Contents
Displaying 9411-9420 of 25173 results.
Content:
9725
Category: 18
Sub Category:
Heading: ദൈവവചനത്തിന്റെ ശക്തിയില്‍ നവസമൂഹത്തെ സൃഷ്ടിച്ചെടുക്കണം: ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ
Content: മാരാമണ്‍: അസഹിഷ്ണുതയും ഭിന്നതയും വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ ദൈവവചനത്തിന്റെ ശക്തിയില്‍ നവസമൂഹത്തെ സൃഷ്ടിച്ചെടുക്കണമെന്നു മാര്‍ത്തോമ്മാ സഭ മുംബൈ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ. മാരാമണ്‍ കണ്‍വന്‍ഷനില്‍ ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവികചിന്തയും മനുഷ്യതവും സമൂഹത്തില്‍നിന്ന് അകന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു. ദൈവത്തിങ്കലേക്കുള്ള അളവുകോലാണ് അയല്‍ക്കാരനിലേക്കുള്ള ദൂരമെന്ന് എപ്പിസ്‌കോപ്പ ചൂണ്ടിക്കാട്ടി. പുരുഷ മേധാവിത്വം ഉള്ളതിനാല്‍ സ്ത്രീകള്‍ക്കു മുഖ്യധാരയിലെത്താനാകുന്നില്ലെന്നതാണു പരിഭവം. എന്നാല്‍, ദൈവരാജ്യ സങ്കല്പത്തില്‍ സൃഷ്ടി മുഴുവന്‍ സമമാണെന്നു വിശ്വാസസമൂഹം തിരിച്ചറിയണം. സമൂഹത്തിലെ പീഡനം അനുഭവിക്കുന്നവരെയും ഭിന്നലിംഗക്കാരെയും അംഗീകരിക്കാതെ സഭകള്‍ മുന്നോട്ടു പോകാനാകില്ല. പീഡിതരെയും ആലംബഹീനരെയും തേടി കണ്ടെത്തുന്നതാണ് ക്രിസ്തീയത. മനുഷ്യത്വത്തില്‍ ജീവിക്കാന്‍ എല്ലാവര്‍ക്കും അവസരം ഉണ്ടാക്കുകയെന്ന ദൗത്യമാണ് ക്രിസ്തീയ സഭാംഗങ്ങള്‍ ആദ്യം ചെയ്യേണ്ടതെന്നും എപ്പിസ്‌കോപ്പ പറഞ്ഞു. ഇന്നലത്തെ യോഗത്തില്‍ യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷതവഹിച്ചു. ഉച്ചകഴിഞ്ഞു നടന്ന യോഗത്തില്‍ ഡോ.ദാനിയേല്‍ ഹോയും വൈകുന്നേരം ആര്‍ച്ച്ബിഷപ് ജോണ്‍ ടക്കര്‍ മുഗാബെയും പ്രസംഗിച്ചു.
