category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതാഴെത്തട്ടിലുള്ള ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചത് ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളുകൾ: ഗവർണർ
Contentചങ്ങനാശേരി: താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകള്‍ നല്‍കിയ സേവനം മഹത്തരമാണെന്നു ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ചങ്ങനാശേരി മെത്രാപ്പോലീത്തന്‍പളളി പാരീഷ് ഹാളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്കു വിദ്യാഭ്യാസം അന്യമായിരുന്ന കാലത്ത് സര്‍ക്കാരിനൊപ്പം സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ സമുദായ സംഘടനകളുടെ സേവനം അനുകരണീയമാണ്. സ്‌കൂളിന്റെ ശതോത്തര രജത ജൂബിലി സ്മാരകമായി വിദ്യാര്‍ഥികള്‍ സമാഹരിച്ച തുകകൊണ്ട് സഹപാഠിക്കു വീടുവച്ചു നല്‍കിയത് മാതൃകാപരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. വീടിന്റെ താക്കോല്‍ ദാനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ കേരള നവോത്ഥാനത്തിനു മുന്നേറ്റംകുറിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെപ്പോലുള്ള മഹത്തുക്കളെ വിസ്മരിക്കുന്നത് ദുഃഖകരമാണെന്ന് സി. എഫ്. തോമസ് എംഎല്‍എ പറഞ്ഞു. ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍, സിഎംസി പ്രൊവിന്‍സ് വികാര്‍ ജനറാള്‍ സിസ്റ്റര്‍ ഗ്രേയ്‌സ് തെരേസ്, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റ്റോംസി സിഎംസി എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-01-23 10:17:00
Keywordsഗവർണർ
Created Date2019-01-23 10:06:40