Contents
Displaying 9341-9350 of 25173 results.
Content:
9655
Category: 1
Sub Category:
Heading: പാപ്പയുടെ ബലിയില്‍ ഉപയോഗിച്ച ഓസ്തി നിര്‍മ്മിച്ചത് തൃശൂരില്‍
Content: തൃശൂര്‍: ഇക്കഴിഞ്ഞ ചൊവ്വാഴ്ച യുഎഇയിലെ അബുദാബിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിക്കു ഉപയോഗിച്ച ഓസ്തി നിര്‍മ്മിച്ചത് തൃശൂരില്‍. മലബാര്‍ മിഷ്ണറി ബ്രദേഴ്‌സിന്റെ (എംഎംബി) തൃശൂര്‍ മരിയാപുരത്തെ മിഷന്‍ ഹോമില്‍ തയാറാക്കിയ ഓസ്തിയാണ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് തൃശൂര്‍ കിഴക്കേകോട്ടയിലെ എംഎംബി വിദ്യാഭവനില്‍ നിന്നു പ്രത്യേക പേടകത്തിലാക്കി ഓസ്തി അബുദാബിയിലേക്ക് കൊണ്ടുപ്പോയത്. സാധാരണയായി യുഎഇയില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനകള്‍ക്കായി തൃശൂര്‍ കിഴക്കേകോട്ടയിലെ എംഎംബി വിദ്യാഭവനില്‍നിന്നാണു തിരുവോസ്തി കൊണ്ടുപോകാറുള്ളത്. ചെറിയ തിരുവോസ്തികളാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും പാപ്പയുടെ ബലിക്കായി പ്രത്യേകം വലിയ ഓസ്തി നിര്‍മ്മിക്കുകയായിരിന്നു. തൃശൂര്‍ അതിരൂപത അടക്കം പല രൂപതകളിലേക്കും മലബാര്‍ മിഷ്ണറി ബ്രദേഴ്സ് ഓസ്തി നിര്‍മ്മിച്ചു നല്കുന്നുണ്ട്.
Image: /content_image/News/News-2019-02-07-04:32:09.jpg
Keywords: ഓസ്തി, തിരുവോ

9656
Category: 18
Sub Category:
Heading: കീരിക്കര ഇടവക ശിലാസ്ഥാപനം ഇന്ന്: പത്തോളം കുടുംബങ്ങള്‍ക്കു പുതുഭവനവും
Content: കുമളി: പ്രളയത്തില്‍ തകര്‍ന്ന കാഞ്ഞിരപ്പള്ളി രൂപതയിലെ കീരിക്കര ഇടവക ദേവാലയത്തിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കുമ്പോള്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട നാനാജാതി മതസ്ഥരായ പത്തോളം കുടുംബങ്ങള്‍ ഇന്ന് പുതിയ ഭവനത്തില്‍ താമസം ആരംഭിക്കും. കാഞ്ഞിരപ്പള്ളി രൂപതയും മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയും ചേര്‍ന്ന് കീരിക്കരയിലും മ്ലാമലയിലുമായാണ് പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ടവര്‍ക്കായി പത്തു ഭവനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുതിയതായി പണിയുന്ന കീരിക്കര സെന്റ് ആന്റണീസ് പളളിയുടെ ശിലാസ്ഥാപനം കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നിര്‍വ്വഹിക്കപ്പെടും. കീരിക്കര ജംഗ്ഷനില്‍ രൂപത വാങ്ങിയ രണ്ടേക്കര്‍ സ്ഥലത്താണ് പുതിയ ദേവാലയം നിര്‍മിക്കുന്നത്. അറുനൂറോളം ആളുകളെ പുതിയ പള്ളിക്ക് ഉള്‍ക്കൊള്ളാനാവുമെന്ന് പള്ളി വികാരി ഫാ. ജോസ് ചിറ്റടിയില്‍ പറഞ്ഞു. വീടുകളുടെ വെഞ്ചരിപ്പും താക്കോല്‍ദാനവും പള്ളി ശിലാസ്ഥാപനത്തിനു ശേഷമാണ് നിര്‍വഹിക്കുക.
