Contents
Displaying 9281-9290 of 25173 results.
Content:
9595
Category: 18
Sub Category:
Heading: കെസിബിസി വിവിധ കമ്മീഷന്‍ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) വിവിധ കമ്മീഷന്‍ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. റവ. ഡോ. ഏബ്രഹാം ഇരുമ്പിനിക്കലാണു പുതിയ മീഡിയ കമ്മീഷന്‍ സെക്രട്ടറി. ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര യൂത്ത് കമ്മീഷന്റെയും ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറന്പില്‍ ലേബര്‍ കമ്മീഷന്റെയും ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് വനിതാ കമ്മീഷന്റെയും സെക്രട്ടറിമാരായി ചുമതലയേറ്റു. റവ. ഡോ. ഏബ്രഹാം ഇരുമ്പിനിക്കല്‍ തിരുവല്ല അതിരൂപതയിലെ ചുങ്കപ്പാറ സെന്റ് ജോര്‍ജ് പള്ളി ഇടവകാംഗമാണ്. സിനിമ ടെലിവിഷനില്‍ എംഎ ബിരുദാനന്തരബിരുദവും റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര തിരുവല്ല തോലശേരി സെന്റ് ജോസഫ്‌സ് ഇടവകാംഗമാണ്. പുനലൂര്‍ രൂപതയില്‍ സേവനം ചെയ്യുന്ന ഇദ്ദേഹം എംഎ ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദവും എംജി യൂണിവേഴ്‌സിറ്റിയില്‍നിന്നു കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. കൊച്ചി രൂപതാംഗമാണു ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറന്പില്‍. കൊച്ചി സോഷ്യല്‍ സര്‍വീസ് അസിസ്റ്റന്റ് ഡയറക്ടര്‍, കെഎല്‍എം രൂപത ഡയറക്ടര്‍, ജൂബിലി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. കൊല്ലം രൂപതാംഗമായ ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് കൗണ്‍സില്‍ ഓഫ് കാത്തലിക് വിമന്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ്, കേരള ടൂറിസം വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, കൊല്ലം ജില്ല വിമന്‍സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്നീ മേഖലകളിലും സേവനം ചെയ്യുന്നു.
Image: /content_image/India/India-2019-01-31-05:09:45.jpg
Keywords: കെസിബിസി

9596
Category: 18
Sub Category:
Heading: പ്രളയാനന്തര കുട്ടനാടിന് വീണ്ടും സഹായവുമായി ചങ്ങനാശേരി അതിരൂപത: 50 വീടുകള്‍ നിര്‍മ്മിക്കും
Content: കോട്ടയം: പ്രളയത്തില്‍ വന്‍ നാശനഷ്ട്ടം സംഭവിച്ച കുട്ടനാട്ടില്‍ ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ചാസ്) എച്ച്ഡിഎഫ്‌സി സഹകരണത്തോടെ 50 വീടുകള്‍ നിര്‍മിക്കും. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം കഴിഞ്ഞ ദിവസം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. ഔദ്യോഗിക സമ്മേളനത്തിന് ശേഷം ആര്‍ച്ച് ബിഷപ്പ് മൂന്നു വീടുകളുടെ ശിലാസ്ഥാപനവും അദ്ദേഹം നടത്തി. എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ സിഎസ്ആര്‍ വിഭാഗമായ എച്ച്.ടി.പാറേക് ഫൗണ്ടേഷനാണ് ഗുണഭോക്താക്കളുടെ സഹകരണത്തോടെ വീടുനിര്‍മാണത്തിനാവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. പ്രളയദുരിതത്തില്‍ വന്‍ നാശനഷ്ടം നേരിട്ട കുട്ടനാടന്‍ ജനതയുടെ പുനരധിവാസത്തിന് ചങ്ങനാശേരി അതിരൂപത 100 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചിരിന്നു.
