Contents
Displaying 9221-9230 of 25173 results.
Content:
9535
Category: 1
Sub Category:
Heading: എത്യോപ്യ പ്രധാനമന്ത്രി പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാൻ സിറ്റി: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയുടെ പ്രധാനമന്ത്രി അബൈ അഹമ്മദ് അലി വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ജനുവരി 21 തിങ്കളാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. വത്തിക്കാനും എത്യോപ്യയും തമ്മിലുള്ള ബന്ധത്തിന് മുൻഗണന കൊടുത്തു കൊണ്ടുള്ള കൂടികാഴ്ച്ചയില്‍ രാജ്യത്തിന്‍റെ സമഗ്ര വികസനത്തിനായുള്ള ശ്രമങ്ങളും എത്യോപ്യയുടെ ചരിത്രത്തിൽ ക്രിസ്ത്രീയ സമൂഹം വഹിച്ച പങ്കും വിദ്യാഭ്യാസരംഗത്തും, ആരോഗ്യമേഖലകളിലും നൽകിയ സംഭാവനകളും പ്രത്യേകം പരാമർശിക്കപ്പെട്ടു. ഇരുവരും പരസ്പരം സമ്മാനങ്ങള്‍ കൈമാറി. മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയെ തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനും വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി മോൺ. അന്തോണി കമില്ലെരിയുമായും അഹമ്മദ് അലി ചർച്ചകൾ നടത്തി. സാമൂഹീക സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരങ്ങൾ തേടാനും ആഫ്രിക്കയുടെ വികസനവും ചർച്ചകളിൽ ഇടം പിടിച്ചു.
Image: /content_image/News/News-2019-01-23-05:15:48.jpg
Keywords: പാപ്പ

9536
Category: 18
Sub Category:
Heading: 'തോമാശ്ലീഹായുടെ നടപടികൾ' ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത്: മാർ പോളി കണ്ണൂക്കാടൻ
Content: കൊച്ചി: അപ്പസ്‌തോലനായ തോമാശ്ലീഹായുടെ ഭാരതത്തിലെ പ്രവര്‍ത്തനങ്ങളിലേക്കു വെളിച്ചം വീശുന്ന 'തോമാശ്ലീഹായുടെ നടപടികള്‍' എന്ന പുരാതനഗ്രന്ഥം ഗൗരവമായ പഠനത്തിനു വിധേയമാക്കേണ്ടതാണെന്നു സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ (എല്‍ആര്‍സി) ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. സഭയുടെ ഗവേഷണ പഠനവിഭാഗമായ എല്‍ആര്‍സിയുടെ 56ാമതു ത്രിദിന സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഡി രണ്ടാം നൂറ്റാണ്ടില്‍ സിറിയയില്‍ തയാറാക്കപ്പെട്ട ഈ പുരാതന ഗ്രന്ഥം അപ്പസ്‌തോലനായ തോമാശ്ലീഹായുടെ ഗ്രന്ഥം ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ്. പൗരാണിക ഇന്ത്യയും മധ്യപൂര്‍വേഷ്യന്‍ സംസ്‌കാരങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രത്തിലേക്കു സൂചനകള്‍ നല്‍കുന്നു എന്ന നിലയില്‍ മാര്‍തോമ്മാ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ ഗ്രന്ഥമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. സമ്മേളനത്തില്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. എല്‍ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണന്പുഴ, റവ. ഡോ. നോബിള്‍ മണ്ണാറത്ത്, റവ. ഡോ. ജയിംസ് പുലിയുറുന്പില്‍, റവ. ഡോ. ജയിംസ് കുരികിലംകാട്ട്, ടോമി ജോസഫ് അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തോമാശ്ലീഹായുടെ നടപടികള്‍ ഭാരത സുവിശേഷവത്കരണത്തെക്കുറിച്ചുള്ള ഏറ്റവും പുരാതനമായ ലിഖിതരേഖ എന്ന വിഷയത്തിലുള്ള സെമിനാറില്‍ 26 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Image: /content_image/India/India-2019-01-23-04:33:48.jpg
Keywords: കണ്ണൂ

9537
Category: 18
Sub Category:
Heading: കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി കുറവിലങ്ങാട് ദേവാലയം സന്ദർശിക്കും
Content: കുറവിലങ്ങാട്: സീറോ മലബാര്‍ സഭയിലെ ഏക മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശിക്കും. 26, 27 തീയതികളിലാണ് സന്ദര്‍ശനം നടക്കുക. 26നു വൈകുന്നേരം കുറവിലങ്ങാട് ദേവാലയത്തില്‍ എത്തിച്ചേരുന്ന മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. കുറവിലങ്ങാട് ഫൊറോനയിലെ കാളികാവ്, കാട്ടാന്പാക്ക്, കൂടല്ലൂര്‍, കുറിച്ചിത്താനം, മണ്ണയ്ക്കനാട്, മരങ്ങാട്ടുപിള്ളി, മോനിപ്പള്ളി, പാലയ്ക്കാട്ടുമല, രത്‌നഗിരി, ഉദയഗിരി, വാക്കാട്, വയല എന്നീ ഇടവകകളും മുന്‍പ് കുറവിലങ്ങാട് ഫൊറോനയുടെ ഭാഗമായിരുന്ന ജയ്ഗിരി, കാഞ്ഞിരത്താനം, കളത്തൂര്‍, സ്ലീവാപുരം ഇടവകകളും ഇടവകാതിര്‍ത്തിയിലെ വിവിധ ആശ്രമ ദേവാലയങ്ങളും പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം ഏറ്റുവാങ്ങും. 7.30 ന് ഫൊറോനയിലെ വൈദികരുടെ സമ്മേളനത്തിലും തുടര്‍ന്ന് ദേവാലയ യോഗത്തിലും മേജര്‍ ആര്‍ച്ച് ബിഷപ്പും പാലാ രൂപതാധ്യക്ഷനും പങ്കെടുക്കും. 27 നു രാവിലെ 8.30ന് ഇടവകയിലെ വിവിധ ഭക്തസംഘടന അംഗങ്ങളുടെ യോഗത്തില്‍ മേജര്‍ ആര്‍ച്ചബിഷപ് പങ്കെടുത്ത് സന്ദേശം നല്‍കും. 10 ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടക്കും.
Image: /content_image/India/India-2019-01-23-04:36:38.jpg
Keywords: ആലഞ്ചേ

9538
Category: 18
Sub Category:
Heading: താഴെത്തട്ടിലുള്ള ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചത് ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളുകൾ: ഗവർണർ
Content: ചങ്ങനാശേരി: താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകള്‍ നല്‍കിയ സേവനം മഹത്തരമാണെന്നു ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ചങ്ങനാശേരി മെത്രാപ്പോലീത്തന്‍പളളി പാരീഷ് ഹാളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്കു വിദ്യാഭ്യാസം അന്യമായിരുന്ന കാലത്ത് സര്‍ക്കാരിനൊപ്പം സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ സമുദായ സംഘടനകളുടെ സേവനം അനുകരണീയമാണ്. സ്‌കൂളിന്റെ ശതോത്തര രജത ജൂബിലി സ്മാരകമായി വിദ്യാര്‍ഥികള്‍ സമാഹരിച്ച തുകകൊണ്ട് സഹപാഠിക്കു വീടുവച്ചു നല്‍കിയത് മാതൃകാപരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. വീടിന്റെ താക്കോല്‍ ദാനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ കേരള നവോത്ഥാനത്തിനു മുന്നേറ്റംകുറിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെപ്പോലുള്ള മഹത്തുക്കളെ വിസ്മരിക്കുന്നത് ദുഃഖകരമാണെന്ന് സി. എഫ്. തോമസ് എംഎല്‍എ പറഞ്ഞു. ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍, സിഎംസി പ്രൊവിന്‍സ് വികാര്‍ ജനറാള്‍ സിസ്റ്റര്‍ ഗ്രേയ്‌സ് തെരേസ്, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റ്റോംസി സിഎംസി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-01-23-05:07:10.jpg
