Contents

Displaying 9211-9220 of 25173 results.
Content: 9525
Category: 18
Sub Category:
Heading: സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍: മാര്‍ മാത്യു മൂലക്കാട്ട് ജനറല്‍ മോഡറേറ്റര്‍
Content: കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ സുപ്പീരിയര്‍ ട്രൈബ്യൂണലിന്റെ ജനറല്‍ മോഡറേറ്ററായി ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരെ ട്രൈബ്യൂണലിന്റെ ജഡ്ജിമാരായും സിനഡ് തെരഞ്ഞെടുത്തു. സഭയുടെ വിവിധ സിനഡല്‍ കമ്മീഷനുകളുടെ പുതിയ ചെയര്‍മാന്മാരെയും അംഗങ്ങളെയും നിയമിച്ചു. #{red->n->n->വിശ്വാസപരിശീലന കമ്മീഷന്‍: }# ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ചെയര്‍മാന്‍, ബിഷപ്പ് മാര്‍ ജോസഫ് അരുമച്ചാടത്ത്, ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി അംഗങ്ങള്‍. #{red->n->n->ഇവാഞ്ചലൈസേഷന്‍ ആന്‍ഡ് പാസ്റ്ററല്‍ കെയര്‍ ഓഫ് മൈഗ്രന്റ്‌സ് കമ്മീഷന്‍: }# ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ചെയര്‍മാന്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അംഗങ്ങള്‍. #{red->n->n->ഡോക്ട്രിന്‍ കമ്മീഷന്‍: }# ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍ ചെയര്‍മാന്‍, ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ അംഗങ്ങള്‍. #{red->n->n->എക്യുമെനിസം കമ്മീഷന്‍: }# ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ചെയര്‍മാന്‍, ബിഷപ്പ് മാര്‍ തോമസ് തുരുത്തിമറ്റം, ബിഷപ്പ് മാര്‍ ജോസഫ് കൊടകല്ലില്‍ അംഗങ്ങള്‍. #{red->n->n->ഫാമിലി, ലെയ്റ്റി ആന്‍ഡ് ലൈഫ് കമ്മീഷന്‍: }# ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചെയര്‍മാന്‍, ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ അംഗങ്ങള്‍. #{red->n->n->ക്ലര്‍ജി കമ്മീഷന്‍: }# ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ചെയര്‍മാന്‍, ബിഷപ്പ് മാര്‍ തോമസ് തറയില്‍, ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറന്പില്‍ അംഗങ്ങള്‍.
Image: /content_image/India/India-2019-01-22-03:36:36.jpg
Keywords: സീറോ മലബാര്‍
Content: 9526
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണം: പ്രാരംഭ ഘട്ടത്തിന് ആരംഭം
Content: കൊച്ചി: വരാപ്പുഴ അതിരൂപത പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ജോസഫ് അട്ടിപ്പേറ്റി പിതാവിന്‍റെ നാമകരണ നടപടികളുടെ അതിരൂപതാതല പ്രാഥമിക അന്വേഷണത്തിന്‍റെ പ്രാരംഭഘട്ടത്തിന് തുടക്കം. ബിഷപ്പിന്റെ 49-ാം ചരമവാര്‍ഷികദിനമായ ഇന്നലെ (ജനുവരി 21) തിങ്കളാഴ്ച വൈകിട്ട് 5.30ന് എറണാകുളം സെന്‍റ് ഫ്രാന്‍സീസ് അസ്സീസി കത്തീഡ്രലില്‍വച്ച് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട അനുസ്മരണ ദിവ്യബലിയോടെ നാമകരണ നടപടികള്‍ക്ക് തുടക്കമായത്. ജോസഫ് അട്ടിപ്പേറ്റി പിതാവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും, രേഖകളും ശേഖരിച്ച് ചരിത്രപരമായ ഗവേഷണപഠനങ്ങള്‍ നടത്തി, അതിന്‍റെ സമ്പൂര്‍ണ്ണമായ റിപ്പോര്‍ട്ടും, ഈ പഠനങ്ങളെ ആസ്പദമാക്കിയുള്ള ചരിത്രപരമായ നിഗമനങ്ങളും, കണ്ടുപിടുത്തങ്ങളും ആധികാരികമായും ഔദ്യോഗികമായും സമര്‍പ്പിക്കുന്നതിന് ഹിസ്റ്റോറിക്കല്‍ കമ്മീഷന്‍ രൂപികരിച്ചുകൊണ്ടുള്ള ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ മെത്രാപ്പോലീത്തയുടെ കല്‍പന വികാരി ജനറല്‍ വെരി റവ. മോണ്‍. മാത്യു കല്ലിങ്കല്‍ ലത്തീന്‍ഭാഷയിലും ചാന്‍സലര്‍ വെരി റവ. ഫാ. എബിഞ്ചിന്‍ അറക്കല്‍ മലയാളത്തിലും വായിച്ചു. കമ്മീഷന്‍റെ പ്രസിഡന്‍റായി റവ. ഫാദര്‍ അഗസ്റ്റിന്‍ ലൈജു കണ്ടനാട്ടുതറയേയും, മറ്റ് അംഗങ്ങളായി റവ. ഫാ. ഫ്രാന്‍സിസ് മരോട്ടിക്കാപ്പറമ്പിലിനെയും, കോട്ടപ്പുറം രൂപതയിലെ റവ. ഫാദര്‍ ജോസഫ് തട്ടകത്തിനെയും പോസ്റ്റുലേറ്റര്‍ ആയി ഫാ. ആന്‍ഡ്രൂസ് അലക്സാണ്ടര്‍ എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. 1894 ജൂണ്‍ 25-ാം തീയതി ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ് ഇടവകയില്‍ അട്ടിപ്പേറ്റി തറവാട്ടില്‍ മാത്യുവിന്‍റേയും റോസയുടെയും അഞ്ചു മക്കളില്‍ രണ്ടാമനായിട്ടാണ് ജോസഫ് അട്ടിപ്പേറ്റി പിതാവ് ജനിച്ചത്. ഓച്ചന്തുരുത്ത് സ്കൂള്‍മുറ്റം സെന്‍റ് മേരീസ് സ്കൂളില്‍ പ്രാഥമീക വിദ്യാഭ്യാസം നടത്തിയ ജോസഫ് പിന്നീട് എറണാകുളത്തെ സെന്‍റ് ആല്‍ബര്‍ട്ട്സ് ഹൈസ്ക്കൂളിലും തൃശ്ശിനാപ്പിള്ളിയില്‍ സെന്‍റ് ജോസഫ്സ് കോളേജിലും പഠിച്ചു. കോളേജ് വിദ്യാഭ്യാസത്തിനുശേഷമാണ് അദ്ദേഹം വരാപ്പുഴ അതിരൂപത സെമിനാരിയില്‍ ചേര്‍ന്നത്. സെമിനാരിയിലെ ആദ്യ വര്‍ഷങ്ങള്‍ക്കുശേഷം ഉടനെ തന്നെ മേജര്‍ സെമിനാരി പഠനം റോമില്‍ നടത്തുവാന്‍ ബ്രദര്‍ ജോസഫിന് ഭാഗ്യം ലഭിച്ചു. റോമില്‍ നിന്നും തത്വശാസ്ത്രത്തില്‍ പി.എച്ച്.ഡിയും ദൈവശാസ്ത്രത്തില്‍ ബി.ഡി.യും കരസ്ഥമാക്കിയശേഷം കര്‍ദ്ദിനാള്‍ മോസ്റ്റ് റവ. ഡോ. പോംഫിലി 1926 ഡിസംബര്‍ 18-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. 1932 നവംബര്‍ 29-ാം തീയതി വരാപ്പുഴ അതിരൂപതയുടെ കോ-അജ്യൂത്തോര്‍ ആര്‍ച്ച്ബിഷപ്പായി വെരി റവ. ഫാദര്‍ ജോസഫ് അട്ടിപ്പേറ്റി നിയമിതനായപ്പോള്‍ അത് ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ സഭയിലെ തന്നെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തായായിട്ടുള്ള നിയമനമായിരുന്നു. 1933 ജൂണ്‍ 11-ാം തീയതി ജോസഫ് അട്ടിപ്പേറ്റി പിതാവിനെ വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായി റോമില്‍ വച്ച് പതിനൊന്നാം പീയൂസ് പാപ്പായാണ് മറ്റ് നാല് മെത്രാന്മാരോടൊപ്പം അഭിഷേകം ചെയ്തത്. 1934 ഡിസംബര്‍ 21-ാം തീയതി വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് സ്ഥാനം ഏറ്റെടുത്തു. കോട്ടപ്പുറം രൂപത ഉള്‍പ്പെട്ടിരുന്ന അന്നത്തെവരാപ്പുഴ അതിരൂപതയിലെ എല്ലാ കുടുംബങ്ങളും സന്ദര്‍ശിച്ചുകൊണ്ട് അചിന്തനീയമായ രീതിയില്‍ അതിരൂപതയുടെ ഐക്യവും കെട്ടുറപ്പും വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം നിര്‍ണ്ണായക ഇടപെടല്‍ നടത്തി. പിതാവ് മുന്‍കൈയെടുത്ത് തന്‍റെ സുഹൃത്ബന്ധത്തിന്‍റെ സ്വാധീനം ഉപയോഗിച്ചതിലൂടെയാണ് ഇന്നത്തെ എറണാകുളം ഷണ്‍മുഖം റോഡ് ഒരു യാഥാര്‍ത്ഥ്യമായി