Contents
Displaying 8961-8970 of 25174 results.
Content:
9275
Category: 1
Sub Category:
Heading: തിരുപ്പിറവി ദേവാലയത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തീര്‍ത്ഥാടക പ്രവാഹം
Content: ബത്ലഹേം, വെസ്റ്റ് ബാങ്ക്: ബത്ലഹേമില്‍ യേശു ജനിച്ച സ്ഥലത്ത് പണികഴിപ്പിച്ചിരിക്കുന്ന തിരുപ്പിറവി ദേവാലയത്തില്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം നടത്തിവരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തീര്‍ത്ഥാടകരുടെ പ്രവാഹം തുടരുന്നു. ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 600 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതാദ്യമായാണ് ദേവാലയത്തിലെ പുരാതന മൊസൈക്കുകളും, തൂണുകളും ഏതെങ്കിലും വിധത്തിലുള്ള പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള തിരുപ്പിറവി ദേവാലയത്തിലെ അറ്റകുറ്റപ്പണികള്‍ 2013-ലാണ് ആരംഭിച്ചത്. സിയാദ് അല്‍-ബന്‍ഡാക് എന്ന കമ്മിറ്റിയാണ് അറ്റകുറ്റപ്പണികളുടെ മേല്‍നോട്ടം വഹിക്കുന്നത്. 14 ഇതളുകളോട് കൂടിയ വെള്ളിനക്ഷത്രം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന യേശു ജനിച്ചുവീണ ഇടത്തെ തൊടാതെയാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഏതാണ്ട് 1.7 കോടി ഡോളറാണ് അറ്റകുറ്റപ്പണികളുടെ ചിലവായി പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ 1.4 കോടി ഡോളര്‍ സമാഹരിച്ചു കഴിഞ്ഞുവെന്ന് അധികൃതര്‍ പറയുന്നു. പ്രാദേശിക ക്രിസ്ത്യന്‍, മുസ്ലീം വ്യാപാരികള്‍, പലസ്തീന്‍ അധികൃതര്‍, തുടങ്ങിയവരുടെ സംഭാവനകളും, വിദേശ സംഭാവനകളുമാണ് പ്രധാന ഉറവിടങ്ങള്‍. ഇറ്റലിയില്‍ നശിപ്പിക്കപ്പെട്ട പുരാതന ദേവാലയങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത തൂണുകള്‍ കൊണ്ട് ദേവാലയത്തിലെ പത്തുശതമാനം തൂണുകളും മാറ്റിസ്ഥാപിച്ചു. ജനലുകള്‍ ഉറപ്പിക്കുകയും, ഭിത്തികള്‍ ബലവത്താക്കുകയും ചെയ്തു. 21,500 ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണം വരുന്ന മൊസൈക്ക് ഭിത്തിയിലെ അറ്റകുറ്റപ്പണിയാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്ന് പുനരുദ്ധാരണത്തിനു നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. ഇതില്‍ 1,292 ചതുരശ്ര അടിയോളം ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനിടെ നൂറുകണക്കിന് ആളുകളാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തുന്നത്. പരിശുദ്ധ ദൈവമാതാവ് യേശുവിന് ജന്മം നല്‍കിയെന്ന് കരുതപ്പെടുന്ന സ്ഥലത്തു നാലാം നൂറ്റാണ്ടില്‍ വിശുദ്ധ ഹെലേനയാണ് ക്രൈസ്തവ ലോകത്തെ ഏറ്റവും വിശുദ്ധമായ ദേവാലയങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടുവരുന്ന തിരുപ്പിറവി ദേവാലയം പണികഴിപ്പിക്കുന്നത്. 527 മുതല്‍ 565 വരെ ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന ജെസ്റ്റീനിയന്‍ പണികഴിപ്പിച്ച ബസലിക്കയാണ് ഇന്ന് തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്നത്. പ്രധാനമായും ക്രൈസ്തവ തീര്‍ത്ഥാടകരെ ആശ്രയിച്ചിരിക്കുന്ന ബത്ലഹേം ടൂറിസത്തിന് അറ്റകുറ്റപ്പണികള്‍ കഴിയുന്നതോടെ തിരുപ്പിറവി ദേവാലയം ഒരു വലിയ മുതല്‍ക്കൂട്ടാവുമെന്നാണ് കരുതപ്പെടുന്നത്.
