Contents

Displaying 9291-9300 of 25173 results.
Content: 9605
Category: 1
Sub Category:
Heading: മക്കളിലൂടെ അപൂര്‍വ്വ ഭാഗ്യം: പാപ്പയെ പ്രത്യേകം കാണാനുള്ള ലിസ്റ്റില്‍ മലയാളി കുടുംബങ്ങളും
Content: അബുദാബി: ഫ്രാന്‍സിസ് പാപ്പയുടെ യു‌എ‌ഇ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ മാർപാപ്പയെ പ്രത്യേകം കാണാൻ അവസരം ലഭിച്ചവരില്‍ മലയാളി കുടുംബങ്ങളും. പത്തനംതിട്ട സ്വദേശി ബൈജു വർഗീസിന്റെയും അബുദാബിയിൽ ഫിസിയോ തെറാപ്പിസ്റ്റായ ലിനു ബൈജുവിന്റെയും മകൻ സ്റ്റീവ് ബൈജുവാണ്, കുടുംബത്തിന് അപൂര്‍വ്വ അവസരം നല്‍കിയിരിക്കുന്നത്. സെറിബ്രൽ പാർസി ബാധിച്ച പത്തു വയസുകാരനായ കുഞ്ഞിനൊപ്പം ഇവര്‍ പാപ്പയെ കാണും. തങ്ങള്‍ക്ക് ലഭിച്ചതു മകനിലൂടെ കൈവന്ന ഭാഗ്യമാണെന്നു ഇരുവരും പറയുന്നു. കാഞ്ഞിരപ്പള്ളി സ്വദേശി ആൻറണി ജോസഫിന്റെയും ഏറ്റുമാനൂർ സ്വദേശി ഡെയ്സിമോളുടെയും മകൻ റയാൻ ആന്റണിക്കും മാർപാപ്പയെ കാണാൻ അവസരം ലഭിച്ചിട്ടുണ്ട്. ഓട്ടിസം ബാധിച്ച റയാനിലൂടെയാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കൈവന്നതെന്ന് ഇവർ പറയുന്നു. മൂന്നര വയസുവരെ സാധാരണ കുട്ടിയായിരുന്ന റയാൻ പിന്നീട് സംസാരിക്കാതായതോടെയാണ് രോഗത്തെക്കുറിച്ച് തിരിച്ചറിയുന്നത്. ഫ്രാന്‍സിസ് പാപ്പ ബലിയര്‍പ്പിക്കുന്ന സയിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തില്‍ ചെന്നു മാർപാപ്പയെ കാണാൻ പറ്റാത്തവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 പേർക്കാണു അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ അവസരം നൽകിയിരിക്കുന്നത്. വിവിധ ഇടവകകളിൽനിന്ന് നിർദേശിച്ച പേരുകൾ സൂക്ഷ്മ പരിശോധന നടത്തി അറേബ്യന്‍ വികാരിയാത്ത് അർഹരായവരെ കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി അഞ്ചിന് രാവിലെ 9.15നാണ് പാപ്പ അബുദാബി സെന്‍റ് ജോസഫ് കത്തീഡ്രലെത്തുക. പാപ്പയെ അടുത്തു കണ്ട് ആശീര്‍വ്വാദം ഏറ്റുവാങ്ങാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണ് ഈ കുടുംബങ്ങള്‍.
