Contents

Displaying 9451-9460 of 25173 results.
Content: 9765
Category: 18
Sub Category:
Heading: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതം: സീറോ മലബാര്‍ മാധ്യമ കമ്മീഷന്‍
Content: കൊച്ചി: കാനഡയില്‍ സേവനം ചെയ്യുന്ന ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട് എന്ന വൈദികനെതിരേയുള്ള പരാതിയുമായി ബന്ധപ്പെട്ട് സീറോമലബാര്‍ സഭയുടെ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കെതിരെയും മിസ്സിസ്സാഗാ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവീട്ടിലിനെതിരെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്ന അപവാദ പ്രചാരണം അടിസ്ഥാനരഹിതവും അപലപനീയവുമാണെന്ന് സീറോമലബാര്‍ മാധ്യമ കമ്മീഷന്‍. പ്രസ്തുത പരാതി ലഭിച്ചയുടന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് സത്വര നിയമനടപടിക്കായി മിസ്സിസ്സാഗാ രൂപതാധ്യക്ഷനെ ചുമതലപ്പെടുത്തിയിരുന്നു. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ നിര്‍ദ്ദേശപ്രകാരം രൂപതാധ്യക്ഷന്‍ കാനഡായിലെ വത്തിക്കാന്‍ സ്ഥാനപതിയുമായി ചര്‍ച്ച നടത്തുകയും അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് ടൊറന്റോ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സിന്റെ സഹായം തേടുകയുമായിരുന്നു. പീഡന പരാതികള്‍ പ്രാഥമികമായി അന്വേഷിക്കാന്‍ കനേഡിയന്‍ നിയമപ്രകാരമുള്ള പഠന സമിതി മിസ്സിസ്സാഗായില്‍ ഇല്ലാതിരുന്നതിനാലാണ് വത്തിക്കാന്‍ സ്ഥാനപതി ടൊറന്റോ ആര്‍ച്ചുബിഷപ്പിന്റെ സഹായം തേടാന്‍ ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസംതന്നെ കര്‍ദ്ദിനാള്‍ കോളിന്‍സിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയ ബിഷപ് ജോസ് കല്ലുവീട്ടില്‍ ടൊറന്റോ രൂപതയുടെ പരാതിവിശകലന സമിതിയുടെ പഠന റിപ്പോര്‍ട്ടുകൂടി ചേര്‍ത്ത് കനേഡിയന്‍ പോലീസിന് കൈമാറുകയാണുണ്ടായത്. ഇപ്രകാരം സുതാര്യമായി നടന്ന നിയമനടപടിയെക്കുറിച്ചാണ് ചില തല്‍പര കക്ഷികള്‍ ദുഷ്ടലാക്കോടെ വ്യാജവാര്‍ത്ത ചമച്ചത്. കനേഡിയന്‍ പോലീസിന്റെ അന്വേഷണത്തില്‍ പരാതിക്കാരന്റെ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഫാ. സെബാസ്റ്റ്യന്‍ ആരീക്കാട്ട് സേവനം ചെയ്ത ഇടവക ദേവാലയത്തില്‍ പരാതിയുടെ പൂര്‍ണ്ണരൂപം പരസ്യപ്പെടുത്തിയിട്ടുമുണ്ട്. നിയമാനുസൃതമായ എല്ലാ നടപടികളോടും മിസ്സിസ്സാഗാ രൂപത പുലര്‍ത്തുന്ന സഹകരണത്തെ കാനഡയിലെ വത്തിക്കാന്‍ സ്ഥാനപതിയും അന്വേഷണ ഉദ്യോഗസ്ഥരും രേഖാമൂലം അഭിനന്ദിച്ചിട്ടുണ്ട് എന്നുള്ളതാണ് സത്യം. പോലീസ് അന്വേഷണത്തിലൂടെ ആരോപണത്തിന്റെ നിജസ്ഥിതി പുറത്തുവരുമെന്ന് രൂപത ഉറച്ചുവിശ്വസിക്കുന്നു. കാനഡായില്‍ നടന്നതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തെക്കുറിച്ചുള്ള പരാതി കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി കേരളാ പോലീസിന് കൈമാറിയില്ല എന്നത് കടുത്ത കൃത്യവിലോപമായി വാര്‍ത്ത ചമച്ചവര്‍ സ്വയം വിഡ്ഢികളാവുകയാണ്. ലഭിച്ച പരാതി കനേഡിയന്‍ പോലീസിന്റെ പക്കലെത്തിക്കാന്‍ സത്ത്വര നടപടി സ്വീകരിച്ച സഭാതലവനെ അധിക്ഷേപിക്കുന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ മാധ്യമ മര്യാദയുടെ സകല സീമകളും ലംഘിച്ചിരിക്കുകയാണ്. സീറോമലബാര്‍ സഭയെയും സഭാതലവനെയും അധിക്ഷേപിക്കാന്‍ നിരന്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന സഭാവിരുദ്ധരുടെ ദുഷ്ടലാക്കിനെക്കുറിച്ച് വിശ്വാസികളും പൊതു സമൂഹവും ജാഗ്രത പാലിക്കണമെന്ന് മാധ്യമകമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2019-02-22-04:28:46.jpg
Keywords: മാധ്യമ
Content: 9766
Category: 7
Sub Category:
Heading: സമര്‍പ്പിത ജീവിതങ്ങളെ മാപ്പ്......!