Image: /content_image/News/News-2018-12-15-11:45:10.jpg
Keywords: വിശുദ്ധ നാട

9276
Category: 18
Sub Category:
Heading: ഡോ. തോമസ് തെന്നാട്ടിന്റെ വിയോഗത്തില്‍ അനുശോചനം
Content: കോട്ടയം: ഇന്നലെ അന്തരിച്ച ഗ്വാളിയര്‍ രൂപത ബിഷപ് ഡോ. തോമസ് തെന്നാട്ടിന്റെ വിയോഗത്തില്‍ കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അനുശോചിച്ചു. തീഷ്ണതയുള്ള മിഷനറിയും ഇടയനുമായിരുന്നു ഡോ. തോമസ് തെന്നാട്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. ജാതിമതഭേദമന്യേ ഡോ. തോമസ് എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു. മാതൃകാ മിഷനറി പ്രവര്‍ത്തനമായിരുന്നു മാര്‍ തെന്നാട്ടിന്റേത്. ക്‌നാനായ സമുദായത്തിന്റെ സ്വതസിദ്ധമായ പ്രേഷിതചൈതന്യം ഉള്‍ക്കൊണ്ട് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം സമുദായത്തെയും കോട്ടയം അതിരൂപതയെയും വളരെയേറെ സ്‌നേഹിച്ചിരുന്നെന്നും മാര്‍ മൂലക്കാട്ട് അനുസ്മരിച്ചു. കോട്ടയം അതിരൂപതയില്‍നിന്നുള്ള അഞ്ചാമത്തെ മിഷനറി മെത്രാനായിരുന്നു മാര്‍ തോമസ് തെന്നാട്ട്.
Image: /content_image/India/India-2018-12-16-02:17:16.jpg
Keywords: മാത്യു

9277
Category: 18
Sub Category:
Heading: ബിഷപ്പ് ഡോ. തോമസ് തെന്നാട്ടിന്റെ സംസ്‌കാരം 18ന്
Content: ഗ്വാളിയോര്‍: കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച ഗ്വാളിയോര്‍ ബിഷപ്പ് ഡോ. തോമസ് തെന്നാട്ടിന്റ സംസ്‌കാരം 18നു രാവിലെ 11ന് ഗ്വാളിയര്‍ സെന്റ് പോള്‍സ് കത്തീഡ്രലിലെ സെമിത്തേരിയില്‍ നടക്കും. സംസ്‌കാര ശുശ്രൂഷയില്‍ കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടും രൂപതാ പ്രതിനിധികളും പങ്കെടുക്കും. തെന്നാട്ട് കുരുവിള അന്നമ്മ ദന്പതികളുടെ മകനായ അദ്ദേഹം, കോട്ടയം അതിരൂപതയിലെ ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ്. 2017 ജനുവരി എട്ടിനാണ് ഗ്വാളിയര്‍ രൂപതാ ബിഷപ്പായി നിയമിതനായത്. 1969ല്‍ പള്ളോട്ടൈന്‍ (സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റ്) സന്യാസസഭയില്‍ ചേര്‍ന്ന ഇദ്ദേഹം 1978 ഒക്ടോബര്‍ 21ന് പൗരോഹിത്യം സ്വീകരിച്ചു. 1980 വരെ അമരാവതി രൂപതയിലും തുടര്ന്ന് 1981 വരെ എലൂര്‍ രൂപതയിലും ചാപ്‌ളെയിനായി പ്രവര്‍ത്തിച്ചു. പൂന സെമിനാരിയില്‍നിന്നു തിയോളജിയില്‍ ലൈസന്‍ഷ്യേറ്റ് നേടി. ഹൈദരാബാദ് രൂപതയിലെ മഡ്‌ഫോര്‍ട്ട് സെന്റ് ആന്റണീസ് പള്ളി, ഇന്‍ഡോര്‍ രൂപതയിലെ പുഷ്പനഗര്‍ പള്ളി, നാഗ്പുരിലെ മന്‍കാപുര്‍ സെന്റ് പയസ് പള്ളി എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. 1987 മുതല്‍ 1991 വരെ യംഗ് കാത്തലിക് സ്റ്റുഡന്റ് മൂവ്‌മെന്റ് (വൈസിഎം/വൈസിഎസ്) ഡയറക്ടര്‍, ഹൈദരാബാദ് രൂപതയിലെ കുടുംബങ്ങള്‍ക്കും അല്മായര്‍ക്കുമായുള്ള കമ്മീഷന്‍ ഡയറക്ടര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് രൂപതകളിലെ ദളിത് െ്രെകസ്തവര്‍ക്കുവേണ്ടിയുള്ള കമ്മീഷന്റെ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഫറന്‍സ് ഓഫ് റിലീജീസ് ഇന്ത്യ(സിആര്‍ഐ) യുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Image: /content_image/India/India-2018-12-16-02:21:54.jpg