Image: /content_image/India/India-2019-02-16-00:18:35.jpg
Keywords: ക്രിസ്തു

9726
Category: 1
Sub Category:
Heading: കുറച്ചുപേര്‍ക്ക് അധികം, അധികം പേര്‍ക്കു ചുരുക്കം; സമ്പന്നരെയും ദരിദ്രരെയും ഉപമിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സമ്പന്നരെയും ദരിദ്രരെയും ശ്രദ്ധേയമായ രീതിയില്‍ വിശകലനം നടത്തി രാജ്യാന്തര കാര്‍ഷിക വികസന നിധിക്കായുള്ള സ്ഥാപനമായ ഐഫാഡിന്‍റെ ജീവനക്കാര്‍ക്ക് പാപ്പയുടെ സന്ദേശം. കുറച്ചുപേര്‍ക്ക് അധികവും, അധികംപേര്‍ക്ക് ഏറെ കുറച്ചുമുള്ള വിരോധാഭാസത്തിന്‍റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ധാരാളം പേര്‍ക്ക് അടിസ്ഥാന ഭക്ഷണംപോലും ഇല്ലാത്തപ്പോള്‍ കുറച്ചുപേര്‍ ഏറെ സമ്പന്നതയില്‍ ഉന്മത്തരാകുന്നുവെന്നും പാപ്പ പറഞ്ഞു. വികലമായ ഈ അസമത്വം മാനവികതയുടെ ഭാവിക്ക് അപകടകരമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഐഫാഡ് പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരുടെ നിശ്ശബ്ദസേവനം, ഒരു വൃക്ഷത്തിന്‍റെ മണ്ണിന് അടിയിലെ വേരുപോലെ അദൃശ്യമാണ്. വൃക്ഷത്തിന്‍റെ അതിജീവനത്തിന് ആവശ്യമായ നീരു വലിച്ചുനല്കുന്നത് അദൃശ്യമായ ഈ വേരുകളാണ്! എന്നാല്‍ ദൈവം ഈ നിശ്ശബ്ദ സേവനത്തെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അവിടുന്ന് സകല ഉദാരതയ്ക്കും നന്മയ്ക്കും പ്രതിഫലം നല്‍കുക തന്നെ ചെയ്യും. മാനുഷികവും ആത്മീയവുമായ ഈ നന്മകള്‍ ജീവിതത്തിലെ ഭൗതിക സമ്പത്തിനെക്കാള്‍ ശ്രേഷ്ഠമായ സമ്പാദ്യമായിരിക്കും. ഐഫാഡിന്‍റെ പ്രവര്‍ത്തകര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക് പാവങ്ങളായവരുടെ പേരില്‍ നന്ദിയര്‍പ്പിക്കുന്നുവെന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-02-16-04:02:40.jpg
Keywords: സമ്പന്ന, ദരിദ്ര

9727
Category: 11
Sub Category:
Heading: യുവജന സംഗമം ഫലം ചൂടുന്നു; സന്യസ്ഥ ജീവിതം തിരഞ്ഞെടുത്ത് 1350 പേര്‍
Content: പനാമ സിറ്റി: പനാമയിൽ ജനുവരി മാസം അവസാനിച്ച ലോക യുവജന സംഗമം ആഗോള സഭയ്ക്ക് പ്രദാനം ചെയ്തത് വലിയ സമ്മാനം. കൗമാരക്കാരെയും, യുവാക്കളെയും ക്രൈസ്തവ വിശ്വാസത്തിൽ പരിശീലനം നൽകി രൂപീകരിക്കാൻ സ്ഥാപിതമായ സ്പെയിൻ ആസ്ഥാനമായ നിയോ കാറ്റുക്കുമെനൽ വേ എന്ന സംഘടന പനാമയിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ 700 ആൺകുട്ടികൾ പൗരോഹിത്യ ജീവിതവും, 650 പെൺകുട്ടികൾ സന്യസ്ത ജീവിതവും തെരഞ്ഞെടുക്കാൻ സന്നദ്ധത അറിയിച്ചു. ബോസ്റ്റൺ കർദ്ദിനാളായ ഷോൺ ഒമാലി അധ്യക്ഷനായ പരിപാടിയില്‍ പലരുടെയും ജീവിതം മാറ്റിമറിക്കാൻ സാധ്യതയുള്ള ഭ്രമിപ്പിക്കുന്ന ഒരു സാഹസത്തിലേയ്ക്ക് കൂട്ടായ്മ അവരെ നയിക്കുമെന്ന് സംഘടനയുടെ സഹ സംഘാടകനായ കിക്കോ അർഗൂലോ കൂട്ടായ്മയിൽ പറഞ്ഞു. കൂട്ടായ്മയ്ക്കിടയിൽ സുവിശേഷവത്കരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിശദീകരിച്ച കിക്കോ അർഗൂലോ ദൈവം നിങ്ങളെ പൗരോഹിത്യത്തിലേക്ക് വിളിക്കുന്നുണ്ടോ എന്ന് അദ്ദേഹം ആണ്‍കുട്ടികളോട് ചോദിച്ചപ്പോൾ 700 പേർ ക്രിസ്തുവിന്റെ പുരോഹിതരാകാൻ സമ്മതം പ്രകടിപ്പിച്ച് മുമ്പോട്ടു വന്നു. ക്രിസ്തുവിനു വേണ്ടി ജീവിതം നൽകാൻ തയ്യാറാണോയെന്ന പെൺകുട്ടികളോടുള്ള ചോദ്യത്തിന് 650 പേരാണ് സമ്മതം മൂളിയത്. നിയോ കാറ്റുക്കുമെനൽ വേ സംഘടനയുടെ സാന്നിധ്യം സഭയ്ക്ക് സമ്മാനവും, കൃപയുമാണെന്ന് ചടങ്ങിൽ കർദ്ദിനാൾ ഷോൺ ഒമാലി പറഞ്ഞു.