Keywords: ഗവർണർ

9539
Category: 10
Sub Category:
Heading: വിയറ്റ്നാമിലെ അഭയാർത്ഥികൾ കത്തോലിക്ക വിശ്വാസത്തിലേക്ക് ഒഴുകുന്നു
Content: ഹോ ചി മിൻ സിറ്റി: വെള്ളപ്പൊക്കത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മാറിയ കത്തോലിക്ക സഭയെ തങ്ങളുടെതന്നെ ജീവിതത്തിന്റെ ഭാഗമായി മാറ്റുകയാണ് വിയറ്റ്നാമിലെ മോങ് ഗോത്രം. ലായി ചാവു പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് ഭക്ഷണവും, വസ്ത്രവും, മറ്റ് അവശ്യസാധനങ്ങളും എത്തിച്ചത് കത്തോലിക്ക സഭയുടെ സന്നദ്ധസംഘടനയായ കാരിത്താസ് വിയറ്റ്നാമായിരുന്നു. സഭയുടെ ഈ കാരുണ്യ സ്പർശമാണ് അനേകരെ കത്തോലിക്ക വിശ്വാസത്തിലേക്ക് കൂട്ടികൊണ്ടു പോയത്. തുറന്ന കരങ്ങളോടെയാണ് സഭ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയതെന്നും കത്തോലിക്കാ വിശ്വാസം എന്നത് സ്നേഹത്തിന്റെ ഒരു മതമാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചതെന്നും, അതിനാലാണ് സഭയിലേക്ക് കടന്നുവന്നതെന്നും ജോസഫ് സുങ് എന്ന മോങ് ഗോത്രത്തിലെ അംഗം പറഞ്ഞു. ദൈവത്തെ അറിയാൻ സാധിച്ചതിലും, ദൈവത്തിന്റെ ഒരു മകൻ ആകാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും ഇനിയുള്ള ജീവിതം അവിടുത്തെ ബഹുമാനിച്ചും ദൈവത്തിന് നന്ദി അർപ്പിച്ചും ജീവിക്കാനാണ് ആഗ്രഹമെന്നും ജോസഫ് പറയുന്നു. വെള്ളപ്പൊക്കത്തിന് ശേഷം വീട് നഷ്ടപ്പെട്ട തങ്ങൾക്ക് കിടപ്പാടം നൽകിയും ഭക്ഷണവും, വസ്ത്രവും മറ്റും നൽകിയും തങ്ങളെ സഹായിച്ച ക്രൈസ്തവ വിശ്വാസികൾക്കും ജോസഫ് നന്ദി പറഞ്ഞു. ഇന്ന് ജപമാല കഴുത്തിൽ അണിയാതെ ജോസഫ് പുറത്തിറങ്ങാറില്ല, ആഴ്ചതോറും മോങ് ഗോത്രത്തിലെ അംഗങ്ങൾ ആരുടെയെങ്കിലും ഭവനത്തിൽ ഒരുമിച്ചുകൂടി പ്രാർത്ഥിക്കുമ്പോൾ ജോസഫും എത്തുന്നു. ലായി ചാവു ഇടവകയിലെ ഫാ പീറ്റർ ഫാൻ കഴിഞ്ഞ ഡിസംബർ മാസം 10 കുടുംബങ്ങൾക്കാണ് ജ്ഞാനസ്നാനം നൽകിയത്. മാമ്മോദിസ നൽകിയ 10 കുടുംബങ്ങളിൽ ഒന്നാണ് ജോസഫിന്റെ കുടുംബം. 62 പേരാണ് അന്ന് കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നത്. ഇവരിൽ പലരും ദൂരെയുള്ള മിഷൻ സ്റ്റേഷനുകളിൽ നിന്നുള്ളവരാണ്. ഔദ്യോഗികമായി കമ്മ്യൂണിസവും, നിരീശ്വരവാദവും തങ്ങളുടെ രാജ്യത്തിന്റെ ഭരണഘടനയുടെ ഭാഗമായ വിയറ്റ്നാം മതവിശ്വാസത്തിന് വലിയ വിലക്കുകളാണ് രാജ്യത്ത് കൽപ്പിച്ചിരിക്കുന്നത്. ഇതിനാൽ തന്നെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ദേവാലയങ്ങളില്ല. കത്തോലിക്ക വിശ്വാസികൾ ആരുടെയെങ്കിലും ഭവനങ്ങളിലാണ് സാധാരണയായി ഞായറാഴ്ചകളിൽ പ്രാർത്ഥിക്കാൻ ഒത്തുചേരുന്നതെന്ന് ഫാ. പീറ്റർ ഫാൻ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ട ഒരുപാട് ആളുകൾക്ക് സഭ ഭവനം നിർമ്മിച്ചു നൽകിയിട്ടുണ്ട്. പ്രകൃതി ക്ഷോഭത്തിന്റ ഇരകളായവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതാണ് ഏറ്റവും മികച്ച സുവിശേഷവത്കരണമെന്ന് ഫാ. പീറ്റർ ഫാൻ പറയുന്നു. സഭയുടെ സഹായഹസ്തം പ്രളയ മേഖലയിൽ തുടരുമ്പോൾ കത്തോലിക്ക സഭയിലേക്ക് ചേക്കേറുന്നവരുടെ എണ്ണവും അനുദിനം വർദ്ധിക്കുകയാണ്.
