Contents

Displaying 9131-9140 of 25173 results.
Content: 9445
Category: 1
Sub Category:
Heading: വിയറ്റ്നാമില്‍ കമ്മ്യൂണിസ്റ്റ് പീഡനം: കത്തോലിക്കരുടെ വീടുകള്‍ തകര്‍ത്തു
Content: ഹോ ചി മിന്‍ സിറ്റി: വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റിയിലെ കത്തോലിക്ക ഇടവകാംഗങ്ങളുടെ വീടുകള്‍ക്കു നേരെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ആക്രമണം. ഹോ ചി മിന്‍ സിറ്റി അധികാരികളും, താന്‍ ബിന്‍ ജില്ലയിലെ മുനിസിപ്പല്‍ കമ്മിറ്റിയുമാണ്‌ വിവാദപരമായ ഈ നടപടിക്ക് പിന്നില്‍. നവംബര്‍ 5 മുതല്‍ തന്നെ ഹെനോയി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതോടെ നൂറുകണക്കിന് കത്തോലിക്കരാണ് തെരുവിലായിരിക്കുന്നത്. സൊസൈറ്റി ഫോര്‍ ഫോറിന്‍ മിഷന്‍സ് ഓഫ് പാരിസ് (MEP) യുടെ കീഴിലുള്ള 48,000 സ്ക്വയര്‍ മീറ്ററോളം വരുന്ന ഭൂമി പിടിച്ചെടുക്കുവാനും അവിടെ താമസിക്കുന്ന കത്തോലിക്കാ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുവാനുമായി മുന്നൂറോളം പോലീസുകാരാണ് ബുള്‍ഡോസറുകളും, ബാറ്റണുകളുമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ചിയാന്‍ ഹങ്ങ് തെരുവില്‍ എത്തിയത്. തുടര്‍ന്നു നിരവധി കത്തോലിക്കാ ഭവനങ്ങള്‍ തകര്‍ക്കപ്പെട്ടു. മേഖലയിലെ സ്ഥലത്തിന്റെ വില ഉയര്‍ന്നതാണ് നടപടിയുടെ പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ട്. 1954 മുതല്‍ ഈ സ്ഥലം എം‌ഇ‌പിയുടെ ഉടമസ്ഥതയിലാണ്. നൂറോളം കത്തോലിക്കാ കുടുംബങ്ങളാണ് മതിയായ രേഖകളോടെ ഇവിടെ താമസിച്ചു വന്നിരുന്നത്. രണ്ടായിരം മുതല്‍ക്കേ തന്നെ ഈ ഭൂമി പിടിച്ചടക്കുന്നതിനുള്ള ശ്രമങ്ങള്‍ അധികാരികള്‍ നടത്തിവരികയായിരുന്നു. ഈ ഭൂമിയുടെ മതിപ്പ് വിലയായി വളരെ തുച്ഛമായ തുകയാണ് അധികാരികള്‍ വാഗ്ദാനം ചെയ്തിരിന്നത്. നിയമപരമായ യാതൊരു വിശദീകരണവും കൂടാതെ തങ്ങളുടെ വീടുകള്‍ നശിപ്പിച്ച അധികാരികളുടെ പ്രകോപനപരമായ നടപടിക്കെതിരെ പോരാടുമെന്നു പ്രദേശവാസികളായ കത്തോലിക്കര്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ചൈനക്കു സമാനമായി വിയറ്റ്‌നാമും ക്രൈസ്തവ വിശ്വാസത്തെ അടിച്ചമര്‍ത്തുവാനുള്ള ശ്രമത്തിലാണോ എന്ന ആശങ്കയിലാണ് രാജ്യത്തെ കത്തോലിക്കര്‍.
Image: /content_image/News/News-2019-01-10-09:06:36.jpg
Keywords: വിയറ്റ്നാ
Content: 9446
Category: 1
Sub Category:
Heading: മാക്സിമില്യന്‍ ചക്രവര്‍ത്തിയുടെ സ്മരണയില്‍ ഓസ്ട്രിയ
Content: വിയന്ന: ഓസ്ട്രിയായിലെ ഹാസ്ബര്‍ഗ് കത്തോലിക്ക സാമ്രാജ്യത്തിന്റെ സ്ഥാപകനായ മാക്സിമില്യന്‍ ഒന്നാമന്‍ ചക്രവര്‍ത്തി മരണപ്പെട്ടതിന്റെ അഞ്ഞൂറാം വാര്‍ഷികാചരണത്തിന് തുടക്കമായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദേശീയ ആഘോഷ പരിപാടികള്‍ക്ക് നാളെ ജനുവരി 11നു ആരംഭം കുറിക്കും. ഓസ്ട്രിയായിലെ കത്തോലിക്കാ സഭയും, സര്‍ക്കാരും സംയുക്തമായാണ് ‘മാക്സിമില്യന്‍ വര്‍ഷം’ എന്ന പേരിട്ടിരിക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഓട്ടോമന്‍ സാമ്രാജ്യത്തിലെ ക്രിസ്ത്യന്‍ നേതാക്കള്‍ക്കിടയില്‍ സമാധാനവും, ശാന്തിയും കൈവരുത്തുവാന്‍ നടത്തിയ ശ്രമങ്ങളാണ് മാക്സിമില്യന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയെ ശ്രദ്ധേയനാക്കിയത്. 1459-ല്‍ മാമോദീസ മുങ്ങിയ അതേ ദേവാലയത്തില്‍ തന്നെയാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നതും. 1519 ജനുവരി 12-നാണ് മാക്സിമിലിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തി മരണപ്പെട്ടത്. ആഘോഷപരിപാടികളുടെ ഭാഗമായുള്ള തിരുകര്‍മ്മങ്ങള്‍ക്ക് ഓസ്ട്രിയായിലെ മിലിട്ടറി രൂപത നേതൃത്വം നല്‍കും. ഓര്‍മ്മയാചരണത്തിന്റെ ഭാഗമായി വിയന്നയിലെ നിയൂസ്റ്റാറ്റിലെ മിലിട്ടറി അക്കാദമിയില്‍ പ്രത്യേക ദിവ്യബലി അര്‍പ്പണവും ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തങ്ങളുടെ സംസ്കാരത്തിന്റേയും, ചരിത്രത്തിന്റേയും അടിസ്ഥാനമായ ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ നിന്നും നിന്നും അകലുവാനുള്ള ഓസ്ട്രിയയുടെ പ്രവണതയില്‍ നിന്നുമുള്ള വ്യതിചലനമായാണ് ഈ നടപടിയെ ഏവരും നോക്കിക്കാണുന്നത്.
Image: /content_image/News/News-2019-01-10-11:05:13.jpg
Keywords: കത്തോ
Content: 9447
Category: 1
Sub Category:
Heading: വത്തിക്കാന്‍ കായികസംഘത്തിനു രൂപം നല്‍കി
Content: വത്തിക്കാന്‍ സിറ്റി: അന്താരാഷ്ട്ര വേദികളില്‍ മത്സരിക്കാനായി വത്തിക്കാന്‍ കായികസംഘത്തിനു രൂപം നല്‍കി. ഇറ്റാലിയന്‍ ഒളിമ്പിക് കമ്മിറ്റിയുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് കായികസംഘം രൂപീകരിച്ചത്. സ്വിസ് ഗാര്‍ഡുകള്‍, പുരോഹിതര്‍, കന്യാസ്ത്രീകള്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. വത്തിക്കാന്‍ അപ്പസ്‌തോലിക് ലൈബ്രറിയിലെ അറുപത്തിരണ്ടുകാരനായ പ്രഫസറും സംഘത്തിലുണ്ട്. ഒളിന്പിക് ഉദ്ഘാടനത്തിലെ മാര്‍ച്ച് പാസ്റ്റില്‍ വത്തിക്കാന്‍ കൊടിയേന്തിയ സംഘവും ഉള്‍പ്പെടുകയെന്നതാണ് തങ്ങളുടെ സ്വപ്നമെന്ന് ടീമിന്റെ പ്രസിഡന്റും വത്തിക്കാന്‍ സ്‌പോര്‍ട്‌സ് വകുപ്പിന്റെ തലവനുമായ മോണ്‍. മെല്‍ക്കിയോര്‍ ഹൊസെ സാഞ്ചസ് പറഞ്ഞു. പത്തു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ കായികമത്സരങ്ങളില്‍ പങ്കെടുക്കാനാണ് സംഘം ഉദ്ദേശിക്കുന്നത്.
