Contents

Displaying 9321-9330 of 25173 results.
Content: 9635
Category: 18
Sub Category:
Heading: ആരാണ് പാപ്പയുടെ ഈ സന്തത സഹചാരി?
Content: ഫ്രാന്‍സിസ് പാപ്പയുടെ ചരിത്രപ്രാധാന്യമേറിയ യു‌എ‌ഇ അപ്പസ്തോലിക സന്ദര്‍ശനം ആവേശഭരിതമായി തുടരുമ്പോള്‍ ഇപ്പോള്‍ മാധ്യമ ശ്രദ്ധയാകര്‍ഷിക്കുന്നത് പാപ്പയുടെ സന്തത സഹചാരിയായ വ്യക്തിയെ കുറിച്ചാണ്. ആരാണ് സദാസമയം പാപ്പയ്ക്കൊപ്പം നീങ്ങുന്ന ആ ഭാഗ്യവാനായ വ്യക്തി? ഉത്തരമിതാണ്. മാര്‍പാപ്പയുടെ വ്യക്തിഗത സെക്രട്ടറിമാരില്‍ ഒരാളായ മോണ്‍സിഞ്ഞോര്‍ യൊവാന്നിസ് ലാഹ്സി ഗയിഡ്. അറബി, ഇംഗ്ലിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി വിവിധ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്ന ഇദ്ദേഹം 2007 മുതല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ ശുശ്രൂഷ ചെയ്തു വരികയാണ്. അറബിഭാഷയിലുള്ള വത്തിക്കാന്‍റെ ഔദ്യോഗിക സംവാദങ്ങള്‍ക്കും, നയതന്ത്രപരമായ ഇടപെടലുകള്‍ക്കും, മറ്റ് ആശയവിനിമയങ്ങള്‍ക്കുമെല്ലാം മോണ്‍സിഞ്ഞോര്‍ യൊവാന്നിസാണ് പാപ്പയെ സഹായിക്കുന്നത്. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയിലെ ഒരു സാധാരണ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച മോണ്‍സിഞ്ഞോര്‍ യൊവാന്നിസ് കോപ്റ്റിക് സെമിനാരിയില്‍ നിന്നാണ് പഠനത്തിന് ശേഷം പൗരോഹിത്യം സ്വീകരിച്ചത്. തുടര്‍ന്ന് റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും കാനോന നിയമത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. 2007-ല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ ശുശ്രൂഷ ആരംഭിച്ച അദ്ദേഹം 2010-ല്‍ മുന്‍പാപ്പാ ബെനഡിക്ട് പതിനാറാമന്‍ നടത്തിയ ലെബനോന്‍ അപ്പസ്തോലിക യാത്രയില്‍ സഹായദൂതനായി വര്‍ത്തിച്ചിരിന്നു. പിന്നീട് 2014-ല്‍ ഫ്രാന്‍സിസ് പാപ്പ തന്‍റെ വ്യക്തിഗത സെക്രട്ടറിമാരില്‍ രണ്ടാമനായി അദ്ദേഹത്തെ നിയമിക്കുകയായിരിന്നു.