Image: /content_image/News/News-2019-02-01-11:30:15.jpg
Keywords: യു‌എ‌ഇ, പാപ്പ
Content: 9606
Category: 1
Sub Category:
Heading: 30 രാജ്യങ്ങള്‍, 700 മാധ്യമ പ്രവര്‍ത്തകര്‍: വന്‍ മാധ്യമ സംഘം യു‌എ‌ഇയിലേക്ക്
Content: അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ അറേബ്യന്‍ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ യു‌എ‌ഇയിലേക്ക്. പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് എഴുന്നൂറില്‍ അധികം മാധ്യമപ്രവർത്തകരെത്തുമെന്നാണ് യുഎഇ നാഷ്ണൽ മീഡിയ കൗൺസിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രാദേശിക മാധ്യമപ്രവർത്തകർക്കു പുറമേയാണ് ഇത്. പാപ്പയുടെ ചരിത്രപരമായ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ അക്രഡിറ്റേഷനായി വൻതോതിലുള്ള അപേക്ഷ ലഭിച്ചിരുന്നു. അതിൽ നിന്നു തിരഞ്ഞെടുത്ത എഴുനൂറു പേർക്കാണ് യുഎഇ നാഷ്ണൽ മീഡിയ കൗൺസിൽ അനുമതി നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ എ‌എഫ്‌പി, ബി‌ബി‌സി, റോയിട്ടേഴ്സ്, സി‌എന്‍‌എന്‍, ഫ്രാന്‍സ് 24, ലാ റിപ്പബ്ലിക്ക, വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ അഗ്ദാദ് ടി‌വി അടക്കമുള്ള പ്രമുഖ മാധ്യമങ്ങളും ഉള്‍പ്പെടുന്നു. മാധ്യമ പ്രവർത്തകർക്കായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മീഡിയാ സെന്റർ ഒരുക്കുന്നുണ്ട്. പാപ്പ പങ്കെടുക്കുന്ന വേദികളില്‍ മാധ്യമ പ്രവര്‍ത്തകരെ പ്രത്യേകം എത്തിക്കുവാന്‍ വാഹന സൌകര്യവും ഭരണകൂടം ലഭ്യമാക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ അറേബ്യന്‍ മേഖലയില്‍ സന്ദര്‍ശനം നടത്തുന്നത്.
Image: /content_image/News/News-2019-02-01-12:31:40.jpg
Keywords: പാപ്പ, അറബി
Content: 9607
Category: 1
Sub Category:
Heading: 'ശാന്തിയുടെ സന്ദേശ വാഹകന്' സ്വാഗതമാശംസിച്ച് ഷെയിഖ് നഹ്യാന്‍ ബിന്‍
Content: അബുദാബി: ഫ്രാന്‍സിസ് പാപ്പയെ ഒരിക്കല്‍ കൂടി യു‌എ‌ഇയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സഹിഷ്ണുത മന്ത്രി ഷെയിഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍. ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ സന്ദേശം വഴിയാണ് ഷെയിഖ് നഹ്യാന്‍ പാപ്പായെ സ്വാഗതം ആശംസിച്ചത്. “ഫ്രാന്‍സിസ് പാപ്പ സഹിഷ്ണുതയുടെ മൂല്യം പഠിച്ചിട്ടുള്ള ഒരു രാജ്യം സന്ദര്‍ശിക്കുവാന്‍ പോകുകയാണ്. ഞങ്ങള്‍ എമിറേറ്റ്സുകാര്‍ ലോകത്തെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നു”. യുഎഇയെ സംബന്ധിച്ചിടത്തോളം പാപ്പയുടെ സന്ദര്‍ശനം ഒരു ബഹുമതി തന്നെയാണെന്ന് ഷെയിഖ് നഹ്യാന്റെ സന്ദേശത്തില്‍ പറയുന്നു. സഹിഷ്ണുത വളർത്തുന്നതിൽ യുഎഇയുടെ പ്രയത്നങ്ങൾക്ക് മാർപാപ്പയുടെ സന്ദർശനം ഇരട്ട പ്രചോദനമാകുമെന്നും വത്തിക്കാനും, യുഎഇയും ബഹുസ്വരതയെ പുണരുകയും, ആഗോള സമൂഹത്തിലെ വിവിധ ജനതകളുടെ പ്രത്യേക കഴിവുകളെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി സന്ദേശത്തില്‍ വിവരിച്ചു. കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട ഒരു ലേഖനത്തില്‍ ആഗോള സമാധാനത്തിന്റെ സന്ദേശ വാഹകനും, മഹത്തായ ഒരു മതത്തിന്റെ പ്രതിനിധിയുമായ ഫ്രാന്‍സിസ് പാപ്പായെ ഒരു സുഹൃത്തെന്ന നിലയില്‍ സ്വീകരിക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം രേഖപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2019-02-01-13:54:12.jpg
Keywords: പാപ്പ
Content: 9608
Category: 1
Sub Category:
Heading: ആസിയാക്ക് അഭയം നല്‍കണം: അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം
Content: വാഷിംഗ്ടണ്‍ ഡിസി: മതനിന്ദാക്കേസില്‍ പാക്ക് സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ക്രൈസ്തവ വീട്ടമ്മ ആസിയാ ബീബിക്ക് അമേരിക്കയില്‍ അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം. കെന്‍ കാല്‍വെര്‍ട്ട് എന്ന പ്രതിനിധിയാണ് ഇത് സംബന്ധിച്ചു യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചത്. ആസിയയെ കുറ്റവിമുക്തയാക്കിയതിനെതിരെ നല്‍കിയ റിവ്യുഹര്‍ജി ചൊവ്വാഴ്ച തള്ളിയ സുപ്രീം കോടതി ആസിയായ്ക്ക് രാജ്യത്തോ പുറത്തോ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനു വിലക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ആസിയായ്ക്ക് അഭയം നല്‍കാമെന്നു കാനഡ സമ്മതിച്ചിരിന്നു. അവരുടെ രണ്ടു മക്കള്‍ ഇപ്പൊഴും കാനഡയില്‍ തുടരുകയാണ്. ഇതിനിടെ ആസിയാ ഉടന്‍ പാക്കിസ്ഥാന്‍ വിടുമെന്നു പാക്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ആസിയ സുരക്ഷിത സ്ഥാനത്ത് എത്തിയെന്ന വാര്‍ത്തയ്ക്കായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയാണ് ആഗോള ക്രൈസ്തവ സമൂഹം.
Image: /content_image/News/News-2019-02-02-03:48:27.jpg
Keywords: ആസിയ
Content: 9609
Category: 1
Sub Category:
Heading: ഗള്‍ഫ് ഒരുങ്ങി: പാപ്പയുടെ ചരിത്രപരമായ സന്ദര്‍ശനം നാളെ മുതല്‍
Content: അബുദാബി: ചരിത്രത്തിലാദ്യമായി അറേബ്യന്‍ മേഖല സന്ദര്‍ശിക്കുന്ന പാപ്പ എന്ന പേരോടെ ഫ്രാന്‍സിസ് പാപ്പയുടെ യു‌എ‌ഇ അപ്പസ്തോലിക സന്ദര്‍ശനത്തിനു നാളെ തുടക്കമാകും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനായി നാളെ ഉച്ചയ്ക്കു റോമില്‍ നിന്നു പുറപ്പെടുന്ന പാപ്പ രാത്രിയോടെ അറേബ്യന്‍ മണ്ണില്‍ കാലുകുത്തും. തിങ്കളാഴ്ച രാവിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള സംഘം ഉന്നതതല സ്വീകരണം നല്‍കും. തിങ്കളാഴ്ച വൈകുന്നേരം അബുദാബി ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ നടക്കുന്ന മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ പ്രസംഗിക്കും. അബുദാബി ഗ്രാന്‍ഡ് മോസ്‌കും ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശിക്കും. മുസ്‌ലിം കൗണ്സിദല്‍ ഓഫ് എല്‍ഡേഴ്‌സ് അംഗങ്ങളുമായി അവിടെ മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ 10.30ന് അബുദാബി സഈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ഒന്നരലക്ഷത്തോളം വിശ്വാസികളാണ് പങ്കെടുക്കുക. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് യുഎഇ സര്‍ക്കാര്‍ അവധിയും സൗജന്യ യാത്ര അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Image: /content_image/News/News-2019-02-02-04:36:31.jpg
Keywords: യു‌എ‌ഇ, പാപ്പ
Content: 9610
Category: 18
Sub Category:
Heading: ചാവറയച്ചന്റെ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ പൊതുസമൂഹത്തിനു എക്കാലവും മുതല്‍ക്കൂട്ട്: ഉപരാഷ്ട്രപതി
Content: കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജീവിത, വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ പൊതുസമൂഹത്തിനും കേരളത്തിന്റെ വിദ്യാഭ്യാസമേഖലയ്ക്കും എക്കാലവും മുതല്‍ക്കൂട്ടാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. തേവര സേക്രഡ് ഹാര്‍ട്ട് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ കിന്‍ഡില്‍ (ഇറീഡര്‍) വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനു സേവനം ചെയ്യുന്നതിലൂടെ ദൈവത്തെ സേവിക്കാമെന്നും, വിദ്യ പകര്‍ന്നു നല്‍കന്നതാണു മാനവസേവനത്തിന്റെ മഹദ് ദര്‍ശനമെന്നു പഠിപ്പിക്കുകയും ചെയ്ത മഹദ് വ്യക്തിത്വമാണു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎംഐ സന്യസ്തസമൂഹം വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയിട്ടുള്ള സംഭാവനകളെയും അദ്ദേഹം തന്റെ സന്ദേശത്തില്‍ സ്മരിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം അധ്യക്ഷത വഹിച്ചു. സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി ഉപരാഷ്ട്രപതിക്ക് ഉപഹാരം നല്‍കി. മേയര്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരിന്നു.