Image: /content_image/India/India-2019-02-07-05:22:33.jpg
Keywords: ദേവാലയ

9657
Category: 9
Sub Category:
Heading: 'പെറ്റമ്മ മറന്നാലും മറക്കാത്ത ദൈവികസ്നേഹത്തിന്റെ' സുവിശേഷവുമായി രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ശുശ്രൂഷ
Content: ബർമിങ്ഹാം: പെറ്റമ്മ മറന്നാലും മറക്കാത്ത ആഴമേറിയ ദൈവിക സ്‌നേഹത്തിന്റെ സുവിശേഷവുമായി റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 9 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ടീൻസ് കിങ്ഡം കൺവെൻഷൻ. ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ്. കൗമാരകാലഘട്ടത്തിലെ മാനസിക,ശാരീരിക ,വൈകാരിക വ്യതിയാനങ്ങളെ യേശുവിൽ ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച് ജീവിക്കാൻ ഏശയ്യാ 49:15-16 വചനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ടീനേജ് കൺവെൻഷൻ. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ്, കുമ്പസാരം, സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു. "ലിറ്റിൽ ഇവാഞ്ചലിസ്റ്" എന്ന മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു. ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക് ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, പ്രശസ്ത വചന പ്രഘോഷകൻ ഡോ .ജോൺ ഡി എന്നിവരും ഇത്തവണ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 9 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്: }# Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878 149670
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ജോൺസൺ 07506 810177. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ടോമി ചെമ്പോട്ടിക്കൽ- 07737935424
ബിജു അബ്രഹാം- 07859890267
Image: /content_image/Events/Events-2019-02-07-05:36:10.jpg
Keywords: രണ്ടാം

9658
Category: 1
Sub Category:
Heading: മാർപാപ്പയുടെ യുഎഇ സന്ദർശനം ആഘോഷമാക്കി ലോക മാധ്യമങ്ങൾ
Content: അബുദാബി: ചരിത്രം കുറിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനത്തിന് ലോക മാധ്യമങ്ങൾ നല്‍കിയത് വന്‍ പ്രാധാന്യം. പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഓരോ ദിവസവും ലോക മാധ്യമങ്ങളില്‍ വലിയ രീതിയിലാണ് വാര്‍ത്തയായത്. ഖലീജ് ടൈംസ്, അറബ് ന്യൂസ് അടക്കമുള്ള അറേബ്യന്‍ പത്രങ്ങളും അർജന്റീനയിലെ ക്ലാരിൻ, ലബനന്റെ ഡെയ്‌ലി സ്റ്റാർ, കൊളംബിയയുടെ എൽ തിയബോ അടക്കമുള്ള പ്രമുഖ പത്രങ്ങള്‍ കഴിഞ്ഞ ദിവസം പാപ്പയുടെ വാര്‍ത്തയും ചിത്രവും ഒന്നാം പേജിൽ തന്നെ നല്‍കി. മാർപാപ്പ യുഎഇ സന്ദർശനത്തിനിടെ നടത്തിയ കൂടിക്കാഴ്ചയിൽ ഈജിപ്തിലെ അൽ അൽ അസർ യൂണിവേഴ്സിറ്റിയുടെ ഗ്രാൻഡ് ഇമാമായ അഹമ്മദ് അൽ തമീമിനെ ആലിംഗനം ചെയ്യുന്ന ചിത്രം പല മാധ്യമങ്ങളുടെയും മുൻപേജിൽ തന്നെ ഇടം നേടി. പാപ്പയുടെ സന്ദർശനം ക്രൈസ്തവ മുസ്ലീം മത വിഭാഗങ്ങൾ തമ്മിൽ രൂപപ്പെടുത്തിയെടുക്കാൻ സാധ്യതയുള്ള ഊഷ്മളമായ ബന്ധത്തെപ്പറ്റിയാണ് സൂചിപ്പിക്കുന്നതെന്നാണ് മിക്ക മാധ്യമങ്ങളും രേഖപ്പെടുത്തിയത്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് യുഎഇയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നൽകിയ സ്വീകരണവും മാർപാപ്പയും അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സൈദും തമ്മിലുള്ള ചിത്രവും മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെ നൽകി. പശ്ചിമേഷ്യയിൽ ന്യൂനപക്ഷങ്ങൾക്ക് പൗരാവകാശങ്ങൾ നൽകുന്നതിനെപ്പറ്റി മാർപാപ്പ പറഞ്ഞത് ലോകപ്രശസ്ത മാധ്യമമായ ന്യൂയോർക്ക് ടൈംസ് വ്യക്തമായി പ്രസിദ്ധീകരിച്ചിരിന്നു. മാർപാപ്പയുടെ യുഎഇ സന്ദർശനത്തിനെ പറ്റി അനേകം ലേഖനങ്ങൾ ഈ ദിവസങ്ങളില്‍ ന്യൂയോർക്ക് ടൈംസിൽ നല്‍കി. ഫോക്സ് ന്യൂസ്, ദി ഇൻഡിപെൻഡന്‍റ്, ദി ഗാര്‍ഡിയന്‍ തുടങ്ങിയ മാധ്യമങ്ങളും പേപ്പൽ സന്ദർശനം ചൂടോടെ തന്നെ ജനങ്ങളിലെത്തിച്ചു. മുപ്പതോളം രാജ്യങ്ങളില്‍ നിന്നായി എഴുന്നൂറോളം മാധ്യമപ്രവർത്തകരാണ് പേപ്പൽ സന്ദർശനത്തിന്റെ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായി യുഎഇയിൽ എത്തിച്ചേർന്നത്.