Image: /content_image/News/News-2019-02-16-04:33:18.jpg
Keywords: സന്യാസ, സമര്‍പ്പി

9728
Category: 1
Sub Category:
Heading: കൊട്ടിയൂര്‍: വിധിയെ സ്വാഗതം ചെയ്തു മാനന്തവാടി രൂപതയും കെസിബിസിയും
Content: തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്തു കെസിബിസി ജാഗ്രത സമിതിയും മാനന്തവാടി രൂപതയും. ചൂഷണത്തിനിരയായ പെണ്‍കുട്ടിക്കൊപ്പമാണ് സഭ നില്‍ക്കുന്നതെന്നും ഫാ.റോബിന്‍ വടക്കുംചേരി കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തെ ഔദ്യോഗിക ഉത്തരവാദിത്വങ്ങളില്‍ നിന്നും നീക്കുകയും പൗരോഹിത്യ കടമകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നുവെന്നും മാനന്തവാടി രൂപത വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനാക്കുറ്റം ആരോപിച്ച് സമര്‍പ്പിത വൈദിക ജീവിതം നയിക്കുന്നവരെ മനുഷ്യത്വരഹിതമായി പൊതുസമൂഹത്തില്‍ തേജോവധം ചെയ്ത മാധ്യമവിചാരണ അതിരുകടന്നതായിരുന്നു. വയനാട് ശിശുക്ഷേമ സമിതിയുടെ ചെയര്‍മാനായിരുന്ന ഫാ. തോമസ് ജോസഫ് തേരകം, അംഗമായിരുന്ന സി. ബെറ്റി ജോസ് എന്നിവരെ ശരിയായ അന്വേഷണം നടത്താതെയും അര്‍ഹമായിരുന്ന നിയമപരിരക്ഷ നല്‍കാതെയും ശിശുക്ഷേമസമിതി പിരിച്ചുവിട്ടത് സ്വാഭാവികനീതിയുടെ നിഷേധമായിരുന്നുവെന്നും രൂപത വിലയിരുത്തി. വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെസിബിസി ജാഗ്രത സമിതിയും അഭിപ്രായപ്പെട്ടു. സമര്‍പ്പിത ജീവിതം നയിക്കുന്നവരിലുണ്ടാകുന്ന ഇത്തരം വീഴ്ചകള്‍ ദുഃഖകരവും ഗുരുതരവുമാണ്. ഇത്തരം സംഭവങ്ങള്‍ ആവ്ര്‍ത്തിക്കുന്നില്ലായെന്ന് ഉറപ്പ് വരുത്താന്‍ കൂടുതല്‍ ജാഗ്രതയും കരുതലും പുലര്‍ത്തൂം. നിരപരാധികളെ കുറ്റവിമുക്തമാക്കിയ നടപടിയും ശ്രദ്ധാര്‍ഹമാണ്. കുട്ടികളുടെയും ദുര്‍ബലരുടെയും സുരക്ഷക്കും സംരക്ഷണത്തിനുമായി സഭ നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങള്‍ കാര്യക്ഷമമാക്കാന്‍ എല്ലാവരിലും ജാഗ്രതയുണ്ടാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ പിഒസിയില്‍ ചേര്‍ന്ന യോഗത്തില്‍ അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2019-02-16-14:36:40.jpg
Keywords: കെസിബിസി

9729
Category: 1
Sub Category:
Heading: നീതി ലഭിക്കാതെ സിസ്റ്റര്‍ കണ്‍സീലിയ: തടവിലാക്കിയിട്ട് 225 ദിവസം
