Contents
Displaying 9401-9410 of 25173 results.
Content:
9715
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ അഭാവത്തിൽ സഭയുടെ ഉത്തരവാദിത്വം ഐറിഷ് കര്‍ദ്ദിനാളിന്
Content: വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പ കാലം ചെയ്താല്‍ സഭയുടെ താത്ക്കാലിക ചുമതല വഹിക്കേണ്ട കമര്‍ലങ്കോ പദവിയിലേക്ക് അല്മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള തിരുസംഘത്തിന്റെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ കെവിന്‍ ജോസഫ് ഫാരലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മുന്‍പ് കമര്‍ലങ്കോ പദവി വഹിച്ചിരുന്ന കര്‍ദ്ദിനാള്‍ ജീന്‍ ലൂയിസ് ടുറാന്‍ കഴിഞ്ഞ ജൂലൈയില്‍ അന്തരിച്ചു. ഈ സാഹചര്യത്തില്‍ ഉണ്ടായ ഒഴിവ് നികത്തി കൊണ്ടാണ് പാപ്പ പുതിയ കര്‍ദ്ദിനാളിന് പദവി കൈമാറിയത്. 71 വയസുകാരനായ ഇദ്ദേഹം അയര്‍ലന്റിലാണ് ജനിച്ചത്. പിന്നീട് സഭാ ചുമതലകളുടെ ഭാഗമായി അമേരിക്കയിലേക്കു കുടിയേറി. 2016-ല്‍ ഫ്രാന്‍സിസ് പാപ്പ തന്നെയാണ് ബിഷപ്പ് കെവിന്‍ ജോസഫിനെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. മാര്‍പാപ്പ കാലം ചെയ്താല്‍ ആ ദിവസം മുതല്‍ കോണ്‍ക്ലേവില്‍ പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെയുള്ള സമയമാണ് സഭയുടെ താത്ക്കാലിക ചുമതല കമര്‍ലങ്കോ പദവി വഹിക്കുന്ന കര്‍ദ്ദിനാളിനുണ്ടാകുക.
Image: /content_image/News/News-2019-02-15-01:05:36.jpg
Keywords: തിരുസഭ

9716
Category: 1
Sub Category:
Heading: മൈക്രോസോഫ്റ്റ് പ്രസിഡന്‍റ് പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: വിവര സാങ്കേതികവിദ്യയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ മൈക്രോസോഫ്റ്റ് കമ്പനിയുടെ പ്രസിഡന്റ് ബ്രാഡ് സ്മിത്ത് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകല്‍ച്ചയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകളുമാണ് ചര്‍ച്ച ചെയ്തതെന്ന്‍ സഭാ വക്താവ് അലസാന്ദ്രോ ജിസോട്ടി പറഞ്ഞു. ഫെബ്രുവരി 25-26 തീയതികളില്‍ വത്തിക്കാനില്‍ നടക്കുന്ന റോബോ എത്തിക്ക്സ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയപ്പോഴാണ് ബ്രാഡ് സ്മിത്ത് പാപ്പയെ സന്ദര്‍ശിച്ചത്. ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് വിന്‍ചെന്‍സോ പാഗ്ലിയയും അദ്ദേഹത്തോടോപ്പമുണ്ടായിരുന്നു.
