Contents

Displaying 8981-8990 of 26166 results.
Content: 9295
Category: 1
Sub Category:
Heading: വത്തിക്കാനില്‍ ബോംബാക്രമണത്തിന് പദ്ധതി: അഭയാർത്ഥിക്കു വിലങ്ങിട്ട് ഇറ്റാലിയൻ പോലീസ്
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസ് നാളിൽ വത്തിക്കാനിലും ഇറ്റാലിയൻ ദേവാലയങ്ങളിലും ബോംബാക്രമണത്തിന് പദ്ധതിയിട്ട സൊമാലിയൻ അഭയാർത്ഥിയെ ഇറ്റാലിയൻ പോലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. മെഹ്സിൻ ഇബ്രാഹിം ഉമർ എന്ന ഇരുപതു വയസ്സുകാരനാണ് ദക്ഷിണ ഇറ്റാലിയൻ നഗരമായ ബാരിയിൽ വച്ച് കഴിഞ്ഞ വ്യാഴാഴ്ച പോലീസ് പിടിയിലായത്. വത്തിക്കാന്റെ ഹൃദയമെന്നു വിശേഷണം നല്‍കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്ക മെഹ്സിൻ ഇബ്രാഹിം ഉമർ ലക്ഷ്യംവെച്ചിരുന്നുവെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പിടിയിലായ തീവ്രവാദി, ഇസ്ളാമിക ബന്ധങ്ങള്‍ ഉള്ളവരുമായി തുടർച്ചയായി ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തുടങ്ങി ക്രിസ്തുമസ് നാളുകളിൽ തുടർച്ചയായ ആക്രമണങ്ങൾ നടത്താൻ സംഘം പദ്ധതി തയാറാക്കിയിരുന്നു. ഇതിനിടെ മാർപാപ്പയും വിശ്വാസികളും സെന്റ് പീറ്റേഴ്സ് ബസിലിക്ക ഒരുമിച്ചുകൂടുന്ന സമയത്ത് ആക്രമണം നടത്തുന്നതിനെപ്പറ്റി മെഹ്സിൻ ഇബ്രാഹിം ഉമർ നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നു. ഇബ്രാഹിം ഉമർ ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വത്തിക്കാന്റെ ചിത്രങ്ങളും പോലീസ് ഫോണിൽ നിന്നും കണ്ടെടുത്തു. ഡിസംബർ പതിനൊന്നാം തീയതി ഫ്രാൻസിൽ നടന്ന തീവ്രവാദി ആക്രമണത്തിനെയും മെഹ്സിൻ തന്റെ ഫോൺ സംഭാഷണത്തിൽ അഭിനന്ദിക്കുന്നുണ്ട്. ഏതാനും നാളായി ഉമർ ഇറ്റാലിയൻ തീവ്രവാദ വിരുദ്ധ വിഭാഗത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു. ഇറ്റാലിയൻ പോലീസിന്റെ നിഗമന പ്രകാരം മെഹ്സിൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ സൊമാലി- കെനിയൻ വിഭാഗത്തിലെ അംഗമായിരുന്നു. കെനിയയിലെ മതപാഠശാലയിൽ നിന്നാണ് ഇസ്ളാമിക തീവ്രവാദ ചിന്താഗതികൾ മെഹ്സിൻ പഠിച്ചത്. അതേസമയം ക്രിസ്തുമസിനോടനുബന്ധിച്ച് വലിയ തോതിലുള്ള സുരക്ഷയാണ് ഇറ്റാലിയൻ സർക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
Image: /content_image/News/News-2018-12-19-05:08:18.jpg
Keywords: വത്തിക്കാ
Content: 9296
Category: 14
Sub Category:
Heading: തീർത്ഥാടകരുടെ ശ്രദ്ധാകേന്ദ്രമായി തുർക്കിയിലെ പുരാതന ദേവാലയം
Content: ഇസ്പാര്‍ട്ട, തുര്‍ക്കി: തുര്‍ക്കിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പുരാതന നഗരമായ അന്തിയോക്ക്യ, പുരാതന ക്രൈസ്തവ ദേവാലയത്തിന്റെ പേരില്‍ ലോക ശ്രദ്ധയാകർഷിക്കുന്നു. ഇസ്പാര്‍ട്ട പ്രവിശ്യയിലെ പിസിഡിയ അന്തിയോക്കിയയിലെ വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള സെന്റ്‌ പോള്‍ ദേവാലയമാണ് ആയിരകണക്കിന് തീര്‍ത്ഥാടകരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ പതിനയ്യായിരത്തോളം പേര്‍ ഈ ദേവാലയം സന്ദര്‍ശിച്ചു കഴിഞ്ഞു. നാലാം നൂറ്റാണ്ടില്‍ ആരംഭിച്ച ഈ ദേവാലയത്തിന്റെ നിര്‍മ്മാണം ആറാം നൂറ്റാണ്ടിലാണ് പൂര്‍ത്തിയായതെന്ന് ഇസ്പാര്‍ട്ടായിലെ സുലെയിമാന്‍ ഡെമിറേല്‍ സര്‍വ്വകലാശാലയിലെ പുരാവസ്തു വിഭാഗം പ്രൊഫസ്സറായ മെഹ്മെറ്റ് ഒഴാന്‍ലി പറഞ്ഞു. മുൻപ് ഇവിടെ ഒരു സിനഗോഗ് ഉണ്ടായിരുന്നതിനാല്‍ എഡി 325-ലെ സുനഹദോസില്‍ വെച്ചാണ് അന്തിയോക്ക്യ ഒരു തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്. സെന്റ്‌ പോള്‍ ദേവാലയം അനാട്ടോളിയന്‍ മേഖലയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ബസലിക്കയായതിനാല്‍ ക്രിസ്ത്യന്‍ ലോകത്ത് ഈ ദേവാലയത്തിന് വളരെയേറെ പ്രാധാന്യമുണ്ടെന്നാണ് ഒഴാന്‍ലി പറയുന്നത്. വിശുദ്ധ പൗലോസ് ഒന്നിലധികം പ്രാവശ്യം പിസിഡിയ അന്തിയോക്കില്‍ വരികയും ഇവിടത്തെ സിനഗോഗില്‍ വെച്ച് സുവിശേഷം പങ്കുവെക്കുകയും ചെയ്തിട്ടുള്ളത് അന്തിയോക്ക്യയുടേയും, സെന്റ്‌ പോള്‍ ദേവാലയത്തിന്റേയും പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ചരിത്രപരമായി വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഈ മേഖലയിൽ ഗവേഷകർ പഠനം തുടരുകയാണ്. പ്രൊഫ. ഒഴാന്‍ലിയാണ് ഇപ്പോള്‍ നടന്നുവരുന്ന ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗവേഷണത്തിന്റെ ഭാഗമായ ഉദ്ഘനനങ്ങള്‍ കഴിയുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കുവാനും, സമാധാനപരമായി പ്രാര്‍ത്ഥിക്കുവാനും കഴിയുന്ന ഒരു മനോഹര സ്ഥലമായി ഈ ദേവാലയം മാറുമെന്നും ഒഴാന്‍ലി പറഞ്ഞു.