Keywords: തോമ

9278
Category: 1
Sub Category:
Heading: വിശുദ്ധ മദര്‍ തെരേസയുടെ ജന്മദേശം ഫ്രാൻസിസ് പാപ്പ സന്ദര്‍ശിക്കും
Content: വത്തിക്കാന്‍ സിറ്റി: അപ്പസ്തോലിക സന്ദര്‍ശനങ്ങളുടെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ, വിശുദ്ധ മദര്‍ തെരേസ ജനിച്ചു വളർന്ന മാസിഡോണിയയിലെ സ്കോപ്ജേ നഗരം അടുത്ത വർഷം സന്ദര്‍ശിക്കും. സന്ദർശനത്തിൽ സ്ഥലത്തു ജനിച്ചു വളര്‍ന്നു ആയിരങ്ങൾക്ക് പുതുജീവിതം ഒരുക്കിയ വിശുദ്ധയ്ക്കു കൃതജ്ഞതയും ആദരവും അര്‍പ്പിക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു. ഇക്കഴിഞ്ഞ 13-നാണ് ഇതു സംബന്ധിച്ച് വത്തിക്കാന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്. 2019 മെയ് 5 മുതല്‍ 7 വരെയുള്ള പാപ്പായുടെ ബള്‍ഗേറിയന്‍ സന്ദര്‍ശനത്തിനിടയില്‍, സോഫിയ, റാകോവ്സ്കി തുടങ്ങിയ ബള്‍ഗേറിയന്‍ നഗരങ്ങള്‍ പാപ്പാ സന്ദര്‍ശിക്കുമെന്നും, മടക്ക യാത്രയിൽ വിശുദ്ധ മദര്‍ തെരേസയുടെ ജന്മദേശമായ മുന്‍ യൂഗോസ്ലാവ് റിപ്പബ്ലിക്കായ മാസിഡോണിയയിലെ സ്കൊപ്ജെ നഗരം സന്ദര്‍ശിച്ച് വിശുദ്ധക്ക് ആദരം അര്‍പ്പിക്കുമെന്നും വത്തിക്കാന്റെ അറിയിപ്പില്‍ പറയുന്നു. മെയ് 7-നാണ് പാപ്പാ സ്കോപ്ജെയിലെത്തുന്നത്. പാപ്പായുടെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ യഥാസമയം പുറത്തുവിടുന്നതായിരിക്കുമെന്നും വത്തിക്കാന്‍ അറിയിപ്പിലുണ്ട്. വെറും 21 ലക്ഷം ജനസംഖ്യയുള്ള ചെറിയ ബാള്‍ക്കന്‍ രാജ്യമായ മാസിഡോണിയിലെ സ്കോപ്ജേയില്‍ 1910-ലാണ് കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നറിയപ്പെടുന്ന മദര്‍ തെരേസ ജനിക്കുന്നത്. ആഗ്നസ് ഗോണ്‍സെ ബോജാക്സ്യു എന്നായിരുന്നു യഥാര്‍ത്ഥ നാമം. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കല്‍ക്കത്തയിലെ ചേരിപ്രദേശങ്ങളിലെ പാവങ്ങള്‍ക്കിടയിലാണ് മദര്‍ ചിലവഴിച്ചത്. 1997-ല്‍ കൊല്‍ക്കത്തയില്‍ വെച്ചാണ് മദര്‍ മരണമടഞ്ഞത്. അതേസമയം ഈ മാസം 82 വയസ്സ് തികയുന്ന ഫ്രാന്‍സിസ് പാപ്പായെ വളരെ തിരക്കേറിയ സന്ദര്‍ശന പരിപാടികളാണ് കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം ആരംഭത്തില്‍ ഫ്രാന്‍സിസ് പാപ്പാ പനാമ, മൊറോക്കോ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന കാര്യം വത്തിക്കാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ 2019-ല്‍ തന്നെ മഡഗാസ്കറും, ജപ്പാനും സന്ദര്‍ശിക്കുന്ന കാര്യവും പാപ്പായുടെ പരിഗണനയിലുണ്ട്.
