Contents
Displaying 8921-8930 of 25174 results.
Content:
9235
Category: 9
Sub Category:
Heading: കെറ്ററിംഗ്, നോർത്താംപ്ടൺ, വിരാൾ എന്നിവിടങ്ങളിൽ പുതിയ മിഷനുകൾക്കു തുടക്കമായി
Content: പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്ക് ആത്‌മീയ വളർച്ചയുടെ പുതിയ ഭാവം സമ്മാനിച്ച സഭാതലവന്റെ അജപാലന സന്ദർശനത്തിനും മിഷൻ പ്രഖ്യാപനങ്ങൾക്കും ഇന്ന് സമാപനം. പ്രെസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ ഇടവകയിൽ ഇന്ന് രാവിലെ വി. കുര്ബാനയർപ്പിക്കുകയും വൈകിട്ട് ലീഡ്സ് സെന്റ് വിൽഫ്രിഡ് ദൈവാലയത്തിൽ മിഷൻ പ്രഖ്യാപനം നടത്തുകയും ചെയ്യുന്നതോടുകൂടി, സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി തന്റെ ഇത്തവണത്തെ അജപാലനസന്ദര്ശനത്തിൽ ഇരുപത്തേഴു സീറോ മലബാർ മിഷനുകളും ഒരു സീറോ മലബാർ ക്നാനായ മിഷനും സ്ഥാപിക്കുകയും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ രണ്ടു ഇടവക ദൈവാലയങ്ങളിൽ (കത്തീഡ്രൽ, ലിതെർലാൻഡ് ) ദിവ്യബലിയർപ്പിക്കുകയും ചെയ്യും. ഇന്ന് നടക്കുന്ന തിരുക്കർമ്മങ്ങളിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ബഹു. വൈദികർ, വിശ്വാസികൾ എന്നിവർ സഭാതലവനൊപ്പം തിരുക്കർമ്മങ്ങളിൽ പങ്കുചേരും. മിഷൻ പ്രഖ്യാപന ശ്രേണിയിൽ ഇന്നലെ രണ്ടിടങ്ങളിലായി മൂന്നു മിഷനുകൾ കൂടി പ്രഖ്യാപിക്കപ്പെട്ടു. സെഹിയോൻ മിനിസ്ട്രീസ് യു കെ യുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷൻ ദിവസമായിരുന്ന ഇന്നലെ, ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് 'സെന്റ് തോമസ് ദി അപ്പോസൽ' മിഷൻ നോർത്താംപ്റ്റനും (ഡയറക്ടർ, റെവ. ഫാ. ബെന്നി വലിയവീട്ടിൽ MSFS ) 'സെന്റ് ഫൗസ്തിന മിഷൻ കേറ്ററിങ്ങും' (ഡയറക്ടർ, റെവ. ഫാ. വിൽസൺ കൊറ്റം ) കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞു ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ ഇടവകദൈവാലയമായ ലിവർപൂളിലെ, 'ലിതെർലാൻഡ് സമാധാനരാഞ്ജി' ദൈവാലയത്തിൽ വച്ച് വിരാൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'സെന്റ് ജോസഫ്‌സ് മിഷൻ' വിരാലിന്റെ (ഡയറക്ടർ, റെവ. ഫാ. ജോസ് അഞ്ചാനിക്കൽ) ഉദ്ഘാടനവും കർദ്ദിനാൾ മാർ ആലഞ്ചേരി നിർവ്വഹിച്ചു. ഇതിനിടയിൽ, ലിവർപൂൾ ആർച്ച്ബിഷപ് മാൽകം മാക്മഹോനുമായും ലിവർപൂൾ അതിരൂപതയുടെ എമേരിത്തൂസ് സഹായമെത്രാൻ വിൻസെന്റ് മലോണുമായും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, സെക്രട്ടറി റെവ. ഫാ. ഫാൻസുവ പത്തിൽ എന്നിവരും സന്ദർശനത്തിൽ കർദ്ദിനാളിനോടൊപ്പമുണ്ടായിരുന്നു. ഇന്നലെ നടന്ന മിഷൻ പ്രഖ്യാപനങ്ങളിലും വി.കുർബാനയിലും നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും പങ്കുചേർന്നു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ അജപാലന സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്ന് രൂപതയുടെ കത്തീഡ്രൽ ദൈവാലയമായ പ്രെസ്റ്റൺ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ (St. Ignatius Square, Preston, PR1 1TT) രാവിലെ 10. 30 നു മാർ ആലഞ്ചേരി ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകും. വൈകിട്ട് 4. 15 നു ലീഡ്‌സ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ (St. Wilfrid's Catholic Church, 2a Whincover Bank, Leeds, LS12 5JW) പുതിയ മിഷൻ പ്രഖ്യാപിക്കുകയും ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകുകയും ചെയ്യും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, കത്തീഡ്രൽ വികാരി റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ, മിഷൻ ഡയറക്ടർ റെവ. ഫാ. മാത്യു മുളയോലിൽ എന്നിവരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. നിരവധി വൈദികരും വിശ്വാസികളും തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു ദൈവത്തിനു നന്ദി പറയും. ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