Image: /content_image/News/News-2018-12-19-09:11:53.jpg
Keywords: തുര്‍ക്കി, പുരാത
Content: 9297
Category: 1
Sub Category:
Heading: ആയിരങ്ങൾ സന്ദർശിക്കുന്ന ദേവാലയം ചൈനീസ് സർക്കാർ അടച്ചുപൂട്ടി
Content: ബെയ്‌ജിംഗ്: മതവിശ്വാസത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ചൈനയില്‍ വീണ്ടും ക്രൈസ്തവ വിശ്വാസത്തിന് വിലക്ക്. തെക്കന്‍ ചൈനയിലെ വിശ്വാസത്തിന്റെ ദീപസ്തംഭം എന്നറിയപ്പെടുന്ന ഗ്വാങ്ങ്ഷോവിലെ റോങ്ങുയിലി ദേവാലയം ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അടച്ചുപൂട്ടി മുദ്രവെച്ചു. ഈ ശൈത്യക്കാലത്ത് സര്‍ക്കാര്‍ അടച്ചുപൂട്ടുന്ന മൂന്നാമത്തെ ദേവാലയമാണിത്. വിശ്വാസ സംബന്ധമായ നിയമങ്ങള്‍ തെറ്റിച്ചതിനാല്‍ ദേവാലയത്തിലെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നിരോധിച്ചിരിക്കുന്നുവെന്ന നോട്ടീസും ദേവാലയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് വിദ്യാഭ്യാസം, റിലീജിയസ് അഫയേഴ്സ് തുടങ്ങിയ സര്‍ക്കാര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും, പോലീസുമടങ്ങുന്ന 60 അംഗ സംഘം ദേവാലയത്തില്‍ എത്തുന്നത്. കുട്ടികളുടെ ബൈബിള്‍ ക്ലാസ്സ് തടസ്സപ്പെടുത്തിക്കൊണ്ടാണ് സംഘം ദേവാലയത്തില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ പ്രധാനപ്പെട്ട ദേവാലയങ്ങളിലൊന്നാണിത്. ചൈനയില്‍ ഭവനങ്ങളും, സ്വകാര്യ കെട്ടിടങ്ങളും കേന്ദ്രമാക്കി രഹസ്യമായി ആരാധനകള്‍ നടത്തുന്ന സമ്പ്രദായത്തിന് തുടക്കം കുറിച്ചവരില്‍ പ്രമുഖനായ സാമുവല്‍ ലാംബ് ഷിങ്ങാവോയാണ് ദേവാലയത്തിന്റെ സ്ഥാപകന്‍. രാത്രി എട്ടു മണിവരെ ദേവാലയത്തില്‍ തങ്ങിയ പരിശോധക സംഘം ആരംഭത്തിൽ തന്നെ ദേവാലയ പ്രവേശനം വിലക്കിയിരുന്നു. നാലായിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടിച്ചെടുത്തതിനു ശേഷമാണ് ദേവാലയം അടച്ചു മുദ്രവെച്ചത്. ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോ ആഴ്ചയും ഈ ദേവാലയം സന്ദര്‍ശിച്ചു കൊണ്ടിരുന്നത്. ആയിരത്തിഅഞ്ഞൂറോളം ഇടവകാംഗങ്ങളുണ്ടായിരുന്ന ബെയ്‌ജിംഗിലെ സിയോന്‍ ദേവാലയം കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. അഞ്ഞൂറോളം ഇടവകാംഗങ്ങള്‍ ഉണ്ടായിരുന്ന ‘ഏര്‍ലി റെയിന്‍ കവനന്റ് ദേവാലയം’ അടച്ചുപൂട്ടിയത് കഴിഞ്ഞയാഴ്ചയാണ്. അധോ സഭയിലെ (അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ച്) പതിനായിരത്തോളം വിശ്വാസികളാണ് ഈ വര്‍ഷം പിടിക്കപ്പെട്ടിരിക്കുന്നതെന്ന് അമേരിക്കന്‍ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനാ വിഭാഗമായ ‘ചൈന എയിഡ്’ലെ ബോബ് ഫു പറയുന്നു. കഴിഞ്ഞ വര്‍ഷം ഈ സംഖ്യ മൂവായിരമായിരുന്നു. ഒരു വശത്ത് വത്തിക്കാനുമായുള്ള അനുരഞ്ജന ചര്‍ച്ചകള്‍ നടത്തുമ്പോഴും, മറുവശത്ത് ദേവാലയങ്ങള്‍ തകര്‍ക്കുന്ന നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ തുടരുകയാണ്.