തീര്‍ന്നത്. എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജ്, കളമശ്ശേരിയിലെ സെന്‍റ് പോള്‍സ് കോളേജ്, ലിറ്റില്‍ ഫ്ളവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളും, ലൂര്‍ദ് ആശുപത്രിയും സ്ഥാപിതമായത് ജോസഫ് അട്ടിപ്പേറ്റി പിതാവിന്‍റെ കാലത്താണ്. തിരക്കേറിയ തന്‍റെ ഔദ്യോഗിക ജീവിതത്തിനിടയിലും ദിവസവും മണിക്കൂറുകള്‍ കുര്‍ബാനയ്ക്കും, ദിവ്യകാരുണ്യ ആരാധനയ്ക്കും, ധ്യാനത്തിനും, വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കും, ജപമാലചൊല്ലുന്നതിനുംവേണ്ടി പിതാവ് ചിലവഴിച്ചിരുന്നു. 1970 ജനുവരിയില്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ കോണ്‍ഫറന്‍സ് എറണാകുളത്തു നടന്നപ്പോള്‍ പിതാക്കന്മാര്‍ക്ക് വരാപ്പുഴ അതിരൂപതയില്‍ ജോസഫ് അട്ടിപ്പേറ്റി പിതാവ് ആതിഥ്യമരുളി. 1970 ജനുവരി 21-ാം തീയതി അദ്ദേഹം ദിവംഗതനായി. നാമകരണത്തിന്‍റെ തുടര്‍നടപടികള്‍ റോമിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന്‍റെ അനുമതിക്ക് വിധേയമായി സജീവമായി മുന്നോട്ടുപോകുമെന്ന് വരാപ്പുഴ അതിരൂപതാ കാര്യാലയത്തില്‍ നിന്നും അറിയിച്ചു.
Image: /content_image/India/India-2019-01-22-03:56:25.jpg
Keywords: നാമകരണ
Content: 9527
Category: 1
Sub Category:
Heading: ഇസ്ലാമിൽ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന ഇമാമിന് ഭീഷണി
Content: ബെര്‍ലിന്‍: പാക്കിസ്ഥാനിൽ നിന്നും ജർമ്മനിയിലേക്ക് കുടിയേറി യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു ക്രൈസ്തവ വിശ്വാസം പുൽകിയ മുസ്ലിം ഇമാമിന് സ്വന്തം നാട്ടിൽ നിന്നും വധഭീഷണി. ജർമ്മൻ മാധ്യമമായ ബിൽഡാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരക്ഷയെ മുൻനിർത്തി ഹാരൂൺ മാസിഹ് എന്ന പേരിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചാണ് ബിൽഡ് വാർത്ത നൽകിയിരിക്കുന്നത്. മുപ്പത്തിനാല് വയസ്സുകാരനായ ഹാരൂൺ മാസിഹ്, തന്റെ എട്ടാമത്തെ വയസ്സുമുതൽ ഇമാം ആകാനുള്ള പരിശീലനം ആരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവും, മുത്തച്ഛനും ഇമാമുമാരായിരുന്നു. ഹാരൂൺ മാസിഹ് പാക്കിസ്ഥാനിൽ നിന്നും ആദ്യമെത്തിയത് ഗ്രീസിലാണ്. ഗ്രീസിൽ ഒരു മോസ്ക് പണിയാൻ പദ്ധതി തയ്യാറാക്കുന്നതിനിടെ രണ്ട് ക്രൈസ്തവ ദമ്പതിമാരുടെ സഹായ മനോഭാവമാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. പണ്ട് പാക്കിസ്ഥാനിലെ മതപഠന കാലത്ത് മറ്റുള്ള മതങ്ങളെ വെറുക്കാനായാണ് തന്നെ പഠിപ്പിച്ചിരുന്നതെന്നും അപ്രകാരം താൻ രാജ്യത്ത് ക്രൈസ്തവരെ അടിച്ചമർത്താൻ ശ്രമിക്കുമായിരുന്നുവെന്നും ഹാരൂൺ ഓര്‍ത്തെടുക്കുന്നു. ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നു വന്നതിനുശേഷം അദ്ദേഹം പാക്കിസ്ഥാനിലേക്ക് തിരികെ പോയി അവിടെ ഒരു രഹസ്യ ദേവാലയം സ്ഥാപിച്ചു. എന്നാൽ അവിടെ പിടിക്കപ്പെട്ട അദ്ദേഹം കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, പ്രദേശത്തെ മറ്റ് ആളുകളുടെയും ആക്രമണത്തിന് ഇരയാകുകയായിരിന്നു. നിരവധി തവണ കൊലപാതക ശ്രമത്തിൽനിന്ന് രക്ഷപ്പെട്ടതിനു ശേഷമാണ് ഹാരൂൺ ഗ്രീസിലേക്ക് പോകുന്നത്. പിന്നീട് അദ്ദേഹം ജർമനിയിലേക്ക് എത്തി. എന്നാൽ ജർമ്മനിയിലും അദ്ദേഹത്തിനെതിരെ ആക്രമണം തുടരുകയായിരിന്നു. അഭയാര്‍ത്ഥികളായി യൂറോപ്പിലെത്തി അവിടെ നിന്നു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിരവധി ഇസ്ലാം മതസ്ഥര്‍ ഇന്നു വിവിധ രാജ്യങ്ങളിലുണ്ട്. വിശ്വാസ ജീവിതം മുന്നോട്ട് നീക്കുന്നതിനു വലിയ രീതിയിലുള്ള ഭീഷണിയാണ് ഇവര്‍ നേരിട്ടുക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2019-01-22-04:34:01.jpg
Keywords: ജര്‍മ്മ
Content: 9528
Category: 1
Sub Category:
Heading: ലോക യുവജന സംഗമത്തിനു ഇന്ന് ആരംഭം: പാപ്പ നാളെ പനാമയിലെത്തും
Content: പനാമ: യേശുവിന് സാക്ഷ്യം നല്‍കി കത്തോലിക്ക വിശ്വാസം ഉറക്കെ പ്രഘോഷിക്കുവാന്‍ തെക്കേ അമേരിക്കന്‍ രാജ്യമായ പനാമയില്‍ പതിനാലാമത് ലോക യുവജന സംഗമത്തിന് ഇന്നു ആരംഭമാകും. 155 രാജ്യങ്ങളില്‍ നിന്നായി ഒന്നര ലക്ഷത്തോളം യുവജനങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുക. ‘ഇതാ, കർത്താവിന്റെ ദാസി, അങ്ങേ ഹിതംപോലെ എന്നിൽ നിറവേറട്ടെ’ (ലൂക്ക 1:38) എന്നതാണ് ഇത്തവണത്തെ യുവജന സംഗമത്തിന്റെ ആപ്തവാക്യം. പനാമയിലെ ബിഷപ്പുമാരുടെ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സംഗമത്തിന് തുടക്കമാകുക. യുവജന കൂട്ടായ്മക്ക് ആവേശം പകരാൻ, ഫ്രാൻസിസ് പാപ്പ നാളെ പനാമയിലെത്തും. നാളെ വൈകിട്ട് 4.30ന് പനാമ ടോക്യുമെൻ എയർപോർട്ടിൽ എത്തുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് ആവേശകരമായ സ്വീകരണം നല്‍കും. 24നു രാവിലെ 9.45നാണ് പ്രസിഡന്റിന്റെ വസതിയിൽ ഔദ്യോഗിക സ്വീകരണം ഒരുക്കിയിട്ടുണ്ട്. തുടർന്ന് പ്രസിഡന്റ് ജുവാൻ കാർലോസ് വറേലയുമായി കൂടിക്കാഴ്ച നടത്തും. 10.45ന് സർക്കാർ അധികാരികളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ബൊളിവർ പാലസിൽ അഭിസംബോധനചെയ്യും. 11.15ന് ഫ്രാൻസിസ് അസീസി ദൈവാലയത്തിൽ മധ്യ അമേരിക്കയിലെ ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വൈകിട്ട് 5.30നാണ് യുവജനങ്ങളെ അഭിസംബോധന ചെയ്യാൻ പാപ്പ യുവജനസംഗമ വേദിയിലെത്തുന്നത്. കേരളത്തിൽ ആരംഭിച്ചു ലോകമെമ്പാടും വളര്‍ന്ന ‘ജീസസ് യൂത്തി’ന്റെ സാന്നിധ്യവും സംഗമ വേദിയിലുണ്ടാകും. ഏഴു തവണ ‘വേൾഡ് യൂത്ത് ഡേ’യിൽ സാന്നിധ്യം അറിയിച്ച റെക്സ് ബാൻഡിനു പകരം പുതിയ മ്യൂസിക് ബാൻഡുകളായ ‘മാസ്റ്റർ പ്ലാൻ’ (യു.എ.ഇ), ‘അക്ട്സ് ഓഫ് അപ്പോസ്തൽസ്’ (ഇന്ത്യ), ‘വോക്സ് ക്രിസ്റ്റി’ (ഇന്ത്യ) എന്നിവരാണ് ഇത്തവണ ‘ജീസസ് യൂത്തി’നെ പ്രതിനിധീകരിക്കുക. 1986ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് ആഗോള യുവജന ദിനാഘോഷത്തിന് തുടക്കമിട്ടത്. രൂപതാതലത്തിൽ ആഘോഷിക്കപ്പെടേണ്ട ദിനമായിട്ടായിരുന്നു ആരംഭം. പിന്നീട് 1991ലാണ് മൂന്നു വർഷം കൂടുമ്പോഴുള്ള ആഗോളതലത്തിലുള്ള സംഗമങ്ങൾക്ക് രൂപം നൽകിയത്. ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ യുവജന കമ്മീഷന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും ആഗോള യുവജനോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.
