Contents
Displaying 9261-9270 of 25173 results.
Content:
9575
Category: 18
Sub Category:
Heading: കേന്ദ്രത്തിന്റെ ദളിത് ക്രൈസ്തവ വിവേചനത്തില്‍ പ്രതിഷേധം
Content: കോട്ടയം: പട്ടികജാതി സംവരണത്തിനായി കഴിഞ്ഞ 69 വര്‍ഷം സമരം നടത്തുന്ന ദളിത് ക്രൈസ്തവര്‍ക്കു നീതി നല്‍കാത്ത അധികാരികള്‍ ഒരു സമരവും കൂടാതെ 60 മണിക്കൂര്‍ കൊണ്ട് മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്കു സംവരണം നല്‍കിയത് അന്പരപ്പിക്കുന്നതാണെന്നു ദളിത് കത്തോലിക്ക മഹാജനസഭ. കേന്ദ്രം ദളിത് ക്രൈസ്തവരെ അവഗണിച്ചതില്‍ കൗണ്സില്‍ പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര തീരുമാനം സ്വാഗതം ചെയ്ത സംസ്ഥാന സര്‍ക്കാരും ദലിത് ക്രൈസ്തവരെ വിസ്മരിച്ചെന്നു യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ.ഡി. ഷാജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.സി. കുഞ്ഞുകൊച്ച്, എന്‍ ദേവദാസ്, ജോര്ജ്ഉ എസ്. പള്ളിത്തറ, തോമസ് രാജന്‍, ഷാജി ചാഞ്ചിക്കല്‍, കെ.ജി.വില്സുണ്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-01-28-00:37:08.jpg
Keywords: ദളിത്

9576
Category: 11
Sub Category:
Heading: ദൈവത്തോട് ‘യെസ്’ പറഞ്ഞ പരിശുദ്ധ അമ്മയെ അനുകരിക്കാൻ കഴിയുമോ?: യുവജനങ്ങളോട് പാപ്പ
Content: പനാമ സിറ്റി: ദൈവത്തോട് ‘യെസ്’ പറഞ്ഞ പരിശുദ്ധ അമ്മയെ അനുകരിക്കാൻ നിങ്ങൾക്കു കഴിയുമോയെന്ന ചോദ്യം ഉയര്‍ത്തി ഫ്രാന്‍സിസ് പാപ്പ. മെട്രോ പാർക്കിൽ ജാഗരണപ്രാർത്ഥനയ്ക്കായി അണിചേർന്ന യുവതീർത്ഥാടകരോടായിരിന്നു പാപ്പയുടെ ചോദ്യം. ധൈര്യപൂര്‍വ്വം ‘യെസ്’ പറയാമെന്നതിന് ഉത്തമ ഉദാഹരണമാണ് പരിശുദ്ധ അമ്മ. മറ്റ് ചിന്തകള്‍ക്ക് ഇട നല്‍കാതെ ദൈവപദ്ധതിക്ക് പരിശുദ്ധ അമ്മ ‘യെസ്’ പറഞ്ഞപ്പോൾ അത് ദൈവത്തോടുള്ള വലിയ സ്‌നേഹവും വാഗ്ദാനവുമായിരുന്നുവെന്നും അതുകൊണ്ടുതന്നെ ദൈവത്തെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു സ്ത്രീ ലോകത്തില്ലായെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ദൈവത്തോട് ‘യെസ്’ പറഞ്ഞതുവഴി ജീവിതത്തിന്റെ അവസ്ഥകളെ അതിന്റെ എല്ലാ ദൗർബല്യങ്ങളോടും കൂടെ അംഗീകരിക്കുകയായിരുന്നു അമ്മ. അങ്ങനെ എല്ലാ കുറവുകളെയും അംഗികരിച്ചുകൊണ്ട് ദൈവപദ്ധതിക്ക് വഴങ്ങികൊടുക്കുമ്പോൾ നമ്മെ സ്വീകരിക്കുന്ന ഒരു ദൈവമുണ്ടെന്ന ഉറപ്പ് നമുക്ക് ലഭിക്കും. ഇത്തരത്തിൽ ബലഹീനതകളിൽ ചേർത്തുനിർത്തുന്ന തമ്പുരാന്റെ സ്‌നേഹകഥകളുടെ ഭാഗമാകാൻ നമുക്കും കഴിയണം. ലഹരിമരുന്നുകളുടെ അടിമത്വത്തിൽ പെടാതെ ജീവിക്കുന്നതുവഴി വിശ്വാസബോധ്യങ്ങളോടാണ് ഇക്കാലഘട്ടത്തിൽ നിങ്ങൾ ‘യെസ്’ പറയുന്നത്. അത് പ്രശംസനീയമാണ്. കെട്ടുറപ്പുള്ള വിശ്വാസബോധ്യങ്ങളുടെയും കുടുംബങ്ങളുടെയും സമുദായങ്ങളുടെയും ചട്ടക്കൂട്ടിൽ വളരുന്നതുകൊണ്ടാണ് നിങ്ങൾക്ക് ലഹരി വിരുദ്ധ ജീവിതം നയിക്കാൻ സാധിക്കുന്നത്. എന്തിനുവേണ്ടിയാണ്, ആർക്കുവേണ്ടിയാണ് ജീവിക്കുന്നതെന്ന് കണ്ടത്താനും അത് വഴിയൊരുക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2019-01-28-01:55:03.jpg
Keywords: യുവജന

9577
Category: 1
Sub Category:
Heading: ഗുഡ് ബൈ പനാമ: ഇനി പോര്‍ച്ചുഗലില്‍ കാണാം
Content: പനാമ സിറ്റി: ലക്ഷകണക്കിന് യുവജനങ്ങള്‍ക്ക് വിശ്വാസത്തിന്റെ പുത്തന്‍ അനുഭവം പകര്‍ന്നു പതിനാലാമത് ലോക ലോക യുവജന സംഗമത്തിന് പനാമയില്‍ ആവേശകരമായ സമാപനം. പതിനഞ്ചാമത് ലോക യുവജന സംഗമത്തിന് പോർച്ചുഗലിലെ ലിസ്ബൺ വേദിയാകും. ഇന്നലെ ഫ്രാൻസിസ് പാപ്പ അർപ്പിച്ച ദിവ്യബലിക്കുശേഷം, അൽമായർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററി തലവൻ കർദ്ദിനാൾ കെവിൻ ഫാരലാണ് അടുത്ത വേദി പ്രഖ്യാപിച്ചത്. വലിയ ആരവത്തോടെയാണ് പോർച്ചുഗലില്‍ നിന്നുള്ള യുവജനങ്ങള്‍ പ്രഖ്യാപനത്തെ വരവേറ്റത്. വർണ്ണ പതാകകൾ വീശിയും പോസ്റ്ററുകള്‍ ഉയര്‍ത്തിയും പോര്‍ച്ചുഗല്‍ പതാക വീശിയും യുവജനങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു. ആവേശത്തില്‍ മതി മറന്ന്‍ മെത്രാന്‍മാരും വൈദികരും പതാക വീശിയത് ശ്രദ്ധേയമായി. നേരത്തെ ലോക യുവജനസംഗമത്തിന് ആതിഥേയത്വം വഹിക്കാൻ പോർച്ചുഗീസ് സഭ അപേക്ഷിച്ചിട്ടുണ്ടെന്ന് ദേശീയ മെത്രാന്‍ സമിതി അധ്യക്ഷനും ലിസ്ബൺ കർദിനാളുമായ മാനുവൽ ക്ലെമന്റ് സ്ഥിരീകരിച്ചതോടെയാണ് 2022ലെ വേദി പോർച്ചുഗലാകുമെന്ന ഊഹാപോഹങ്ങൾ ശക്തമായത്. ലിസ്ബണിലെ വേൾഡ് യൂത്ത് ഡേ, പോർച്ചുഗലിലെ കത്തോലിക്കാ യാഥാർത്ഥ്യം ലോകത്തിന് പരിചയപ്പെടാനുള്ള ആമൂല്യ അവസരമായിരിക്കുമെന്ന് ഫാത്തിമാ സോഷ്യൽ കമ്മ്യൂണിക്കേഷൻ സെന്റർ മുൻ കോർഡിനേറ്റർ ലിയോപോൾഡിന സിമോസ് പ്രതികരിച്ചു. ലോക യുവജന ദിന ആഘോഷങ്ങളുടെ നാല് പതിറ്റോണ്ടോട് അടുക്കുന്ന ചരിത്രത്തിൽ ആദ്യമായാണ് പോർച്ചുഗൽ വേദിയാകുന്നത്. 2022 ജൂലൈ മാസത്തിലാകും അടുത്ത യുവജന സംഗമം നടക്കുക.