Image: /content_image/Events/Events-2018-12-09-01:46:43.jpg
Keywords: ആലഞ്ചേരി

9236
Category: 18
Sub Category:
Heading: ലത്തീന്‍ സഭ ഇന്നു സംസ്ഥാന തലത്തില്‍ സമുദായദിനമായി ആചരിക്കുന്നു
Content: തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്കാ സഭ ഇന്നു സംസ്ഥാന തലത്തില്‍ സമുദായദിനം ആചരിക്കും. കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ ഇന്നു വൈകുന്നേരം അഞ്ചിന് ശംഖുമുഖം കടപ്പുറത്തു സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം ഉദ്ഘാടനം ചെയ്യും. ലത്തീന്‍ സമുദായ വക്താവ് ഷാജി ജോര്‍ജ് അധ്യക്ഷനാകുന്ന ചടങ്ങില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു, എംപിമാരായ പ്രഫ. കെ.വി.തോമസ്, ഡോ. റിച്ചാര്‍ഡ് ഹേ, എം. വിന്‍സെന്റ് എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ ലത്തീന്‍ സമുദായത്തിനു ഭരണഘടനാപരമായി അവകാശപ്പെട്ടതും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അനുപേക്ഷണീയവുമായ 10 ആവശ്യങ്ങള്‍ അടങ്ങുന്ന ഒരു അവകാശ പത്രിക മുന്നോട്ടുവയ്ക്കും.
Image: /content_image/India/India-2018-12-09-02:07:06.jpg
Keywords: ലത്തീ

9237
Category: 18
Sub Category:
Heading: ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ അപലപിച്ചു ശശി തരൂര്‍ എംപി
Content: നെയ്യാറ്റിന്‍കര: ക്രിസ്ത്യാനികള്‍ക്കെതിരെ വടക്കേ ഇന്ത്യയില്‍ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചു ശശി തരൂര്‍ എംപി. മതേതരത്വ മൂല്യങ്ങള്‍ നഷ്ടപെട്ട സാഹചര്യത്തിലാണ് നാം മുന്നോട്ട് പോകുന്നതെന്നും മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ന്യൂനപക്ഷങ്ങള്‍ സംഘടിതമായി ആക്രമിക്കപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. നെയ്യാറ്റിന്‍കര രൂപതാ സമിതിയുടെ സമുദായ ദിനാഘോഷം വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസന്നമായിരിക്കുന്ന പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പില്‍, ഇന്ത്യ ഭരിച്ച് കൊണ്ടിരിക്കുന്ന മോദി സര്‍ക്കാരിന് വീണ്ടും അവസരം നല്‍കിയാല്‍ ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കുമെന്നതില്‍ തര്‍ക്കമില്ല. ഭരണഘടനപോലും തെറ്റാണെന്ന രീതിയിലുളള പ്രചരണമാണ് ഭരിക്കുന്നവര്‍ നടത്തുന്നത്. ഹിന്ദു പാക്കിസ്താന്‍ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും കേരളത്തിലെ ഒട്ടു മിക്ക ജനങ്ങളും തന്നോടൊപ്പമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. കെഎല്‍സിഎ. രൂപതാ പ്രസിഡന്‍റ് ഡി.രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍, എം.എല്‍.എ. മാരായ കെ.ആന്‍സലന്‍, എം.വിന്‍സെന്‍റ്, രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, മോണ്‍.സെല്‍വരാജന്‍, അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍, സെക്രട്ടറി സദാനന്ദന്‍, ഉഷാകുമാരി, എം.എം. അഗസ്റ്റ്യന്‍, ടി.വിജയകുമാര്‍, ഫാ.ഡെന്നിസ്കുമാര്‍, ജോസ്ലാല്‍, ഉഷാകുമാരി , അഗസ്റ്റിന്‍ വര്‍ഗ്ഗീസ്, തോമസ് കെ. സ്റ്റീഫന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Image: /content_image/India/India-2018-12-09-02:17:01.jpg
