൂത്ത് മഹാസംഗമം 27 മുതല്‍ പാലായില്‍
Content: പാലാ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഏഴായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന ജീസസ് യൂത്ത് മഹാസംഗമം 27 മുതല്‍ 29 വരെ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. നമ്മുടെ ആത്മീയ നിധികള്‍ വീണ്ടെടുക്കുക എന്നതാണ് സംഗമത്തിന്റെ മുഖ്യപ്രമേയം. കുട്ടികള്‍, കൗമാരക്കാര്‍, യുവജനങ്ങള്‍, കുടുംബസ്ഥര്‍, സന്യസ്തര്‍, പുരോഹിതര്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് വിവിധ പരിപാടികള്‍ നടക്കുക. 27ന് രാത്രി ഏഴിന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്യും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങാട്ട് അധ്യക്ഷനായിരിക്കും. സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കതോലിക്കാ ബാവ, ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 28നു രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെ വൈദികര്‍ക്കും സന്യസ്തര്‍ക്കുംവേണ്ടി അരുണാപുരം പാസ്റ്ററല്‍ സെന്ററില്‍ പ്രത്യേക സമ്മേളനം നടക്കും. ഫാ. ജോസഫ് ഏഴുമയില്‍, ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍, ഫാ. കുര്യന്‍ മറ്റം, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, മനോജ് സണ്ണി, അഡ്വ. റെജി വര്‍ഗീസ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും. 29നു രാത്രി 8.30ന് റെക്‌സ്ബാന്‍ഡിന്റെ സംഗീത നിശയും ഉണ്ടായിരിക്കും.
Image: /content_image/India/India-2018-12-21-02:28:07.jpg
Keywords: ജീസസ്

9309
Category: 1
Sub Category:
Heading: ചൈനയില്‍ സന്യാസിനി മഠത്തിന്റെ പകുതി കമ്മ്യൂണിസ്റ്റ് സർക്കാർ തകർത്തു
Content: ഹേയ്ലോങ്ങ്ജിയാങ്: ചൈനയിലെ കത്തോലിക്ക സന്യാസിനി മഠം കമ്മ്യൂണിസ്റ്റ് സർക്കാർ ഉദ്യോഗസ്ഥർ തകർത്തു. ഹേയ്ലോങ്ങ്ജിയാങ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന കികിഹാർ നഗരത്തിലെ സന്യാസിനി മഠത്തിന്റെ പകുതി ഭാഗമാണ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിയമപാലകർ തകർത്തത്. രണ്ടുദിവസം മുമ്പാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കെട്ടിടമാണെന്ന് ആരോപിച്ച് സന്യാസിനി മഠം തകർക്കാൻ സർക്കാർ ഉദ്യോഗസ്ഥർ എത്തിയത്. കെട്ടിടത്തിൽ നിന്നും ഒഴിപ്പിക്കുമെന്ന നോട്ടീസ് രാവിലെ തന്നെ സന്യാസികൾക്ക് ലഭിച്ചിരുന്നു. ഇതിനിടയിൽ രൂപത മെത്രാനായ മോൺസിഞ്ഞോർ വേയ് ജിങിയെയും സന്യാസിനികൾ വിവരം ധരിപ്പിച്ചിരുന്നു. രൂപതാ മെത്രാനും, പുരോഹിതരും, ഏതാനും വിശ്വാസികളും സർക്കാർ ഉദ്യോഗസ്ഥരുമായി ഒത്തുതീർപ്പ് ചർച്ചക്ക് ശ്രമിച്ചെങ്കിലും ഫലവത്തായില്ല. രാത്രി 11 മണിയോടെയാണ് സര്‍ക്കാര്‍ നടപടി നടന്നത്. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ കെട്ടിടം ഒഴിയണമെന്ന് സന്യാസികൾക്ക് നിർദ്ദേശം നൽകുകയായിരിന്നു. ചൈനയിലെ രഹസ്യ സഭയുടെ ഭാഗമായിരുന്നു ഈ സന്യാസിനികൾ. എല്ലാം നശിപ്പിക്കണമെന്ന തീരുമാനത്തോടു കൂടിയാണ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്നും അതിനാലാണ് അവർ ഒത്തുതീർപ്പിന് തയ്യാറാകാതിരുന്നതെന്നും വിശ്വാസികൾ പറഞ്ഞു. രഹസ്യ സഭയുടെ ഭാഗമായിട്ടുള്ളവയെ സർക്കാർ തലത്തിൽ രജിസ്റ്റർ ചെയ്യിക്കാനായിട്ടുള്ള സമ്മര്‍ദ്ധത്തിന്റെ ഭാഗമാണ് ഇതെന്ന് വിശ്വാസികള്‍ പറഞ്ഞു. ചൈന- വത്തിക്കാന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും വിശ്വാസ സ്വാതന്ത്ര്യത്തിന് കടുത്ത വിലക്കാണ് രാജ്യത്തെ കത്തോലിക്ക സമൂഹം നേരിടുന്നത്. https://www.youtube.com/watch?time_continue=8&v=vg1Os1xKMfs
Image: /content_image/News/News-2018-12-21-03:50:40.jpg
Keywords: ചൈന, ചൈനീ

9310
Category: 1
Sub Category:
Heading: ചൈനയില്‍ കത്തോലിക്ക മഠം സർക്കാർ തകർത്തു
Content: ഹേയ്ലോങ്ങ്ജിയാങ്: ചൈനയിലെ കത്തോലിക്ക സന്യാസിനി മഠം കമ്മ്യൂണിസ്റ്റ് സർക്കാർ ഉദ്യോഗസ്ഥർ തകർത്തു. ഹേയ്ലോങ്ങ്ജിയാങ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന കികിഹാർ നഗരത്തിലെ സന്യാസിനി മഠത്തിന്റെ പകുതി ഭാഗമാണ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിയമപാലകർ തകർത്തത്. രണ്ടുദിവസം മുമ്പാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കെട്ടിടമാണെന്ന് ആരോപിച്ച് സന്യാസിനി മഠം തകർക്കാൻ സർക്കാർ ഉദ്യോഗസ്ഥർ എത്തിയത്. കെട്ടിടത്തിൽ നിന്നും ഒഴിപ്പിക്കുമെന്ന നോട്ടീസ് രാവിലെ തന്നെ സന്യാസികൾക്ക് ലഭിച്ചിരുന്നു. ഇതിനിടയിൽ രൂപത മെത്രാനായ മോൺസിഞ്ഞോർ വേയ് ജിങിയെയും സന്യാസിനികൾ വിവരം ധരിപ്പിച്ചിരുന്നു. രൂപതാ മെത്രാനും, പുരോഹിതരും, ഏതാനും വിശ്വാസികളും സർക്കാർ ഉദ്യോഗസ്ഥരുമായി ഒത്തുതീർപ്പ് ചർച്ചക്ക് ശ്രമിച്ചെങ്കിലും ഫലവത്തായില്ല. രാത്രി 11 മണിയോടെയാണ് സര്‍ക്കാര്‍ നടപടി നടന്നത്. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ കെട്ടിടം ഒഴിയണമെന്ന് സന്യാസികൾക്ക് നിർദ്ദേശം നൽകുകയായിരിന്നു. ചൈനയിലെ രഹസ്യ സഭയുടെ ഭാഗമായിരുന്നു ഈ സന്യാസിനികൾ. എല്ലാം നശിപ്പിക്കണമെന്ന തീരുമാനത്തോടു കൂടിയാണ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്നും അതിനാലാണ് അവർ ഒത്തുതീർപ്പിന് തയ്യാറാകാതിരുന്നതെന്നും വിശ്വാസികൾ പറഞ്ഞു. രഹസ്യ സഭയുടെ ഭാഗമായിട്ടുള്ളവയെ സർക്കാർ തലത്തിൽ രജിസ്റ്റർ ചെയ്യിക്കാനായിട്ടുള്ള സമ്മര്‍ദ്ധത്തിന്റെ ഭാഗമാണ് ഇതെന്ന് വിശ്വാസികള്‍ പറഞ്ഞു. ചൈന- വത്തിക്കാന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും വിശ്വാസ സ്വാതന്ത്ര്യത്തിന് കടുത്ത വിലക്കാണ് രാജ്യത്തെ കത്തോലിക്ക സമൂഹം നേരിടുന്നത്.