Image: /content_image/News/News-2018-12-19-09:39:21.jpg
Keywords: ചൈന, ചൈനീ
Content: 9298
Category: 24
Sub Category:
Heading: സഭാനവീകരണത്തിന്‍റെ മറവില്‍ പ്രചരിക്കുന്ന സഭാവിരുദ്ധതയുടെ വിമത തന്ത്രങ്ങള്‍
Content: വര്‍ത്തമാനകാല കത്തോലിക്കാസഭക്ക് നവീകരണം അനിവാര്യമാണെന്നത് മറുപക്ഷമില്ലാത്ത ചിന്തയാണ്. അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സാംസ്കാരികപരിസരങ്ങളോട് സംവദിക്കാന്‍ കഴിയുംവിധം തിരുസ്സഭ അതിന്‍റെ പരമ്പരാഗതമായ രീതികളിലും ശൈലികളിലും ചില തിരുത്തിയെഴുത്തുകള്‍ നടത്തേണ്ടതുണ്ട്. മാര്‍ക്സിയന്‍ ചിന്തയുടെ സ്വാധീനത്തിലുള്ള വിമോചനസങ്കല്പങ്ങള്‍, സാമ്പത്തികശാസ്ത്രം, ലോകബോധം, ഉത്തരാധുനികചിന്തയുടെയും നിരീശ്വരവാദത്തിന്‍റെയും യുക്തിവാദത്തിന്‍റെയും ലിബറല്‍ ചിന്താശൈലികളുടെയും പെട്ടെന്നുള്ള വളര്‍ച്ചയും മതജീവിതത്തിലുള്ള അവയുടെ കടന്നുകയറ്റവും മാധ്യമങ്ങളുടെ അതിപ്രസരവും സഭയുടെ ആത്മീയനേതൃത്വം ഇന്ന് അഭിമുഖീകരിക്കുന്ന ചില പ്രതിസന്ധികളാണ്. മാര്‍ക്കറ്റും മാധ്യമങ്ങളഉം മതവിരുദ്ധശക്തികളും ഒരുമിക്കുകയും സഭയ്ക്കെതിരെ സംഘടിക്കുകയും ആഞ്ഞടിക്കുകയും ചെയ്യുന്നതിന്‍റെ ബാഹ്യപ്രകടനങ്ങളാണ് പല രൂപങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. അതേസമയം, സഭ ആക്രമിക്കപ്പെടുന്നത് അകാരണമായിട്ടാണൈന്ന ചിന്ത ഇല്ലതാനും. എന്നാല്‍ സഭാതനയരുടെ വീഴ്ചകള്‍ മാത്രം ആനൂപാതികമല്ലാത്ത രീതിയില്‍ മാധ്യമങ്ങളും മറ്റും ആഘോഷവിഷയമാക്കുമ്പോള്‍ അവയുടെ ഉദ്ദേശശുദ്ധിയെയും പിന്നാമ്പുറങ്ങളെയും സംശയത്തോടെയല്ലാതെ നമുക്ക് സമീപിക്കാനാവില്ല. ഇത്തരമൊരു പശ്ചാത്തലത്തില്‍ സഭാപരമായ ആത്മപരിശോധനകളും വിലയിരുത്തലുകളും പുതുസമീപനങ്ങളുടെ ശൈലികളെപ്പറ്റിയുള്ള വിചാരങ്ങളും സഭക്കകത്തു തന്നെ പല തലങ്ങളില്‍ ധാരാളമായി നടക്കുന്നുണ്ട്. സംവിധാനങ്ങളിലും ശൈലികളിലും രീതികളിലും കാലഘട്ടത്തിനനസൃതമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന ചിന്ത ബലപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഒരു സ്ഥാപനത്തിന്‍റെ ഘടനയിലും പ്രവൃത്തനരീതിയിലും മാറ്റങ്ങള്‍ വരുത്തുന്നതുപോലെ സഭയില്‍ മാറ്റങ്ങളുണ്ടാവുക സാധ്യമല്ല. അത് ഒരുപാട് ഘടകങ്ങളെ അതിന്‍റെ അനുബന്ധങ്ങളായി പരിഗണിക്കുകയും പാരമ്പര്യങ്ങള്‍, പ്രബോധനങ്ങള്‍, അടിസ്ഥാനപരമായ വിശ്വാസം, നിയമങ്ങള്‍ എന്നിങ്ങനെ പലകാര്യങ്ങള്‍ ഗൗനിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനാല്‍ സമയവും സാമര്‍ത്ഥ്യവും സര്‍വ്വോപരി, പരിശുദ്ധാത്മാവിന്‍റെ ശക്തമായ പ്രവര്‍ത്തനവും ആവശ്യമുള്ള ഒന്നാണ് ഈ നവീകരണശ്രമം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഈ ചിന്തകളുടെ പശ്ചാത്തലത്തില്‍, കത്തോലിക്കാസഭയിലെ നവീകരണശ്രമങ്ങളെക്കുറിച്ചുള്ള ചരിത്രവിചാരവും അതിനായി ശ്രമിച്ച രണ്ട് ചരിത്രപുരുഷന്മാരെക്കുറിച്ചുള്ള ധ്യാനവും അനിവാര്യമാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും ജര്‍മ്മന്‍കാരനായിരുന്ന അഗസ്റ്റീനിയന്‍ സന്ന്യാസി മാര്‍ട്ടിന്‍ ലൂഥറുമാണ് അവര്‍. ഫ്രാന്‍സിസ് അസ്സീസി പതിമൂന്നാം നൂറ്റാണ്ടിലും ലൂഥര്‍ പതിനാറാം നൂറ്റാണ്ടിലുമാണ് ജീവിച്ചിരുന്നത്. തിരുസ്സഭക്ക് നവീകരണം ആവശ്യമായിരുന്നുവെന്ന് അതാത് കാലഘട്ടങ്ങളില്‍ വിശ്വസിച്ച രണ്ട് വിപ്ലവകാരികളായിരുന്നു അവര്‍. അവരുടെ വിപ്ലവങ്ങള്‍ രണ്ടും രണ്ടു വിധത്തിലാണ് പക്ഷേ പരിശുദ്ധ കത്തോലിക്കാസഭയെ സ്വാധീനിച്ചത് എന്ന് ചരിത്രം പഠിക്കുന്നവര്‍ക്ക് മനസ്സിലാകും. സഭാനവീകരണത്തിനായി മുറവിളിയിടുന്നവരെ ഈ ചരിത്രസംരഭങ്ങളോട് കൂട്ടിവായിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നതും