Image: /content_image/India/India-2019-02-02-05:00:42.jpg
Keywords: രാഷ്ട്ര
Content: 9611
Category: 18
Sub Category:
Heading: കൊല്ലം- വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു
Content: തിരുവനന്തപുരം: വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ റെയില്‍വേ ബോര്‍ഡ് പ്രഖ്യാപിച്ചു. ഈ മാസം നാല് മുതല്‍ അടുത്ത മാസം 25 വരെയുള്ള എല്ലാ തിങ്കളാഴ്ചകളിലും കൊല്ലം- വേളാങ്കണ്ണി സ്‌പെഷ്യല്‍ ഫെയര്‍ സ്‌പെഷല്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തും. കൊല്ലത്തു നിന്നു വൈകുന്നേരം നാലിനായിരിക്കും സര്‍വീസ് ആരംഭിക്കുക. വേളാങ്കണ്ണി- കൊല്ലം സ്‌പെഷല്‍ ട്രയിന്‍ നാളെ മുതല്‍ അടുത്ത മാസം 24 വരെയുള്ള എല്ലാ ഞായറാഴ്ചകളിലും സര്‍വീസ് നടത്തും. വൈകുന്നേരം 5.15 നായിരിക്കും ട്രെയിന്‍ വേളാങ്കണ്ണിയില്‍ നിന്നു സര്‍വീസ് ആരംഭിക്കുക.
Image: /content_image/India/India-2019-02-02-05:09:34.jpg
Keywords: വേളാങ്ക
Content: 9612
Category: 1
Sub Category:
Heading: പാപ്പയുടെ ബലിയര്‍പ്പണത്തില്‍ മലയാളത്തിലും പ്രാര്‍ത്ഥന ഉയരും
Content: അബുദാബി: ഫ്രാന്‍സിസ് പാപ്പയുടെ ഗള്‍ഫ് സന്ദര്‍ശനം നാളെ ആരംഭിക്കുവാനിരിക്കെ മലയാളി സമൂഹത്തിനും അഭിമാന നിമിഷം. അബുദാബിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അര്‍പ്പിക്കുന്ന വിശുദ്ധ കുർബാനയിൽ മലയാള ഭാഷയിലുള്ള പ്രാർത്ഥനയും ഉയരും. സന്ദേശമടക്കം 2 മണിക്കൂർ ദൈര്‍ഖ്യമുള്ള വിശുദ്ധ കുർബാനയിൽ മധ്യസ്ഥ പ്രാർത്ഥനകളിലൊന്ന് അര്‍പ്പിക്കപ്പെടുക മലയാളത്തിലാണ്. അഞ്ചു ഭാഷകളിലാകും പ്രാർത്ഥനകൾ. ഇതിലൊന്നായി മലയാള ഭാഷയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇതിനു പുറമേ പാപ്പയ്ക്ക് ഒപ്പം സഹകാര്‍മ്മികത്വം വഹിക്കുന്ന വൈദിക സംഘത്തിലും അള്‍ത്താര ബാലന്മാരിലും ഗായകസംഘത്തിലും മലയാളികളുണ്ടെന്നതും ശ്രദ്ധേയമാണ്. മാർപാപ്പയെ കൊട്ടാരത്തിൽ സ്വീകരിക്കുന്ന വൈദികരിൽ 5 പേർ മലയാളികളാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തിങ്കളാഴ്ചത്തെ മതാന്തര സമ്മേളനത്തിലും ചൊവ്വാഴ്ച രാവിലെ നടക്കുന്ന ദിവ്യബലിയിലും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമീസ് ബാവ എന്നിവരും പങ്കെടുക്കും.