Image: /content_image/India/India-2019-01-31-06:10:37.jpg
Keywords: പ്രളയ

9597
Category: 1
Sub Category:
Heading: പാപ്പ സമര്‍പ്പിച്ച അമേരിക്കൻ ഭൂഖണ്ഡത്തിലെ പ്രഥമ ബലിപീഠം ഇനി പനാമയ്ക്കു സ്വന്തം
Content: പനാമ സിറ്റി: ലോക യുവജന സംഗമത്തിൽ പങ്കെടുത്ത ഫ്രാൻസിസ് മാർപാപ്പ മടങ്ങുന്നതിന് മുന്‍പ് പനാമയ്ക്ക് സമ്മാനിച്ചത് മഹത്തരമായ സമ്മാനം. തലസ്ഥാന നഗരിയിലെ കത്തീഡ്രൽ ദേവാലയത്തിലെ ബലിപീഠം സമർപ്പണം നടത്തിയതോടെ മാർപാപ്പയാൽ സമർപ്പണം നടത്തപ്പെട്ട അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ ബലിപീഠം എന്ന ഖ്യാതി പനാമയ്ക്ക് സ്വന്തമായി. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ബലിപീഠത്തെ രണ്ടു രീതിയിലാണ് നോക്കി കാണുന്നത്. യാഗത്തിന്റെ ബലിപീഠമായും വിശ്വാസികളുടെ മധ്യേ സന്നിഹിതനായ ക്രിസ്തുവിനെയുമാണ് ബലിപീഠം സൂചിപ്പിക്കുന്നത്. ഇതിനാലാണ് ബലിപീഠത്തിന്റെ മുൻപിലൂടെ കടന്നു പോകുമ്പോൾ ബലിപീഠത്തെ നോക്കി ബഹുമാനം കൊണ്ട് വണങ്ങുന്നത്. ഈ മേശയിൽ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറേണ്ടതുളളതു കൊണ്ട് ബലിപീഠം അഭിഷേകം ചെയ്യപ്പെട്ടിരിക്കണം. അപ്രകാരമുള്ള അഭിഷേകമാണ് ജനുവരി ഇരുപത്തിയാറാം തീയതി പനാമയിലെ സെന്റ് മേരിസ് കത്തീഡ്രലിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ നടത്തിയത്. കത്തീഡ്രലിന്റെ ബലിപീഠത്തിൽ വിശുദ്ധ മാർട്ടിൻ ഡി പോറസ്, ലിമായിലെ വിശുദ്ധ റോസ്, വിശുദ്ധ ഓസ്കർ റൊമേറോ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തുടങ്ങിയവയുടെ തിരുശേഷിപ്പുകള്‍ ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ചു. ക്രിസ്തുവും, വിശുദ്ധരും തമ്മിലുള്ള ഐക്യത്തെയാണ് ഇപ്രകാരം ചെയ്യുന്നത് വഴി സൂചിപ്പിക്കുന്നത്. അൾത്താരയുടെ നാലു വശങ്ങളിലായി കുരിശാകൃതിയിൽ വിശുദ്ധ തൈലം മുദ്രണം ചെയ്തു പാപ്പ ബലിപീഠത്തെ വിശുദ്ധീകരിച്ചു. ശേഷമാണ് ദൈവസന്നിധിയിലേക്ക് ഉയരുന്ന ജനങ്ങളുടെ പ്രാർത്ഥനയെ സൂചിപ്പിച്ചു പാപ്പ ധൂപാര്‍പ്പണം നടത്തിയത്. അസാധാരണമായി മാത്രമേ പാപ്പയുടെ കാര്‍മ്മികത്വത്തില്‍ ബലിപീഠ സമർപ്പണം നടക്കാറുള്ളൂ. വിശുദ്ധ പത്രോസിന്റെ പിൻഗാമിയാൽ സമർപ്പണം നടത്തപ്പെട്ട അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ ബലിപീഠം തങ്ങളുടേതാണെന്ന് ഇനി പനാമയ്ക്ക് അഭിമാനിക്കാം.