Content: സമര്‍പ്പിത ജീവിതങ്ങളെ മാപ്പ്. തെരുവിലെ കഥകളും ചാനലുകളിലെ ചര്‍ച്ചകളും സമര്‍പ്പിത ജീവിതം അടിച്ചമര്‍ത്തലിന്‍റേതാണ് എന്നു സ്ഥാപിക്കുവാന്‍ ശ്രമിക്കുമ്പോള്‍ സന്യസ്ഥ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് നാം യാത്ര ചെയ്തേ മതിയാകൂ. കേവലം 7 മിനിറ്റ് മാത്രമുള്ള ഈ ഹൃസ്വ ചിത്രം നമ്മുടെ കണ്ണു തുറപ്പിക്കട്ടെ.
Image:
Keywords: സമര്‍പ്പിത
Content: 9767
Category: 1
Sub Category:
Heading: തീവ്ര ഹിന്ദുത്വ ഭീകരത തുടരുന്നു: ജനുവരിയില്‍ ക്രൈസ്തവര്‍ക്കെതിരെ 29 അക്രമങ്ങള്‍
Content: ന്യൂഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം അതീവ ഗുരുതരമെന്ന അന്താരാഷ്ട്ര സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ പഠനത്തെ ശരിവെച്ചു വീണ്ടും റിപ്പോര്‍ട്ട്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ ‘ഏജന്‍സിയ ഫിഡെസ് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമായി. കഴിഞ്ഞ മാസം മാത്രം 13 സംസ്ഥാനങ്ങളിലായി ഇരുപത്തിയൊന്‍പതോളം ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായിട്ടുള്ളതെന്ന് ‘യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ഹെല്‍പ്-ലൈന്‍’ന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കിയ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഏജന്‍സിയ ഫിഡെസ് ചൂണ്ടിക്കാട്ടി. ആക്രമണ പരമ്പരയില്‍ പരിക്കേറ്റവരില്‍ 26 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ ശരാശരി കണക്കുമായി നോക്കുമ്പോള്‍ ഈ വര്‍ഷവും ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങളില്‍ യാതൊരു കുറവും കാണിക്കുന്നില്ല. ഛത്തീസ്ഗഡിലെ വിശ്വാസികളെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കിയതും, ഹിമാചല്‍ പ്രദേശ്‌, തമിള്‍നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികളെ ക്ഷേത്രത്തില്‍ കൊണ്ട് പോയി നെറ്റിയില്‍ ബലമായി ഭസ്മം തേച്ചതും, കര്‍ണാടകയില്‍ സുവിശേഷ പ്രഘോഷകനെ ഇരുമ്പുവടികൊണ്ടടിച്ചതും, കര്‍ണാടകയില്‍ തന്നെ ദേവാലയത്തിന്റെ സ്റ്റോര്‍ റൂമിന് തീ കൊളുത്തിയതും ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചതിന്റെ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. 2018-ല്‍ ഓരോ മാസവും ശരാശരി ഇരുപതോളം ആക്രമ സംഭവങ്ങളാണ് ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായിട്ടുള്ളതെന്ന് ‘അലിയന്‍സ് ഡിഫന്‍സ് ഫ്രീഡം’ (എ.ഡി.എഫ് ഇന്ത്യ) എന്ന സന്നദ്ധ സംഘടനയുടെ കണ്‍സള്‍ട്ടന്റും, മനുഷ്യാവകാശ അഭിഭാഷകയുമായ ‘ടെഹ്മിനാ അറോറ’ ഫിഡെസിനോട് പറഞ്ഞു. സമീപകാലത്ത് രാജസ്ഥാനിലെ ഉദൈപൂരിലെ കോട്രായില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന കൂട്ടായ്മ ആക്രമിക്കപ്പെട്ട സംഭവവും അവര്‍ ചൂണ്ടിക്കാട്ടി. മതവിദ്വേഷത്തിന്റെ പേരില്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടുള്ള ജനക്കൂട്ട അക്രമങ്ങള്‍ സാധാരണമായിരിക്കുകയാണ്. ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്ന പ്രവണത ശരിയല്ല. ഇത്തരം അക്രമങ്ങളുടെ സൂത്രധാരന്‍മാര്‍ക്ക് പ്രാദേശികതലത്തില്‍ രാഷ്ട്രീയക്കാരുടേയും, പോലീസിന്റേയും സഹായമുണ്ട്. ഇവര്‍ക്കെതിരെ കേസൊന്നും രജിസ്റ്റര്‍ ചെയ്യാറില്ലായെന്നും അവര്‍ ആരോപിച്ചു. ഇന്ത്യയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍ നില്‍ക്കുന്നത്. ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 29 സംഭവങ്ങളിലെ 9 സംഭവങ്ങളും ഇവിടെയാണ് നടന്നത്. പോലീസിന്റെ അകമ്പടിയോടെ എത്തുന്ന ഹിന്ദുത്വവാദികള്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളെ ആക്രമിക്കുന്നതാണ് പതിവ്. മതവിദ്വേഷം പടര്‍ത്തുക എന്നതാണ് ഇത്തരം ആക്രമങ്ങളുടെ പിന്നിലെ ലക്ഷ്യമെന്ന് എ.ഡി.എഫ്. ഇന്ത്യയുടെ ഡയറക്ടറായ മൈക്കേല്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ക്രൈസ്തവവിശ്വാസികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്.
Image: /content_image/News/News-2019-02-22-05:32:36.jpg
Keywords: ഇന്ത്യ, ഭാരത
Content: 9768
Category: 1
Sub Category:
Heading: കേരളത്തിലെ കത്തോലിക്ക കരിസ്‌മാറ്റിക്ക് ധ്യാനവിവരങ്ങൾ ഇനി വിരൽതുമ്പിൽ
Content: താമരശ്ശേരി: കേരളത്തിലെ മുഴുവൻ ധ്യാനകേന്ദ്രങ്ങളിലും നടക്കുന്ന കരിസ്‌മാറ്റിക്ക് ധ്യാനങ്ങളുടെ വിവരങ്ങൾ അറിയാൻ കഴിയുന്ന വെബ്സൈറ്റ് യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന INFO CATHOLIC എന്ന ഓൺലൈൻ കൂട്ടായ്മ പുറത്തിറക്കി. {{ http://www.charismaticretreats.com -> http://www.charismaticretreats.com }} എന്നതാണ് വെബ്സൈറ്റ് വിലാസം. താമരശ്ശേരി രൂപതാ കാര്യാലയത്തിൽവെച്ച് ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. കേരളത്തിന് പുറത്തു പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും അവധിയോടനുബന്ധിച്ചു ധ്യാനത്തിൽ പങ്കെടുക്കുന്നതിന് അനുയോജ്യമായ തീയതിയും സ്ഥലവും കണ്ടുപിടിക്കുന്ന ഫിൽറ്റർ സൗകര്യമാണ് ഈ ഈ വെബ്സൈറ്റിന്റെ പ്രത്യേകത. ഇടവകയിലെ മറ്റും ധ്യാനങ്ങൾ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെടേണ്ട ധ്യാന കേന്ദ്രങ്ങളുടെയും ധ്യാന ടീമുകളുടെയും നമ്പറുകൾ, വിവിധ രൂപതകളിലെ വിവാഹ ഒരുക്ക കോഴ്‌സുകളുടെ വിവരങ്ങൾ, പള്ളികളുടെയും ആരാധന ചാപ്പലുകളുടെയും വിവരങ്ങൾ, മലയാളത്തിലും തമിഴിലുമുള്ള ലേഖനങ്ങൾ എന്നിവയും ഈ വെബ്സൈറ്റിൻറെ ഭാഗമാണ്. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെയും മിഷനറീസ് ഓഫ് ഫെയ്ത്ത് വൈദികരുടെയും നിർദേശത്തോടെയും സഹകരണത്തോടെയാണ് ഈ വെബ്സൈറ്റ് പൂർത്തിയാക്കിയിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ലോകം മുഴുവൻ അലയടിച്ച കത്തോലിക്കാ കരിസ്‌മാറ്റിക്ക് നവീകരണത്തിന്റെ ഭാഗമായി കേരളസഭയിൽ ഒരുപാടു മാനസാന്തരങ്ങളും ദൈവവിളികളും ഉണ്ടായിട്ടുണ്ട്. അൽമായ മുന്നേറ്റങ്ങളും വ്യക്തിഗത ദൈവവിളി അനുഭവങ്ങളും കേരളകത്തോലിക്കാ സഭയ്ക്ക് ഒരുപാട് വൈദികരെയും സിസ്റ്റേഴ്സിനെയും പ്രേഷിതരെയും മിഷനറികളെയും സമ്മാനിച്ചിട്ടുണ്ട്. കരിസ്‌മാറ്റിക്ക് ധ്യാനങ്ങൾ പല കുടുംബങ്ങളിലും ഉണ്ടാക്കിയ സമാധാന അന്തരീക്ഷം മദ്യപാനവും അക്ഷരതയും നിറഞ്ഞിരുന്ന സമൂഹത്തെ നവീകരിക്കുന്നതിന് ഒരളവുവരെ സഹായിച്ചിട്ടുണ്ട്. കാലം മാറിയപ്പോഴും ദൈവവിളി തിരിച്ചറിഞ്ഞ പലരും വിശുദ്ധിയിൽ കൂടുതൽ നിലനിൽക്കുന്നതിനും ആഴത്തിലുള്ള പഠനത്തിനുമായി ശ്രമിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. അത്തരത്തിലുള്ള കൂടുതൽ ആളുകളുടെ അന്വേഷണത്തിൻറെയും കൂടിച്ചേരലുകളുടെയും ബാക്കിപത്രമാണ് കേരളത്തിൽ ഇന്നുള്ള ധ്യാനകേന്ദ്രങ്ങളും അൽമായ പ്രേഷിത മുന്നേറ്റങ്ങളും. നൂറിലധികം ധ്യാനകേന്ദ്രങ്ങളും അതിലേറെ മിനിസ്ട്രികളും ഇന്ന് കേരളത്തിലുണ്ട്. കത്തോലിക്കാസഭയിലെ ഭൂരിഭാഗം പള്ളികളും സ്ഥാപനങ്ങളും ഇന്ന് തിരുനാളുകളോടും ആഘോഷങ്ങളോടുമൊപ്പം ധ്യാനങ്ങളും സംഘടിപ്പിക്കാറുണ്ട്. വർഷത്തിലൊരിക്കലെങ്കിലും ഒരു ധ്യാനത്തിൽ പങ്കെടുക്കാൻ ശരാശരി കത്തോലിക്കരും ശ്രമിക്കാറുമുണ്ട്. സാധാരണയായി ഒരു ധ്യാനത്തിന് പങ്കെടുക്കാൻ ആളുകൾ കൂടുതൽ ശ്രമിക്കാറുള്ളത് അവധിക്കാലങ്ങളിലാണ്. ചുരുങ്ങിയ നാളുകൾക്കിടയിൽ പറ്റിയ ഒരു ധ്യാനം കണ്ടുപിടിക്കാൻ കുറെയധികം ഫോൺകോൾകളും അന്വേഷണങ്ങളും വേണ്ടി വരാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകളെ ലഘൂകരിക്കുകയാണ് കരിസ്‌മാറ്റിക്ക് റിട്രീറ്റ്‌സ് ഡോട്ട് കോം. മാധ്യമസുവിശേഷവത്കരണം വളരെ അത്യാവശ്യമായ ഈ കാലഘട്ടത്തിന്റെ പ്രത്യേകത മനസ്സിലാക്കി ലോകസുവിശേഷവത്കരണത്തിൽ നവമാധ്യമസാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിനായി 2013-ൽ രൂപപ്പെട്ട സമാന ചിന്താഗതിയുള്ള സുഹൃത്തുക്കളുടെ ഒരു ഓൺലൈൻ കൂട്ടായ്മയാണ് ഇൻഫോ കാത്തോലിക്. സെറാഫിൻ ചിൽഡ്രൻസ് മാഗസിനുവേണ്ടി പുറത്തിറക്കിയ സെറാഫിൻ റിട്രീറ്റ് ഫൈൻഡർ എന്ന മൊബൈൽ ആപ്ലിക്കേഷനായിരുന്നു ആദ്യത്തെ സംരംഭം. തുടർന്ന് കത്തോലിക്കാ അധ്യാത്മകതയെ പരിപോഷിപ്പിക്കുന്ന ലേഖനങ്ങളും മാഗസിനുകളും വായിക്കാൻ കഴിയുന്ന INFO CATHOLIC എന്ന ഒരു ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചുണ്ട്. സെറാഫിൻ മാഗസിനുവേണ്ടി സെറാഫിൻ ഓൺലൈൻ എന്ന കുട്ടികളുടെ തമിഴ് വെബ്സൈറ്റും ഇൻഫോ കാത്തലിക്ക് പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യ, യുഎ ഇ, അമേരിക്ക രാജ്യങ്ങളില്‍ നിന്നുള്ള ബോർഡ് ഓഫ് ഡയറക്ടർസ് ആഷ്‌ബിൻ തോമസ്, ഫാ ജോസ് മൈക്കിൾ MF എന്നിവരുടെ നേതൃത്വത്തിലാണ് INFO CATHOLIC പ്രവർത്തിക്കുന്നത്.