Image: /content_image/News/News-2019-02-07-07:00:46.jpg
Keywords: മാധ്യമ

9659
Category: 24
Sub Category:
Heading: വിശ്വാസികളെ സ്നേഹംകൊണ്ട് പൊതിഞ്ഞ യുണൈറ്റഡ് അറബ് എമിരേറ്റ്സ്
Content: ഒരു പുഞ്ചിരിയിൽ വിശ്വാസികളുടെ ഹൃദയം കീഴടക്കിയ പാപ്പയെ സാക്ഷി നിർത്തി വിശ്വാസികൾ യു എ ഇ എന്ന രാജ്യത്തെ ഭരണാധികാരികൾക്കുവേണ്ടി പ്രാത്ഥിച്ചുകൊണ്ടു അവരോടു നന്ദി പറഞ്ഞു. ഫ്രാൻസിസ് പാപ്പ അർപ്പിക്കുന്ന വിശുദ്ധ ബലിയിൽ പങ്കു കൊള്ളുവാനും പാപ്പയെ ഒരു നോക്ക് കാണുവാനും യു എ ഇ ഗവണ്മെന്റ് ഒരുക്കങ്ങൾ ചെയ്യും എന്ന് ഔദ്യോഗികമായി എല്ലാവരെയും അറിയിച്ചിരുന്നു എങ്കിലും ഇത്രയേറെ സൗകര്യങ്ങൾ ഒരു വിശ്വാസിയും പ്രതീഷിച്ചുണ്ടാവില്ല - തീർച്ച. സ്ഥലപരിമിധികൾ മനസ്സിലാക്കിക്കൊണ്ട് എൻട്രി തീർത്തും ടിക്കറ്റ് മൂലം ഏതാണ്ട് ഒരു ലക്ഷത്തി എണ്പത്തിനായിരത്തിലേക്കു നിജപ്പെടുത്തിയിരുന്നു. എങ്കിലും ഇത്രയേറെ വിശ്വാസികൾക്കുള്ള യാത്ര സൗകര്യം ഗവണ്മെന്റ് എങ്ങനെ മാനേജ് ചെയ്യും എന്ന് തെല്ലൊരാശങ്ക എല്ലാവരുടെയും ഉള്ളിൽ ഉണ്ടായിരുന്നിരിക്കണം - പക്ഷേ ആ ആശങ്കകളെയൊക്കെ കാറ്റിൽപറത്തിക്കൊണ്ട് ഒരു പൂ ചോദിച്ച വിശ്വാസികൾക്ക് പൂന്തോട്ടം മുഴുവനായും കിട്ടിയ പ്രതീതിയായിരുന്നു. ഏതാണ്ട് 2500 എയർ കണ്ടിഷൻഡ് ബസുകളാണ് ഗവണ്മെന്റ് വിശ്വാസികളുടെ യാത്രയ്ക്കായി ക്രമീകരിച്ചിരുന്നത്. പിക്ക്-അപ്പ് പോയിന്റ്കൾ എമിറേറ്റ് അടിസ്ഥാനത്തിൽ നേരത്തെ തന്നെ നിശ്ചയിച് അവിടെ സൗജന്യ കുടിവെള്ളവും അത്യാധുനിക ടോയ്‌ലറ്റ് ഫെസിലിറ്റി ഉൾപ്പടെ വിശ്വാസികൾക്കായി സജ്ജീകരിച്ചിരുന്നു. വളരെ ഉന്നതനിലവാരം പുലർത്തുന്ന വാഹന സൗകര്യം തീർത്തും സൗജന്യമായി വിട്ടുനല്കിയതോടൊപ്പം പുഞ്ചിരിയും സേവനവും മാത്രം കൈമുതലായുള്ള ഒരുപിടി നല്ല പോലീസുകാരുടെ ആത്മാർത്ഥമായ സേവനം പ്രശംസിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. പ്രത്യേകിച്ച് ഫിസിക്കലി ചാലൻജ്ഡ് ആയവർക്കും, രോഗികൾക്കും, വയോധികർക്കും എന്തിനുപരി വിശ്വാസികളുടെ സ്റ്റേഡിയത്തിലേക്കുള്ള ഒഴുക്ക് സുഗമമാക്കാൻ പ്രധാന റോഡുകൾ പോലും ബ്ലോക്ക് ചെയ്തുകൊണ്ട് നിങൾ ഞങ്ങളോട് കാണിച്ച ആ സ്നേഹം വിസ്മരിക്കുവാൻ ഒരു വിശ്വാസിക്കും സാധിക്കില്ല. എൻട്രി ടിക്കറ്റ് വിതരണം അംഗസംഖ്യയുടെ അനുപാതത്തിലായിരുന്നതിനാൽ നാല്പത്തിനായിരത്തിനു മുകളിൽ വിശ്വാസികളാണ് ദുബായ് സെന്റ് മേരീസ് കാതോലിക്ക ദേവാലയത്തിൽനിന്നും ഉണ്ടായിരുന്നത്. ദുബായ് വണ്ടർലാൻഡ് പിക്ക് അപ്പ് പോയിന്റിന്റെ മേൽനോട്ട ചുമതലയിലുണ്ടായിരുന്ന സിറോ മലബാർ ദുബായ് പ്രസിഡന്റ് കൂടിയായ ബിബിൻ വർഗീസ് എന്നോട് പങ്കുവച്ചത് ഇങ്ങനെയാണ്. “ദുബായ് പോലീസ് ഞങ്ങളോട് കാണിച്ച