Image: /content_image/News/News-2019-02-15-01:18:46.jpg
Keywords: പാപ്പയെ

9717
Category: 18
Sub Category:
Heading: ചര്‍ച്ച് ബില്‍ സഭയുടെ ആന്തരികമായ കാര്യങ്ങളിലേക്കുള്ള കടന്നു കയറ്റം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Content: തൃശൂര്‍: ദ കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ 2019 എന്ന പേരില്‍ കേരള സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന നിയമം ക്രൈസ്തവ സഭയുടെ ആന്തരികവും മതപരവുമായ കാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നു തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രൈസ്തവ സഭയുടെ പള്ളികളും സ്ഥാപനങ്ങളും സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കാനാണ് പുതിയ ബില്‍ വഴി സര്‍ക്കാര്‍ നീക്കമെന്നാണ് അറിയുന്നത്. എന്നാല്‍, സഭയിലെ വസ്തുവകകളെക്കുറിച്ചു എന്തെങ്കിലും തര്‍ക്കം ഉണ്ടായാല്‍ പരിഹരിക്കാന്‍ നിലവില്‍ രാജ്യത്തിന്റെ സിവില്‍ നിയമവും കോടതികളും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഭയിലെ ആന്തരികമായ വിഷയത്തെക്കുറിച്ചുള്ള തര്‍ക്കമാണെങ്കില്‍ പരിഹരിക്കാന്‍ കാനന്‍ നിയമവും ഉണ്ട്. ഇവ നിലവില്‍ ഉണ്ടായിരിക്കെ ക്രൈസ്തവര്‍ക്കു മാത്രമായി പുതിയ നിയമത്തിന്റെ ആവശ്യം എന്തെന്നു വ്യക്തമാകുന്നില്ല. ഇതു സഭയുടെ ആത്മീയകാര്യങ്ങളിലേക്കു കടന്നുകയറാനുള്ള ശ്രമവും ഭരണഘടനപരമായി ലഭിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കവുമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിശദാംശങ്ങള്‍ ആഴത്തില്‍ പഠിച്ചതിനുശേഷം കൂടുതലായി പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2019-02-15-01:24:28.jpg
Keywords: താഴത്ത

9718
Category: 18
Sub Category:
Heading: 'സഭയുടെ കൂട്ടായ്മ തകര്‍ക്കാനുള്ള ഗൂഢശ്രമം അനുവദിക്കില്ല'
Content: തൊടുപുഴ: സഭയുടെ രണ്ടായിരം വര്‍ഷത്തെ അഭിമാനകരമായ പാരന്പര്യത്തെയും കൂട്ടായ്മയെയും ഒറ്റപ്പെട്ട വ്യക്തികള്‍ സഭയുടെ ഭാഗമായിനിന്നു നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. എല്ലാവരെയും ഉള്ക്കൊണ്ടുകൊണ്ടു പോകാനുള്ള സഭയുടെ ശ്രമങ്ങളെ ബലഹീനതയായി കാണരുത്. ക്രൈസ്തവ സഭയെ തകര്‍ക്കാനുള്ള