Content | അബുദാബി: ഫ്രാൻസിസ് മാർപാപ്പയുടെ അറേബ്യന്‍ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ യുഎഇയിലേക്ക്. പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് എഴുന്നൂറില്‍ അധികം മാധ്യമപ്രവർത്തകരെത്തുമെന്നാണ് യുഎഇ നാഷ്ണൽ മീഡിയ കൗൺസിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രാദേശിക മാധ്യമപ്രവർത്തകർക്കു പുറമേയാണ് ഇത്. പാപ്പയുടെ ചരിത്രപരമായ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ അക്രഡിറ്റേഷനായി വൻതോതിലുള്ള അപേക്ഷ ലഭിച്ചിരുന്നു. അതിൽ നിന്നു തിരഞ്ഞെടുത്ത എഴുനൂറു പേർക്കാണ് യുഎഇ നാഷ്ണൽ മീഡിയ കൗൺസിൽ അനുമതി നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ടവരില്‍ എഎഫ്‌പി, ബിബിസി, റോയിട്ടേഴ്സ്, സിഎന്‍എന്‍, ഫ്രാന്‍സ് 24, ലാ റിപ്പബ്ലിക്ക, വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ അഗ്ദാദ് ടിവി അടക്കമുള്ള പ്രമുഖ മാധ്യമങ്ങളും ഉള്‍പ്പെടുന്നു. മാധ്യമ പ്രവർത്തകർക്കായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മീഡിയാ സെന്റർ ഒരുക്കുന്നുണ്ട്. പാപ്പ പങ്കെടുക്കുന്ന വേദികളില്‍ മാധ്യമ പ്രവര്‍ത്തകരെ പ്രത്യേകം എത്തിക്കുവാന്‍ വാഹന സൌകര്യവും ഭരണകൂടം ലഭ്യമാക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ അറേബ്യന്‍ മേഖലയില്‍ സന്ദര്‍ശനം നടത്തുന്നത്. |