Image: /content_image/News/News-2019-02-22-07:44:17.jpg
Keywords: കരിസ്മാ
Content: 9769
Category: 18
Sub Category:
Heading: ചര്‍ച്ച് ബില്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടുകള്‍ വ്യക്തമാക്കണമെന്ന് ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: ക്രൈസ്തവ സഭയുടെ സ്വത്തുക്കള്‍ സംബന്ധിച്ച് നിയമപരിഷ്‌കരണ കമ്മീഷന്‍ സംസ്ഥാന ഗവണ്‍മെന്റിന് നല്‍കിയ കരടുബില്ലില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടുകള്‍ വ്യക്തമാക്കണമെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക്ക് റിലേഷന്‍സ് ജാഗ്രതാ സമിതി. നൂറ്റാണ്ടുകളായി സഭയുടെ സ്വത്തുക്കള്‍ വ്യവസ്ഥാപിതമായ രീതിയിലാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നും ആ സംവിധാനം അട്ടിമറിച്ച് സഭാഭരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിലുള്ളതെന്നും സമിതി അഭിപ്രായപ്പെട്ടു. തര്‍ക്കപരിഹാരങ്ങള്‍ക്ക് സഭയില്‍ തന്നെ സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ ഇതിനായി ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന നിര്‍ദേശം സദുദ്ദേശപരമല്ല. ക്രൈസ്തവ സഭയുടെ കെട്ടുറപ്പിനെയും പരമ്പരാഗത ഭരണ രീതിയെയും അലങ്കോലപ്പെടുത്താന്‍ ഇടയാകുമെന്നതിനാല്‍, ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ തള്ളിക്കളയണമെന്നും യോഗം ആവശ്യപ്പെട്ടു. അതിരൂപത കേന്ദ്രത്തില്‍ പിആര്‍ഒ അഡ്വ. ജോജി ചിറയിലിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ജാഗ്രതാ സമിതി കോഓഡിനേറ്റര്‍ ഫാ. ആന്റണി തലച്ചല്ലൂര്‍ വിഷയാവതരണം നടത്തി. റവ. ഡോ. വര്‍ഗീസ് താനമാവുങ്കല്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ്, ഡോ. ആന്റണി മാത്യൂസ്, ജോബി പ്രാക്കുഴി, അഡ്വ. പി. പി. ജോസഫ്, കെ.വി. സെബാസ്റ്റ്യന്‍, പി. എ. കുര്യാച്ചന്‍, ലിബിന്‍ കുര്യാക്കോസ്, ടോം ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-02-22-08:35:35.jpg
Keywords: ചര്‍ച്ച്, ബില്‍
Content: 9770
Category: 18
Sub Category:
Heading: ആത്മരക്ഷ ആപ്പിന്റെ പരിഷ്ക്കരിച്ച പതിപ്പ് പുറത്തിറങ്ങി
