Contents

Displaying 9271-9280 of 25173 results.
Content: 9585
Category: 1
Sub Category:
Heading: ഒടുവില്‍ യാഥാര്‍ത്ഥ്യമായി: അര നൂറ്റാണ്ടിന് ശേഷം ക്യൂബയില്‍ കത്തോലിക്ക ദേവാലയം
Content: താമ്പ: ക്യൂബന്‍ കത്തോലിക്ക വിശ്വാസികളുടെ നീണ്ടകാലത്തെ പ്രാര്‍ത്ഥനയ്ക്കും തയാറെടുപ്പിനും ഒടുവില്‍ അറുപതു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ദേവാലയം കൂദാശ ചെയ്തു. ക്യൂബയിലെ സാൻഡിനോയില്‍ നിര്‍മ്മിച്ച തിരുഹൃദയ നാമധേയത്തിലുള്ള ദേവാലയത്തിന്റെ കൂദാശ ശനിയാഴ്ചയാണ് നടന്നത്. ഫ്ലോറിഡ ഇടവകയുടെ സഹകരണത്തോടെയാണ് ദേവാലയം നിര്‍മ്മിച്ചത്. ഫാ. റെമോന്‍ ഹെര്‍ണാണ്ടസ് എന്ന വൈദികന്‍ ദേവാലയ കൂദാശ കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കി. പുതിയ ദേവാലയത്തെ ഫാ.സിറിലോ കാസ്ട്രോ എന്ന വൈദികനാണ് നയിക്കുക. എണ്ണൂറ് ചതുരശ്ര അടിയുള്ള ദേവാലയത്തിൽ ഇരുനൂറോളം ആളുകളെ ഉൾകൊള്ളാനാകും. #{red->none->b->You May Like: ‍}# {{ അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ക്യൂബയിൽ കത്തോലിക്ക ദേവാലയം -> http://www.pravachakasabdam.com/index.php/site/news/4993 }} നേരത്തെ ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് ഒരു ലക്ഷത്തോളം ഡോളറാണ് ഫ്ലോറിഡ സെന്‍റ് ലോറൻസ് ഇടവകയിൽ നിന്ന് സംഭാവന ലഭിച്ചത്. രാജ്യത്തെ ക്രൈസ്തവർ, ദേവാലയങ്ങളുടെ അഭാവവും മതപീഡനങ്ങളും മൂലം തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ചിട്ടില്ലായെന്നതിന് തെളിവാണ് പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണമെന്ന്‍ വിലയിരുത്തപ്പെടുന്നു. അതേസമയം ഹവാനായിലും സാന്‍റിയാഗോയിലും ദേവാലയങ്ങളുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. 2010-ലെ കണക്കുകള്‍ പ്രകാരം ക്യൂബയിലെ 60% ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2019-01-29-13:54:44.jpg
Keywords: ക്യൂബ
Content: 9586
Category: 1
Sub Category:
Heading: ആസിയക്ക് അനുകൂല വിധിയുമായി വീണ്ടും പാക്ക് സുപ്രീം കോടതി
Content: ഇസ്ലാമാബാദ്: വധശിക്ഷ റദ്ദാക്കിയിട്ടും രഹസ്യ കേന്ദ്രത്തില്‍ നരകയാതന അനുഭവിക്കേണ്ടിവന്ന പാക് ക്രൈസ്തവ വനിത ആസിയ ബീബിക്ക് അനുകൂലമായി വീണ്ടും സുപ്രീം കോടതി വിധി. ആസിയയെ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിവ്യു ഹര്‍ജി ഇന്നലെ തള്ളി. ആസിയ പാക്കിസ്ഥാന്‍ വിടുന്നതിനു തടസമില്ലെന്നു ചീഫ് ജസ്റ്റീസ് സയിദ് ഖോസ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. വധശിക്ഷ റദ്ദാക്കിയ വിധിയില്‍ ഒരു പിഴവുപോലും ഉള്ളതായി ബോധിപ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്കു കഴിഞ്ഞില്ലെന്ന് ചീഫ് ജസ്റ്റീസ് ഖോസ ഇന്നലെ വിധി ന്യായത്തില്‍ പറഞ്ഞു. ആസിയയെ കുറ്റവിമുക്തയാക്കിയതില്‍ പ്രതിഷേധിച്ച് തീവ്ര ഇസ്ലാം മതസ്ഥര്‍ പാക്കിസ്ഥാന്‍ മുഴുവന്‍ പ്രക്ഷോഭം അഴിച്ചുവിട്ടിട്ടും സുപ്രീം കോടതി നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരിന്നു. നേരത്തെ മതനിന്ദാനിയമം സംരക്ഷിക്കാനായി പോരാടുന്ന തെഹ്രിക് ലബ്ബായിക് (ടിഎല്‍പി) എന്ന പാര്‍ട്ടിക്കാരാണ് ആസിയയെ മോചിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ചു പാക്കിസ്ഥാനിലുടനിളം ആക്രമണം അഴിച്ചുവിട്ടത്. ശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരേ വധഭീഷണി മുഴങ്ങിയത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരിന്നു. സുപ്രീംകോടതി വിധിക്കെതിരേ നല്‍കുന്ന പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ക്കില്ലെന്നും ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ ആക്രമണം തുടരുകയാണ്. ഖ്വാരി മുഹമ്മദ് സലാം എന്ന ഇസ്ലാം നേതാവാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ആസിയയെ വിദേശത്തു പോകാന്‍ അനുവദിക്കരുത്, വധശിക്ഷ റദ്ദാക്കിയ വിധി പരിശോധിക്കാന്‍ പുരോഹിതന്‍ ഉള്‍പ്പെടുന്ന ബെഞ്ച് രൂപീകരിക്കണം എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. ഇതെല്ലാം സുപ്രീം കോടതി തള്ളിക്കളഞ്ഞതോടെ സുരക്ഷിതമായ സ്ഥലത്തു പുതിയ ജീവിതം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ആസിയായും കുടുംബവും.