Image: /content_image/News/News-2019-02-04-16:59:43.jpg
Keywords: പാപ്പ
Content: 9636
Category: 1
Sub Category:
Heading: പാപ്പയുടെ ഭാരത സന്ദര്‍ശനം നീണ്ടുപോകുന്നത് കേന്ദ്ര നിലപാട് മൂലം: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
Content: അബുദാബി: ഫ്രാന്‍സിസ് പാപ്പ ഭാരതം സന്ദര്‍ശിക്കാത്തതിന്റെ പിന്നിലെ കാരണം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണെന്ന് മലങ്കര കത്തോലിക്കാ സഭാ തലവനും സിബിസിഐ മുന്‍ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. പാപ്പയും ഇന്ത്യയിലെ ജനങ്ങളും ഒരുപോലെ അതിയായി ആഗ്രഹിച്ച സന്ദര്‍ശനം നടക്കാത്തതു ഏറെ ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടം എടുക്കുന്ന നിലപാടിലൂടെ മാത്രമേ മാര്‍പാപ്പയുടെ സന്ദര്‍ശനം സാധ്യമാകൂ. എന്നാല്‍ ഭാരത സര്‍ക്കാര്‍ അത്തരം നിലപാടല്ല ഇതുവരെ സ്വീകരിച്ചത്. പ്രവാസി മലയാളികളോടൊപ്പം പാപ്പയെ യു‌എ‌ഇയെ വരവേല്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കര്‍ദ്ദിനാള്‍ ബസേലിയോസ് കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2019-02-05-02:09:45.jpg
Keywords: ക്ലീമിസ്
Content: 9637
Category: 1
Sub Category:
Heading: ബന്ധം ഊട്ടിയുറപ്പിക്കുവാൻ മാനവികതാ രേഖയില്‍ ഒപ്പുവച്ചു പാപ്പയും ഗ്രാന്‍ഡ് ഇമാമും
Content: അബുദാബി: ചരിത്രം കുറിച്ച യുഎഇ സന്ദര്‍ശനത്തിനിടെ, യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാനും വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും സമൂഹത്തിലെ ഏറ്റവും പാവങ്ങളെ സഹായിക്കാനും തീരുമാനിച്ചതായി പ്രഖ്യാപിക്കുന്ന മാനവികതാ രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇസ്ലാമിക സമൂഹത്തിന്റെ പ്രതിനിധിയായി ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ തയേബും ഒപ്പുവച്ചു. അബുദാബി ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ ഇന്നലെ വൈകുന്നേരം നടന്ന മതാന്തര, മാനവികത സമ്മേളനത്തിലാണു ഇരു മതനേതാക്കളും സംയുക്തരേഖയില്‍ ഒപ്പുവച്ചത്. പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും എല്ലാവരും തയാറാകണമെന്നും പാവങ്ങളെ സഹായിക്കുന്നതിലൂടെയാകണം ദൈവത്തിന്റെ സ്വരം കേള്‍ക്കേണ്ടതെന്നും അബുദാബിയിലെ മതാന്തര സമ്മേളനത്തില്‍ ഇന്നലെ മാര്‍പാപ്പ പറഞ്ഞു. യുഎഇയിലെ ക്രൈസ്തവര്‍ ന്യൂനപക്ഷമല്ലായെന്നും രാജ്യത്തിന്റെ ഭാഗം തന്നെയാണെന്ന് മാര്‍പാപ്പയ്ക്കു പിന്നാലെ പ്രസംഗിച്ച ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ ഗ്രാന്‍ഡ് ഇമാനം അഹമ്മദ് അല്‍ തയേബ് പറഞ്ഞു. അബുദാബി കിരീടാവകാശിയും യുഎഇയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാനും ലോകത്തിലെ വിവിധ മതവിഭാഗങ്ങളുടെ എഴുന്നുറോളം പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തിൽ ഇന്ത്യയില്‍ നിന്നുള്ള കർദ്ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മുംബൈ വസായി രൂപത ആര്‍ച്ച്ബിഷപ് ഡോ. ഫെലിക്‌സ് മച്ചാഡോ എന്നിവരും പങ്കെടുത്തു. വരുന്ന തലമുറയ്ക്ക് മാര്‍ഗനിര്‍ദേശമാകുന്ന മാനവികതാ രേഖ സത്യസന്ധവുമായ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് വത്തിക്കാനും യുഎഇയും വിശേഷിപ്പിച്ചു. ലോകത്തിനാകെ പുതുചരിത്രവും ശുഭസന്ദേശവുമാണ് അബുദാബി സമ്മേളനവും സംയുക്ത രേഖയുമെന്ന് സംഘാടകര്‍ പറഞ്ഞു. മതാന്തര സമ്മേളനത്തിന് പിന്നാലെ പാപ്പ അബുദാബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ച് മുസ്‌ലിം മതപണ്ഡിതരും മറ്റും അടങ്ങിയ കൗൺസില്‍ ഓഫ് എല്‍ഡേഴ്‌സ് സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഗ്രാന്‍ഡ് മോസ്‌കിലെത്തിയ മാര്‍പാപ്പക്കു ഇസ്ലാമിക പുരോഹിതരും യുഎഇ മന്ത്രിമാരും അടക്കമുള്ളവരെല്ലാം ചേര്‍ന്ന് വൻവരവേൽപ്പാണ് നൽകിയത്.
