Contents
Displaying 9241-9250 of 25173 results.
Content:
9555
Category: 10
Sub Category:
Heading: 'ദിവ്യകാരുണ്യത്തിന്റെ കാര്‍ളോ'യുടെ ശരീരം അഴുകാത്ത നിലയിൽ: നാമകരണ നടപടി അതിവേഗം
Content: റോം: ദിവ്യകാരുണ്യ ഈശോയോടുള്ള അഗാധമായ ഭക്തിയില്‍ ജീവിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞു തിരുസഭ ധന്യപദവിയിലേക്ക് ഉയര്‍ത്തിയ കാര്‍ളോ അക്യൂറ്റിസിന്റെ ശരീരം അഴുകാത്ത നിലയിൽ കണ്ടെത്തി. കാര്‍ളോയുടെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. മാര്‍സെലോ ടെനോറിയോയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കാര്‍ളോയുടെ ശരീരം അസീസ്സിയിലെ കപ്പൂച്ചിന്‍ ആശ്രമത്തിലേക്ക് ഉടനെ മാറ്റുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശാസ്ത്രത്തിന് ഇന്നും ചോദ്യചിഹ്നമായ അഴുകാത്ത ഭൌതീക ശരീരം നിലനില്‍ക്കുന്ന വിശുദ്ധരുടെ പട്ടികയില്‍ കാര്‍ളോയും ഇടം നേടുമ്പോള്‍ വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികള്‍ അതിവേഗം നടക്കുമെന്നാണ് സൂചന. 2006-ല്‍ ലുക്കീമിയ ബാധിച്ച് മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസ് എന്ന ഇറ്റാലിയന്‍ ബാലന്റെ ജീവിതം ആരെയും അതിശയിപ്പിക്കുന്നതായിരിന്നു. അനുദിനം വിശുദ്ധ ബലിയില്‍ സംബന്ധിക്കുന്നതിനും പ്രാര്‍ത്ഥനകള്‍ക്കുമായി പ്രത്യേക ഉത്സാഹം കാണിച്ചിരുന്ന കാര്‍ളോ, ദിവ്യകാരുണ്യത്തിന്റെ അതീവഭക്തനായിരിന്നു. ചെറുപ്രായത്തില്‍ തന്നെ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യുന്നതില്‍ കാര്‍ളോയ്ക്ക് അസാമാന്യ കഴിവ് ദൈവം നല്‍കിയിരുന്നു. ഏഴാം വയസ്സില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കാര്‍ളോ ഒരിയ്ക്കലും ദിവ്യബലികള്‍ മുടക്കിയിരിന്നില്ല. കംപ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനിയറിംഗ് ബിരുദം നേടിയ വ്യക്തിയ്ക്ക് സമാനമായ അറിവു കാര്‍ളോക്കുണ്ടായിരിന്നു. ആ അറിവിനെ ദൈവനാമ മഹത്വത്തിനായി അവന്‍ ഉപയോഗിച്ചു. ലോകത്തെ എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളേയും ഒരുമിച്ച് ചേര്‍ക്കുന്ന തരത്തിലുള്ള ഒരു വിര്‍ച്വല്‍ ലൈബ്രറി, സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ നിര്‍മ്മിക്കുവാനുള്ള ധീരമായ തീരുമാനം കാര്‍ളോ അക്യൂറ്റീസ് ഏറ്റെടുത്തത് 11-ാം വയസിലാണ്. "നമ്മള്‍ എത്രതവണ ദിവ്യകാരുണ്യം സ്വീകരിക്കുന്നുവോ, അത്രയും അധികമായി നമ്മള്‍ ക്രിസ്തുവിന്റെ അസ്ഥിത്വത്തോട് ചേര്‍ക്കപ്പെടുകയാണ്. അത് ഭൂമിയില്‍ സ്വര്‍ഗം രുചിച്ചറിയുവാന്‍ സഹായിക്കും"- കാര്‍ളോ പറഞ്ഞ വാക്കുകളാണ് ഇവ. ഇതില്‍ നിന്നും തന്നെ ദിവ്യകാരുണ്യത്തോടുള്ള ബാലന്റെ അടങ്ങാത്ത സ്‌നേഹവും, ഭക്തിയും മാതാപിതാക്കളും സുഹൃത്തുക്കളും മനസിലാക്കിയിരുന്നു. കാര്‍ളോ അക്യൂറ്റീസിന്റെ പദ്ധതിക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുവാന്‍ മാതാപിതാക്കള്‍ തന്നെ മുന്‍കൈ എടുത്തു. നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളില്‍ സംഭവിച്ചതും സഭയുടെ അംഗീകാരം ലഭിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിവരങ്ങള്‍ കാര്‍ളോയുടെ വിര്‍ച്വല്‍ ലൈബ്രറിക്കായി അവര്‍ ശേഖരിച്ചു നല്‍കി. രണ്ടു വര്‍ഷം സമയമെടുത്താണ് നൂതനരീതിയില്‍ ഏവരെയും ആകര്‍ഷിക്കുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിര്‍ച്വല്‍ ലൈബ്രറി കാര്‍ളോ അക്യൂറ്റീസ് നിര്‍മ്മിച്ചത്. അഞ്ചു ഭൂഖണ്ഡങ്ങളില്‍ ഈ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം നടത്തപ്പെട്ടു. നിരവധി രാജ്യങ്ങളില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് ആഴത്തില്‍ മനസിലാക്കുവാന്‍ കാര്‍ളോയുടെ ഈ പദ്ധതി മൂലം ഇടയായി. അമേരിക്കയില്‍ തന്നെ നൂറില്‍ അധികം സര്‍വകലാശാലയിലാണ് ദിവ്യകാരുണ്യഭക്തിയും സാങ്കേതിക മികവും, ഒരുപോലെ പ്രകടിപ്പിക്കുന്ന വിര്‍ച്വല്‍ ലൈബ്രറി പ്രദര്‍ശിപ്പിക്കപ്പെട്ടത്. തന്റെ ജീവിതത്തിന്റെ ഏക ലക്ഷ്യം യേശുക്രിസ്തുവുമായി അടുത്ത് ജീവിക്കുക എന്നതാണെന്ന് കാര്‍ളോ അക്യൂറ്റീസ് പലപ്പോഴും പറഞ്ഞിരുന്നു. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. കഴിഞ്ഞ വര്‍ഷം ജൂലൈ 5നു കാര്‍ളോയെ ഫ്രാന്‍സിസ് പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തുകയായിരിന്നു.