അതിനാലാണ്. അസ്സീസിയിലെ ഫ്രാന്‍സിസ് ആരംഭിച്ചതും നയിച്ചതും നിയന്ത്രിച്ചതുമായ വിപ്ലവം തിരുസ്സഭയുടെ മഹത്വത്തെയും വിശുദ്ധിയെയും ആകാശത്തോളം വളര്‍ത്തുകയും സ്വര്‍ഗ്ഗം ആ വളര്‍ച്ചയില്‍ വളരെയേറെ സന്തോഷിക്കുകയും ചെയ്തു. ഫ്രാന്‍സീസിന്‍റെ ജീവിതത്തിലേക്ക് നോക്കിയിട്ട് ചരിത്രം അത്ഭുതപ്പെടുകയും തിരുസ്സഭ ആദരവ് പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഇന്നും നാം കാണുന്നുണ്ട്. രണ്ടാം ക്രിസ്തുവെന്ന് വിളിക്കപ്പെടാന്‍ മാത്രം വിശുദ്ധവും തീക്ഷ്ണവുമായ സ്നേഹവും ആദരവും തിരുസ്സഭാഗാത്രത്തോട് പുലര്‍ത്തുകയായിരുന്നു ഫ്രാന്‍സിസ് ചെയ്തത്. ലോഹനിര്‍മ്മിതമായ ആയുധങ്ങളുടെ വക്കൊടിയുകയും മൂര്‍ച്ച നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ അതിനെ അടിച്ചുപരത്തിയും തീയിലിട്ട് ചുട്ടും ഉലയിലുരുക്കിയും രാകിയും ഉരസിയുമെല്ലാം വളരെ കഠിനമായി നമ്മള്‍ കെകാര്യം ചെയ്യാറുണ്ട്. രാഷ്ട്രതന്ത്രത്തിലെ ഉരുക്കുഹസ്തങ്ങള്‍ ഈ രീതിശാസ്ത്രത്തിന്‍റെ ഉപയോക്താക്കളാണ്. ആയുധങ്ങളും അഗ്നിയും കൂടവും അവിടെ ഉപയോഗിക്കപ്പെടുന്നു. അടിച്ചമര്‍ത്തലിന്‍റെ തത്വശാസ്ത്രമാണ് അവിടെ വിജയം കാണുന്നത്. പറഞ്ഞുവരുന്നത്, തിരുസ്സഭയോട് ഇത്തരമൊരു സമീപനം സാദ്ധ്യമല്ലെന്ന് സൂചിപ്പിക്കാനാണ്. ഉരുക്കുമുഷ്ടികൊണ്ടും ആയുധങ്ങള്‍ കൊണ്ടും അഗ്നികൊണ്ടും ആക്രോശങ്ങള്‍ കൊണ്ടും അടിച്ചമര്‍ത്തിക്കൊണ്ടും തിരുസ്സഭയെ നവീകരിക്കാനാവില്ല. കാരണം അത് ക്രിസ്തുവിന്‍റെ വിശുദ്ധശരീരമാണ്. അഗ്നിക്കും ഉലക്കും രൂപമാറ്റം വരുത്താവുന്ന ലോഹമല്ല, ഇന്നും ജീവിക്കുന്ന മിശിഹായുടെ ശരീരമാണത്. ഭാരമില്ലാത്തതും ദുര്‍ബലവും ചെറുകാറ്റിനുപോലും വഹിക്കാനാവുന്നതുമായ ഒരപ്പത്തിന് ചുറ്റും സമ്മേളിക്കുന്ന ആരാധനാസമൂഹമാണത്. അവിടെ ആലപിക്കപ്പെടുന്നത് സങ്കീര്‍ത്തനങ്ങളാണ്, അന്തരീക്ഷത്തിലുയരുന്നത് ദെവസ്തുതികളാണ്. തെറിവിളിയും ആക്രോശവും വിപ്ലവാഹ്വാനങ്ങളും തെരുവുപ്രകടനങ്ങളും ഈ സമൂഹത്തെ ചിതറിക്കുകയല്ലാതെ മെച്ചപ്പെടുത്തുകയില്ല എന്നതാണ് സത്യം. ജോണ്‍ വൈക്ലിഫും ജാന്‍ ഹുസ്സും സ്വപ്നം കണ്ടതും പതിനഞ്ചാം നൂറ്റാണ്ടില്‍ ലൂഥര്‍ നേതൃത്വം നല്കിയതുമായ പ്രൊട്ടസ്റ്റന്‍റ് നവീകരണശ്രമം ഇത്തരുണത്തില്‍ ഒരുത്തമ ഉദാഹരണമാണ്. മാര്‍ട്ടിന്‍ ലൂഥര്‍ സഭാനവീകരണത്തിന് വേണ്ടി ഉരുക്കുമുഷ്ടി ഉപയോഗിച്ചു. ഉച്ചത്തില്‍ പ്രസംഗിച്ചു. സഭാസംവിധാനങ്ങളെ വെല്ലുവിളിച്ചു. ഫലമോ, കത്തോലിക്കാസഭ നേരിട്ട ഏറ്റവും വലിയ പിളര്‍പ്പിന് ജര്‍മ്മന്‍കാരനായ ആ ദെവശാസ്ത്രജ്ഞന്‍ കാരണമായിത്തീര്‍ന്നു. പക്ഷേ, ചരിത്രം അദ്ദേഹത്തോട് പകരം വീട്ടി. നവീകരണത്തിനുവേണ്ടി പിളര്‍ത്തിയ സഭ മാര്‍ട്ടിന്‍ ലൂഥറിന്‍റെ നിയന്ത്രണത്തില്‍ നിന്നില്ല. പിന്നീട് ലൂഥറിന്‍റെ പ്രൊട്ടസ്റ്റന്‍റ് സിദ്ധാന്തങ്ങളോട് കൂട്ടുചേര്‍ന്ന കാല്‍വിനും സ്വിംഗ്ലിയും വീണ്ടും വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ടുവന്നു. ആകാശ്രേങ്ങളുയര്‍ന്നു. ആശയസംഘട്ടനങ്ങളുണ്ടായി. പ്രൊട്ടസ്റ്റന്‍റ് സഭ പിളര്‍പ്പുകളുടെ രാഷ്ട്രീയത്തിലേക്ക് കൂപ്പുകുത്തി. എന്തായിരുന്നു ലൂഥറില്‍ നിന്നും ഫ്രാന്‍സിസിനെ വ്യത്യസ്തനാക്കിയ ഘടകം? ഫ്രാന്‍സിസ് നയിച്ച നവീകരണം ആരംഭിച്ചത് ഫ്രാന്‍സിസിന്‍റെ തന്നെ മാനസാന്തരത്തിലും ആന്തരികനവീകരണത്തിലുമായിരുന്നു. പ്രാര്‍ത്ഥനയുടെയും പ്രായ്ശ്ചിത്തത്തിന്‍റെയും ജീവിതം ആരംഭിച്ചാണ് ഫ്രാന്‍സിസ് തിരുസ്സഭയെ പടുത്തുയര്‍ത്താന്‍ തുടങ്ങിയത്. ക്രിസ്തുവിന്‍റെ സഭയോടും അതിന്‍റെ സംവിധാനങ്ങളോടും കൂറുപുലര്‍ത്തിക്കൊണ്ടാണ് ഫ്രാന്‍സിസ് വിശുദ്ധീകരണത്തിന്‍റെ വിപ്ലവമന്ത്രം