Image: /content_image/News/News-2019-01-31-08:07:39.jpg
Keywords: പനാമ

9598
Category: 1
Sub Category:
Heading: ക്രൈസ്തവരെ പിന്തുണച്ചുള്ള സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം: ബ്രിട്ടീഷ് മെത്രാപ്പോലീത്ത
Content: ലണ്ടന്‍: ആഗോളതലത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികളുടെ സഹായത്തിനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് കൈകൊണ്ടുവരുന്ന നടപടികളെ പുനരവലോകനത്തിന് വിധേയമാക്കി സ്വതന്ത്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനായി അന്വേഷണ കമ്മിറ്റിയെ നിയോഗിച്ച നടപടി സ്വാഗതാര്‍ഹമെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ നിക്കോള്‍സ്. ഇക്കഴിഞ്ഞ ബുധനാഴ്ച ഫോറിന്‍ ആന്‍ഡ് കോമ്മണ്‍വെല്‍ത്ത് ഓഫീസില്‍ സംഘടിപ്പിച്ച കമ്മിറ്റിയുടെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തില്‍ മതപീഡനത്തിനിരയായിക്കൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ക്കായി നിലവിലെ യുകെ ഗവണ്‍മെന്റ് നല്‍കിവരുന്ന സഹായങ്ങളേക്കുറിച്ചുള്ള വിശകലനങ്ങളും കൂടുതല്‍ സമഗ്രവും ഫലവത്തുമായ സഹായപദ്ധതികള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും ഉള്‍കൊള്ളിച്ചിട്ടുള്ള റിപ്പോര്‍ട്ടായിരിക്കും പ്രസിദ്ധീകരിക്കുക. ഇന്നത്തെ ലോകത്ത് ദൈവ വിശ്വാസത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന്‍ കര്‍ദ്ദിനാള്‍ നിക്കോള്‍സ് പറഞ്ഞു. പ്രതീക്ഷയുടെ ജനതയെന്ന നിലയില്‍ ക്രൈസ്തവരുടെ സജീവമായ ദൌത്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രൂറോയിലെ മെത്രാനായ റവ. ഫിലിപ് മൗണ്ട്സ്റ്റീഫനാണ് റിപ്പോര്‍ട്ട് കമ്മിറ്റിയുടെ തലവന്‍. ക്രൈസ്തവര്‍ക്കെതിരായ പീഡനത്തിന് നേര്‍ക്ക് കണ്ണടക്കുവാന്‍ ബ്രിട്ടനെ പ്രേരിപ്പിക്കുന്ന നിരവധി കാരണങ്ങളുണ്ടെന്ന്‍ അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടും ചടങ്ങില്‍ സന്നിഹിതനായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഫിലിപ്പീന്‍സിലെ കത്തീഡ്രല്‍ ദേവാലയത്തിലുണ്ടായ ബോംബ് സ്ഫോടനം ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനം തുടര്‍ന്നുക്കൊണ്ടിരിക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തലാണെന്ന് ഹണ്ട് പറഞ്ഞു. വരുന്ന ഈസ്റ്ററിനാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനിരിക്കുന്നത്.
Image: /content_image/News/News-2019-01-31-09:23:48.jpg
Keywords: യുകെ

9599
Category: 1
Sub Category:
Heading: ഐഎസിന് ശേഷവും ഇറാഖി ക്രൈസ്തവരുടെ തിരിച്ചുവരവില്‍ അവ്യക്തത
Content: ഇര്‍ബില്‍: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ ആക്രമണകാലത്ത് ഇറാഖിലെ നിനവേ മേഖലയില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവരില്‍ 85 ശതമാനവും തങ്ങളുടെ സ്വന്തം ദേശത്തേക്ക് തിരിച്ചുവരുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന്‍ വെളിപ്പെടുത്തല്‍. ഇറാഖിലെ സ്വയംഭരണാവകാശമുള്ള കുര്‍ദ്ദിസ്ഥാന്‍ മേഖലയിലെ അന്താരാഷ്ട്ര സഹായപദ്ധതികളുടെ കോ-ഓര്‍ഡിനേറ്ററായ ദിന്‍ഡാര്‍ സെബാരിയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മൊസൂള്‍, നിനവേ തുടങ്ങിയ മേഖലകള്‍ തീവ്രവാദികളുടെ കൈകളില്‍ നിന്നും