Image: /content_image/News/News-2019-01-25-05:22:18.jpg
Keywords: ദിവ്യകാരു

9556
Category: 18
Sub Category:
Heading: മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ സ്കൂളിന് നേരെ ആക്രമണം: നിസ്സഹായതയോടെ കന്യാസ്ത്രീകള്‍
Content: കോലാപുര്‍: മഹാരാഷ്ട്രയിലെ കോലാപുരിലുള്ള ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളിന് നേരെ ശിവസേന പ്രവര്‍ത്തകരുടെ ആക്രമണം. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോലാപുരിലെ നാഗല പാര്‍ക്ക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഹോളിക്രോസ് കോണ്‍വെന്റ് ഹൈസ്‌ക്കൂളിന് നേരെയാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്. ഇരുപതോളം പേര്‍ സ്‌കൂള്‍ ഓഫീസിലേക്ക് അതിക്രമിച്ച് കയറി, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടു ഓഫീസിലെ സാധനങ്ങള്‍ എല്ലാം തല്ലിത്തകര്‍ത്തു. പെട്ടെന്നുള്ള ആക്രമണത്തിന്റെ ഞെട്ടലില്‍ നിസഹായതയോടെ നോക്കി നില്‍ക്കാനേ തങ്ങള്‍ക്കു സാധിച്ചുള്ളൂവെന്ന് സ്‌കൂളിന്റെ പ്രധാന അധ്യാപികയായ സിസ്റ്റര്‍ ഭാരതി പറഞ്ഞു. അക്രമികള്‍ ഫര്‍ണിച്ചറുകളും കംപ്യൂട്ടറുകളും അക്രമികള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കുരിശുരൂപങ്ങളും ജനല്‍ ചില്ലുകളും അടക്കം അക്രമികള്‍ തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അന്നേദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലുള്ള 18 പേരും ഉടന്‍ വലയിലാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. അക്രമത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. പൂന രൂപത ബിഷപ്പ് ഡോ. തോമസ് ദാബ്രെ, ബാംഗളൂര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോയും എന്നിവര്‍ അക്രമത്തെ അപലപിച്ചു. പരിഷ്‌കൃത സമൂഹത്തിലെ പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗം ഇതല്ലായെന്നും ജനങ്ങളുടെ സേവനത്തിനായി, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് എല്ലാ കന്യാസ്ത്രീ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും ഡോ. തോമസ് ദാബ്രെ പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥിനികളുടെ സുരക്ഷ കണക്കിലെടുത്ത് പ്രതികളെ എല്ലാവരും പിടികൂടുന്നതുവരെ സ്‌കൂള്‍ അടച്ചിടാനാണ് മാനേജ്മെന്റിന്റെ തീരുമാനം.
Image: /content_image/News/News-2019-01-25-06:45:35.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

9557
Category: 1
Sub Category:
Heading: ഇറാഖ് സന്ദര്‍ശനം നീളും: ജപ്പാന്‍ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ
Content: പനാമ സിറ്റി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ സന്ദര്‍ശനത്തിന് നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം ജപ്പാന്‍ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ. പനാമയിലേക്കുള്ള യാത്രാമധ്യേ പാപ്പ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ ഇറാഖിൽ നിലനിൽക്കുന്ന സുരക്ഷയുടെ അഭാവം മൂലം അവിടേക്ക് നേരത്തെ പ്രതീക്ഷിച്ചിരുന്ന മാർപാപ്പയുടെ സന്ദർശനം നടക്കാൻ സാധ്യതയില്ലെന്നു വത്തിക്കാൻ വക്താവ് അലസാന്ദ്രോ ജിസോട്ടി സൂചിപ്പിച്ചു. ആഗസ്റ്റ് അവസാനമായിരിക്കും പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനം നടക്കുക. മുപ്പത്തിനാലാമത്തെ ലോക യുവജന സംഗമത്തിനായി പാപ്പയുടെ പനാമയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് അലസാന്ദ്രോ ജിസോട്ടി വിശദമായ വിവരങ്ങൾ പങ്കുവച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഡിസംബറിൽ ഇറാഖ് സന്ദർശിച്ചിരിന്നു. മാർപാപ്പയ്ക്ക് ഇറാഖ് സന്ദർശിക്കാന്‍ പ്രതികൂല സാഹചര്യമാണെന്ന്‍ അദ്ദേഹം അഭിപ്രായപ്പെട്ടതിനാല്‍ ഇറാഖ് സന്ദർശനം ഇപ്പോൾ പരിഗണനയിലില്ലെന്നും അലസാന്ദ്രോ ജിസോട്ടി കൂട്ടിച്ചേർത്തു. യുഎഇ, മൊറോക്കോ, ബൾഗേറിയ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പേപ്പൽ സന്ദർശനത്തിന്റെ തീയതി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. ഈ വർഷം പാപ്പ ആഫ്രിക്ക സന്ദർശിക്കാനും സാധ്യതയുണ്ട്. ഫെബ്രുവരി മാസം മൂന്നാം തീയതി മുതൽ അഞ്ചാം തിയതി വരെ നീണ്ടു നിൽക്കുന്നതാണ് മാർപാപ്പയുടെ യുഎഇ സന്ദർശനം. അതിനു വലിയ തയ്യാറെടുപ്പുകളാണ് ഗള്‍ഫില്‍ നടക്കുന്നത്.
Image: /content_image/News/News-2019-01-25-08:19:11.jpg
Keywords: ഇറാഖ

9558
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ വിവാഹങ്ങളുടെ നിയമസാധുത പുനഃസ്ഥാപിച്ച് പാക്ക് സുപ്രീം കോടതി
Content: ഇസ്ലാമാബാദ്: ദേവാലയങ്ങളില്‍ നടത്തപ്പെടുന്ന ക്രിസ്ത്യന്‍ വിവാഹങ്ങളുടെ നിയമപരമായ സാധുത പുനഃസ്ഥാപിച്ചുകൊണ്ട് പാക്കിസ്ഥാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെയും പഞ്ചാബ് ഗവണ്‍മെന്റിന്റേയും നാഷണല്‍ ഡാറ്റാബേസ് രജിസ്ട്രേഷന്‍ അതോറിറ്റി (NADRA) ക്രിസ്ത്യന്‍ വിവാഹങ്ങള്‍ നിയമപരമായി തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനുവരി 16-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മിയാന്‍ സാക്വിബ് നിസ്സാറാണ് ചരിത്രപരമായ വിധിപ്രസ്താവം നടത്തിയത്. ക്രിസ്ത്യന്‍ വിവാഹങ്ങള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യണമെന്ന്‍ യൂണിയന്‍ കൗണ്‍സിലുകളോടും, ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് നിയമപരമായി സാധുതയുള്ള വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന് എന്‍എഡിആര്‍എയോടും പതിനേഴ് പേജുകളുള്ള വിധിപ്രസ്താവത്തിലൂടെ സുപ്രീം കോടതി ആവശ്യപ്പെട്ടു. ലാഹോറിലെ ആംഗ്ലിക്കന്‍ കത്തീഡ്രല്‍ ഓഫ് റിസറക്ഷന്‍ ദേവാലയത്തിലെ ഡീനായ പാസ്റ്റര്‍ ഷാഹിദ് പി. മേരജ് നല്‍കിയ അപ്പീലിന്റെ പുറത്താണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്. ക്രൈസ്തവ വിവാഹങ്ങള്‍ക്ക് നിയമസാധുതയും, ഗൗരവവും ഇല്ലാത്തതിനെ തുടര്‍ന്ന്‍ 2018-ലാണ് ഇദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. 2013ന് മുമ്പ് വരെ പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വിവാഹങ്ങള്‍ക്ക് നിയമ സാധുതയുണ്ടായിരുന്നുവെന്ന് നാഷ്ണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ കാഷിഫ് അസ്ലാം പറഞ്ഞു. പ്രാദേശിക ഗവണ്‍മെന്റുകള്‍ പിന്നീട് ഇത് നിര്‍ത്തലാക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയുടെ വിധിയെ സന്തോഷത്തോടെയാണ് പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹം സ്വാഗതം ചെയ്തത്. സുപ്രീം കോടതിയുടേത് സ്വാഗതാര്‍ഹമായ നടപടിയാണെന്ന് കറാച്ചിയിലെ സെന്റ് പാട്രിക് കത്തീഡ്രല്‍ റെക്ടറായ ഫാ. മാരിയോ റോഡ്രിഗസ് അഭിപ്രായപ്പെട്ടു. വിധി പ്രാബല്യത്തില്‍ വരാന്‍ കാലതാമസമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ വിധിയോടെ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ വിവാഹങ്ങളെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍.