സ്നേഹവും കരുതലും വളരെയേറെ സ്‌ളാഘനീയമാണ് - പ്രത്യേകിച്ച് വീൽ ചെയറിലും മറ്റും ഉള്ളവരെ ബസിലേക്ക് കയറ്റി ഇരുത്തുവാനും തിരിച്ചു പുറത്തേക്കു കൊണ്ടുവരുവാനും ദുബായ് പോലീസ് ഒരു പുഞ്ചിരിയോടെ കാണിച്ച കരുതൽ ഞങ്ങൾ പ്രതീക്ഷിച്ചതിലും എത്രയോ അപ്പുറമായിരുന്നു”. സിറോ മലബാർ ദുബായ് സെക്രട്ടറി ബെന്നി തോമസ് പറഞ്ഞത് –“ദുബായ് പോലീസിനെ പ്രശംസിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല” എന്നാണ്. എന്റെ സഹോദരൻ ബിനു കുന്നേൽ പങ്കു വച്ചത് ഇപ്രകാരമാണ് - പാപ്പായെ കണ്ടു തിരികെ ഇറങ്ങിയപ്പോൾ കൈയിലുണ്ടായിരുന്ന മക്കളായ ജാനിസിനും, ജോഹാനും നന്നേ ദാഹിക്കുന്നുണ്ടായിരുന്നു - സ്ഥലം ജന നിബിഢമായിരുന്നതിനാൽ കുടിവെള്ളം വിതരണം ചെയുന്ന സ്ഥലത്തേക്കെത്താൻ ഞാൻ നന്നേ പാടുപെട്ടു. അവിടെ ഉണ്ടായിരുന്ന അബുദാബി പോലീസ് ഓഫീസറോട് തൊട്ടടുത്ത വാട്ടർ ഡിസ്ട്രിബൂഷൻ എവിടെയാണ് എന്ന് തിരക്കി. ഒരു നിമിഷം നിക്കാൻ ആവശ്യപ്പെട്ട ഓഫീസർ വന്നത് ഒരു കുപ്പി വെള്ളവുമായാണ്. അദ്ദേഹത്തിന് കുടിക്കാൻ പോലീസ് കാറിൽ കരുതിയിരുന്ന വെള്ളം എന്റെ കൈയിലേക്ക് നീട്ടിക്കൊണ്ടു പറഞ്ഞു, 100 മീറ്റർ കഴിയുമ്പോൾ വാട്ടർ ഡിസ്ട്രിബൂഷൻ പോയിന്റ് ഉണ്ട്. കൂടുതൽ വെള്ളം വാങ്ങിക്കൊണ്ടു പോകാൻ മറക്കണ്ട. എന്തിനുപരി നാലാം തീയതി രാത്രി പത്തുമണിയോടുകൂടി ജൂബി സി ബേബിയുടെ കൈവശം എന്റെ കുടുംബത്തിനായി സിറോ മലബാർ ദുബായ് കമ്മിറ്റി എന്റെ വീട്ടിൽ എത്തിച്ച രണ്ടാം റോയിലെ (റോബി) കൺഫേം ടിക്കറ്റ്സ് സ്റ്റേഡിയത്തിലെത്തിയപ്പോൾ ചില അത്യാവശ്യക്കാർക്കുവേണ്ടി ത്യജിച്ചപ്പോൾ എന്നെ എത്തിച്ചത് പാപ്പായെ കയ്യെത്തും ദൂരത്തു കാണുവാനും തുടർന്ന് വി ഐ പി പവലിയനിൽ ഇരിക്കുവാനും ഉള്ള അപൂർവ ഭാഗ്യമാണ്- അതാണ് ദൈവത്തിന്റെ കരുതൽ, ദൈവ പരിപാലന. എനിക്കൊപ്പമുണ്ടായിരുന്ന വിൻസൺ ജേക്കബ് കൈനകരി, പാപ്പാ ഞങ്ങളെ അനുഗ്രഹിച്ചു കടന്നു പോയ ആ അപൂർവ നിമിഷം എന്റെ സമീപത്തുനിന്ന് ക്യാമറയിലൂടെ ഒപ്പിയെടുത്തത് ഞാൻ അയച്ചുകൊടുത്തപ്പോൾ സിറോ മലബാർ കമ്മിറ്റി മെമ്പർ കൂടിയായ തോമസ് ചേട്ടൻ പറഞ്ഞത് - "വണ്ടർഫുൾ, സീംസ് പോപ്പ് റെക്കഗണൈസ്ഡ് യു, ഗ്രേറ്റ്". അദ്ദേഹം ഒരു പക്ഷേ വെറുതെ പറഞ്ഞതായിരിക്കാം, എങ്കിലും ആ പുഞ്ചിരി എന്നിലുൾപ്പടെ ഓരോ വിശ്വാസിയിലും ഇതേ പ്രതീതിയാണ് ഉളവാക്കിയത്. 4 ആം തീയതി രാത്രി പത്തു മണിയോടുകൂടി ആരംഭിച്ച വിശ്വാസികളുടെ ഒഴുക്ക് 05 ആം തീയതി രാവിലെ പത്തുമണിയോടുകൂടി പാപ്പയെ കണ്ടപ്പോൾ സന്തോഷം അതിന്റെ പാരമ്യത്തിൽ എത്തി. പാപ്പായുടെ ആ പുഞ്ചിരിയിൽ എല്ലാ വിശ്വാസികളുടെയും കഴിഞ്ഞ 12 മണിക്കൂറുകളോളമായി ഉണ്ടായിരുന്ന സകല ബുദ്ധിമുട്ടുകളും അലിഞ്ഞു ഇല്ലാതായി. ഓരോ വിശ്വാസിയും പത്രോസിന്റെ പിൻഗാമിയായ ഞങ്ങളുടെ പ്രിയപ്പെട്ട പാപ്പയുടെ ആ പുഞ്ചിരി മങ്ങാതെ കാത്തുസൂഷിക്കും, കൂടെ യു എ ഇ ഗവെർന്മേന്റിനുവേണ്ടി ഇവിടത്തെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും ഞങ്ങൾ മറക്കില്ല. (ലേഖകനായ ബിജു കുന്നേൽ കഴിഞ്ഞ 13 വർഷമായി UAE-ൽ G4S എന്ന മൾട്ടി നാഷനൽ കമ്പനിയിൽ സീനിയർ മാനേജറായി ജോലി ചെയ്യുകയാണ്)
