Contents
Displaying 9301-9310 of 25173 results.
Content:
9615
Category: 18
Sub Category:
Heading: കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് അബുദാബിയിലെത്തി
Content: ദുബായ്: മാർപാപ്പയുടെ യുഎഇ സന്ദർശനത്തോട് അനുബന്ധിച്ചു ചടങ്ങുകളിൽ പങ്കെടുക്കാൻ സീറോ മലങ്കര സഭ പരമാധ്യക്ഷൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ അബുദാബിയിൽ എത്തി. അബുദാബി വിമാനത്താവളത്തിൽ രാവിലെ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ മലങ്കര കത്തോലിക്കാ സഭാ ഗൾഫ് മേഖലാ കോ-ഓർഡിനേറ്റർ ഫാ. മാത്യു കണ്ടത്തിലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രകൃതിയോടും സഹിഷ്ണുതാ മനോഭാവം കാണിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മാർപാപ്പ യുഎഇ സഹിഷ്ണുതാ വർഷമായി ആചരിക്കുന്ന വേളയിൽ ഇവിടം സന്ദർശിക്കുമ്പോൾ അതിനു പ്രാധാന്യമേറെയാണെന്ന് മാർ ക്ലിമീസ് പറഞ്ഞു. മാർപാപ്പയുടെ ഇസ്‍ലാമിക രാഷ്ട്ര സന്ദർശനം ലോകത്തിന് സാഹോദര്യത്തിന്റെ പുതിയ സന്ദേശം നൽകുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
Image: /content_image/India/India-2019-02-02-11:35:11.jpg
Keywords: യുഎഇ, പാപ്പ

9616
Category: 1
Sub Category:
Heading: മറക്കാനാകാത്ത നിമിഷം സമ്മാനിച്ച പാപ്പ അറേബ്യന്‍ മണ്ണില്‍ കാലു കുത്തുമ്പോള്‍
Content: 2017 ഏപ്രിൽ മാസത്തിൽ ഞങ്ങൾ റോമിലേക്ക് യാത്ര പുറപ്പെട്ടപ്പോൾ ഞങ്ങളുടെ ഉള്ളിൽ ഒറ്റ പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു- സ്നേഹപിതാവായ പരിശുദ്ധ പിതാവിനെ, വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപ്പാപ്പയെ ദൂരെനിന്നെങ്കിലും ഒരുനോക്കുകാണുവാൻ സാധിച്ചിരുന്നെങ്കിൽ. എന്റെ ജീവിത പങ്കാളിയായ റോസി യാത്രയിലുടനീളം കുട്ടികളായ ക്രിസിനും ക്യാതെറിനുമൊപ്പം ഉരുവിട്ടുകൊണ്ടിരുന്ന പ്രാർത്ഥനയും മറ്റൊന്നായിരുന്നില്ല. ഞായറാഴ്ച വൈകിട്ടോടുകൂടി റോമിലെത്തിയ ഞങ്ങൾ നേരത്തെ ബുക്ക് ചെയ്ത പ്രകാരം വത്തിക്കാൻ സെന്റ് പീറ്റേഴ്സ് സ്ക്വയറിനോട് ഏറ്റവും അടുത്ത ഹോട്ടലിൽ താമസമാക്കി. ഞങ്ങളുടെ ഫാമിലി സുഹൃത്ത് കൂടിയായ ഫാ. അരുൺ കലമറ്റത്തിൽ തിങ്കളാഴ്ച തന്നെ "പേപ്പൽ ഓഡിയെൻസ്" എൻട്രി പാസ് തരപ്പെടുത്തിതന്നു. 09 മണിക്ക് ആരംഭിക്കുന്ന "പേപൽ ഓഡിയെൻസ്" കൂടാൻ ബുധനാഴ്ച വെളുപ്പിനെ നാലുമണിക്ക് എൻട്രി ഗേറ്റിലേക്ക് ചെല്ലുമ്പോൾ തന്നെ ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള വിശ്വാസികളുടെ വലിയ ഒരു നീണ്ട നിര പ്രത്യക്ഷമായിരുന്നു. പ്രതീക്ഷ കൈവിടാതെ അതിലൊരു ഭാഗമായപ്പോൾ പാപ്പായെ ഒരു നോക്കുകാണാൻ പോകുന്ന സന്തോഷത്തിൽ ഹൃദയം