Image: /content_image/News/News-2019-01-25-10:38:23.jpg
Keywords: പാക്കി

9559
Category: 4
Sub Category:
Heading: ഭൂതോച്ചാടനം: ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ
Content: കർത്താവായ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും അവിടുന്ന് പരാജയപ്പെടുത്തിയതും, അവിടുത്തെ രണ്ടാം വരവിൽ ഈ ലോകത്തിൽ നിന്നും പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യപ്പെടുന്നതുമായ പിശാചിന്റെ സ്വാധീനത്തെക്കുറിച്ച് ഓരോ മനുഷ്യനും അറിവുള്ളവരായിരിക്കണം. എങ്കിൽ മാത്രമേ നമ്മുക്ക് ഈ ലോകജീവിതത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ സാധിക്കൂ. പിശാചിന്റെ ആധിപത്യത്തിൽ നിന്നും ഒരു വ്യക്തിയെയോ വസ്തുവിനെയോ സംരക്ഷിക്കുന്നതിനു തിരുസഭ സ്ഥാപിച്ച വിശുദ്ധ കർമ്മമാണ് ഭൂതോച്ചാടനം. ഇത് കാര്യക്ഷമമായി നടപ്പിലാക്കാതിരിക്കാൻ പിശാച് പല വിധത്തിലും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. അതിനാൽ ഈ വിഷയത്തെക്കുറിച്ച് ഓരോ വിശ്വാസിയും വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ഭൂതോച്ചാടനത്തിന്‍റെ ലക്ഷൃങ്ങളെന്തൊക്കെയാണ്? ഈ വിശുദ്ധ കർമ്മം നടത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്നവർ ആരൊക്കെയാണ്? എങ്ങനെയാണ് പൈശാചിക ബാധ കണ്ടെത്തുന്നത്? തുടങ്ങിയ ചോദ്യങ്ങൾക്ക് ലോകപ്രശസ്തനും, കത്തോലിക്കാ സഭയിലെ ഔദ്യോഗിക ഭൂതോച്ചാടകനുമായിരുന്ന ഫാ. ഗബ്രിയേൽ അമോർത്ത് നൽകിയിരിക്കുന്ന മറുപടിയാണ് താഴെ കൊടുത്തിരിക്കുന്നത്. "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്കരിക്കും" (മര്‍ക്കോ. 16:17) തന്നില്‍ വിശ്വസിക്കുന്ന സകലര്‍ക്കും ഈശോ നല്‍കിയിരിക്കുന്ന ഈ അധികാരം എപ്പോഴും പൂര്‍ണമായി പ്രവര്‍ത്തനനിരതമാണ്. പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും അടിസ്ഥാനമിട്ടിരിക്കുന്ന പൊതുവായ ഒരു അധികാരമാണത്. വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കും. എല്ലായ്പ്പോഴും ഇത് സംലഭ്യമാണ്; പ്രത്യേക അധികാരപ്പെടുത്തല്‍ ആവശ്യവുമില്ല. എന്നിരുന്നാലും, ഈ സമയങ്ങളില്‍ വിമോചനപ്രാര്‍ത്ഥനകളെക്കുറിച്ചാണ് സംസാരിക്കുന്നത്, ഭൂതോച്ചാടനത്തെക്കുറിച്ചല്ല എന്നു നാം മനസ്സിലാക്കണം. #{red->none->b->ആര്‍ക്കാണ് ഭൂതോച്ചാടനം നടത്താന്‍ സാധിക്കുക? }# ക്രിസ്തു നല്‍കിയ അധികാരത്തിന്‍റെ ഫലദായകത്വം വര്‍ദ്ധിപ്പിക്കുന്നതിനും വിശ്വാസികളെ മന്ത്രവാദികളില്‍ നിന്നും കപടസന്യാസികളില്‍ നിന്നും സംരക്ഷിക്കുന്നതിനുമായി തിരുസ്സഭ ഒരു പ്രത്യേക വിശുദ്ധകര്‍മം സ്ഥാപിച്ചു: ഭൂതോച്ചാടനം. ഈ കര്‍മം ചെയ്യാന്‍ സാധിക്കുന്നത് മെത്രാന്മാര്‍ക്കും, ഭൂതോച്ചാടനകര്‍മം നിര്‍വഹിക്കാനുള്ള നിയതവും വ്യക്തവുമായ അധികാരം നല്‍കപ്പെട്ടിരിക്കുന്ന വൈദികര്‍ക്കുമാണ്. അതിനാൽ അത്മായര്‍ ഒരിക്കലും ഈ കർമ്മം ചെയ്യരുത്. (കാനന്‍ 1166, 1167, 1172). അനേകം വൈദികരും അത്മായരും, തങ്ങള്‍ ഭൂതോച്ചാടകരല്ലാത്തപ്പോഴും അങ്ങനെയാണെന്ന് അവകാശപ്പെടുന്നു. ധാരാളം പേര്‍ തങ്ങള്‍ ഭൂതോച്ചാടനം ചെയ്യുന്നുണ്ടെന്നും വാദിക്കുന്നു. സത്യത്തില്‍ അവര്‍ വിമോചനപ്രാര്‍ത്ഥനകള്‍ മാതമാണ് നടത്തുന്നത്. കൂടുതല്‍ ദോഷമായി ചിലര്‍ മന്ത്രവാദവും ചെയ്യുന്നു. തിരുസ്സഭ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധകര്‍മത്തെ മാത്രമേ 'ഭൂതോച്ചാടനം' എന്നു വിളിക്കാനാവൂ. ഈ വാക്കിന്‍റെ മറ്റെല്ലാ ഉപയോഗങ്ങളും വഴിതെറ്റിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. കത്തോലിക്കാ സഭയുടെ മതബോധനമനുസരിച്ച് രണ്ടുതരത്തിലുള്ള ഭൂതോച്ചാടനങ്ങളാണുള്ളത്: 'ലളിതമായ ഭൂതോച്ചാടനം' അടങ്ങിയിരിക്കുന്ന മാമ്മോദീസ എന്ന കൂദാശയും, ഭൂതോച്ചാടകര്‍ക്കു മാത്രമായി നീക്കിവെക്കപ്പെട്ടിരിക്കുന്ന വിശുദ്ധകര്‍മമായ 'ആഘോഷമായ ഭൂതോച്ചാടനവും' (1673). വ്യക്തിപരവും പൊതുവായിട്ടുള്ളതുമായ മാദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ യഥാര്‍ത്ഥത്തില്‍ വിമോചന പ്രാര്‍ത്ഥനകള്‍ മാത്രമായതിനാല്‍ അവയെ ഭൂതോച്ചാടനം എന്നു വിളിക്കുന്നത് തെറ്റാണ്. ഭൂതോച്ചാടകന്‍ വിശുദ്ധകര്‍മത്തില്‍ തന്നിരിക്കുന്ന പ്രാര്‍ഥനകള്‍ ഉപയോഗിക്കണം. ഭൂതോച്ചാടനവും മറ്റു വിശുദ്ധ കര്‍മങ്ങളും തമ്മില്‍ പ്രധാനമായ ഒരു വ്യത്യാസമുണ്ട്; ഭൂതോച്ചാടനം മിനിട്ടുകള്‍ മാത്രമായി ചുരുങ്ങാം, ചിലപ്പോള്‍ മണിക്കൂറുകള്‍ നീളും. അതുകൊണ്ട് കര്‍മത്തില്‍ തന്നിരിക്കുന്ന എല്ലാ പ്രാര്‍ത്ഥനകളും ചൊല്ലേണ്ട ആവശ്യമുണ്ടാവില്ല. മറ്റുചിലപ്പോള്‍ കര്‍മ്മത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതുപോലെ കൂടുതല്‍ പ്രാര്‍ത്ഥനകള്‍ കൂട്ടിച്ചേര്‍ക്കേണ്ടത് അത്യാവശ്യമായി വന്നേക്കാം. #{red->none->b->ഭൂതോച്ചാടനത്തിന്‍റെ ലക്ഷ്യം }# ഭൂതോച്ചാടനത്തിന് പ്രധാനമായും രണ്ടു ലക്ഷൃങ്ങളാണുള്ളത്; ഒന്ന് പൈശാചിക ബാധ കണ്ടെത്തുക, രണ്ട് ബാധയുള്ളവരുടെ വിമോചനം. എങ്കിലും 'ബാധ കണ്ടെത്തല്‍' പലപ്പോഴും അവഗണിക്കപ്പെടാറാണ് പതിവ്. ഭൂതോച്ചാടനം അനിവാര്യമാണോ എന്നറിയുന്നതിനായി ആദ്യം വ്യക്തിയും ബന്ധുക്കളുമായി സംസാരിക്കണമെന്നുള്ളത് ശരിയാണ്. അതേസമയം ഭൂതോച്ചാടനത്തിലൂടെ മാത്രമേ പൈശാചിക സ്വാധീനമുണ്ടോ എന്ന് ഉറപ്പായി നിര്‍ണയിക്കാനാകൂ എന്നതും സത്യമാണ്. യഥാര്‍ത്ഥമായ ഒരു ഭൂതോച്ചാടനത്തിലൂടെ മാത്രമേ നാം പൈശാചിക സ്വാധീനവുമായിട്ടാണോ പോരാടുന്നത് എന്ന് ഉറപ്പിക്കാനാകൂ. ബാധയുടെ ലക്ഷണങ്ങള്‍ സ്വാഭാവിക കാരണങ്ങളാല്‍ ഉണ്ടാകുന്നവയാണോ, അതോ തിന്മയുടെ സ്വാധീനത്താലാണോ എന്നു നാം തീര്‍ച്ചപ്പെടുത്തണം. അടയാളങ്ങളെ കൃത്യമായി മനസ്സിലാക്കുന്നതിനായി ഭൂതോച്ചാടകന്‍ ഉപയോഗിക്കേണ്ട യുക്തിഭദ്രമായ ക്രമം എന്നത് "ആദ്യം കണ്ടെത്തലും പിന്നീട് സൗഖ്യവും" എന്നതാണ്. ഭൂതോച്ചാടനത്തിനു മുമ്പ് സംഭവിക്കുന്ന അടയാളങ്ങളും, ഭൂതോച്ചാടനസമയത്ത് സംഭവിക്കുന്നവയും, ഭൂതോച്ചാടനത്തിനുശേഷം സംഭവിക്കുന്നവയും, ഭൂതോച്ചാടനം നടന്നുകൊണ്ടിരിക്കുമ്പോഴുള്ള അടയാളങ്ങളുടെ പരിണാമവും തിരിച്ചറിയുന്നതും വളരെ പ്രാധാന്യമുള്ള കാര്യമാണ്. പൈശാചികബാധ നിര്‍ണയിക്കുന്നതില്‍ അതിവേഗം പാടില്ല എന്ന് ഭൂതോച്ചാടകരോട് കര്‍മക്രമം അനുശാസിക്കുന്നു. സാത്താന്‍ തന്‍റെ സാന്നിധ്യം ഗോപ്യമായിവെക്കാന്‍ ധാരാളം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഭൂതോച്ചാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള നിര്‍ദേശങ്ങളും ഇതിലുണ്ട്. മനശ്ശാസ്ത്ര പ്രശ്നങ്ങളുള്ളവരും, യാതൊരു പൈശാചിക സ്വാധീനവുമില്ലാത്തതിനാല്‍ ഭൂതോച്ചാടനം ആവശ്യമില്ലാത്തവരും മുന്നില്‍വരുമ്പോള്‍ കബളിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. എങ്കിലും തിന്മയുടെ സ്വാധീനം തിരിച്ചറിയാന്‍ കഴിയാതെപോകുന്നതും, ആവശ്യമുള്ളപ്പോള്‍ ഭൂതോച്ചാടനം നിഷേധിക്കുന്നതും വളരെയധികം ഭയപ്പെടേണ്ട അപകടമാണ്. സംശയാസ്പദമായ സാഹചര്യങ്ങളില്‍ ഞങ്ങള്‍ ആദ്യം, താഴ്ന്ന സ്വരത്തിലുള്ള ചെറിയ ഭൂതോച്ചാടനം നടത്തുന്നു. സാധാരണ ആശീര്‍വാദമാണിതെന്ന് തോന്നിയേക്കാം; ഇതു ചെയ്യുന്നതില്‍ ഞങ്ങള്‍ക്കൊരിക്കലും ദുഃഖിക്കേണ്ടി വന്നിട്ടില്ല. മറിച്ച്, വളരെ വിരളമായ ചില അവസരങ്ങളില്‍ ഭൂതോച്ചാടനം വേണ്ടെന്നു പറഞ്ഞിട്ട് കുറച്ചുകഴിഞ്ഞ് വ്യക്തമായ പൈശാചിക പ്രവര്‍ത്തനത്തെ കണ്ടെത്തേണ്ടി വന്നപ്പോള്‍ തിന്മയുടെ സ്വാധീനത്തെ മനസ്സിലാക്കാന്‍ സാധിക്കാതെ പോയതിനെയോര്‍ത്ത് ഞങ്ങള്‍ക്ക് ദുഃഖിക്കേണ്ടി വന്നിട്ടുമുണ്ട്. #{red->none->b->എങ്ങനെയാണ് പൈശാചിക ബാധ കണ്ടെത്തുന്നത്? }# ഭൂതോച്ചാടനം നിര്‍വഹിക്കുവാനായി പൈശാചിക ബാധ കണ്ടെത്തുന്നതുവരെ കാത്തിരിക്കുന്നത് ബുദ്ധിശൂന്യമാണ്. മാത്രവുമല്ല, ഭൂതോച്ചാടനത്തിന്‍റെ ഫലമായി പുറത്തുവരുന്ന ലക്ഷണങ്ങള്‍ ഭൂതോച്ചാടനത്തിന് മുമ്പ് പ്രതീക്ഷിക്കുന്നത് അനുഭവജ്ഞാനത്തിന്‍റെ അഭാവം മൂലമാണ്. പൈശാചിക ബാധ അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നതിനു മുമ്പ് വര്‍ഷങ്ങളോളം ഭൂതോച്ചാടനം വേണ്ടി വന്ന ചില സംഭവങ്ങളും ഞാന്‍ നേരിട്ടിട്ടുണ്ട്. തിന്മയുടെ സ്വാധീനത്തിലായിരിക്കുന്നവരുടെ സ്വഭാവം പൊതുവായ പെരുമാറ്റത്തോട് തുലനം ചെയ്യാന്‍ ശ്രമിക്കുന്നതും നിഷ്ഫലമാണ്. പൈശാചിക വെളിപ്പെടുത്തലിന്‍റെ രൂപങ്ങള്‍ തിരിച്ചറിയാന്‍ കൂടുതല്‍ അനുഭവസമ്പന്നരായ ഭൂതോച്ചാടകര്‍ക്ക് എളുപ്പം സാധിക്കും. ഉദാഹരണത്തിന്, ഭൂതോച്ചാടനകര്‍മത്തില്‍ പരാമർശിക്കുന്ന പൈശാചിക ബാധയുടെ മൂന്ന് ലക്ഷണങ്ങള്‍; അറിയില്ലാത്ത ഭാഷ സംസാരിക്കുക, അമാനുഷിക ശക്തി പ്രകടിപ്പിക്കുക, ഗൂഢമായവ അറിയുക എന്നിവയാണ്. എന്‍റെ വ്യക്തിപരമായ അനുഭവവും, ഞാന്‍ കണ്ടുമുട്ടിയ മിക്ക ഭൂതോച്ചാടകരുടെയും അനുഭവവും അനുസരിച്ച് ഈ ലക്ഷണങ്ങള്‍ സാധാരണ പുറത്തുവരുന്നത് ഭൂതോച്ചാടന സമയത്താണ്, ഒരിക്കലും അതിനുമുമ്പല്ല. അതിനാൽ ഭൂതോച്ചാടനം ആരംഭിക്കുന്നതിന് മുമ്പ് അത്തരം ലക്ഷണങ്ങള്‍ പ്രതീക്ഷിക്കുന്നത് യുക്തിപൂര്‍വമല്ല. എങ്കിലും