Keywords: ശശി

9238
Category: 1
Sub Category:
Heading: അള്‍ജീരിയയില്‍ 19 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
Content: ഒറാന്‍ (അള്‍ജീരിയ): വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ ആഭ്യന്തര യുദ്ധത്തിനിടെ, 1994- 96 കാലഘട്ടത്തില്‍ തീവ്രവാദികള്‍ നിഷ്ഠുരമായി വധിച്ച ഏഴു ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസികള്‍ ഉള്‍പ്പെടെ 19 രക്തസാക്ഷികളെ കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്ചുവാണ് മാര്‍പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചത്. അള്‍ജീരിയയുടെ ഇരുണ്ട കാലഘട്ടമായി വിലയിരുത്തപ്പെടുന്ന ആഭ്യന്തരയുദ്ധ കാലത്ത് 20000 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഏഴു ഫ്രഞ്ച് ട്രാപ്പിസ്റ്റുകളെ 1996ല്‍ അള്‍ജിയേഴ്‌സില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള തിഫിരിനിലെ ആശ്രമത്തില്‍നിന്ന് ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ശിരച്ഛേദം ചെയ്യുകയായിരുന്നു. ട്രാപ്പിസ്റ്റുകള്‍ക്കു പുറമേ ഒറാനിലെ ബിഷപ്പായിരുന്ന ക്ലാവെരി, വൈദികര്‍, ആറു സന്യാസിനികള്‍, സന്യാസ സഹോദരന്മാര്‍ എന്നിവരും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട നിണസാക്ഷികള്‍ സമാധാനത്തിന്‍റെ എളിയ ശില്പകളും ക്രിസ്തീയ ഉപവിയുടെ വീരോചിത സാക്ഷികളുമാണെന്ന് ഇന്നലെ അമലോത്ഭവത്തിരുന്നാള്‍ ദിനത്തില്‍ നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. രക്തസാക്ഷികളുടെ ധീരമായ സാക്ഷ്യം അള്‍ജീരിയായിലെ കത്തോലിക്കാ സമൂഹത്തിന് പ്രത്യാശയുടെ ഉറവിടവും ആകമാന സമൂഹത്തിന് സംഭാഷണത്തിന്‍റെ വിത്തുമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2018-12-09-03:03:58.jpg
Keywords: അള്‍ജീ

9239
Category: 1
Sub Category:
Heading: മാർപാപ്പയുടെ യുഎഇ സന്ദർശനം: പ്രതീക്ഷകൾ പങ്കുവെച്ച് മോൺ. പോൾ ഹിന്റർ
Content: അബുദാബി: അറേബ്യൻ നാട്ടിലേക്കുള്ള മാർപാപ്പയുടെ സന്ദർശനത്തിന്റെ പ്രഖ്യാപനം വിശ്വാസികൾക്ക് സന്തോഷവും ഇസ്ളാം മതസ്ഥരുമായി സമാധാനം പങ്കുവെയ്ക്കാനൊരു അവസരവുമാണെന്ന് അറേബ്യൻ അപ്പസ്തോലിക വികാരി മോൺ. പോൾ ഹിന്റർ. മാർപാപ്പയുടെ യുഎഇ ഔദ്യോഗിക സന്ദർശനം സംബന്ധിച്ച് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം ഭൂരിപക്ഷ രാജ്യത്തു മറ്റു മതസ്ഥരുടെ സ്വാതന്ത്ര്യത്തിന് പരിമിതികൾ നിശ്ചയിക്കപ്പെട്ട നിലയിൽ ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം വളരെ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. പേപ്പൽ സന്ദർശനത്തിന്റെ വിശദാംശങ്ങളടങ്ങിയ വെബ്സൈറ്റ് വികാരിയത്ത് ഇതിനോടകം രൂപീകരിച്ചു. വിശ്വാസികൾ തുറന്ന മനസ്സോടെ മാർപാപ്പയെ സ്വാഗതം ചെയ്യണമെന്നും തങ്ങളെ സമാധാനത്തിന്റെ ഉപകരണമാക്കണമെന്ന് വിശുദ്ധ ഫ്രാൻസിസ് അസീസിയോടൊപ്പം പ്രാർത്ഥിക്കണമെന്നും മോൺ. ഹിന്റർ ആവശ്യപ്പെട്ടു. മുസ്ളിം -ക്രൈസ്തവ സമൂഹങ്ങൾ തമ്മിൽ സന്ധി സംഭാഷണത്തിനും പരസ്പരധാരണ വളർത്തിയെടുക്കുന്നതിനും മദ്ധ്യ കിഴക്കൻ രാജ്യങ്ങളിൽ സമാധാനം സ്ഥാപിതമാകാനും മാർപാപ്പയുടെ സന്ദർശനം വഴി ഇടയാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പേപ്പൽ സന്ദർശനത്തിന്റെ വിജയത്തിനായി ദിവ്യബലിയിൽ നിയോഗം വച്ച് പ്രാർത്ഥിക്കണമെന്നും മോൺ. ഹിന്റർ കൂട്ടിച്ചേർത്തു. പാപ്പയുടെ അപ്പസ്തോലിക സന്ദർശനത്തിന്റെ ലഘു വിവരണം ക്രിസ്തുമസിനു മുൻപ് പ്രസിദ്ധീകരിക്കും. മാർപാപ്പയുടെ സന്ദർശനത്തിന് വഴിയൊരുക്കിയ യു.എ.ഇ ഭരണകൂടത്തിന് മോൺ. ഹിന്റർ നന്ദി അറിയിച്ചു. അടുത്ത വർഷം ഫെബ്രുവരി മൂന്നു മുതൽ അഞ്ച് വരെയാണ് അബുദാബിയിൽ മാർപാപ്പയുടെ സന്ദർശനം. അറേബ്യൻ നാട്ടിലേക്കുള്ള ഒരു പാപ്പയുടെ പ്രഥമ സന്ദർശനമാണിത്.