Image: /content_image/News/News-2019-01-22-05:17:08.jpg
Keywords: യുവജന
Content: 9529
Category: 1
Sub Category:
Heading: ചൈനയില്‍ ഭവനങ്ങളിൽ നിന്നും ക്രൈസ്തവ ചിഹ്നങ്ങൾ നീക്കം ചെയ്യുന്നത് തുടരുന്നു
Content: ബെയ്ജിംഗ്: ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ രാജവ്യാപകമായി ക്രൈസ്തവ ചിഹ്നങ്ങൾ നീക്കം ചെയ്യുന്നതായി റിപ്പോർട്ടുകൾ. ക്രൈസ്തവ വിശ്വാസം കുറ്റകരമാക്കുന്ന രീതിയിലാണ് ഭരണകൂടത്തിന്റെ നീക്കങ്ങൾ. ചൈനയിലെ മതസ്വാതന്ത്ര്യവും മനുഷ്യവകാശവും ചർച്ച ചെയ്യുന്ന ബിറ്റർ വിന്റർ മാസികയാണ് ഭവനങ്ങളിൽ നിന്നും ക്രൈസ്തവ ചിഹ്നങ്ങൾ നീക്കം ചെയ്യുന്നതായും തൽസ്ഥാനത്ത് മാവോ സേ ദൂങ്ങിന്റെയും പ്രസിഡൻറ് ഷി ജിൻപിങ്ങിന്റെയും ചിത്രങ്ങൾ പ്രതിഷ്ഠിച്ചതായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ചൈനീസ് അധികൃതർ വൃദ്ധനായ കത്തോലിക്ക വിശ്വാസിയുടെ ഭവനത്തിൽ കുരിശിന്റെ ചിത്രം നീക്കം ചെയ്ത് അധികാരികളുടെ ചിത്രങ്ങൾ പ്രതിഷ്ഠിക്കാൻ ഉത്തരവിട്ടിരുന്നു. അല്ലാത്തപക്ഷം ഗവൺമെൻറിന്റെ സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്നാണ് അറിയിച്ചത്. ക്രൈസ്തവ വിശ്വാസികൾ എന്ന കാരണത്താൽ നിരന്തരം വേട്ടയാടപ്പെടുന്നതായി അദ്ദേഹത്തിന്റെ ഭാര്യ 'ബിറ്റർ വിന്റർ'നോട് വെളിപ്പെടുത്തി. സമാന രീതിയിൽ, മറ്റൊരു ഭവനത്തില്‍ എഴുതപ്പെട്ടിരുന്ന, "തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹ 3:16) എന്ന ദൈവവചനത്തിന് പകരം വാചകങ്ങള്‍ എഴുതണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിന്നു. 2018 ഫെബ്രുവരി മുതൽ ആയിരത്തിനാനൂറോളം ക്രൈസ്തവ ചിഹ്നങ്ങളാണ് ഇത്തരത്തിൽ നീക്കം ചെയ്യപ്പെട്ടതായി ബിറ്റർ വിന്റർ മാസിക ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ദേവാലയത്തിൽ പ്രദർശിപ്പിച്ചിരുന്ന പത്തു കല്പനകളിൽ ആദ്യത്തേത് കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി യോജിച്ചു പോകാത്തതിനാൽ നീക്കം ചെയ്യണമെന്ന് ഭരണകൂടം ആജ്ഞാപിച്ചതും വിവാദങ്ങൾക്ക് കാരണമായിരിന്നു. ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുതെന്ന ദൈവകല്പനയെ എതിർത്ത് പ്രസിഡന്റ് ഷി ജിൻപിങ്ങും നേരത്തെ രംഗത്തെത്തിയിട്ടുണ്ടെന്നും മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വത്തിക്കാന്‍ ചൈന ഉടമ്പടി പ്രാബല്യത്തില്‍ വന്നെങ്കിലും നിരീശ്വര രാഷ്ട്രമായി വിലയിരുത്തപ്പെടുന്ന കമ്മ്യൂണിസ്റ്റ് ചൈനയിൽ വിശ്വാസികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത് തുടരുകയാണ്.