Image: /content_image/SocialMedia/SocialMedia-2019-02-07-07:57:07.jpg
Keywords: പാപ്പ

9660
Category: 1
Sub Category:
Heading: മെയ് 29 വിശുദ്ധ പോള്‍ ആറാമന്റെ തിരുനാള്‍ ദിനമായി പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയുടെ തിരുനാള്‍ മെയ് 29നു ആഘോഷിക്കുവാന്‍ വത്തിക്കാന്‍റെ തീരുമാനം. ഇന്നലെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം വത്തിക്കാന്‍ നടത്തിയത്. വിശുദ്ധ പോള്‍ ആറാമന്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച ദിവസമാണ് മെയ് 29. പുതിയ പ്രഖ്യാപനത്തോടെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ സഭയെ നയിച്ച പോള്‍ ആറാമന്റെ ഓര്‍മ്മയാചരണം സഭാ കലണ്ടറിലും, പുതുക്കിയ ആരാധനാ ക്രമങ്ങളിലും ഇടം നേടിയിരിക്കുകയാണ്. സാധാരണഗതിയില്‍ വിശുദ്ധര്‍ നിത്യജീവനിലേക്ക് പ്രവേശിച്ച ദിവസമാണ് അവരുടെ തിരുനാള്‍ ദിനമായി കൊണ്ടാടുന്നത്. എന്നാല്‍ പോള്‍ ആറാമന്‍ മരണപ്പെട്ട ഓഗസ്റ്റ് 6 കര്‍ത്താവിന്റെ രൂപാന്തരീകരണ തിരുനാളായി കൊണ്ടാടുന്നതിനാലാണ് മെയ് 29 വിശുദ്ധന്റെ ഓര്‍മ്മയാചരണ ദിനമായി വത്തിക്കാന്‍ നിശ്ചയിച്ചത്. പാപ്പയാകുന്നതിനു മുന്‍പും പിന്‍പും ക്രിസ്തുവില്‍ ദൃഷ്ടി പതിപ്പിച്ചു കൊണ്ടായിരുന്നു വിശുദ്ധന്‍ ജീവിച്ചിരുന്നതെന്നു വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ പേപ്പല്‍ പ്രഖ്യാപനത്തില്‍ രേഖപ്പെടുത്തി. ഗര്‍ഭഛിദ്രത്തിനെതിരെയും കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്കെതിരെയും പോള്‍ ആറാമന്‍ പ്രസിദ്ധീകരിച്ച “മനുഷ്യജീവന്‍” (Humanae Vitae) എന്ന ചാക്രികലേഖനം ആഗോളതലത്തില്‍ വന്‍ ചലനം സൃഷ്ട്ടിച്ചിരിന്നു. 'വിശ്വാസം സംരക്ഷിക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താനും പൊരുതി’ എന്നാണ് മരിക്കുന്നതിനു ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം പറഞ്ഞത്. 1963-ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് മിലാനിലെ മെത്രാപ്പോലീത്തയായി സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. 1978-ലാണ് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ 14-ന് ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുകയായിരിന്നു.
