Contents
Displaying 9381-9390 of 26166 results.
Content:
9695
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സില്‍ ദേവാലയ സംരക്ഷണത്തിനായി മനുഷ്യ മതിലുമായി മുസ്ലീം യുവാക്കള്‍
Content: ഇസബേല സിറ്റി: ഫിലിപ്പീന്‍സില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെ തീവ്രവാദികള്‍ ശക്തമായ ആക്രമണം അഴിച്ചുവിടുന്ന പശ്ചാത്തലത്തില്‍ ക്രൈസ്തവ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലീം യുവാക്കള്‍. ഇക്കഴിഞ്ഞ ഞായറാഴ്ച രാജ്യത്തെ മുസ്ലീം ഭൂരിപക്ഷ ദ്വീപ് സംസ്ഥാനമായ ബാസിലനിലെ ഇസബേല സിറ്റിയിലെ സാന്താ ഇസബേല്‍ കത്തീഡ്രല്‍ ദേവാലയത്തിന് മുന്നില്‍ വിശുദ്ധ കുര്‍ബാനയുടെ സമയത്തു അന്‍പതോളം മുസ്ലീം യുവാക്കളാണ് മനുഷ്യ വേലി തീര്‍ത്തത്. സുമിസിപ്, മോഹ്മാദ് അജുല്‍, മലുസോ, ലാമിറ്റന്‍ തുടങ്ങിയ വിദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ വരെ മനുഷ്യവേലിയില്‍ പങ്കുചേരാന്‍ എത്തിയിരിന്നു. ജനുവരി 27ന് ജോളോയിലെ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിലുണ്ടായ ഇരട്ട സ്ഫോടനങ്ങളേയും, സാമ്പോവാങ്ങായില്‍ ഫെബ്രുവരി 1-നുണ്ടായ ഗ്രനേഡാക്രമത്തേയും തുടര്‍ന്ന് ക്രിസ്ത്യാനികള്‍ക്കും മുസ്ലീംങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ ദേവാലയ സംരക്ഷണത്തിനായി രംഗത്ത് വരികയായിരിന്നു. മുസ്ലീംങ്ങളായ തങ്ങള്‍, ക്രിസ്ത്യന്‍ സഹോദരീ-സഹോദരന്‍മാരെ സ്നേഹിക്കുന്നുണ്ടെന്നും, അവരുടെ കാര്യത്തില്‍ തങ്ങള്‍ ശ്രദ്ധാലുക്കളാണെന്നും, അവര്‍ക്ക് വേണ്ടി ജീവന്‍ ബലികൊടുക്കുവാന്‍ വരെ തയ്യാറാണെന്നും ബാസിലന്‍ പ്രാദേശിക സര്‍ക്കാരിന്റെ ഇന്റീരിയര്‍ വിഭാഗം പ്രൊവിന്‍ഷ്യല്‍ ഡയറക്ടറായ അബു മൊഹമ്മദ് അസ്മാവില്‍ പറഞ്ഞു. ക്രൈസ്തവരും മുസ്ലീങ്ങളും തമ്മില്‍ ശക്തമായ ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന തോന്നല്‍ ഉളവാക്കുന്നതായിരുന്നു മനുഷ്യ വേലിയെന്നാണ് ഇന്റര്‍ ഫെയിത്ത് കൗണ്‍സില്‍ ഓഫ് ലീഡേഴ്സിന്റെ പ്രൊവിന്‍ഷ്യല്‍ കോ-ഓര്‍ഡിനേറ്ററായ യാപ് സനോരിയയുടെ പ്രതികരണം.