Image: /content_image/News/News-2019-01-28-02:06:08.jpg
Keywords: പനാമ

9578
Category: 18
Sub Category:
Heading: പുത്തൂർ ഭദ്രാസന കാര്യാലയവും മൈനർ സെമിനാരിയും കൂദാശ ചെയ്തു
Content: പുത്തൂർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പുത്തൂർ ഭദ്രാസന കാര്യാലയത്തിന്റെയും മൈനർ സെമിനാരിയുടെയും കൂദാശ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നിര്‍വ്വഹിച്ചു. തിരുവല്ല അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം, ബത്തേരി ഭദ്രാസനാധ്യക്ഷൻ ജോസഫ് മാർ തോമസ്, ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷൻ ജേക്കബ് മാർ ബർണബാസ്, പുത്തൂർ ഭദ്രാസനാധ്യക്ഷൻ ഗീവർഗീസ് മാർ മക്കാറിയോസ്, കൂരിയ മെത്രാനും മൂവാറ്റുപുഴ ഭദ്രാസനത്തിലെ കോ-അഡ്ജുത്തോർ ബിഷപ്പുമായ യൂഹാനോൻ മാർ തെയഡോഷ്യസ്, പൂന ഖഡ്കി എക്‌സാർക്കേറ്റ് അധ്യക്ഷൻ തോമസ് മാർ അന്തോണിയോസ്, പത്തനംതിട്ട ഭദ്രാസനത്തിന്റെ കോ-അഡ്ജുത്തോർ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് എന്നിവരോടൊപ്പം സിറോ-മലബാർ സഭയുടെയും ലത്തീൻ സഭയുടെയും പിതാക്കന്മാരും സഹകാർമ്മികരായിരുന്നു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അഭിവന്ദ്യ കാതോലിക്കാബാവ അധ്യക്ഷത വഹിച്ചു. കർണാടക മുഖ്യമന്ത്രി കുമാരസ്വാമി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പുത്തൂർ ഭദ്രാസനാധ്യക്ഷൻ ഗീവർഗീസ് മാർ മക്കാറിയോസ് തിരുമേനി സ്വാഗതം പറഞ്ഞു. വികാരി ജനറാൾ മോൺ. എൽദോ പുത്തൻകണ്ടത്തിൽ കൃതജ്ഞതയർപ്പിച്ചു. നിരവധി വൈദികരും സന്യസ്തരും അല്മായരും കൂദാശ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിന്നു.
Image: /content_image/India/India-2019-01-28-11:18:45.jpg
Keywords: മലങ്കര

9579
Category: 1
Sub Category:
Heading: അപ്പീൽ കോടതിയിലെ ജഡ്ജിയായി കത്തോലിക്ക ഡീക്കന്‍: നാമനിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ അപ്പീൽ കോടതിയിലെ ജഡ്ജിയായി കത്തോലിക്ക ഡീക്കനെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു. അമേരിക്കയിലെ റോക്ക് വില്ലേ സെന്റർ രൂപതയിലെ ഡീക്കനായ ജോസഫ് ബിയാൻഗോയേയാണ് സർക്യൂട്ട് ജഡ്ജിയായി ഡൊണാൾഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തത്. ന്യൂയോർക്കില്‍ ജനിച്ച ജോസഫ് ബിയാൻഗോ വളരെ പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ജോലി ചെയ്തതും വളരെ ഉന്നതമായ സ്ഥാപനങ്ങളിലാണ്. ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സെമിനാരിയിൽ നിന്നു അദ്ദേഹം തന്റെ മാസ്റ്റർ ഓഫ് ആർട്സ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ന്യൂയോര്‍ക്ക് ഡിസ്ട്രിക്ട് കോര്‍ട്ടില്‍ ജഡ്ജിയായി അദ്ദേഹത്തെ പിന്നീട് നിയമിച്ചു. 2013-ലാണ് അദ്ദേഹം സഭയിലെ ഡീക്കനായി ശുശ്രൂഷ ആരംഭിച്ചത്. ട്രംപിന്റെ നിര്‍ദ്ദേശം സെനറ്റ് അംഗീകരിച്ചാല്‍ ജോസഫ് ബിയാൻഗോയുടെ നിയമനം പ്രാബല്യത്തില്‍ വരും. നിർബന്ധിതമായ ശിക്ഷകൾ നൽകേണ്ടി വരുന്ന സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ ഏറ്റവും ചെറിയ ശിക്ഷ നൽകാൻ കത്തോലിക്ക വിശ്വാസം തന്നെ പ്രേരിപ്പിക്കാറുണ്ടെന്നു ജോസഫ് ബിയാൻഗോ നേരത്തെ പറഞ്ഞിരിന്നു.
Image: /content_image/News/News-2019-01-28-12:22:13.jpg
Keywords: ഡീക്ക

9580
Category: 18
Sub Category:
Heading: മാരാമണ്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 10 മുതല്‍
Content: കോട്ടയം: 124ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 10 മുതല്‍ 17 വരെ മാരാമണ്‍ മണല്‍പ്പുറത്തെ പന്തലില്‍ നടക്കും. 2.30നു മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. സുവിശേഷ പ്രസംഗകരായ യോര്‍ക്കിലെ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു, മലേഷ്യയില്‍ നിന്നുള്ള ഡോ. ഡാനിയേല്‍ ഹോ, സൗത്ത് ആഫ്രിക്കയില്‍നിന്നുള്ള റവ. റെയ്മണ്ട് സിമംഗ കുമലോ, ഡോ. ഗീവര്‍ഗീസ് മാര്‍ തിഡോഷ്യസ്, ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോത്തിയോസ്, ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ്, ഡോ. ഏബ്രഹാം മാര്‍ പൗലോസ്, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തോസ് എന്നിവരാണു മുഖ്യപ്രസംഗകര്‍. 16നു സ്വീകരിക്കുന്ന സ്‌തോത്രക്കാഴ്ച സഭയുടെ കേരള പുനര്‍ നിര്‍മാണ പദ്ധതിയിലേക്കു നല്‍കും. കണ്‍വെന്‍ഷന്റെ ശതോത്തര രജതജൂബിലി ഉദ്ഘാടനം 17നു രാവിലെ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നിര്‍വഹിക്കും. 11 മുതല്‍ 16 വരെ രാവിലെ 10നും ഉച്ചകഴിഞ്ഞു രണ്ടിനും വൈകുന്നേരം അഞ്ചിനും നടക്കുന്ന പൊതുയോഗങ്ങള്‍ക്കു പുറമേ, രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ബൈബിള്‍ ക്ലാസുകള്‍. 13നു നടക്കുന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്‍മാര്‍ പങ്കെടുക്കും.
Image: /content_image/India/India-2019-01-29-02:59:44.jpg
Keywords: മാരാമണ്‍

9581
Category: 1
Sub Category:
Heading: വൈദികർ വിവാഹം ചെയ്യുന്നതിനോട് എതിർപ്പ്; ബ്രഹ്മചര്യം സഭയ്ക്കുള്ള സമ്മാനമാണെന്നു പാപ്പ
Content: വത്തിക്കാൻ സിറ്റി: ലത്തീൻ സഭയിൽ വൈദികരാകുന്നവർ വിവാഹം ചെയ്യുന്നതിനോട് തനിക്ക് എതിർപ്പാണെന്ന് വ്യക്തമാക്കി ഫ്രാൻസിസ് മാർപാപ്പ. ഏതാനും ചില പൗരസ്ത്യ സഭകളിൽ ഉള്ളതു പോലെ ലത്തീൻ സഭയിലും വിവാഹിതരായവരെ പൗരോഹിത്യം സ്വീകരിക്കാൻ അനുവദിക്കുമോ എന്നുള്ള ചോദ്യത്തിന് ഉത്തരമായാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്. ലോക യുവജന സംഗമത്തിനുശേഷം പനാമയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങവേ വിമാനത്തിൽ വച്ചാണ് മാധ്യമപ്രവർത്തകയിൽ നിന്നും ഇപ്രകാരം ഒരു ചോദ്യമുയർന്നത്. 