category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെറ്ററിംഗ്‌, നോർത്താംപ്ടൺ, വിരാൾ എന്നിവിടങ്ങളിൽ പുതിയ മിഷനുകൾക്കു തുടക്കമായി
Contentപ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്ക് ആത്‌മീയ വളർച്ചയുടെ പുതിയ ഭാവം സമ്മാനിച്ച സഭാതലവന്റെ അജപാലന സന്ദർശനത്തിനും മിഷൻ പ്രഖ്യാപനങ്ങൾക്കും ഇന്ന് സമാപനം. പ്രെസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ ഇടവകയിൽ ഇന്ന് രാവിലെ വി. കുര്ബാനയർപ്പിക്കുകയും വൈകിട്ട് ലീഡ്സ് സെന്റ് വിൽഫ്രിഡ് ദൈവാലയത്തിൽ മിഷൻ പ്രഖ്യാപനം നടത്തുകയും ചെയ്യുന്നതോടുകൂടി, സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി തന്റെ ഇത്തവണത്തെ അജപാലനസന്ദര്ശനത്തിൽ ഇരുപത്തേഴു സീറോ മലബാർ മിഷനുകളും ഒരു സീറോ മലബാർ ക്നാനായ മിഷനും സ്ഥാപിക്കുകയും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ രണ്ടു ഇടവക ദൈവാലയങ്ങളിൽ (കത്തീഡ്രൽ, ലിതെർലാൻഡ് ) ദിവ്യബലിയർപ്പിക്കുകയും ചെയ്യും. ഇന്ന് നടക്കുന്ന തിരുക്കർമ്മങ്ങളിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ബഹു. വൈദികർ, വിശ്വാസികൾ എന്നിവർ സഭാതലവനൊപ്പം തിരുക്കർമ്മങ്ങളിൽ പങ്കുചേരും. മിഷൻ പ്രഖ്യാപന ശ്രേണിയിൽ ഇന്നലെ രണ്ടിടങ്ങളിലായി മൂന്നു മിഷനുകൾ കൂടി പ്രഖ്യാപിക്കപ്പെട്ടു. സെഹിയോൻ മിനിസ്ട്രീസ് യു കെ യുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷൻ ദിവസമായിരുന്ന ഇന്നലെ, ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് 'സെന്റ് തോമസ് ദി അപ്പോസൽ' മിഷൻ നോർത്താംപ്റ്റനും (ഡയറക്ടർ, റെവ. ഫാ. ബെന്നി വലിയവീട്ടിൽ MSFS ) 'സെന്റ് ഫൗസ്തിന മിഷൻ കേറ്ററിങ്ങും' (ഡയറക്ടർ, റെവ. ഫാ. വിൽസൺ കൊറ്റം ) കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞു ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ ഇടവകദൈവാലയമായ ലിവർപൂളിലെ, 'ലിതെർലാൻഡ് സമാധാനരാഞ്ജി' ദൈവാലയത്തിൽ വച്ച് വിരാൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'സെന്റ് ജോസഫ്‌സ് മിഷൻ' വിരാലിന്റെ (ഡയറക്ടർ, റെവ. ഫാ. ജോസ് അഞ്ചാനിക്കൽ) ഉദ്ഘാടനവും കർദ്ദിനാൾ മാർ ആലഞ്ചേരി നിർവ്വഹിച്ചു. ഇതിനിടയിൽ, ലിവർപൂൾ ആർച്ച്ബിഷപ് മാൽകം മാക്മഹോനുമായും ലിവർപൂൾ അതിരൂപതയുടെ എമേരിത്തൂസ് സഹായമെത്രാൻ വിൻസെന്റ് മലോണുമായും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, സെക്രട്ടറി റെവ. ഫാ. ഫാൻസുവ പത്തിൽ എന്നിവരും സന്ദർശനത്തിൽ കർദ്ദിനാളിനോടൊപ്പമുണ്ടായിരുന്നു. ഇന്നലെ നടന്ന മിഷൻ പ്രഖ്യാപനങ്ങളിലും വി.കുർബാനയിലും നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും പങ്കുചേർന്നു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ അജപാലന സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്ന് രൂപതയുടെ കത്തീഡ്രൽ ദൈവാലയമായ പ്രെസ്റ്റൺ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ (St. Ignatius Square, Preston, PR1 1TT) രാവിലെ 10. 30 നു മാർ ആലഞ്ചേരി ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകും. വൈകിട്ട് 4. 15 നു ലീഡ്‌സ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ (St. Wilfrid's Catholic Church, 2a Whincover Bank, Leeds, LS12 5JW) പുതിയ മിഷൻ പ്രഖ്യാപിക്കുകയും ദിവ്യബലിയർപ്പിച്ചു വചനസന്ദേശം നൽകുകയും ചെയ്യും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, കത്തീഡ്രൽ വികാരി റെവ. ഡോ. മാത്യു ചൂരപൊയ്കയിൽ, മിഷൻ ഡയറക്ടർ റെവ. ഫാ. മാത്യു മുളയോലിൽ എന്നിവരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. നിരവധി വൈദികരും വിശ്വാസികളും തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു ദൈവത്തിനു നന്ദി പറയും. ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2018-12-09 07:25:00
Keywordsആലഞ്ചേരി
Created Date2018-12-09 07:16:43