Image: /content_image/News/News-2019-01-11-03:01:14.jpg
Keywords: വത്തിക്കാ
Content: 9448
Category: 18
Sub Category:
Heading: കേരള സഭയുടെ വിവിധ സംവിധാനങ്ങളില്‍ സേഫ് എന്‍വയോണ്‍മെന്റ് കമ്മിറ്റികള്‍ വരുന്നു
Content: കൊച്ചി: കേരള കത്തോലിക്ക സഭയുടെ വിവിധ സംവിധാനങ്ങളിലും സ്ഥാപനങ്ങളിലും സുരക്ഷിതമായ ജീവിത, ശുശ്രൂഷാ, തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ സേഫ് എന്‍വയോണ്‍മെന്റ് കമ്മിറ്റികള്‍ വരുന്നു. രൂപതകള്‍, സന്യാസ സമൂഹങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയിലൂടെയാണു കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുക. വത്തിക്കാന്റെയും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ 2018 ജൂണില്‍ കെസിബിസി ഇതു സംബന്ധിച്ചു മാര്‍ഗരേഖ തയാറാക്കിയിരുന്നു. കെസിബിസി ഗൈഡന്‍സ് ഫോര്‍ സേഫ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം ഫോര്‍ ചര്‍ച്ച് പേഴ്‌സണല്‍ (കണക്ടഡ് വിത്ത് ഇന്‍സ്റ്റിറ്റിയൂഷന്‍സ് വേര്‍ മൈനേഴ്‌സ് ഓര്‍ വള്‍ണറബിള്‍ അഡല്‍ട്ട്‌സ് ആര്‍ ഗിവണ്‍ സ്‌പെഷല്‍ കെയര്‍) എന്ന പേരിലുള്ള മാര്‍ഗരേഖ എല്ലാ രൂപതകള്‍ക്കും വിതരണം ചെയ്തിട്ടുണ്ടെന്നു ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. കുട്ടികള്‍ ബന്ധപ്പെടുന്ന മേഖലകളിലെ സഭാസംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരാതികള്‍ ഉണ്ടായാല്‍ സഭയുടെയും രാജ്യത്തിന്റെയും നിയമത്തിനു വിധേയമായി സ്വീകരിക്കേണ്ട സമീപനങ്ങളുമാണു മാര്‍ഗരേഖയുടെ ഉള്ളടക്കം. സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കേണ്ടവ കൃത്യസമയത്ത് അറിയിക്കാനും ശ്രദ്ധിക്കണം. വത്തിക്കാന്റെയും സിബിസിഐയുടെയും നിര്‍ദേശങ്ങള്‍ക്കൊപ്പം പോക്‌സോ നിയമത്തിലെ ചട്ടങ്ങള്‍കൂടി പരിഗണിച്ചുള്ളതാണു മാര്‍ഗരേഖ. സഭാസംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മാര്‍ഗരേഖ നല്‍കാനും ഇതു സംബന്ധിച്ചു പരിശീലനങ്ങള്‍ സംഘടിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. രൂപതകളിലും സന്യാസസഭകളിലും സ്ഥാപനങ്ങളിലും മേലധികാരി സേഫ് എന്‍വയോണ്‍മെന്റ് ഡയറക്ടറെയും ഇദ്ദേഹത്തെ സഹായിക്കാന്‍ സേഫ് എന്‍വയോണ്‍മെന്റ് കമ്മിറ്റിയെയും നിയമിക്കണം. ഡയറക്ടറും സമിതി അംഗങ്ങളുമായി നിയോഗിക്കപ്പെടുന്നവരില്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും പുറമേ സ്ത്രീകള്‍ ഉള്‍പ്പെടെ അല്‍മായരും ആകാം. സീറോ മലബാര്‍ സഭയില്‍ 'സേഫ് എന്‍വയോണ്‍മെന്റ് പോളിസി' നടപ്പാക്കാന്‍ സഭയുടെ സിനഡ് തീരുമാനിച്ചിട്ടുണ്ട്. കെസിബിസി മാര്‍ഗരേഖയെ ആധാരമാക്കിയാണു സീറോ മലബാര്‍ സഭയിലും 'സേഫ് എന്‍വയോണ്‍മെന്റ് പോളിസി' തയാറാക്കിയിരിക്കുന്നത്. വിവിധ രൂപതകളില്‍ ഇതു സംബന്ധിച്ചു പ്രാഥമിക പരിശീലനങ്ങള്‍ നടത്തിയിരുന്നു. 