Image: /content_image/News/News-2019-01-30-04:04:34.jpg
Keywords: ആസിയ
Content: 9587
Category: 18
Sub Category:
Heading: ദൈവദാസി സിസ്റ്റര്‍ ലിമയുടെ അനുസ്മരണം നടത്തി
Content: കൊച്ചി: മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെയും സെന്റ് തെരേസാസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകയായ ദൈവദാസി സിസ്റ്റര്‍ ലിമയുടെ 161ാം അനുസ്മരണ സമ്മേളനം എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടത്തി. പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണത്തിനു നേതൃത്വം നല്‍കിയ ശ്രേഷ്ഠ സന്യാസിനിയായിരുന്നു സിസ്റ്റര്‍ ലിമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹ്യ നവോത്ഥാന മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു സിസ്റ്ററിന്റേതെന്നും അദ്ദേഹം പറഞ്ഞു. സിഎസ്എസ്ടി പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ക്രിസ്റ്റബെല്‍ അധ്യക്ഷത വഹിച്ചു. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണവും സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അനുസ്മരണ പ്രഭാഷണവും നടത്തി. മദറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം കൂവപ്പടി ബത്ലേഹം അഭയഭവന്‍ ഡയറക്ടര്‍ മേരി എസ്തപ്പാന് എംജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം ഡോ. എം.എസ്. മുരളി സമര്‍പ്പിച്ചു. കോളജ് ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ വിനീത, പ്രഫ. എം. തോമസ് മാത്യു, സിസ്റ്റര്‍ ധന്യ, സിസ്റ്റര്‍ നീലിമ, പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, സിസ്റ്റര്‍ മാജി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-01-30-04:41:59.jpg
Keywords: ദൈവദാസി
Content: 9588
Category: 1
Sub Category:
Heading: ഭ്രൂണഹത്യയ്ക്കായി നിലകൊണ്ട ഐറിഷ് പാര്‍ലമെന്‍റംഗത്തിന് വിശുദ്ധ കുർബാന നിഷേധിച്ചു
Content: ഡബ്ലിന്‍: അയർലണ്ടിൽ ഭ്രൂണഹത്യ എന്ന മാരക പാപം നിയമവിധേയമാക്കുന്നതിനു അനുകൂലമായി വോട്ടുചെയ്ത നിയമനിർമ്മാണ സഭാംഗത്തിന് വിശുദ്ധ കുര്‍ബാന നിഷേധിച്ച് ഐറിഷ് വൈദികന്‍. ലോങ്ങ്ഫോർഡ് - വേസ്റ്റ്മീത്ത് മണ്ഡലത്തിൽ നിന്നുള്ള നിയമനിർമ്മാണ സഭാംഗമായ റോബർട്ട് ട്രോയിക്കാണ് രാജ്യത്തെ മുഴുവന്‍ തിന്മയിലേക്ക് നയിക്കുന്ന മാരക പാപത്തിനെ പിന്തുണച്ചതിന് വിശുദ്ധ കുര്‍ബാന നിഷേധിച്ചത്. ജനുവരി നാലാം തീയതി മീയത്ത് രൂപതയിൽ ഒരു ശവസംസ്കാരം ശുശ്രൂഷയുടെ ഭാഗമായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവേയാണ് റോബർട്ട് ട്രോയിക്ക് വൈദികൻ വിശുദ്ധകുർബാന നൽകാൻ തയ്യാറാകാതിരുന്നത്. ഡിസംബർ മാസം ഐറിഷ് പ്രസിദ്ധീകരണമായ ഹോട്ട് പ്രസ്സ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അയർലൻഡിൽ ഭ്രൂണഹത്യ നിയമവിരുദ്ധമാക്കി നിലനിർത്തിയ എട്ടാം ഭരണഘടനാഭേദഗതി റദ്ദു ചെയ്യാനായി താൻ വോട്ട്‌ ചെയ്തുവെന്ന് റോബർട്ട് ട്രോയി വെളിപ്പെടുത്തിയിരുന്നു. 2015 ൽ രാജ്യത്ത് സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കാൻ നടന്ന ശ്രമങ്ങൾക്ക് തന്റെ പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രസ്തുത അഭിമുഖത്തിൽ പറഞ്ഞിരുന്നു. നിർബന്ധബുദ്ധിയോടെ പ്രത്യക്ഷമായ മാരക പാപത്തിൽ കഴിയുന്ന ആളുകൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്നാണ് കാനോൻ നിയമ സംഹിതയിലെ 915 നിയമം അനുശാസിക്കുന്നത്. 