Image: /content_image/News/News-2018-12-16-02:26:19.jpg
Keywords: മദര്‍ തെരേസ

9279
Category: 1
Sub Category:
Heading: സമാധാനത്തിന്റെ പാപ്പക്ക് ഇന്ന് എണ്‍പത്തിരണ്ടാം പിറന്നാള്‍
Content: വത്തിക്കാന്‍ സിറ്റി: ലോകം സമാധാനത്തിന്റെ ദൂതന്‍ എന്നു വിശേഷിപ്പിക്കുന്ന ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പത്തിരണ്ടാം പിറന്നാള്‍. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവു കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ്. കത്തോലിക്ക സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പയെന്ന നിലയിലും ആദ്യമായി ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച മാര്‍പാപ്പയെന്ന ഖ്യാതിയും ഫ്രാന്‍സിസ് പാപ്പയ്ക്കാണ്. 1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു. 1969 ഡിസംബര്‍ 13-ാം തീയതി ആര്‍ച്ച്ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നുമാണ് ജോര്‍ജ് മരിയോ ബെർഗോളിയോ തിരുപട്ടം സ്വീകരിച്ചത്. വൈദികനായ ശേഷവും തന്റെ പഠനം തുടര്‍ന്ന അദ്ദേഹം 1970-ല്‍ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയ ജോര്‍ജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. നവസെമിനാരി വിദ്യാര്‍ത്ഥികളുടെ ചുമതല അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. 1973 ജൂലൈ 31-ാം തീയതി അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ പ്രൊവിന്‍ഷ്യാളായി ജോര്‍ജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ മിഗ്വേലിലെ സാന്‍ ജോസ് കോളജിന്റെ റക്ടറായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രദേശത്തു തന്നെയുള്ള ദേവാലയത്തിലെ വൈദികനുമായിരുന്നു. 1986 മാര്‍ച്ചില്‍ തന്റെ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കുന്നതിനായി ജോര്‍ജ്ജ് മരിയോ ജര്‍മ്മനിയിലേക്ക് പോയി. പഠനം പൂര്‍ത്തീകരിച്ച് മടങ്ങിയ അദ്ദേഹം കൊറഡോബ സിറ്റിയുടെ ആത്മീയ അധ്യക്ഷനായി സേവനം ചെയ്തു. ഇതേ സമയം സമീപത്തുള്ള ജസ്യൂട്ട് ദേവാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജ് ബെർഗോളിയെ ബിഷപ്പാക്കുവാന്‍ തീരുമാനിച്ചതു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1992 മേയ് 20-ാം തീയതി 'ഫാ. ജോര്‍ജ് ബെർഗോളി'യെ ബിഷപ്പാക്കുന്നതിനുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചു. മേയ് 27-ാം തീയതി ബിഷപ്പായി അഭിഷിക്തനായ അദ്ദേഹത്തിന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാന്‍, ഔക്ക രൂപതയുടെ മെത്രാന്‍ എന്നീ ചുമതലകളാണ് ലഭിച്ചത്. 1997 ജൂണ്‍ മൂന്നാം തീയതി ജോര്‍ജ് ബെർഗോളി സഹായ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായി ജോര്‍ജ് ബെർഗോളി തെരഞ്ഞെടുക്കപ്പെട്ടു. 1998 ഫെബ്രുവരി 28-ാം തീയതി ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം അര്‍ജന്റീനയിലെ കിഴക്കന്‍ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും വഹിച്ചു വന്നു. നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുത്ത ശേഷം തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ജോര്‍ജ് ബെർഗോളി ജീവിച്ചിരുന്നത്. 'ഞാന്‍ നയിക്കുന്ന ജനങ്ങള്‍ പാവപ്പെട്ടവരാണ്. ആയതിനാല്‍ അവരുടെ അവസ്ഥയെ മനസ്സിലാക്കി കൊണ്ട് അവരെ നയിക്കുവാന്‍ ഞാനും അവരിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്'. ഇതാണ് തന്റെ എളിമയെ സൂചിപ്പിക്കുന്നതിനായി 'ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ്' പറഞ്ഞ വാക്കുകള്‍. 