ഗൂഢശ്രമം സമുദായം തിരിച്ചറിഞ്ഞിട്ടുണ്ട്. വിഭാഗീയ പ്രവര്‍ത്തനങ്ങളെ ഒറ്റപ്പെടുത്തി സഭയും സമുദായവും ശക്തമായി മുന്നോട്ടുപോകും. സഭയ്‌ക്കെതിരേയുള്ള ആക്രമണങ്ങളെ ശക്തമായി നേരിടുമെന്നും സിനഡ് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും സമുദായം ഒറ്റക്കെട്ടായി സഭാ നേതൃത്വത്തോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2019-02-15-01:29:01.jpg
Keywords: സഭ

9719
Category: 10
Sub Category:
Heading: ദൈവ വിശ്വാസികള്‍ നിരീശ്വരവാദികളെക്കാൾ സന്തോഷവാന്മാരെന്ന് പഠനഫലം
Content: വാഷിംഗ്ടണ്‍ ഡിസി: നിരീശ്വരവാദികളെക്കാൾ ദൈവവിശ്വാസികളായിരിക്കും സന്തോഷകരമായ ജീവിതം നയിക്കുകയെന്ന് അമേരിക്ക ആസ്ഥാനമായ പ്രശസ്ത ഗവേഷക ഏജന്‍സിയായ പ്യൂ റിസേർച്ചിന്റെ പഠനത്തില്‍ വ്യക്തമായി. 24 രാജ്യങ്ങളിലെ വിശ്വാസികളെയും, അവിശ്വാസികളെയും പഠനവിധേയമാക്കിയാണ് പ്യൂ റിസേർച്ച് റിപ്പോർട്ട് തയാറാക്കിയത്. സർവ്വേയിൽ പങ്കെടുത്ത എഴുപത്തിയഞ്ച് ശതമാനത്തോളം ദൈവവിശ്വാസികൾ, അവരുടെ ജീവിതത്തിൽ സന്തോഷവാന്മാരും, സംതൃപ്തരുമാണെന്നും പറഞ്ഞു. ഇത് നിരീശ്വരവാദികളെക്കാൾ, ദൈവ വിശ്വാസികൾക്ക് ഉയർന്ന തോതിൽ മാനസികമായ ആരോഗ്യം ഉണ്ടെന്ന് തെളിയിക്കുകയാണ്. ദൈവത്തിലുള്ള വിശ്വാസം മനുഷ്യരുടെ മുൻപിൽ ഒരു ലക്ഷ്യം വയ്ക്കുകയും ആ ലക്ഷ്യം നിറവേറ്റി ജീവിതത്തിൽ ആനന്ദം കണ്ടെത്താൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷണ ഫലം ചൂണ്ടിക്കാട്ടുന്നത്. ദൈവ വിശ്വാസം മനുഷ്യരുടെ ഏകാന്തതയും, വിഷാദവും നിയന്ത്രിക്കുന്നുണ്ട്. മനുഷ്യരുമായി ബന്ധമില്ലെങ്കിലും, ദൈവവുമായി ബന്ധം രൂപപ്പെടുത്തിയെടുക്കുന്നത് ഒരുപാട് ആളുകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ഉളവാക്കുന്നുണ്ട്. ഇതെല്ലാം മനുഷ്യരെ ആനന്ദത്തിലേക്ക് നയിക്കുന്ന ഘടകമാണെന്ന്‍ പ്യൂ ഫലം വ്യക്തമാക്കുന്നു. റിപ്പോർട്ട് അനുസരിച്ച് ദൈവ വിശ്വാസികൾ നിരീശ്വരവാദികളെക്കാൾ ജീവിതത്തിൽ മികച്ച തീരുമാനങ്ങളെടുക്കാൻ സാധ്യത കൂടുതലാണ്. പല സൈക്കോളജിസ്റ്റുകൾ പോലും, തങ്ങളുടെ രോഗികൾക്ക് ആശ്വാസകരമായ ജീവിതം നയിക്കാൻ പ്രാര്‍ത്ഥനാപരമായ ജീവിതം തിരഞ്ഞെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗവേഷണ ഫലം ചൂണ്ടിക്കാട്ടുന്നു.