മോചിപ്പിക്കപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പലായനം ചെയ്ത ക്രൈസ്തവരില്‍ ഭൂരിഭാഗവും തങ്ങളുടെ ജന്മദേശത്തേക്ക് മടങ്ങിവരുന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ലെന്ന് സെബാരി പറഞ്ഞു. പലഗ്രാമങ്ങളും ഒഴിഞ്ഞു കിടക്കുകയാണെന്നും ടെല്‍കായിഫ്, ഹംദാനിയ പോലെയുള്ള പ്രാദേശിക മേഖലകള്‍ മിലിട്ടറി കേന്ദ്രങ്ങളായി മാറി കഴിഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അക്രമങ്ങളില്‍ നിന്നും, പ്രതികാര നടപടികളില്‍ നിന്നും തങ്ങളുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച ആശങ്കകള്‍, തൊഴിലില്ലായ്മ, പാര്‍പ്പിട പ്രശ്നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് ക്രിസ്ത്യാനികളെ തങ്ങളുടെ ജന്മദേശത്തേക്ക് മടങ്ങിവരുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് സെബാരി വ്യക്തമാക്കി. ക്രിസ്ത്യന്‍, യസീദി ന്യൂനപക്ഷങ്ങളുടെ കൈയ്യിലുണ്ടായിരുന്ന വസ്തുവകകള്‍ പിടിച്ചടക്കിയിരിക്കുന്നത് മേഖലയിലെ ജനസംഖ്യാപരമായ സന്തുലിതാവസ്ഥയില്‍ മാറ്റം വരുത്തുമെന്ന മുന്നറിയിപ്പും സെബാരി നല്‍കുകയുണ്ടായി. രാഷ്ട്രീയ തലത്തിലുള്ള അഴിമതിയാണ് പലായനം ചെയ്ത ക്രിസ്ത്യാനികളെ തിരിച്ചുകൊണ്ടുവരുവാന്‍ കഴിയാത്തതിന്റെ മുഖ്യകാരണമെന്ന് കിര്‍കുര്‍ക്കിലേയും, മൊസൂളിലേയും സിറിയന്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയായ മാര്‍ നിക്കോദേമൂസ് ദൌദ് ഷറഫും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരിന്നു. നിനവേയിലെ ക്രിസ്ത്യന്‍ മേഖലകളുടെ പുനര്‍നിര്‍മ്മാണവും, ക്രിസ്ത്യാനികളുടെ പുനരധിവാസവും സംബന്ധിച്ച് ബാഗ്ദാദിലെ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമില്ലാത്ത അവസ്ഥകളെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2019-01-31-11:44:54.jpg
Keywords: ഇറാഖ

9600
Category: 1
Sub Category:
Heading: ആസിയ ബീബി സ്വതന്ത്ര, ഇഷ്ടമുള്ളിടത്തു പോകാമെന്നു പാക്കിസ്ഥാന്‍ സര്‍ക്കാര്‍
Content: ഇസ്ലാമാബാദ്: വ്യാജ മതനിന്ദാക്കുറ്റത്തിന്റെ പേരില്‍ എട്ടുവര്‍ഷത്തോളം ജയിലില്‍ കിടന്നു ഒടുവില്‍ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയ ക്രൈസ്തവ വനിത ആസിയ ബീബി സ്വതന്ത്രയാണെന്നും അവര്‍ക്കിഷ്ടമുള്ളിടത്തു പോകാമെന്നും പാക്കിസ്ഥാന്‍ സര്‍ക്കാര്‍. എപ്പോള്‍ പാക്കിസ്ഥാന്‍ വിടണമെന്ന് ആസിയയ്ക്കു തീരുമാനിക്കാമെന്നും വാര്‍ത്ത വിതരണ മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കി. ഒക്‌ടോബര്‍ 31നാണ് ആസിയയെ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയത്. ആസിയയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ നല്‍കപ്പെട്ട റിവ്യു ഹര്‍ജി കഴിഞ്ഞദിവസം തള്ളിയിരിന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നേരത്തെ ഇറ്റലിയും കാനഡയും അടക്കമുള്ള രാജ്യങ്ങള്‍ ആസിയയ്ക്കും കുടുംബത്തിനും അഭയം വാഗ്ദാനം ചെയ്തു രംഗത്ത് വന്നിരിന്നു. വധശിക്ഷ റദ്ദാക്കി ആസിയായെ സുപ്രീംകോടതി വെറുതെ വിട്ടെങ്കിലും തീവ്ര ഇസ്ലാമിക വിശ്വാസികളുടെ പ്രക്ഷോഭത്തെ തുടര്‍ന്നു രഹസ്യ കേന്ദ്രത്തില്‍ തുടരുകയാണ്. ആസിയയുടെ വധശിക്ഷ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് തെഹ്രിക് ഇ ലബ്ബായിക് പാര്‍ട്ടിക്കാര്‍ പാക്കിസ്ഥാനിലുടനീളം വന്‍ ആക്രമണമാണ് അഴിച്ചുവിട്ടത്.
