Contents

Displaying 9251-9260 of 25173 results.
Content: 9565
Category: 18
Sub Category:
Heading: അർത്തുങ്കൽ തിരുന്നാളിന് നിറം പകർന്ന് ഭിന്നശേഷിക്കാരുടെ ദിനം
Content: ആലപ്പുഴ: അർത്തുങ്കൽ ബസിലിക്കയിൽ മകരം തിരുന്നാളിന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ ദിനം ആഘോഷിച്ചു. കഴിഞ്ഞ വർഷം മുതലാണ് ഭിന്നശേഷിക്കാർക്കായി പ്രാർത്ഥിക്കാനും അവരെ അംഗീകരിക്കാനും ആദരിക്കാനുമായി ഈ ദിനം തിരുന്നാളിന് ഉൾപ്പെടുത്തി തുടങ്ങിയത്. ഭിന്നശേഷിക്കാരായ പ്രായപൂർത്തിയായവർക്കും കുട്ടികൾക്കുമായി രണ്ടു ദിവ്യബലികളാണ് അർപ്പിച്ചത്. മൂന്നു മണിക്ക് അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ ആലപ്പുഴയിൽനിന്നും കോട്ടയത്തുനിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറ്റമ്പതോളം വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കേരളത്തിൽ ബധിരരുടെയും മുകരുടെയും ആത്മീയ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്ന റവ. ഫാ.ബിജു മൂലക്കരയാണ് ഈ സംഗമത്തിന് നേതൃത്വം നൽകിയത്. റവ. ഫാ. പ്രിയേഷ് കളരിമുറിയിലാണ് ദിവ്യബലി അർപ്പിച്ചത്. ആഗ്യ ഭാഷയിലാണ് ദിവ്യബലി അർപ്പിച്ചത്. ആലപ്പുഴയിൽ നിന്നും കോട്ടയത്തു നിന്നും ഉള്ള ഇതര മതസ്ഥരായ ബധിരരും മൂകരും ആയ സഹോദരങ്ങളുടെ സാന്നിധ്യം മതസൗഹാർദ്ദത്തിൻ്റെ നിറവും ആഘോഷങ്ങൾക്ക് പകർന്നു. ദിവ്യബലിയെ തുടർന്ന് ആലപ്പുഴയിൽ പ്രവർത്തിച്ചു വരുന്ന ബധിര മൂക കമ്മ്യൂണിറ്റിയുടെ ഒന്നാം വാർഷിക ആഘോഷങ്ങളും നടന്നു. വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിക്ക് നേതൃത്വം നൽകിയത് ആലപ്പുഴ രൂപതയുടെ സാന്ത്വൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ ആയിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ റവ. സിസ്റ്റർ ലിൻ്റയുടെ മേൽനോട്ടത്തിൽ 30 ഭിന്നശേഷിക്കാരായ കുട്ടികളും അധ്യാപകരും ശുശ്രൂഷാക്രമീകരണം നടത്തി. റവ.ഫാ. തോമസ് മേക്കാടൻ എസ്‌ഡി‌ബി ദിവ്യബലി അർപ്പിക്കുകയും റവ.ഫാ. ജെയ്സൺ നെരിപ്പാറ എസ്‌ഡി‌ബി വചന പ്രഘോഷണം നടത്തുകയും ചെയ്തു. ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്കും കുട്ടികൾക്കും ലഭിക്കുന്ന അംഗീകാരം അവരുടെ കഴിവുകൾ വളർത്തുകയും ദൈവാനുഗ്രഹത്തിന് കാരണമാവുകയും ചെയ്യുമെന്ന് ബസലിക്ക റെക്ടർ റവ ഫാദർ ക്രിസ്റ്റഫർ എം അർത്ഥശ്ശേരിൽ പറഞ്ഞു.