വിതുമ്പുന്നുണ്ടായിരുന്നു. നാലുമണിക്കൂറത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ എട്ടുമണിയോടുകൂടി “സെക്യൂരിറ്റി ചെക്ക് ഇൻ” കഴിഞ്ഞു വത്തിക്കാൻ സ്ക്വയറിലേക്കു പ്രവേശിച്ചപ്പോൾ സന്തോഷം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ഒരു വലിയ ജനസമുദ്രത്തിന്റെ കൂടെയാണ് നിൽക്കുന്നതെന്ന യാഥാർഥ്യം ഉള്ളിലുണ്ടെങ്കിലും ഞങ്ങളുടെ പ്രാർത്ഥന പാപ്പായെ ഒന്ന് തൊടാൻ സാധിച്ചിരുന്നെങ്കിൽ എന്നായി. അത്ഭുതം എന്ന് പറയട്ടെ - ദൈവം ഞങ്ങളുടെ ആഗ്രഹം സാധിച്ചുതന്നു. പാപ്പാ ഓഡിയന്സിന്റെ ഇടയിലേക്കിറങ്ങിവന്നപ്പോൾ പാപ്പാ ഒന്ന് ശ്രദ്ധിക്കാനായി ഞാൻ ഞങ്ങളുടെ കുഞ്ഞു മാലാഖയെ 04 വയസുള്ള കുഞ്ഞു കാതറീനെ എന്റെ തലയുടെയും മുകളിലായീ ഉയരത്തിൽ പിടിച്ചു. "ഡിയർ പാപ്പാ" എന്നർത്ഥം വരുന്ന ഇറ്റാലിയൻ ഭാഷയിൽ "കാരോ പാപ്പാ" എന്ന് വിളിച്ചു കൂവിക്കൊണ്ടിരുന്നു. എന്നെ അത്ഭുതസ്തബ്ധനാക്കിക്കൊണ്ടു അതാ പാപ്പയുടെ വാഹനം എന്റെ മുന്നിൽ നിർത്തി - ഫ്രാൻസിസ് പാപ്പാ എന്റെ നേരെ കൈ നീട്ടി. ഒരു നിമിഷം ഒന്നും മനസിലായില്ല, അപ്പോഴേക്കും പാപ്പയുടെ സെക്യൂരിറ്റി ചുമതലകളുടെ തലവൻ "ഡൊമെനിക്കോ ജിയാനി" എന്റെ കൈയിൽനിന്നും കൊച്ചു കാതറീനെ പാപ്പായുടെ കൈയിലേക്ക് എത്തിച്ചിരുന്നു. ഒരു നിമിഷം ഞാൻ സ്വപ്നം കാണുകയാണോ എന്ന് തോന്നിപ്പിക്കുമാറ് പരിശുദ്ധ പിതാവിന്റെ കൈകളിൽ ഇരിക്കുന്ന എന്റെ മകളെയാണ് ഞാൻ കണ്ടത്. പിതാവ് അവളുടെ തലയിൽ ചുംബിച്ചുകൈവച്ചു അനുഗ്രഹിച്ചു തിരിച്ചു എന്റെ കൈകളിലേക്ക്. സ്വർഗം പുൽകിയ സന്തോഷം, എന്റെ ജീവിത പങ്കാളി എന്റെ അടുത്തുനിന്നു സന്തോഷം കൊണ്ട് കരയുന്നു. അടുത്തുനിന്നവരെല്ലാം എന്റെ മകളെ ആശ്ലേഷിക്കുന്നു. ആ അപൂർവ നിമിഷം ഇന്നലെ കഴിഞ്ഞതുപോലെ ഇന്നും ഞങ്ങളുടെ ഓർമകളിൽ മങ്ങാതെ ക്ലാവുപിടിക്കാതെ പച്ചപിടിച്ചു നിൽക്കുന്നു. ഫാ. അരുൺ കലമറ്റത്തിൽ പറഞ്ഞു - "നോ ഡൌട്ട്, ഇറ്റ് ഈസ് ഓഫ്‌കോഴ്സ് ഹെവൻലി ബ്ലസിങ്". ഇതറിഞ്ഞ എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു - " ഇറ്റ് ഈസ് എ മിറക്കിൾ". അബുദാബി അമേരിക്കൻ എംബസ്സിയിൽ ഓഫീസറായ എന്റെ സഹോദരൻ ബിനു കുന്നേൽ പറഞ്ഞത് "ഇറ്റ് ഈസ് ഗോഡ്സ് ഗിഫ്റ് ഫോർ യുവർ പ്രയർ" എന്നാണ്. എന്തിനധികം ഇതറിഞ്ഞ എന്റെയും ജീവിത പങ്കാളിയുടെയും മാതാപിതാക്കൾ സന്തോഷംകൊണ്ട് കരഞ്ഞു. ശരിയാണ് ലോകത്തിന്റെ പല ഭാഗത്തുള്ള ഏതാണ്ട് ഒരു ലക്ഷത്തിലധികം വിശ്വാസികളുടെ ഇടയിൽനിന്നും എന്ത് മേന്മയാണ് ഞങ്ങൾക്കുണ്ടായിരുന്നത് - അത് ഞങ്ങളുടെ പ്രാർത്ഥന മാത്രമായിരുന്നിരിക്കണം, തീർച്ച. നിങ്ങൾ ആരാണെന്നോ, നിങ്ങൾ എവിടെ നിന്നാണ് വരുന്നത് എന്നോ, നിങ്ങളുടെ വിശ്വാസങ്ങൾ എന്താണ് എന്നോ നോക്കാതെ എല്ലാവരോടും ആദരവ് കാട്ടുന്ന ഫ്രാൻസിസ് പാപ്പാ എന്ന് കേട്ടറിവ് മാത്രമേയുണ്ടായിരുന്നുള്ളൂ - പക്ഷേ ആ പരമമായ സത്യം അന്ന് ഞങ്ങൾ കണ്ടും കൊണ്ടും അറിഞ്ഞു. റോമിൽനിന്നും തിരികെപ്പോരുന്നതിനു മുൻപായി ലോക കാതോലിക്ക സഭയിൽ മേജർ അല്ലെങ്കിൽ പേപൽ ബസിലിക്ക എന്നറിയപ്പെടുന്ന ഗ്രേറ്റ് പേപൽ ചർച്ചസ് ഓഫ് റോം ആയ സൈന്റ്റ് പീറ്റേഴ്സ് വത്തിക്കാൻ ബസിലിക്കയും, ലാറ്ററൻ ബസിലിക്കയും, സൈന്റ്റ് പോൾസ് ബസിലിക്കയും, സൈന്റ്റ് മേരി ബസിലിക്കയും സന്ദർശിക്കുവാനുള്ള അപൂർവ ഭാഗ്യവും ഞങ്ങൾക്ക് കൈവന്നു. ഞങ്ങൾ ദുബായിൽ താമസിക്കുന്നവരായതുകൊണ്ട്, യുണൈറ്റഡ് അറബ് എമിറേറ്റിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപ്രധാനമായ സന്ദർശനം, അറേബ്യൻ ഉപദ്വീപിലെ ആദ്യ ഈ സന്ദർശനം പ്രഖ്യാപിച്ചതിന് ശേഷം പ്രത്യേകിച്ച് ഞങ്ങൾ തീർത്തും ആവേശ ഭരിതരാണ്. ഒരു മില്യണിലധികം കത്തോലിക്കർ യു.എ.ഇയിൽ ജീവിക്കുന്നുണ്ട്. യു.എ.ഇ സ്ഥാപക പ്രസിഡൻറ് ശൈഖ് സായിദ് മുൻപോട്ടു വച്ച മൂല്യങ്ങളിൽ അധിഷ്ഠിതമായി മറ്റെല്ലാ മതക്കാരുമൊത്ത് ഞങ്ങളുടെ വിശ്വാസം പിന്തുടരുന്നതിന് ഞങ്ങൾക്കെല്ലാ സ്വാതന്ത്ര്യവും ഈ രാജ്യത്തെ ഭരണാധികാരികൾ ഇന്നേവരെ നല്കിപ്പോരുന്നു. മാർപ്പാപ്പയുടെ നേതൃത്വത്തിലുള്ള "സോളം ഹൈ മാസ്സ്" അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഫെബ്രുവരി 05 നു, 10:30 am നു നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുതരുകയും, അതിനോടൊപ്പം അതിൽ പങ്കെടുക്കുവാനുള്ള എല്ലാ വിശ്വാസികൾക്കും യാത്രാസൗകര്യവും അവധി സൗകര്യവും ഏർപ്പെടുത്തിത്തന്ന അബുദാബി "രാജകുമാരനും", "യു എ ഇ ആംഡ് ഫോഴ്സസ്സ് ഡെപ്യൂട്ടി സുപ്രീം കമ്മാൻഡറും” കൂടിയായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഓരോ വിശ്വാസിയും ഹൃദയപൂർവം സ്മരിക്കുകയും നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാനം ഊട്ടിയുറപ്പിക്കുവാൻ മാർപാപ്പയുടെ അറേബ്യൻ മണ്ണിലേക്കുള്ള ഈ വരവ് സഹായകരമാകുമെന്ന് യു എ ഇ പ്രൈം മിനിസ്റ്ററും, ദുബൈ ഭരണാധികാരിയും കൂടിയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഓർമിപ്പിച്ചു. യു എ ഇ യിൽ അധിവസിക്കുന്ന ഓരോ മനുഷ്യനും ഈ രാജ്യത്തെ ഭരണാധികാരികളോട് കടപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് ഓരോ കാതോലിക്കാ വിശ്വാസിയും ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം അവർ നൽകുന്ന കരുതലിന്റെ ജ്വലിക്കുന്ന പര്യായമാണ്. മതിവരുവോളം സ്നേഹവും,സ്വാതന്ത്ര്യവും നല്കിപ്പോരുന്ന ഈ നാടിന്റെ ഓരോ ഭരണാധികാരികൾക്കും അഭിമാനത്തോടെ, സ്നേഹത്തോടെ അതിലേറെ നന്ദിയോടെ ഓരോ കാതോലിക്കാ വിശ്വാസിയുടെയും പേരിൽ, പ്രത്യേകിച്ച് യു എ ഇ സിറോ മലബാർ കമ്മ്യൂണിറ്റിയുടെ പേരിൽ നന്ദിയുടെ ഒരായിരം പൂമലരുകൾ. (ലേഖകനായ ബിജു കുന്നേല്‍ കഴിഞ്ഞ 13 വര്‍ഷമായി ദുബായിലെ G4S എന്ന മൾട്ടി നാഷനൽ കമ്പനിയിൽ സീനിയർ മാനേജറായി ജോലി ചെയ്യുകയാണ്. ഭാര്യ: റോസി മാത്യു; മക്കള്‍: ക്രിസ്, കാതറിൻ)
