Contents
Displaying 9171-9180 of 25173 results.
Content:
9485
Category: 1
Sub Category:
Heading: ഗർഭ ചികിത്സാകേന്ദ്രങ്ങളിലേക്കു ആയിരം അൾട്രാ സൗണ്ട് മെഷീനുകൾ സമ്മാനിച്ച് കത്തോലിക്ക സംഘടന
Content: അര്‍ലിംഗ്ടണ്‍: ജീവന്റെ മഹത്വം പ്രഘോഷിച്ച് അമേരിക്കയിലെ ഗർഭ ചികിത്സാ കേന്ദ്രങ്ങളിലേയ്ക്കായി കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് സംഭാവന ചെയ്തത് ആയിരം അൾട്രാ സൗണ്ട് മെഷീനുകൾ. പദ്ധതിയിലൂടെ ആയിരക്കണക്കിന് ജീവനുകൾ സംരക്ഷിക്കാൻ സാധിക്കുമെന്ന്‍ നൈറ്റ്സ് ഓഫ് കൊളംബസിന്റെ മേധാവി കാൾ ആൻഡേഴ്സൺ പറഞ്ഞു. അർഹരായ ഭൂരിഭാഗം ആളുകൾക്ക് സൗജന്യ ചികിത്സ നല്‍കുന്ന മനസാസിലെ മദർ ഓഫ് മേഴ്സി ക്ലിനിക്കിലേയ്ക്കാണ് സംഘടന ആയിരാമത്തെ മെഷീൻ സംഭാവന ചെയ്തത്. കർത്താവിനോടുള്ള കടമയാണ് ഇതിലൂടെയെല്ലാം നാം നിർവഹിക്കുന്നതെന്നും ജീവന്റെ സുവിശേഷം പകർന്നു കൊടുക്കുന്ന പ്രവർത്തിയാണിതെന്നും മെഷീനുകൾ ആശീർവദിച്ച അര്‍ലിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പ് മൈക്കല്‍ ബർബിഡ്ജ് പറഞ്ഞു. ലോകമാകമാനം അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്നതിനും ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സന്നദ്ധസംഘടനയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’. മൈക്കേല്‍ ജെ. മക്ഗിവ്നി എന്ന വൈദികനാണ് സംഘടനയുടെ സ്ഥാപകന്‍. ലോകവ്യാപകമായി ദുരിതമനുഭവിക്കുന്നവരും, അടിച്ചമര്‍ത്തപ്പെട്ടവരും, അഭയാര്‍ത്ഥികളുമായ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഏതാണ്ട് 17,50,79,192 ഡോളറോളം വരുന്ന സാമ്പത്തിക സഹായമാണ് സംഘടന ഇതുവരെ ചെയ്തിട്ടുള്ളത്.
Image: /content_image/News/News-2019-01-16-08:17:41.jpg
Keywords: നൈറ്റ്സ്

9486
Category: 1
Sub Category:
Heading: ട്രെവി ജലധാരയിലെ പണം കാരിത്താസിന് നല്‍കുന്നത് തുടരും
Content: റോം: റോമിലെ പ്രസിദ്ധമായ ട്രെവി ജലധാരയില്‍ നിന്നു ശേഖരിക്കുന്ന പണം കാരിത്താസ് റോമിന് കൈമാറുന്നതു തുടരുമെന്ന് വ്യക്തമാക്കി മേയർ വിർജീനിയ റാഗി. ട്രെവി ഫൗണ്ടനിൽ നിന്ന് ലഭിക്കുന്ന തുക നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയില്ലായെന്നും കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന് കൈമാറുന്നത് തുടരുമെന്നും അവര്‍ പറഞ്ഞു. 2001 മുതൽ ട്രെവി ജലധാരയില്‍ വിനോദ സഞ്ചാരികള്‍ നിക്ഷേപിക്കുന്ന നാണയങ്ങള്‍ കാരിത്താസായിരിന്നു ശേഖരിച്ചുകൊണ്ടിരിന്നത്. ട്രെവി ജലധാരയില്‍ ദശലക്ഷണക്കിന് തീര്‍ത്ഥാടകര്‍ എറിയുന്ന നാണയങ്ങള്‍ ശക്തമായ വാക്വം പമ്പുകള്‍ ഉപയോഗിച്ച് ആഴ്ചതോറും ശേഖരിച്ച് നഗരത്തിലെ പാവങ്ങളുടെ ഭക്ഷണത്തിനും പാര്‍പ്പിടത്തിനുമായി കാരിത്താസ് വിനിയോഗിച്ചു വരികയായിരുന്നു. പ്രതിവർഷം 1.7 മില്യൺ ഡോളറാണ് ലഭിക്കുന്നത്. കാരിത്താസിന്റെ വാര്‍ഷിക ബഡ്ജറ്റിന്റെ 15% വരുന്ന തുകയാണിത്. ലഭിക്കുന്ന തുക പാവങ്ങളുടെ ഭവന നിർമ്മാണം, ഭക്ഷണ വിതരണം, ഇടവകകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കുള്ള സഹായ വിതരണം തുടങ്ങിയ പ്രവർത്തികൾക്കായാണ് കാരിത്താസ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ തുകയുടെ വിനിയോഗത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരിന്നു. ഈ സാഹചര്യത്തിലാണ് മേയറുടെ പ്രസ്താവന.