Image: /content_image/News/News-2019-02-07-11:56:19.jpg
Keywords: പോള്‍ ആറാമ

9661
Category: 1
Sub Category:
Heading: എറണാകുളത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ അള്‍ത്താരകള്‍ക്ക് പൊന്തിഫിക്കല്‍ പദവി
Content: കൊച്ചി: വരാപ്പുഴ അതിരൂപതയിലെ 6 പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ അള്‍ത്താരകളെ പരിശുദ്ധ ജപമാല സഹോദര സഖ്യത്തിന്‍റെ അള്‍ത്താരകളായി പ്രഖ്യാപിച്ചുകൊണ്ട് പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തുന്നു. പ്രഖ്യാപനത്തെതുടര്‍ന്ന് പ്രസ്തുത അള്‍ത്താരകള്‍ക്കുമുമ്പില്‍ ജപമാലയര്‍പ്പിക്കുന്നവര്‍ക്കും, ജപമാലസഖ്യത്തില്‍ അംഗത്വമെടുക്കുന്നവര്‍ക്കും, അനേകം ദൈവാനുഗ്രഹങ്ങളും, പ്രത്യേകം ദണ്ഡവിമോചനാനുകൂല്യങ്ങളും ലഭിക്കും.മാര്‍പാപ്പയുടെ പ്രതിനിധിയായി ബോംബെയില്‍ നിന്നുമുള്ള ഡൊമിനിക്കന്‍ വൈദികനായ ഫാ. സുനില്‍ ഡിസൂസ ഒ.പി യാണ് പ്രഖ്യാപനത്തിനായി കേരളത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. തൃപ്പൂണിത്തുറ സെന്‍റ് ജോസഫ് ചര്‍ച്ച്, തേവര സെന്‍റ് ജോസഫ് ചര്‍ച്ച്, ആലു എട്ടേക്കര്‍ സെന്‍റ് ജൂഡ് ചര്‍ച്ച്, കൂനമ്മാവ് സെന്‍റ് ഫിലോമിനാസ് ചര്‍ച്ച്, വൈപ്പിന്‍ മാനാട്ടുപറമ്പ് തിരുഹൃദയ ദേവാലയം, എന്നി ദേവാലയങ്ങള്‍ക്കാണ് പ്രത്യേക പദവി ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ശനിയാഴ്ച വൈകിട്ട് 5.30 ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടുകൂടിയാണ് എറണാകുളം സെന്‍റ് ഫ്രാന്‍സിസ് അസ്സീസ്സി കത്തീഡ്രല്‍ അള്‍ത്താരയെ പരിശുദ്ധ ജപമാല സഹോദരസഖ്യത്തിന്‍റെ അള്‍ത്താരയായി പ്രഖ്യാപിക്കുന്നത്. നിത്യസഹായമാതാവിന്‍റെ തിരുനാളിനായുള്ള കൊടിയേറ്റത്തെ തുടര്‍ന്നാണ് പ്രസ്തുത ദിവ്യബലി അര്‍പ്പിക്കുന്നത്. വരാപ്പുഴ അതിരൂപതയില്‍ വല്ലാര്‍പാടം ബസലിക്കയും, എറണാകുളത്ത് സെന്‍റ് മേരീസ് ബസലിക്കയും, ഉള്‍പ്പെടെ ഇന്ത്യയിലൊട്ടാകെ15 ഓളം ദേവാലയങ്ങള്‍ക്ക് ഇപ്പോള്‍ ഈ പദവി ലഭിച്ചിട്ടുണ്ട്. 15-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ആരംഭിച്ചമായ പരിശുദ്ധ ജപമാല സഹോദസഖ്യം പിന്നീടുള്ള നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍ ക്രൈസ്തവസമൂഹത്തിനാകമാനം നല്കിയ ആത്മീയ ഉണര്‍വും, വിശ്വാസതീഷ്ണതയും, വിലമതിക്കാനാവാത്തതായിരുന്നു. അക്കാലത്തെ ഒട്ടുമിക്ക വിശുദ്ധരും, മാര്‍പാപ്പമാരും പരിശുദ്ധ ജപമാല സഹോദസഖ്യത്തില്‍ അംഗങ്ങളാവുകയും, തങ്ങളാലാവും വിധം സഖ്യത്തെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനാല്‍ അന്നത്തെ മിക്ക ക്രൈസ്തവ രാജ്യങ്ങളിലും, ജപമാലസഖ്യം അതിവേഗം വ്യാപിക്കുകയായിരിന്നു. മരിയന്‍ വിശുദ്ധരില്‍ അഗ്രഗണ്യനായ വി. ലൂയിസ് ഡി. മോണ്‍ഫോര്‍ട്ട് മാത്രം ഒരു ലക്ഷം പേരെ ഈ സഖ്യത്തില്‍ ചേര്‍ത്തു എന്നാണ് പറയപ്പെടുന്നത്. കത്തോലിക്കാസഭയില്‍ ദണ്ഡവിമോചനങ്ങളുടെ രാജ്ഞിയായി അറിയപ്പെടുന്ന പരിശുദ്ധ ജപമാല സഹോദര സഖ്യത്തിലൂടെ തങ്ങള്‍ക്കും തന്നെയും ശുദ്ധീകരണാത്മാക്കള്‍ക്കുമായി അനേകം ദണ്ഡവിമോചന അനുഗ്രഹങ്ങള്‍ അംഗങ്ങള്‍ക്ക് നേടിയെടുക്കാനാവും.