Image: /content_image/News/News-2019-02-03-00:35:00.jpg
Keywords: പാപ്പ

9617
Category: 1
Sub Category:
Heading: സമാധാനത്തിന്റെ സന്ദേശവുമായി പാപ്പ ഇന്ന് യുഎഇയിലെത്തും
Content: അബുദാബി: നീണ്ട നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കും ഒടുവില്‍ ആ ദിനമെത്തി. ചരിത്രത്തില്‍ ആദ്യമായി അറേബ്യന്‍ നാട് സന്ദര്‍ശിക്കുന്ന പാപ്പ എന്ന പേരോട് കൂടി സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ ഇന്ന് അറേബ്യന്‍ മണ്ണില്‍ കാല്‍ കുത്തും. പാപ്പയെ വരവേല്‍ക്കാന്‍ വഴികളില്‍ സ്വാഗതമോതി യുഎഇ ദേശീയ പതാകയും പേപ്പൽ പതാകയും നിറഞ്ഞുകഴിഞ്ഞു. ഇന്നു രാത്രി 10ന് അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തുന്ന മാർപാപ്പയ്ക്കു വന്‍ വരവേൽപ് നൽകാനാണ് യുഎഇ ഭരണകൂടത്തിന്റെയും അറേബ്യന്‍ വികാരിയാത്തിന്റെയും തീരുമാനം. നാളെ ഉച്ചയ്ക്ക് 12 മണിക്ക് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഒൗദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്നു കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാനുമായി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ചർച്ച. വൈകുന്നേരം 5 മണിക്ക് അബുദാബി ഗ്രാൻഡ് മോസ്കിൽ മുസ്ലിം കൗണ്‍സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി ചർച്ച നടത്തും. വൈകുന്നേരം 6 മണിക്ക് ഫൗണ്ടേഴ്സ് മെമ്മോറിയലിൽ മതാന്തര സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പ സന്ദേശം നല്‍കും. ചൊവ്വാഴ്ച രാവിലെ രാവിലെ അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ സന്ദർശനം നടത്തുന്ന പാപ്പ രോഗികളും അബലരുമായ നൂറോളം പേരുമായി സംസാരിക്കും. 10.30നാണ് അറേബ്യന്‍ ക്രൈസ്തവ സമൂഹം ഏറെ കാത്തിരിന്ന പാപ്പയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണം സഈദ് സ്പോർട്സ് സിറ്റിയിൽ അര്‍പ്പിക്കുക.പരിശുദ്ധ കുര്‍ബാന മദ്ധ്യേ പാപ്പ സന്ദേശം നല്‍കും. മലയാളം അടക്കം അഞ്ചു ഭാഷകളില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ പ്രാര്‍ത്ഥന ഉയരും. ഒരുലക്ഷത്തി മുപ്പത്തിഅയ്യായിരം പേരാണ് ബലിയില്‍ പങ്കെടുക്കുക. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി, സീറോ മലങ്കര ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവ എന്നിവരും പാപ്പയുടെ ബലിയര്‍പ്പണത്തില്‍ പങ്കാളികളാകും. അന്നേ ദിവസം ഉച്ചയ്ക്ക് റോമിലേക്കു മടങ്ങുന്ന പാപ്പ വൈകുന്നേരം അഞ്ചോട് കൂടി റോമിലെ ചംപീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മടങ്ങിയെത്തും.