പ്രസംഗിച്ചത്. ഇന്ന്, കേരളസഭയെ വിമര്‍ശിക്കുകയും സഭയുടെ വീഴ്ചകളെയും പരാജയങ്ങളെയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നവരില്‍ നാം ഫ്രാന്‍സിസിന്‍റെയും ലൂഥറിന്‍റെയും ചൈതന്യമുള്ളവരെ കണ്ടുമുട്ടുന്നുണ്ട്. ഫ്രാന്‍സിസ്കന്‍ ചൈതന്യമുള്ളവര്‍ അനേകരുണ്ട്. അവര്‍ പ്രാര്‍ത്ഥിക്കുകയും നിശബ്ദമായി പ്രവര്‍ത്തിക്കുകയും ഗുണപരമായ മാറ്റങ്ങള്‍ക്കുവേണ്ടി അദ്ധ്വാനിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ പുറത്തേക്ക് എത്തുന്നതുമുഴുവന്‍ ലൂഥറിന്‍റെ അനുയായികളുടെ സ്വരവും ആക്രോശങ്ങളുമാണ്. അവരില്‍ ചിലര്‍ വൈദികവസ്ത്രത്തിലാണ്, ചിലര്‍ സന്ന്യാസവസ്ത്രത്തിലാണ്. ചിലര്‍ ക്രിസ്ത്യാനികളാണെന്ന് പേരുകൊണ്ട് ബോദ്ധ്യപ്പെടുത്തുന്നുണ്ട്. എല്ലാവരും സഭാനവീകരണത്തിന്‍റെ ബാറ്റണ്‍ ഏറ്റെടുത്തുകൊണ്ടുള്ള ഓട്ടത്തിലാണ്. ആരു ജയിക്കും? ചരിത്രം നല്കുന്ന പാഠങ്ങള്‍ അവര്‍ക്ക് സൂചനകളാകട്ടെ. ഏറ്റെടുത്ത വ്രതം ജീവിക്കാനാവാത്ത സന്ന്യസ്തരും മെത്രാന്‍റെ മുമ്പില്‍ മുട്ടുകുത്തി നിന്ന് വിധേയത്വം വാഗ്ദാനം ചെയ്ത വൈദികരും അവരില്‍ നിന്നും പ്രതീക്ഷിക്കുന്ന ആത്മീയവും സഭാത്മകവുമായ ചൈതന്യത്തിന് നിരക്കാത്ത വിധത്തില്‍ തിരുസ്സഭാനവീകരണത്തിന്‍റെ എഴുത്തും പറച്ചിലുമായി പൊതുജനത്തിന് മുമ്പിലെത്തുന്നത് ഒരു വൈരുദ്ധ്യമാണ്. ആ വെരുദ്ധ്യം അവരുടെ വിപ്ലവാഹ്വാനങ്ങളില്‍ത്തന്നെയുണ്ട്. എഴുത്തും പറച്ചിലും ജീവിതവും തമ്മിലുള്ള വലിയ അന്തരത്തില്‍ വിമതരുടെ ആത്മീയജീവിതത്തെയും കപടസഭാസ്നേഹത്തെയും വിശ്വാസികള്‍ തിരിച്ചറിയുന്നുമുണ്ട്. സഭാത്മകമായ ആത്മീയതയുടെ അടിസ്ഥാനങ്ങളെ ചവിട്ടിമെതിച്ച് തിരുസ്സഭയുടെ വിശുദ്ധിക്കുവേണ്ടി അദ്ധ്വാനിക്കാന്‍ ഇവര്‍ക്കു കഴിയുമെന്ന് ആരും വിശ്വസിക്കുന്നില്ല. പിടിവാശിയുടെയും വ്യര്‍ത്ഥാഭിമാനത്തിന്‍റെയും പൊട്ടക്കുളത്തില്‍ കിടന്ന് അഭിരമിക്കുന്നവര്‍ തങ്ങള്‍ക്കെതിരെ തിരുസ്സഭ മുഴുവനായി ഉയരുന്ന വിശ്വാസികളുടെ രോഷത്തെ തിരിച്ചറിയാതെ പോകുന്നതില്‍ അത്ഭുതമില്ല. കലഹവും വിഭജനങ്ങളുമുണ്ടാക്കുന്നവരെ ചിതറിക്കണമേയെന്ന് വിശ്വാസികള്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ക്രിസ്തുവിനെ തിരുസ്സഭയില്‍ നിന്ന് വേറിട്ടു കാണുവാന്‍ പഠിപ്പിച്ചുകൊണ്ടും പൗരോഹിത്യവും മിശിഹായും തമ്മില്‍ ബന്ധമില്ലെന്ന് സ്ഥാപിച്ചുകൊണ്ടും വീഴ്ചകളും പരാജയങ്ങളും ഉയര്‍ത്തിപ്പിടിച്ച് ആകമാനസഭയുടെ പരമപരിശുദ്ധിയെ വെല്ലുവിളിച്ചുകൊണ്ടും വര്‍ത്തമാനകലസഭയില്‍ വിമതര്‍ ആരംഭമിട്ടിരിക്കുന്നത് ഒരു പുതിയതരം പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിനാണോയെന്ന് സംശയിക്കാതെ തരമില്ല. വിഭജനത്തിന്‍റെയും അനൈക്യത്തിന്‍റെയും വിത്തുകള്‍ അവര്‍ ആകമാനസഭയില്‍ വിതച്ചുതുടങ്ങിയിരിക്കുന്നു. പ്രശ്നങ്ങളെല്ലാം തനിക്ക് പുറത്താണെന്നും നവീകരിക്കപ്പെടേണ്ടവര്‍ മറ്റാരൊക്കെയോ ആണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ കനമില്ലാത്ത വമ്പുപറച്ചിലുകള്‍ മാത്രമായി അധപതിക്കുന്ന വിമതരുടെ വിപ്ലവാഹ്വാനങ്ങളോട് സഹതാപം തോന്നുന്നു. കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരെന്ന് ഇവരെപ്പറ്റിയാണ് പറയപ്പെട്ടത്. ഫ്രാന്‍സിസ് മാര്‍പാപ്പായുടെ വാക്കുകളിങ്ങനെയാണ്: "പൂര്‍ണ്ണമായി ജീവിക്കപ്പെടുന്ന പരസ്നേഹമാണ് വിശുദ്ധി." "സ്നേഹമില്ലെങ്കില്‍ നാം മുഴങ്ങുന്ന ചേങ്ങിലയോ ചിലമ്പുന്ന കെത്താളമോ ആണ്" എന്ന് പൗലോസ് അപ്പസ്തോലനും പഠിപ്പിക്കുന്നു. നമുക്ക്, താളമില്ലാതെ കിലുങ്ങുന്ന ചേങ്ങിലയും ആരുടെയൊക്കെയോ താളത്തിന് തുള്ളുന്ന കെത്താളങ്ങളുമായ വിമതസ്വരങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.
Image: /content_image/SocialMedia/SocialMedia-2018-12-19-10:03:18.jpg
Keywords: സഭ
Content: 9299
Category: 10
Sub Category:
Heading: ദിവ്യകാരുണ്യം സ്വീകരിച്ചതിന് ശേഷമുള്ള ആദ്യ ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ മുന്‍ ബാപ്റ്റിസ്റ്റ് യുവാവ്
Content: ബ്രിസ്ബേന്‍: ദൈവത്തിന്റെ പ്രവര്‍ത്തികള്‍ വിസ്മയാവഹമാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ബാപ്റ്റിസ്റ്റ് സഭാംഗമായിരുന്ന കാള്‍ട്ടണ്‍ സിന്നിന്റെ കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ കഥ. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം ആദ്യമായി ക്രിസ്തുമസ് ആഘോഷിക്കുവാനുള്ള തയാറെടുപ്പിലാണ് ഇരുപത്തിമൂന്നുകാരനായ ഈ യുവാവ്. ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലാണ് സിന്‍ ജനിച്ചു വളര്‍ന്നത്. ജനിച്ചത് ബാപ്റ്റിസ്റ്റ് സഭാംഗമായിട്ടാണെങ്കിലും, തന്റെ വിശ്വാസയാത്രയുടെ ഭാഗമായി സത്യത്തെ കണ്ടെത്തുവാനുള്ള ഒരു അന്വേഷണത്വര തന്നില്‍ ഉണ്ടായിരിന്നുവെന്ന് അദ്ദേഹം സ്മരിക്കുന്നു. ഈ ചിന്തകള്‍ ഉണ്ടായിരിന്നുവെങ്കിലും ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിക്കുവാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായിട്ടാണ് കാള്‍ട്ടണ്‍ കണ്ടിരുന്നത്. തന്റെ കുടുംബത്തിന്റെ ഐക്യത്തിന്റെ കാരണം തന്നെ ക്രിസ്തുവിലുള്ള വിശ്വാസമാണെന്ന് കാള്‍ട്ടണ്‍ പറയുന്നു. പതിനെട്ടാം വയസ്സു വരെ ബാപ്റ്റിസ്റ്റ് പള്ളികളില്‍ പോയിക്കൊണ്ടിരിന്ന അദ്ദേഹം പതിയെ പതിയെ വിശ്വാസത്തില്‍ നിന്നു അകന്നു. സര്‍വ്വകലാശാല ബിരുദത്തിനു പഠിക്കുമ്പോഴാണ് കാള്‍ട്ടന്റെ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. അമേരിക്കന്‍ കത്തോലിക്ക വിശ്വാസിയും ക്രിസ്ത്യന്‍ സോഷ്യോളജിസ്റ്റുമായ റോഡ്നി സ്റ്റാര്‍ക്കിന്റെ “ഹൗ ദി വെസ്റ്റ്‌ വോണ്‍ : ദി നെഗ്ലക്റ്റഡ് സ്റ്റോറി ഓഫ് ദി ട്രയംഫ് ഓഫ് മോഡേണിറ്റി” എന്ന പുസ്തകമാണ് കാള്‍ട്ടണെ സ്വാധീനിച്ചത്. പടിഞ്ഞാറന്‍ സംസ്കാരത്തെ കുറിച്ചായിരുന്നു പുസ്തകത്തിന്റെ പ്രതിപാദ്യമെങ്കിലും, കത്തോലിക്കാ ആശയങ്ങളെ കേന്ദ്രീകരിച്ചായിരിന്നു പുസ്തകത്തിലെ ഓരോ ഭാഗങ്ങളും. വിശുദ്ധരായ അഗസ്റ്റിന്‍, അക്വിന തുടങ്ങിയവര്‍ എഴുതിയിട്ടുള്ള കാര്യങ്ങളും പുസ്തകത്തില്‍ സൂചിപ്പിച്ചിരിന്നു. ആ ഗ്രന്ഥത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട കാള്‍ട്ടണ്‍ നവമായ വിശ്വാസ ബോധ്യത്തിലേക്ക് വരികയായിരിന്നു. തുടര്‍ന്നു ഈ യുവാവ് തന്റെ കത്തോലിക്ക സുഹൃത്തുക്കളോട് വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുവാനും പഠിക്കുവാനും ആരംഭിച്ചു. വൈകിയില്ല, പരിശുദ്ധാത്മാവിന്റെ ശക്തമായ അഭിഷേകം അവനില്‍ പ്രകടമായി. സഹപാഠികളോട് ഒപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ തുടങ്ങിയ കാള്‍ട്ടണ്‍ കത്തോലിക്കാ യുവജന കൂട്ടായ്മയിലും അംഗമായി. പിന്നീട് അന്നേര്‍ലി എകിബിന്‍ ഇടവകയില്‍വെച്ച് പരിചയപ്പെട്ട വൈദികനുമായും കത്തോലിക്ക വിശ്വാസത്തെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകള്‍ കത്തോലിക്ക വിശ്വാസത്തിലേക്കുള്ള കാള്‍ട്ടണിന്റെ ജൈത്ര യാത്ര എളുപ്പമാക്കുകയായിരിന്നു. കഴിഞ്ഞ പതിനെട്ടു മാസമായി നിരന്തരം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന കാള്‍ട്ടണ്‍ ഇക്കഴിഞ്ഞ നവംബര്‍ 17-ല്‍ അന്നേര്‍ളിയിലെ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍വെച്ചാണ് മാമ്മോദീസ സ്വീകരിച്ചു തിരുസഭയില്‍ അംഗമായത്. പിറ്റേന്ന് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്തു. കര്‍ത്താവിന്റെ സഭയില്‍ അംഗമായതിന് ശേഷമുള്ള ആദ്യ ക്രിസ്തുമസിനെ പ്രാര്‍ത്ഥനാപൂര്‍വ്വം വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ഈ യുവാവ്.