Image: /content_image/News/News-2018-12-09-03:28:58.jpg
Keywords: അറബ്, ഗള്‍

9240
Category: 18
Sub Category:
Heading: ആവേശമായി ലത്തീന്‍ സമുദായ സംഗമം: ആയിരങ്ങളുടെ പങ്കാളിത്തം
Content: തിരുവനന്തപുരം: ഓഖി ദുരിതബാധിതരായ സമൂഹത്തെ സഹായിക്കുന്നതിനുള്ള തുക മറ്റു ചെലവുകള്‍ക്കായി വിനിയോഗിക്കുന്നത് അംഗീകരിക്കാനാകില്ലായെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. 'തീരദേശ വികസനവും നവകേരള നിര്‍മ്മിതിയും' എന്ന മുദ്രാവാക്യമുയര്‍ത്തി കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ശംഖുമുഖം കടപ്പുറത്ത് സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്ക സഭാ സമുദായദിനവും സമുദായ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും തീരദേശമേഖലയ്ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ തീരപ്രദേശത്തിനായി സമഗ്ര പാക്കേജ് കേന്ദ്രസഹായത്തോടെ നടപ്പാക്കാന്‍ തയാറാകണം. തീരദേശ പോലീസ്, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ സംവിധാനങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണം. പ്രഖ്യാപിച്ചിട്ടുള്ള ഭവനനിര്‍മാണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആധുനിക മുന്നറിയിപ്പ് സംവിധാനം അടിയന്തരമായി ആരംഭിക്കണം. പ്രളയമുണ്ടായപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ സ്വയരക്ഷപോലും കാര്യമാക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. പള്ളികളില്‍ നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകള്‍ സമാഹരിച്ചു നല്‍കി. എന്നാല്‍, പ്രളയക്കെടുതിയില്‍ ആയിരങ്ങളെ കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് അനുമോദനങ്ങളും വരവേല്‍പ്പും നല്‍കിയതുകൊണ്ടു മാത്രം കാര്യമില്ല. സമഗ്ര പുനരധിവാസം വേണം. ഇതിനു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രളയകാലത്ത് അവിശ്വസനീയമായ കരുത്തു കാണിച്ച് മാനവികതയുടെ അടയാളമായി തിളങ്ങിയവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളെന്ന് ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കു ലഭിക്കാനുള്ള അവകാശങ്ങള്‍ക്കായി പൊരുതുന്നതിനു താന്‍ ഒപ്പമുണ്ടാകുമെന്നും രമേശ് ചെന്നിത്തല ഉറപ്പു നല്‍കി. കെആര്‍എല്‍സിസി സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട് സ്വാഗതം പറഞ്ഞു. കേരളത്തിലെ തീരദേശമേഖലയിലെ ജനങ്ങള്‍ക്കായി നിയമസഭയില്‍ ശബ്ദം മുഴക്കുന്നതിന് ഭരണപ്രതിപക്ഷ കക്ഷികള്‍ തയാറാകുന്നില്ലെന്നു പരിപാടിയില്‍ അധ്യക്ഷനായിരുന്ന ലത്തീന്‍ സമുദായ വക്താവ് ഷാജി ജോര്‍ജ് പറഞ്ഞു. ചടങ്ങില്‍ മന്ത്രിമാരായ കെ. രാജു, ജെ. മേഴ്‌സിക്കുട്ടിയമ്മ, പ്രഫ. കെ.വി. തോമസ് എംപി, എം. വിന്‍സന്റ് എംഎല്‍എ, കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി, കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, ആലപ്പുഴ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് സംഗമത്തില്‍ പങ്കെടുത്തത്.