കൃത്യമായ കണ്ടെത്തല്‍ നടത്തുക എല്ലായ്പ്പോഴും സാധ്യമായ കാര്യമല്ല. പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്ന സാഹചര്യങ്ങള്‍ നേരിടേണ്ടതായി വരും. വളരെ പ്രയാസമുള്ള മിക്ക സന്ദര്‍ഭങ്ങളിലും തിന്മയുടെ സ്വാധീനവും മനശ്ശാസ്ത്രപരമായ പ്രശ്നങ്ങളും ഒരുപോലെയുള്ള വ്യക്തികളെയായിരിക്കും നമുക്ക് ലഭിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു മനശ്ശാസ്ത്രജ്ഞന്‍റെ സഹായം ഉത്തമമാണ്. മാനസികരോഗികള്‍ക്കു വേണ്ടിയുള്ള റോമിലെ വളരെ പ്രസിദ്ധമായ ഒരാശുപത്രിയിലെ പ്രൊഫസര്‍ മരിയാനിയെ ഭൂതോച്ചാടനശുശ്രൂഷയില്‍ സഹായിക്കാനായി ഫാദര്‍ കാന്‍ഡിഡോ മിക്കപ്പോഴും വിളിക്കുമായിരുന്നു. മാത്രമല്ല, തന്‍റെ ചില രോഗികളെ പഠിക്കാനും സുഖപ്പെടുത്താനുമായി പ്രൊഫസര്‍ മരിയാനി ഫാദര്‍ കാന്‍ഡിഡോയുടെ സഹായവും തേടാറുണ്ടായിരുന്നു. 1583 ല്‍ റെയിംസിലെ സിനഡ് രേഖകളില്‍ പ്രത്യക്ഷപ്പെട്ടതുമുതല്‍, മാനസികരോഗവും പൈശാചികബാധയും തമ്മില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് സഭ നിര്‍ദ്ദേശിക്കുന്നുണ്ട്. പൈശാചിക ബാധ, നിര്‍ണയിക്കുന്നതിനു പുറമെ, ലക്ഷൃംവെക്കുന്നത് രോഗിയെ പൈശാചിക ബന്ധനത്തില്‍ നിന്ന് സ്വതന്ത്രരാക്കുക എന്നതിനാലാണ്. ദൈര്‍ഘ്യമുള്ളതും മിക്കപ്പോഴും പ്രയാസം നിറഞ്ഞതുമായ യാത്ര ആരംഭിക്കുന്നതിവിടെയാണ്. ഇതിൽ പുരോഗതിയുണ്ടാകുന്നതിന് ബാധയുള്ള വ്യക്തിയുടെ സഹകരണം പലപ്പോഴും അത്യാവശ്യമാണ്. അവർ പ്രാര്‍ത്ഥിക്കുകയും പതിവായി കൂദാശകള്‍ സ്വീകരിക്കുകയും ചെയ്യണം, പക്ഷേ പലപ്പോഴും അവർക്ക് അതിന് കഴിയില്ല. ചിലപ്പോള്‍ ഭൂതോച്ചാടകന്‍റെ അടുക്കല്‍ പോയി ഉച്ചാടനകര്‍മം സ്വീകരിക്കുന്നതിന് ഇക്കൂട്ടർ താൽപര്യം പ്രകടിപ്പിക്കാറില്ല. മറ്റുള്ളവരുടെ സഹായം ഇക്കാര്യത്തിൽ അവർക്ക് ആവശ്യമാണ്. പക്ഷേ, ഒട്ടുമിക്ക സാഹചര്യങ്ങളിലും ആരും അവരെ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. #{red->none->b-> പിശാചില്‍ നിന്ന് ഒരുവനെ വിമോചിപ്പിക്കാന്‍ എത്ര സമയമെടുക്കും? }# ഉത്തരമില്ലാത്തൊരു ചോദ്യമാണിത്. വിമോചിപ്പിക്കുന്നത് കര്‍ത്താവാണ്; അവിടുന്ന് ദൈവികജ്ഞാനത്തോടെ പ്രവര്‍ത്തിക്കുന്നു. തീര്‍ച്ചയായും അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നുണ്ട്; സഭയുടെ മാദ്ധ്യസ്ഥത്തിലൂടെ അവ സമര്‍പ്പിക്കപ്പെടുമ്പോള്‍ അതിന് പ്രത്യേക ശക്തിയുണ്ട്. പിശാചില്‍ നിന്ന് ഒരുവനെ വിമോചിപ്പിക്കാന്‍ എടുക്കുന്ന സമയം, പൈശാചികബാധയുടെ കാഠിന്യത്തിനും, ബാധ നിലനിന്നിരുന്ന കാലയളവിനും ആനുപാതികമായിട്ടായിരിക്കും. കുറച്ചുദിവസങ്ങള്‍ മാത്രം ബാധയുണ്ടായിരുന്ന ഒരു പതിനാലുകാരി പെണ്‍കുട്ടിയെ ഞാന്‍ ഓര്‍ക്കുന്നു. അവള്‍ വളരെ അക്രമാസക്തയായിരുന്നു; ചവിട്ടുകയും കടിക്കുകയും മാന്തിക്കീറുകയും ചെയ്തു. അവളെ പൂര്‍ണമായി വിമോചിപ്പിക്കുന്നതിന് പതിനഞ്ചുമിനിറ്റു നേരത്തെ ഭൂതോച്ചാടനം മാത്രമേ വേണ്ടിവന്നുള്ളൂ. ഒരുസമയത്ത്, മരിച്ചതുപോലെ അവള്‍ നിലത്തേക്ക് വീണു. എന്നാൽ, അപ്പസ്തോലന്മാര്‍ക്കു സുഖപ്പെടുത്താന്‍ കഴിയാതിരുന്ന യുവാവിന്‍റെ കാര്യം സുവിശേഷത്തില്‍ നാം വായിക്കുന്നതു പോലെ, നിമിഷങ്ങള്‍ക്കുശേഷം അവള്‍ സാധാരണ അവസ്ഥയിലേക്ക് മടങ്ങിവരികയും അവളുടെ ഇളയ സഹോദരന്മാരില്‍ ഒരാളോടൊപ്പം മുറ്റത്തുകൂടി ഓടിക്കളിക്കാന്‍ തുടങ്ങുകയും ചെയ്തു. അപ്രകാരം അതിവേഗമുള്ള സൗഖ്യം വളരെ വിരളമാണ്. പൈശാചിക സ്വാധീനം വളരെ ലഘുവായിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. ഭൂതോച്ചാടകന് മിക്കപ്പോഴും നേരിടാനുണ്ടാകുക ഗൗരവമുള്ള വിഷയങ്ങളായിരിക്കും. വളരെ വ്യക്തമായൊരു ഉദാഹരണം ഞാന്‍ നല്‍കാം. ഒരു കുട്ടി വളരെ അസ്വഭാവികമായി പെരുമാറുന്നുവെന്നിരിക്കട്ടെ. അവന്‍റെ മാതാപിതാക്കള്‍ കാരണമന്വേഷിക്കുന്നില്ല.അവര്‍ വിചാരിക്കും കുട്ടി ഇതിനെ മറികടക്കും; പ്രത്യേകിച്ച് ആദ്യമൊക്കെ ലക്ഷണങ്ങള്‍ വളരെ ലഘുവായിരിക്കുമ്പോള്‍. ഈ പ്രതിഭാസം ഗൗരവമുള്ളതാകുമ്പോള്‍ മാതാപിതാക്കള്‍ വൈദ്യസഹായം തേടുന്നു; ഒരു ഡോക്ടറില്‍നിന്ന് മറ്റൊരു ഡോക്ടറിലേക്ക് അവര്‍ മാറും, ഫലമൊന്നുമുണ്ടാവുകയുമില്ല. ഒരിക്കല്‍ പതിനേഴു വയസ്സുള്ള ഒരു പെണ്‍കുട്ടി എന്‍റെ അടുക്കല്‍ വന്നു. യൂറോപ്പിലെ പ്രസിദ്ധമായ പല ആശുപത്രികളിലും പോയതിനുശേഷം, അവളില്‍ അസ്വാഭാവികമായി എന്തോ സ്വാധീനമുണ്ടെന്ന് പറഞ്ഞ് മന്ത്രവാദിയുടെ സഹായം തേടുവാന്‍ ചിലർ നിര്‍ദേശിച്ചു. ഈ ഘട്ടത്തില്‍ ആദ്യമുണ്ടായിരുന്ന പ്രശ്നം ഇരട്ടിയാവുകയാണ് ചെയ്തത്. പിന്നീട് ആരുടെയൊക്കെയോ നിര്‍ബന്ധപ്രകാരം അവൾ യാദൃശ്ചികമായി എന്‍റെ അടുക്കല്‍ എത്തി. ഈ പ്രക്രിയയ്ക്ക് പല വര്‍ഷങ്ങളെടുത്തിരുന്നതിനാല്‍ തിന്മ ആഴത്തില്‍ വേരെടുത്തിരുന്നു. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ വര്‍ഷങ്ങളോളം നീളുന്ന കർമ്മങ്ങൾ വേണ്ടിവരും. പലപ്പോഴും വിമോചനം എളുപ്പം സാധ്യമല്ലാതെയും വന്നേക്കാം. ഓരോ ഭൂതോച്ചാടക കർമ്മത്തിലും, ഭൂതോച്ചാടകന്‍റെ വിശ്വാസവും ഭൂതോച്ചാടനത്തിന് വിധേയനാകുന്ന വ്യക്തിയുടെ വിശ്വാസവും കുടുംബത്തിന്‍റെയും മറ്റു വിശ്വാസികളുടെയും (മിണ്ടാമഠങ്ങളിലെ സന്യാസിനികള്‍, ഇടവകസമൂഹങ്ങള്‍, പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍, പ്രത്യേകിച്ച് വിമോചനപ്രാര്‍ത്ഥനകള്‍ നടത്തുന്ന ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ) പ്രാര്‍ത്ഥനകളും വളരെ സഹായകമാണ്. ഭൂതോച്ചാടനത്തിനുള്ള വെള്ളം അല്ലെങ്കില്‍ ഹന്നാന്‍ വെള്ളം, ഭൂതോച്ചാടന എണ്ണ, ഭൂതോച്ചാടന ഉപ്പ് എന്നിവ വിമോചനപ്രാര്‍ത്ഥനകളോടൊപ്പം ഈ ലക്‌ഷ്യം വച്ചുകൊണ്ട് ഉപയോഗിക്കുന്നതും വളരെ ഫലപ്രദമാണ്. ഈ വെള്ളവും എണ്ണയും ഉപ്പും ഏതൊരു വൈദികനും ആശീര്‍വദിക്കാവുന്നതാണ്. അതിന് ഭൂതോച്ചാടകന്‍റെ ആവശ്യമില്ല. എന്നിരുന്നാലും വൈദികന് വിശ്വാസമുണ്ടായിരിക്കുകയും പ്രസ്തുത കര്‍മങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കുകയും വേണം. "ദുഷ്ടാരൂപിയുടെ ശക്തിയില്‍ നിന്ന് ഒരു വ്യക്തിയെയോ വസ്തുവിനെയോ സംരക്ഷിക്കണമെന്നും അവന്‍റെ ആധിപത്യത്തില്‍ നിന്ന് വിടുവിക്കണമെന്നും സഭ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പരസ്യമായും ആധികാരികമായും അപേക്ഷിക്കുന്നതിനെ പിശാചുബഹിഷ്കരണം എന്നു പറയുന്നു" (CCC 1673). അതിനാൽ ഭൂതോച്ചാടനത്തിലൂടെ വ്യക്തികളെ മാത്രമല്ല വസ്തുക്കളെയും, വീടുകളെയും, മൃഗങ്ങളെയും മോചിപ്പിക്കുന്നതിനെക്കുറിച്ചും സഭ പഠിപ്പിക്കുന്നു. പൈശാചിക ബാധയ്ക്കു മാത്രമല്ല, പൈശാചിക സ്വാധീനങ്ങള്‍ക്കും ഭൂതോച്ചാടനം ഉപയുക്തമാണെന്ന് കാനോന്‍ നിയമം വിശദമാക്കുന്നു. എന്നാൽ ഇത്തരം വിശുദ്ധ കര്‍മങ്ങളെക്കുറിച്ച് അറിവുള്ള വൈദികര്‍ വളരെ വിരളമാണ്; ഭൂരിഭാഗം പേര്‍ക്കും ഇങ്ങനെയൊക്കെയുണ്ടെന്നുപോലും അറിയില്ല എന്നു മാത്രമല്ല തങ്ങളോട് ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടുന്നവരെ അവര്‍ പരിഹസിക്കുകയും ചെയ്യുന്നു. originally published on 25/1/2019
Image: /content_image/Mirror/Mirror-2019-01-25-12:51:28.jpg
Keywords: ഭൂതോ

9560
Category: 1
Sub Category:
Heading: ക്രൈസ്തവ പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരന്‍ മൊസൂള്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റു
Content: മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ്സ് ആധിപത്യത്തിന്റെ കാലത്ത് ക്രൈസ്തവ പാരമ്പര്യത്തെ കുറിച്ചുള്ള അമൂല്യ ശേഷിപ്പുകള്‍ സംരക്ഷിക്കുവാന്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ കല്‍ദായ കത്തോലിക്കാ വൈദികന്‍ നജീബ് മിഖായേല്‍ മൊസൂള്‍ രൂപതയുടെ ആര്‍ച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. ഇന്നലെ മൊസൂള്‍ സെന്റ് പോള്‍സ് പള്ളിയില്‍ നടന്ന മെത്രാഭിഷേക ചടങ്ങില്‍ സഭാ നേതാക്കളും അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സന്നിഹിതരായിരിന്നു. മൊസൂളിലെ ക്രൈസ്തവര്‍ക്ക് സദാപിന്തുണയുണ്ടെന്നു വ്യക്തമാക്കിയാണ് ഇറാഖിന് പുറത്തു നിന്നുള്ള ബിഷപ്പുമാരും സ്ഥാനാരോഹണത്തിനു എത്തിയതെന്നു പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍ സാകോ പറഞ്ഞു. മൊസൂളില്‍ ജനിച്ച ഫാദര്‍ മൌസ്സാ ഓയില്‍ മേഖലയില്‍ ജോലി നോക്കുന്നതിനിടെയാണ് ക്രൈസ്തവ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെട്ട് സെമിനാരിയില്‍ ചേര്‍ന്നത്. 