Image: /content_image/News/News-2019-02-15-01:34:17.jpg
Keywords: നിരീശ്വര

9720
Category: 18
Sub Category:
Heading: മിഷ്ണറിമാര്‍ കടന്നുചെല്ലാത്ത സ്ഥലങ്ങളിലെല്ലാം ജാതി അടിമത്തം തുടരുന്നു: മാര്‍ ജോസഫ് പാംപ്ലാനി
Content: മാരാമണ്‍: മിഷ്ണറിമാരുടെ പ്രവര്‍ത്തനം കടന്നുചെല്ലാത്ത സ്ഥലങ്ങളിലെല്ലാം ജാതി അടിസ്ഥാനത്തിലുള്ള അടിമത്തം ഇന്നും നിലനില്‍ക്കുകയാണെന്ന്‍ സീറോ മലബാര്‍ സഭ മാധ്യമ കമ്മീഷന്‍ ചെയര്‍മാനും തലശേരി സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി. മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം നടന്ന യുവവേദി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മിഷ്ണറിമാരുടെ പ്രവര്‍ത്തനഫലമായി കേരളത്തില്‍ വിദ്യാലയങ്ങള്‍ തുടങ്ങിയതും കുട്ടികളെ ഒരേ പന്തിയിലിരുത്തി ഭക്ഷണം വിളന്പിയതുമാണ് യഥാര്‍ഥ നവോത്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നവോത്ഥാനത്തിനു വിത്തുപാകിയതു മിഷ്ണറിമാരാണെന്നതില്‍ തര്‍ക്കമില്ല. 1846ല്‍ ചാവറ അച്ചന്‍ പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന് പറഞ്ഞു വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും അവിടെ എല്ലാ ജാതിമത വിഭാഗത്തില്‍പ്പെട്ട കുട്ടികളെ ഒന്നിച്ചിരുത്തി പഠിപ്പിക്കുകയും ചെയ്തു. ഇതിനോടൊപ്പം സംസ്കൃത വിദ്യാലയവും ആരംഭിച്ചിരുന്നു. വിദ്യാലയങ്ങളില്‍ പഠിക്കാനെത്തുന്ന കുട്ടികളെല്ലാം ഒരേ നിറത്തിലുള്ള യൂണിഫോം ധരിക്കണമെന്നു പറയുകയും അതു നടപ്പിലാക്കുകയും ചെയ്തതു മിഷ്ണറിമാരാണ്. വിദ്യാലയങ്ങളില്‍ ഉച്ചക്കഞ്ഞിയും ഏര്‍പ്പെടുത്തിയിരുന്നു. ജാതി വ്യത്യാസങ്ങള്‍ ഒഴിവാക്കാനാണ് കുട്ടികള്‍ക്ക് ഒരേ നിറത്തിലുള്ള യൂണിഫോം നിര്‍ബന്ധമാക്കിയതും ഒന്നിച്ചിരുന്നു ഭക്ഷണം വിളമ്പിയതും. വിദ്യാലയങ്ങളില്‍ ഒരേ പന്തിയിലിരുത്തി കുട്ടികള്‍ക്കു ഭക്ഷണം വിളമ്പിയതിലൂടെ ജാതിവ്യവസ്ഥയാണ് പടിയിറങ്ങിയത്. മിഷ്ണറിമാരുടെ പ്രവര്‍ത്തനം കടന്നുചെല്ലാത്ത സ്ഥലങ്ങളിലെല്ലാം ജാതി അടിസ്ഥാനത്തിലുള്ള അടിമത്തം ഇന്നും നിലനില്‍ക്കുകയാണ്. അറിവിലൂടെയാണ് നവോത്ഥാനം രൂപപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വി.ടി. ഭട്ടതിരിപ്പാട്, മന്നത്ത് പദ്മനാഭന്‍, അയ്യന്‍ കാളി, ശ്രീനാരായണ ഗുരുദേവന്‍, വാഗ്ഭടാനന്ദ സ്വാമി ഇവരൊക്കെ നവോത്ഥാന നായകന്‍മാരായിരുന്നു. ക്രിസ്തു നല്‍കിയ സന്ദേശവും നവോത്ഥാനത്തിന്റേതായിരുന്നു. ക്രിസ്തുവിലൂടെ സൃഷ്ടി മുഴുവന്‍ നവീകരിക്കപ്പെട്ടു. എല്ലാവരും ഒന്നാണെന്ന ചിന്ത വളര്‍ത്തുന്നതാണ് ക്രിസ്തു നല്‍കിയ രക്ഷയുടെ അനുഭവം. നമ്മുടെ ചുറ്റുപാടുമുള്ളവര്‍ നമ്മുടെ സഹോദരങ്ങളാണ് എന്ന ബോധ്യം വളരുമ്പോള്‍ മാത്രമേ നവോത്ഥാനം പൂര്‍ണമാകുകയുള്ളുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, എപ്പിസ്‌കോപ്പമാരായ ജോസഫ് മാര്‍ ബര്‍ണബാസ്, ഐസക് മാര്‍ പീലക്‌സിനോസ് തുടങ്ങിയവരും പങ്കെടുത്തു. ഇന്നലെ രാവിലെ ഡോ.ദാനിയേല്‍ ഹോം, ഉച്ചകഴിഞ്ഞ് ഡോ.റെയ്മണ്ട് സിമാംഗ കുമാലോ, വൈകുന്നേരം തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു. ഓരോ ദിവസവും ആയിരങ്ങളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.