Content: കൊച്ചി: പിഒസി ബൈബിള്‍, സങ്കീര്‍ത്തനങ്ങള്‍, തിരുവചനങ്ങള്‍, പ്രാര്‍ത്ഥനകള്‍, ജപമാല, നൊവേന കുരിശിന്റെ വഴി, അനുദിന വിശുദ്ധര്‍ തുടങ്ങി അനുദിന ആത്മീയ ജീവിതത്തിനു ആവശ്യമായ കാര്യങ്ങള്‍ ഒറ്റക്കുടക്കീഴിലാക്കിയ ആത്മരക്ഷ മൊബൈല്‍ ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകളുടെ ഓഡിയോ, യു കാറ്റ് ഓഡിയോ, ആയിരത്തിലധികം ഭക്തിഗാനങ്ങള്‍ എന്നിവ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. athmaraksha.org എന്ന വെബ്സൈറ്റിലും ഇവയെല്ലാം ലഭ്യമാണ്. പ്ലേ സ്‌റ്റോറില്‍ ആത്മരക്ഷ എന്നു സേര്‍ച്ച് ചെയ്തു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പ്രകാശന കര്‍മത്തില്‍ ജിലു ജോസഫ് (വൈസ് പ്രസിഡന്റ്, വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സ്), എബിന്‍ ജോസ് ടോം (സിഇഒ വെബ് ആന്‍ഡ് ക്രാഫ്റ്റ്‌സ്), റവ.ഡോ.ജോര്‍ജ് മഠത്തിപ്പറന്പില്‍ (സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍), ജേക്കബ് തോമസ് (ആത്മരക്ഷ ആപ് കോ ഓര്‍ഡിനേറ്റര്‍), റവ.ഡോ.ജോസഫ് വട്ടക്കളം (മുന്‍ പ്രിന്‍സിപ്പല്‍, എസ്ബി കോളജ്), ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഷിക്കാഗോ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു. 2017-ലാണ് 'ആത്മരക്ഷ' ആപ്പിന്റെ ആദ്യ വേര്‍ഷന്‍ പുറത്തിറങ്ങിയത്.
Image: /content_image/India/India-2019-02-22-09:10:28.jpg
Keywords: ആപ്ലി, ആപ്പ്
Content: 9771
Category: 1
Sub Category:
Heading: ആഫ്രിക്കയില്‍ വീണ്ടും വൈദിക കൊലപാതകം: മരണം കിടപ്പുരോഗിക്ക് ദിവ്യകാരുണ്യം നല്‍കി മടങ്ങുന്നതിനിടെ
Content: അന്തനാനാരിവോ: കത്തോലിക്ക സമൂഹത്തെ കണ്ണീരിലാഴ്ത്തി ആഫ്രിക്കയില്‍ വീണ്ടും വൈദിക കൊലപാതകം. ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിലാണ് ഒടുവിലത്തെ വൈദിക നരഹത്യ നടന്നിരിക്കുന്നത്. സോനവാല ഫോർമേഷൻ സെന്‍ററിൽ സേവനമനുഷ്ഠിക്കുകയായിരുന്ന ഫാ. നിക്കോളാസ് റാറ്റോഡിസോവയാണ് അക്രമികളുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. കിടപ്പു രോഗിക്ക് ദിവ്യകാരുണ്യം നല്‍കി ബൈക്കിൽ സോനാവാല സെന്ററിലേക്ക് മടങ്ങുകയായിരുന്ന ഫാ. നിക്കോളാസിനെ അക്രമികൾ റോഡിൽ തടഞ്ഞ് നിറുത്തി മർദിക്കുകയായിരുന്നുവെന്ന് അന്തനാനാരിവോ അതിരൂപത വികാരി ജനറാൾ ഫാ. ലുഡോവിക്ക് രബെനാറ്റോവഡ്രോ പറഞ്ഞു. ഫെബ്രുവരി ഒൻപതിനാണ് വൈദികന് അതിദാരുണമായ വിധത്തില്‍ മർദ്ദനമേല്‍ക്കേണ്ടി വന്നത്. തുടര്‍ന്നു വൈദികന് വെടിയേറ്റു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫാ. നിക്കോളാസ് പതിനാലിന് മരണമടയുകയായിരുന്നു. പോലീസ് അധികൃതരുടെ നിസംഗത കുറ്റവാളികളെ സഹായിക്കാനാണെന്നും അവർക്ക് ആയുധങ്ങൾ നല്‍കുന്നതായും അന്താനാനാരിവോ ആർച്ച് ബിഷപ്പ് മോൺ.ഒഡോൺ മാരി അർസെൻ രസനകൊലോന ആരോപിച്ചു. രാജ്യത്തെ അരക്ഷിതാവസ്ഥയ്ക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് നീതിയ്ക്കും സമാധാനത്തിനുമുള്ള എപ്പിസ്കോപ്പൽ കമ്മീഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റു സ്പാനിഷ് വൈദികന്‍ കൊല്ലപ്പെട്ടിരിന്നു.