Image: /content_image/News/News-2019-01-22-10:40:01.jpg
Keywords: ചൈന, ചൈനീ
Content: 9530
Category: 1
Sub Category:
Heading: കൗണ്ട് ഡൗണ്‍ ആരംഭിച്ചു: ലോക യുവജന സംഗമം തത്സമയം ശാലോം വേൾഡില്‍
Content: പനാമ: ഇന്നു പനാമയില്‍ ആരംഭിക്കുന്ന 'ലോക യുവജന സംഗമം' തത്സമയം വിശ്വാസികളിലേക്ക് എത്തിക്കുവാന്‍ ശാലോം വേള്‍ഡ് ഒരുങ്ങി. യുവജന സംഗമത്തിന്റെ ഒഫീഷ്യൽ മീഡിയ പാർട്ണറായി ശാലോമിനെയാണ് വത്തിക്കാന്‍ ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. ലോക യുവത്വത്തിന്റെ താളവും ഓജസും പ്രസരിക്കുന്ന പരിപാടികൾ മികവുറ്റ രീതിയിൽ ലഭ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് 'ശാലോം വേൾഡ്' പ്രൊഡക്ഷൻ ടീം സജ്ജീകരിച്ചിരിക്കുന്നത്. ഇതര ന്യൂസ് നെറ്റ്‌വർക്കുകൾക്ക് തത്‌സമയ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ലഭ്യമാക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ലോക യുവജനസംഗമത്തിന് ചുക്കാൻ പിടിക്കുന്ന അൽമായരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കൽ കൗൺസിലും പനാമയുടെ മെത്രാൻ സമിതിയും ഉൾപ്പെടുന്ന സംഘാടക സമിതിക്കുവേണ്ടി പനാമ ആർച്ച്ബിഷപ്പ് ഡൊമിങ്കോ ഉള്ളോ മെൻഡീറ്റയാണ് 'ശാലോം വേൾഡി'നെ ഒഫീഷ്യൽ മീഡിയാ പാർട്ണറായി നേരത്തെ പ്രഖ്യാപിച്ചത്. ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ ഉൾപ്പെടെയുള്ള ഭാഷകളിൽ 17 സ്റ്റേജുകളിലായി നടക്കുന്ന അഞ്ച് ദിവസങ്ങളിലെ പരിപാടികൾ തത്‌സമയം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് 'ശാലോം വേൾഡ്' എത്തിക്കും. പരിപാടികളോടൊപ്പം സംഗമത്തില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളുടെയും യുവജന പ്രേഷിതരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരുടെയും പ്രത്യേക അഭിമുഖങ്ങൾ പ്രക്ഷേപണം ചെയ്യാൻ വേൾഡ് യൂത്ത് ഡേ വേദികളോട് ചേർന്ന് സ്റ്റുഡിയോ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. യുവജന സംഗമം തത്‌സമയം നാലിടങ്ങളിൽ കാണാന്‍ അവസരമുണ്ട്. 1. സ്മാർട് ടി.വികളിലൂടെയും ഇതര ടി.വി ഡിവൈസുകളിലൂടെയും തത്‌സമയ സംപ്രേക്ഷണം കാണാനുള്ള വിവരങ്ങൾക്കായി സന്ദർശിക്കുക. {{shalomworldtv.org/connected-tv-> https://www.shalomworldtv.org/connected-tv }} 2. ഐ.ഒ.എസ്, ആൻഡ്രോയിഡ് മൊബൈൽ ഫോണിലൂടെയും ടാബ്‌ലെറ്റുകളിലൂടെ ലഭ്യമാകുന്നത് എങ്ങനെ എന്ന് അറിയാൻ സന്ദർശിക്കുക {{shalomworldtv.org/mobile-apps-> https://www.shalomworldtv.org/mobile-apps }} 3. തത്‌സമയം ദൃശ്യങ്ങൾക്കായി സന്ദർശിക്കുക {{shalomworldtv.org-> https://www.shalomworldtv.org }} 4. സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ കാണാൻ: ഫേസ്ബുക്ക് - (facebook.com/shalomworld) ട്വിറ്റർ (twitter.com/shalomworldtv), ഇൻസ്റ്റഗ്രാം (www.instagram.com/explore/tags/shalomworldtv)
Image: /content_image/News/News-2019-01-22-11:24:22.jpg
Keywords: ശാലോം
Content: 9531
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ മതനിന്ദ നിയമം: മറ്റൊരു ക്രൈസ്തവ ഇര കൂടി കുറ്റവിമുക്തനായി
Content: കാസുര്‍, പാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ കാസുര്‍ ജില്ലയിലെ ഗര്‍ഹേവാലയില്‍ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ മറ്റൊരു ക്രൈസ്തവ വിശ്വാസി കൂടി കുറ്റവിമുക്തനായി. പെര്‍വേസ് മസ്സി എന്ന യുവാവാണ് മൂന്ന്‍ വര്‍ഷങ്ങള്‍ നീണ്ട കോടതി നടപടികള്‍ക്കൊടുവില്‍ കുറ്റവിമുക്തനായിരിക്കുന്നത്. പെര്‍വേസിന്റെ കേസ് കൈകാര്യം ചെയ്ത അഭിഭാഷകയും, ക്രിസ്ത്യാനികള്‍ക്കെതിരായ അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന 'ദി വോയിസ് ഓഫ് സൊസൈറ്റി'യുടെ നിയമ വിഭാഗത്തെ നയിക്കുകയും ചെയ്യുന്ന അനീഖാ മരിയ അന്തോണിയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. പെര്‍വേസിനെതിരെ യാതൊരു തെളിവും ഹാജരാക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന്‍ കോടതിയെ ബോധ്യപ്പെടുത്തുവാന്‍ തങ്ങളുടെ അഭിഭാഷക സംഘത്തിന് കഴിഞ്ഞുവെന്ന് അനീഖ പറഞ്ഞു. കേസില്‍ തങ്ങളെ സഹായിച്ചവര്‍ക്കെല്ലാം പെര്‍വേസിന്റേയും, കുടുംബത്തിന്റേയും പേരില്‍ നന്ദി അറിയിക്കുന്നതായും അവര്‍ പറഞ്ഞു. 