2004-ൽ മുന്‍ പാപ്പയായിരിന്ന ബനഡിക്റ്റ് പതിനാറാമന്‍ കര്‍ദ്ദിനാള്‍ പദവി വഹിക്കുന്ന സമയത്തു ബിഷപ്പുമാർക്കായി ഇറക്കിയ ഒരു കുറിപ്പിൽ, ഭ്രൂണഹത്യയെയും, അബോർഷനെയും നിരന്തരമായി പിന്തുണയ്ക്കുകയും, അപ്രകാരമുള്ള തിന്മകൾക്ക് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്യുന്ന കത്തോലിക്കാ രാഷ്ട്രീയക്കാരെ അവരുടെ ബിഷപ്പുമാർ നേരിൽ ചെന്ന് കാണണമെന്നും പിന്നീട് ആ പാപത്തിൽ തുടർന്നാൽ അവർക്ക് വിശുദ്ധ കുർബാന നൽകുകയില്ല എന്ന് മുന്നറിയിപ്പ് നൽകണമെന്നും പറഞ്ഞിരുന്നു. വിശ്വാസ തിരുസംഘത്തിന്റെ രേഖ ചൂണ്ടിക്കാണിച്ചുകൊണ്ട് പിന്നീട് അപ്രകാരമുള്ള മാരക പാപത്തിൽ തുടരുകയും വിശുദ്ധകുർബാന സ്വീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാർക്ക് കുർബാന നിഷേധിക്കണമെന്നും കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ ബിഷപ്പുമാരോട് ആവശ്യപ്പെട്ടു. ഇതിനാൽ സഭയുടെ പ്രബോധനം പൂർണ്ണമായും അനുസരിച്ചാണ് ഐറിഷ് വൈദികൻ റോബർട്ട് ട്രോയിക്ക് വിശുദ്ധകുർബാന നിഷേധിച്ചതെന്ന്‍ വ്യക്തമാണ്.
Image: /content_image/News/News-2019-01-30-05:41:22.jpg
Keywords: വിശുദ്ധ കുര്‍, ദിവ്യകാരുണ്യ
Content: 9589
Category: 1
Sub Category:
Heading: ആംഗ്ലിക്കൻ വിശ്വാസികൾ കത്തോലിക്ക സഭയിലേക്ക് പോകുന്നത് ആനന്ദകരമായ കാര്യം: ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ്
Content: ലണ്ടന്‍: ആംഗ്ലിക്കൻ വിശ്വാസികൾ കത്തോലിക്ക സഭയിലേക്ക് പോകുന്നത് താൻ കാര്യമാക്കി എടുക്കുകയില്ലായെന്നും, അത് തന്നെ സംബന്ധിച്ച് ഒരു ആനന്ദകരമായ കാര്യമാണെന്നും ആംഗ്ലിക്കൻ സഭയുടെ കാന്‍റര്‍ബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി. ആംഗ്ലിക്കൻ സഭയിൽ നിന്ന് കത്തോലിക്ക സഭയിലേക്ക് പോകുന്ന വൈദികരുടെ എണ്ണം സംബന്ധിച്ച് സ്പെക്ടേറ്റർ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉയർന്ന ചോദ്യത്തിന് ഉത്തരമായാണ് ജസ്റ്റിൻ വെൽബി ഇപ്രകാരം മറുപടി നൽകിയത്. ഇംഗ്ലണ്ടിലെയും, വെയിൽസിലെയും കത്തോലിക്കാ വൈദികരിൽ പത്തുപേരിൽ ഒരാൾ ആംഗ്ലിക്കൻ സഭയിൽ നിന്നും കത്തോലിക്കാ വിശ്വാസം പുൽകിയവരാണെന്നാണ് സ്പെക്ടേറ്റർ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പ്രതികരണമായി റോം വലിയൊരു പ്രചോദനത്തിന്റെ ഉറവിടമാണെന്നും ജസ്റ്റിൻ വെൽബി അഭിമുഖത്തിൽ തുറന്നുപറഞ്ഞു. തന്റെ പഴയ ഒരു സുഹൃത്തായ ഒരു ആംഗ്ലിക്കൻ വൈദികനിൽ നിന്നും ഇതിനെ സംബന്ധിച്ച് തനിക്കൊരു ഇമെയിൽ ലഭിച്ചുവെന്ന് ജസ്റ്റിൻ വെൽബി പറയുന്നു. ആ വൈദികൻ തന്റെ വിളി പിൻതുടരുന്ന കാലത്തോളം ക്രിസ്തുവിനെയാണ് പിന്തുടരുന്നത്. അതിനാൽ വൈദികന്റെ തീരുമാനം മനോഹരമായ കാര്യമാണെന്നു താൻ മറുപടി നൽകിയെന്നും ജസ്റ്റിൻ വെൽബി കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിലെ വെസ്റ്റ് മിന്‍സ്റ്റർ ആർച്ച് ബിഷപ്പായ കർദ്ദിനാൾ വിൻസന്റ് നിക്കോൾസിനെ 'തന്റെ അടുത്ത സുഹൃത്ത്' എന്നാണ് അഭിമുഖത്തിൽ ജസ്റ്റിൻ വെൽബി വിശേഷിപ്പിച്ചത്. ഫ്രാൻസിസ് മാർപാപ്പയുമായി ഇടയ്ക്കിടയ്ക്ക് നടത്തുന്ന കൂടി കാഴ്ചകളെപ്പറ്റിയും ജസ്റ്റിൻ വെൽബി വാചാലനായി. കത്തോലിക്കാ വിശ്വാസത്തോട് അനുഭാവമുള്ള ഒരു മെത്രാനായാണ് ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയെ ഏവരും നോക്കിക്കാണുന്നത്. അദ്ദേഹത്തിന്റെ ആത്മീയ ഗുരു സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുള്ള ഒരു കത്തോലിക്ക വൈദികനാണെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-01-30-06:19:48.jpg