Image: /content_image/News/News-2019-01-23-05:20:34.jpg
Keywords: വിയറ്റ്നാ

9540
Category: 1
Sub Category:
Heading: ഇരുപത് വർഷം: ഗ്രഹാം സ്റ്റെയ്ൻസിന്റെ സ്മരണയിൽ ക്രൈസ്തവർ
Content: ബാല്‍സോറെ: ഓസ്‌ട്രേലിയന്‍ മിഷ്‌ണറിയായിരുന്ന ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്നിട്ടു ഇന്ന് 20 വര്‍ഷം. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവരുടെ മനസിലേക്ക് ഭീതിയുടെ തീക്കനല്‍ കോരിയിടുന്നതായിരുന്നു ഗ്രഹാം സ്‌റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്നുവെന്ന വാര്‍ത്ത. 1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമൊത്തിയേയും അഗ്നിക്കിരയാക്കിയത്. ഒറീസായിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ അവര്‍ക്കെതിരെ തിരിഞ്ഞത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. ഗ്രഹാം സ്റ്റെയിന്‍സിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ധാര സിംഗിനെ മാത്രമാണ് കോടതി ശിക്ഷിച്ചത്. മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടു. ഭര്‍ത്താവിന്റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസ് ഭാരതത്തിലേക്ക് പിന്നീട് തിരിച്ചു വന്നത് 2006-ല്‍ ആണ്. തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കര്‍ത്തവ്യം ഇന്നും അവര്‍ ഈ രാജ്യത്ത് തുടരുന്നു. അതേസമയം ഗ്രഹാമിന്റെയും മക്കളുടെയും രക്തത്തിന്റെ പ്രതിഫലനമെന്നോണം നിരവധി പേരാണ് ഒഡീഷയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അത് ഇന്നും തുടരുകയാണ്.
Image: /content_image/News/News-2019-01-23-09:12:26.jpg
Keywords: ഒഡീഷ

9541

Image: /content_image/News/News-2019-01-23-09:50:44.jpg
Keywords: ഒഡീഷ, കാണ്ഡ

9542
Category: 1
Sub Category:
Heading: ലോക യുവജന സംഗമത്തിന് പനാമയില്‍ പ്രൗഢ ഗംഭീര തുടക്കം
Content: പനാമ: 155 രാജ്യങ്ങളില്‍ നിന്നായി ഒന്നരലക്ഷത്തോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന ലോക യുവജന സംഗമത്തിന് പനാമയില്‍ തുടക്കം. അന്‍പതു ബിഷപ്പുമാരുടെ കാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് ആറുദിനം നീണ്ടുനിൽക്കുന്ന സംഗമത്തിന് തുടക്കമായത്. പരമ്പരാഗതമായ സംഗീതത്തിന്റെയും നൃത്തച്ചുവടുകളുടെയും അകമ്പടിയോടെയാണ് ആഗോള യുവത്വത്തെ പനാമ സ്വീകരിച്ചത്. വിശ്വാസ സാക്ഷ്യവും വിജ്ഞാനവും വിനോദവും ഒരുമിക്കുന്ന പ്രാർത്ഥനാനിർഭരമായ നിമിഷങ്ങളിൽ പങ്കാളിയാകാന്‍ വത്തിക്കാനില്‍ നിന്നു ഫ്രാന്‍സിസ് പാപ്പ പനാമയിലേക്ക് തിരിച്ചിട്ടുണ്ട്. മുന്‍കൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള 480 ബിഷപ്പുമാരിൽ 48% പേർ എത്തിയതായും ബാക്കിയുള്ളവർ വരും ദിവസങ്ങളിൽ എത്തിച്ചേരുമെന്നുമാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാനൂറിനടുത്ത് ബിഷപ്പുമാർ 137 സെന്ററുകളിലായി മതബോധന ക്ലാസുകൾക്കും നേതൃത്വം നൽകും. യുവജന മഹാസംഗമം കാര്യക്ഷമമായി നടപ്പിലാക്കാന്‍ തദ്ദേശീയരായ ഇരുപതിനായിരം പനാമ യുവജനങ്ങളും കൊളംബിയ, ബ്രസീൽ, കോസ്റ്റ റിക്ക, മെക്‌സിക്കോ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള 2,445 വോളണ്ടിയർമാരും സജീവമായി രംഗത്തുണ്ട്. വോളന്റിയർ ടീമില്‍ കേരള സഭയെ പ്രതിനിധീകരിച്ച് രണ്ടുപേരുണ്ടെന്നതും ശ്രദ്ധേയമാണ്. വരാപ്പുഴ അതിരൂപതാഗംങ്ങളായ ഫാ. സ്റ്റാൻലി മാതിരപ്പിള്ളി, ജോസ്മോൻ തൈപ്പറമ്പില്‍ എന്നിവരാണ് ഇന്റർനാഷ്ണൽ വോളന്റിയർ ടീമില്‍ ഉള്ളത്. നാളെ വൈകിട്ട് 5.30നു യുവജനങ്ങളെ അഭിസംബോധന ചെയ്യാൻ പാപ്പ യുവജനസംഗമ വേദിയിലെത്തുന്നതോടെ ആവേശം ഇരട്ടിയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Image: /content_image/News/News-2019-01-23-10:31:19.jpg
Keywords: യുവജന

9543
Category: 13
Sub Category:
Heading: 'മഴ' ദൈവത്തിൽ നിന്ന് സത്യ ദൈവത്തെ തിരിച്ചറിഞ്ഞതിന്റെ ആഹ്ലാദത്തിൽ ബംഗ്ലാ ഗോത്ര സമൂഹം
Content: ബന്ധര്‍ബാന്‍: പ്രാകൃത ആരാധനയില്‍ നിന്നും സത്യ ദൈവത്തെ കണ്ടെത്തിയതിന്റെ നൂറാം വാര്‍ഷികം ആഘോഷപൂര്‍വ്വം കൊണ്ടാടി ബംഗ്ലാദേശിലെ ബാം ഗോത്ര സമൂഹം. മഴ, മരം, കല്ല്, സൂര്യന്‍ തുടങ്ങിയവയെ ആരാധിച്ചുകൊണ്ടിരുന്ന പ്രാകൃത സമൂഹം ഇപ്പോള്‍ യേശു ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കുകയും, സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. തെക്ക്-കിഴക്കന്‍ ബംഗ്ലാദേശിലെ ബാന്ദര്‍ബാന്‍ മലനിരകളിലാണ് ബാം ഗോത്രസമൂഹം നിലനില്‍ക്കുന്നത്. പ്രാകൃത ആരാധനയില്‍ കഴിഞ്ഞിരിന്ന സമൂഹത്തെ മിഷ്ണറിമാര്‍ തീക്ഷ്ണമായ ശുശ്രൂഷകള്‍ക്ക് ഒടുവില്‍ യേശുവിനെ നല്‍കുകയായിരിന്നു. ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന്റെ നൂറാം വാര്‍ഷികാഘോഷം മൂന്നു ദിവസമാണ് നീണ്ടുനിന്നത്. ശനിയാഴ്ച തുടങ്ങിയ ആഘോഷം തിങ്കളാഴ്ചയാണ് അവസാനിച്ചതെന്ന് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത കലാപരിപാടികളും അരങ്ങേറി. ബാം ഭാഷയിലുള്ള ഡിക്ഷ്ണറിയുടെ പ്രകാശനവും, പാരമ്പര്യപരവും, സാംസ്കാരികവുമായ പുസ്തക പ്രദര്‍ശനവും ഉണ്ടായിരുന്നു. നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെയില്‍സില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷ്ണറിയായ എഡ്വിന്‍ റോളണ്ടാണ് അയ്യായിരത്തോളം അംഗങ്ങള്‍ ഉണ്ടായിരുന്ന ബാം ഗോത്രത്തെ യേശുവിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. പത്തുവര്‍ഷത്തെ വിശ്രമമില്ലാത്ത സുവിശേഷ വേലക്ക് ശേഷമാണ് ആദ്യമായി ഗോത്ര വര്‍ഗ്ഗത്തില്‍ നിന്നു ഒരാള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്. ഇന്ന്‍ പതിനയ്യായിരത്തോളം അംഗബലമുള്ള ബാം ഗോത്രത്തിലെ മുഴുവന്‍ അംഗങ്ങളും ക്രിസ്തുവില്‍ വിശ്വസിക്കുന്നവരാണ്. വിശ്വാസ പരിവര്‍ത്തനത്തിനു ശേഷം തങ്ങളുടെ ജീവിതത്തില്‍ സമഗ്രമായ പുരോഗതിയാണ് ഉണ്ടായതെന്ന് ബാം സോഷ്യല്‍ കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റായ ജോയാംലിയാന്‍ ആംലെ പറയുന്നു. ഗോത്രത്തിലെ അംഗങ്ങളില്‍ നിരവധി പേര്‍ ഇന്ന്‍ വിദേശത്തു ജോലി ചെയ്യുന്നുവരുണ്ട്.