1987-ല്‍ ഡൊമിനിക്കന്‍ പുരോഹിതനായി. ഇറാഖില്‍ ഐഎസ് ആധിപത്യം നടക്കുന്ന സമയത്ത് രാജ്യത്തിന്റെ ക്രൈസ്തവ പാരമ്പര്യത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കുന്ന 850 കൈയെഴുത്തുപ്രതികളും അന്പതിനായിരത്തിലധികം ബുക്കുകളും കത്തുകളും സംരക്ഷിക്കുവാന്‍ നിര്‍ണ്ണായക ഇടപെടലാണ് മോണ്‍. നജീബ് മിഖായേല്‍ നടത്തിയത്. യേശു സംസാരിച്ച അറമായ ഭാഷയിലുള്ള പുരാതന രേഖകളും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരിന്നു. ഇറാഖിനെ കുരുതി കളമാക്കി എല്ലാം പ്രദേശങ്ങളും തങ്ങളുടെ കീഴിലാക്കിയ ഐഎസ് മൊസൂളിനെ തങ്ങളുടെ തലസ്ഥാനമാക്കി മാറ്റിയിരിന്നു. നിരവധി ദേവാലയങ്ങളാണ് ഇക്കാലയളവില്‍ അവിടെ നശിപ്പിക്കപ്പെട്ടത്. രേഖകളും അമൂല്യ കൈയെഴുത്ത് പ്രതികളുമായി ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായിരുന്ന ഖ്വാരഖോഷിലേക്കു മാറ്റിയെങ്കിലും അവിടെയും ഐഎസ് ഭീകരര്‍ പിടിമുറുക്കുകയായിരിന്നു. പിന്നീട് അമൂല്യ സൂക്ഷിപ്പുകളുമായി അദ്ദേഹം കുര്‍ദിഷ് മേഖലയിലെ ഇര്‍ബിലിലേക്കു മാറി. ഇവിടെ നിന്നു മുസ്ലിം സുഹൃത്തുക്കളുടെ സഹായത്തോടെ രേഖകള്‍ ഡിജിറ്റിലൈസ് ചെയ്തു. 2017ല്‍ ഐഎസിനെ സൈന്യം തുരത്തിയതിനു പിന്നാലെ ഫാ. മിഖായേല്‍ മടങ്ങിയെത്തി. മൌസ്സാ മൊസൂളിലെ ഔര്‍ ലേഡി ഓഫ് ഹൌര്‍ ദേവാലയത്തിന്റെ ഉത്തരവാദിത്വം വഹിച്ചുവരികെയാണ് പുതിയ ദൌത്യം ലഭിച്ചിരിക്കുന്നത്. പലായനം ചെയ്ത ക്രൈസ്തവരെ മടക്കിക്കൊണ്ടു വരുന്നതും അവരുടെ പുനരധിവാസവും അടക്കം വലിയ ഉത്തരവാദിത്വമാണ് ആര്‍ച്ച് ബിഷപ്പ് നജീബ് മിഖായേലിനു ഇനിയുള്ളത്.
Image: /content_image/News/News-2019-01-26-02:28:16.jpg

9561
Category: 1
Sub Category:
Heading: പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന് ഇനി എട്ടു നാള്‍: ഒരുക്കങ്ങള്‍ സജീവം
Content: അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപരമായ ഗള്‍ഫ് സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ശേഷിക്കേ കൂടുതല്‍ ഒരുക്കങ്ങളുമായി ദക്ഷിണ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയത്ത്. പാപ്പയുടെ സന്ദര്‍ശനത്തെ സംബന്ധിച്ചുള്ള വിവരങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ ഫേസ്ബുക്ക് അക്കൗണ്ട് വികാരിയാത്ത് ആരംഭിച്ചിട്ടുണ്ട്. പാപ്പയുടെ സന്ദര്‍ശനത്തെ സംബന്ധിച്ച വിവരങ്ങള്‍ ഉടനടി നല്‍കുന്ന uaepapalvisit.org എന്ന പോര്‍ട്ടല്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് അക്കൗണ്ടും സജീവമാക്കിയിരിക്കുന്നത്. www.facebook.com/avosarabia എന്നതാണ് ഫേസ്ബുക്ക് പേജിന്റെ വിലാസം. മാര്‍പാപ്പയുടെ സന്ദര്‍ശനത്തില്‍ ദിവ്യബലിയില്‍ പങ്കെടുക്കാനുള്ള വിശ്വാസികള്‍ക്ക് വളരെ ഉപകാരപ്രദമാണു പേജിലെ വിവരങ്ങള്‍. ദിവ്യബലിയില്‍ പങ്കെടുക്കുന്നതിന് സൗജന്യ പാസാണ് നല്‍കിയിരിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ ഔദ്യോഗിക കൂടിക്കാഴ്ച അടക്കം മറ്റു പരിപാടികളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെയാണ് പാപ്പയുടെ ചരിത്രപരമായ സന്ദര്‍ശനം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലി സംബന്ധമായി യുഎഇയില്‍ വന്ന് വസിക്കുന്ന ലക്ഷക്കണക്കിനു ക്രൈസ്തവ വിശ്വാസികള്‍ക്ക് സന്തോഷവും, ഊര്‍ജവും പകരുന്നതാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം.
Image: /content_image/News/News-2019-01-26-03:10:12.jpg
Keywords: അറേബ്യ, ഗള്‍ഫ

9562
Category: 18
Sub Category:
Heading: അമ്മമാര്‍ വിശ്വാസത്തിന്റെ പാഠങ്ങള്‍ മക്കള്‍ക്കു പഠിക്കാന്‍ സാഹചര്യമുണ്ടാക്കണം: മാര്‍ ജോസ് പുളിക്കല്‍
Content: കൊച്ചി: സഭാസ്‌നേഹമുള്ള അമ്മമാരിലൂടെ വിശ്വാസത്തിന്റെയും സഭാസ്‌നേഹത്തിന്റെയും പാഠങ്ങള്‍ മക്കള്‍ക്കു പഠിക്കാന്‍ സാഹചര്യമുണ്ടാകണമെന്ന് മാതൃവേദി ബിഷപ്പ് ലെഗേറ്റ് മാര്‍ ജോസ് പുളിക്കല്‍. സീറോ മലബാര്‍ മാതൃവേദിയുടെ അന്തര്‍ദേശീയ ജനറല്‍ബോഡി യോഗം ചങ്ങനാശേരി സെഹിയോന്‍ റിട്രീറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. നവോത്ഥാനത്തില്‍ ക്രൈസ്തവരുടെ സേവനങ്ങള്‍ തമസ്‌കരിക്കപ്പെടുന്ന കാലഘട്ടത്തില്‍ ക്രൈസ്തവ മിഷണറിമാരും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും നല്‍കിയ സംഭാവനകളെ ആഴത്തില്‍ പഠിച്ചു മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കാന്‍ നമുക്കു സാധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മാതൃവേദി അന്തര്‍ദേശീയ പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ലിഡ ജേക്കബ്, സീറോ മലബാര്‍ ഫാമിലി ലൈഫ് ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോബി മൂലയില്‍, സിസ്റ്റര്‍ ഡോ. ജ്യോതി, ഡോ. ജേക്കബ് ജോബ്, ജോസഫൈന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. സഭയിലെ വിവിധ രൂപതകളില്‍നിന്നു നൂറോളം പ്രതിനിധികള്‍ രണ്ടു ദിവസത്തെ ജനറല്‍ ബോഡിയില്‍ പങ്കെടുത്തു.