2001 ഫെബ്രുവരി 21-ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ജോര്‍ജ് ബെർഗോളിയെ ഉയര്‍ത്തിയത്. കര്‍ദ്ദിനാളായി തന്നെ വാഴിക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷികളാകുവാന്‍ വിശ്വാസികള്‍ റോമിലേക്ക് വരുവാന്‍ ചെലവഴിക്കുന്ന തുക പാവങ്ങള്‍ക്ക് നല്‍കുവാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ഉത്തമ ഇടയന്റെ നല്ല മാതൃക തന്റെ അജഗണത്തിന് ഉപദേശിച്ചു നല്‍കി. കര്‍ദിനാളായ ശേഷം കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ബെർഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റിലേറ്റര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്റെ നിര്യാണത്തെ തുടര്‍ന്നു 2005-ല്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ജോര്‍ജ്ജ് ബെർഗോളിയും പങ്കെടുത്തിരിന്നു. 2013 ഫെബ്രുവരി 11 നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുത്തു. ബ്യൂണസ് ഐറീസ് ആര്‍ച്ച്ബിഷപ്പായിരുന്ന കാലഘട്ടത്തില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്. വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്. സഭയ്ക്ക് കരുണയുടെ മനോഭാവം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കരുണയുടെ മഹാജൂബിലി വര്‍ഷം പ്രഖ്യാപിക്കുവാനും കാരുണ്യത്തിന്റെ വലിയ ഇടയന്‍ മറന്നിരുന്നില്ല. ജൂബിലി വര്‍ഷം സമാപിച്ചെങ്കിലും മാസത്തില്‍ ഒരിക്കല്‍ "കരുണയുടെ വെള്ളി" ആചരണം പാപ്പ ഇന്നും തുടരുകയാണ്. ഇന്ന് പാപ്പയുടെ ജന്മദിനത്തില്‍ നമ്മുടെ പ്രാര്‍ത്ഥനകളില്‍ പ്രത്യേകമായി ഫ്രാന്‍സിസ് പാപ്പയെയും സ്മരിക്കാം. #{red->none->b->പാവങ്ങളുടെ ഇടയനായ ആഗോള സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് ജന്മദിനാശംസകള്‍.... }#
Image: /content_image/News/News-2018-12-17-04:34:36.jpg
Keywords: പാപ്പ

9280
Category: 18
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിനു പ്രേഷിതാചാര്യ രത്‌ന പുരസ്‌കാരം
Content: കായംകുളം: വൈഎംസിഎ കായംകുളം യൂണിറ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പ്രേഷിതാചാര്യ രത്‌ന പുരസ്‌കാരത്തിനു ഫാ. ടോം ഉഴുന്നാലിനെ തെരഞ്ഞെടുത്തു. സാമൂഹിക സേവനത്തിന്റെ ഭാഗമായി യെമനിലെ പ്രവര്‍ത്തിക്കുമ്പോള്‍ 2016 മാര്‍ച്ചില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി 18 മാസം തടവില്‍ കഴിയേണ്ടിവന്ന സന്യാസിവര്യന്‍ എന്ന നിലയ്ക്കാണ് ഫാ. ടോം ഉഴുന്നാലിനെ അവാര്‍ഡിനായി തെരെഞ്ഞെടുത്തത്. ഡിസംബര്‍ 25ന് വൈകുന്നേരം 5.30ന് കായംകുളം കാദീശ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ കൂടുന്ന സമ്മേളനത്തില്‍ സിബിസിഐ വൈസ് പ്രസിഡന്റും മാവേലിക്കര രൂപതാധ്യക്ഷനുമായ ഡോ.ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത പുരസ്‌കാരം സമ്മാനിക്കും.
Image: /content_image/India/India-2018-12-17-05:43:30.jpg
Keywords: ടോം ഉഴുന്നാ

9281
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനായി പ്രത്യേക പദ്ധതിയുമായി പാക്ക് മന്ത്രി
Content: ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ക്രൈസ്തവർ അടക്കമുള്ള മത ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനായി പഞ്ചാബ് പ്രവിശ്യയിലെ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് മൈനോറിറ്റി അഫയേഴ്സ് വകുപ്പ് മന്ത്രിയായ ഇജാസ് ആഗസ്റ്റിന്‍ രംഗത്ത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ദൗത്യസേനയെ നിയോഗിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമ നിര്‍മ്മാണവും, നിലവിലുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തലും ഈ പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞതായി പാക്കിസ്ഥാനി ദിനപത്രമായ ‘ഡോണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10-ന് അല്‍ഹമാര