Image: /content_image/News/News-2019-02-22-10:41:06.jpg
Keywords: വൈദിക
Content: 9772
Category: 1
Sub Category:
Heading: പാപ്പയുടെ മാപ്പില്‍ 'നിക്കരാഗ്വ മന്ത്രി'യുടെ പൗരോഹിത്യ വിലക്ക് പിന്‍വലിച്ചു
Content: മനാഗ്വേ: കാനോനിക നിയമം ലംഘിച്ച് മന്ത്രി പദം സ്വീകരിച്ചതിലൂടെ വൈദിക വൃത്തിയിൽനിന്ന് നീക്കിയ നിക്കരാഗ്വ വൈദികന്റെ പൗരോഹിത്യ ശുശ്രൂഷയിലെ വിലക്കുകൾ പിൻവലിച്ച്‌ ഫ്രാൻസിസ് പാപ്പ. സാൻഡിനിസ്ത ഗവൺമെന്റിലെ മന്ത്രി സഭയിലെ അംഗത്വം സ്വീകരിച്ച് ഏറെ വിവാദത്തിന് വഴി തെളിയിച്ച ഫാ. ഏണസ്റ്റോ കാർഡെനല്‍ എന്ന വൈദികനാണ് അജപാലക ദൗത്യം തുടരാനുള്ള അധികാരം തിരിച്ചുനൽകിയിരിക്കുന്നത്. വൈദികന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള എല്ലാ കൃറ്റകൃത്യങ്ങൾക്കും പാപമോചനം നൽകുന്നതായും പൗരോഹിത്യവരം തിരിച്ചുനൽകണമെന്ന് നിക്കരാഗ്വയിലെ പൊന്തിഫിക്കൽ പ്രതിനിധിവഴി സമർപ്പിച്ച നിവേദനം അംഗീകരിക്കുന്നതായും ഫ്രാൻസിസ് പാപ്പ പ്രസ്താവനയിലൂടെ ആഗോള സമൂഹത്തെ അറിയിച്ചു. കവിയും വിമോചന ദൈവശാസ്ത്ര പ്രവർത്തകനും എഴുത്തുകാരനുമായി അറിയപ്പെടുന്ന ഏണസ്റ്റോ സേച്ഛാധിപത്യത്തിനെതിരായുള്ള നിരവധി വിപ്ലവങ്ങളിൽ സജീവമായിരുന്നു. ഈ പശ്ചാത്തലമാണ് രാഷ്ട്രീയത്തിൽ സജീവമാകാന്‍ കാരണമായത്. പിന്നീട് സാൻഡിനിസ്ത സഖ്യത്തിൽ പ്രവേശിച്ച് സാംസ്ക്കാരിക മന്ത്രിയാകുകയായിരിന്നു. 1979 മുതൽ 1987 വരെയാണ് അദ്ദേഹം മന്ത്രി പദവി തുടര്‍ന്നത്. വൈദിക ജീവിതത്തില്‍ നിന്നു തെന്നിമാറി രാഷ്ട്രീയ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിന്ന ഏണസ്റ്റോയുടെ നിലപാടില്‍ വിശുദ്ധ ജോൺ പോൾ രണ്ടാമൻ അസംതൃപ്തനായിരുന്നു. പല പൊതുവേദികളിലും പരസ്യമായി തന്നെ ഏണസ്റ്റോക്കു പാപ്പ താക്കീത് നൽകി. തുടര്‍ന്നാണ് പൗരോഹിത്യ പദവി വിലക്കിയത്. ഇപ്പോള്‍ 94 വയസുള്ള ഫാ. ഏണസ്റ്റോ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് നിക്കരാഗ്വയിലെ ആശുപത്രിയിൽ ചികിത്സയിലാണെങ്കിലും മൂന്നര പതിറ്റാണ്ടിനുശേഷം പൗരോഹിത്യ ശുശ്രൂഷ പദവി തിരിച്ചുകിട്ടിയതിൽ ആഹ്ലാദത്തിലാണ്. ഫാ. ഏണസ്റ്റോയ്ക്ക് പൗരോഹിത്യം തിരിച്ചുനൽകുന്നതായി ഫ്രാൻസിസ് പാപ്പ സാക്ഷ്യപ്പെടുത്തുന്ന പ്രസ്താവനയിൽ ആർച്ച്ബിഷപ്പ് വാൾഡ്മർ സ്റ്റാനിസ്ലോയും നിക്കരാഗ്വയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയും ഒപ്പുവെച്ചിട്ടുണ്ട്.