Image: /content_image/News/News-2019-02-05-04:13:36.jpg
Keywords: യു‌എ‌ഇ, പാപ്പ
Content: 9638
Category: 1
Sub Category:
Heading: പാവങ്ങളെ സഹായിക്കാൻ മാനവികതാ രേഖയില്‍ ഒപ്പുവച്ചു പാപ്പയും ഗ്രാന്‍ഡ് ഇമാമും
Content: അബുദാബി: യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാനും വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും സമൂഹത്തിലെ ഏറ്റവും പാവങ്ങളെ സഹായിക്കാനും തീരുമാനിച്ചതായി പ്രഖ്യാപിക്കുന്ന മാനവികതാ രേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇസ്ലാമിക സമൂഹത്തിന്റെ പ്രതിനിധിയായി ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ തയേബും ഒപ്പുവച്ചു. അബുദാബി ഫൗണ്ടേഴ്‌സ് മെമ്മോറിയലില്‍ ഇന്നലെ വൈകുന്നേരം നടന്ന മതാന്തര, മാനവികത സമ്മേളനത്തിലാണു ഇരു മതനേതാക്കളും സംയുക്തരേഖയില്‍ ഒപ്പുവച്ചത്. പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും എല്ലാവരും തയാറാകണമെന്നും പാവങ്ങളെ സഹായിക്കുന്നതിലൂടെയാകണം ദൈവത്തിന്റെ സ്വരം കേള്‍ക്കേണ്ടതെന്നും അബുദാബിയിലെ മതാന്തര സമ്മേളനത്തില്‍ ഇന്നലെ മാര്‍പാപ്പ പറഞ്ഞു. യുഎഇയിലെ ക്രൈസ്തവര്‍ ന്യൂനപക്ഷമല്ലായെന്നും രാജ്യത്തിന്റെ ഭാഗം തന്നെയാണെന്ന് മാര്‍പാപ്പയ്ക്കു പിന്നാലെ പ്രസംഗിച്ച ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ ഗ്രാന്‍ഡ് ഇമാനം അഹമ്മദ് അല്‍ തയേബ് പറഞ്ഞു. അബുദാബി കിരീടാവകാശിയും യുഎഇയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്യാനും ലോകത്തിലെ വിവിധ മതവിഭാഗങ്ങളുടെ എഴുന്നുറോളം പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തിൽ ഇന്ത്യയില്‍ നിന്നുള്ള കർദ്ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മുംബൈ വസായി രൂപത ആര്‍ച്ച്ബിഷപ് ഡോ. ഫെലിക്‌സ് മച്ചാഡോ എന്നിവരും പങ്കെടുത്തു. വരുന്ന തലമുറയ്ക്ക് മാര്‍ഗനിര്‍ദേശമാകുന്ന മാനവികതാ രേഖ സത്യസന്ധവുമായ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് വത്തിക്കാനും യുഎഇയും വിശേഷിപ്പിച്ചു. ലോകത്തിനാകെ പുതുചരിത്രവും ശുഭസന്ദേശവുമാണ് അബുദാബി സമ്മേളനവും സംയുക്ത രേഖയുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. മതാന്തര സമ്മേളനത്തിന് പിന്നാലെ പാപ്പ അബുദാബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ച് മുസ്‌ലിം മതപണ്ഡിതരും മറ്റും അടങ്ങിയ കൗൺസില്‍ ഓഫ് എല്‍ഡേഴ്‌സ് സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഗ്രാന്‍ഡ് മോസ്‌കിലെത്തിയ മാര്‍പാപ്പക്കു ഇസ്ലാമിക പുരോഹിതരും യുഎഇ മന്ത്രിമാരും അടക്കമുള്ളവരെല്ലാം ചേര്‍ന്ന് വൻവരവേൽപ്പാണ് നൽകിയത്.