Image: /content_image/India/India-2019-02-02-05:32:34.jpg
Keywords: യു‌എ‌ഇ, പാപ്പ
Content: 9613
Category: 1
Sub Category:
Heading: യുഎഇയിൽ പാപ്പയ്ക്ക് ഏഴ് പരിപാടികൾ; തത്സമയം 'ശാലോം വേൾഡി'ൽ
Content: അബുദാബി: ചരിത്ര പ്രാധാന്യമേറെയുള്ള ഫ്രാൻസിസ് പാപ്പയുടെ യു.എ.ഇ സന്ദർശനപരിപാടികൾ തത്സമയം ശാലോം വേൾഡിൽ സംപ്രേക്ഷണം ചെയ്യും. മൂന്നുമുതൽ അഞ്ചു വരെ നീളുന്ന സന്ദർശനത്തിൽ പ്രധാനമായും ഏഴ് പരിപാടികളാണ് പാപ്പക്കുള്ളത്. സഭാ തലവൻ ആദ്യമായി അറേബ്യൻ പെയ്ൻസുലയിൽ എത്തുന്നു എന്നതാണ് ഈ പാപ്പ സന്ദർശനത്തിന്റെ ഏറ്റവും വലിയ പ്രാധാന്യം. പാപ്പയുടെ ഈ സന്ദർശനത്തെ വലിയ പ്രതീക്ഷയോടെയാണ് കത്തോലിക്ക സഭ കാത്തിരിക്കുന്നതും. മൂന്നിന് റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് യാത്ര ആരംഭിക്കുന്ന പാപ്പ വൈകിട്ട് 7.00ന് അബുദാബിയിലെ പ്രസിഡൻഷ്യൽ എയർപ്പോർട്ടിൽ വിമാനമിറങ്ങും. തുടർന്ന് യു.എ.ഇ യുടെ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങും. നാലിന് ഉച്ചയ്ക്ക് 12.00ന് അബുദാബിയിലെ പ്രസിഡൻഷ്യൽ മന്ദിരത്തിൽ ഔദ്യോഗിക സ്വീകരണച്ചടങ്ങ്, ഭരണകർത്താക്കളുമായുള്ള കൂടിക്കാഴ്ച, 12. 20ന് യു.എ.ഇ കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സ്വകാര്യ കൂടിക്കാഴ്ച, വൈകിട്ട് 5.00ന് ഷെയ്ക്ക് സായേദിന്റെ പേരിലുള്ള അബുദാബിയിലെ മോസ്‌കിൽ രാജ്യത്തെ ഇസ്ലാമിക കൗൺസിൽ നേതാക്കന്മാരുമായി കൂടിക്കാഴ്ച, 6.10ന് അബുദാബിയിലെ മതാന്തര സംവാദസംഗമത്തെ അഭിസംബോധന ചെയ്യൽ, അഞ്ചിന് രാവിലെ 9.15ന് വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ അബുദാബിയിൽ സ്ഥിതിചെയ്യുന്ന ഭദ്രാസന ദൈവാലയ സന്ദർശനം, തുടർന്ന് 10.30ന് സായെദ് കായിക കേന്ദ്രത്തിലെ താൽക്കാലിക വേദിയിൽ പാപ്പയുടെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയർപ്പണം എന്നിങ്ങനെയാണ് ഏഴ് പ്രധാനപ്പെട്ട പരിപാടികളും ക്രമീകരിച്ചിരിക്കുന്നത്. 'ശാലോം വേൾഡി'ലൂടെ യു.എ.ഇ യിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ കാണാനുള്ള വിശദവിവരങ്ങൾ ചുവടെ കൊടുക്കുന്നു: 1. സ്മാർട് ടി.വികളിലൂടെയും ഇതര ടി.വി ഡിവൈസുകളിലൂടെയും തത്‌സമയ സംപ്രേക്ഷണം കാണാനുള്ള വിവരങ്ങൾക്കായി സന്ദർശിക്കുക. {{shalomworldtv.org/connected-tv-> https://www.shalomworldtv.org/connected-tv }} 2. ഐ.ഒ.എസ്, ആൻഡ്രോയിഡ് മൊബൈൽ ഫോണിലൂടെയും ടാബ്‌ലെറ്റുകളിലൂടെ ലഭ്യമാകുന്നത് എങ്ങനെ എന്ന് അറിയാൻ സന്ദർശിക്കുക {{shalomworldtv.org/mobile-apps-> https://www.shalomworldtv.org/mobile-apps }} 3. തത്‌സമയം ദൃശ്യങ്ങൾക്കായി സന്ദർശിക്കുക {{shalomworldtv.org-> https://www.shalomworldtv.org }} 4. സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ കാണാൻ: ഫേസ്ബുക്ക് - (facebook.com/shalomworld) ട്വിറ്റർ (twitter.com/shalomworldtv), ഇൻസ്റ്റഗ്രാം (www.instagram.com/explore/tags/shalomworldtv)