Image: /content_image/News/News-2019-02-22-11:54:17.jpg
Keywords: മാപ്പ
Content: 9773
Category: 18
Sub Category:
Heading: പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും
Content: ചാലക്കുടി: പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ സമാപിക്കുവാനിരിക്കെ വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു. മൂന്നാംദിവസമായ ഇന്നലെ പ്രസിദ്ധ വചനപ്രഘോഷകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വചനസന്ദേശം നല്‍കി. ജീവിതത്തില്‍ ഉണ്ടാകുന്ന സഹനങ്ങള്‍ യേശുവിന്റെ പീഡാസഹനത്തോടു ചേര്‍ത്തു കാഴ്ചവയ്ക്കുന്ന പ്രാര്‍ത്ഥനയാക്കി ലോകരക്ഷയ്ക്കുവേണ്ടി സംഭാവന ചെയ്യണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഫാ. പോള്‍ പള്ളിച്ചാന്‍കുടി, ഫാ. വര്‍ഗീസ് കൊറ്റാംപറമ്പില്‍, ബ്രദര്‍ ബേബി ജോണ്‍, ഫാ. മാത്യു ഇലവുങ്കല്‍ എന്നിവര്‍ വചനപ്രഘോഷണം നടത്തി. ഇന്നു ഫാ. എറമ്പില്‍, ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ. ജോഷി കൊച്ചുകുടിയാറ്റില്‍, ഫാ. ജോജോ മാരിപ്പാട്ട് എന്നിവര്‍ വചനശുശ്രൂഷ നടത്തും. ദിവ്യബലിക്കു ബിഷപ്പ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ കാര്‍മികത്വം വഹിക്കും.
Image: /content_image/India/India-2019-02-23-02:03:05.jpg
Keywords: പോട്ട
Content: 9774
Category: 18
Sub Category:
Heading: ചര്‍ച്ച് ആക്ട്: ക്രിസ്തീയ വിഭാഗങ്ങളുടെ മേലുള്ള കടന്നുകയറ്റമെന്ന്‍ ഓര്‍ത്തഡോക്‌സ് സുന്നഹദോസ്
Content: കോട്ടയം: ചര്‍ച്ച് ആക്ട് സംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കരടിലെ നിര്‍ദേശങ്ങള്‍ ക്രിസ്തീയ വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള അനര്‍ഹമായ കടന്നുകയറ്റമായതിനാല്‍ അനുകൂലിക്കേണ്ടതില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാസുന്നഹദോസ്. കൃത്യമായ ഭരണഘടന പ്രകാരം സുതാര്യമായ സാന്പത്തിക വിനിയോഗത്തോടും ഭരണഘടന വിഭാവനം ചെയ്യുന്ന രാജ്യനിയമങ്ങളുടെ പിന്‍ബലത്തോടുംകൂടി പ്രവര്‍ത്തിക്കുന്ന സഭാ സംവിധാനത്തിലേക്കു കടന്നുകയറാനുള്ള ശ്രമമാണ് ചര്‍ച്ച് ആക്ട് എന്നു സുന്നഹദോസ് വിലയിരുത്തി. ദേവലോകം അരമനയില്‍ നടന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2019-02-23-02:07:49.jpg
Keywords: ഓര്‍ത്ത