Image: /content_image/India/India-2019-01-26-05:12:22.jpg
Keywords: അർത്തു
Content: 9566
Category: 1
Sub Category:
Heading: ലൂര്‍ദ്ദില്‍ അത്ഭുതരോഗ സൗഖ്യം ലഭിച്ച ഫ്രഞ്ച് കന്യാസ്ത്രീ പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: മുപ്പതു വർഷത്തോളം തളർവാത രോഗിയായി ലൂർദ്ദിലെ തീർത്ഥാടനത്തിന് ശേഷം അത്ഭുത സൗഖ്യം പ്രാപിച്ച സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ മൊറിയോ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ലൂര്‍ദ്ദ് മാതാവിന്റെ മധ്യസ്ഥതയാല്‍ നടന്ന അംഗീകരിക്കപ്പെട്ട അത്ഭുതങ്ങളില്‍ ഏറ്റവും ഒടുവിലത്തെ അത്ഭുത രോഗശാന്തിക്കുടമയായ ഈ ഫ്രഞ്ച് കന്യാസ്ത്രീ ജനുവരി 21-ന് വത്തിക്കാനിലെ സാന്താ മാര്‍ട്ടായില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിനു ശേഷമാണ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്. രോഗികള്‍ക്ക് വേണ്ടി താന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാറുണ്ടെന്ന് കൂടിക്കാഴ്ചക്കിടയില്‍ പാപ്പാ പറഞ്ഞു. ബിയാവുവൈസിലെ മെത്രാനായ ജാക്വസ് ബെനോയിറ്റ്ഗോന്നിന്‍, ലെ ഫിഗാരോ എന്നാ ഫ്രഞ്ച് മാഗസിന്റെ ചീഫ് എഡിറ്ററായ മാരി ഗിനോയിസ് എന്നിവരും സിസ്റ്റര്‍ ബെര്‍ണാഡെറ്റെയെ അനുഗമിച്ചിരുന്നു. സിസ്റ്ററിനു ലഭിച്ച അത്ഭുത സൗഖ്യാനുഭവത്തെക്കുറിച്ചുള്ള ‘മൈ ലൈഫ് ഈസ്‌ എ മിറക്കിള്‍’ എന്ന ജീവചരിത്രം സിസ്റ്ററും ഗിനോയിസും ഒരുമിച്ചാണ് എഴുതിയിരിക്കുന്നത്. കൂടിക്കാഴ്ചക്കിടയില്‍ പാപ്പയ്ക്ക് ഈ പുസ്തകത്തിന്റെ കോപ്പിയും സിസ്റ്റര്‍ ബെര്‍ണാഡെറ്റെ പാപ്പയ്ക്ക് സമ്മാനിച്ചു. 40 വര്‍ഷമായി ‘അക്യൂട്ട് സിയാറ്റിക് നെര്‍വ്’ എന്ന രോഗം മൂലം ഭാഗികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു അവര്‍. 2008 ൽ ലൂർദ്ദിലെ പ്രത്യക്ഷീകരണങ്ങളുടെ നൂറ്റിഅമ്പതാം വാർഷികം പ്രമാണിച്ചു രൂപതയിൽ നിന്നുമുള്ള സംഘത്തോടൊപ്പമാണ് സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ ലൂര്‍ദ്ദില്‍ എത്തിയത്. തീര്‍ത്ഥാടനത്തിനു ശേഷം തിരിച്ചു കോണ്‍വന്‍റിലെത്തിയപ്പോള്‍, തന്റെ കാലില്‍ ഘടിപ്പിച്ചിരിക്കുന്ന ബ്രേസുകള്‍ നീക്കുവാന്‍ ആരോ തന്നോട് പറയുന്നതായി സിസ്റ്ററിനു തോന്നി. സംശയം കൂടാതെ അപ്രകാരം ചെയ്ത സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ അത്ഭുതകരമായി എണീറ്റ് നടക്കുകയായിരിന്നു. പിന്നീട് വിശദമായ പഠനമാണ് നടന്നത്. അത്ഭുതത്തെക്കുറിച്ച് പ്രാദേശിക മെത്രാനാണ് ആദ്യം അന്വേഷിച്ചത്. തുടര്‍ന്നു നടന്ന വിദഗ്ദ്ധമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് ശാസ്ത്രത്തിന് അതീതമായ അത്ഭുതമാണ് നടന്നിരിക്കുന്നതെന്ന് മെഡിക്കല്‍ സമിതി സാക്ഷ്യപ്പെടുത്തിയത്. ലൂര്‍ദ്ദ് മാതാവിന്റെ മധ്യസ്ഥതയാല്‍ എണ്ണായിരത്തോളം അത്ഭുതങ്ങളാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെങ്കിലും, ലൂര്‍ദ്ദിലെ മെഡിക്കല്‍ കമ്മീഷന്‍ വെറും 70 അത്ഭുതങ്ങള്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കിയിട്ടുള്ളത്‌. സിസ്റ്റര്‍ ബെര്‍ണാഡെറ്റെയുടെ രോഗശാന്തിയാണ് വത്തിക്കാന്‍ അംഗീകരിച്ച അവസാനത്തെ അത്ഭുതം.