Keywords: ആംഗ്ലിക്ക
Content: 9590
Category: 1
Sub Category:
Heading: "ഗവര്‍ണര്‍ തിരുസഭയെ അധിക്ഷേപിച്ചു": അബോര്‍ഷന്‍ അനുവദിച്ച ഗവര്‍ണര്‍ക്ക് മെത്രാപ്പോലീത്തയുടെ രൂക്ഷ വിമര്‍ശനം
Content: ന്യൂയോര്‍ക്ക് സിറ്റി: ജീവന്റെ മൂല്യത്തെ പരിഗണിക്കാതെ സഭാവിരുദ്ധമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന ന്യൂയോര്‍ക്ക് ഗവര്‍ണറും കത്തോലിക്കനുമായ ആന്‍ഡ്ര്യൂ കുമോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍. റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റില്‍ ഒപ്പുവെക്കുക വഴി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കത്തോലിക്ക സഭയെ അധിക്ഷേപിക്കുകയും, അപമാനിക്കുകയും ചെയ്തുവെന്ന് കര്‍ദ്ദിനാള്‍ ഡോളന്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ജനുവരി 28-ന് ന്യൂയോര്‍ക്ക് പോസ്റ്റില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയാണ് അബോര്‍ഷന് അനുമതി നല്‍കികൊണ്ടുള്ള റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റ് പാസ്സായതിന്റെ പേരില്‍ ആഘോഷത്തിനു ഉത്തരവിട്ട ന്യൂയോര്‍ക്ക് ഗവര്‍ണറിന്റെ പൊള്ളത്തരങ്ങളെ വെളിച്ചത്തു കൊണ്ടുവന്നത്. അബോര്‍ഷന്‍ നിയമം ഒരു തെറ്റായ നടപടിയായിരുന്നുവെന്ന്‍ സമ്മതിക്കുന്നതിന് പകരം, ബില്‍ നിയമമായതിന്റെ ആഹ്ലാദസൂചകമായി ഫ്രീഡം ടവര്‍ ഉള്‍പ്പെടെയുള്ള പ്രധാന കെട്ടിടങ്ങള്‍ ദീപാലംകൃതമാക്കുവാന്‍ ഉത്തരവിടുകയാണ് ഗവര്‍ണര്‍ ചെയ്തതെന്ന്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. ജനനത്തിനു തൊട്ടു മുന്‍പുള്ള നിമിഷം വരെ അബോര്‍ഷന്‍ ചെയ്യുവാന്‍ അനുവാദം നല്‍കുന്നതാണ് പുതിയ നിയമം. ഇതോടുകൂടി നിഷ്കളങ്കരായ കുരുന്നു ജീവനുകളെ കൊന്നൊടുക്കുന്നത് ന്യൂയോര്‍ക്കില്‍ കുറ്റകരമല്ലാതായിരിക്കുകയാണ്. അമേരിക്കയില്‍ ഏറ്റവുമധികം അബോര്‍ഷന്‍ അനുകൂല നിയമങ്ങളുള്ള സംസ്ഥാനത്തിലാണ് പുതിയ അബോര്‍ഷന്‍ നിയമം പാസ്സാക്കിയിരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ജനുവരി 28ന് പാസ്സാക്കിയ 'ന്യൂയോര്‍ക്ക് ചൈല്‍ഡ് വിക്ടിംസ് ആക്റ്റി'ന്റെ കാര്യത്തിലും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കത്തോലിക്കാ സഭയെ അകാരണമായി വലിച്ചിഴച്ചുവെന്ന് കര്‍ദ്ദിനാള്‍ ആരോപിച്ചു. ബില്ലിലെ ചില കാര്യങ്ങളെ പ്രാരംഭത്തില്‍ മെത്രാന്മാര്‍ എതിര്‍ത്തിരുന്നുവെങ്കിലും ബില്ലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയതോടെ മെത്രാന്മാരുടെ എതിര്‍പ്പുകള്‍ അവസാനിച്ചിരുന്നു. സഭാവിരുദ്ധ നിലപാടുകളുള്ള ന്യൂയോര്‍ക്ക് ഗവര്‍ണറെ തിരുസഭയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം കത്തോലിക്കര്‍ക്കിടയില്‍ ശക്തമാണെങ്കിലും, താന്‍ അതിനെ അനുകൂലിക്കുന്നില്ലെന്ന്‍ കര്‍ദ്ദിനാള്‍ ഡോളന്‍ വ്യക്തമാക്കി.