Image: /content_image/India/India-2019-02-15-01:40:45.jpg
Keywords: മാരാമണ്‍

9721
Category: 1
Sub Category:
Heading: ഫ്രാൻസിൽ കത്തോലിക്ക ദേവാലയങ്ങൾക്കു നേരെ വ്യാപക ആക്രമണം
Content: പാരീസ്: ഫ്രാൻസിന്റെ വിവിധ സ്ഥലങ്ങളിൽ കത്തോലിക്ക ദേവാലയങ്ങൾക്കും, ആശ്രമങ്ങൾക്കും നേരെ വ്യാപക ആക്രമണം. ഫെബ്രുവരി മാസം മാത്രം ഏതാണ്ട് പത്തോളം ആക്രമണ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്രാൻസിലെ മെയ്സൺ ലാഫിറ്റി പ്രവിശ്യയിലെ വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലെ സക്രാരി നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. തിരുവോസ്തികള്‍ ഛിന്നിചിതറിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഈ പ്രദേശത്ത് മാത്രം പല ദേവാലയങ്ങൾ ഏതാനും ദിവസങ്ങളുടെ ഇടവേളകളിൽ ആക്രമണത്തിന് വിധേയമായിട്ടുണ്ടെന്ന് പ്രാദേശിക വൈദികൻ വെളിപ്പെടുത്തി. ടാൻ എന്ന നഗരത്തിലെ ദേവാലയത്തിന് ഫെബ്രുവരി അഞ്ചാം തീയതി രണ്ടു കൗമാരപ്രായക്കാർ തീ കൊളുത്തിയിരുന്നു. അഗ്നിബാധയിൽ ദേവാലയത്തിന്റെ പകുതി നശിപ്പിക്കപ്പെട്ടു. വർഷങ്ങളായി ഫ്രാൻസിൽ കത്തോലിക്കാ ദേവാലയങ്ങൾക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് ഈ വർഷവും ആക്രമണ പരമ്പര നടന്നതായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞവർഷം ഫ്രാൻസിലെ ബ്രിട്ടണി പ്രവിശ്യയിൽ ദേവാലയത്തിന് തീകൊളുത്താൻ ശ്രമിച്ച രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018-ല്‍ തന്നെയാണ് 6 ദേവാലയങ്ങളിൽ മോഷണം നടത്തിയ റൊമാനിയൻ അഭയാർത്ഥി സംഘത്തിനെയും പോലീസ് പിടികൂടിയത്.