Image: /content_image/News/News-2019-02-02-05:53:52.jpg
Keywords: ശാലോം
Content: 9614
Category: 1
Sub Category:
Heading: പാപ്പയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി അബുദാബിയില്‍ 'സഹിഷ്ണുതാ സത്യപ്രതിജ്ഞ'
Content: അബുദാബി: ഫ്രാന്‍സിസ് പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന് മുന്നോടിയായി അബുദാബി എഡ്യൂക്കേഷന്‍ അഫയേഴ്സ് ഓഫീസിന്റെ നേതൃത്വത്തില്‍ രണ്ടായിരത്തിഅഞ്ഞൂറോളം കുട്ടികള്‍ 'സഹിഷ്ണുത പ്രതിജ്ഞ' നടത്തി. ഷെയിഖ് സയിദ് ബിന്‍ സുല്‍ത്താന്‍ ആന്‍ നഹ്യാന്‍ വിഭാവനം ചെയ്ത സഹിഷ്ണുതാപരമായ മൂല്യങ്ങളെ ദൃഢീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സഹിഷ്ണുതാ സത്യപ്രതിജ്ഞ നടത്തിയത്. ആഗോള സഭ തലവനായ ഫ്രാന്‍സിസ് പാപ്പായുടേയും, അല്‍ അസ്ഹര്‍ അല്‍ ഷരീഫ് ഗ്രാന്‍ഡ്‌ ഇമാമായ ഡോ. അഹ്മദ് എല്‍ തയേബിന്റേയും ചരിത്രപരമായ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സഹിഷ്ണുതാ സത്യ പ്രതിജ്ഞ സംഘടിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ ഓഫീസ് പ്രസ്താവിച്ചു. കള്‍ച്ചര്‍ യൂത്ത് & സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയത്തിന്റെ തലവനായ ഷെയിഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ചടങ്ങില്‍ സന്നിഹിതനായിരുന്നു. മറ്റുള്ളവരെ ബഹുമാനിക്കുക, അക്രമത്തിനും വിദ്വേഷത്തിനുമെതിരെ കടുത്ത നിലപാട് സ്വീകരിക്കുക, സമാധാനം പുനസ്ഥാപിക്കുന്നതില്‍ ഭാഗഭാഗാക്കുക തുടങ്ങിയ ഒമ്പത് പ്രസ്താവനകളായിരുന്നു പ്രതിജ്ഞയുടെ കാതല്‍. 2019നെ സഹിഷ്ണുതയുടെ വര്‍ഷമായി കഴിഞ്ഞ വര്‍ഷം തന്നെ പ്രസിഡന്റ് ഷെയിഖ് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചിരുന്നു. കലാ-സാംസ്കാരിക പരിപാടികളിലൂടെയും, വിവിധ പദ്ധതികളിലൂടെയും യു.എ.ഇ. യെ സഹിഷ്ണുതയുടെ ആഗോള തലസ്ഥാനമാക്കി മാറ്റുകയുമാണ് സഹിഷ്ണുതാ വര്‍ഷത്തിന്റെ മുഖ്യ പ്രമേയത്തിന്റെ പിന്നിലെ ആശയം. നാളെ പാപ്പായുടെ സന്ദര്‍ശനം ആരംഭിക്കുവാനിരിക്കെ അറബ് മേഖലയില്‍ പുതിയ സമാധാനാന്തരീക്ഷവും, മതസൗഹാര്‍ദ്ദവും, പരസ്പര ബഹുമാനവും ഉടലെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2019-02-02-10:50:29.jpg
Keywords: അറേബ്യ, ഗള്‍ഫ