ആര്‍ട്സ് കൗണ്‍സിലില്‍ വെച്ച് ക്രിസ്ത്യന്‍ കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും, ഹ്യുമന്‍ റൈറ്റ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിചെയ്യുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ വെച്ചാണ് ഇജാസ് ആഗസ്റ്റിന്‍ ഈ പ്രഖ്യാപനം നടത്തിയത്. മത ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളിലും, വിദ്യാഭ്യാസ മേഖലയിലും, ഭവന നിര്‍മ്മാണ പദ്ധതികളിലും പ്രത്യേക സംവരണവും, കടാശ്വാസവും, വിവിധ തൊഴില്‍ മേഖലകളിലേക്കുള്ള പ്രത്യേക പരിശീലനവും മതന്യൂനപക്ഷ ശാക്തീകരണ പദ്ധതിയും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. പദ്ധതിയുടെ നടത്തിപ്പിനായി 30 ലക്ഷം ഡോളറോളം മൈനോരിറ്റി ഡെവലപ്മെന്റ് ഫണ്ടില്‍ നിന്നും ചിലവഴിക്കുവാനാണ് ഉദ്ദേശിക്കുന്നത്. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ക്കും പരിഹാരത്തിനുമായി പഞ്ചാബ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വിഭാഗത്തിന്റെ സഹായത്തോടെ വെബ് അധിഷ്ടിതമായ ഒരു കംപ്ലയിന്റ് മാനേജ്മെന്റ് പദ്ധതിയും നിലവില്‍ വരുത്തിയിട്ടുണ്ടെന്നും ഇജാസ് ആഗസ്റ്റിന്‍ പറഞ്ഞു. തൊഴില്‍ പരിശീലനങ്ങള്‍ക്കും, സ്കോളര്‍ഷിപ്പുകള്‍ക്കുമായി 1,80,000 ഡോളർ നീക്കിവെച്ചിട്ടുണ്ട്. മതന്യൂനപക്ഷങ്ങളുടെ പുരോഗതിക്കും, ഭവനനിര്‍മ്മാണത്തിലും സര്‍ക്കാര്‍ ശ്രദ്ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞതായി ഡോണിന്റെ റിപ്പോര്‍ട്ടിലുണ്ട്. പഞ്ചാബ് ഹ്യൂമന്‍ റൈറ്റ്സ് പോളിസി 2018 ന്റെ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് മനുഷ്യാവകാശ ദൗത്യ സേനയുടെ ചുമതലയെന്ന്‍ മന്ത്രി വ്യക്തമാക്കി. കടുത്ത വിവേചനവും അക്രമവും നേരിടുന്ന ക്രൈസ്തവർ ഉള്‍പ്പെടുന്ന പാക്കിസ്ഥാനി മതന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം മന്ത്രിയുടെ പ്രഖ്യാപനം ആശ്വാസം പകരുന്നതാണ്. അതേസമയം ഇത് വെറും പ്രഖ്യാപനമായി ചുരുങ്ങുമോ എന്ന ആശങ്കയിൽ കഴിയുന്നവരും രാജ്യത്തുണ്ട്.
Image: /content_image/News/News-2018-12-17-07:01:57.jpg
Keywords: പാക്കി

9282
Category: 1
Sub Category:
Heading: ചൈനീസ് ഭൂഗര്‍ഭ സഭയിലെ രണ്ടു ബിഷപ്പുമാര്‍ സ്ഥാനം ഒഴിഞ്ഞു
Content: ബെയ്ജിംഗ്: ചൈന- വത്തിക്കാന്‍ ഉടമ്പടിക്കു പിന്നാലെ മെത്രാന്‍ നിയമനത്തില്‍ വഴിത്തിരിവ്. വത്തിക്കാന്‍ അംഗീകൃത ഭൂഗര്‍ഭ കത്തോലിക്ക സഭയിലെ രണ്ടു ബിഷപ്പുമാര്‍ കഴിഞ്ഞ ദിവസം സ്ഥാനം ഒഴിഞ്ഞു. ചൈനീസ് പാട്രിയോട്ടിക് അസോസിയേഷനു കീഴിലുള്ള ബിഷപ്പുമാരെ അനുകൂലിച്ചു കൊണ്ടാണ് ഭൂഗര്‍ഭ സഭയിലെ ബിഷപ്പുമാര്‍ വത്തിക്കാന്‍ അഭ്യര്‍ത്ഥനയില്‍ സ്ഥാനത്യാഗം ചെയ്തിരിക്കുന്നത്. ബിഷപ്പ് സാൻ, ബിഷപ്പ് ഹുവാംഗ് എന്നിവരാണ് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞത്. ഇവര്‍ക്ക് പകരമായി മിൻഡോംഗിന്റെ ബിഷപ്പ് വിൻസന്റ് ഗുവോ സിജിൻ സഹായ മെത്രാനായും ബിഷപ്പ് വിൻസന്റ് സാൻ സിലു മെത്രാനായും ഉടന്‍ സ്ഥാനം ഏറ്റെടുക്കും. ഇതു സംബന്ധിച്ച വത്തിക്കാന്റെ അനുമതി പത്രം കൈമാറിയതായാണ് പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. പാട്രിയോടിക്ക് കത്തോലിക്കാ സഭ എന്നാണ് ഈ സമൂഹം അറിയപ്പെടുന്നത്. ക്ലാന്‍ഡെസ്റ്റൈന്‍ എന്നറിയപ്പെടുന്ന വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭ സഭയും രാജ്യത്തുണ്ട്. വത്തിക്കാന്‍ - ചൈന ഉടമ്പടി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അവസാനത്തിലാണ് പ്രാബല്യത്തില്‍ വന്നത്. പുതിയ ഉടമ്പടിയോടെയാണ് വത്തിക്കാന്‍, ചൈനീസ് ഭരണകൂടത്തിന്റെ പാട്രിയോട്ടിക് അസോസിയേഷനിലെ മെത്രാന്മാര്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.