Image: /content_image/News/News-2019-02-05-04:16:19.jpg
Keywords: യു‌എ‌ഇ, പാപ്പ
Content: 9639
Category: 1
Sub Category:
Heading: ചരിത്രം കുറിച്ച് ഇന്ന് ബലിയർപ്പണം: സയിദ് സ്റ്റേഡിയം നിറയുന്നു
Content: അബുദാബി: ചരിത്രത്തിൽ ആദ്യമായി ഗൾഫ് മണ്ണിൽ പാപ്പ അർപ്പിക്കുന്ന ബലിയർപ്പണത്തിനു മിനിറ്റുകൾ ശേഷിക്കെ സയിദ് സ്റ്റേഡിയത്തിന്റെ നല്ലൊരു ഭാഗവും വിശ്വാസികളെ കൊണ്ട് നിറഞ്ഞു. മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും പൊതു പരിപാടിക്കുമായി വിവിധ എമിറേറ്റുകളിൽനിന്നും ലോകത്തിന്റെ പല കോണുകളിൽനിന്നുമുള്ള 1.35 ലക്ഷം ആളുകളാണ് എത്തുന്നത്. പത്തരയ്ക്ക് നടക്കുന്ന പരിപാടികൾക്കായി പുലർച്ചെ അഞ്ച് മണിയോടെ ഗേറ്റുകൾ തുറന്നു. വിശ്വാസികളിൽ 1.20 ലക്ഷം ആളുകൾ സ്റ്റേഡിയത്തിനകത്തും പതിനയ്യായിരത്തോളം ആളുകൾ സ്റ്റേഡിയത്തിന് പുറത്തുനിന്നും വിശുദ്ധ കുർബാന സ്വീകരിക്കും. നിലവിൽ സ്റ്റേഡിയത്തിലെ നല്ല ഒരു ഭാഗവും നിറഞ്ഞിരിക്കുകയാണ് . സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ 43,000 ഇരിപ്പിടങ്ങളാണുള്ളത്. ബാക്കിയുള്ള 77,000 ആളുകൾക്ക് ഗ്രൗണ്ടടക്കമുള്ള സ്ഥലങ്ങളിൽ പ്രത്യേകസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ ആറ് കത്തോലിക്ക ഇടവകകളിൽനിന്നുള്ള നൂറുകണക്കിന് വൈദികർ മാർപാപ്പയ്ക്കൊപ്പം പരിശുദ്ധ കുർബാനയിൽ സഹ കാർമ്മികരാകും. മാർപാപ്പ ഇറ്റാലിയൻ ഭാഷയിൽ നടത്തുന്ന പ്രാർത്ഥനയുടെയും പ്രഭാഷണത്തിന്റെയും ഇംഗ്ലീഷ് വിവർത്തനം തത്സമയം വിശ്വാസികൾക്ക് ലഭ്യമാക്കും. സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ച പടുകൂറ്റൻ സ്ക്രീനുകളിലും പരിപാടിയുടെ തത്സമയ സംപ്രേക്ഷണമുണ്ട്. മാർപാപ്പയ്ക്ക് സ്വാഗതമേകിക്കൊണ്ടുള്ള പതാകകളും ബോർഡുകളും കൊണ്ട് അബുദാബി സയിദ് സ്റ്റേഡിയം റോഡ് നിറഞ്ഞിരിക്കുകയാണ്. പാപ്പയുടെ വിശുദ്ധ കുർബാന അർപ്പണം പ്രമാണിച്ചു വലിയ ഗതാഗത നിയന്ത്രണമാണ് അബുദാബിയിൽ ഉടനീളം ഏർപ്പെടുത്തിയിരിക്കുന്നത്.
Image: /content_image/News/News-2019-02-05-05:35:17.jpg
Keywords: പാപ്പ
Content: 9640
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാന അര്‍പ്പണം ആരംഭിച്ചു; തത്സമയ സംപ്രേക്ഷണം കാണാം
Content: അബുദാബി: ലക്ഷകണക്കിനു വിശ്വാസികളെ സാക്ഷിയാക്കി അബുദാബി സയിദ് സ്റ്റേഡിയത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണം ആരംഭിച്ചു. തത്സമയ സംപ്രേക്ഷണം കാണാം.