2015 ഒക്‌ടോബര്‍ ഒന്നിനാണു സിബിസിഐ എന്‍വയോണ്‍മെന്റ് പോളിസി സംബന്ധിച്ചു മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്. പ്രൊസീജ്യറല്‍ നോംസ് ഫോര്‍ ഡീലിംഗ് വിത്ത് കേസസ് ഇന്‍വോള്‍വിംഗ് സെക്ഷ്വല്‍ അബ്യൂസ് ഓഫ് മൈനേഴ്‌സ് എന്ന പേരിലുള്ള സിബിസിഐ മാര്‍ഗരേഖ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Image: /content_image/India/India-2019-01-11-03:10:14.jpg
Keywords: കേരള സഭ
Content: 9449
Category: 18
Sub Category:
Heading: മാര്‍ എബ്രഹാം മറ്റത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Content: കൊച്ചി: സത്‌ന സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ ബിഷപ്പ് മാര്‍ എബ്രഹാം മറ്റത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്നു കൊച്ചി ഇടപ്പള്ളി എംഎജെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. വിന്‍സന്‍ഷ്യന്‍ സന്യാസ സഭാംഗമായ അദ്ദേഹത്തിന് 97 വയസ്സുണ്ട്. 1968 മുതല്‍ സത്‌ന രൂപതയുടെ അപ്പസ്‌തോലിക് എക്‌സാര്‍ക്ക് ആയിരുന്ന മാര്‍ ഏബ്രഹാം മറ്റം 1977 മുതല്‍ 1999 വരെ രൂപതയെ നയിച്ചു. 1999 ഡിസംബര്‍ 18നാണ് അദ്ദേഹം ഔദ്യോഗിക പദവികളില്‍ നിന്നും വിരമിച്ചത്.
Image: /content_image/India/India-2019-01-11-03:25:02.jpg
Keywords: സത്ന
Content: 9450
Category: 10
Sub Category:
Heading: ലോകത്തിന് മുന്നില്‍ കത്തോലിക്ക വിശ്വാസം പ്രഘോഷിച്ച് ഫിലിപ്പീന്‍സ് ജനത
Content: മനില: ആഗോള സമൂഹത്തിന് മുന്നില്‍ തങ്ങളുടെ കത്തോലിക്ക വിശ്വാസം ഉറക്കെ പ്രഘോഷിച്ച് ഫിലിപ്പീന്‍സ് ജനത കറുത്ത നസ്രായന്റെ തിരുനാള്‍ ആഘോഷിച്ചു. അഞ്ചു മില്യണ്‍ വിശ്വാസികളാണ് കറുത്ത നസ്രായൻ എന്ന പേരിൽ അറിയപ്പെടുന്ന യേശു ക്രിസ്തുവിന്റെ രൂപവുമായി നടത്തിയ പ്രദക്ഷിണത്തിൽ പങ്കെടുത്തത്. മനില നഗരത്തിലൂടെ നഗ്നപാദരായി തോളിൽ കുരിശുമേന്തി നടത്തിയ പ്രദിക്ഷണത്തില്‍ നാനാജാതി മതസ്ഥരായ ആളുകള്‍ എത്തിയെന്നതും ശ്രദ്ധേയമായി. ഓരോ വർഷവും റാലിയിൽ വർദ്ധിച്ചു വരുന്ന ജനസാന്നിദ്ധ്യം രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വളരുന്നതിനെ സൂചിപ്പിക്കുന്നുവെന്ന് മനില സഹായമെത്രാൻ ബ്രോഡെറിക്ക് പബിലോ അഭിപ്രായപ്പെട്ടു. ഫിലിപ്പീന്‍സിലെ ക്രിസ്ത്യാനികളുടെ അചഞ്ചലമായ ഭക്തിയുടെ അടിസ്ഥാനം എന്ന് ഇന്നസന്റ് പത്താമന്‍ പാപ്പ വിശേഷിപ്പിച്ചിരിക്കുന്ന കുരിശേന്തിയ ക്രിസ്തുവിന്റെ തടിയില്‍ തീര്‍ത്തിരിക്കുന്ന ശില്‍പ്പമാണ് കറുത്ത നസ്രായന്‍. ഏറെ അത്ഭുതങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു നടന്നതിനെ തുടര്‍ന്നു നാനാജാതി മതസ്ഥര്‍ എത്തുന്ന കേന്ദ്രമായി ക്വിയാപ്പോ മാറുകയായിരിന്നു. 2006-ല്‍ ആണ് 'ബ്ലാക്ക് നസ്രായേന്‍ രൂപം' ഫിലിപ്പീന്‍സില്‍ എത്തിച്ചതിന്റെ 400-ാം വാര്‍ഷികം വിശ്വാസികള്‍ ആചരിച്ചത്. എല്ലാവര്‍ഷവും ജനുവരി ഒന്‍പതാം തീയതിയാണ് ബ്ലാക്ക് നസ്രായന്‍ രൂപം സ്ഥിതി ചെയ്യുന്ന ക്വിയാപ്പോ ദേവാലയത്തിലെ പ്രധാനതിരുനാള്‍ ആഘോഷിക്കുന്നത്. {{തിരുനാളിനെ കുറിച്ചുള്ള പ്രവാചക ശബ്ദത്തിന്റെ വിശദമായ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: നൂറ്റാണ്ടുകളെ അതിജീവിച്ച ക്രിസ്തുവിന്റെ തിരുസ്വരൂപം ലോകത്തിന് മുന്നില്‍ സാക്ഷ്യമാകുന്നു -> http://www.pravachakasabdam.com/index.php/site/news/3826 }} 'ട്രാസ്ലേസിയന്‍' എന്ന പ്രാദേശിക പേരില്‍ അറിയപ്പെടുന്ന പ്രത്യേക പ്രദക്ഷിണമാണ് തിരുനാള്‍ ദിവസത്തിലെ ഏറ്റവും പ്രാധാന്യമുള്ള ചടങ്ങ്. 21 മണിക്കൂര്‍ കൊണ്ടാണ് ഇത്തവണത്തെ പ്രദക്ഷിണം പൂര്‍ത്തീകരിച്ചത്. ക്രിസ്തുവിന്റെ കാല്‍വരി യാത്രയെ അനുസ്മരിപ്പിക്കുന്ന ചടങ്ങായാണ് ട്രാസ്ലേസിയനിലൂടെ വിശ്വാസികള്‍ വീണ്ടും അനുസ്മരിക്കുന്നത്. 4.3 മൈല്‍ ദൂരമാണ് നഗ്നപാദരായ വിശ്വാസികള്‍ തിരുനാള്‍ ദിനത്തിലെ പ്രദക്ഷിണത്തില്‍ നടന്നുനീങ്ങുന്നത്. ദേവാലയത്തിലെ ശുശ്രൂഷകളും പ്രദക്ഷിണവും വഴി പ്രാര്‍ത്ഥനകള്‍ക്ക് അതിവേഗം ഉത്തരം ലഭിച്ചതായി ആയിരങ്ങള്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ ആഗോള മാധ്യമങ്ങളും ഫിലിപ്പീന്‍സ് ജനതയുടെ വിശ്വാസ സാക്ഷ്യത്തിന്റെ ഈ തിരുനാള്‍ ഇത്തവണയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-01-11-08:44:37.jpg
Keywords: ഫിലിപ്പീ
Content: 9451
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവ വികസന കോര്‍പറേഷനില്‍ ചെയര്‍മാന്‍ ഇല്ലാതായിട്ട് മാസങ്ങള്‍
Content: തിരുവനന്തപുരം: ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിനായി രൂപീകരിച്ച സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വികസന കോര്‍പറേഷനില്‍ ചെയര്‍മാന്‍ ഇല്ലാതായിട്ട് മാസങ്ങള്‍. ഇതോടെ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറിലായി. ദളിത് ക്രൈസ്തവര്‍ ഉള്‍പ്പെടുള്ളവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നു