Content: ന്യൂഡല്‍ഹി: വ്യാജ ആരോപണങ്ങളുടെ പേരില്‍ മദര്‍ തെരേസയുടെ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസസഭയിലെ അംഗമായ സിസ്റ്റര്‍ കണ്‍സീലിയ ബസ്ലയെ ജാര്‍ഖണ്ഡിലെ ജയിലില്‍ തടവിലാക്കിയിട്ട് 225 ദിവസം. സമൂഹത്തിലെ ഏറ്റവും അശരണരായവരെ സഹായിക്കുന്ന അബലയായ ഒരു സ്ത്രീക്കെതിരേ കുറ്റപത്രം നല്‍കാന്‍ പോലീസ് വൈകിക്കുന്നതിന്റെ പേരില്‍ മാസങ്ങളോളം തടവറയില്‍ അടച്ചത് സുപ്രീംകോടതിയുടെ തന്നെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും സാമാന്യനീതിയുടെ പോലും നിഷേധവും നടപടി ആശങ്കാജനകവുമാണെന്നും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയഡോര്‍ മസ്‌ക്രീനാസ് പ്രതികരിച്ചു. മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്ററിനെതിരേ ഇപ്പോള്‍ ക്രമവിരുദ്ധമായ ദത്തെടുക്കലാണ് ആരോപിച്ചിരിക്കുന്നത്. അറസ്റ്റിനു പിന്നിലെ രാഷ്ട്രീയ താത്പര്യം വെളിവാക്കുന്നതാണിത്: റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലെത്തി സിസ്റ്റര്‍ കണ്സീതലിയയെ സന്ദര്‍ശിച്ചശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ആഴ്ചയില്‍ മൂന്നു പേര്‍ക്കു മാത്രമാണ് സന്ദര്‍ശനാനുമതി നല്കിയിരിക്കുന്നതെന്നും ബിഷപ്പ് തിയഡോര്‍ വിശദീകരിച്ചു. കുഞ്ഞിനെ സ്വീകരിച്ച ദന്പതികള്‍ക്കു മുന്‍കൂര്‍ ജാമ്യം ലഭിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണു കുഞ്ഞിനെ ദന്പതികള്‍ക്കു കൈമാറിയതെന്ന പെണ്കുകട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ ദന്പതികള്‍ക്കു കുഞ്ഞിനെ കൈമാറാന്‍ സഹായിച്ച ആശുപത്രി ജീവനക്കാരിക്കും മുന്‍കൂര്‍ ജാമ്യം നല്‍കി. പക്ഷേ ഈ സംഭവത്തില്‍ നിരപരാധിയായ സിസ്റ്റര്‍ കണ്‍സീലിയ മാത്രം 225 ദിവസം കഴിഞ്ഞിട്ടും ജയിലില്‍ തുടരുകയാണ്. കുറ്റപത്രം സമര്‍പ്പിക്കാത്തതാണു ജയില്‍വാസം നീളുന്നതിനു കാരണമാകുന്നത്. പോലീസ് ആരോപിക്കുന്ന കേസിലെ സാങ്കേതികത്വം പറഞ്ഞാണു വിവിധ കോടതികള്‍ സിസ്റ്ററിനു ജാമ്യം നിഷേധിച്ചത്. പ്രമേഹരോഗിയായ സിസ്റ്ററിന് വെരിക്കോസിന്റെ വേദനകളുമുണ്ട്. നിരപരാധിയാണെന്ന് ബോധ്യമുള്ള സിസ്റ്ററിനെ രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ ക്രൂശിക്കുന്നതു വേദനാജനകമാണ്. സ്വന്തമായി സമ്പാദ്യം വയ്ക്കാന്‍ അനുവാദമില്ലാത്ത സന്യാസസഭയായ മിഷണറീസ് ഓഫ് ചാരിറ്റിയിലെ അംഗമായ സിസ്റ്ററിനോട് ചെയ്യുന്നത് മനുഷ്യത്വരഹിതമായ ക്രൂരതയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം മുന്‍കൂര്‍ ജാമ്യം ലഭിക്കുന്‌പോഴാണ് സാങ്കേതികത്വം പറഞ്ഞ് സിസ്റ്ററിനു മാത്രം ജാമ്യം നിഷേധിക്കുന്നതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ അഭിഭാഷകനായ സിജു തോമസ്, കൊല്‍ക്കത്തയില്‍ നിന്നുള്ള സുഹൃത്ത് വെപുല്‍ കെയ്‌സര്‍ എന്നിവരും സന്ദര്‍ശനത്തിന് ബിഷപ്പിന് ഒപ്പം ജയിലില്‍ എത്തിയിരിന്നു.