Image: /content_image/News/News-2019-02-12-13:21:57.jpg
Keywords: മുസ്ലിം, ഫിലിപ്പീ

9696
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവരുടെ ദുരവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി
Content: ന്യൂഡല്‍ഹി: ദളിത് ക്രൈസ്തവരുടെ സാമ്പത്തികമായ ദുരവസ്ഥ പരിഹരിക്കാന്‍ കേരളത്തിലേതു പോലെ ദേശീയ തലത്തിലും കോര്‍പറേഷന്‍ ഉടന്‍ രൂപീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ക്രൈസ്തവരായ പട്ടികവിഭാഗക്കാര്‍ക്കു മാത്രം സംവരണാനുകൂല്യം നിഷേധിക്കുന്നത് തെറ്റാണെന്നും ദളിത് ക്രൈസ്തവര്‍ക്കുള്ള സംവരണം ഇനിയും വൈകിക്കരുതെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ദളിത് ക്രൈസ്തവര്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യമില്ലാതെ വളരെ കഷ്ടപ്പാടിലാണ് കഴിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2019-02-13-02:43:50.jpg
Keywords: ദളിത

9697
Category: 9
Sub Category:
Heading: ഫാ. സോജി ഓലിക്കൽ നയിക്കുന്ന സെഹിയോൻ യൂറോപ്പ് വിയാനി മിഷൻ ഏകദിന ധ്യാനം 23ന് കേംബ്രിഡ്ജിൽ
Content: കേംബ്രിഡ്ജ്ഷയർ: സെഹിയോൻ യുകെ വിയാനി മിഷന്റെ നേതൃത്വത്തിൽ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ 23 ന് കേംബ്രിഡ്ജിൽ നടക്കും. ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട് സഭയെ നയിക്കുവാനും വളർത്തുവാനും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാൻ, ഏറെ ആത്മീയ ഒരുക്കത്തോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ, റവ.ഫാ. സേവ്യർ ഖാൻ വട്ടായിലും ഫാ. സോജി ഓലിക്കലും നേതൃത്വം നൽകുന്ന സെഹിയോൻ മിനിസ്‌ട്രീസ് വൈദികരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ നാമധേയത്തിൽ രൂപംകൊടുത്ത വിയാനി മിഷൻ ടീമിന്റെ നേതൃത്വത്തിൽ ഈ മാസം 23 ന് ശനിയാഴ്ച്ച നടത്തപ്പെടുന്ന കൺവെൻഷനിൽ പ്രമുഖ ആത്മീയ ശുശ്രൂഷകൻ ഫാ.ഡോം മാർട്ടിൻ ഗൗമാൻ, സിസ്‌റ്റർ ടംസിൻ മേരി ,ഫാ.എറിക്കോ ഫാൽകാവോ ,കാനോൻ ജോൺ എന്നിവർ പങ്കെടുക്കും. ശനി രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് കൺവെൻഷൻ വി. കുർബാന, ആരാധന തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും. യേശുക്രിസ്തുവിനായി ജീവാർപ്പണം ചെയ്ത വൈദികർക്കും സമർപ്പിതർക്കും വേണ്ടി പ്രാർത്ഥിച്ചുകൊണ്ടുള്ള പ്രത്യേക ധ്യാന ശുശ്രൂഷയിലേക്ക് സെഹിയോൻ യൂറോപ്പ് വിയാനി മിഷൻ ടീം യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . #{red->none->b->Venue: }# St PHILIP HOWARD Catholic church CAMBRIDGE <br> CB1 3TH #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: }# ജോണി 07846 321473 <br> എവുപ്രാസ്യ 07837962605
Image: /content_image/India/India-2019-02-13-02:54:39.jpg
Keywords: സോജി

9698
Category: 18
Sub Category:
Heading: പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യവ്യാപക സെമിനാറുമായി സിബിസിഐ