Image: /content_image/News/News-2019-02-05-07:02:50.jpg
Keywords: പാപ്പ
Content: 9641
Category: 1
Sub Category:
Heading: യു‌എ‌ഇയില്‍ പുതുചരിത്രമെഴുതി പാപ്പയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണം
Content: അബുദാബി: ഒന്നര ലക്ഷത്തോളം വിശ്വാസികളെ സാക്ഷിയാക്കി ഫ്രാന്‍സിസ് പാപ്പ യു‌എ‌ഇയില്‍ പുതുചരിത്രമെഴുതി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. യുഎഇ ചരിത്രത്തിലെ ആദ്യ പൊതു കുർബാന, ആദ്യമായി അറേബ്യന്‍ മണ്ണില്‍ മാര്‍പാപ്പ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന എന്ന ഖ്യാതി ചരിത്ര പുസ്തകത്തില്‍ പതിപ്പിച്ചുകൊണ്ടാണ് പാപ്പയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണം അബുദാബി സയിദ് സ്പോർട്സ് സിറ്റിയില്‍ ഉയര്‍ന്നത്. ദിവ്യബലി മദ്ധ്യേ ഇംഗ്ലീഷ്, അറബിക്, ഇറ്റാലിയന്‍, ടാഗലോഗ്, ലാറ്റിന്‍, കൊറിയന്‍, കൊങ്കണി, മലയാളം, ഉറുദു, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാര്‍ത്ഥന നടന്നു. യുഎഇ സമയം രാവിലെ 10.30നു ശേഷം ആണു കുർബാന ആരംഭിച്ചത്. 1.35 ലക്ഷം വിശ്വാസികൾ ആണു യുഎഇ കണ്ട ഏറ്റവും വലിയ ചടങ്ങിൽ ഭാഗഭാക്കായി. സീറോ മലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവർ അടക്കമുള്ള മേലദ്ധ്യക്ഷന്മാര്‍ ചടങ്ങില്‍ പങ്കെടുത്തു. 120 പേരടങ്ങുന്ന ഗായക സംഘമാണു വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനും ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കിയത്. വിവിധ എമിറേറ്റുകളിൽനിന്നായി രാത്രിയിൽതന്നെ ബസുകളിൽ വിശ്വാസികൾ പുറപ്പെട്ടിരുന്നു. രണ്ടായിരത്തിഅഞ്ഞൂറിലേറെ ബസുകളാണ് ഇതിനായി ഭരണകൂടം സൗജന്യമായി വിട്ടുനൽകിയത്.
Image: /content_image/News/News-2019-02-05-10:07:14.jpg
Keywords: യു‌എ‌ഇ, പാപ്പ
Content: 9642
Category: 1
Sub Category:
Heading: യാത്രയയപ്പും രാജകീയം: ചരിത്ര നിയോഗം പൂര്‍ത്തിയാക്കി പാപ്പ മടങ്ങി
Content: അബുദാബി: ചരിത്രത്താളുകളില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പ യു‌എ‌ഇയില്‍ നിന്നു റോമിലേക്ക് മടങ്ങി. ത്രിദിന സന്ദര്‍ശനത്തിനായി അറേബ്യന്‍ മേഖലയില്‍ എത്തിയ പാപ്പയ്ക്ക് നല്‍കിയ ആവേശകരമായ സ്വീകരണത്തിന് സമാനമായി രാജകീയമായ യാത്രയയപ്പാണ് യു‌എ‌ഇ ഭരണകൂടം നല്‍കിയത്. ഇന്ത്യന്‍ സമയം 2.30നോട് കൂടിയാണ് യു‌എ‌ഇ ഭരണകൂടത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയായ എത്തിഹാദ് എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ പാപ്പ റോമിലേക്ക് മടങ്ങിയത്. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ അടക്കമുള്ള യു‌എ‌ഇയിലെ ഭരണകൂട നേതൃത്വത്തിലെ ഭൂരിഭാഗം ആളുകളും പാപ്പയ്ക്ക് യാത്രയയപ്പ് നല്‍കാന്‍ വിമാനത്താവളത്തില്‍ എത്തിയിരിന്നു. പാപ്പയോടുള്ള ആദരസൂചകമായി എയര്‍പോര്‍ട്ട് മുതല്‍ ഫ്ലൈറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം വരെയുള്ള ഭാഗം ചുവന്ന പരവതാനിയില്‍ അലംകൃതമായിരിന്നു. 15 മിനിറ്റ് നേരം നീണ്ട ഹസ്തദാനത്തിനും സന്തോഷ പ്രകടനത്തിനും ശേഷമാണ് പാപ്പ ഫ്ലൈറ്റില്‍ പ്രവേശിച്ചത്. റോം സമയം വൈകീട്ട് 5നു ( ഇന്ത്യന്‍ സമയം രാത്രി 9.30) പാപ്പ റോ​മി​ലെ ചം​പീ​നോ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എത്തിച്ചേരും.