Image: /content_image/News/News-2019-02-03-01:17:12.jpg
Keywords: യുഎഇ

9618
Category: 1
Sub Category:
Heading: കേന്ദ്രം നിസംഗത വെടിയുമോ? ലോകം പാപ്പയെ കാത്തിരിക്കുമ്പോള്‍ ഇന്ത്യ മാത്രം മാറിനില്‍ക്കുന്നു
Content: അബുദാബി/ ന്യൂഡല്‍ഹി: പൊതു അവധി പ്രഖ്യാപിച്ചും മാര്‍പാപ്പയെ കാണാന്‍ സൌജന്യ യാത്രാ സൌകര്യമൊരുക്കിയും ഇസ്ലാമിക രാഷ്ട്രമായ യുഎഇ ഫ്രാന്‍സിസ് പാപ്പയ്ക്കു ഊഷ്മള സ്വീകരണം ഒരുക്കുമ്പോള്‍ ഇന്ത്യയുടെ നിശബ്ദ നിലപാട് ആശങ്കയിലാഴ്ത്തുന്നതായാണ് പൊതുവില്‍ നിരീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലേക്കുള്ള പാപ്പായുടെ വരവ് അനാവശ്യമായി നീട്ടിക്കൊണ്ടു പോകുന്നത് ആശ്ചര്യജനകമാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തില്‍ മുസ്ലിം ലോകം പോലും വലിയ ആദരവോടെ സ്വീകരിക്കുന്ന മാര്‍പാപ്പയോട് മതേതര രാജ്യമായ ഇന്ത്യ പുറംതിരിഞ്ഞു നില്ക്കുന്നത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങള്‍ക്കു അപമാനമാണെന്ന് മുഹമ്മദ് അബ്ദുള്‍ സക്കീര്‍ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ അടക്കമുള്ള ഇതര രാഷ്ട്രങ്ങള്‍ മാതൃക ആകേണ്ടതാണ് ഫ്രാന്‍സിസ് പാപ്പ മാര്‍പാപ്പയ്ക്ക് യുഎഇ നല്കുന്ന രാജകീയ വരവേല്‍പ്പെന്നു ജര്‍മ്മനിക്കാരനായ പീറ്റര്‍ ആന്‍ഡ്രിയാസ് അഭിപ്രായപ്പെട്ടു. മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നു പലതവണ വ്യക്തമാക്കിയിരിന്നു. ഇതിനായി കേന്ദ്രത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി സിബിസിഐ ശ്രമം നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് മോദി സര്‍ക്കാര്‍ വിലങ്ങു തടയിടുകയായിരിന്നു. 2017 ല്‍ ഇന്ത്യയില്‍ എത്തുമെന്ന് അസര്‍ബൈജാന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിമാനത്തില്‍ നല്‍കിയ അഭിമുഖത്തിലും ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ബംഗ്ലാദേശ് - മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടക്കും പാപ്പ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്കു മാര്‍പാപ്പയെ ശരിയായ രീതിയില്‍ വരവേല്‍ക്കാന്‍ പറ്റിയ തീയതിയും സമയവും കണ്ടെത്താനുള്ള പ്രയാസം ആണെന്നായിരുന്നു നയതന്ത്ര തലത്തിലെ ഇന്ത്യയുടെ തൊടുന്യായം. ക്രൈസ്തവ വിരുദ്ധ നിലപാട് പുലര്‍ത്തുന്ന സംഘപരിവാര്‍ സംഘടനകള്‍ മോദിക്ക് നല്‍കിയ സമ്മര്‍ദ്ധമാണ് പാപ്പയുടെ ഭാരത സന്ദര്‍ശനം നീളുന്നതിന് പിന്നിലെ പ്രധാന കാരണമായി നിരീക്ഷിക്കപ്പെടുന്നത്. പാപ്പയുടെ ഭാരത സന്ദര്‍ശനം സംജാതമാക്കുവാന്‍ നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2019-02-03-02:17:01.jpg