Image: /content_image/News/News-2019-02-15-08:27:19.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച

9722
Category: 1
Sub Category:
Heading: ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് ക്രിസ്ത്യന്‍ വനിത അംഗം
Content: ധാക്ക: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലെ പാര്‍ലമെന്റിലേക്ക് ആദ്യത്തെ ക്രിസ്ത്യന്‍ വനിതാ അംഗം. കത്തോലിക്ക വിശ്വാസിയായ ഗ്ലോറിയ ജാര്‍ണാ സാര്‍ക്കറാണ് ബംഗ്ലാദേശിന്റെ തെക്ക് ഭാഗത്തുള്ള ഖുല്‍നായില്‍ നിന്നും ഭരണകക്ഷിയായ അവാമി പാര്‍ട്ടിയുടെ കീഴില്‍ മത്സരിച്ചു ബംഗ്ലാദേശ് പാര്‍ലമെന്റിലെ അധോസഭയിലെക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ മുഴുവന്‍ ക്രൈസ്തവരുടേയും വിജയമാണിതെന്നാണ് തന്റെ വിജയത്തില്‍ ദൈവത്തിന് നന്ദി അര്‍പ്പിച്ചുകൊണ്ട് സാര്‍ക്കര്‍ പ്രതികരിച്ചത്. വിജയം സ്ഥിരീകരിച്ച ഉടനെ നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് സാര്‍ക്കറെ അനുമോദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. 1971-ല്‍ പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയ ശേഷം ബംഗ്ലാദേശ് പാര്‍ലമെന്റിനു ലഭിക്കുന്ന ആദ്യ ക്രിസ്ത്യന്‍ വനിതാ അംഗവും, മൂന്നാമത്തെ ക്രിസ്ത്യന്‍ അംഗവുമാണ് സാര്‍ക്കര്‍. പ്രൊമോദേ മാന്‍കിനും, അദ്ദേഹത്തിന്റെ മകനായ ജെവല്‍ അരെങ്ങുമാണ് ഇതിന് മുന്‍പ് പാര്‍ലമെന്റിലെത്തിയിട്ടുള്ള ക്രിസ്ത്യാനികള്‍. 2018 ഡിസംബര്‍ 30-ന് നടന്ന തിരഞ്ഞെടുപ്പിലാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് വിജയിച്ചത്. ബംഗ്ലാദേശ് പാര്‍ലമെന്റായ ജടിയ സങ്ങ്സദില്‍ വനിതകള്‍ക്ക് വേണ്ടി സംവരണം ചെയ്തിരിക്കുന്ന 50 സീറ്റുകളില്‍ 43-ലും അവാമി ലീഗിന്റെ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഖുല്‍നായിലെ ചല്‍നാ ഇടവകാംഗവും, തീക്ഷ്ണതയുള്ള കത്തോലിക്കാ വിശ്വാസിയുമായ സാര്‍ക്കര്‍ ഒരു അഭിഭാഷക കൂടിയാണ്. കത്തോലിക്കാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലെയും, വൈ.ഡബ്ലിയു.സി.എ, ബംഗ്ലാദേശ് ക്രിസ്ത്യന്‍ അസോസിയേഷന്‍, ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ പോലെയുള്ള സംഘടനകളിലേയും സജീവ പ്രവര്‍ത്തക കൂടിയായിരുന്നു സാര്‍ക്കര്‍. ധാക്കാ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ പാട്രിക് ഡി’റൊസാരിയോയുടെ ശക്തമായ പിന്തുണയും സാര്‍ക്കറിനുണ്ടായിരുന്നു. സാര്‍ക്കറിനെ വിജയം രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കിടയില്‍ പുത്തന്‍ ഉണര്‍വ് സമ്മാനിച്ചിരിക്കുകയാണ്.
Image: /content_image/News/News-2019-02-15-09:17:14.jpg
Keywords: ബംഗ്ലാദേ

9723
Category: 18
Sub Category:
Heading: ദീപികയെ നയിക്കാന്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍
Content: കോട്ടയം: രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രം റെക്ടറായിരിന്ന ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ ഇന്നു ചുമതലയേല്‍ക്കും. പ്രമുഖ വാഗ്മിയും ഗ്രന്ഥരചയിതാവുമാണ്. 2005-06 കാലഘട്ടത്തില്ല്‍ ദീപികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. കെസിഎസ്എല്‍, മിഷന്‍ലീഗ് സംഘടനകളുടെ പാലാ രൂപത ഡയറക്ടര്‍, രൂപത കോര്‍പറേറ്റ് സെക്രട്ടറി, കേരള വൊക്കേഷണല്‍ സര്‍വീസ് സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവ നമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം ദക്ഷിണാഫ്രിക്കയിലും പ്ര വര്ത്തിിച്ചിട്ടുണ്ട്. പാലാ രൂപതയിലെ പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ഇടവകാംഗമാണ് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ .
Image: /content_image/India/India-2019-02-15-23:47:27.jpg
Keywords: ദീപിക

9724
Category: 18
Sub Category:
Heading: ചര്‍ച്ച് ആക്ട് നടപ്പാക്കുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകം
Content: കോട്ടയം: കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെപ്പോലെ കേരളത്തിലും ചര്‍ച്ച് ആക്ട് നടപ്പാക്കി സഭയുടെ ഭരണത്തിലേക്ക് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം ക്രൈസ്തവ സഭാ സംവിധാനത്തെ തകര്‍ക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്ന് ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗം. മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്ത് കൃഷ്ണയ്യര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചതും പിന്നീട് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ചതുമായ ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിനെ നിയമപരമായും ശക്തമായ ബഹുജനപ്രക്ഷോഭത്തിലൂടെയും നേരിടുമെന്ന് കോട്ടയത്ത് ചേര്‍ന്ന ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗം മുന്നറിയിപ്പ് നല്‍കി. #{red->none->b->അനാവശ്യ സ്പര്‍ധയുണ്ടാക്കാന്‍ നീക്കം: ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍}# സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കേരള ചര്‍ച്ച് ബില്‍ സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യ സ്പര്‍ധയുണ്ടാക്കാന്‍ ഇടയാക്കുമെന്നു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. നിലവില്‍ സഭാ സ്വത്തുക്കള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു യാതൊരു നിയമവുമില്ല എന്ന അനുമാനത്തിലാണ് ഈ കരട് നിയമം കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍, സഭയുടെ സ്വത്ത് സംബന്ധമായ എല്ലാ ഇടപാടുകള്‍ക്കും രാജ്യത്തെ സിവില്‍ നിയമങ്ങളും ക്രിമിനല്‍ നിയമങ്ങളും ബാധകമാണ്. ബിഷപ്പിന്റെയും വൈദികരുടെയും ഇടവകയുടെയും സിവില്‍ ഇടപാടുകളുടെ അധികാരങ്ങള്‍ സംബന്ധിച്ചു കോടതിവിധികളും ഉള്ളതാണ്. ഇപ്പോള്‍ ഈ നിയമത്തില്‍ പുതിയതായി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചര്‍ച്ച് ട്രൈബ്യൂണല്‍ അനാവശ്യ വ്യവഹാരങ്ങളിലേക്കു സഭയെ വലിച്ചിഴയ്ക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും കെഎല്‍സിസി വ്യക്തമാക്കി. #{red->none->b->എന്തു വിലകൊടുത്തും തടയും: ഇന്ത്യന്‍ കാത്തലിക് ഫോറം }# സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യ അജന്‍ഡയെ എന്തു വിലകൊടുത്തും തടയുമെന്ന് ഇന്ത്യന്‍ കാത്തലിക് ഫോറം. ഇന്ത്യയിലെ സാംസ്‌കാരിക, വിദ്യാഭ്യാസ, ആതുര ശുശ്രൂഷ മേഖലയില്‍ െ്രെകസ്തവ സഭകള്‍ നല്കിയ സംഭാവനകള്‍ ബോധപൂര്‍വം മറച്ചുവച്ച് കമ്യൂണിസ്റ്റ് അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന് ഈ സര്‍ക്കാര്‍ വലിയ വില കൊടുക്കേണ്ടി വരും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ സര്‍ക്കാര്‍ െ്രെകസ്തവ സഭകള്‍ക്കെതിരേ ആസൂത്രിതമായ നീക്കമാണു നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേ ഏതറ്റം വരെയും സമരം ചെയ്യുമെന്നും ഇന്ത്യന്‍ കാത്തലിക് ഫോറം അറിയിച്ചു.
Image: /content_image/India/India-2019-02-16-00:03:08.jpg