Image: /content_image/News/News-2019-02-05-13:01:24.jpg
Keywords: യു‌എ‌ഇ, പാപ്പ
Content: 9643
Category: 1
Sub Category:
Heading: നമ്മള്‍ ഒറ്റയ്ക്കല്ല, യേശു കൂടെയുണ്ട്: സയിദ് സ്റ്റേഡിയത്തില്‍ പാപ്പ
Content: അബുദാബി: കളിയാരവങ്ങള്‍ മാത്രം നിറഞ്ഞിരിന്ന സയിദ് അബുദാബി സ്പോർട്സ് സിറ്റിയില്‍ യേശു നാമം മുഴക്കി പാപ്പയുടെ പ്രസംഗം. നാം ഒറ്റയ്ക്കല്ലായെന്നും യേശു നമ്മുടെ ഒപ്പമുണ്ടെന്നും സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി നിലകൊണ്ട രണ്ടുലക്ഷത്തോളം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. “നമ്മുടെ പ്രിയപ്പെട്ടവരുടെ സ്നേഹം ഉപേക്ഷിച്ച് കൊണ്ട് സ്വന്തം കുടുംബത്തില്‍ നിന്നും അകന്നുജീവിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല, നമ്മുടെ ഭാവിയെക്കുറിച്ചും പലപ്പോഴും വ്യക്തതയുണ്ടാവില്ല. പക്ഷേ, നമ്മുടെ ദൈവം വിശ്വസ്തനാണ്. അവന്‍ ഒരിക്കലും തന്റെ ജനത്തെ ഉപേക്ഷിക്കില്ല”. പാപ്പ പറഞ്ഞു. നിങ്ങള്‍ യേശുവിനോടോപ്പമായിരിക്കുകയും, അവന്റെ വാക്കുകള്‍ ശ്രവിക്കുകയും ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ അനുഗ്രഹീതരായിരിക്കും. ലൗകീകതകൊണ്ട് വിശുദ്ധിയെ അളക്കുവാന്‍ കഴിയില്ലെന്ന് യേശുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തില്‍ വിജയിച്ചവരും, സമ്പന്നരും, അധികാരവും, ശക്തിയും ഉള്ളവര്‍ മാത്രമാണ് അനുഗ്രഹീതരെന്ന തോന്നല്‍ തെറ്റാണെന്ന് വിശുദ്ധരുടെ ജീവിതം വ്യക്തമാക്കുന്നു. പാവങ്ങളും, എളിമയും, നീതിയുമുള്ളവര്‍ക്കും, സഹനമനുഭവിക്കുന്നവര്‍ക്കും വിശുദ്ധ പദവി പ്രാപ്യമാണ്. വിശുദ്ധി എന്നുള്ളത് ഒരു ഭാവി അവസ്ഥയല്ലെന്നും, ഇപ്പോള്‍ നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. സമാധാനവും, ഐക്യവും കാത്തുസൂക്ഷിക്കുവാന്‍ യുഎഇ ജനതയോടും, വേര്‍തിരിവുകളില്ലാത്ത ക്രൈസ്തവരായി ജീവിക്കുവാന്‍ വിശ്വാസികളോടും ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഫിലിപ്പീന്‍സില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വിശ്വാസികളായിരുന്നു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും.
Image: /content_image/News/News-2019-02-05-16:20:01.jpg
Keywords: പാപ്പ
Content: 9644
Category: 7
Sub Category:
Heading: ഗള്‍ഫിലെ പാപ്പയുടെ ചരിത്രപരമായ ബലിയില്‍ മലയാളം പ്രാര്‍ത്ഥനയും
Content: അറേബ്യന്‍ മണ്ണില്‍ ആദ്യമായി ബലിയര്‍പ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ മലയാളത്തിലുള്ള പ്രാര്‍ത്ഥനയും ഉയര്‍ന്നു
Image:
Keywords: മലയാ