'പൗരോഹിത്യ ബ്രഹ്മചര്യം മാറ്റുന്നതിനെക്കാൾ എന്റെ ജീവൻ നൽകാൻ ഞാൻ തയ്യാറാണ്' എന്ന പോൾ ആറാമൻ മാർപാപ്പ പറഞ്ഞ വാചകമാണ് ഇക്കാര്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ തന്റെ മനസ്സിലേക്കു വരുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. താൻ അതിന് അനുമതി നൽകുകയില്ല എന്നും, ഇങ്ങനെയൊരു തീരുമാനം എടുത്തിട്ട് ദൈവത്തിന് മുമ്പിൽ നിൽക്കാൻ തനിക്ക് സാധിക്കുമെന്ന് തോന്നില്ലായെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. ഏതാണ്ട് ഒരു മണിക്കൂറോളം മാധ്യമപ്രവർത്തകരും മാർപാപ്പയുമായുള്ള സംഭാഷണം നീണ്ടുനിന്നു. 'വിശ്വാസം തെളിയിക്കപ്പെട്ടിട്ടുള്ള വിവാഹിതരായവരേയും പുരോഹിതഗണത്തിലേക്ക് പരിഗണിക്കണമെന്നതിനെകുറിച്ച് പരിശുദ്ധാത്മാവ് എന്താണ് ആവശ്യപ്പെടുന്നതെന്ന് തിരുസഭ ചിന്തിക്കണ'മെന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകൾ ഏറെ ചർച്ചക്ക് വഴി തെളിയിച്ചിരുന്നു. പിന്നീട് വൈദിക ബ്രഹ്മചര്യത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടി വിവിധ പ്രസ്താവനകൾ പാപ്പ നടത്തിയിട്ടുണ്ട്.
Image: /content_image/News/News-2019-01-29-05:13:59.jpg
Keywords: പൗരോഹി

9582
Category: 1
Sub Category:
Heading: പേപ്പല്‍ ടിക്കറ്റ് വാങ്ങാന്‍ വന്‍ തിരക്ക്: സൗജന്യ യാത്ര സൗകര്യമൊരുക്കാന്‍ ഭരണകൂടം
Content: അബുദാബി: മാർപാപ്പയുടെ യുഎഇ സന്ദർശനത്തിന് ദിവസങ്ങള്‍ ശേഷിക്കേ പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയുടെ ടിക്കറ്റു വിതരണം ഇന്നലെ ദുബായിൽ ആരംഭിച്ചു. ഫെബ്രുവരി അഞ്ചിനാണ് ഫ്രാൻസിസ് മാർപാപ്പയുടെ കാർമ്മികത്വത്തിൽ ദിവ്യബലി നടക്കുക. ഔദ് മെഹ്ത് സെന്‍റ് മേരീസ് ദേവാലയത്തിന് പുറത്ത് മണിക്കൂറുകളോളം കാത്തുനിന്നാണ് ആയിരകണക്കിന് വിശ്വാസികള്‍ ആദ്യ ദിവസം തന്നെ ടിക്കറ്റ് കരസ്ഥമാക്കിയതെന്ന്‍ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവ്യബലിയിൽ പങ്കെടുക്കുവാൻ ടിക്കറ്റ് ലഭിച്ചവർ തങ്ങളുടെ സന്തോഷം പങ്കുവെച്ചു. പത്തു ലക്ഷത്തോളം കത്തോലിക്കരാണ് മാർപാപ്പയുടെ സന്ദർശനത്തിനായി കാത്തിരിക്കുന്നത്. എന്നാൽ ഒരു ലക്ഷത്തി മുപ്പത്തിഅയ്യായിരം പേരെ മാത്രമാണ് പാപ്പ ബലി അര്‍പ്പിക്കുന്ന സൈദ് സ്പോർട്സ് സിറ്റിയിൽ ഉൾകൊള്ളാൻ കഴിയുകയെന്ന് അധികൃതർ വ്യക്തമാക്കി. 'എന്നെ സമാധാനത്തിന്റെ ഉപകരണമാക്കണമേ' എന്ന ഫ്രാൻസിസ് അസീസിയുടെ പ്രാര്‍ത്ഥന ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഫ്രാൻസിസ് പാപ്പയുടെ സമീപത്ത് നിന്ന് ദിവ്യബലിയിൽ പങ്കെടുക്കാൻ സാധിക്കുമെന്നത് ഭാഗ്യമാണെന്ന് വിശ്വാസികള്‍ പ്രതികരിച്ചു. പത്തു വർഷത്തോളമായി ദുബായിയിൽ താമസിക്കുന്ന വെനീഷ്യ കാർഡോസ തന്നെ സംബന്ധിച്ചു ഇത് ധന്യ നിമിഷമാണെന്ന്‍ പറയുന്നു. അതേസമയം യുഎഇയിലെ വിവിധ പ്രദേശങ്ങളിലെ ഹബ്ബുകളില്‍ നിന്നും സര്‍ക്കാരിന്റെ സൗജന്യ ഷട്ടില്‍ സര്‍വീസുകള്‍ മാര്‍പാപ്പ ബലി അര്‍പ്പിക്കുന്ന സ്‌പോര്‍ട്‌സ് സിറ്റിയിലേക്ക് ഉണ്ടാകും. ഹബ് വരെ സ്വന്തം നിലയില്‍ എത്തേണ്ടതുണ്ട്. ഏതൊക്കെ മേഖലകളില്‍ നിന്ന് ഷട്ടില്‍ സര്‍വീസ് ഉണ്ടാകുമെന്ന വിവരം വൈകാതെ എല്ലാ ഇടവകകളിലും ഉടനെ അറിയിക്കും. പ്രവേശനടിക്കറ്റും യാത്രാടിക്കറ്റും ഇല്ലാതെ വരുന്നവർക്ക് പ്രവേശനം ഉണ്ടാകില്ലെന്നും യുഎഇയിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ മാധ്യമവിഭാഗം പത്രക്കുറിപ്പിൽ അറിയിച്ചു.
Image: /content_image/News/News-2019-01-29-09:37:41.jpg
Keywords: അറേബ്യ, യുഎഇ

9583
Category: 1
Sub Category:
Heading: സാന്‍ ഫ്രാന്‍സിസ്കോയെ മനുഷ്യക്കടലാക്കി ‘വാക്ക് ഫോര്‍ ലൈഫ്’ റാലി
Content: സാന്‍ ഫ്രാന്‍സിസ്കോ: “ഗര്‍ഭഛിദ്രം കൊലപാതകമാണ്”, “നിഷ്കളങ്കരേ സംരക്ഷിക്കൂ”, “ഞാനാണ് പ്രോലൈഫ് തലമുറ” തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി ‘വാക്ക് ഫോര്‍ ലൈഫ്’ റാലിക്കായി അണിനിരന്ന പതിനായിരങ്ങള്‍ സാന്‍-ഫ്രാന്‍സിസ്കോയിലെ മാര്‍ക്കറ്റ് തെരുവിനെ മനുഷ്യക്കടലാക്കി. കാല്‍ ലക്ഷത്തോളം ആളുകള്‍ പ്രോലൈഫ് റാലിയില്‍ പങ്കെടുത്തുവെന്നാണ് കണക്കാക്കപ്പെടുന്നത്. റോയ് v. വേഡ് കേസിന്മേല്‍ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും അബോര്‍ഷന്‍ നിയമപരമാക്കി കൊണ്ടുള്ള 1973-ലെ സുപ്രീം കോടതി വിധിക്കെതിരേയും, ഗര്‍ഭഛിദ്രത്തിനെതിരേയുമുള്ള ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നായ ‘വാക്ക് ഫോര്‍ ലൈഫ്’ വാര്‍ഷിക റാലിയുടെ 15-മത് റാലിയായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച സാന്‍-ഫ്രാന്‍സിസ്കോയുടെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ചത്. വിശുദ്ധ കുര്‍ബാനക്ക് ശേഷം സിവിക് സെന്റര്‍ പ്ലാസയില്‍ തടിച്ചു കൂടിയ ആയിരകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ ഉച്ചയോടെ സാന്‍ഫ്രാന്‍സിസ്കോയുടെ മാര്‍ക്കറ്റ് തെരുവിലൂടെ എംബാര്‍ക്കാഡെറോ പ്ലാസയെ ലക്ഷ്യമാക്കി ഒഴുകുകയായിരുന്നു. പട്രീഷ്യ സാന്‍ഡോവല്‍, അബ്ബി ജോണ്‍സണ്‍, വാള്‍ട്ടര്‍ ബി. ഹോയെ II, ഫാ. ഷേനന്‍ ബൌക്കെറ്റ് തുടങ്ങിയ പ്രമുഖര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയവരെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഗര്‍ഭഛിദ്രം അമ്മക്കും, ശബ്ദിക്കാനാവാത്ത കുഞ്ഞിനും ഒരുപോലെ ദോഷകരമാണെന്നും രാഷ്ട്രം അബോര്‍ഷന്‍ കൊണ്ട് മുറിവേറ്റിരിക്കുകയാണെന്നും പട്രീഷ്യ സാന്‍ഡോവല്‍ തുറന്നു പറഞ്ഞു. പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് പുറമേ അബോര്‍ഷനെ അനുകൂലിക്കുന്നവരും മാര്‍ക്കറ്റ് സ്ട്രീറ്റില്‍ തടിച്ചുകൂടിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