Image: /content_image/News/News-2019-02-07-12:42:30.jpg
Keywords: അംഗീകാ, വത്തി

9662
Category: 1
Sub Category:
Heading: അമേരിക്കന്‍ സഭ തകര്‍ച്ചയുടെ വക്കില്‍: മുന്നറിയിപ്പുമായി വൈദികന്‍
Content: വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കയിലെ കത്തോലിക്ക സഭ തകര്‍ച്ചയുടെ വക്കിലാണെന്നും, ഇതിനെക്കുറിച്ച് ആരും പ്രതികരിക്കുന്നില്ലായെന്നും അമേരിക്കയിലെ പ്രമുഖ കത്തോലിക്കാ വൈദികന്‍റെ തുറന്നുപറച്ചില്‍. ജനുവരി 31-ന് പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് മേരിലാന്‍ഡിലെ ഹില്‍ക്രസ്റ്റ് ഹൈറ്റ്സിലെ ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിലെ പാസ്റ്ററല്‍ അഡ്മിനിസ്ട്രേറ്ററായ ഫാ. മാറ്റ് ഫിഷ് എന്ന വൈദികന്‍ മുന്നറിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ സഭയില്‍ ഉണ്ടാകുന്ന മാറ്റത്തിന്റെ പരിണത ഫലങ്ങള്‍ ആഗോള സഭയില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2005-ലെ ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നത് പോലെയാണ് ഇപ്പോള്‍ കത്തോലിക്കാ സഭയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഫാ. മാറ്റ് പറയുന്നത്. അമേരിക്കയുടെ അടിസ്ഥാനമായ കത്തോലിക്കാ സംസ്കാരത്തെ ഇപ്പോഴത്തെ സംസ്കാരം നശിപ്പിച്ചതാണ് ഈ തകര്‍ച്ചയുടെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഈ ദുരന്തത്തിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ ട്വിറ്ററിലൂടെ പറയുവാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രൂപതകള്‍ നിറയെ ചെറിയ ഇടവകകളാണ്. സാമ്പത്തികപ്രതിസന്ധിയും സഭ നേരിടുന്നുണ്ട്. കത്തോലിക്കാ സ്കൂളുകള്‍ അടക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കുന്നില്ല. ഇങ്ങനെപോയാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയിലെ കത്തോലിക്കാ സഭക്ക് വിശ്വാസികളുടെ, കുറവ് നേരിടേണ്ടി വരുമെന്ന്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 40 വര്‍ഷത്തെ വിശ്വാസികളുടെ എണ്ണവും, ദിവ്യകര്‍മ്മങ്ങളുടെ എണ്ണവും, പരിശോധിച്ചാല്‍ താന്‍ പറഞ്ഞത് വ്യക്തമാകുമെന്നാണ് ഫാ. മാറ്റ് പറയുന്നത്. സമഗ്രമായ മാറ്റത്തിന് സഭ തയ്യാറാകുന്നില്ലെങ്കില്‍ കത്തോലിക്കാ സമുദായം ക്രമേണ അപ്രത്യക്ഷമാകും. ദൈവവിശ്വാസം അതിന്റെ പൂര്‍ണ്ണതയോടെ നിലനില്‍ക്കുന്ന പുതിയൊരു കത്തോലിക്കാ സംസ്കാരത്തിന്റെ ജനനവും പുരോഗതിയും അത്യാവശ്യമായിരിക്കുന്നു. കത്തോലിക്കാ സംസ്കാരത്തിന്റെ ഒരു നവോത്ഥാനമാണ് ഇപ്പോള്‍ ആവശ്യമെന്നാണ് ഫാ. മാറ്റ് നിര്‍ദ്ദേശിക്കുന്നത്. എന്തായാലും ഫാ മാറ്റ് ഫിഷിന്റെ വാക്കുകള്‍ അമേരിക്കയിലെ കത്തോലിക്കര്‍ക്ക് ഇടയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിക്കുകയാണ്.
Image: /content_image/News/News-2019-02-07-18:02:18.jpg
Keywords: അമേരി

9663
Category: 1
Sub Category:
Heading: ആഗോള തലത്തില്‍ അറുനൂറിലധികം ഭാഷകളില്‍ ബൈബിള്‍ തര്‍ജ്ജമക്കായി ആവശ്യം
Content: ഫ്ലോറിഡ: തങ്ങളുടെ സ്വന്തം ഭാഷയിലുള്ള ബൈബിള്‍ തര്‍ജ്ജമകള്‍ വേണമെന്ന് അറുനൂറിലധികം വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബൈബിള്‍ തര്‍ജ്ജമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വൈക്ലിഫ് അസോസിയേറ്റ്സിന്റെ വെളിപ്പെടുത്തല്‍. ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇന്തോനേഷ്യ, പാപുവ ന്യൂഗിനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങളാണ് ബൈബിളിനായി ആവശ്യമുന്നയിച്ചു രംഗത്തുള്ളത്'. ബൈബിള്‍ തര്‍ജ്ജമാ രംഗത്തെ നൂതന സാങ്കേതികവിദ്യയാണ് ഇതിന്റെ കാരണമായി വൈക്ലിഫ് അസോസിയേറ്റ്സിന്റെ പ്രസിഡന്റും, സി.ഇ.