Image: /content_image/News/News-2019-02-01-04:37:41.jpg
Keywords: ആസിയ

9601
Category: 1
Sub Category:
Heading: പാപ്പയുടെ യുഎഇ സന്ദര്‍ശനം: വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Content: അബുദാബി: ഫ്രാന്‍സിസ് പാപ്പയുടെ ചരിത്രപരമായ അറേബ്യന്‍ സന്ദര്‍ശനത്തിനു ഒരു ദിവസം ശേഷിക്കേ ഒരുക്കങ്ങള്‍ സജീവമായി. ഫെബ്രുവരി മൂന്ന്‍ മുതല്‍ അഞ്ചുവരെയാണ് അപ്പസ്തോലിക സന്ദര്‍ശനം നടക്കൂന്നത്. ചൊവ്വാഴ്ച രാവിലെ അബുദാബി സഈദ് സ്പോർട്സ് സെന്ററിൽ നടക്കുന്ന മാർപാപ്പയുടെ ദിവ്യബലിയിൽ പങ്കെടുക്കാനെത്തുന്ന വിശ്വാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചു അറേബ്യന്‍ വികാരിയാത്ത് പുറത്തുവിട്ട വിശദാംശങ്ങള്‍ വായനക്കാരുടെ അറിവിലേക്ക്. #{red->none->b->പ്രവേശന ടിക്കറ്റും യാത്രാ ടിക്കറ്റും നിര്‍ബന്ധം }# പ്രവേശനടിക്കറ്റും യാത്രാടിക്കറ്റും കരുതാത്തവര്‍ക്ക് യാതൊരു കാരണവശാലും സ്ഥലത്തേക്ക് പ്രവേശനം ഉണ്ടാകില്ല. യുഎഇയിലെ വിവിധ പ്രദേശങ്ങളിലെ ഹബ്ബുകളിൽ നിന്നും സർക്കാരിന്റെ സൗജന്യ ഷട്ടിൽ സർവീസുകൾ സ്പോർട്സ് സിറ്റിയിലേക്ക് ഉണ്ടാകും. കുര്‍ബാനയ്‌ക്കെത്തുന്ന വിശ്വാസികള്‍ നിര്‍ദിഷ്ട ഹബുകളില്‍ നേരത്തെയെത്തി സര്‍ക്കാരിന്റെ സൗജന്യ ബസുകളില്‍ കയറി സ്‌റ്റേഡിയത്തിലെത്തണം. അബുദാബിയിൽ അൽഐൻ ഹെസ്സ ബിൻ സായിദ് സ്ട്രീറ്റ് പാർക്കിങ്ങ്, ഡെൽമ സ്ട്രീറ്റ്, നേഷൻ ടവർ, മുസഫ എമിറേറ്റ്സ് ഡ്രൈവിങ് സ്കൂൾ പരിസരം, റുവൈസ് ഹൗസിങ് കോംപ്ലക്സിന് എതിർവശം, എന്നിവിടങ്ങളിൽ നിന്നാണ് ബസ് പുറപ്പെടുക. ദുബായിൽ വണ്ടർലാൻഡ്, സഫ പാർക്ക്, ഖിസൈസ് പോണ്ട് പാർക്ക്, അൽനഹ്ദ, ജബൽഅലി എന്നിവിടങ്ങളിൽ നിന്നും ബസ് പുറപ്പെടും. അതേസമയം, ഷാർജയിൽ നിന്നുള്ളവർ ദുബായിലെ 76 സ്ട്രീറ്റിൽ നിന്നാണ് ബസ് കയറേണ്ടത്. വിശുദ്ധ കുര്‍ബാനയ്ക്ക് പ്രവേശനം നല്‍കികൊണ്ടുള്ള ടിക്കറ്റില്‍ എത്തേണ്ട സ്ഥലത്തിന്റെ വിവരവും സമയവും ഉണ്ടായിരിക്കും. ആവശ്യമായ അക്സസ് ഹബ് ടിക്കറ്റ് വാങ്ങാനെത്തുമ്പോൾ തന്നെ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കിയിരിന്നു. നേരത്തെ തിരഞ്ഞെടുത്ത ഹബ് ഇനി മാറ്റാനാകില്ല. സ്വന്തം വാഹനത്തിൽ ഹബ്ബില്‍ വരുന്നവർക്ക് യാസ് ഗേറ്റ്വേ അക്സസ് ഹബ് എന്നെഴുതിയ ടിക്കറ്റുകൾ ലഭിക്കും. വിദേശത്തുനിന്നെത്തുന്നവർക്കും യാത്രാ ടിക്കറ്റും അക്സസ് ഹബ് ടിക്കറ്റു നിര്‍ബന്ധമായും വേണം. #{red->none->b-> ഭക്ഷണവും വെള്ളവും }# പാപ്പ ബലിയര്‍പ്പിക്കുന്ന സ്‌റ്റേഡിയത്തിന് പുറത്തെ സുരക്ഷാ പരിശോധന ഗേറ്റ് വരെ ഭക്ഷണവും കുടിവെള്ളവും കൊണ്ടുവരാന്‍ അനുമതിയുണ്ട്. അതേസമയം