Content: ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്രൈസ്തവരുടെ നിലവിലെ അവസ്ഥ അടക്കമുള്ള വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചു ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) അല്‍മായ കൗണ്‍സില്‍ രാജ്യവ്യാപകമായി സെമിനാര്‍ സംഘടിപ്പിക്കുന്നു. രാജ്യത്ത് കത്തോലിക്ക വിശ്വാസത്തിനു നേരിടുന്ന വെല്ലുവിളികള്‍, ക്രൈസ്തവര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമുള്ള ഭരണഘടനാവകാശങ്ങളിലുള്ള ലംഘനങ്ങള്‍, വര്‍ഗീയത വളരുന്നതിലുള്ള അപകടാവസ്ഥ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും എതിരേ നടക്കുന്ന അതിക്രമങ്ങള്‍, കത്തോലിക്ക ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ നടക്കുന്ന ആക്രമണങ്ങള്‍ തുടങ്ങിയവയാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യുക. സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ 14 റീജണല്‍ കൗണ്‍സില്‍, 174 രൂപത പാസ്റ്ററല്‍ കൗണ്‍സിലുകള്‍ തുടങ്ങിയവ മുഖേനയാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്നു ലെയ്റ്റി കൗണ്‍സില്‍ ദേശീയ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ അറിയിച്ചു. ഇവയില്‍ ഉയരുന്ന വിലയിരുത്തലുകള്‍ ക്രോഡീകരിച്ച് മാര്‍ച്ച് പത്തിനകം സിബിസിഐക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/News/News-2019-02-13-03:15:01.jpg
Keywords: സിബിസിഐ

9699
Category: 18
Sub Category:
Heading: ആഴത്തിലുള്ള ദൈവ വിശ്വാസം മാത്രമാണ് തിന്മകള്‍ക്കെതിരെയുള്ള പ്രതിരോധം: മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ
Content: മാരാമണ്‍: തിന്മകള്‍ പൊതുസമൂഹത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ആഴത്തിലുള്ള ദൈവവിശ്വാസം മാത്രമാണ് പ്രതിരോധമെന്നു മാര്‍ത്തോമ്മാ സഭ ചെന്നൈ ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ. മാരാമണ്‍ കണ്‍വെന്‍ഷനില്‍ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ കുടുംബവും ഓരോ ദേവാലയമായി മാറണം. ഇതിലൂടെ വെല്ലുവിളികളെ തരണം ചെയ്യാന്‍ വിശ്വാസിക്കു കഴിയും. ഉപരിതലങ്ങളിലുള്ള വിശ്വാസമല്ല ഇതിനു വേണ്ടത്. മറിച്ച് ആഴത്തിലുള്ള ക്രിസ്തീയ വിശ്വാസവും ദര്‍ശനവുമാണ് ഉണ്ടാകേണ്ടത്. ക്രിസ്തീയ വ്യക്തി ജീവിതത്തില്‍നിന്നുപോലും സമാധാനം എന്ന വാക്ക് അകന്നിരിക്കുന്നു. ഇതിനു കാരണം ആഡംബരത്തോടുള്ള ഭ്രമവും മദ്യാസക്തിയുമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ത്തുകൊണ്ട് കോണ്ക്രീംറ്റ് വനങ്ങളും ഫ്‌ളാറ്റുകളും ഉണ്ടാകുന്നു. മൃദുലമായ ഹൃദയവും മനുഷ്യത്വമുള്ള മുഖവുമാണ് ഓരോരുത്തരിലും ഉണ്ടാകേണ്ടത്. ക്രിസ്തു തെളിയിച്ച പാതയിലൂടെ സഞ്ചരിച്ചാല്‍ ഇവ തനിയെ വന്നുകൊള്ളുമെന്നും മാത്യൂസ് മാര്‍ മക്കാറിയോസ് പറഞ്ഞു.
Image: /content_image/India/India-2019-02-13-03:50:25.jpg
Keywords: മാരാമണ്‍

9700
Category: 10
Sub Category:
Heading: ഓര്‍ബാന്റെ ക്രിസ്തീയ വിപ്ലവം വീണ്ടും: കൂടുതല്‍ മക്കളുള്ള അമ്മമാര്‍ക്ക് വന്‍ വാഗ്ദാനങ്ങളുമായി ഹംഗറി
Content: ബുഡാപെസ്റ്റ്: ഗര്‍ഭഛിദ്രം എന്ന മാരക പാപത്തെ കൂട്ടുപിടിച്ചു ജനസംഖ്യ നിയന്ത്രണത്തിന് ലോക രാജ്യങ്ങള്‍ വെമ്പല്‍ കൊള്ളുമ്പോള്‍ ക്രിസ്തീയ കാഴ്ചപ്പാടുമായി യൂറോപ്യന്‍ രാജ്യമായ ഹംഗറിയുടെ വേറിട്ട മാതൃക. നാലും അതിൽ കൂടുതലും കുട്ടികളെ വളർത്തുന്ന അമ്മമാർ നികുതി അടയ്ക്കേണ്ട എന്നതടക്കമുള്ള ചരിത്രപരമായ തീരുമാനങ്ങളാണ് ഹംഗേറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ദിവസം പ്രധാനമന്ത്രി നടത്തിയ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രഭാഷണത്തിലാണ് കുടുംബവും, വിവാഹവും പ്രോത്സാഹിപ്പിക്കാനുള്ള 7 മാർഗ്ഗനിർദ്ദേശങ്ങൾ പ്രധാനമന്ത്രി വിക്ടർ ഓർബൻ പ്രഖ്യാപിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നാലിൽ കൂടുതൽ കുട്ടികളെ വളർത്തുന്ന അമ്മമാർക്ക് ജീവിതകാലം മുഴുവൻ ടാക്സ് അടയ്ക്കുന്നതിൽ നിന്ന് നൽകുന്ന ഇളവ്. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് വലിയ കാർ മേടിക്കാനായിട്ടുള്ള സബ്സിഡി ഇനിമുതൽ സർക്കാർ നൽകുമെന്നതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. രണ്ടും അതിൽ കൂടുതലും കുട്ടികളുള്ള കുടുംബങ്ങള്‍ക്കു വീട് പണിയാനുള്ള ലോണും ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ നിന്നുള്ള മുസ്ലിം അഭയാർത്ഥി പ്രവാഹത്തിലൂടെ യൂറോപ്പിന്റെ ജനസംഖ്യയിൽ വലിയ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിക്ടർ ഒർബൻ പ്രഖ്യാപനം നടത്തിയത് എന്നുള്ളത് ശ്രദ്ധേയമാണ്. യൂറോപ്പിലാകമാനം കുട്ടികളുടെ ജനനനിരക്കിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന്‍ നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരിന്നു. ഈ സാഹചര്യത്തില്‍ പ്രോലൈഫ് നിലപാട് തുടരുന്ന വിക്ടര്‍ ഓര്‍ബാന്‍റെ നിലപാട് വന്‍ വിപ്ലവത്തിന് വഴി തെളിയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ ക്രിസ്ത്യന്‍ സംസ്കാരത്തെ സംരക്ഷിക്കുകയും രാജ്യ സുരക്ഷ ഉറപ്പാക്കുകയുമാണ് തന്റെ ഗവണ്‍മെന്റിന്റെ പ്രധാന കര്‍ത്തവ്യമെന്ന് പലവട്ടം ആവര്‍ത്തിച്ചിട്ടുള്ള പ്രധാനമന്ത്രിയാണ് വിക്ടര്‍ ഓര്‍ബന്‍.
Image: /content_image/News/News-2019-02-13-05:06:06.jpg
Keywords: ഹംഗറി, ഓർബ

9701
Category: 13
Sub Category:
Heading: ഇന്തോനേഷ്യയിലെ അസ്മാത് ഗോത്ര സമൂഹത്തിൽ നിന്നും ആദ്യ വൈദികൻ
Content: ജക്കാർത്ത: ഇന്തോനേഷ്യയിലെ തദ്ദേശീയ ഗോത്ര വംശമായ അസ്മാതില്‍ നിന്നും ആദ്യമായി കത്തോലിക്ക വൈദികന്‍. രാജ്യത്തെ കത്തോലിക്ക സഭയ്ക്കും കിഴക്കൻ പ്രവിശ്യയിലെ അഗത്സ് രൂപതയ്ക്കും പുത്തന്‍ വിശ്വാസ സാക്ഷ്യം നല്‍കികൊണ്ടാണ് ഫാ.മോസസ് അമിസത്ത് എന്ന ഡീക്കന്‍ പൗരോഹിത്യം സ്വീകരിച്ചത്. അഗത്സ് ഹോളി ക്രോസ് കത്തീഡ്രലിൽ ഫെബ്രുവരി രണ്ടിന് നടന്ന ശുശ്രൂഷകളിൽ ബിഷപ്പ് മോൺ. അലോഷ്യസ് മുർവിറ്റോ കാർമ്മികത്വം വഹിച്ചു. തിരുപ്പട്ട ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അസ്മാത് ഗോത്ര വംശത്തില്‍ നിന്നും നിരവധി പേര്‍ പരമ്പരാഗത വേഷവും ധരിച്ചു ദേവാലയത്തില്‍ എത്തിയത് ശ്രദ്ധേയമായി. പാപ്പുവ പ്രവിശ്യയിൽ നിന്നും ഏറെ മാറി സ്ഥിതി ചെയ്യുന്ന അഗത്സ് രൂപതയിൽ സന്യാസ വ്രതങ്ങൾ കുറവാണ്. യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച മോസസ് വൈദിക പഠനത്തിനായി 2005-2006 കാലഘട്ടത്തില്‍ വിശ്വാസ പരിശീലനം തേടുകയായിരിന്നു. 2013-14ല്‍ ബയുൻ ഇടവകയിൽ ഇടയ സേവനം നടത്തിയ അദ്ദേഹം 2017-ൽ അറ്റ്സജ് ഇടവകയിൽ ഡീക്കനായി അഭിഷിക്തനായി. ഫാ.മോസസ് അമിസത്തിനെ കൂടാതെ ബ്രദര്‍ ലോറൻസിയുസ് എ കുപേ, ബ്രദര്‍ ഇന്നസെന്റിയസ് നുർമലേ, ബ്രദര്‍ യൊഹന്നിസ് ലാരിറ്റമബൺ എന്നിവരും തിരുപട്ടം സ്വീകരിച്ചു. കാമുർ ഇടവകയിലാണ് ഫാ. മോസസിനെ മോൺ. മുർവിറ്റോ നിയമിച്ചിരിക്കുന്നതെന്ന് അഗത്സ് കത്തീഡ്രൽ വികാരി ഫാ. ബോബി ഹരിമപെൻ പറഞ്ഞു. ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രൂപതയാണ് അഗത്സ്. കഴിഞ്ഞ വർഷം പോഷകാഹാരക്കുറവ് മൂലം എഴുപതോളം കുട്ടികളാണ് രൂപതയുടെ കീഴിലുള്ള പ്രദേശത്ത് മരണമടഞ്ഞത്. കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ നിരവധി സന്നദ്ധ പ്രവർത്തകർ പ്രദേശത്ത് സഹായം ലഭ്യമാക്കിയിരുന്നു. പാവങ്ങളെ കൈപ്പിടിച്ചു ഉയര്‍ത്തുന്നതിനോടൊപ്പം അസ്മാത് സമൂഹത്തെ ക്രിസ്തുവിലേക്ക് കൂട്ടിക്കൊണ്ട് പോകുക എന്ന വലിയ ദൌത്യമാണ് ഫാ.മോസസ് അമിസെത്തിനുള്ളത്.