Image: /content_image/India/India-2019-02-17-00:51:14.jpg
Keywords: മദര്‍ തെരേ, മിഷ്ണ

9730
Category: 18
Sub Category:
Heading: ചര്‍ച്ച് ആക്ട്: ബില്‍ തള്ളിക്കളയണമെന്നു പ്രതിപക്ഷ നേതാവ്
Content: അങ്കമാലി: സംസ്ഥാനത്തു ക്രൈസ്തവ സഭകള്‍ക്കു നിയന്ത്രണം കൊണ്ടു വരുന്നതിനുള്ള വ്യവസ്ഥകളോടെ തയാറാക്കിയിരിക്കുന്ന ചര്‍ച്ച് ആക്ടിന്റെ കരട് ബില്‍ തള്ളിക്കളയാന്‍ സര്‍ക്കാര്‍ തയാറാവണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് അങ്കമാലിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. ഓരോ ദേവാലയത്തിനും നൂറ്റാണ്ടുകളായി അവരുടേതായ സ്ഥാവര, ജംഗമ വസ്തുക്കളുണ്ട്. അതിന്റെ നിയന്ത്രണം സഭാസംവിധാനങ്ങള്‍ക്കാണ്. ആ നിയന്ത്രണം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ആരാണ് അധികാരം നല്‍കാന്‍ പോകുന്നതെന്നു ചെന്നിത്തല ചോദിച്ചു. ചര്‍ച്ച് ആക്ടിന്റെ കരട് ബില്‍ സംബന്ധിച്ചു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ഈ ബില്‍ നിയമമാക്കാനുള്ള ഏതു നീക്കത്തെയും യുഡിഎഫ് പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും. ശബരിമലയില്‍ ഹിന്ദുക്കള്‍ക്കു നേരെയുള്ള അക്രമമാണു നടത്തുന്നതെങ്കില്‍, ചര്‍ച്ച് ബില്ലിന്റെ പേരില്‍ ക്രൈസ്തവവിഭാഗത്തിനു നേരെ കടന്നാക്രമണത്തിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. വിശ്വാസങ്ങള്‍ക്കു നേരേ കടന്നാക്രമണം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തങ്ങളുടെ നയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2019-02-17-01:03:04.jpg
Keywords: ചെന്നിത്ത, പിണ

9731
Category: 18
Sub Category:
Heading: കെസിവൈഎം മുന്‍ സംസ്ഥാന നേതാക്കളുടെ സംഗമം ഇന്ന്
Content: കൊച്ചി: കെസിവൈഎം മുന്‍ സംസ്ഥാന നേതാക്കളുടെ സംഗമം ഇന്ന് എറണാകുളം പാലാരിവട്ടം പിഒസിയില്‍ ചേരും. രാവിലെ 10.30ന് തുടങ്ങുന്ന സംഗമം ഉച്ചകഴിഞ്ഞ് മൂന്നിന് സമാപിക്കും. സമകാലീന സാമൂഹ്യ, രാഷ്ട്രീയ, സഭാ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. കേരള കത്തോലിക്ക യുവജനപ്രസ്ഥാനത്തിന്റെ നാലു പതിറ്റാണ്ടുകാലത്തെ സംസ്ഥാന ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുക്കും.