സ്റ്റേഡിയത്തിനുള്ളിലേക്ക് ഭക്ഷണം പ്രവേശിക്കാന്‍ അനുവദിക്കില്ല. സുരക്ഷാ പരിശോധന കഴിഞ്ഞ് അകത്തുകടന്നാൽ രാവിലെ 8 വരെയും കുർബാന കഴിഞ്ഞും ലഘുഭക്ഷണം സ്റ്റേഡിയത്തിൽ ലഭ്യമാകും. വിശ്വാസികള്‍ക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങള്‍ക്കും സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സൗകര്യമുണ്ട്. #{red->none->b->വയോധികര്‍ക്കും ഗര്‍ഭിണികള്‍ക്കും പരിഗണന }# ഗർഭിണികൾ, വയോധികര്‍, വൈകല്യമുള്ളവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേക സൗകര്യമുണ്ട്. വീൽ ചെയറിലുള്ളവർക്ക് അനുയോജ്യമായ ബസിലായിരിക്കും യാത്ര. #{red->none->b->അല്പ ദൂരം നടക്കണം }# ഗ്രാൻഡ് മോസ്ക്, ബത്തീൻ എയർപോർട്ട് റോഡ് പരിസരങ്ങളിലായി എത്തിച്ചേരുന്ന വിശ്വാസികള്‍ 500 മീറ്റർ മുതൽ 2 കിലോമീറ്റർ അകലത്തിലുള്ള സ്റ്റേഡിയത്തിലേക്ക് നടന്നുവരണം. #{red->none->b->സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പര്‍ }# പേപ്പല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും +971-4-3179333 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സതേണ്‍ അറേബ്യന്‍ വികാരിയാത്ത് കൈക്കാര്യം ചെയ്യുന്ന ഈ നമ്പറില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. ഇത് കൂടാതെ മാര്‍പാപ്പയുടെ പരിപാടികള്‍ക്കെത്തുന്ന വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കായി പ്രത്യേക ടെലിഫോണ്‍ സഹായം യുഎഇ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, മലയാളം അടക്കമുള്ള ഭാഷകളില്‍ ടെലിഫോണ്‍ സഹായം ലഭ്യമാകും. ഇതിന് നേതൃത്വം നല്‍കുന്നത് മലയാളി ഉടമസ്ഥതയിലുള്ള ജേക്കബ് സണ്‍സ് കമ്പനിയാണെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-02-01-05:55:58.jpg
Keywords: അറേബ്യ, യുഎഇ

9602
Category: 1
Sub Category:
Heading: അറബിക് പരിഭാഷയില്‍ ഗള്‍ഫ് ജനതക്ക് പാപ്പയുടെ സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: യുഎഇ അപ്പസ്തോലിക സന്ദര്‍ശനത്തിന് മുന്നോടിയായി അറേബ്യന്‍ സമൂഹത്തിന് ലഘു സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ. ഭാവിയിലേക്കു ഉറ്റുനോക്കിക്കൊണ്ട് ജീവിതത്തെ ക്രമീകരിക്കുന്ന ഒരു ജനതയെയാണ് താന്‍ യുഎഇ-യില്‍ കാണുന്നതെന്ന്‍ പാപ്പ സന്ദേശത്തില്‍ പറഞ്ഞു. യഥാര്‍ത്ഥമായ ധനം ഭൗതിക സമ്പത്തില്ല, രാജ്യത്തിന്‍റെ ഭാവി കരുപ്പിടിപ്പിക്കുന്ന ജനതയാണ് നാടിന്‍റെ സമ്പത്തെന്ന യുഎഇയുടെ രാഷ്ട്രപിതാവുമായ ഷെയ്ക് സയീദിന്‍റെ വാക്കുകള്‍ ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശത്തില്‍ ഉദ്ധരിച്ചു. അബുദാബിയില്‍ അരങ്ങേറുന്ന രാജ്യാന്തര സംഗമത്തെ അഭിസംബോധന ചെയ്യാന്‍ തന്നെ ക്ഷണിച്ച, യുഎഇയുടെ രാജാവ് മുഹമ്മദ് ബിന്‍ സൈദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനു പാപ്പ പ്രത്യേകം നന്ദിയര്‍പ്പിച്ചു. സന്ദര്‍ശനത്തിന്‍റെ വിജയത്തിനായി ക്രമീകരണങ്ങള്‍ നടത്തുന്ന യുഎഇ സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ക്കും പാപ്പ നന്ദി പ്രകാശിപ്പിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ഭാഷയിലുള്ള പാപ്പയുടെ സന്ദേശത്തിന് അറബിയില്‍ തത്സമയമുള്ള പരിഭാഷ ശബ്ദലേഖനം ചെയ്തിട്ടുണ്ട്. 3 മിനിറ്റു ദൈര്‍ഘ്യമുള്ള സന്ദേശം ഇന്നലെയാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്.
Image: /content_image/News/News-2019-02-01-06:18:13.jpg
Keywords: യുഎഇ, പാപ്പ

9603
Category: 1
Sub Category:
Heading: പ്രളയാനന്തര കേരളത്തിന് വീണ്ടും സീറോ മലബാര്‍ സഭയുടെ സഹായം: 1.13 കോടി രൂപ കൈമാറി
Content: കൊച്ചി: പ്രളയ ദുരിതത്തില്‍ നിന്നും കരകയറുന്ന കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു വീണ്ടും സഹായവുമായി സീറോ മലബാര്‍ സഭ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമൂഹ്യ പ്രവര്‍ത്തന ശൃംഖലയായ സ്പന്ദനിലൂടെ സ്വരൂപിച്ച സംഭാവനയായ 1.13 കോടി (1,13,05,204) രൂപ തിരുവനന്തപുരത്തുവെച്ചാണ് ബിഷപ്പുമാര്‍ കൈമാറിയത്. സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലാണ് തുക മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരും ചടങ്ങില്‍ ഒപ്പമുണ്ടായിരുന്നു. കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിന്റെ ആരംഭം മുതല്‍ സീറോ മലബാര്‍ സഭ ശക്തമായ രീതിയില്‍ സഹായമെത്തിച്ചിരിന്നു. നിലവിലെ കണക്കനുസരിച്ചു സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളും ഇടവകകളും സന്യാസസമൂഹങ്ങളും അല്‍മായ സഹോദരങ്ങളും ചേര്‍ന്ന് 187.6 കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ തുകയില്‍ സീറോ മലബാര്‍ സഭയിലെ പാലാ രൂപതയും കാഞ്ഞിരപ്പള്ളി രൂപതയും 50 ലക്ഷം രൂപ വീതം മുഖ്യമന്ത്രിക്കു നേരിട്ട് നല്‍കിയ തുകയും ഉള്‍ക്കൊള്ളുന്നു. നേരത്തെ കെസിബിസിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയ ഒരു കോടി രൂപയുടെ സംഭാവനയില്‍ സീറോ മലബാര്‍ സഭയുടെ വിഹിതമായ 50 ലക്ഷം രൂപയും കൈമാറിയിരിന്നു.
Image: /content_image/News/News-2019-02-01-10:56:29.jpg

9604

Image: /content_image/News/News-2019-02-01-10:57:38.jpg