ഒ. യുമായ ബ്രൂസ് സ്മിത്ത് ചൂണ്ടിക്കാട്ടുന്നത്. വര്‍ഷങ്ങളെടുത്ത് ചെയ്തിരുന്ന പുതിയ നിയമ തര്‍ജ്ജമകള്‍ ഇപ്പോള്‍ മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കാമെന്ന് അറിഞ്ഞതോടെയാണ് ബൈബിള്‍ തര്‍ജ്ജമകള്‍ക്ക് വേണ്ടിയുള്ള ആവശ്യം വര്‍ദ്ധിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. MAST (Mobilised Assistance Supporting Translation) എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടാണ് തര്‍ജ്ജമ നടത്തുക. കംബ്യൂട്ടര്‍ ടാബ്ലെറ്റും, പ്രത്യേക സോഫ്റ്റ്‌വെയറും, വേഗമേറിയ അച്ചടി ഉപകരണങ്ങളും ഉപയോഗിച്ച് സ്വന്തം ഭാഷകളില്‍ തര്‍ജ്ജമകള്‍ ചെയ്യുന്നതിനായി ആളുകള്‍ക്ക് പരിശീലനം നല്‍കുവാന്‍ കഴിയുന്നതിനാല്‍ തര്‍ജ്ജമക്കെടുക്കുന്ന സമയം ഗണ്യമായി കുറക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 2014 വരെ ഒരു തര്‍ജ്ജമാ പദ്ധതി ചിലപ്പോള്‍ 25 മുതല്‍ 30 വര്‍ഷങ്ങള്‍ കൊണ്ടായിരുന്നു പൂര്‍ത്തിയായിരുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ MAST പരിശീലന പദ്ധതികള്‍ ആരംഭിച്ചതോടെ 1,250-ഓളം ബൈബിള്‍ തര്‍ജ്ജമാ പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളത്. 67 രാജ്യങ്ങളിലായി ഇത്തരം 5,485 ടാബ്ലെറ്റുകളും, അച്ചടി സംവിധാനങ്ങളുമാണ് വൈക്ലിഫ് വിതരണം ചെയ്തിരിക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ബൈബിള്‍ തര്‍ജ്ജമയെന്നത് വളരെ ബുദ്ധിമുട്ടേറിയതും കാലതാമസമേടുക്കുന്നതുമായ ഒരു പ്രക്രിയയായിരുന്നു. അക്രമങ്ങളും, മതപീഡനങ്ങളുമുള്ള പ്രദേശങ്ങളില്‍ പോകുവാനോ തര്‍ജ്ജമകള്‍ നടത്തുവാനോ കഴിയുമായിരുന്നില്ല. എന്നാല്‍ ദൈവാനുഗ്രഹത്താല്‍ ഇപ്പോള്‍ അക്രമങ്ങളും, അടിച്ചമര്‍ത്തലുകളുമുള്ള പ്രദേശങ്ങളില്‍ പോലും ദൈവം നമുക്കായി വാതില്‍ തുറന്നുതന്നിരിക്കുകയാണെന്ന് സ്മിത്ത് പറയുന്നു. 2025-ല്‍ ലോകത്തെ എല്ലാ ഭാഷകളിലുമുള്ള ബൈബിള്‍ തര്‍ജ്ജമകള്‍ ലഭ്യമാക്കണമെന്നതാണ് വൈക്ലിഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2019-02-07-18:12:54.jpg
Keywords: ബൈബിള്‍

9664
Category: 18
Sub Category:
Heading: റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍ സീറോ മലബാര്‍ സഭ കൂരിയ ചാന്‍സലര്‍
Content: കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലറായി റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍ ചുമതലയേറ്റു. കൂരിയ ചാന്‍സലറായിരുന്ന റവ.ഡോ. ആന്റണി കൊള്ളന്നൂരിന്റെ പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണു റവ.ഡോ. വിന്‍സന്റ് ചെറുവത്തൂരിന്റെ നിയമനം. റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തിലാണു പുതിയ വൈസ് ചാന്‍സലര്‍. കൂരിയ വൈസ് ചാന്‍സലറായി സേവനം ചെയ്തുവന്ന റവ. ഡോ. ചെറുവത്തൂര്‍ തൃശൂര്‍ അതിരൂപതയിലെ മച്ചാട് ഇടവകാംഗമാണ്. ചെറുവത്തൂര്‍ പരേതരായ ആന്റണി മാസ്റ്ററിന്റെയും മേരി ടീച്ചറിന്റെയും മകനായ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍ 1991 ല്‍ പൗരോഹിത്യം സ്വീകരിച്ചു. ബംഗളൂരുവിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ്, റോമിലെ ഉര്‍ബാനിയാന പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ്, പാസ്റ്ററല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റ് എന്നിവ നേടി. അതിരൂപതയുടെ വൈസ് ചാന്‍സലര്‍, നോട്ടറി, വിവാഹ കോടതിയിലെ അഡ്ജുഡന്റ് ജുഡീഷല്‍ വികാരി, ജഡ്ജ്, ബുള്ളറ്റിന്‍ എഡിറ്റര്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. വൈസ് ചാന്‍സലറായി നിയമിതനായ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ താമരശേരി രൂപതയിലെ വാളൂക്ക് ഇടവകാംഗമാണ്. റോമിലെ പൊന്തിഫിക്കല്‍ ഹോളിക്രോസ് യൂണിവേഴ്‌സിറ്റിയില്‍നിന്നു ലത്തീന്‍ കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ്, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു പൗരസ്ത്യ കാനന്‍നിയമത്തില്‍ ലൈസന്‍ഷ്യേറ്റ്, ഡോക്ടറേറ്റ് എന്നിവ നേടി. രൂപത വൈദിക സമിതി സെക്രട്ടറി, പിആര്‍ഒ, വൈദിക ക്ഷേമകാര്യ സമിതി സെക്രട്ടറി, ഡിഗ്രി വൈദികവിദ്യാര്‍ഥികളുടെ ആനിമേറ്റര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2019-02-07-23:51:44.jpg
Keywords: സീറോ മലബാര്‍ സഭ