Image: /content_image/News/News-2018-12-19-11:51:03.jpg
Keywords: പ്രൊട്ടസ്റ്റ, പെന്ത
Content: 9300
Category: 18
Sub Category:
Heading: സഭയുടെ പ്രതികരണത്തിനു പ്രത്യേക പ്രാധാന്യം, അല്‍മായര്‍ ജാഗ്രത പാലിക്കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: കത്തോലിക്കാസഭയുടെ പ്രതികരണത്തിനു കേരളത്തിലും ഭാരതത്തിലും പ്രത്യേക പ്രാധാന്യമുണ്ടെന്നും അതുകൊണ്ടുതന്നെ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ അല്‍മായര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭ രൂപതകളുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരുടെയും കുടുംബത്തിനും അല്‍മായര്‍ക്കും ജീവനുംവേണ്ടിയുള്ള കമ്മീഷന്റെയും സംയുക്തസമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭ തന്നെ പൗരോഹിത്യമാണെന്നും പ്രഘോഷിക്കപ്പെടുന്ന വചനവും അര്‍പ്പിക്കുന്ന ശരീരരക്തങ്ങളുമായി പുരോഹിതര്‍ മാറണമെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. സാമൂഹിക നവോത്ഥാനത്തിനു തുടക്കംകുറിച്ച ക്രൈസ്തവ സമൂഹത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളോടു സംയുക്തസമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. സഭയ്ക്കുള്ളില്‍നിന്നു സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ സഭാനേതൃത്വം നടപടിയെടുക്കാന്‍ കാലതാമസം വരുത്തരുതെന്നും സഭയുടെ കെട്ടുറപ്പു നിലനിര്‍ത്തുന്നതിനായി നേതൃത്വം കൈക്കൊള്ളുന്ന നടപടികള്‍ക്കു പിന്തുണയും യോഗം പ്രഖ്യാപിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ജനറല്‍ സെക്രട്ടറി ഫാ. ആന്റണി മൂലയില്‍, അഡ്വ. വി.സി. സെബാസ്റ്റ്യന്‍, അഡ്വ. ജോസ് വിതയത്തില്‍, സാബു ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2018-12-20-03:22:20.jpg
Keywords: ആലഞ്ചേ
Content: 9301
Category: 18
Sub Category:
Heading: വനിതകള്‍ ആദ്യം മതില്‍ തീര്‍ക്കേണ്ടതു മദ്യപ്രളയത്തിന് എതിരെ: കെസിബിസി മദ്യവിരുദ്ധ സമിതി
Content: കോട്ടയം: വനിതകള്‍ ആദ്യം മതിലുകളും തടയണകളും തീര്‍ക്കേണ്ടതു മദ്യപ്രളയത്തിന് എതിരെയാകണമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. മദ്യത്തിന്റെ ദുരിതവും ദുരന്തവും പേറുന്നതു സ്ത്രീജനങ്ങളും കുട്ടികളുമാണെന്നും മദ്യപ്രളയത്തെ തടയാന്‍ ഏതു മതിലുകള്‍ക്കു സാധിക്കുമെന്നു 'മതില്‍ സംഘാടകര്‍' വ്യക്തമാക്കണമെന്നും കമ്മറ്റി കൂട്ടിച്ചേര്‍ത്തു. പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരമേഖലയായി പരിഗണിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ ജനവിരുദ്ധ തീരുമാനം പുതിയ അബ്കാരി വര്‍ഷത്തില്‍ മദ്യപ്രളയത്തിനു വഴിതെളിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ബിഷപ്പ് റെമജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ്പ് ഡോ.ആര്‍.ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, യോഹന്നാന്‍ ആന്റണി, ഫാ.ജോണ്‍ അരീക്കല്‍, ആന്റണി ജേക്കബ്, രാജു വലിയാറ, ജോസ് ചെന്പിശേരി, തോമസുകുട്ടി മണക്കുന്നേല്‍ തുടങ്ങി നിരവധി പേര്‍ പ്രസംഗിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ വരാപ്പുഴ അതിരൂപതയുടെ ആതിഥേയത്വത്തില്‍ എറണാകുളത്തു നടക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, തെന്നിന്ത്യന്‍ ചലച്ചിത്രതാരം കമലാഹാസന്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും.
Image: /content_image/India/India-2018-12-20-04:07:06.jpg
Keywords: മദ്യ
Content: 9302
Category: 1
Sub Category:
Heading: ക്രിസ്തുമസിന് ഇന്തോനേഷ്യയിലെ ദേവാലയങ്ങൾക്ക് സുരക്ഷ ഒരുക്കാന്‍ മുസ്ലിം യുവാക്കളും
Content: ജക്കാര്‍ത്ത: ക്രിസ്തുമസ് ദിനത്തിൽ ഇന്തോനേഷ്യയിലെ അൻപതിനായിരം ക്രൈസ്തവ ദേവാലയങ്ങള്‍ക്കു കാവൽ നിൽക്കുവാന്‍ മുസ്ലിം യുവാക്കളും. തൊണ്ണൂറായിരത്തോളം വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പമാണ് ഇവര്‍ കാവല്‍ നില്‍ക്കുക. ഇതിൽ മുൻ വർഷങ്ങളിലെ ക്രിസ്തുമസ് നാളുകളിൽ ഇസ്ലാമിക തീവ്രവാദികളാൽ ആക്രമിക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങളുമുണ്ട്. പോലീസുകാർക്കൊപ്പം നഹ്ദത്തുൽ ഉലെമ എന്ന ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ യുവജന വിഭാഗവും സാന്ത മരിയ ദേവാലയത്തിനു സുരക്ഷയൊരുക്കും. മുന്നൂറോളം വരുന്ന പോലീസും, പട്ടാളവും ജക്കാർത്ത കത്തീഡ്രലിൽ നടക്കുന്ന ക്രിസ്തുമസ് തിരുക്കർമ്മങ്ങൾക്ക് സുരക്ഷയൊരുക്കുമെന്ന് ജക്കാർത്ത അതിരൂപതയുടെ മതേതര സംവാദങ്ങൾക്കുള്ള കമ്മീഷന്റെ അധ്യക്ഷൻ ഫാ. അന്തോണിയോസ് സുയാദി പറഞ്ഞു. പതിമൂന്നു പ്രവിശ്യകളിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്തുമസ് സുരക്ഷ കേന്ദ്രീകരിക്കുമെന്നു ദേശീയ പോലീസ് വക്താവ് ബ്രിക്ക് ജെൻ ഡേഡി വ്യക്തമാക്കി. ഇതിൽ ജാവ ദ്വീപും സുമാത്ര ദീപും ഉൾപ്പെടും. സുരക്ഷാഭീഷണി മുൻകൂട്ടിക്കണ്ടാണ് പോലീസ് വിന്യാസം എന്നും ദേശീയ പൊലീസ് വക്താവ് കൂട്ടിച്ചേർത്തു. മെയ് മാസം പതിമൂന്നാം തീയതി ചാവേറിനാൽ ആക്രമിക്കപ്പെട്ട ഇന്തോനേഷ്യയിലെ സുരബായ നഗരത്തിൽ സ്ഥിതിചെയ്യുന്ന സാന്ത മരിയ ദേവാലയത്തിലും സുരക്ഷ സജീവമാക്കുന്നുണ്ട്. അതിരൂപതയുടെ മറ്റു ദേവാലയങ്ങളിലും പോലീസ് സുരക്ഷ ഒരുക്കുമെന്നും ഫാ. അന്തോനിയോസ് കൂട്ടിച്ചേർത്തു. ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങൾക്കിടയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് തീവ്രവാദികളെ യോഗ്യകർത്തയിൽ വച്ച് ഡിസംബറിൽ പതിനൊന്നാം തീയതി ഇന്തോനേഷ്യയുടെ തീവ്രവാദ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.