Image: /content_image/News/News-2019-01-26-10:39:22.jpg
Keywords: ലൂർദ്ദി
Content: 9567
Category: 1
Sub Category:
Heading: യുവജന സംഗമത്തിനു പാക്കിസ്ഥാനി ക്രൈസ്തവർക്ക് വിലക്ക്
Content: ഇസ്ലാമബാദ്: ആഗോള യുവജന ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പുറപ്പെട്ട പാക്കിസ്ഥാൻ സംഘത്തിന് എമ്മിഗ്രേഷൻ വിഭാഗം അനുമതി നിഷേധിച്ചു. ജനുവരി 23നും 24നുമായി പുറപ്പെടാനിരുന്ന പാക്കിസ്ഥാൻ കത്തോലിക്ക പ്രതിനിധികളെയും പതിനാല് യുവജനങ്ങളടങ്ങുന്ന സംഘത്തെയാണ് ലാഹോറിലെ അല്ലാമ ഇഖ്ബാൽ എയർപോർട്ടിൽ വിസ ലഭിച്ചിട്ടും യാത്ര തടഞ്ഞത്. ജെസ്യൂട്ട് സെമിനാരി വിദ്യാർത്ഥിയായ ഇമ്മാനുവേലിന് മാത്രമാണ് പനാമയിലെ യുവജന സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചത്. ഹൈദരാബാദ് രൂപതയുടെ കത്തോലിക്ക യുവജന കമ്മീഷൻ പോൾ മോഹൻ സംഭവത്തിൽ അപലപിച്ചു. ജനുവരി 23 ന് സുരക്ഷ പരിശോധനകൾക്ക് ശേഷം ബോർഡിംഗ് പാസ്സ് വാങ്ങി ഇമ്മിഗ്രേഷൻ ഓഫീസിലെത്തിയപ്പോഴാണ് യാത്രാനുമതി നിഷേധിച്ചത്. അധികൃതരുമായി സന്ധി സംഭാഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. വിസയും മെത്രാന്റെ ശുപാർശ കത്തും കൈയ്യിലുണ്ടായിരുന്നുവെങ്കിലും അധികൃതർ യാതൊരു പരിഗണനയും നല്കിയില്ലായെന്നു ഇവർ വ്യക്തമാക്കുന്നു. ആയിരത്തിയെണ്ണൂറ് യൂറോയുടെ ഫ്ലൈറ്റ് ടിക്കറ്റാണ് അധികൃതരുടെ അവഗണന മൂലം വൃഥാവിലായത്. വിദേശയാത്രാനുമതി ലഭിച്ചിട്ടും കത്തോലിക്ക സംഘത്തെ അധികൃതർ തടയുകയായിരുന്നുവെന്നു കറാച്ചി ജീസസ് യൂത്ത് കോഡിനേറ്റർ അറ്റിഫ് ഷെരിഫ് അഭിപ്രായപ്പെട്ടു. യാത്ര ചെയ്യാനുള്ള പൗരന്റെ അടിസ്ഥാന അവകാശമാന്ന് നിഷേധിക്കപ്പെട്ടതെന്നു ഫാ.ബോണി മെൻറസ് എന്ന വൈദികൻ പ്രതികരിച്ചു. മനുഷ്യവകാശ കമ്മീഷൻ ഇക്കാര്യത്തിൽ നിയമ പോരാട്ടം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ആഗോള കുടുംബ സംഗമത്തിന് പാക്കിസ്ഥാനി ക്രൈസ്തവർക്ക് ഐറിഷ് ഭരണകൂടം വിസ നിഷേധിച്ചത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സമാന രീതിയിൽ 2011 ലെ ആഗോള യുവജന ദിനാചരണങ്ങൾക്ക് പാക്കിസ്ഥാൻ - ബംഗ്ലാദേശ് സംഘങ്ങൾക്ക് സ്പാനിഷ് ഭരണകൂടവും വിസ അനുവദിച്ചിരുന്നില്ല. എന്നാൽ, ഈ വർഷം വിസ ലഭിച്ചുവെങ്കിലും പാക്കിസ്ഥാൻ ഭരണകൂടമാണ് യാത്രയ്ക്ക് തടസ്സമായത്.