Image: /content_image/News/News-2019-01-29-10:20:15.jpg
Keywords: ഗര്‍ഭസ്ഥ, ഭ്രൂണ

9584
Category: 13
Sub Category:
Heading: റഷ്യന്‍ സഭ വളര്‍ച്ചയുടെ നിറവില്‍: ഓരോ വര്‍ഷവും ആരംഭിക്കുന്നത് ആയിരം ദേവാലയങ്ങള്‍
Content: മോസ്കോ: നിരീശ്വര രാജ്യമായിരിന്ന കമ്മ്യൂണിസ്റ്റ് റഷ്യയില്‍ ക്രൈസ്തവ സമൂഹം ശക്തമായ വളര്‍ച്ചയുടെ പാതയില്‍. നിലവില്‍ റഷ്യയില്‍ മുപ്പത്തിഎണ്ണായിരത്തിലധികം ഇടവകകളുണ്ടെന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ പാത്രിയാര്‍ക്കല്‍ പ്രസ്സ് സെക്രട്ടറി ഫാ. അലെക്സാണ്ടര്‍ വോള്‍കോവ് അറിയിച്ചു. പാത്രിയാര്‍ക്കീസ് കിറില്‍ റഷ്യന്‍ സഭാ പിതാവായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിളിച്ചു കൂട്ടിയ പ്രസ് കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2009-ല്‍ പാത്രിയാര്‍ക്കീസ് കിറില്‍ പദവിയിലേറുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ പതിനായിരത്തിലധികം ഇടവകകളാണ് 2019 ആയപ്പോഴേക്കും വര്‍ദ്ധിച്ചതെന്ന് ഫാ. വോള്‍കോവ് പറഞ്ഞു. വര്‍ഷം തോറും ആയിരത്തിലധികം പുതിയ ഇടവകകളാണ് റഷ്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ദിവസം രണ്ടു മുതല്‍ മൂന്നു വരെ പുതിയ ഇടവകകളാണ് റഷ്യയില്‍ രൂപം കൊള്ളുന്നതെന്ന്‍ ഫാ. അലെക്സാണ്ടര്‍ പറയുന്നു. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ മെത്രാന്‍മാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ 182 മെത്രാന്‍മാരാണ് ഇപ്പോള്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ കൂടിയിട്ടുള്ളത്. കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് റഷ്യന്‍ സമൂഹത്തിന് ക്രിസ്തീയ ജീവിതത്തോടുള്ള ആഭിമുഖ്യം ഇരട്ടിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. റഷ്യയിലെ ക്രൈസ്തവ സമൂഹം ഓരോ ദിവസവും വളരുകയാണെന്നും ഈ സ്ഥിതി തുടരുകയാണെങ്കില്‍ വിപ്ലവത്തിന് മുന്‍പുണ്ടായിരുന്നതിന് സമാനമാകുമെന്നും വൊളോകോലാംസ്കിലെ മെത്രാപ്പോലീത്തയായിരുന്നു ഹിലാരിയോണ്‍ നേരത്തെ പറഞ്ഞിരിന്നു. ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ നിരീശ്വര രാജ്യമായിരിന്ന കമ്മ്യൂണിസ്റ്റ് റഷ്യ ഇന്നു ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ വിളനിലമാണ്. ബോള്‍ഷേവിക് വിപ്ലവകാലത്ത് അനേകം ക്രൈസ്തവരുടെ രക്തം റഷ്യന്‍ മണ്ണില്‍ വീണെങ്കിലും ഇതിന്റെ ഫലമെന്നോണമാണ് ഇന്നു റഷ്യ വിശ്വാസ ജീവിതത്തില്‍ മുന്നേറുന്നത്.
Image: /content_image/News/News-2019-01-29-10:55:00.jpg
Keywords: റഷ്യ, പുടിന്‍