Image: /content_image/News/News-2019-01-30-09:43:07.jpg
Keywords: ഗര്‍ഭഛി, ഭ്രൂണ
Content: 9591
Category: 24
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനം എങ്ങനെയായിരുന്നു?
Content: രക്ഷാകര കര്‍മ്മത്തിനു സമയമടുത്തുവെന്നു മനസ്സിലാക്കിയ സര്‍വശക്തനായ ദൈവം, രക്ഷകന്‍റെ അമ്മയുടെ മാതാപിതാക്കളായി ഇസ്രായേലിലെ ഏറ്റവും നീതിമാന്മാരായ യോവാക്കിമിനെയും അന്നയെയും തിരഞ്ഞെടുത്തു. ദാവീദിന്‍റെ വംശജനായ യോവാക്കിം, സോളമനെപ്പോലെ ജ്ഞാനത്തെ സ്തുതിച്ച് പ്രാർത്ഥിച്ചിരുന്നു. അഹറോന്‍റെ പുത്രിയായ അന്നയാകട്ടെ, ധീരയായ വനിതയും സര്‍വസുഗന്ധങ്ങളും പരത്തുന്ന പൂക്കുലയിലെ പുഷ്പങ്ങൾ പോലെ ജ്ഞാനത്തിന്‍റെ എല്ലാ കൃപകളെയും ഉള്ളില്‍ വഹിക്കുന്ന ഒരു ഹൃദയത്തിന്‍റെ ഉടമയായിരുന്നു. അന്നയെ ഭാര്യയായി സ്വീകരിച്ച യോവാക്കിം, അവളെ സ്നേഹിക്കുകയും അവളുടെ ഹൃദയത്തിലെ ജ്ഞാനത്തെ ആദരിക്കുകയും ചെയ്തു. തന്‍റെ ജീവിതത്തെ നീതിമാനായ ഒരു മനുഷ്യന്‍റെ ജീവിതത്തോടു ചേര്‍ക്കണമെന്നു മാത്രമായിരുന്നു അന്ന ആഗ്രഹിച്ചതും. യൊവാക്കിമും അന്നയും പരിശുദ്ധമായി സ്നേഹിച്ചു. ആ സ്നേഹത്തെ പൂര്‍ണ്ണതയിലെത്തിക്കുന്നതിന് ഒരു അമ്മയാകാന്‍ മാത്രം അന്നയ്ക്ക് സാധിച്ചിരുന്നില്ല. മക്കളില്ലാത്ത ദുഃഖത്തിലും അവർ പരസ്പരം ആശ്വാസവാക്കുകള്‍ കൈമാറി. യോവാക്കിം പറഞ്ഞു, "നമ്മള്‍ പ്രത്യാശയില്‍ ജീവിക്കണം. ദൈവത്തിന് എല്ലാം സാധ്യമാണ്. സാറായ്ക്കു സംഭവിച്ചതു തന്നെ നിനക്കും സംഭവിച്ചേക്കാം. അതുപോലെ, ഏൽക്കാനയും അന്നയും ദൈവഹിതത്തിനായി കാത്തിരുന്നപ്പോൾ പ്രവാചകനായ സാമുവല്‍ ജനിച്ചില്ലേ. ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ലല്ലോ". അതുകേട്ടപ്പോൾ, അന്നയും ദൈവത്തിൽ വിശ്വാസമർപ്പിച്ചു. അവള്‍ പറഞ്ഞു: "ജനിക്കുന്ന ശിശു ദൈവത്തിന്‍റെതായിരിക്കുമെന്ന് നമുക്കു ദൈവത്തോടു വാഗ്ദാനം ചെയ്യാം"; അവര്‍ ദേവാലയത്തിലെത്തി വിശ്വാസത്തോടെ പ്രാര്‍ത്ഥനകളര്‍പ്പിച്ചു. ഒരു കുഞ്ഞിനെ സ്വപ്നം കാണുകയായിരുന്ന അവര്‍ക്ക് ദൈവത്തിന്‍റെ അമ്മയെ ലഭിച്ചു. നിത്യമായ ജ്ഞാനം, സമയത്തിന്‍റെ തികവില്‍ അന്നയിൽ നിറഞ്ഞു. ദൈവശക്തിയുടെ നിശ്വാസവും ദൈവമഹത്വത്തിന്‍റെ പരിശുദ്ധമായ പ്രസരണവും വന്ധ്യയായ അവളില്‍ വചനമായിത്തീര്‍ന്നു. താനൊരു അമ്മയായി എന്ന് ഉറപ്പായപ്പോൾ അന്ന സ്തോത്രഗീതം ആലപിച്ചു. അങ്ങനെ യോവാക്കിമിന്‍റെ വിശ്വാസം പൂവണിഞ്ഞു. ഇരുവര്‍ക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം. അന്ന തുടർന്നു: "അതൊരു പെണ്‍കുട്ടിയായിരിക്കും. ദൈവത്തിന്‍റെ പുത്രി! വന്ധ്യയിൽ നിന്നും പൊട്ടിവിടര്‍ന്ന ഒരു കുഞ്ഞ്. നമ്മുടെ എന്നതിനെക്കാള്‍ അവൾ ദൈവത്തിന്‍റെതാണ്. പിതാവായ ദൈവത്തിന്‍റെ സമാധാനവും അനുഗ്രഹങ്ങളും കൊണ്ടുവരുന്ന അവളെ മേരി എന്ന് വിളിക്കാം. അവള്‍ കര്‍ത്താവിനു