വിവിധ വായ്പകളും ധനസഹായങ്ങളും സാമൂഹ്യ ഉന്നമന പരിപാടികളുമാണ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. സ്വയം തൊഴില്‍ വായ്പ, കൃഷി വായ്പ, വിവാഹ സഹായ വായ്പ, വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെയുള്ള വായ്പകള്‍ കോര്‍പറേഷന്‍ മുഖാന്തിരം നല്കി വന്നിരുന്നു. ചെയര്‍മാന്‍ ഇല്ലാതായതോടെ നയപരമായ തീരുമാനങ്ങള്‍ കോര്‍പറേഷനു കൈക്കൊള്ളാന്‍ കഴിയാതെ ഇവയെല്ലാം നിലച്ചിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം നിയമിതനായ ചെയര്‍മാന്‍ ചില കേസുകളെ തുടര്‍ന്ന് രാജിവച്ച് ഒഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മാസങ്ങളായി കോര്‍പറേഷന് നാഥനില്ലാത്ത സ്ഥിതിയുമായി. അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായി ചെയര്‍മാന്‍ നിയമനം നടത്തണമെന്ന് ദളിത് ക്രൈസ്തവ സംഘടനകള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടികള്‍ ഒന്നുമുണ്ടായിട്ടില്ലെന്നു ഈ സംഘടനകള്‍ തന്നെ വ്യക്തമാക്കുന്നു. കോട്ടയത്തെ പ്രധാന ഓഫീസ് കൂടാതെ തിരുവനന്തപുരത്തും കോഴിക്കോടും റീജണല്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര ഇടപെടൽ നടത്തി ദളിത് ക്രൈസ്തവർക്കുള്ള അവകാശങ്ങൾ ഉടൻ പുനസ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്.
Image: /content_image/India/India-2019-01-11-10:50:31.jpg
Keywords: ദളിത
Content: 9452
Category: 1
Sub Category:
Heading: ഹസാരിബാഗ് ബിഷപ്പ് എമിരിറ്റസ് ചാൾസ് സോറെങ് അന്തരിച്ചു
Content: ജാർഖണ്ഡ്: ജാർഖണ്ഡിലെ ഹസാരിബാഗ് രൂപതയുടെ പ്രഥമ മെത്രാൻ എമിരിറ്റസ് ചാൾസ് സോറെങ് എസ്.ജെ അന്തരിച്ചു. ഇന്നു രാവിലെ റാഞ്ചിയിലെ സേവനിലയ ഹെൽത്ത് സെന്ററിൽ വച്ചായിരുന്നു അന്ത്യം. 84 വയസ്സായിരുന്ന അദ്ദേഹം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1934 ഓഗസ്റ്റ് 18 ന് ജനിച്ച അദ്ദേഹം, 1969-ൽ ജെസ്യൂട്ട് സഭയിൽ വൈദികനായി. 29 വർഷങ്ങൾക്ക് ശേഷം ജാർഖണ്ഡിലെ ഡെൽറ്റോങ്ങാഞ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. 1995-ൽ ജാർഖണ്ഡിലെ ഹസാരിബാഗിൽ പുതിയ രൂപത പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഉത്തരവാദിത്വം ലഭിച്ചതും ബിഷപ്പ് ചാൾസ് സോറെങ്ങിനായിരുന്നു. 2012 സെപ്റ്റംബർ 8നാണ് മെത്രാൻ ദൗത്യത്തിൽ നിന്നു അദ്ദേഹം വിരമിച്ചത്. ബിഷപ്പിന്റെ മൃതസംസ്ക്കാര ശുശ്രൂഷകൾ വരുന്ന ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ഹസാരിബാഗിലെ ട്രാൻസ്‌ഫിഗുറേഷൻ ഓഫ് ഔർ ലോർഡ് കത്തീഡ്രലിൽ നടക്കും.