Image: /content_image/News/News-2019-01-23-12:48:52.jpg
Keywords: യേശു, ക്രിസ്തു

9544
Category: 18
Sub Category:
Heading: ദൈവശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്ന വിശ്വാസം സഭയുടെ വിശ്വാസമായിരിക്കണം: കര്‍ദ്ദിനാള്‍ ലഡാരിയ
Content: ബംഗളൂരു: സഭയുടെ വിശ്വാസം ജനങ്ങള്‍ക്കു ജീവിക്കാന്‍ ഉതകുന്ന തരത്തില്‍ അവതരിപ്പിക്കുകയും പഠിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയെന്നതാണ് ദൈവശാസ്ത്രജ്ഞരുടെ ദൗത്യമെന്നും റോമിലെ വിശ്വാസതിരുസംഘം പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലൂയിസ് ലഡാരിയ. റോമിലെ വിശ്വാസതിരുസംഘ കാര്യാലയവും ഇന്ത്യന്‍ മെത്രാന്‍ സമിതിയും സംയുക്തമായി ബംഗളൂരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് അക്കാഡമിയില്‍ നടത്തിയ അന്താരാഷ്ട്ര ദൈവശാസ്ത്ര സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയ്ക്കു ദൈവശാസ്ത്രം ആവശ്യമാണ്, ദൈവശാസ്ത്രജ്ഞനു സഭയും. ദൈവശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്ന വിശ്വാസം സഭയുടെ വിശ്വാസവും പ്രബോധനവുമായിരിക്കണം. സഭയുടെ വിശ്വാസം ജനങ്ങള്‍ക്കു ജീവിക്കാന്‍ ഉതകുന്ന തരത്തില്‍ അവതരിപ്പിക്കുകയും പഠിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയെന്നതാണ് ദൈവശാസ്ത്രജ്ഞരുടെ ദൗത്യമെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബാത്തിസ്ത ദി ക്വാത്രോ, കര്‍ദ്ദിനാള്‍ ഡോ. ഓസ്വാര്‍ഡ് ഗ്രേഷ്യസ്, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ എന്നിവര്‍ സിമ്പോസിയത്തിനു നേതൃത്വം നല്‍കി. കേരളത്തിലെ മൂന്നു റീത്തുകളെയും പ്രതിനിധീകരിച്ച് വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന പതിനൊന്നംഗ ദൈവശാസ്ത്ര സംഘവും സിന്‌പോസിയത്തില്‍ പങ്കെടുത്തു. ഭാരതത്തിന്റെ വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലത്തില്‍ ക്രിസ്തീയ വിശ്വാസം എന്നതായിരുന്നു സിമ്പോസിയത്തിന്റെ പ്രധാന പ്രമേയം. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ എഫ്രോം നരികുളം, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ജെയിംസ് ആനാപറന്പില്‍, ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് ജേക്കബ് മാര്‍ ബാര്‍ണബാസ് എന്നിവര്‍ കേരളത്തില്‍ നിന്നു സമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2019-01-24-03:47:27.jpg
Keywords: വിശ്വാസ