Image: /content_image/News/News-2019-01-16-10:09:12.jpg
Keywords: റോം, കാരി

9487
Category: 1
Sub Category:
Heading: ഏഷ്യ ക്രൈസ്തവ പീഡനത്തിന്റെ തട്ടകം: മൂന്നിലൊരു ക്രിസ്ത്യാനി പീഡനത്തിനിരയാകുന്നു
Content: സിയോള്‍: ഏഷ്യയിലെ ക്രൈസ്തവ വിശ്വാസികളില്‍ മൂന്നില്‍ ഒരാള്‍ വീതം മതപീഡനത്തിനു ഇരയാകുന്നുവെന്നു വ്യക്തമാക്കുന്ന പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ 2019-ലെ 'വേള്‍ഡ് വാച്ച് ലിസ്റ്റി'ലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏഷ്യയില്‍ ക്രൈസ്തവ പീഡനം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‍ ഓപ്പണ്‍ ഡോഴ്സിനെ ചൂണ്ടിക്കാട്ടി 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് പറയുന്നു. ക്രൈസ്തവ പീഡനം നടക്കുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇതാദ്യമായി ആദ്യ പത്തില്‍ ഇന്ത്യ ഇടം നേടിയിട്ടുണ്ടെന്നതും ഞെട്ടിക്കുന്നതാണ്. 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 28-മതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ചൈനയിലെ കര്‍ക്കശമായ കമ്മ്യൂണിസ്റ്റ് നിയമങ്ങളും, ഇന്ത്യയിലെ ഹിന്ദുത്വ ദേശീയവാദവും, ഇന്തോനേഷ്യയിലെ മുസ്ലീം മതമൗലീക വാദവും ഏഷ്യയെ ക്രിസ്ത്യാനികളുടെ പുതിയ കനല്‍ മെത്തയാക്കി മാറ്റിയിരിക്കുന്നുവെന്ന് ഓപ്പണ്‍ ഡോഴ്സ് പറയുന്നു. തുടര്‍ച്ചയായ 18-മത്തെ വര്‍ഷവും ഉത്തര കൊറിയയില്‍ തന്നെയാണ് ലോകത്തെ ഏറ്റവും കടുത്ത ക്രൈസ്തവ പീഡനം നടക്കുന്നത്. 24.5 കോടി ക്രൈസ്തവര്‍ ആഗോളതലത്തില്‍ പീഡനത്തിനിരയായി കൊണ്ടിരിക്കുന്നുവെന്നാണ് ഓപ്പണ്‍ ഡോഴ്സ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ സഖ്യം 21.5 കോടിയായിരുന്നു. ചൈന, അള്‍ജീരിയ, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, മാലി, മൌറീഷ്യസ് തുടങ്ങിയ രാഷ്ട്രങ്ങളിലെ പീഡനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധിച്ചിട്ടുണ്ട്. ക്രൈസ്തവ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന്‍ റിപ്പോര്‍ട്ട് പറയുന്നു. 2030-ഓടെ ലോകത്ത് ഏറ്റവുമധികം ക്രൈസ്തവരുള്ള രാഷ്ട്രമായി മാറുമെന്ന്‍ കരുതപ്പെടുന്ന ചൈനയിലെ ക്രൈസ്തവ വിശ്വാസം കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ക്രൈസ്തവ പീഡന ലിസ്റ്റില്‍ ചൈനയുടെ സ്ഥാനം നാല്‍പ്പത്തിമൂന്ന് ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം ചൈന ഇരുപത്തിയേഴാമതാണ്. ചൈനയില്‍ അന്‍പതു ലക്ഷത്തോളം വിശ്വാസികള്‍ ഏതെങ്കിലും വിധത്തിലുള്ള പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Image: /content_image/News/News-2019-01-16-12:48:02.jpg
Keywords: ഏഷ്യ

9488
Category: 18
Sub Category:
Heading: സഭൈക്യവാര പ്രാര്‍ത്ഥന നാളെ ആരംഭിക്കും