Image: /content_image/News/News-2018-12-17-08:05:06.jpg
Keywords: ചൈന, ചൈനീ

9283
Category: 1
Sub Category:
Heading: ഇസ്ലാമില്‍ നിന്നു ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള പ്രവാഹം: ഇറാനില്‍ പീഡനം തുടര്‍ക്കഥ
Content: ടെഹ്റാന്‍: ഇറാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന ക്രൈസ്തവര്‍ക്ക് നേരെ ഭരണകൂടത്തിന്റെ വേട്ടയാടല്‍ തുടരുന്നു. ക്രൈസ്തവ വിശ്വാസത്തെപ്രതി ഇറാനില്‍ അറസ്റ്റിലായ ക്രിസ്ത്യന്‍ സഹോദരിമാര്‍ ചോദ്യം ചെയ്യലിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയായെന്ന റിപ്പോര്‍ട്ടുമായി ഇറാനിയന്‍ ക്രിസ്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ മുഹബത്ത് ന്യൂസാണ് ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 2 ഞായറാഴ്ചയാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സഹോദരിമാരായ ഷിമായേയും ഷോക്കൗഫെ സനഗാനേയും ഇറാനിയന്‍ പോലീസ് അറസ്റ്റ് ചെയ്തു അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചത്. ഇവരുടെ വീട്ടില്‍ പരിശോധന നടത്തി ബൈബിളും, വിശ്വാസപരമായ മറ്റ് പുസ്തകങ്ങളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഷിമാ തന്റെ വീട്ടിലേക്ക് വിളിക്കുകയും താനും സഹോദരിയും കരുതല്‍ തടങ്കല്‍ കേന്ദ്രത്തിലാണെന്ന കാര്യം വീട്ടുകാരെ അറിയിക്കുകയുമായിരിന്നു. ഷിമാ, ഷോക്കൗഫെ സഹോദരിമാരുടെ കേസ് അഹവാസ് റെവല്യൂഷണറി കോടതിയുടെ പരിഗണനയിലെത്തിയതിനെ തുടര്‍ന്ന്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 12-ന് ഇവരെ സെപിഡാര്‍ ജയിലിലേക്ക് മാറ്റി. കോടതി ജാമ്യം അനുവദിച്ചെങ്കിലും, സര്‍ക്കാര്‍ അധികാരികള്‍ ഇവരെ ജാമ്യത്തില്‍ വിടുവാന്‍ തയ്യാറായിട്ടില്ല. ഇറാനില്‍ സര്‍ക്കാരിന്റെ ഒത്താശയോടെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ സമീപ കാലങ്ങളില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജാംഷിഡ് ദേരാഖ്ഷാന്‍ എന്ന വിശ്വാസി ഇപ്പോള്‍ ‘രാജാ ഇ ഷാര്‍’ ജയിലില്‍ തടവിലാണെന്ന് മുഹബത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ 30-നാണ് അദ്ദേഹം അറസ്റ്റിലായത്. ഇതിനു പുറമേ, ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത നൂറിലധികം ക്രൈസ്തവര്‍ വിശ്വാസ പരിവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റിലായതും ഈ അടുത്ത കാലത്താണ്. സുവിശേഷം പങ്കുവെക്കുന്നതും ഫാഴ്സി ഭാഷയിലുള്ള ബൈബിള്‍ കൈവശം വെക്കുന്നതും പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതും ഇറാനില്‍ കുറ്റകരമാണ്. ഇസ്ലാമില്‍ നിന്നും പരിവര്‍ത്തനം ചെയ്തവരാണ് ഇറാനി ക്രൈസ്തവരിലെ ഭൂരിപക്ഷവും. എങ്കിലും ഇവര്‍ക്ക് തങ്ങളുടെ വിശ്വാസം രഹസ്യമാക്കി വെക്കേണ്ട സ്ഥിതിയാണുള്ളത്. ഇറാന്റെ ജനസംഖ്യയുടെ വെറും ഒരു ശതമാനം മാത്രം വരുന്ന ക്രൈസ്തവ സമൂഹത്തോടുള്ള ജനങ്ങളുടെ ആഭിമുഖ്യം വര്‍ദ്ധിച്ചു വരുന്നത് രാജ്യത്തെ ഇസ്ലാമിക ഭരണകൂടത്തെ അസ്വസ്ഥരാക്കുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് പുതിയ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2018-12-17-11:09:48.jpg