Image: /content_image/News/News-2018-12-10-03:50:10.jpg

9241
Category: 18
Sub Category:
Heading: യുവജനങ്ങള്‍ സഭയുടെ പ്രതീക്ഷ നിറവേറ്റണമെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: യുവജനങ്ങള്‍ നന്മയിലും കൂട്ടായ്മയിലും വളര്‍ന്ന് സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷകള്‍ നിറവേറ്റണമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത യുവദീപ്തിഎസ്എംവൈഎം യൂത്ത് എലൈവ് യുവജന കണ്‍വന്‍ഷന്‍ എസ്ബി കോളജ് കാവുകാട്ടു ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക സാമൂഹ്യ മാധ്യമങ്ങളെ തിരിച്ചറിവോടെ ഉപയോഗിക്കാന്‍ യുവജനങ്ങള്‍ക്കു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ഷിജോ മാത്യു ഇടയാടി അധ്യക്ഷത വഹിച്ച യോഗത്തില്‍ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത ഡയറക്ടര്‍ ഫാ.ജേക്കബ് ചക്കാത്തറ ആമുഖ പ്രഭാഷണം നടത്തി. വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് പ്രസംഗിച്ചു. തലശേരി സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, സിനി ആര്‍ട്ടിസ്റ്റ് സിജോയി വര്‍ഗീസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വൈകുന്നേരം എസ്ബി കോളജില്‍നിന്ന് എസ്ബി ഹൈസ്‌കൂളിലേക്കു വര്‍ണശബളമായ യുവജനറാലിയോടെ സമ്മേളനം സമാപിച്ചു. യുവജനങ്ങള്‍ക്കൊപ്പം റാലിയില്‍ അണിചേരാന്‍ ബിഷപ്പും എത്തിയത് ഏവര്‍ക്കും ആവേശമായി.
Image: /content_image/India/India-2018-12-10-04:14:32.jpg
Keywords: മാര്‍ ജോസഫ് പെരുന്തോ

9242
Category: 1
Sub Category:
Heading: അറേബ്യന്‍ മണ്ണിലെ പാപ്പയുടെ ചരിത്രപരമായ ബലിയര്‍പ്പണം ഫെബ്രുവരി അഞ്ചിന്
Content: അബുദാബി: മൂന്നുദിവസം നീണ്ടുനിൽക്കുന്ന യു.എ.ഇ സന്ദർശനത്തിനായി എത്തുന്ന കത്തോലിക്കാ സഭയുടെ തലവനെ വരവേൽക്കാനായി ഗൾഫിലെ വിശ്വാസിസമൂഹം ഒരുക്കങ്ങൾ ആരംഭിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിനോട് അനുബന്ധിച്ചുള്ള ചരിത്രപരമായ പരസ്യ വിശുദ്ധ കുർബാന അർപ്പണം ഫെബ്രുവരി അഞ്ചാം തീയതി രാവിലെയാണ് നടക്കുക. ബലിയർപ്പണ വേദിയെ സംബന്ധിച്ച് തീരുമാനമായില്ലെങ്കിലും വിശുദ്ധ കുർബാന ഫെബ്രുവരി അഞ്ചാം തീയതി രാവിലെ നടക്കുമെന്നാണ് അറേബ്യൻ അപ്പസ്തോലിക വികാരി മോൺ. പോൾ ഹിന്റർ നല്‍കിയ പ്രസ്താവന. പ്രവാസി സമൂഹത്തിലെ പരമാവധി ആളുകൾക്കും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഒരുക്കങ്ങൾ നടത്തുമെന്നും ബിഷപ്പ് പോൾ ഹിന്റർ കൂട്ടിച്ചേർത്തു. പാപ്പയുടെ സന്ദർശനത്തെ സംബന്ധിച്ചുള്ള പൂർണമായ വിവരങ്ങൾ ക്രിസ്തുമസിന് മുമ്പ് പരസ്യപ്പെടുത്തും. മാർപാപ്പയുടെ സന്ദർശനത്തിനെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഗൾഫിലെ വിശ്വാസിസമൂഹം. ഏകദേശം പത്തു ലക്ഷത്തോളം കത്തോലിക്കാ വിശ്വാസികളാണ് ഗൾഫിൽ ഉള്ളത്. ജനുവരിയിലെ പനാമ സന്ദർശനത്തിനുശേഷം ആയിരിക്കും പാപ്പ അറബ് മണ്ണില്‍ എത്തിച്ചേരുക. 2007 മുതല്‍ വത്തിക്കാനും യുഎഇയും തമ്മില്‍ നയതന്ത്ര ബന്ധമുണ്ട്.
Image: /content_image/News/News-2018-12-10-04:26:35.jpg
Keywords: അറേബ്യ, ഗള്‍ഫ

9243
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ പുതിയൊരു അമലോത്ഭവം, സെഹിയോനിൽ നടക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനമെന്ന് കർദ്ദിനാൾ മാർ ആലഞ്ചേരി
Content: ബർമിങ്ഹാം: നവസുവിശേഷവത്ക്കരണപാതയിൽ പുതിയ അമലോത്ഭവം സമ്മാനിച്ചുകൊണ്ട് റവ.ഫാ.സോജി ഓലിക്കൽ നയിച്ച രണ്ടാം ശനിയാഴ്ച കൺവെൻഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സാന്നിധ്യത്താൽ അവിസ്മരണീയമായി. വർഷങ്ങളായി ദൈവമഹത്വം പ്രഘോഷിക്കപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലൂടെ ലഭിക്കുന്ന ചൈതന്യം സുവിശേഷത്തിന്റെ സന്തോഷം അനുഭവിക്കാൻ ഇടയാകട്ടെയെന്നും ഇവിടെ നടക്കുന്ന ആത്‌മാവിന്റെ പ്രവർത്തനം തുടരട്ടെയെന്നും, ഈ കൺവെൻഷൻ വളർന്ന് ഏറ്റവും വലുതാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സെഹിയോൻ യുകെ യെയും അതിന് നേതൃത്വം നൽകുന്ന സോജിയച്ചനെയും അദ്ദേഹം തുടക്കമിട്ട പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനേയും സംബന്ധിച്ച് 8ന് മാതാവിന്റെ അമലോത്ഭവ തിരുനാൾ ദിനം നടന്ന നൂറ്റിരണ്ടാമത് കൺവെൻഷനിൽ കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ സാന്നിധ്യം സഭ ഏറ്റുവാങ്ങിയ നേർ സാക്ഷ്യമായി മാറി. മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ, ഫാ.സോജി ഓലിക്കൽ, മാഞ്ചസ്റ്റർ മിഷൻ ചാപ്ലയിൻ ഫാ.ജോസ് അഞ്ചാനിക്കൽ, ഫാ.ജോർജ് ചേലക്കൽ, ഫാ.എബ്രഹാം കണ്ടത്തിൻകര, ഫാ.ഷൈജു നടുവത്താനിയിൽ, ഫാ.നോബിൾ തോട്ടത്തിൽ, ഫാ.ബെന്നി വലിയവീട്ടിൽ, ഫാ.ജോർജ് എട്ടുപറയിൽ, ഫാ.വിൽസൺ കൊറ്റം, ഫാ. ഫാൻസുവ പത്തിൽ, ഡീക്കൻ ബേബിച്ചൻ ബ്രിസ്റ്റോൾ എന്നിവരും സഹകാർമ്മികരായി. തുടർന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി നടന്ന വചന ശുശ്രൂഷയ്ക്ക് ഫാ.സോജി ഓലിക്കൽ കത്തോലിക്കാ സഭ എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്ന് വി.പോൾ ആറാമൻ മാർപ്പാപ്പയുടെ വാക്കുകളെ ഉദ്ധരിച്ച് പറഞ്ഞു. ഫാ.ഷൈജു നടുവത്താനി ,ഫാ.