Image: /content_image/News/News-2018-12-21-03:54:01.jpg
Keywords: സന്യാസ, സമര്‍പ്പി

9311
Category: 18
Sub Category:
Heading: പുല്‍ക്കൂട്ടിലെ ഉണ്ണി പ്രത്യാശയുടെ അടയാളമാണ്: മാര്‍ പോളി കണ്ണൂക്കാടന്‍
Content: ഇരിങ്ങാലക്കുട: പ്രതിസന്ധികളും പ്രലോഭനങ്ങളും പ്രശ്‌നങ്ങളും നിറഞ്ഞ് സങ്കീര്‍ണമായിക്കൊണ്ടിരിക്കുന്ന പുതിയകാലത്തില്‍ രക്ഷകന്‍ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും രക്ഷയുടെയും സന്ദേശവുമായി ഭൂമിയില്‍ പിറവി കൊള്ളുന്നുവെന്നും പുല്‍ക്കൂട്ടിലെ ഉണ്ണി പ്രത്യാശയുടെ അടയാളമാണെന്നും ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ക്രിസ്തുമസിന് മുന്നോടിയായി രൂപത വെബ്സൈറ്റില്‍ നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ദൈവം മനുഷ്യനായതിന്റെ മഹനീയവും മഹത്തരവും മധുരതരവുമായ ഓര്‍മകളുടെ ഉത്സവമാണ് ക്രിസ്മസ്. പ്രത്യാശയുടെ സംഗീതം പൊഴിച്ചു കൊണ്ടാണ് ഓരോ ക്രിസ്മസും കടന്നുവരുന്നത്. പുല്‍ക്കൂട്ടിലെ ഉണ്ണി പ്രത്യാശയുടെ അടയാളമാണ്. ഒളിഞ്ഞും തെളിഞ്ഞും ക്രിസ്തുവിലുള്ള വിശ്വാസത്തെയും അവിടുന്നു സ്ഥാപിച്ച കൂദാശകളെയും കത്തോലിക്കാ സഭയെയും ശത്രുക്കള്‍ ആക്രമിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തിരുപിറവിക്ക് യഥാര്‍ഥത്തില്‍ പുതിയ മാനമുണ്ട്. രക്ഷകനായ ക്രിസ്തുവിന്റെ ജനനം സമാധാനത്തിന്റെ ദൂത് ലോകത്തിനു മുഴുവന്‍ പങ്കുവയ്ക്കുന്നുണ്ട്. ആയുധങ്ങള്‍കൊണ്ടും അധികാരം കൊണ്ടും ആധിപത്യം കൊണ്ടും സമാധാനം സൃഷ്ടിക്കാന്‍ പടയൊരുക്കം നടത്തുന്ന ഈ കാലഘട്ടത്തില്‍ സ്‌നേഹമെന്ന പുണ്യം കൊണ്ട് അത്ഭുതകരമായ സമാധാനം സൃഷ്ടിക്കുന്ന ക്രിസ്തുവിന് പ്രസക്തിയുണ്ടെന്ന കാര്യം നാം മറക്കരുത്. ഒരു ആത്മ പരിശോധനക്കുള്ള വേദിയായി ഈ ക്രിസ്മസ് രാവിനെ നമുക്ക് മാറ്റാം. ലാളിത്യത്തിന്റെ ആള്‍രൂപമായി പിറന്നു വീണ രക്ഷകനും പ്രാര്‍ഥനയുടെയും വിധേയത്വത്തിന്റെയും വാങ്മയ ചിത്രം വിരചിക്കുന്ന വിശുദ്ധ യൗസേപ്പിതാവും പരിശുദ്ധ കന്യകാമറിയവും മാലാഖയുടെ സന്ദേശത്തിന് ഹൃദയം തുറന്നുകൊടുത്ത വിനീതരായ ആട്ടിടയന്മാരും പകരുന്ന സന്ദേശം നമുക്ക് അന്യമാകുന്നുണ്ടോ? ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒച്ചപ്പാടുകളും നിറഞ്ഞ ലോകത്ത് ലാളിത്യത്തിന്റെയും എളിമയുടെയും ശാന്തതയുടെയും വഴിയടയാളങ്ങളായി തീരാന്‍ നമുക്കും ഉത്തരവാദിത്വമുണ്ടെന്ന് തിരിച്ചറിയാം. പ്രകൃതി ദുരന്തത്തിന്റെ കെടുതിയില്‍ നിന്നും അതിജീവനത്തിനുവേണ്ടി പരിശ്രമിക്കുന്ന സഹോദരരെ ജാതിമതഭേദമെന്യ സഹായിക്കുവാന്‍ നമുക്ക് ശ്രമിക്കാം. ആഘോഷങ്ങള്‍ ലളിതമാക്കി പരസ്പരം കൈകോര്‍ക്കാം. അതിരുകളില്ലാത്ത, മതിലുകളില്ലാത്ത മാനവികതയിലേക്കുള്ള ക്ഷണം കൂടിയാണ് ക്രിസ്മസ്. പുല്‍ക്കൂട്ടില്‍ എല്ലാവര്‍ക്കും ഇടമുണ്ടായിരുന്നു. ദൈവവും പ്രകൃതിയും മനുഷ്യനും മൃഗങ്ങളും സംഗമിച്ച അത്യപൂര്‍വമായ വേദിയായിരുന്നു