Keywords: പാപ്പ, ഇന്ത്യ

9619

Image: /content_image/News/News-2019-02-03-02:17:04.jpg

9620
Category: 1
Sub Category:
Heading: സമാധാനത്തിന്റെ സന്ദേശവുമായി പാപ്പ ഇന്ന് യുഎഇയിലെത്തും
Content: അബുദാബി: നീണ്ട നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കും ഒടുവില്‍ ആ ദിനമെത്തി. ചരിത്രത്തില്‍ ആദ്യമായി അറേബ്യന്‍ നാട് സന്ദര്‍ശിക്കുന്ന പാപ്പ എന്ന പേരോട് കൂടി സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ ഇന്ന് അറേബ്യന്‍ മണ്ണില്‍ കാല്‍ കുത്തും. പാപ്പയെ വരവേല്‍ക്കാന്‍ വഴികളില്‍ സ്വാഗതമോതി യുഎഇ ദേശീയ പതാകയും പേപ്പൽ പതാകയും നിറഞ്ഞുകഴിഞ്ഞു. ഇന്നു രാത്രി 10ന് അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തുന്ന മാർപാപ്പയ്ക്കു വന്‍ വരവേൽപ് നൽകാനാണ് യുഎഇ ഭരണകൂടത്തിന്റെയും അറേബ്യന്‍ വികാരിയാത്തിന്റെയും തീരുമാനം. നാളെ ഉച്ചയ്ക്ക് 12 മണിക്ക് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഒൗദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്നു കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാനുമായി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ചർച്ച. വൈകുന്നേരം 5 മണിക്ക് അബുദാബി ഗ്രാൻഡ് മോസ്കിൽ മുസ്ലിം കൗണ്‍സിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായി ചർച്ച നടത്തും. വൈകുന്നേരം 6 മണിക്ക് ഫൗണ്ടേഴ്സ് മെമ്മോറിയലിൽ മതാന്തര സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പ സന്ദേശം നല്‍കും. ചൊവ്വാഴ്ച രാവിലെ രാവിലെ അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ സന്ദർശനം നടത്തുന്ന പാപ്പ രോഗികളും അബലരുമായ നൂറോളം പേരുമായി സംസാരിക്കും. 10.30നാണ് അറേബ്യന്‍ ക്രൈസ്തവ സമൂഹം ഏറെ കാത്തിരിന്ന പാപ്പയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണം സഈദ് സ്പോർട്സ് സിറ്റിയിൽ അര്‍പ്പിക്കുക.പരിശുദ്ധ കുര്‍ബാന മദ്ധ്യേ പാപ്പ സന്ദേശം നല്‍കും. മലയാളം അടക്കം അഞ്ചു ഭാഷകളില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ പ്രാര്‍ത്ഥന ഉയരും. ഒരുലക്ഷത്തി മുപ്പത്തിഅയ്യായിരം പേരാണ് ബലിയില്‍ പങ്കെടുക്കുക. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി, സീറോ മലങ്കര ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവ എന്നിവരും പാപ്പയുടെ ബലിയര്‍പ്പണത്തില്‍ പങ്കാളികളാകും. അന്നേ ദിവസം ഉച്ചയ്ക്ക് റോമിലേക്കു മടങ്ങുന്ന പാപ്പ വൈകുന്നേരം അഞ്ചോട് കൂടി റോമിലെ ചംപീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മടങ്ങിയെത്തും.