Content: ചങ്ങനാശേരി: എപ്പിസ്‌കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ ചങ്ങനാശേരി എക്യുമെനിക്കല്‍ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സഭൈക്യവാര പ്രാര്‍ത്ഥന നാളെ ആരംഭിക്കും. നാളെ വൈകുന്നേരം അഞ്ചിന് പാറേല്‍പള്ളിയില്‍ ചേരുന്ന സമ്മേളനത്തില്‍ ഓര്‍ത്തഡോക്‌സ് മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, ബിഷപ്പ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ സന്ദേശം നല്‍കും. 19ന് സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി, 20ന് സെന്റ് പോള്‍സ് സിഎസ്‌ഐ പള്ളി, 21ന് തുരുത്തി മര്‍ത്ത്മറിയം ഫൊറോനാ പള്ളി, 22ന് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളി, 23ന് ളായിക്കാട് സെന്റ് ജോസഫ്‌സ് പള്ളി, 24ന് അസംപ്ഷന്‍ കോളജ് ചാപ്പല്‍, 25ന് വെരൂര്‍ സെന്റ് ജോസഫ്‌സ് പള്ളി എന്നിവിടങ്ങളില്‍ സഭൈക്യവാര പ്രാര്‍ത്ഥന നടക്കും. 22ന് ഉച്ചകഴിഞ്ഞ് 3.30നും ബാക്കിയുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചിനുമാണ് പരിപാടി നടക്കുന്നത്.
Image: /content_image/India/India-2019-01-17-02:32:33.jpg
Keywords: സഭൈക്യവാര

9489
Category: 18
Sub Category:
Heading: മദര്‍ തെരേസയുടെ അവസാനത്തെ കേരള സന്ദര്‍ശനം സ്മരിച്ച് ഇടപ്പള്ളി ദേവാലയം
Content: കൊച്ചി: അഗതികളുടെ അമ്മ വിശുദ്ധ മദര്‍ തെരേസയുടെ അവസാനത്തെ കേരള സന്ദര്‍ശനത്തിന്റെ രജതജൂബിലി അനുസ്മരിച്ച് ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ സിഎല്‍സി അംഗങ്ങള്‍. ദിവ്യബലിയില്‍ കാഴ്ചവയ്പ്, ലേഖനവായന, കാറോസൂസ വായന എന്നിവ നടത്തിയതു മദര്‍ തെരേസയുടെ വേഷമണിഞ്ഞെത്തിയ കുട്ടികളാണ്. ദിവ്യബലിക്കുശേഷം മദറിന്റെ സന്ദര്‍ശന ദിനത്തിലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. വൈകുന്നേരം ആറിനു സിഎല്‍സി അതിരൂപത പ്രമോട്ടര്‍ ഫാ. തോമസ് മഴുവഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ഇടപ്പള്ളി പള്ളിയുടെ പതിനാലാം ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചായിരുന്നു കൊല്‍ക്കത്തയില്‍ നിന്ന് മദര്‍ തെരേസയുടെ അവസാന കേരളയാത്ര. 1994 ജനുവരി 16ന് കൊച്ചിയിലായിരുന്നു മദറിന്റെ സന്ദര്‍ശനം. പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു മദര്‍. അന്നത്തെ എറണാകുളം ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയും മുഖ്യമന്ത്രി കെ.കരുണാകരനും ഉള്‍പ്പെടെ പ്രമുഖര്‍ മദറിനൊപ്പം വേദിയിലുണ്ടായിരുന്നു. അന്നത്തെ ഇടപ്പള്ളി ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ ശങ്കുരിക്കല്‍ കൊല്‍ക്കത്തയിലെത്തിയാണു മദറിനെ ക്ഷണിച്ചത്. ഇടപ്പള്ളി പള്ളി സന്ദര്‍ശിച്ച മദറിന്റെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കു സഹായമാകാന്‍ ഒരു പിക്കപ്പ് വാന്‍ സമ്മാനമായി പള്ളി അധികൃതര്‍ നല്‍കിയിരിന്നു.