2015 സെപ്റ്റംബര്‍ 2 നാണ് പ്രവാചകനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പെര്‍വേസ് അറസ്റ്റിലാവുന്നത്. ഹാജി ജാംഷെഡ് എന്ന മുസ്ലീമുമായി കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ വില്‍പ്പനയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അദ്ദേഹത്തെ വ്യാജ മതനിന്ദയുടെ പേരില്‍ ജയിലിലെത്തിച്ചത്. മതനിന്ദ കുറ്റം ചുമത്തപ്പെട്ട കേസുകളില്‍ ജാമ്യം ലഭിച്ച അപൂര്‍വ്വം കേസുകളിലൊന്നാണിതെന്നാണ് അനീഖ പറയുന്നത്. കേസിന്റെ പേരില്‍ പെര്‍വേസിനും കുടുംബത്തിനും ഒരുപാട് സഹനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മൂന്നുവയസ്സുള്ള മകളെ അജ്ഞാതര്‍ കൊലപ്പെടുത്തിയിരിന്നു. പെര്‍വേസിനെതിരെ കുറ്റം ചുമത്തിയവരാണ് മകളെ കൊലപ്പെടുത്തിയതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യയായ സറീനക്ക് ചോദ്യം ചെയ്യലിന്റെ പേരില്‍ പോലീസില്‍ നിന്നും ക്രൂരമായ പീഡനമാണ് ഏല്‍ക്കേണ്ടി വന്നത്. കുറ്റവിമുക്തനാക്കപ്പെട്ടുവെങ്കിലും പെര്‍വേസിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിവായിട്ടില്ല. മതഭ്രാന്തന്‍മാരെ സംബന്ധിച്ചിടത്തോളം പെര്‍വേസ് ഇപ്പോഴും മതനിന്ദ നടത്തിയവനാണെന്നും അനീഖ ചൂണ്ടിക്കാട്ടി. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഒരുപാധിയായി മാറിയതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ വളരെയേറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ് പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമം. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,500-ലധികം ആളുകള്‍ ഈ നിയമത്തിനിരയായിട്ടുണ്ട്. മതനിന്ദക്കുറ്റത്തിനു വധശിക്ഷ വിധിക്കപ്പെട്ട ക്രൈസ്തവ വനിത ആസിയാ ബീബിയെ പാക് സുപ്രീംകോടതി ഒക്ടോബര്‍ അവസാനം കുറ്റവിമുക്തയാക്കിയെങ്കിലും ഭീഷണിയെ തുടര്‍ന്നു ഇപ്പോഴും രഹസ്യ കേന്ദ്രത്തില്‍ തുടരുകയാണ്.
Image: /content_image/News/News-2019-01-22-13:49:54.jpg
Keywords: പാക്കി
Content: 9532
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കലോത്സവം 2019: തിയ്യതികളും സ്ഥലങ്ങളും തീരുമാനിച്ചു
Content: പ്രെസ്റ്റൺ: ബൈബിൾ പ്രഘോഷണത്തിനും വിശ്വാസസാക്ഷ്യത്തിനും പുതിയ മാനങ്ങൾ നൽകിയ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന്റെ 2019 വർഷത്തേക്കുള്ള സ്ഥലങ്ങളും തീയതികളും രൂപത പ്രസിദ്ധപ്പെടുത്തി. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വര്ഷം രൂപതാതല മത്സരങ്ങൾ ലിവർപൂളിൽ വച്ചായിരിക്കും നടക്കുന്നത്. ലിവർപൂൾ ലിതർലാൻഡ് 'സമാധാനരാഞ്ജി' ഇടവക വികാരി റെവ. ഫാ. ജിനോ അരിക്കാട്ടും കമ്മറ്റി അംഗങ്ങളും ആതിഥ്യമരുളുന്ന The De LA Salle Academy, Carr Lane East, Croxteth, Liverpool, L11 4SG - ൽ വച്ച് നവംബർ 16 ശനിയാഴ്ചയാണ് രൂപതാതല മത്സരങ്ങൾ. ഇംഗ്ലണ്ട്, വെയിൽസ്‌, സ്കോട്ലൻഡ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയുടെ വിവിധ മിഷൻ, കുർബാന സെന്ററുകളിൽനിന്നായി ആയിരക്കണക്കിന് കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന റീജിയണൽ തല മത്സരങ്ങൾ പ്രാഥമിക ഘട്ടത്തിൽ സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും. റീജിയണൽ തല മത്സരങ്ങളുടെ തിയതികൾ ചുവടെ: 1. Glasgow, Scotland ; 28th September 2. Preston;19th October 3. Manchester: 5th October 4 . Bristol Cardiff: 5th October 5 .London: 5th October 6 .Cambridge: 29th September കലാരൂപങ്ങളിലൂടെ സുവിശേഷപ്രഘോഷണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കലോത്സവം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ കലോത്സവം രൂപത ഡയറക്ടർ റെവ. ഫാ. പോൾ വെട്ടിക്കാട്ടിനെ സമീപിക്കേണ്ടതാണ്. (Mobile Number: 07450243223 )