Image: /content_image/News/News-2019-02-13-06:47:52.jpg
Keywords: ഗോത്ര, വൈദിക

9702
Category: 4
Sub Category:
Heading: അന്തിക്രിസ്തുവിന്റെ 12 കുടില തന്ത്രങ്ങള്‍
Content: ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്‍പ് തന്നെ സഭ അന്തിമ പരീക്ഷയിലൂടെ കടന്നുപോകേണ്ടതുണ്ട്. അതു പല വിശ്വാസികളുടെയും വിശ്വാസത്തെ പിടിച്ചുകുലുക്കുകയും ഭൂമിയിലുള്ള അവളുടെ തീര്‍ത്ഥാടനത്തോടോത്തു പോകുന്ന പീഡനം "തിന്മയുടെ രഹസ്യ"ത്തെ വെളിവാക്കും. മനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് പ്രത്യക്ഷമായ ഒരു പരിഹാര മാര്‍ഗം അതു മനുഷ്യര്‍ക്ക് വാഗ്ദാനം ചെയ്യുന്ന മതപരമായ ഒരു വഞ്ചനയുടെ രൂപത്തിലായിരിക്കും അത്. സത്യത്തെ പരിത്യജിക്കുക എന്ന വില അവര്‍ അതിനു കൊടുക്കേണ്ടി വരും. മതപരമായ പരമ വഞ്ചന അന്തി ക്രിസ്തുവിന്‍റേതായിരിക്കും. - കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഖണ്ഡിക 675-ല്‍ അന്തിക്രിസ്തുവിനെ കുറിച്ചു വിവരിക്കുന്ന വാക്കുകളാണിവ. അരാജകത്വത്തിന്റെ മനുഷ്യന്‍ എന്നറിയപ്പെടുന്ന അന്തിക്രിസ്തുവിനെക്കുറിച്ച് നിരവധി മിഥ്യാധാരണകള്‍ നമുക്കിടയിലുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ മഹാരഥന്‍മാരായ സുവിശേഷകരില്‍ ഒരാളും, റേഡിയോയിലൂടെയും, ടെലിവിഷനിലൂടെയും ലോകമെങ്ങുമുള്ള ദശലക്ഷകണക്കിന് ആളുകളിലേക്ക് സുവിശേഷം എത്തിക്കുകയും ചെയ്ത ധന്യന്‍ ഫുള്‍ട്ടന്‍ ഷീന്‍ മെത്രാപ്പോലീത്ത അന്തിക്രിസ്തുവിന്റെ കുടിലതകളെക്കുറിച്ച് ആഴമായ പഠനം നടത്തിയ ഒരാളായിരിന്നു. 1947 ജനുവരി 26-ന് സംപ്രേഷണം ചെയ്ത ഒരു റേഡിയോ പരിപാടിയിലൂടെ അദ്ദേഹം ഇതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “സ്വര്‍ഗ്ഗമില്ലെങ്കില്‍, നരകവുമില്ല, നരകമില്ലെങ്കില്‍ പാപവുമില്ല, പാപമില്ലെങ്കില്‍ അന്തിമ വിധിയുമില്ല, അന്തിമ വിധിയില്ലെങ്കില്‍ പിന്നെ തിന്മയാണ് നന്മയും, നന്മയാണ് തിന്മയും” എന്ന ലളിതമായ യുക്തിയാണ് അവന്‍ പ്രചരിപ്പിക്കുന്നതെന്ന്‍ അദ്ദേഹം പറയുന്നു. ആത്മാക്കളെ വശത്താക്കുവാന്‍ അന്തിക്രിസ്തു പ്രയോഗിക്കുന്ന 12 കുടില തന്ത്രങ്ങളെ മെത്രാപ്പോലീത്ത തുറന്നുകാട്ടുന്നുണ്ട്. നിഗൂഢമായ ആ പന്ത്രണ്ടു കുടിലതന്ത്രങ്ങളാണ് ഇവിടെ നാം നോക്കിക്കാണുന്നത്. 1) സമാധാനം, സമൃദ്ധി എന്നിവയെക്കുറിച്ച് പറയുന്ന ഒരു മനുഷ്യസ്നേഹിയായിട്ടായിരിക്കും അവന്‍ വരവ്. സമാധാനത്തെ പറ്റിയും സമൃദ്ധിയെ പറ്റിയും അവന്‍ സംസാരിക്കുമെങ്കിലും അത് നമ്മെ ദൈവത്തിലേക്ക് നയിക്കുന്ന മാര്‍ഗ്ഗമായിരിക്കുകയില്ല. മറിച്ച് അന്ത്യത്തിലേക്ക് നയിക്കുന്നതായിരിക്കും. 2) ജനങ്ങളുടെ ജീവിതത്തിനനുസൃതമായ രീതിയില്‍ ദൈവത്തെക്കുറിച്ചുള്ള പുതിയ ആശയങ്ങളടങ്ങുന്ന ഗ്രന്ഥം അവന്‍ രചിക്കും. 3) വിശ്വാസത്തെ ജ്യോതിഷവുമായി ബന്ധപ്പെടുത്തി, നമ്മളല്ല മറിച്ച് ആകാശത്തിലെ നക്ഷത്രങ്ങളാണ് നമ്മുടെ പാപങ്ങളുടെ ഉത്തരവാദികളെന്ന്‍ അവന്‍ സമര്‍ത്ഥിക്കും. 4) 4) He will explain guilt away psychologically as repressed sex, make men shrink in shame if their fellowmen say they are not broadminded and liberal. നീ പുരോഗമനവാദിയോ, സ്വാതന്ത്രവാദിയോ അല്ല എന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ നാണംകൊണ്ട് ചൂളിപോകുന്ന തരത്തില്‍ പാപത്തേയും, അടിച്ചമര്‍ത്തപ്പെട്ട ലൈംഗീക തൃഷണയേയും മനശാസ്ത്രപരമായി അവന്‍ വിവരിക്കും. 5) സഹിഷ്ണുതയെ അലക്ഷ്യമായ രീതിയില്‍ ശരിയും തെറ്റുമെന്ന് അവന്‍ വേര്‍തിരിക്കും 6) വിവാഹേതര പങ്കാളിയാണ് പ്രധാനപ്പെട്ടതെന്ന് തെറ്റിദ്ധരിപ്പിക്കുക വഴി വിവാഹമോചനങ്ങളുടെ എണ്ണം അവന്‍ വര്‍ദ്ധിപ്പിക്കും. 7) സ്നേഹത്തിന് വേണ്ടിയുള്ള മുറവിളി കൂട്ടുകയും വ്യക്തികളോടുള്ള സ്നേഹം കുറക്കുകയും ചെയ്യും. 8) മതത്തെ നശിപ്പിക്കുവാന്‍ മതത്തെ തന്നെ അവന്‍ ഉപയോഗിക്കും. 9) അന്തിക്രിസ്തു വ്യാജക്രിസ്തുവാണെങ്കിലും, ജീവിച്ചിരുന്നവരില്‍ ഏറ്റവും മഹാനായ മനുഷ്യന്‍ യേശുവായിരിന്നുവെന്നും മറ്റും അവിടുത്തെ പുകഴ്ത്തി പറയും. 10) അന്ധവിശ്വാസത്തില്‍ നിന്നും ഫാസിസത്തില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കുകയെന്നതാണ് തന്റെ ദൗത്യമെന്നവന്‍ പറയും. പക്ഷേ അവ എന്താണെന്ന് അന്തിക്രിസ്തു വ്യക്തമാക്കുകയില്ല. 11) മാനുഷികതയെക്കുറിച്ചും, സ്വാതന്ത്യത്തെക്കുറിച്ചും, സമത്വത്തെക്കുറിച്ചുമെല്ലാം പറയുന്നതിനിടക്ക് ആരോടും പറയാത്ത ഒരു രഹസ്യം അവന്‍ സൂക്ഷിക്കും; താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്ന കാര്യം. ദൈവ പിതാവിന്റെ അസ്ഥിത്വം ഇല്ലാതെ സാഹോദര്യമാണ് തന്‍റെ മതമെന്ന് പ്രഖ്യാപിക്കുന്ന അവന്‍ തിരഞ്ഞെടുക്കപ്പെട്ടവരെയും വഴി തെറ്റിക്കും. 12) യേശുവിന്റെ സഭക്കെതിരായി മറ്റൊരു സഭ അവന്‍ സ്ഥാപിക്കും. സാത്താന്‍ പോലും ദൈവത്തെ വ്യാജമായി അനുകരിക്കുന്നതിനാല്‍, യേശുവിന്റെ സത്യ സഭയുടെ അനുകരണമായിരിക്കും അന്തിക്രിസ്തുവിന്റെ സഭ. അവന്റെ സഭയുടെ ബാഹ്യഘടന യേശുവിന്റെ മൌതീക ശരീരംപ്പോലെയായിരിക്കും. ഏകാന്തതയിലും, അസ്വസ്ഥതയിലും ആശയറ്റ് ദൈവത്തെ തിരയുന്ന ആധുനിക മനുഷ്യനെ, തെറ്റുകള്‍ ഏറ്റ് പറയുന്നതിന്റേയോ, സ്വയം നവീകരണത്തിന്റേയോ ആവശ്യം കൂടാതെ ചതിച്ച് വശത്താക്കി അവന്‍ തന്നെ അനുഗമിക്കുന്നവരുടെ അംഗബലം കൂട്ടും. ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ ഓരോ വാക്കുകളും യേശുവിലുള്ള വിശ്വാസം കൂടുതല്‍ ആഴപ്പെടുത്തുവാനുള്ള ആഹ്വാനമാണെന്ന് വ്യക്തമാണ്. ക്രിസ്തുവായി നടിച്ചുകൊണ്ട് നമ്മുടെ മുന്നിലെത്തുന്ന വ്യാജക്രിസ്തുവായ അന്തിക്രിസ്തുവിന്റെ മേല്‍പ്പറഞ്ഞിരിക്കുന്ന കുടിലതകളില്‍ വീഴാതിരിക്കുവാന്‍ ദൈവജനമായ നമ്മള്‍ കരുതലോടെ കഴിയണമെന്ന് ഇത് നമ്മേ ഓര്‍മ്മപ്പെടുത്തുന്നു. വ്യക്തികളിലല്ല, ക്രിസ്തുവില്‍ മാത്രമാണ് രക്ഷ എന്ന ബോധ്യത്തിലേക്ക് നമ്മുക്ക് മടങ്ങിപ്പോകാം. സാത്താന്റെ കുടിലതകളില്‍ വീഴാതിരിക്കുവാന്‍ വേണ്ട ശക്തി ലഭിക്കുന്നതിനും ക്രിസ്തുവിന്റെ രണ്ടാം വരവിനായി തീക്ഷ്ണമായ അനുതാപത്തോടും കൂടി നമ്മുക്ക് പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയും ചെയ്യാം. #Repost
Image: /content_image/Mirror/Mirror-2019-02-13-09:51:07.jpg
Keywords: യേശു, ക്രിസ്തു

9703
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ വീണ്ടും ഉഗാണ്ട സന്ദര്‍ശിച്ചേക്കും
Content: കംപാല: ഫ്രാൻസിസ് മാർപാപ്പ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട സന്ദർശിക്കുമെന്നു വത്തിക്കാന്‍ സ്ഥിരീകരിച്ചതായി ഉഗാണ്ടയുടെ കേന്ദ്ര മന്ത്രി. ആഫ്രിക്ക, മഡഗാസ്ക്കർ എപ്പിസ്കോപ്പൽ കോൺഫറൻസിനോടനുബന്ധിച്ച് ജൂലൈയിൽ നടക്കുന്ന ആഫ്രിക്കൻ മെത്രാൻ സമിതിയുടെ സമ്മേളനത്തിൽ മാർപാപ്പ പങ്കെടുക്കുമെന്ന് ഉഗാണ്ടയിലെ മന്ത്രിയായ മിസ് ബെറ്റി അമോങ്ങ്ഗിയാണ് വെളിപ്പെടുത്തിയത്. മാർപ്പാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് നമുഗോങ്ങു കത്തോലിക്ക രക്തസാക്ഷികളുടെ ദേവാലയം പുനരുദ്ധരിക്കാൻ ഫണ്ട് അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച ലിറ രൂപതയുടെ മെത്രാനായി മോണ്‍. സാങ്ങ്സ്റ്റ് ലിംനോസ് വാനോക്കിനെ അഭിഷേകം ചെയ്ത വേളയിലാണ് മന്ത്രി മാർപാപ്പയുടെ സന്ദർശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ആഫ്രിക്കൻ കത്തോലിക്ക മെത്രാൻ സമിതിയാണ് മാർപാപ്പയെ ഉഗാണ്ടയിലേക്ക് ക്ഷണിച്ചത്. നേരത്തെ 2015 നവംബറിൽ ഫ്രാൻസിസ് പാപ്പ ഉഗാണ്ട സന്ദർശിച്ചിരുന്നു. യുവാക്കളിൽ സന്മാർഗ്ഗങ്ങൾ നിക്ഷേപിക്കുക വഴി പൗരബോധമുള്ള യുവാക്കളെ വാർത്തെടുക്കുവാൻ പ്രസിഡന്റ് യോവരി മുസേവനി സഭയോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന മനുഷ്യക്കുരുതിയ്ക്കും മന്ത്രവാദങ്ങൾക്കുമെതിരെ സഭ ജനങ്ങളെ ബോധവത്കരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2019-02-13-10:34:31.jpg
Keywords: ആഫ്രി

9704
Category: 1
Sub Category:
Heading: ഇന്ത്യയിലെ ക്രൈസ്തവരെ രണ്ടാംതരം പൗരന്മാരാക്കുന്നു: റിപ്പോര്‍ട്ടുമായി ഡെയിലി എക്സ്പ്രസ്