ബെത്‌ലഹേമിലെ കാലിത്തൊഴുത്ത്. ആരെയും ദൈവം തന്റെ സ്‌നേഹവലയത്തില്‍ നിന്ന് മാറ്റി നിറുത്തുന്നില്ല; ഒന്നിനെയും രക്ഷയുടെ കാഴ്ചകളില്‍ നിന്ന് ആരും മറയ്ക്കുന്നില്ല; വിഭാഗീയതയുടെയോ വിവേചനത്തിന്റെയോ മതാന്ധകാരവും അവിടെ നിഴലിക്കുന്നില്ല. ഈ ആധുനിക കാലഘട്ടത്തില്‍ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സന്ദേശം രക്ഷയുടെ സുവിശേഷം പങ്കുവയ്ക്കുന്നവരും ജീവിക്കുന്നവരും ആയി തീരാന്‍ നമുക്ക് പരിശ്രമിക്കാമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
Image: /content_image/India/India-2018-12-21-08:35:00.jpg
Keywords: പോളി

9312
Category: 1
Sub Category:
Heading: ഇറാഖി ക്രൈസ്തവരെ സഹായിക്കുന്നതിന് കൈക്കോര്‍ത്ത് അമേരിക്കയും ഹംഗറിയും
Content: വാഷിംഗ്ടണ്‍ ഡിസി: ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വംശഹത്യയില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ഇറാഖി, സിറിയന്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സഹായിക്കുന്നതിനു അമേരിക്കയും ഹംഗറിയും കൈക്കോര്‍ത്തു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷ്ണല്‍ ഡെവലപ്മെന്റും (USAID) ഹംഗറി സര്‍ക്കാരുമാണ് പരസ്പര ധാരണാപത്രത്തില്‍ (മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്-MoU) ഒപ്പുവെച്ചിരിക്കുന്നത്. യുഎസ് എയിഡിനെ പ്രതിനിധീകരിച്ച് ആക്ടിംഗ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ഡേവിഡ് മൂറും, പീഡനമനുഭവിക്കുന്ന ക്രിസ്ത്യാനികളെ സഹായിക്കുവാന്‍ വേണ്ടിയുള്ള ഹംഗറി സര്‍ക്കാരിന്റെ പ്രത്യേക വിഭാഗത്തെ പ്രതിനിധീകരിച്ച് വിദേശ മന്ത്രി ലെവെന്റെ മാഗ്യാറുമാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 18-ന് പരസ്പരധാരണാപത്രത്തില്‍ ഒപ്പു വെച്ചത്. ഭവനരഹിതരും, അടിച്ചമര്‍ത്തപ്പെട്ടവരുമായ മധ്യപൂര്‍വ്വേഷ്യയിലെ ന്യൂനപക്ഷങ്ങളെ സഹായിക്കുന്നതിലുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുവാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പരസ്പര ധാരണ പത്രമെന്ന് യു.എസ് എയിഡ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിവിധ മേഖലയിലുള്ള സഹായ പദ്ധതികളുടെ പുരോഗതിക്കായി ഇരു രാജ്യവും തങ്ങളുടെ പക്കലുള്ള വിവരങ്ങളും, ഉറവിടങ്ങളും പരസപരം കൈമാറ്റം ചെയ്യുമെന്നു ധാരണയിലുണ്ട്. മധ്യപൂര്‍വ്വേഷ്യയിലെ മതന്യൂനപക്ഷങ്ങളെ സഹായിക്കുവാനുള്ള ബില്ലില്‍ പ്രസിഡന്‍റ് ട്രംപ് ഒപ്പുവെച്ചതിന്റെ തൊട്ടുപിന്നാലെയാണ് ഹംഗറിയും, യുസ് എയിഡും തമ്മില്‍ പരസ്പരധാരണയില്‍ എത്തിയതെന്നതും ശ്രദ്ധേയമാണ്. ഇതിനുപുറമേ, ഇറാഖിലെയും, സിറിയയിലെയും ക്രിസ്ത്യാനികളെ സഹായിക്കുവാനായി ഈ ആഴ്ച തന്നെ കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്സുമായി മറ്റൊരു പ്രധാന കരാറിലും യുഎസ് എയിഡ് ഒപ്പുവെച്ചിരുന്നു.