ജോസ് അഞ്ചാനിക്കൽ ,ബ്രദർ ജോമോൻ ജോസഫ് എന്നിവരും വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തിരുപ്പിറവിയ്ക്കൊരുക്കമായി പ്രത്യേക മരിയൻ റാലിയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. അനേകരെ വിശ്വാസത്തിലേക്ക് നയിക്കുകയെന്ന ലക്‌ഷ്യം മുൻനിർത്തി രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ശക്തമായ ദൈവിക ഇടപെടലിലൂടെ നടന്നുകൊണ്ടിരിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും ഉൾപ്പെടുത്തിയുള്ള അനുഭവസാക്ഷ്യങ്ങൾ "മെസെഞ്ചർ " എന്ന പേരിൽ പ്രത്യേക പതിപ്പ് ഇത്തവണ പുറത്തിറക്കി. കുട്ടികൾക്കായി വിവിധ ശുശ്രൂഷകൾ നടന്നു. ജനുവരി 12 ന് നടക്കുന്ന 2019 ലെ ആദ്യ കൺവെൻഷനിൽ സീറോ മലങ്കര സഭ യുകെ കോ ഓർഡിനേറ്റർ ഫാ.തോമസ് മടുക്കുംമൂട്ടിൽ മുഖ്യ കാർമ്മികനായിരിക്കും. ഫാ.സോജി ഓലിക്കൽ കൺവെൻഷൻ നയിക്കും.
Image: /content_image/Events/Events-2018-12-10-04:55:14.jpg
Keywords: രണ്ടാം

9244
Category: 1
Sub Category:
Heading: ലോക യുവജന സംഗമം: ഫ്രാന്‍സിനെ പ്രതിനിധീകരിച്ച് 1300 യുവതീ യുവാക്കള്‍
Content: പാരീസ്: അടുത്ത വര്‍ഷം പനാമയില്‍ നടക്കുന്ന അന്താരാഷ്ട്ര യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിനെ പ്രതിനിധീകരിച്ച് 1300 യുവതീ യുവാക്കള്‍. സംഘത്തില്‍ 780 യുവതികളും 520 യുവാക്കളുമാണുള്ളത്. ഇവരെ കൂടാതെ ഫ്രാന്‍സിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും 70 യുവാക്കള്‍കൂടി വ്യക്തിപരമായി പനാമയിലെ മഹാസംഗമത്തിനു പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യാത്രയ്ക്കുമുന്‍പ് യുവജനങ്ങള്‍ അതാതു രൂപതകളില്‍ ഒരാഴ്ച ഒത്തുകൂടി ആത്മീയമായ ഒരുക്കങ്ങള്‍ നടത്തും. അതേസമയം ലോകയുവജനോത്സവത്തിന്‍റെ സന്നദ്ധസേവകരാകാന്‍ ഫ്രാന്‍സില്‍ നിന്നുമുള്ള ആറ് പേര്‍ ഒരു മാസമായി പനാമയിലെ ഒരുക്കങ്ങളില്‍ വ്യാപൃതരാണ്. 2019 ജനുവരി 22 മുതല്‍ 27 വരെയാണ് ലോക യുവജന സമ്മേളനം നടക്കുന്നത്. ദൈവദൂതന്റെ അറിയിപ്പ്, മറിയത്തിന്റെ പ്രതികരണം, സ്തോത്രഗീതം എന്നീ വിഷയങ്ങള്‍ ചേര്‍ത്തുവച്ചാണ് ലോക യുവജന ദിന സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയത്തെ തീരുമാനിച്ചിരിക്കുന്നത്. 'ഇതാ കര്‍ത്താവിന്റെ ദാസി എന്റെ വാക്ക് നിന്നില്‍ നിറവേറട്ടെ' എന്ന മറിയത്തിന്റെ വചനമാണ് സമ്മേളനത്തില്‍ പ്രധാനമായും ധ്യാനിക്കുക. ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ യുവജന കമ്മീഷന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും ആഗോള യുവജനോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.
Image: /content_image/News/News-2018-12-10-09:21:46.jpg
Keywords: യുവജന