Image: /content_image/News/News-2019-01-27-01:05:46.jpg
Keywords: പാക്കി
Content: 9568
Category: 18
Sub Category:
Heading: ആവേശം പകര്‍ന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കുറവിലങ്ങാട് സന്ദര്‍ശനം
Content: കുറവിലങ്ങാട്: നൂറുകണക്കിന് വിശ്വാസികള്‍ക്ക് ആവേശം പകര്‍ന്നു സീറോ മലബാര്‍ സഭയിലെ ഏക മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം കുറവിലങ്ങാട് ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്നു ജപമാല-മെഴുകുതിരി പ്രദക്ഷിണം നടന്നു. ഇതിന് പിന്നാലെ ശ്ലൈഹിക ആശീര്‍വാദം നല്‍കി. ശേഷമാണ് മുത്തിയമ്മയുടെ തിരുസ്വരൂപം നല്‍കുവാന്‍ ആരംഭിച്ചത്. കുറവിലങ്ങാട് ഫൊറോനയിലെ കാട്ടാന്പാക്ക്, കാളികാവ്, കൂടല്ലൂര്‍, കുറിച്ചിത്താനം, മണ്ണയ്ക്കനാട്, മരങ്ങാട്ടുപിള്ളി, മോനിപ്പള്ളി, പാലയ്ക്കാട്ടുമല, രത്‌നഗിരി, ഉദയഗിരി, വാക്കാട്, വയല എന്നീ ഇടവകകളും മുന്‍പ് കുറവിലങ്ങാട് ഫൊറോനയുടെ ഭാഗമായിരുന്ന ജയ്ഗിരി, കാഞ്ഞിരത്താനം, കളത്തൂര്‍, സ്ലീവാപുരം ഇടവകകളും ഇടവകാതിര്‍ത്തിയിലെ വിവിധ ആശ്രമ ദേവാലയങ്ങളും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിക്കല്‍ സിറ്റി അധികൃതരും പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം ഏറ്റുവാങ്ങി. വൈകീട്ട് നടന്ന ഫൊറോനയിലെ വൈദികരുടെ സമ്മേളനത്തിലും തുടര്‍ന്ന് ദേവാലയ യോഗത്തിലും മേജര്‍ ആര്‍ച്ച് ബിഷപ്പും പാലാ രൂപതാധ്യക്ഷനും പങ്കെടുത്തു. ഇന്നു രാവിലെ 8.30ന് ഇടവകയിലെ വിവിധ ഭക്തസംഘടന അംഗങ്ങളുടെ യോഗത്തില്‍ മേജര്‍ കര്‍ദ്ദിനാള്‍ പങ്കെടുത്ത് സന്ദേശം നല്‍കും. 10ന് കര്‍ദ്ദിനാളിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടക്കും. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച്‌പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനീയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പന്‍കുറ്റി, സ്‌പെഷ്യല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. 'കുറവിലങ്ങാട് : ഉറവയും ഉറവിടവും' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, കുറവിലങ്ങാട്ടെ മരിയന്‍ പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെടുത്തി ബെന്നി കോച്ചേരി എഴുതിയ 'കുറയാതെ കാക്കുന്നവള്‍: കുറവിലങ്ങാട് മുത്തിയമ്മ, എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ആര്‍ച്ച് ബിഷപ്പ് ഇന്നു നിര്‍വഹിക്കും. പൗരസ്ത്യസഭകളില്‍ ഒരു ദേവാലയത്തിനു നല്‍കുന്ന ഏറ്റവും വലിയ പദവിയായ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച് ഡീക്കന്‍ പദവി കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കുറവിലങ്ങാട് ദേവാലയത്തിന് സീറോ മലബാര്‍ സിനഡ് നല്‍കിയത്. രണ്ടാഴ്ച മുന്‍പ് ഒന്‍പത് ബിഷപ്പുമാര്‍ ദേവാലയം സന്ദര്‍ശിച്ചിരിന്നു.
Image: /content_image/India/India-2019-01-27-01:32:35.jpg
Keywords: കുറവില
Content: 9569
Category: 1
Sub Category:
Heading: ലോക യുവജന സംഗമത്തിനെത്തിയവര്‍ക്ക് സൗജന്യ കുടിവെള്ളവുമായി മുസ്ലീം പള്ളി
Content: പനാമ സിറ്റി: ലോക യുവജന സംഗമത്തിനെത്തിയ കത്തോലിക്ക യുവജനങ്ങള്‍ക്ക് സൗജന്യ കുടിവെള്ളം നല്‍കി മുസ്ലിം പള്ളിയുടെ സാഹോദര്യം. പനാമ സിറ്റിയിലെ ഏറ്റവും പുരാതന മുസ്ലീം പള്ളിയായ ജാമാ മോസ്കാണ് കടുത്ത വെയിലില്‍ ദാഹിച്ചു വലഞ്ഞ തീര്‍ത്ഥാടകര്‍ക്ക് സൗജന്യ കുടിവെള്ളം നല്‍കിയത്. “തീര്‍ത്ഥാടക സുഹൃത്തുക്കള്‍ക്ക് സ്വാഗതം” എന്ന ബാനറിനു കീഴിലായിരുന്നു കുടിവെള്ള വിതരണം. കുടിവെള്ളം വിതരണം ചെയ്യുവാന്‍ സഹായിച്ചു കൊണ്ടിരുന്ന മുസ്ലീം സഹോദരനായ ഹാഷിം ബാന ലോക യുവജന ദിനത്തെ വിശേഷിപ്പിച്ചത് യുവജനങ്ങളുടെ നന്മക്ക് വേണ്ടിയുള്ള ഒരു പരിപാടിയാണെന്നാണ്. നൂറുകണക്കിന് കച്ചവടക്കാര്‍ വന്‍ വിലക്ക് കുടിവെള്ളം വിറ്റുകൊണ്ടിരിക്കുമ്പോഴാണ് ജാമാ മോസ്ക് ആയിരങ്ങള്‍ക്ക് കുടിവെള്ളം സൗജന്യമായി നല്‍കിയത്. സാന്റാ മരിയാ ആന്റിഗ്വായില്‍ ഫ്രാന്‍സിസ് പാപ്പ എത്തിയപ്പോഴേക്കും പതിനയ്യായിരത്തോളം കുപ്പികള്‍ ഇവര്‍ സൗജന്യമായി വിതരണം ചെയ്തുകഴിഞ്ഞു. കുടിവെള്ളത്തിന് ആവശ്യം കൂടുതലാണെന്നും, തങ്ങള്‍ കൂടുതല്‍ വെള്ളം എത്തിക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഹാഷിം ബാന പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തോടെപനാമ നഗരം അനുഗ്രഹിക്കപ്പെട്ടുവെന്നും ബാന പറഞ്ഞു. ലോക യുവജന സംഗമത്തിന്റെ അവസാനം വരെ സൗജന്യ കുടിവെള്ളം തുടരുവാനാണ് ഇവരുടെ തീരുമാനം.