Image: /content_image/India/India-2019-01-17-03:52:04.jpg
Keywords: മദര്‍ തെരേസ

9490
Category: 1
Sub Category:
Heading: ഒന്‍പത് ബൈബിളുകളുമായി ഒഹിയോ ഗവര്‍ണറിന്റെ സത്യപ്രതിജ്ഞ
Content: ഒഹിയോ: വിശുദ്ധ ഗ്രന്ഥം ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് അസാധാരണ കാര്യമല്ലെങ്കിലും, പുതിയ ഒഹിയോ ഗവര്‍ണറായ മൈക്ക് ഡെ വൈനിന്റെ സത്യപ്രതിജ്ഞ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. തന്റെ ഭാര്യയുടെ കൈയിലെ ഒന്‍പതു ബൈബിളുകളില്‍ കരങ്ങള്‍വെച്ചാണ് റിപ്പബ്ലിക്കന്‍ അംഗവും എഴുപത്തിരണ്ടുകാരനുമായ ഡെ വൈന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഒഹിയോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്. ഡെ വൈനിന്റെ അമ്മയായ ജീന്‍ ഡെ വൈന്‍, നിര്യാതയായ മകള്‍ ബെക്കി, വല്യമ്മ ജെര്‍ട്രൂഡ്, വല്യപ്പന്‍ ആല്‍ബേര്‍ട്ട് ലിഡില്‍, ആന്റി എലിസബേത്ത് ആന്‍ തുടങ്ങിയവര്‍ ഉപയോഗിച്ച ബൈബിളുകള്‍ക്ക് പുറമേ പത്താമത് വിവാഹവാര്‍ഷികത്തിന് ഭാര്യ ഫ്രാന്‍ സമ്മാനിച്ച ബൈബിള്‍, 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മൂമ്മ റൂത്ത് പെര്‍കിന്‍സിന് അവരുടെ പിതാവ് സമ്മാനിച്ച ബൈബിള്‍, യു.എസ് സെനറ്റ് ചാപ്ലൈന്‍ ലോയ്ഡ് ഒഗ്ലീവി സമ്മാനിച്ച ബൈബിള്‍, ജെറുസലേം യാത്രയില്‍ മേടിച്ച ബൈബിള്‍ തുടങ്ങി 9 ബൈബിളുകളാണ് സത്യപ്രതിജ്ഞക്കായി ഉപയോഗിച്ചത്. ഒന്‍പതു ബൈബിളുകള്‍ക്കും തന്റെ കുടുംബത്തിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഡെ വൈന്‍ തന്റെ സത്യപ്രതിജ്ഞക്കായി വിശുദ്ധ ഗ്രന്ഥം ഉപയോഗിച്ചതെന്ന് വോയിയോ ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെ വൈനിന്റെ മകനും സുപ്രീം കോടതി ജസ്റ്റിസുമായ പാറ്റ് ഡെ വൈനാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. 2018 നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ട ഡെ വൈന്‍ ഓഹിയോയുടെ എഴുപതാമത്തെ ഗവര്‍ണറാണ്.