Image: /content_image/News/News-2018-12-20-05:23:40.jpg
Keywords: ഇന്തോനേ
Content: 9303
Category: 13
Sub Category:
Heading: വധഭീഷണികള്‍ക്ക് ഇടയിലും ക്രിസ്തുവില്‍ പതറാതെ ആഫ്രിക്കന്‍ വൈദികര്‍
Content: ബാംഗുയി: ശത്രുക്കളെ ഭയന്ന് ഓടി പോകാൻ തങ്ങള്‍ ഭീരുക്കളല്ലെന്ന് പ്രഖ്യാപിച്ച് സെന്ററൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ പൗരോഹിത്യ സമൂഹം. വിദേശ ഇടപെടലുകളും അന്താരാഷ്ട്ര സമൂഹത്തിന്റെ അപൂർണ വാഗ്ദാനങ്ങളും പ്രദേശിക ഭരണകൂടത്തിന്റെ അപര്യാപ്തതയും സെന്ററൽ ആഫ്രിക്കയിലെ ജീവിതം ദുരിതപൂർണമാക്കുന്നുണ്ട്. ഇത് സങ്കീര്‍ണ്ണ പ്രശ്നമാണെങ്കിലും വിശ്വാസത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ തയാറായ വൈദികരാണ് രാജ്യത്തു നിലനില്‍ക്കുന്നതെന്ന്‍ ബാംഗുയിയിലെ കാര്‍മ്മലൈറ്റ് മിഷ്ണറി വൈദികനായ ഫാ. ഫെഡെറിക്കോ ട്രിന്‍ചെറോ അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നു. നവംബർ പതിനഞ്ചിന് അലിൻണ്ടാവോയിൽ നടന്ന കൂട്ടക്കുരുതിയെ ഉദ്ധരിച്ച അദ്ദേഹം യുഎൻ നിസ്സംഗതയ്ക്ക് മുന്നിൽ നടന്ന കൊലപാതകത്തിൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കൊപ്പം വൈദികരായ ഫാ.സെലസ്റ്റിൻ, ഫാ.ബ്ലയ്സ് എന്നിവരും കൊല്ലപ്പെട്ടതായി പറഞ്ഞു. അലിൻണ്ടാവോ ബിഷപ്പ് മോൺ.സിർ സ്റ്റൈർ യപോവയുടെ ധീരമായ സമയോചിത ഇടപെടലാണ് മരണസംഖ്യ കുറയാൻ ഇടയാക്കിയത്. കത്തീഡ്രലിൽ അഭയം തേടിയവരെ സവന്നയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിക്കുക വഴി അവരെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. തങ്ങളുടെ മുന്നിൽ വച്ച് വധിക്കപ്പെട്ട രണ്ട് വൈദികരുടെ മരണം ഇനിയും ഉൾകൊള്ളാൻ സഹപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. സെന്ററൽ ആഫ്രിക്കയിലെ യുവജനങ്ങളിലെ ചിലര്‍ പൗരോഹിത്യം സ്വീകരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഫാ. ഫെഡെറിക്കോ പറയുന്നു. അക്രമം നേരിട്ടു കണ്ട ചില യുവജനങ്ങള്‍ സെമിനാരിയിൽ പ്രവേശിച്ചിട്ടുണ്ട്. വൈദികര്‍ എന്ന തീരുമാനത്തിൽ നിന്നും പിൻതിരിയില്ലെന്നും അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 2018 ൽ മാത്രം അഞ്ച് വൈദികരും നിരവധി വിശ്വാസികളുമാണ് സെന്ററൽ ആഫ്രിക്കയില്‍ കൊല്ലപ്പെട്ടത്. എന്നിരുന്നാലും പ്രതിസന്ധികൾക്കിടയിൽ ശത്രുക്കളെ ഭയക്കാതെ രാജ്യത്തു കത്തോലിക്ക സഭ വളരുകയാണ്.
Image: /content_image/News/News-2018-12-20-06:35:09.jpg
Keywords: വൈദിക
Content: 9304
Category: 18
Sub Category:
Heading: സൗജന്യ ചികിത്സ, മരുന്ന്: ക്രിസ്തുമസ് സമ്മാനവുമായി ഇരിങ്ങാലക്കുട രൂപത
Content: മേലഡൂര്‍: യേശുവിന്റെ തിരുപിറവിയെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ക്രിസ്തുമസ് സമ്മാനവുമായി ഇരിങ്ങാലക്കുട രൂപത. നാനാജാതി മതസ്ഥരായ സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ഒരുക്കിക്കൊണ്ടുള്ള ആശുപത്രിക്കാണ് ഇരിങ്ങാലക്കുട രൂപത തുടക്കം കുറിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട രൂപതയുടെ ഇന്‍ഫന്റ് ജീസസ് മിഷന്‍ ഹോസ്പിറ്റല്‍ ട്രസ്റ്റിന്റെ കീഴില്‍ മേലഡൂര്‍ ഉണ്ണിമിശിഹാ ദൈവാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആശുപത്രിയുടെ ആശീര്‍വാദ കര്‍മം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. തിങ്കള്‍ മുതല്‍ ശനി ഉള്‍പ്പെടെ രാവിലെ 9 മുതല്‍ 12 വരെയും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍ 3 വരെയും ഇവിടെ സൗജന്യ ഒ.പി വിഭാഗം പ്രവര്‍ത്തിക്കുന്നതാണ്. മരുന്നുകള്‍ എല്ലാം തന്നെ സൗജന്യമായി രോഗികള്‍ക്ക് ലഭിക്കും. നാലു പ്രശസ്തരായ ഡോക്ടര്‍മാരുടെ സേവനമാണ് ഇവിടെ ലഭിക്കുക. ഡോ. ലിജോ ജോര്‍ജ്, ഡോ. മിനു ജോര്‍ജ്, ഡോ. സിസ്റ്റര്‍ ജോഫി, ഡോ. സെറീന എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ് ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ ഫാ. തോമസ് ആലുക്കയുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങളാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് പരിശ്രമം നടത്തിയത്. ഉദ്ഘാടന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് മോണ്‍. ആന്റോ തച്ചില്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, മേലഡൂര്‍ പള്ളി വികാരിയും ആശുപത്രിയുടെ ആക്ടിംഗ് ഡയറക്ടറുമായ ഫാ. ആന്‍ഡ്രൂസ് ചെതലന്‍, അസി. ഡയറക്ടര്‍ ഫാ. ലിന്റോ പാറേക്കാടന്‍, ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. സണ്ണി കളമ്പനാംതടത്തില്‍, അസോ. ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പിള്ളി, ഹൃദയ പാലിയേറ്റീവ് കെയര്‍ മാള മേഖല കോ-ഓര്‍ഡിനേറ്റര്‍ ഫാ. നവീന്‍ ഊക്കന്‍, വൈദികര്‍, സന്യസ്തര്‍, ഹൃദയ പാലിയേറ്റീവ് കെയര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, കൈക്കാരന്മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2018-12-20-07:13:47.jpg
Keywords: സൗജന്യ, സഹായ