Image: /content_image/Events/Events-2019-01-23-05:03:51.jpg
Keywords: ബ്രിട്ട,
Content: 9533
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കലോത്സവം 2019: തിയ്യതികളും സ്ഥലങ്ങളും തീരുമാനിച്ചു
Content: പ്രെസ്റ്റൺ: ബൈബിൾ പ്രഘോഷണത്തിനും വിശ്വാസസാക്ഷ്യത്തിനും പുതിയ മാനങ്ങൾ നൽകിയ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന്റെ 2019 വർഷത്തേക്കുള്ള സ്ഥലങ്ങളും തീയതികളും രൂപത പ്രസിദ്ധപ്പെടുത്തി. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വര്ഷം രൂപതാതല മത്സരങ്ങൾ ലിവർപൂളിൽ വച്ചായിരിക്കും നടക്കുന്നത്. ലിവർപൂൾ ലിതർലാൻഡ് 'സമാധാനരാഞ്ജി' ഇടവക വികാരി റെവ. ഫാ. ജിനോ അരിക്കാട്ടും കമ്മറ്റി അംഗങ്ങളും ആതിഥ്യമരുളുന്ന The De LA Salle Academy, Carr Lane East, Croxteth, Liverpool, L11 4SG - ൽ വച്ച് നവംബർ 16 ശനിയാഴ്ചയാണ് രൂപതാതല മത്സരങ്ങൾ. ഇംഗ്ലണ്ട്, വെയിൽസ്‌, സ്കോട്ലൻഡ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയുടെ വിവിധ മിഷൻ, കുർബാന സെന്ററുകളിൽനിന്നായി ആയിരക്കണക്കിന് കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന റീജിയണൽ തല മത്സരങ്ങൾ പ്രാഥമിക ഘട്ടത്തിൽ സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും. റീജിയണൽ തല മത്സരങ്ങളുടെ തിയതികൾ ചുവടെ: 1. Glasgow, Scotland ; 28th September 2. Preston;19th October 3. Manchester: 5th October 4 . Bristol Cardiff: 5th October 5 .London: 5th October 6 .Cambridge: 29th September കലാരൂപങ്ങളിലൂടെ സുവിശേഷപ്രഘോഷണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കലോത്സവം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ കലോത്സവം രൂപത ഡയറക്ടർ റെവ. ഫാ. പോൾ വെട്ടിക്കാട്ടിനെ സമീപിക്കേണ്ടതാണ്. (Mobile Number: 07450243223 )
Image: /content_image/Events/Events-2019-01-23-04:14:55.jpg
Keywords: ബ്രിട്ട,
Content: 9534
Category: 18
Sub Category:
Heading: എത്യോപ്യ പ്രധാനമന്ത്രി പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാൻ സിറ്റി: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയുടെ പ്രധാനമന്ത്രി അബൈ അഹമ്മദ് അലി വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്‌ച നടത്തി. ജനുവരി 21 തിങ്കളാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. വത്തിക്കാനും എത്യോപ്യയും തമ്മിലുള്ള ബന്ധത്തിന് മുൻഗണന കൊടുത്തു കൊണ്ടുള്ള കൂടികാഴ്ച്ചയില്‍ രാജ്യത്തിന്‍റെ സമഗ്ര വികസനത്തിനായുള്ള ശ്രമങ്ങളും എത്യോപ്യയുടെ ചരിത്രത്തിൽ ക്രിസ്ത്രീയ സമൂഹം വഹിച്ച പങ്കും  വിദ്യാഭ്യാസരംഗത്തും, ആരോഗ്യമേഖലകളിലും നൽകിയ സംഭാവനകളും പ്രത്യേകം പരാമർശിക്കപ്പെട്ടു. മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനും വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി മോൺ. അന്തോണി കമില്ലെരിയുമായും അഹമ്മദ് അലി ചർച്ചകൾ നടത്തി. സാമൂഹീക സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരങ്ങൾ തേടാനും ആഫ്രിക്കയുടെ വികസനവും ചർച്ചകളിൽ ഇടം പിടിച്ചു.
Image: /content_image/India/India-2019-01-23-04:25:35.jpeg
Keywords: പാപ്പ