Image: /content_image/News/News-2019-01-17-04:15:53.jpg
Keywords: ബൈബി

9491
Category: 1
Sub Category:
Heading: മിഷ്ണറി ദൗത്യത്തിന് ആഹ്വാനവുമായി ജപ്പാനിൽ സന്യസ്ഥ സംഗമം
Content: ടോക്കിയോ: തീക്ഷ്ണമായ മിഷ്ണറി പ്രവർത്തനത്തിന് ആഹ്വാനം നൽകി ജപ്പാനിലെ ടോക്കിയോ അതിരൂപതയിലെ സന്യസ്തരുടെ പുതുവർഷ അസംബ്ലി. ജനുവരി പന്ത്രണ്ടിനു യോത്സുയ ജില്ലയിലെ വി. ഇഗ്നേഷ്യസ് ദേവാലയത്തിൽ നടന്ന സന്യസ്ഥരുടെ യോഗത്തില്‍ മുന്നൂറിലധികം പേരാണ് പങ്കെടുത്തത്. രാവിലെ നടന്ന കൃതജ്ഞത ബലിയിൽ മോൺ. ടാർസിസിയോ ഇസാവോ കികുച്ചി കാർമ്മികത്വം വഹിച്ചു. യുവജന അപ്പസ്തോലേറ്റും രൂപതയിലെ ഇടയ ദൌത്യവും എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചാണ് അസംബ്ലി നടന്നത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന മെത്രാൻ സമിതിയുടെ സിനഡിന്റെ പ്രസക്ത ഭാഗങ്ങൾ മോൺ. കികുച്ചി സന്യസ്ഥ സമൂഹവുമായി പങ്കുവെച്ചു. യുവജനങ്ങൾ പരസ്പരം ശ്രവിക്കാൻ തയ്യാറാകണമെന്നും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനും ദൈവവിളി തിരിച്ചറിയുന്നതിനും പരിശ്രമിക്കണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളെ ഓര്‍മ്മിപ്പിച്ച് മോൺ. ടാർസിസിയോ പറഞ്ഞു. മിഷ്ണറി പ്രവർത്തനങ്ങളുടെ വിജയത്തിന് ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും സഹകരിക്കുകയും പ്രാർത്ഥനയിൽ ആഴപ്പെട്ട് പരസ്പരം മനസ്സിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം നല്‍കി. 1549-ല്‍ പോര്‍ച്ചുഗലില്‍ നിന്നുമെത്തിയ ജസ്യൂട്ട് വൈദികര്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചാണ് ജപ്പാനില്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചത്. ആകെ ജനസംഖ്യയുടെ 0.5% മാത്രമാണ് ജപ്പാനിലെ കത്തോലിക്ക ജനസംഖ്യ.
Image: /content_image/News/News-2019-01-17-04:56:02.jpg
Keywords: ജപ്പാ

9492
Category: 10
Sub Category:
Heading: ആഫ്രിക്കന്‍ ജനതക്ക് യേശുവിനെ നല്‍കാന്‍ 12000 കിലോമീറ്ററുകൾ താണ്ടി ഒരു വൈദികൻ
Content: ഗിനിയ ബിസാവു: യേശുവിനായി ജീവത്യാഗം ചെയ്ത മിഷ്ണറിമാരുടെ പരിത്യാഗത്തിൽ നിന്നും തനിക്ക് ലഭിച്ച ക്രിസ്തു വിശ്വാസം മറ്റു ജനതകൾക്കു പകർന്നു കൊടുക്കാനായി 12000 കിലോമീറ്ററുകൾ താണ്ടി മ്യാന്മറില്‍ നിന്നും ഒരു വൈദികന്‍. വിദേശ മിഷ്ണറി പ്രവർത്തനങ്ങൾക്കായുള്ള മിലാൻ ആസ്ഥാനമായ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ ഫാ. ജോൺ ഫേ തൂ ഗിനിയ ബിസാവു എന്ന വൈദികനാണ് യേശുവിനെ പ്രഘോഷിക്കുവാന്‍ ആയിരകണക്കിന് കിലോമീറ്ററുകള്‍ താണ്ടി പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയ ബിസാവുലെത്തിയത്. 1976-ലാണ് ഫാ. ജോൺ ജനിക്കുന്നത്. ഒരു രൂപത വൈദികൻ ആകണമെന്നായിരുന്നു ജോണിന്റെ ആഗ്രഹം. പിന്നീടാണ് മ്യാൻമാറിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടി വൈദികരുമായി ജോൺ പരിചയത്തിലാകുന്നത്. അവരാണ് ജോണിന് മിഷ്ണറി ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കി കൊടുക്കുന്നത്. ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് മിഷ്ണറിമാർ തങ്ങൾക്ക് ക്രിസ്തുവിനെ പരിചയപ്പെടുത്തിത്തന്നതെന്ന് ജോണിന് അറിയാമായിരുന്നു. അതിനാൽ തന്നെ ആ ക്രിസ്തുവിനെ ലോകത്തോട് പ്രഘോഷിക്കുവാൻ ജോണിന്റെ മനസ്സ് ആഗ്രഹിച്ചു. പിന്നീട് മറ്റ് രണ്ടുപേരോട് ഒപ്പം പ്രാദേശിക മെത്രാന്റെ നിർദ്ദേശം സ്വീകരിച്ച് ജോൺ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെമിനാരിയിൽ ചേരുകയായിരിന്നു. രണ്ടുവർഷം റോമിലും രണ്ടുവർഷം മ്യാൻമറിലും ആയിരുന്നു പഠനം. വൈദികപട്ടം സ്വീകരിച്ചശേഷം ഏത് പ്രദേശത്തേക്ക് വേണമെങ്കിലും മിഷ്ണറിയായി പോകാൻ ജോൺ സന്നദ്ധനായിരുന്നു. മിഷ്ണറി പ്രദേശത്തേക്ക് പോകുന്നതിന്റെ ആനന്ദം ഭയത്തേക്കാൾ വലുതായിരുന്നു. ഗിനിയ ബിസാവുവിലെ ജനങ്ങൾ വെളുത്ത വർഗ്ഗക്കാരെ മാത്രമാണ് വൈദികരായി അംഗീകരിച്ചിരുന്നത്. അതിനാൽത്തന്നെ തുടക്കത്തിൽ ജോണിന് വലിയ പ്രതിസന്ധികളെയാണ് നേരിടേണ്ടിവന്നത്. ഇന്ന് ജോൺ മിഷ്ണറി പ്രവർത്തനം നടത്തുന്നത് കാറ്റിയോ എന്ന സ്ഥലത്താണ്. കത്തോലിക്കർ ന്യൂനപക്ഷമായ സ്ഥലത്തു ഭൂരിഭാഗംപേരും പ്രകൃതിശക്തികളെയാണ് ആരാധിക്കുന്നത്. സമ്മർദ്ദങ്ങളും പരമ്പരാഗത ആചാരങ്ങളും കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നു വരുന്നവരുടെ മുമ്പിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ കഴിഞ്ഞവർഷം മാത്രം പത്ത് യുവജനങ്ങളെയാണ് ജോൺ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇവർക്ക് ഏഴുവർഷത്തോളം വേദപാഠം നൽകിയതിനുശേഷമാണ് മാമോദീസാ നൽകിയതെന്നതും ശ്രദ്ധേയമാണ്. പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും കര്‍ത്താവിന്റെ വചനം അനേകര്‍ക്ക് പകര്‍ന്നു നല്‍കി സത്യ ദൈവത്തെ പ്രഘോഷിക്കുകയാണ് ഈ നാല്‍പ്പത്തിമൂന്നുകാരന്‍.
Image: /content_image/News/News-2019-01-17-10:11:24.jpg
Keywords: ആഫ്രിക്ക

9493
Category: 1
Sub Category:
Heading: രണ്ടര മാസം കഴിഞ്ഞിട്ടും ആസിയയുടെ ജീവിതം ഇപ്പോഴും ജയിലിന് സമാനം
Content: ലണ്ടന്‍/ ഇസ്ലാമബാദ്: ജയിലില്‍ നിന്നും മോചിതയായി രണ്ടര മാസം കഴിഞ്ഞിട്ടും ഇപ്പോഴും തടവുപുള്ളിയെപ്പോലെ ജീവിച്ച് പാക്കിസ്ഥാനിലെ ക്രൈസ്തവ വനിത ആസിയ ബീബി. ആസിയയെ രഹസ്യമായി പാര്‍പ്പിച്ചിരിക്കുന്ന വീടിന്റെ ഒരു ജനല്‍ പോലും തുറക്കുവാന്‍ അവള്‍ക്ക് അനുവാദമില്ലെന്ന് അടുത്ത വൃന്ദങ്ങള്‍ സൂചിപ്പിച്ചതായി 'ദി പ്രീമിയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവായ ആഷിക് മസ്സിക്കൊപ്പം കനത്ത കാവലിലാണ് ആസിയാ ബീബി ഇപ്പോള്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുന്നത്. സുരക്ഷ കാരണങ്ങളാല്‍ കാനഡയിലേക്ക് മാറ്റിയിരിക്കുന്ന കുട്ടികള്‍ക്കൊപ്പം ഒരുമിച്ച് താമസിക്കണമെന്ന് ആസിയ ബീബി വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ആസിയാ ബീബിയുടെയും അവളുടെ കുടുംബത്തിന്റെയും സുരക്ഷ തങ്ങളുടെ പരിഗണനയിലുണ്ടെന്ന് പാക്കിസ്ഥാന്‍ സ്വദേശിയും ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പ്രവര്‍ത്തകനുമായ റഹ്മാന്‍ ചിഷ്ടിയുടെ ചോദ്യത്തിനുത്തരമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞുവെങ്കിലും ആസിയ ബീബിക്ക് സ്ഥിരമായി അഭയം നല്‍കുവാന്‍ ബ്രിട്ടന് താല്‍പര്യമില്ലായെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഓസ്ട്രേലിയ, കാനഡ, ഇറ്റലി ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ആസിയ ബീബിക്ക് അഭയം നല്‍കുവാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ജീവന് തന്നെ ഭീഷണിയുള്ള സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ വിടുവാന്‍ കഴിയാതെ തടവിനു സമാനമായ ജീവിതം ജീവിക്കുകയാണ് ആസിയാ ബീബിയും ഭര്‍ത്താവും. പാക്ക് സുപ്രീം കോടതി കുറ്റവിമുക്തയാക്കി ഉത്തരവിട്ട് ഒരാഴ്ച പിന്നിട്ടിട്ടാണ് ആസിയ ജയില്‍ മോചിതയായത്. ആസിയായെ വധിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ളാമിക സംഘടനകള്‍ തെരുവില്‍ ഇറങ്ങിയതോടെയാണ് മോചനം വൈകിയത്. ഇപ്പോഴും തടവറ തുല്യമായ ജീവിതം നയിക്കുകയാണ് ആസിയയും കുടുംബവും. അതേസമയം ആസിയ ബീബിയെ പാക്കിസ്ഥാനില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
Image: /content_image/News/News-2019-01-17-11:29:40.jpg
Keywords: ആസിയ

9494
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ സിനഡ്
Content: കൊച്ചി: ദളിത് ക്രൈസ്തവര്‍ക്ക് ഇതര മതവിഭാഗങ്ങളിലെ ദളിതര്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതു പ്രത്യക്ഷമായ നീതി നിഷേധമാണെന്നു സീറോ മലബാര്‍ സഭ സിനഡ്. പതിറ്റാണ്ടുകളായി സഭ ഉന്നയിക്കുന്ന ദളിതരുടെ അവകാശ സംരക്ഷണമെന്ന ആവശ്യം അധികാരികള്‍ അവഗണിക്കുന്നതു മതപരമായ വിവേചനമാണ്. ദളിത് കുടുംബങ്ങളിലെ കുട്ടികളുടെ ഉപരിപഠനത്തിനു സഹായം നല്‍കാന്‍ സഭയിലുള്ള പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാനും സിനഡ് തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയില്‍ അനാവശ്യ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നു സിനഡ് നിരീക്ഷിച്ചു. അധ്യാപക തസ്തികകള്‍ അനുവദിക്കാതെയും നിയമനങ്ങള്‍ പാസാക്കാതെയും എയ്ഡഡ് വിദ്യാഭ്യാസമേഖലയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്ന നയമാണ് ഇടതുമുന്നണി സര്‍ക്കാരും പിന്തുടരുന്നതെന്നതു ഖേദകരമാണ്. ആയിരക്കണക്കിന് അധ്യാപകര്‍ വര്‍ഷങ്ങളായി വേതനമില്ലാതെ ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാട്ടണം. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശത്തില്‍ അനാവശ്യമായ ഇടപെടല്‍ നടത്തുന്ന നിയമനിര്‍മാണങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണം. എയ്ഡഡ് വിദ്യാഭ്യാസമേഖലയെ ശത്രുതാ മനോഭാവത്തോടെ കാണുന്ന സര്‍ക്കാര്‍ ഈ മേഖലയിലാണു കേരളത്തിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും പഠിക്കുന്നത് എന്ന സത്യം വിസ്മരിക്കരുത്. കാര്‍ഷികമേഖലയിലെ തിരിച്ചടികള്‍ മൂലം കര്‍ഷകര്‍ നിത്യദാരിദ്ര്യത്തിലേക്കു നീങ്ങുന്ന ദയനീയ അവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് അല്‍മായ നേതാക്കള്‍ സിനഡില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. മുന്നോട്ടുപോകാന്‍ യാതൊരു മാര്‍ഗവുമില്ലാതെ ഗതിമുട്ടിയ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ പ്രതിബദ്ധത കാട്ടണമെന്നും സിനഡ് അഭിപ്രായപ്പെട്ടു.
Image: /content_image/India/India-2019-01-18-02:28:07.jpg
Keywords: ദളിത