Image: /content_image/India/India-2019-02-17-01:15:52.jpg
Keywords: കെസിവൈഎം

9732
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതിക്ക് പുതിയ മേഖലാ ഡയറക്ടര്‍മാര്‍
Content: കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിക്ക് തൃശൂര്‍, എറണാകുളം, കോട്ടയം മേഖലകളിലേക്ക് പുതിയ ഡയറക്ടര്‍മാരെ തെരഞ്ഞെടുത്തു. തൃശൂര്‍ മേഖലയില്‍ റവ. ഫാ ഡെന്നി താന്നിക്കല്‍ (തൃശൂര്‍ അതിരൂപത), കോട്ടയം മേഖലയില്‍ റവ. ഫാ. ഫിലിപ്പ് ആഞ്ഞിലിമൂട്ടില്‍ (തിരുവല്ല അതിരൂപത), എറണാകുളം മേഖലയില്‍ റവ. ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത് (കോതമംഗലം രൂപത) എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തൃശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, കോട്ടപ്പുറം, സുല്‍ത്താന്‍പേട്ട് എന്നീ രൂപതകള്‍ തൃശൂര്‍ മേഖലയിലും കോട്ടയം, കാഞ്ഞിരപ്പിള്ളി, പാലാ, വിജയപുരം, ചങ്ങനാശേരി, തിരുവല്ല, പത്തനംതിട്ട എന്നീ രുപതകള്‍ കോട്ടയം മേഖലയിലും ആലപ്പുഴ, കൊച്ചി, വരാപ്പുഴ. എറണാകുളം-അങ്കമാലി, മുവാറ്റുപുഴ, കോതമംഗലം, ഇടുക്കി എന്നീ രൂപതകള്‍ എറണാകുളം മേഖലയിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. വിവാഹപ്രായവും കുഞ്ഞുങ്ങളെ സ്വീകരിക്കുന്നതും പ്രസക്തമല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് വൈകിക്കരുതെന്ന് പാലാരിവട്ടം പിഒസിയില്‍ നടന്ന യോഗം ഓര്‍മ്മപ്പെടുത്തി. ഉപരിപഠനം, മികച്ച തൊഴില്‍ എന്നിവയ്ക്കായി നിരവധി വര്‍ഷങ്ങള്‍ നീക്കിവച്ചതിനുശേഷമുള്ള വിവാഹാലോചനകള്‍ അവിവാഹിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നു. വൈകി കുടുംബജീവിതം ആരംഭിക്കുന്നതിന്റെ ഫലമായി കുഞ്ഞുങ്ങളെ സ്വീകരിച്ചു വളര്‍ത്തുവാനുള്ള തടസ്സം നേരിടുന്നു. എം.ടി.പി ആക്ട് നിലവില്‍ വന്നതിനുശേഷം സ്ത്രീകളുടെ എണ്ണത്തില്‍ കുറവു വന്നതും മുപ്പതു വയസ്സിനുശേഷമുള്ള അവിവാഹിതരായ ചെറുപ്പക്കാരുടെ എണ്ണം വര്‍ദ്ധിക്കുവാന്‍ കാരണമായി എന്നും കെസിബിസി പ്രൊ-ലൈഫ് സമിതി യോഗം വിലയിരുത്തി. ജീവന്റെ മഹത്വവും സമൃദ്ധിയും സന്തോഷവും മനസിലാക്കിയ ദമ്പതികള്‍ കൂടുതല്‍ മക്കളെ സ്വീകരിക്കുന്ന മനോഭാവത്തിലേക്ക് വളരുന്നുവെന്നതും സമിതി നിരീക്ഷിച്ചു. പാലാരിവട്ടം പിഒസിയില്‍ നടന്ന സംസ്ഥാന സമ്മേളനം ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു ജോസ് അദ്ധ്യക്ഷത വഹിച്ചു. ജോര്‍ജ്ജ് എഫ് സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ,് ടോമി സെബാസ്റ്റ്യന്‍, ഷിബു ജോണ്‍, വര്‍ഗീസ് എം. എ, മാര്‍ട്ടിന്‍ നെട്ടൂര്‍, നാന്‍സി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-02-17-01:30:35.jpg
Keywords: പ്രോലൈ

9733
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനം മാര്‍ച്ച് 20ന്
Content: റോം, ഇറ്റലി: വത്തിക്കാന്‍ ആരാധനക്രമ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ തന്റെ മൂന്ന്‍ പുസ്തകങ്ങളുടെ പരമ്പരയിലെ അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ പുസ്തകത്തിന്റെ പ്രകാശന തിയതി പ്രഖ്യാപിച്ചു. ‘ഈവനിംഗ് അപ്രോച്ചസ് ആന്‍ഡ് ദി ഡേ ഫാര്‍ സ്പെന്റ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഫ്രാന്‍സില്‍ വെച്ച് വരുന്ന മാര്‍ച്ച് 20-നാണ് നടക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കര്‍ദ്ദിനാള്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സമകാലീന ലോകത്തിലെ ആത്മീയപരവും, ധാര്‍മ്മികവും, രാഷ്ട്രീയവുമായ പ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം മറ്റ് രണ്ടു പുസ്തക രചനയിലും ഭാഗമായിരുന്ന നിക്കോളാസ് ഡിയാറ്റുമായി ചേര്‍ന്നാണ് കര്‍ദ്ദിനാള്‍ രചിച്ചിട്ടുള്ളത്. ഇക്കാലഘട്ടത്തില്‍ മനുഷ്യ വിനാശത്തിന്റെ എല്ലാ മുഖങ്ങളും അടങ്ങിയിരിക്കുന്നുവെന്ന്‍ താന്‍ കരുതുന്നതിനാല്‍ ഇതുവരെ താന്‍ രചിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായിരിക്കുമിതെന്ന്‍ കര്‍ദ്ദിനാള്‍ സാറ പറഞ്ഞു. ‘ഗോഡ് ഓര്‍ നതിംഗ്’, ‘ദി പവര്‍ ഓഫ് സൈലന്‍സ്’ എന്നിവയാണ് പുസ്തകപരമ്പരയില്‍ മുന്‍പിറങ്ങിയ രണ്ട് പുസ്തകങ്ങള്‍. ശക്തമായ കത്തോലിക്ക വിശ്വാസത്തില്‍ കേന്ദ്രീകൃതമായ ജീവിതം നയിക്കുന്ന കര്‍ദ്ദിനാള്‍ സാറയുടെ പുസ്തകത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആഗോള സമൂഹം.