Image: /content_image/News/News-2018-12-21-08:58:24.jpg
Keywords: ഹംഗ

9313
Category: 1
Sub Category:
Heading: ഭീഷണികള്‍ക്ക് നടുവില്‍ ക്രിസ്തുമസിനായി പ്രാര്‍ത്ഥനയോടെ അഫ്ഗാന്‍ സമൂഹം
Content: കാബൂൾ: ന്യൂനപക്ഷമാണെങ്കിലും ക്രിസ്തുമസിനുള്ള ഒരുക്കങ്ങളില്‍ വ്യാപൃതരായി അഫ്ഗാനിസ്ഥാനിലെ വിശ്വാസ സമൂഹം. രാജ്യത്തെ സ്വതന്ത്ര മിഷ്ണറി പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമുള്ള ബാർണബൈറ്റ് വൈദികൻ ഫാ.ജിയോവാനി സ്കാലസേയാണ് ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ അഫ്ഗാനിസ്ഥാനിലെ ക്രിസ്തുമസിനുള്ള ഒരുക്കങ്ങളെ കുറിച്ച് വിവരിച്ചത്. നവംബര്‍ അവസാനം തന്നെ ക്രിസ്തുമസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും തിരുപ്പിറവി ചടങ്ങുകളിൽ ഭൂരിപക്ഷം ക്രൈസ്തവരും പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. "രാജ്യത്തെ ഏക കത്തോലിക്ക ദേവാലയം കാബൂളിലെ ഇറ്റാലിയൻ എംബസിക്കുള്ളിലാണ്. കഴിഞ്ഞ ഞായറാഴ്ച ദേവാലയത്തിനു മുന്നിൽ സ്ഥാപിച്ച ക്രിസ്തുമസ് ട്രീ തെളിയിച്ച് തിരുപ്പിറവിയുടെ നൊവേന ആരംഭിച്ചു. നാൽപത് വർഷത്തോളമായി യുദ്ധഭീതി നിലനിൽക്കുന്ന രാജ്യത്തെ കത്തോലിക്ക ആരാധനാക്രമങ്ങൾക്ക് വൻ സുരക്ഷയിലാണ് നിർവഹിച്ചു പോകുന്നത്. ഡിസംബർ ഇരുപത്തിനാലിന് തിരുപ്പിറവി ശുശ്രൂഷകളും ദിവ്യബലിയും വൈകുന്നേരം നടത്തപ്പെടും". കൂടുതൽ വിശ്വാസികളുടെ പങ്കാളിത്തം ഉദ്ദേശിച്ച് നാറ്റോ ബേസിലായിരിക്കും ക്രിസ്തുമസ് കുർബാന ക്രമീകരിക്കുന്നതെന്നും ഫാ. സ്കാലസേ കൂട്ടിച്ചേര്‍ത്തു. ഇസ്ളാമിക രാഷ്ട്രമായ അഫ്ഗാനിസ്ഥാനിൽ കാരുണ്യത്തിന്റെ പാത രചിക്കുകയാണ് കത്തോലിക്ക സഭ. നാൽപത് വർഷത്തോളമായി യുദ്ധഭീതി നിലനിൽക്കുന്ന രാജ്യത്തു അതീവ ജാഗ്രതയോടെയാണ് സഭ ശുശ്രൂഷകള്‍ നിർവഹിച്ചു പോകുന്നത്. ഇറ്റാലിയൻ എംബസിയിലെ ദേവാലയത്തിന് പുറമേ അന്താരാഷ്ട്ര സന്യാസ സമൂഹമായ ചിൽഡ്രൻ പ്രോ-കാബൂൾ, മിഷ്ണറീസ് ഓഫ് ചാരിറ്റി, ഇന്ത്യൻ ജെസ്യൂട്ട് സമൂഹത്തിന്റെ അഭയാർത്ഥി സേവനങ്ങളും മറ്റ് വിദ്യാഭ്യാസ സാമൂഹിക പദ്ധതികളും അഫ്ഗാനിസ്ഥാനിൽ സജീവമാണ്.