സമര്‍പ്പിക്കപ്പെട്ടവളാണ്. ജനിക്കുന്നതിനു മുന്‍പ് അര്‍പ്പിക്കപ്പെട്ട ബലിവസ്തു. മൂന്നു വര്‍ഷം അവളെ കണ്ടു സന്തോഷിച്ചശേഷം, കര്‍ത്താവിനു നല്‍കാം. അവര്‍ അത്യുന്നതനായ ദൈവത്തിന് സ്തുതിഗീതം അർപ്പിച്ച് കാത്തിരുന്നു. രണ്ടു വിശുദ്ധാത്മക്കളില്‍ നിന്ന് ജനിച്ചതിനാല്‍ സ്വഭാവികമായും നല്ല ഗുണങ്ങളെല്ലാം ഉണ്ടായിരുന്നെങ്കിലും മേരി ഒരു പ്രത്യേക സൃഷ്ടിയായിരുന്നു. നന്മയെ മാത്രം സ്നേഹിക്കാന്‍ ഒരു മനസ്സും ജന്മപാപരഹിതമായ ഒരു ആത്മാവും അവൾക്ക് ഉണ്ടായിരുന്നു. വചനമായ ദൈവം വസിക്കാനിരുന്ന ആ ദൈവാലയത്തെ ദൈവം ജന്മപാപക്കറയില്ലാതെയാണ് സൃഷ്ടിച്ചത്. അവള്‍ അമലോത്ഭവയായിരുന്നു. അന്നയ്ക്കു പ്രസവസമയമടുത്തപ്പോള്‍ ശരീരത്തിനു ക്ഷീണം അനുഭവപ്പെട്ടെങ്കിലും ആത്മാവില്‍ ആനന്ദത്താൽ നിറഞ്ഞു. അന്ന പ്രവചിക്കാന്‍ തുടങ്ങി. "വലിയ പ്രഭയോടെ നീ പ്രകാശിക്കും. ലോകത്തിലെ സകല ജനങ്ങളും നിന്‍റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കും. നിന്നെ സ്നേഹിക്കുകയും നിന്‍റെ സ്നേഹത്തില്‍ ആനന്ദിക്കുകയും ചെയ്യുന്നവര്‍ അനുഗൃഹീതരാകുന്നു. ഞാനാണ്‌ അതിൽ ആദ്യം സന്തോഷിക്കുന്നത്; അവളുടെ അനുഗൃഹീതയായ അമ്മ". പ്രസവ ശുശ്രൂഷ ചെയ്ത സ്ത്രീ വിളിച്ചു പറഞ്ഞു. "യോവാക്കിം, കുഞ്ഞ് വരുന്നുണ്ട്, വേഗത്തിലും നന്നായിട്ടും തന്നെ ". അതേസമയം, ഒരു മഴവില്ല് ആകാശത്തില്‍‍ വിലങ്ങനെ അർദ്ധവൃത്താകൃതിയിൽ വിരിഞ്ഞു നിന്നു. അത് ഇസ്രയേലിനെ മുഴുവന്‍ ഒരു വലിയ വൃത്തത്തിനുള്ളിലാക്കി. അന്നയുടെ പ്രസവ ശുശ്രൂഷ ചെയ്ത സ്ത്രീകൾ സന്തോഷത്തോടെ നല്ല ശരീരപുഷ്ടിയുള്ള ഒരു ശിശുവിനെ തുണിയില്‍ പൊതിഞ്ഞു കൊണ്ടുവന്നു, നമ്മുടെ അമ്മ, മേരി. ജ്ഞാനത്തിന്‍റെ പ്രവൃത്തികള്‍ പരിശുദ്ധ കന്യക മറിയത്തിന്‍റെ ജീവിതത്തില്‍ എവിടെയും പ്രകടമായിരുന്നു.അവളെ സ്നേഹിക്കുന്നവരെല്ലാം ദൈവത്തിന്‍റെ സ്വന്തമായിത്തീർന്നു. അവളുടെ കളങ്കരഹിതമായ പരിശുദ്ധിയെ നോക്കി ദൈവജനം സാത്താന്റെ പ്രലോഭനങ്ങളെ ജയിക്കുന്നു. ശിശുക്കളെ വഹിക്കുന്ന ഉദരങ്ങള്‍ക്കു ആശ്വാസവും, വിവാഹിതരായ സ്ത്രീകളുടെ മാര്‍ഗ്ഗദര്‍ശിയും മരിക്കുന്നവരുടെ അമ്മയുമായി വിളങ്ങി നില്ക്കുന്ന പരിശുദ്ധ അമ്മ. (മരിയ വാൾത്തോർത്തയ്ക്ക് ഈശോ നൽകിയ ദർശനങ്ങളിൽ നിന്നും) #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2019-01-30-10:47:33.jpg
Keywords: കന്യകാ
Content: 9592
Category: 1
Sub Category:
Heading: പാപ്പയുടെ ബലിയര്‍പ്പണം: യു‌എ‌ഇയില്‍ അവധി പ്രഖ്യാപിച്ചു