Image: /content_image/News/News-2019-02-03-02:21:06.jpg
Keywords: പാപ്പ, അറബി

9621
Category: 1
Sub Category:
Heading: പാപ്പയുടെ യുഎഇ സന്ദർശനം എത്തിഹാദ് വിമാനങ്ങളില്‍ തത്സമയം
Content: അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ അറേബ്യന്‍ സന്ദർശനം യുഎഇയുടെ ഔദ്യോഗിക വിമാന കമ്പനിയായ എത്തിഹാദ് എയർവേയ്സ് തൽസമയം വിമാനങ്ങളില്‍ ലഭ്യമാക്കും. വിമാനത്തിനുള്ളിലെ എന്റര്‍ടെയ്ൻമെൻറ് സിസ്റ്റത്തിലൂടെയും, എയര്‍വേയ്സ് വിമാനത്താവളങ്ങളിലെ വിശ്രമ മുറികളിലും, എത്തിഹാദ് പാപ്പയുടെ യുഎഇ സന്ദർശനം പ്രക്ഷേപണം ചെയ്യും. പ്രാദേശിക മാധ്യമങ്ങളില്‍ വന്ന ഈ വാര്‍ത്ത എത്തിഹാദ് എയർവേയ്സിന്റെ വക്താവ് പിന്നീട് സ്ഥിരീകരിക്കുകയായിരിന്നു. എത്തിഹാദിന്റെ എയർബസ് 380, ബോയിങ് 787 വിമാനങ്ങളിലായിരിക്കും തൽസമയ പ്രക്ഷേപണം ഉണ്ടാകുക. ക്രമീകരണം യുഎഇ പ്രഖ്യാപിച്ചിരിക്കുന്ന സഹിഷ്ണുതയുടെ വർഷവുമായി ഒത്തു പോകുന്നതാണെന്നും സംരംഭത്തിന്റെ പ്രധാനലക്ഷ്യം എന്നത് സഹിഷ്ണുതയും, മാനുഷിക സഹവർത്തിത്വവും, മതങ്ങളും, സംസ്കാരങ്ങളും തമ്മിലുള്ള സംഭാഷണവും വളർത്തുക എന്നുള്ളതാണെന്നും എത്തിഹാദിന്റെ വക്താവ് ഖലീജ് ടൈംസിനോട് വ്യക്തമാക്കി. അതേസമയം പാപ്പയുടെ വരവിന് മണിക്കൂറുകള്‍ ശേഷിക്കേ യുഎഇയില്‍ ഉടനീളം വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്.