Keywords: ഇറാന

9284
Category: 18
Sub Category:
Heading: വെള്ളാപ്പള്ളിയുടെ പ്രസ്താവന വിഭാഗീയത വളര്‍ത്താന്‍: കെആര്‍എല്‍സിസി
Content: കൊച്ചി : കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍ മുസ്ലിം സംഘടനകള്‍ക്ക് പങ്കില്ലെന്ന എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വിഭാഗീയത വളര്‍ത്താനാണ് ഉപകരിക്കുന്നതെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് പ്രസ്താവിച്ചു. സമൂഹത്തിന്റെ അപരിഷ്‌കൃതത്വത്തെയും ഇരുണ്ട മേഖലകളെയും തിരിച്ചറിഞ്ഞ് അതിനെക്കുറിച്ചു ബോധവാന്മാരല്ലാതിരുന്ന ജനതയെ ജാഗ്രതയോടുകൂടി ജീവിക്കാന്‍ പ്രേരിപ്പിക്കുകയും മാറ്റത്തിന്റെ കൊടികള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തവരാണ് നവോഥാന നായകര്‍. ഈ നവോത്ഥാന നായകര്‍ എല്ലാ സമുദായങ്ങളിലും വിഭാഗങ്ങളിലുമുണ്ട്. അവരെ തിരസ്‌കരിക്കുന്നതും വിലകുറച്ച് കാണുന്നതും ദൗര്‍ഭാഗ്യകരമാണ്. എസ്എന്‍ഡിപി യോഗം ആരംഭിക്കുന്നതിനു 300 വര്‍ഷം മുന്‍പ് ഉദയംപേരൂര്‍ സുനഹദോസിലൂടെ അയിത്തത്തിനെതിരെയും വനിതകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും നിലകൊണ്ട ചരിത്രം ക്രൈസ്തവസഭയ്ക്കുണ്ട്. പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കളോടൊപ്പം പെണ്‍മക്കള്‍ക്കും തുല്യ അവകാശം നല്കണം, സ്ത്രീകള്‍ വസ്ത്രം ധരിക്കണം, ബഹുഭാര്യാത്വം പാടില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പതിനാറാം നൂറ്റാണ്ടില്‍ ക്രൈസ്തവസഭ ഉദയംപേരൂര്‍ സൂനഹദോസിലൂടെ പഠിപ്പിച്ചു. 160 വര്‍ഷങ്ങള്‍ക്കുമുന്‍പ് പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ഇടയലേഖനത്തിലൂടെ പൊതുപള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് സാമൂഹ്യവിദ്യാഭ്യാസത്തിന് അടിത്തറ പാകിയതും ക്രൈസ്തവസമൂഹമാണ്. തിരുവിതാംകൂര്‍ ഭരണത്തിലെ പങ്കാളിത്തത്തിനുവേണ്ടി ഈഴവ – നായര്‍ – മുസ്ലിം – ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ യോജിച്ചു നടത്തിയ മുന്നേറ്റമാണ് മലയാളി മെമ്മോറിയല്‍. ഇത്തരം കാര്യങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍ക്കൊള്ളണം. ദേശീയപ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും പൗരസമത്വപ്രക്ഷോഭത്തിലും നിവര്‍ത്തന പ്രക്ഷോഭത്തിലും ക്രൈസ്തവ സംഘടനകള്‍ സജീവമായി നിലകൊണ്ടു. നവോത്ഥാന മതിലിന്റെ പേരില്‍ കേരള സമൂഹത്തില്‍ കൂടുതല്‍ ജാതിചിന്തകള്‍ വളര്‍ത്തുന്നതും വിഭാഗീയത സൃഷ്ടിക്കുന്നതും ശരിയല്ല. സംസ്ഥാനസര്‍ക്കാര്‍ ഇത്തരം നീക്കങ്ങളെ തിരുത്തണം. നവോത്ഥാനമതിലിന്റെ സംഘാടകസമിതി ചെയര്‍മാന്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും ഷാജിജോര്‍ജ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2018-12-17-13:39:57.jpg
Keywords: കെആര്‍എല്‍സിസി