Content: അബുദാബി: മാര്‍പാപ്പയുടെ യു‌എ‌ഇ സന്ദര്‍ശനത്തിന് മൂന്നു ദിവസങ്ങള്‍ ശേഷിക്കേ പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി. യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇന്നു അല്പ്പം മുന്‍പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സൈദ് സ്പോർട്സ് സിറ്റിയിൽ ഫെബ്രുവരി അഞ്ചിനാണ് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുക. സൗജന്യ പാസ് മുഖേനെയാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ആളുകള്‍ക്ക് അവസരം ഒരുക്കിയിട്ടുള്ളത്. പാസ് ലഭിച്ചവര്‍ക്ക് അവധി ലഭിക്കും. നേരത്തെ യുഎഇയിലെ വിവിധ പ്രദേശങ്ങളിലെ ഹബ്ബുകളില്‍ നിന്നും സൗജന്യ ഷട്ടില്‍ സര്‍വ്വീസുകള്‍ മാര്‍പാപ്പ ബലി അര്‍പ്പിക്കുന്ന സ്‌പോര്‍ട്‌സ് സിറ്റിയിലേക്ക് ക്രമീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിന്നു. ഇതിന് പിന്നാലെയാണ് പാപ്പ വിശുദ്ധ ബലി അര്‍പ്പിക്കുന്ന ഫെബ്രുവരി അഞ്ചിന് അവധി പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തിമുപ്പത്തിഅയ്യായിരം പേരെയാണ് പാപ്പ ബലി അര്‍പ്പിക്കുന്ന സൈദ് സ്പോർട്സ് സിറ്റിയിൽ ഉൾകൊള്ളാൻ കഴിയുക. ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന പാപ്പയുടെ ചരിത്രപരമായ സന്ദര്‍ശനത്തിന് വലിയ രീതിയിലുള്ള ക്രമീകരണമാണ് ഗള്‍ഫില്‍ നടന്നുക്കൊണ്ടിരിക്കുന്നത്. ഇതിന് ഊര്‍ജ്ജം പകരുന്നതാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
Image: /content_image/News/News-2019-01-30-12:17:47.jpg
Keywords: യു‌എ‌ഇ, പാപ്പ
Content: 9593
Category: 1
Sub Category:
Heading: അറേബ്യന്‍ മണ്ണില്‍ പാപ്പയോടൊപ്പം ദിവ്യബലി അര്‍പ്പിക്കാന്‍ മലയാളി വൈദികനും
Content: അബുദാബി: ഫെബ്രുവരി അഞ്ചിന് യു‌എ‌ഇയിലെ സൈദ് സ്പോർട്സ് സിറ്റിയിൽ മാര്‍പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ ബലിയില്‍ സഹകാര്‍മ്മികനാകാന്‍ മലയാളി വൈദികനും. കുട്ടനാട്ടുകാരനായ ഫാ.ജോബി കരിക്കംപള്ളില്‍ ഒഎഫ്എം കപ്പുച്ചിനാണ് മാര്‍പാപ്പായൊടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്തുവരികയാണ് അദ്ദേഹം. മുന്‍പ് മസ്‌കറ്റിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കാത്തോലിക്കാ പള്ളിയില്‍ ശുശ്രൂഷ ചെയ്തിരിന്നു. ഫെബ്രുവരി അഞ്ച് ചൊവ്വാഴ്ച യുഎഇ സമയം രാവിലെ 9.15നു (ഇന്ത്യന്‍ സമയം രാവിലെ 10.45) കത്തീഡ്രല്‍ സന്ദര്‍ശിക്കുന്ന പാപ്പ 10.30നു സൈദ് സ്പോർട്സ് സിറ്റിയിൽ നടത്തുന്ന ബലിയിലാണ് ഫാ. ജോബി സഹകാര്‍മ്മികനാകുക. കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥന്‍ ആലപ്പുഴ എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ ചിറയില്‍ സി.സി. ജോസിന്റെയും മുട്ടാര്‍ ശ്രാന്പിക്കല്‍ പുത്തന്‍പുരയില്‍ ത്രേസ്യാമ്മയുടെയും മകനാണ് ഫാ. ജോബി. 2011ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു. മാര്‍പാപ്പായൊടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ സാധിക്കുന്നത് ദൈവാനുഗ്രഹമാണെന്നു ഫാ. ജോബി കരിക്കംപള്ളില്‍ പ്രതികരിച്ചു.