Image: /content_image/India/India-2019-01-26-03:31:33.jpg
Keywords: അമ്മ

9563
Category: 1
Sub Category:
Heading: വ്യാജ മതനിന്ദാക്കുറ്റത്തിനു ജയിലിലായ ഇന്തോനേഷ്യന്‍ ക്രിസ്ത്യന്‍ ഗവര്‍ണര്‍ മോചിതനായി
Content: ജക്കാര്‍ത്ത: മതനിന്ദാക്കുറ്റത്തിനു ജയിലിലായ ക്രൈസ്തവ വിശ്വാസിയും മുന്‍ ജക്കാര്‍ത്ത ഗവര്‍ണറുമായ അഹോക് എന്നറിയപ്പെടുന്ന ബസുകി പുര്‍നാമ രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ഒടുവില്‍ മോചിതനായി. 2016-ലെ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തെ ജയിലിലാക്കിയത്. 'ഇസ്ലാം മതസ്ഥര്‍ അമുസ്ലിംങ്ങളാൽ നയിക്കപ്പെടരുത്' എന്ന ഖുർആൻ വാക്യത്തെ എതിരാളികൾ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ദുർവ്യാഖ്യാനിച്ചു എന്ന് പ്രസംഗിച്ചതാണു അദ്ദേഹം ചെയ്ത കുറ്റം. ഇന്തോനേഷ്യയില്‍ നിന്നും ജനാധിപത്യം തുടച്ചുമാറ്റി പകരം ഖലീഫ ഭരണം കൊണ്ടുവരണമെന്ന് വാദിക്കുന്ന ഇസ്ലാമിക മൗലീക വാദികള്‍ ഇത് മതനിന്ദയാണെന്ന് പ്രചരിപ്പിക്കുകയായിരിന്നു. ഇതോടെ ആയിരങ്ങള്‍ തെരുവിലിറങ്ങി അഹോക്കിനെതിരെ പ്രതിഷേധിച്ചു. കേസ് കോടതിയിലെത്തിയതിനെ തുടര്‍ന്ന്‍ അഞ്ചു പേരടങ്ങിയ ജഡ്ജിംഗ് പാനലാണ് അഹോക്കിന് രണ്ടുവര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. പാക്കിസ്ഥാനു സമാനമായി ഇന്തോനേഷ്യയിലെ മതനിന്ദാനിയമവും ശക്തമായ വിമര്‍ശനത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. മതനിന്ദാനിയമം വ്യക്തിവൈരാഗ്യം തീര്‍ക്കുവാനുള്ള കാരണമായി മാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഹോക്കിന്റെ കേസെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇന്തോനേഷ്യയില്‍ മതമൗലീക വാദം ശക്തിപ്രാപിച്ചു വരികയാണെന്ന സത്യത്തെ അവഗണിക്കുവാന്‍ കഴിയുകയില്ലെന്ന് അഹോക്കിന്റെ കേസ് ജനങ്ങള്‍ക്ക് വെളിപ്പെടുത്തി കൊടുത്തുവെന്ന് ജക്കാര്‍ത്തയിലെ ഹ്യുമന്‍ റൈറ്റ്സ് വാച്ച് ഗവേഷകനായ ആന്‍ഡ്രിയാസ് ഹാര്‍സോണോ ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2019-01-26-03:55:38.jpg
Keywords: ഇന്തോനേ

9564
Category: 1
Sub Category:
Heading: വെനിസ്വേലന്‍ അടിച്ചമര്‍ത്തലില്‍ ജനങ്ങള്‍ക്ക് അഭയമായി കത്തോലിക്ക ദേവാലയങ്ങള്‍
Content: മാറ്റുരിനോ: വെനിസ്വേലന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധങ്ങളെ നാഷ്ണല്‍ ഗാര്‍ഡുകളേയും, പോലീസിനേയും ഉപയോഗിച്ച് അടിച്ചമര്‍ത്തുവാന്‍ തുടങ്ങിയതോടെ നൂറുകണക്കിന് ആളുകള്‍ക്ക് അഭയമായി കത്തോലിക്ക ദേവാലയങ്ങള്‍. മാറ്റുരിനിലെ നൂയെസ്ട്രാ സെനോര ഡെല്‍ കാര്‍മന്‍ കത്തീഡ്രലില്‍ മാത്രം എഴുന്നൂറോളം പേരാണ് ഇപ്പോഴുള്ളത്. വെനിസ്വേലയിലെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ജനുവരി 23-ന് നടത്തിയ പ്രതിഷേധ റാലി അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചതോടെയാണ് പ്രതിഷേധത്തെ പിന്തുണക്കുന്നവര്‍ മാറ്റുറിനിലെ ദേവാലയത്തിലെത്തിയത്. ദേവാലയത്തിന് പുറത്ത് പോലീസ് ഉപരോധം തീര്‍ത്തതോടെ ദേവാലയത്തില്‍ തന്നെ ഇവര്‍ തുടരുകയായിരിന്നു. ഇതിനിടെ വെനിസ്വേലയിലെ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് അക്രമങ്ങളുടെ നേര്‍സാക്ഷ്യമായ ഓഡിയോകളും, വീഡിയോകളും പുറത്തുവിട്ടു. ഇന്റര്‍ അമേരിക്കന്‍ കമ്മീഷന്‍ ഓണ്‍ ഹ്യുമന്‍ റൈറ്റ്സ് (CIDH) മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഒരു അടിയന്തിര കമ്മീഷനെ തന്നെ നിയോഗിച്ചു കഴിഞ്ഞു. കാരക്കാസ്, ബാര്‍ക്വിസിമെറ്റോ, മാരകായിബോ, ബറിനാസ്, സാന്‍ ക്രിസ്റ്റൊബല്‍ തുടങ്ങിയ നഗരങ്ങളില്‍ വലിയ തോതിലാണ് പ്രതിഷേധക്കാര്‍ തടിച്ചു കൂടിയിരിക്കുന്നത്. സംഘട്ടനങ്ങളും, സ്ഫോടനങ്ങളും കാരണം പല പ്രദേശങ്ങളിലേയും ആളുകള്‍ സ്വന്തം ഭവനങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. വെനിസ്വേലന്‍ പ്രസിഡന്റായ നിക്കോളാസ് മഡുറോക്കെതിരെ ശക്തമായ വികാരമാണ് ജനങ്ങള്‍ക്കുള്ളത്. അമേരിക്ക, കാനഡ, അര്‍ജന്റീന, ബ്രസീല്‍, പെറു, ഇക്വഡോര്‍, കോസ്റ്ററിക്ക, പരാഗ്വ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ മഡുറോക്ക് പകരം പ്രതിപക്ഷ നേതാവ് ഗ്വായിദോയെ പ്രസിഡന്റായി അംഗീകരിച്ചു കഴിഞ്ഞു. വെനിസ്വേലയുടെ സമാധാനത്തിനായി ഫ്രാന്‍സിസ് പാപ്പ നിരവധി തവണ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ലോക യുവജന സംഗമത്തിനായി പനാമയിലാണെങ്കിലും വെനിസ്വേലയില്‍ നിന്നും വരുന്ന വാര്‍ത്തകളെ പാപ്പ ശ്രദ്ധിച്ചു കൊണ്ടാണിരിക്കുന്നതെന്നും, രാജ്യത്തെ കഷ്ടതയനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വത്തിക്കാന്റെ പിന്തുണയുണ്ടായിരിക്കുമെന്നും വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/News/News-2019-01-26-04:32:14.jpg
Keywords: വെനിസ്വേ