Image: /content_image/News/News-2019-01-27-01:43:23.jpg
Keywords: യുവജന
Content: 9570
Category: 1
Sub Category:
Heading: യുവജനങ്ങള്‍ക്കൊപ്പം കുരിശിന്റെ വഴി ചൊല്ലി ഫ്രാന്‍സിസ് പാപ്പ
Content: പനാമ സിറ്റി: ആഗോള യുവജന സംഗമത്തിനെത്തിയ യുവജനങ്ങള്‍ക്കൊപ്പം കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ജനുവരി 25 വെള്ളിയാഴ്ച പനാമ സിന്ത കോസ്തേരാ അന്തീഗ്വാ കന്യകാനാഥയുടെ നാമത്തിലുള്ള കായല്‍ത്തീരത്താണ് പാപ്പയും യുവജന സമൂഹവും കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിച്ചത്. വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍നിന്നും എത്തിച്ചേര്‍ന്ന പാപ്പയുടെ ഒപ്പം പനാമ രൂപതാദ്ധ്യക്ഷനും, യുവജനോത്സവത്തിന്‍റെ സംഘാടക സമിതി അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ദൊമീങ്കോ ഉളോവയും, വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ആഡംഷിക് മീറോസ്ലാവുമുണ്ടായിരിന്നു. സഭകളുടെ കൂട്ടായ്മ, ഭ്രൂണഹത്യ, പരിസ്ഥിതി, അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, മനുഷ്യാവകാശം, അഴിമതി, മാതൃത്വം, ഭീകരപ്രവര്‍ത്തനങ്ങള്‍, ദരിദ്രര്‍, ജീവിതതിരഞ്ഞെടുപ്പ്, എന്നിങ്ങനെ വ്യത്യസ്തവിഷയങ്ങള്‍ യുവജനങ്ങള്‍ ഓരോ സ്ഥലത്തും ധ്യാനവിഷയമാക്കി. കുരിശിന്‍റെ ഓരോ സ്ഥലങ്ങളും പ്രത്യേക നിയോഗങ്ങള്‍ സ്മരിച്ചപ്പോള്‍, അമേരിക്കന്‍ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലെ ദൈവമാതാവിന്‍റെ പ്രത്യേക ഭക്തിയോടു ചേര്‍ത്താണ് അവ സമാര്‍പ്പിക്കപ്പെട്ടതെന്നതും ശ്രദ്ധേയമായി. സ്പാനിഷ് ഭാഷയില്‍ ചൊല്ലിയ കുരിശിന്‍റെവഴിയുടെ പന്ത്രണ്ടാം സ്ഥലത്ത് യേശുവിന്റെ കുരിശുമരണം ധ്യാനിച്ചത് ആഗോള ഭാഷയായ ഇംഗ്ലിഷിലായിരുന്നു.
Image: /content_image/News/News-2019-01-27-02:38:35.jpg
Keywords: കുരിശിന്റെ വഴി
Content: 9571
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സില്‍ വിശുദ്ധ കുര്‍ബാന മധ്യേ ബോംബ് സ്‌ഫോടനം: 27 പേര്‍ കൊല്ലപ്പെട്ടു
Content: മനില: ഫിലിപ്പീന്‍സില്‍ കത്തോലിക്ക ദേവാലയത്തിന് നേരെയുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഇന്നു രാവിലെ സുലു പ്രവിശ്യയിലെ ജോളോയില്‍ വിശുദ്ധ കുര്‍ബാന മധ്യേയാണ് സംഭവമുണ്ടായത്. 71 പേര്‍ക്ക് പരിക്കേറ്റു. കുര്‍ബാന നടന്നുകൊണ്ടിരിക്കുമ്പോള്‍ ദേവാലയത്തിന്റെ കവാടത്തിലാണ് ആദ്യ സ്‌ഫോടനം നടന്നത്. ഇതിനു പിന്നാലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തും സ്‌ഫോടനം ഉണ്ടായി. കൊല്ലപ്പെട്ടവരില്‍ കത്തോലിക്ക വിശ്വാസികളും സൈനികരും ഉള്‍പ്പെടുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അബു സയ്യ്ഫ് ഗ്രൂപ്പ് ഏറ്റെടുത്തുവെന്നാണ് സൂചന. ഇസ്ലാമിക് ഭീകരരുടെ സജീവ സാന്നിധ്യമുള്ള സ്ഥലമാണ് ജോളോ.