Image: /content_image/News/News-2019-01-31-02:50:21.jpg
Keywords: അറേബ്യ, യു‌എ‌ഇ
Content: 9594
Category: 1
Sub Category:
Heading: ഗള്‍ഫ് അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ലോഗോ ഒരുക്കിയത് കോട്ടയം സ്വദേശി
Content: കോട്ടയം: മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന്റെ വാര്‍ത്ത ആഗോള മാധ്യമങ്ങളില്‍ നിറയുമ്പോള്‍ പേപ്പല്‍ സന്ദര്‍ശനത്തിന്റെ ലോഗോ തയാറാക്കിയത് മലയാളി യുവാവ്. ഇരുപതു വര്‍ഷമായി ക്രിയേറ്റീവ് ഡിസൈനറും പൊന്‍കുന്നം വാഴൂര്‍ പത്തൊമ്പതാം മൈല്‍ സ്വദേശിയുമായ പ്രവീണ്‍ ഐസക്കാണ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ലോഗോ തയാറാക്കിയത്. ഒലിവുചില്ല കൊക്കിലേന്തിയ പ്രാവും യുഎഇയുടെ പതാകയുടെ നിറങ്ങള്‍ ചേര്‍ത്ത തൂവലുമാണ് ലോഗോയിലുള്ളത്. ദുബായില്‍ 11 വര്‍ഷം സേവനം ചെയ്തിട്ടുള്ള പ്രവീണ്‍ വികാരിയാത്ത് ഓഫ് സൗദി അറേബ്യയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഏഴു വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തി ഒരു ജ്വല്ലറിയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും അറേബ്യന്‍ സഭയുമായുള്ള ബന്ധം തുടര്‍ന്നു. വികാരിയാത്ത് ഓഫ് സൗദി അറേബ്യയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഇ.ജെ ജോണ്‍ ആണ് പാപ്പയുടെ സന്ദര്‍ശനത്തിന്റെ ലോഗോ തയാറാക്കാന്‍ പ്രവീണിനോട് ആവശ്യപ്പെട്ടത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപ്രാധാന്യമുള്ള യുഎഇ സന്ദര്‍ശനത്തിനു ലോഗോ തയാറാക്കാന്‍ അവസരം ലഭിച്ചതു ഭാഗ്യമല്ല, ദൈവാനുഗ്രഹമാണെന്നു പ്രവീണ്‍ പറഞ്ഞു. ഒലിവിലയ്ക്കു പച്ചനിറം, പ്രാവിനു പേപ്പല്‍ നിറമായ മഞ്ഞ. പോപ്പ് ഫ്രാന്‍സിസ് എന്ന വാക്കിനു ബ്രൗണ്‍ നിറം നല്കിയത് ഫ്രാന്‍സിസ്‌കന്‍ സന്യാസസമൂഹം പിന്തുടരുന്ന നിറമെന്ന നിലയിലാണ്. ദിവസേന രാവിലെ ദേവാലയത്തിലെത്തി പ്രാര്‍ത്ഥിച്ചിരിന്നുവെന്നും അനേകം മാതൃകകള്‍ തയാറാക്കിയ ശേഷം ഇഷ്ട്ടപ്പെട്ടത് ഈ ലോഗോ ആയിരിന്നുവെന്നും അത് അയച്ചുകൊടുക്കുകയായിരിന്നുവെന്നും പ്രവീണ്‍ പറയുന്നു. പത്തു ദിവസത്തിനകം ലോഗോ തെരഞ്ഞെടുക്കപ്പെട്ട വിവരം പ്രവീണിനെ അറേബ്യന്‍ വികാരിയേറ്റ് അറിയിച്ചു. മള്‍ട്ടിമീഡിയയില്‍ പ്രാവീണ്യം നേടി ബംഗളൂരുവിലും പിന്നീട് ദുബായിലും സേവനം ചെയ്തിട്ടുള്ള പ്രവീണ്‍ വെബ്സൈറ്റ് ഡിസൈനിംഗ്, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച ഗായകന്‍ കൂടിയായ പ്രവീണ്‍ നിരവധി ഭക്തിഗാന കാസറ്റുകളില്‍ പാടിയിട്ടുണ്ട്. ലോകത്തെ എല്ലാ മാധ്യമങ്ങളും പാപ്പയുടെ അറേബ്യന്‍ സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ താന്‍ തയാറാക്കിയ ലോഗോയോടൊപ്പം നല്‍കുമ്പോള്‍ പ്രവീണിനും കുടുംബത്തിനും നന്ദി പറയാനുള്ളത് ദൈവത്തോടു മാത്രമാണ്.
Image: /content_image/News/News-2019-01-31-04:17:02.jpg
Keywords: യു‌എ‌ഇ, പാപ്പ