Image: /content_image/News/News-2019-02-03-08:40:11.jpg

9622
Category: 1
Sub Category:
Heading: പാപ്പയെ സ്വാഗതം ചെയ്ത് യുഎഇ പ്രധാനമന്ത്രിയുടെ ട്വീറ്റ്
Content: ദുബായ്: ഫ്രാന്‍സിസ് മാർപാപ്പയുടെ അറേബ്യന്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ യു.എ.ഇയിലേക്ക് പാപ്പയെ വീണ്ടും സ്വാഗതം ചെയ്ത് യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സഹിഷ്ണുത, സമാധാനം, സഹവർത്തിത്വം തുടങ്ങി രാജ്യം ഏറെ പ്രാധാന്യം നൽകുന്ന മൂല്യങ്ങൾ പുതിയ തലത്തിലേക്കുയർത്താൻ പോകുന്ന പാപ്പയുടെ സന്ദർശനത്തിനായി ജനങ്ങളോടൊപ്പം യു.എ.ഇ. ഭരണനേതൃത്വവും കാത്തിരിക്കുകയാണെന്ന്‍ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Image: /content_image/News/News-2019-02-03-10:21:58.jpg
Keywords: അറേബ്യ, യുഎഇ

9623
Category: 1
Sub Category:
Heading: പാപ്പയുടെ യുഎഇ സന്ദര്‍ശനം ഐതിഹാസിക പരം: ഡീഗോ മറഡോണ
Content: ബ്യൂണസ് അയേര്‍സ്: ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം ചരിത്രപരവും ഐതിഹാസികവും ആകുമെന്ന് അർജന്‍റീനിയൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മാർപാപ്പ യുഎഇ സന്ദർശിക്കുന്നതിലുള്ള സന്തോഷം മറഡോണ പങ്കുവച്ചത്. യുഎഇയിൽ ഭൂരിപക്ഷവും ഇസ്ലാം മതസ്ഥരാണെങ്കിലും ക്രൈസ്തവരുൾപ്പെടെയുള്ള ഇതരമതസ്ഥരുമായി സമാധാനത്തിലും സാഹോദര്യത്തിലുമാണ് അവർ ജീവിക്കുന്നതെന്നും സമാനമായ പല കാര്യങ്ങളിലും മികച്ച മാതൃക നൽകുന്ന രാജ്യവുമാണിതെന്നും മറഡോണ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പാപ്പയോടൊപ്പമുള്ള ചിത്രസഹിതമാണ് മറഡോണ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു നല്‍കിയിരിക്കുന്നത്.
Image: /content_image/News/News-2019-02-03-11:19:21.jpg

9624
Category: 1
Sub Category:
Heading: "പ്രാര്‍ത്ഥന വേണം": ഫ്രാന്‍സിസ് പാപ്പ യുഎഇയിലേക്ക് പുറപ്പെട്ടു
Content: അബുദാബി: അറേബ്യന്‍ മേഖല സന്ദര്‍ശിക്കുന്ന ആദ്യ പാപ്പ എന്ന ചരിത്രമെഴുതി ആഗോള സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ മൂന്നുദിവസത്തെ യുഎഇ സന്ദർശനത്തിന് വത്തിക്കാനിൽ നിന്നു പുറപ്പെട്ടു. യാത്രപുറപ്പെടും മുമ്പേ എല്ലാവരോടും പ്രാർത്ഥനാസഹായം ആവശ്യപ്പെട്ട് ട്വീറ്റു ചെയ്ത പാപ്പ യുഎഇയിലേക്ക് സഹോദരനെപ്പോലെ പോവുകയാണെന്നും സംവാദത്തിന്റെ പുതിയ അധ്യായം തുറക്കാനും സമാധാനത്തിന്റെ പാതയിൽ ഒന്നിച്ചു നീങ്ങാനുമാണ് ഈ യാത്രയെന്നും കുറിച്ചു. ഇന്നു ഇന്ത്യൻ സമയം രാത്രി പതിനൊന്നരയോടെ അദ്ദേഹം അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തും. അറേബ്യന്‍ വികാരിയാത്തിന്റെ പ്രതിനിധികളും യുഎഇ സര്‍ക്കാര്‍ പ്രതിനിധികളും പാപ്പയെ സ്വീകരിക്കുവാന്‍ വിമാനത്താവളത്തില്‍ ഉണ്ടാകും. നാളെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഫ്രാന്‍സിസ് പാപ്പക്കു ആവേശകരമായ സ്വീകരണം നല്‍കും.
Image: /content_image/News/News-2019-02-03-14:42:14.jpg