Content: ലണ്ടന്‍: ഇന്ത്യയിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനത്തിന്റെയും വിവേചനത്തിന്റെയും റിപ്പോര്‍ട്ടുമായി പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഡെയിലി എക്സ്പ്രസ്. രാജ്യത്തു ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ വര്‍ഗ്ഗീയതയും ദേശീയതയും ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായുള്ള പീഡനങ്ങളുടെ വര്‍ദ്ധനവിന് കാരണമായിട്ടുണ്ടെന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ മുതിര്‍ന്ന പോളിസി ഓഫീസറായ മാത്യു റീസിന്റെ വാക്കുകളാണ് അതീവ പ്രാധാന്യത്തോടെ ഡെയിലി എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ക്രൈസ്തവ വിശ്വാസികളുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത കാലത്തൊന്നും അവസ്ഥയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നും മാത്യു, എക്സ്പ്രസിനോട് വെളിപ്പെടുത്തി. അടുത്ത കാലത്ത് ഓപ്പണ്‍ഡോഴ്സ് പുറത്തിറക്കിയ ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ ഏറ്റവും പുതിയ പട്ടികയില്‍ (വേള്‍ഡ് വാച്ച് ലിസ്റ്റ്) ഇതാദ്യമായി ആദ്യ പത്തില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരിന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ എങ്ങനെ തങ്ങളുടെ ലിസ്റ്റിലെ ആദ്യ പത്തില്‍ ഇടം നേടിയെന്ന്‍ ചോദിക്കുന്നവരുണ്ടെന്നും റീസ് പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷമായി ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ക്രിസ്ത്യാനികളുടെ മോശം അവസ്ഥയെക്കുറിച്ചും, സ്ഫോടനാത്മകമായ വര്‍ഗ്ഗീയ സാഹചര്യത്തെക്കുറിച്ചുമാണ് കേള്‍ക്കുവാന്‍ കഴിയുകയെന്നും റീസ് വിവരിച്ചു. ഹിന്ദുവെന്നാല്‍ ഇന്ത്യയെന്നും, ഇന്ത്യയെന്നാല്‍ ഹിന്ദുവെന്നുമുള്ള സ്ഥിതിവിശേഷമാണുള്ളത്. ക്രിസ്ത്യാനികള്‍ക്കെതിരേ പീഡനത്തിലൂടെയും അക്രമത്തിലൂടെയും ഇത് വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹിന്ദു തീവ്രവാദം ഇന്ത്യയില്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്, ഇന്ത്യക്കാരനാവുക എന്നത് ഹിന്ദുത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുവല്ലാത്തവര്‍ ഇന്ത്യക്കാരല്ല എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് റീസ് തന്റെ അഭിമുഖവസാനിപ്പിച്ചത്. ഇന്ത്യയിലെ ക്രൈസ്തവര്‍ നേരിടുന്ന പീഡനത്തെ വിവരിച്ച് എക്സ്പ്രസ് ഇതിനും മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2019-02-13-11:42:28.jpg
Keywords: ഇന്ത്യ,പീഡ