Image: /content_image/News/News-2019-01-27-11:03:25.jpg
Keywords: തീവ്രവാദി
Content: 9572
Category: 1
Sub Category:
Heading: പാപ്പയ്ക്കൊപ്പം ഭക്ഷണം കഴിച്ചും സെല്‍ഫിയെടുത്തും മലയാളി യുവാവ്
Content: പനാമ സിറ്റി: ലോക യുവജന സംഗമത്തിനിടെ ഫ്രാന്‍സിസ് പാപ്പയ്ക്കൊപ്പം ഭക്ഷണം കഴിക്കാനും കുശലം പങ്കുവെയ്ക്കാനും അതുല്യ ഭാഗ്യം ലഭിച്ച പത്തു യുവജനങ്ങളില്‍ ഒരാളായി കൊച്ചി സ്വദേശിയും. ജീസസ് യൂത്തിന്‍റെ സജീവ പ്രവര്‍ത്തകനും, കപ്യൂട്ടര്‍ എഞ്ചിനീയറുമായ ബെഡ്വിന്‍ ടൈറ്റസിനാണ് ഈ ഭാഗ്യം ലഭിച്ചത്. അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ക്ഷണപ്രകാരമാണ് കേരളത്തിലെ ജീസസ് യൂത്തിന്‍റെ പ്രതിനിധിയായി ബെഡ്വിന്‍ പനാമയില്‍ എത്തിയത്. ഭൂഖണ്ഡങ്ങളുടെ പ്രതിനിധികളായി 10 യുവതീയുവാക്കളെ യുവജന സംഗമ ദിനത്തിന്റെ സംഘാടകര്‍ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ബെഡ്വിനും ഉള്‍പ്പെടുകയായിരിന്നു. ഭക്ഷണത്തിനുശേഷം, തൊട്ടടുത്തുള്ള കപ്പേളയില്‍ കുറച്ചു സമയം പാപ്പ മൗനമായി പ്രാര്‍ത്ഥിച്ചു. സെമിനാരി റെക്ടറിന് സമ്മാനം നല്കിയ പാപ്പാ, യുവജന പ്രതിനിധികളോടും, അവിടത്തെ 50 സെമിനാരി വിദ്യാര്‍ത്ഥികളോടുമൊപ്പം ഫോട്ടോ എടുക്കാനും സമയം കണ്ടെത്തി. കൊച്ചിയില്‍ എസ്.ഡബ്ല്യൂ കമ്പനിയില്‍ ജോലി ചെയ്യുന്ന ബെഡ്വിനും ഈ ഭാഗ്യം ലഭിക്കുകയായിരിന്നു. ജീസസ് യൂത്തിന്റെ വോക്സ് ക്രിസ്റ്റി ബാന്‍ഡിലെ അംഗം കൂടിയാണ് ബെഡ്വിന്‍.
Image: /content_image/News/News-2019-01-28-00:11:51.jpg
Keywords: മലയാളി
Content: 9573
Category: 1
Sub Category:
Heading: സ്പാനിഷ് കര്‍ദ്ദിനാള്‍ അന്തരിച്ചു
Content: മാഡ്രിഡ്: സ്‌പെയിനിലെ പാംപലോണ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഫെര്‍നാന്‍ഡോ സെബാസ്റ്റ്യന്‍ അഗ്വിലര്‍ അന്തരിച്ചു. 89 വയസ്സായിരിന്നു. ക്ലരീഷ്യന്‍ സഭയില്‍ ചേര്‍ന്ന് 1953ല്‍ വൈദികനായ അദ്ദേഹം സലമാങ്കാ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റി റെക്ടറായി സേവനം ചെയ്തിരിന്നു. 1979ലാണു ഫാ. സെബാസ്റ്റ്യന്‍ അഗ്വിലര്‍ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു.