Image: /content_image/News/News-2019-02-17-01:47:45.jpg
Keywords: സാറ

9734
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ സാറയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനം മാര്‍ച്ച് 20ന്
Content: റോം, ഇറ്റലി: വത്തിക്കാന്‍ ആരാധനക്രമ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ തന്റെ മൂന്നു പുസ്തകങ്ങളുടെ പരമ്പരയിലെ അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ പുസ്തകത്തിന്റെ പ്രകാശന തിയതി പ്രഖ്യാപിച്ചു. ‘ഈവനിംഗ് അപ്രോച്ചസ് ആന്‍ഡ് ദി ഡേ ഫാര്‍ സ്പെന്റ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഫ്രാന്‍സില്‍ വെച്ച് വരുന്ന മാര്‍ച്ച് 20-നാണ് നടക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കര്‍ദ്ദിനാള്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സമകാലീന ലോകത്തിലെ ആത്മീയപരവും, ധാര്‍മ്മികവും, രാഷ്ട്രീയവുമായ പ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം മറ്റ് രണ്ടു പുസ്തക രചനയിലും ഭാഗമായിരുന്ന നിക്കോളാസ് ഡിയാറ്റുമായി ചേര്‍ന്നാണ് കര്‍ദ്ദിനാള്‍ രചിച്ചിട്ടുള്ളത്. ഇക്കാലഘട്ടത്തില്‍ മനുഷ്യ വിനാശത്തിന്റെ എല്ലാ മുഖങ്ങളും അടങ്ങിയിരിക്കുന്നുവെന്ന്‍ താന്‍ കരുതുന്നതിനാല്‍ ഇതുവരെ താന്‍ രചിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായിരിക്കുമിതെന്ന്‍ കര്‍ദ്ദിനാള്‍ സാറ പറഞ്ഞു. ‘ഗോഡ് ഓര്‍ നതിംഗ്’, ‘ദി പവര്‍ ഓഫ് സൈലന്‍സ്’ എന്നിവയാണ് പുസ്തകപരമ്പരയില്‍ മുന്‍പിറങ്ങിയ രണ്ട് പുസ്തകങ്ങള്‍. കര്‍ദ്ദിനാള്‍ സാറയുടെ പുതിയ പുസ്തകത്തില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കാനുണ്ടെന്നാണ് ഫ്രാന്‍സിലെ സെന്റ് ബെനോയിറ്റ് ആശ്രമത്തിന്റെ സ്ഥാപക പ്രിയോറും, കര്‍ദ്ദിനാള്‍ സാറ കൂടി ഭാഗമായ സ്കാര ലിറ്റര്‍ജിയ പ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര കോ-ഓര്‍ഡിനേറ്ററുമായ ഡോം അല്‍ക്കൂയിന്‍ റീഡ് പറയുന്നത്. 2015-ല്‍ പ്രസിദ്ധീകരിച്ച ‘ഗോഡ് ഓര്‍ നതിംഗ്’ എന്ന ആദ്യ പുസ്തകം കര്‍ദ്ദിനാള്‍ സാറയുടെ പ്രേഷിത ജീവിതത്തില്‍ പ്രചോദനമായ സുവിശേഷകരേക്കുറിച്ചും, പുരോഹിതരെക്കുറിച്ചും വിവരിക്കുന്ന ജീവചരിത്രപരമായ അഭിമുഖമായിരുന്നുവെങ്കില്‍, 2017-ല്‍ പുറത്തിറങ്ങിയ ദി പവര്‍ ഓഫ് സൈലന്‍സ് : എഗൈന്‍സ്റ്റ് ദി ഡിക്റ്റേറ്റര്‍ഷിപ് ഓഫ് നോയിസ് എന്ന പുസ്തകം ഭൗതീകതയും, സാങ്കേതികതയും മനുഷ്യ ജീവിതങ്ങളെ സ്വാധീനിക്കുമ്പോള്‍ നിശബ്ദതയുടെ ശക്തിയെക്കുറിച്ച് വിവരിക്കുന്നതായിരുന്നു. രണ്ടു പുസ്തകങ്ങളും വന്‍ വിജയമായിരുന്നു. പുതിയ പുസ്തകത്തിന്റെ ഫ്രഞ്ച് പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇംഗ്ലീഷ് പതിപ്പ് എപ്പോള്‍ പുറത്തിങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും മെയ് മാസത്തില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശക്തമായ കത്തോലിക്ക വിശ്വാസത്തില്‍ കേന്ദ്രീകൃതമായ ജീവിതം നയിക്കുന്ന കര്‍ദ്ദിനാള്‍ സാറയുടെ പുസ്തകത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആഗോള സമൂഹം.
Image: /content_image/News/News-2019-02-17-01:47:46.jpg