Image: /content_image/News/News-2018-12-21-11:16:32.jpg
Keywords: അഫ്ഗാ

9314
Category: 1
Sub Category:
Heading: ക്രിസ്തുമസ് കാലത്തെ ശ്രദ്ധാകേന്ദ്രമായി ബെത്ലഹേമിലെ നവജാത ശിശുക്കളുടെ അഭയകേന്ദ്രം
Content: ബെത്ലഹേം: ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിനു സമീപത്തു ഉണ്ണീശോയെ ഓര്‍മ്മിപ്പിക്കുന്ന നവജാത ശിശുക്കളുടെ അഭയകേന്ദ്രമായ ഹോളി ഫാമിലി ഹോസ്പിറ്റല്‍ ക്രിസ്തുമസ് കാലത്ത് ശ്രദ്ധാകേന്ദ്രമാകുന്നു. ജാതിയോ, മതമോ, വര്‍ഗ്ഗമോ, വര്‍ണ്ണമോ നോക്കാതെ നവജാത ശിശുക്കളുടെ ജനനത്തിലും പരിപാലനത്തിലും ശ്രദ്ധചെലുത്തുന്ന ആശുപത്രിയുടെ പ്രസിദ്ധി ദിവസംതോറും വര്‍ദ്ധിച്ചു വരികയാണ്. ഓരോ വര്‍ഷവും ഏതാണ്ട് നാലായിരത്തിയഞ്ഞൂറോളം കുട്ടികളാണ് ഈ ആശുപത്രിയില്‍ പിറന്നുവീഴുന്നത്. യേശുവിന്റെ ജനനം കൊണ്ട് ലോകത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പിറവി ദേവാലയത്തില്‍ നിന്നും മീറ്ററുകള്‍ മാറിയാണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആശുപത്രിയുടെ സഹായം സ്വീകരിക്കുന്ന അമ്മമാരില്‍ ഭൂരിഭാഗവും ഇസ്ലാം മതവിശ്വാസത്തില്‍പ്പെട്ടവരാണ്. ഹോളി ഫാമിലി ഫൗണ്ടേഷന്റേയും, സോവറിന്‍ മിലിട്ടറി ഓര്‍ഡറിന്റേയും ചികിത്സാ സഹായങ്ങള്‍ ലഭിക്കുന്നവരാണ് ഈ ആശുപത്രിയിലെ രോഗികളില്‍ പകുതിയിലേറെ പേരും. 1880-കളില്‍ ബെത്ലഹേമിലെ ഒരു ജനറല്‍ ആശുപത്രിയായിട്ടാണ് ഹോളി ഫാമിലി ആശുപത്രി സ്ഥാപിക്കപ്പെടുന്നത്. ഡോട്ടേഴ്സ് ഓഫ് ചാരിറ്റി കന്യാസ്ത്രീകളുടെ കീഴിലായിരുന്ന ഈ ആശുപത്രി 1980-കളില്‍ അടച്ചുപൂട്ടി. പിന്നീട് ‘സോവറിന്‍ മിലിട്ടറി ഓര്‍ഡര്‍’ എന്ന മാള്‍ട്ടായിലെ അല്‍മായ സന്യാസ സഭയുടെ കീഴില്‍ ഒരു പ്രസവാശുപത്രിയായിട്ടാണ് ഇത് വീണ്ടും തുറന്നത്. ഈ ആശുപത്രിയുടെ കീഴില്‍ പരിശീലനം സിദ്ധിച്ച നൂറ്റിനാല്‍പ്പതോളം മെഡിക്കല്‍ വര്‍ക്കേഴ്സ് പലസ്തീന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്നുണ്ട്. ഓരോ ജീവനും അമൂല്യമാണ് എന്ന കത്തോലിക്കാ പ്രോലൈഫ് ചിന്താഗതി അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആശുപത്രി കൂടിയാണിത്.
Image: /content_image/News/News-2018-12-21-13:07:59.jpg
Keywords: ബെത്ലഹേ, തിരുപ്പിറ