Image: /content_image/News/News-2019-01-28-00:21:03.jpg
Keywords: സ്പെയി
Content: 9574
Category: 18
Sub Category:
Heading: റവ. ഡോ. ജോസഫ് തടത്തില്‍ സീറോ മലബാര്‍ സഭയിലെ പ്രഥമ ആര്‍ച്ച് പ്രീസ്റ്റ്
Content: കുറവിലങ്ങാട്: കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയ വികാരിയുടെ ആര്‍ച്ച്പ്രീസ്റ്റ് പദവിക്കു സീറോ മലബാര്‍ സഭാ സിനഡിന്റെ അംഗീകാരം. സിനഡിന്റെ തീരുമാനം ഇന്നലെ കുറവിലങ്ങാട് ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മുന്പ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഡിക്രി ഫാ.തോമസ് തൈയില്‍ വായിച്ചു. ഇതോടെ റവ.ഡോ.ജോസഫ് തടത്തില്‍ സീറോ മലബാര്‍ സഭയിലെ പ്രഥമ ആര്‍ച്ച്പ്രീസ്റ്റായി. കുറവിലങ്ങാട് പള്ളിയിലെ ഇനിയുള്ള എല്ലാ വികാരിമാരും ആര്‍ച്ച്പ്രീസ്റ്റ് എന്ന് അറിയപ്പെടും. കുറവിലങ്ങാട് ഇടവകയെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്ത്ത്മ റിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന ദേവാലയമാക്കി കഴിഞ്ഞ വര്‍ഷം ജനുവരി 21ന് ഉയര്‍ത്തിയതോടെ ഇടവകയുടെ ചരിത്രവും സഭയുടെ പാരന്പര്യവും പരിഗണിച്ചു വികാരിയെ ആര്‍ച്ച്പ്രീസ്റ്റ് എന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നാമകരണം ചെയ്തിരുന്നു. മാന്നാര്‍ സെന്റ് മേരീസ് ഇടവകാംഗമായ റവ.ഡോ. ജോസഫ് തടത്തില്‍ മാന്നാര്‍ തടത്തില്‍ പരേതനായ വര്‍ക്കിയുടെയും ഇലഞ്ഞി പാലക്കുന്നേല്‍ കുടുംബാംഗം മറിയാമ്മയുടെയും 11 മക്കളില്‍ നാലാമനാണ്. 1988 ജനുവരി ആറിന് മാര്‍ ജോസഫ് പള്ളിക്കാപറന്പിലില്‍ നിന്നുപൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് ളാലം പള്ളി അസിസ്റ്റന്റ് വികാരിയായി ചുമതലയേറ്റു. റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍നിന്നു തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. ഉരുളികുന്നം വികാരി ഇന്‍ചാര്‍ജ്, പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറകടര്‍, രൂപത വിശ്വാസ പരിശീലന കേന്ദ്രം, ദൈവവിളി ബ്യൂറോ, ചെറുപുഷ്പമിഷന്‍ ലീഗ് ഡയറക്ടര്‍, ശാലോം പാസ്റ്ററല്‍ സെന്റര്‍ പ്രഥമ ഡയറക്ടര്‍, കുടക്കച്ചിറ, കാഞ്ഞിരത്താനം പള്ളികളില്‍ വികാരി, ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം പ്രഥമ റെക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2015 ഫെബ്രുവരി മുതല്‍ കുറവിലങ്ങാട് ദേവാലയ വികാരിയായി സേവനം ചെയ്തു വരികയാണ്.
Image: /content_image/India/India-2019-01-28-00:31:27.jpg
Keywords: കുറവില