Image: /content_image/India/India-2019-01-11-11:15:27.jpg
Keywords: അന്തരി
Content: 9453
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവ വികസന കോര്‍പറേഷനില്‍ ചെയര്‍മാന്‍ ഇല്ലാതായിട്ട് മാസങ്ങള്‍
Content: തിരുവനന്തപുരം: ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിനായി രൂപീകരിച്ച സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വികസന കോര്‍പറേഷനില്‍ ചെയര്‍മാന്‍ ഇല്ലാതായിട്ട് മാസങ്ങള്‍. ഇതോടെ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറിലായി. ദളിത് ക്രൈസ്തവര്‍ ഉള്‍പ്പെടുള്ളവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നു വിവിധ വായ്പകളും ധനസഹായങ്ങളും സാമൂഹ്യ ഉന്നമന പരിപാടികളുമാണ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. സ്വയം തൊഴില്‍ വായ്പ, കൃഷി വായ്പ, വിവാഹ സഹായ വായ്പ, വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെയുള്ള വായ്പകള്‍ കോര്‍പറേഷന്‍ മുഖാന്തിരം നല്കി വന്നിരുന്നു. ചെയര്‍മാന്‍ ഇല്ലാതായതോടെ നയപരമായ തീരുമാനങ്ങള്‍ കോര്‍പറേഷനു കൈക്കൊള്ളാന്‍ കഴിയാതെ ഇവയെല്ലാം നിലച്ചിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം നിയമിതനായ ചെയര്‍മാന്‍ ചില കേസുകളെ തുടര്‍ന്ന് രാജിവച്ച് ഒഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മാസങ്ങളായി കോര്‍പറേഷന് നാഥനില്ലാത്ത സ്ഥിതിയുമായി. അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായി ചെയര്‍മാന്‍ നിയമനം നടത്തണമെന്ന് ദളിത് ക്രൈസ്തവ സംഘടനകള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടികള്‍ ഒന്നുമുണ്ടായിട്ടില്ലെന്നു ഈ സംഘടനകള്‍ തന്നെ വ്യക്തമാക്കുന്നു. കോട്ടയത്തെ പ്രധാന ഓഫീസ് കൂടാതെ തിരുവനന്തപുരത്തും കോഴിക്കോടും റീജണല്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര ഇടപെടൽ നടത്തി ദളിത് ക്രൈസ്തവർക്കുള്ള അവകാശങ്ങൾ ഉടൻ പുനസ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്.
Image: /content_image/India/India-2019-01-11-11:00:10.jpg
Keywords: ദളിത
Content: 9454
Category: 9
Sub Category:
Heading: റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആന്തരിക സൗഖ്യ ധ്യാനം ജനുവരി 18, 19, 20 തീയതികളിൽ
Content: ബഹു. ജോർജ്ജ് പനയ്ക്കലച്ചനും ആന്റണി പറങ്കിമാലിലച്ചനും ജോസഫ് എടാട്ട് അച്ചനും നയിക്കുന്ന മലയാളത്തിലുള്ള, താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം വെള്ളിയാഴ്ച രാവിലെ എട്ടരക്ക് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം നാലരക്ക് സമാപിക്കും. താമസ സൗകര്യങ്ങളും ഭക്ഷണ ക്രമീകരണവും പാർക്കിംഗ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. ധ്യാനാവസരത്തിൽ കുമ്പസാരത്തിനും കൗൺസലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവ വചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്നേഹത്താൽ നിറഞ്ഞു കുടുംബമായി അഭിഷേകം പ്രാപിക്കുവാൻ നിങ്ങളെവരെയും ക്ഷണിക്കുന്നു. #{red->n->n->സ്ഥലത്തിന്റെ വിലാസം: }# Divine Retreat Centre UK <br> St. Augustine's Road <br> Ramsgate <br> Kent <br> CT11 9PA #{red->n->n-> കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: }# 01843586904, 07860478417, 07548303824 Visit: www.divineuk.org/booking-request
Image: /content_image/Events/Events-2019-01-11-11:46:07.jpg
Keywords: പനയ്ക്ക